Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സാക്ഷ്യം
ആരോഗ്യം കഥ ഗർഭം ജീവിതം പ്രസവം ബന്ധങ്ങൾ ലൈംഗീകത വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

സാക്ഷ്യം

By Nithya Lekshmi LLAugust 18, 2023Updated:August 18, 20234 Comments6 Mins Read81 Views
Bookmark Now
Please login to bookmark Close

No account yet? Register

”നീയിത് കണ്ടോ ഉമേ?”
അമ്മ ന്യൂസ്‌ ചാനലിന്റെ ഒച്ച കുറച്ച് കൂടി കൂട്ടി വച്ചു.
പുലരി വെളിച്ചം വിട്ട് വരുന്ന പ്രഭാതങ്ങളിൽ ഇത് പതിവുള്ളതല്ലല്ലോയെന്ന് ഞാനപ്പോൾ ചിന്തിച്ചതേയില്ല. അച്ചാച്ചൻ കടലിൽ വീണ ദിവസം നടന്ന തിരച്ചിൽ, വീട്ടിലിരുന്ന പെണ്ണുങ്ങളെ വിവരങ്ങളറിയിക്കാനാണ് അവസാനമായി പ്രഭാതത്തിൽ ടെലിവിഷൻ ശബ്ദിച്ചത്. അത് മുപ്പത് കൊല്ലം മുൻപാണ്. അന്നൊടുവിൽ, തിരമാലകൾക്കിടയിൽ കണ്ട ശവത്തെ വള്ളത്തിലേക്ക് വലയിട്ട് വലിച്ചുകയറ്റുമ്പോൾ അക്കരയിലെ ബിനു മാമനാണ് ചിത്തിരച്ചേച്ചിയെ വിളിച്ച്, “ടിവി ഓഫാക്കിയേക്ക്. അമ്മയും മക്കളും ചങ്കത്തിടിച്ച് തലകറങ്ങി വീണാൽ ആസ്പത്രിക്ക് കൊണ്ട് വരാൻ അവിടെ ആണുങ്ങളാരുമില്ലല്ലോ” എന്ന് പറഞ്ഞത്.
”ഇനി ഇപ്പോഴൊന്നും വാർത്ത വായിക്കുന്ന പെണ്ണ് വരില്ലെന്റെ അമ്മാളു മുത്തീ.” ചിത്തിരച്ചേച്ചി, ഒരുവിധത്തിൽ ചിരിയൊപ്പിച്ച് ദൂരദർശന്റെ ചിരി, കൊട്ടിയണച്ചപ്പോൾ, അമ്മാളു മുത്തി കട്ടിലിൽ പോയി മറിഞ്ഞു വീണ് ഏങ്ങലടിച്ചത് ഇരുപത് വർഷങ്ങൾക്കിപ്പുറവും എന്റെ കണ്ണിലുണ്ട്. ആരുമാരും ഒരു വാക്കും പറയാതെ തന്നെ, അച്ചാച്ചൻ മരിച്ചുവെന്ന് ഞങ്ങളെല്ലാരും അറിഞ്ഞത് അങ്ങനെയാണ്. അതിനു ശേഷമുള്ള പ്രഭാതങ്ങളിലൊന്നും ടെലിവിഷൻ ശബ്ദിച്ചിട്ടില്ല, ചിരിച്ച് കാട്ടിയിട്ടില്ല, ഞങ്ങളാരും അതിനെ തൊട്ടു വിളിക്കാൻ കൂട്ടാക്കിയിട്ടുമില്ല.
പക്ഷേ, ഞാൻ അതൊന്നും അപ്പോൾ ചിന്തിച്ചിരുന്നില്ല.
”എന്നാലും ആ പെണ്ണിന് ഇതെങ്ങനെ തോന്നി. ആ തങ്കം പോലിരിക്കുന്ന പിള്ളാരെയെങ്കിലും അവന് കൊടുത്തിട്ട് പൊയ്ക്കൂടായിരുന്നോ? ” ഞാൻ നിറഞ്ഞു വരുന്ന താമരക്കുമ്പിൾ പോലെയായ എന്റെ കണ്ണുകളെ തുടച്ച്, തുടച്ച് ടെലിവിഷന്റെ അടുത്ത് വന്ന് തുറിച്ചു നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അമ്മ എന്തൊക്കെയോ പുലമ്പിക്കൊണ്ട് എണീറ്റു.
കരയ്ക്കു പിടിച്ചിടാൻ നോക്കിയ കുഞ്ഞുമീൻ പിടഞ്ഞു പിടഞ്ഞ് ചത്തത് പോലെ ആത്മഹത്യ ചെയ്യപ്പെട്ട ഒരുവളെ, കൊലപാതകിയാക്കാനുള്ള വാർത്താവായനക്കാരുടെ വ്യഗ്രത കണ്ട് എനിക്കെന്തു കൊണ്ടോ പൊട്ടിക്കരയാനാണ് തോന്നിയത്. മുന്നിലാരുമില്ലാഞ്ഞിട്ടും, ചിലയ്ക്കുന്ന ടെലിവിഷൻ ഓഫാക്കുന്നത് പോലും മറന്ന്, ഞാൻ പൂമുഖത്ത് കിടന്ന ചാരുകസേരയിലേക്ക് ഞെരുങ്ങിക്കയറി.
മഴയടുക്കുന്നതും, മേഘം ഇരുണ്ട് കയറുന്നതും കണ്ടപ്പോൾ എന്റെയുള്ളിൽ ആ ദിവസം തെളിഞ്ഞു വന്നു.
കുഞ്ഞിനെയും തോളത്തിട്ട്, നനഞ്ഞ മുടിയുടെ തുമ്പ് കെട്ടാതെ അവൾ പടിപ്പുര കയറി വന്നപ്പോൾ സമയം ആറ് കഴിഞ്ഞിരുന്നു. മഴയിൽ കുളിരണിഞ്ഞ സന്ധ്യ ചുവപ്പ് പരത്തി നിലാവിനെ കാത്തു നിൽക്കുകയായിരുന്നു അപ്പോൾ.
”തുള്ളിയെടുക്കുന്നു. നീ വീട്ടിൽ കയറ് അപ്പൂ.” മുറ്റത്തെ തുളസിത്തറയ്ക്കരികിൽ ഓടിക്കളിക്കുകയായിരുന്ന രണ്ടു വയസ്സുകാരനോട് അവൾ ശബ്ദമുയർത്തി. ഉമ്മറത്തിരിക്കുകയായിരുന്ന ഞാൻ എഴുന്നേറ്റു.
”നീ ഇതെപ്പോൾ വന്നു.” അവൾ എനിക്ക് മുഖം തരാതെ കുട്ടികളെ പിടിച്ച് വരാന്തയിലേക്ക് കയറ്റിക്കൊണ്ട് ചോദിച്ചു.
”ഞാനൊന്ന് ജയന്തമ്മയെ കണ്ടിട്ട് പോകാമെന്ന് വച്ചു. എങ്കിലും നീ ആള് കൊള്ളാം. കെട്ടിച്ചു വിട്ടേപ്പിന്നെ ഈ പാവത്തിനെ ഒന്ന് തിരിഞ്ഞു നോക്കുന്നില്ലല്ലോ. ജയന്തമ്മയ്ക്ക് നീ അല്ലാണ്ട് വേറെ ആരാ ഉള്ളെ?” ഞാൻ അവളുടെ കൈയിൽ നിന്ന്, കുഞ്ഞിന് വാങ്ങി, തോളത്തിട്ട് കൊണ്ട് മുഖത്തേക്ക് നോക്കി.
എങ്ങനെയും ഒരു ചിരി മുഖത്ത് വരുത്തണമെന്ന് കഠിനമായി ആഗ്രഹിക്കുന്നത് പോലെ തോന്നി, അവളുടെ വലിഞ്ഞു മുറുകിയ മുഖം കണ്ടപ്പോൾ.
”വാ ഉമേ. ചായ എടുക്കാം.” ഉത്തരമൊന്നും പറയാതെ അവൾ വന്ന പാടെ അടുക്കളയിലേക്ക് കയറിയപ്പോൾ തന്നെ വിഷയത്തിൽ നിന്ന് വഴിതിരിച്ച്, ഒരു വളവിലെന്നെക്കൊണ്ടിടാനാണെന്ന് എനിക്ക് മനസ്സിലായി.
ജയന്തമ്മ, വാഴത്തടയുടെ പാളികൾ ഒന്നൊന്നായി പൊളിച്ചടുത്ത് കൊത്തി നുറുക്കി അരിഞ്ഞെടുക്കുന്ന സമയമായിരുന്നു അത്.
”ഉപ്പേരി വയ്ക്കാനാണോ അമ്മേ. ഈ ഉമ പണ്ട് എന്റെ ചോറ്റുപാത്രം തട്ടിപ്പറിച്ചെടുക്കുന്നത് തന്നെ വാഴത്തട ഉപ്പേരിയിട്ടത് കഴിക്കാൻ വേണ്ടിയായിരുന്നു.”
ഞങ്ങൾ മൂന്നുപേരും ചിരിച്ചു. മൂന്ന് പെണ്ണുങ്ങളുടെ ചിരിക്കും കുതിർന്നുപോയ കടലാസിന്റെ നനവുണ്ടായിരുന്നു.
ആവി പാറുന്ന ചൂട് ചായയും കൊണ്ട് ഞങ്ങൾ രണ്ട് പേരും പൂമുഖത്തേക്ക് നടന്നപ്പോൾ ജയന്തമ്മ കുഞ്ഞുങ്ങളെ മടിയിലിരുത്തി,
”ചെപ്പ് കൊട്ടങ്ങനെ ചെപ്പ് കൊട്ട്,
അപ്പം തിന്നാൻ ചെപ്പ് കൊട്ട്” എന്ന് പാടിപ്പാടി, കൈ തമ്മിലടിച്ച് ശബ്ദമുണ്ടാക്കുകയായിരുന്നു.
”അനിലെവിടെ? വണ്ടി ഒതുക്കിയിട്ടിട്ട് ഇപ്പോൾ കയറി വരുമെന്നോർത്ത് ഞാനിരിക്കുകയായിരുന്നു. ചായ നമുക്ക് മാത്രമെടുത്തപ്പോൾ മനസിലായി അനിൽ വന്നിട്ടില്ലെന്ന്.”
അവളുടെ മുഖം പെട്ടന്ന് നിലാവിന്റെ കവിളിൽ ആഞ്ഞടിച്ച കാർമേഘം പോലെ ഇരുണ്ടു.
”വന്നില്ല.” അവളുടെ ഒറ്റ വാക്കുത്തരം കേട്ടപ്പോൾ ഞാൻ അന്താളിച്ചു പോയി. ചിരിക്ക് ആണെങ്കിലും കണ്ണീരിനാണെങ്കിലും ഒറ്റവാക്കിൽ ഒതുക്കാത്ത ചിലയ്ക്കലായിരുന്നു എന്നും അവളുടെത്.
”നീ പിന്നെ എങ്ങനെ വന്നു? ഓട്ടോയിലാണോ? അന്നേരം അത്ഭുതം കൊണ്ട് പുരികമുയർത്തിയത് അവളായിരുന്നു.
”ഓട്ടോ പിടിക്കാനൊക്കെ പത്തിരുന്നൂറു രൂപ ആകില്ലേ, ഉമേ? ഞാൻ പിള്ളാരെയും കൊണ്ട് നടന്നിങ്ങു പോന്നു.” ഞാനൊന്നും മിണ്ടാതെ വിദൂരതയിലേക്ക് കണ്ണോടിച്ച് തൂണ് ചാരി.
പണ്ട്, പണ്ടെന്നു പറഞ്ഞാൽ വെറും മൂന്ന് വർഷം മുൻപ് വരെ, കോളേജിൽ നിന്ന് ജംങ്ഷൻ വരെയുള്ള ബസ് കിട്ടുമ്പോൾ, ജംങ്ഷനിൽ നിന്ന് പതിനഞ്ച് മിനുട്ട് നടക്കാതെ, “വാ നമുക്കൊരു ഓട്ടോ പിടിക്കാം. കാശിന്റെ കാര്യമോർത്ത് നീ കരയണ്ട, ഞാൻ കൊടുത്തോളാം. ഈ വെയിലത്ത് നടക്കാൻ എനിക്ക് വയ്യ. പോരാത്തതിന് പൊടിയലർജിയും” എന്ന് പറയുന്ന ഒരു പെൺകുട്ടിയുടെ മുഖം ഹൃദയത്തിൽ ചങ്ങല പിടഞ്ഞ് കിടക്കുന്ന ഓർമ്മകളിൽ നിന്നെണീറ്റ് എന്നെ ഒളികണ്ണിട്ട് നോക്കി.
മഴ പിന്നെയും അലറിക്കരഞ്ഞ് തിരിച്ച് കേറി വന്നപ്പോൾ ഞങ്ങളെണീറ്റ് മുകളിലെ മുറിയിലേക്ക് പോയി.
പണ്ടും മഴയുള്ള ദിവസങ്ങളിൽ മുകളിലെ മുറിയുടെ ജനലരികിൽ ചെന്നിരുന്ന് കഥ പറയുന്നതായിരുന്നു ഞങ്ങൾക്ക് രസം. പക്ഷേ, ഇന്ന് ഞങ്ങൾക്കിടയിൽ അതിഭീകരമായ ഒരു മൗനം തളം കെട്ടി നിന്ന് ചിരിച്ചു.
മറുവശത്ത് അടുക്കി വച്ചിരുന്ന, ഇപ്പോൾ ആരും തുറക്കാറില്ലാത്ത പുസ്തകങ്ങൾക്കരികിൽ വന്നു നിന്ന് അവയെ ഒരുവട്ടം തലോടി ഞാൻ അവളോട് ചോദിച്ചു, “നീ ഇപ്പോൾ എഴുതാറില്ലേ?”
പെട്ടെന്ന് അവളുടെ ഉള്ളിലും പുറത്തും അമർത്തിപ്പിടിച്ചു വച്ചിരുന്ന കാർമേഘം ആർത്തലച്ച് പെയ്യാൻ തുടങ്ങി. അവളെന കെട്ടിപ്പിടിച്ചു. ഞാനവളോട് കരയരുതെന്ന് പറഞ്ഞു.
സൂസമ്മ ടീച്ചർ, കണക്ക് ഹോംവർക്ക് ചെയ്യാത്തതിന് തല്ലിയപ്പോഴും, ലില്ലിയാന്റി, വീട്ടിലെ റോസാപ്പൂ കട്ടെടുത്തതിന് കണ്ണുരുട്ടിയപ്പോഴും, മിന്നാരി ബസ്സിലെ കണ്ടക്ടർച്ചെക്കൻ കണ്ണിറുക്കിക്കാണിച്ച് ഇഷ്ടാന്ന് പറഞ്ഞപ്പോഴും ഇതേ ഇടത്തിലിരുന്ന് ഞാൻ അവളോട് കരയരുതെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചിട്ടുള്ളത് ഒരു മിന്നലടി വേഗത്തിൽ ഓർത്തുപോയി.
പക്ഷേ, അതുപോലൊന്നുമല്ല ഇപ്പോൾ. അതുപോലൊരു കാലം ഇനി ഒരിക്കലും ഉരുണ്ട കേറി വരികയുമില്ല.
”നിനക്ക് എന്ത് പറ്റി എന്റെ ദീപ്‌തീ..?” അവൾ കരഞ്ഞു തീർക്കട്ടെയെന്ന് കരുതി നിശബ്ദതയ്ക്ക് വഴിതുറന്നിട്ടിട്ടും എനിക്കത് ചോദിക്കാതിരിക്കാനായില്ല.
”ഉമേ, എനിക്ക് മരിക്കാൻ തോന്നുന്നു.” എന്റെ ഉള്ളൊന്ന് പിടഞ്ഞ് വലിഞ്ഞു. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രനും സൂര്യനും കാണാതാകുന്ന കാലം വരെ ഈ ലോകത്ത് ജീവിക്കാൻ ഞാൻ കൊതിക്കുന്നുവെന്ന് ഡയറിയിൽ കുറിച്ചിട്ട ഒരു പെൺകുട്ടി എന്റെ ഉള്ളിലിരുന്ന് കൊഞ്ഞനം കാണിക്കുന്നത് പോലെ തോന്നി.
”ഞാൻ മരിക്കുകയാണെങ്കിൽ എന്റെ കുട്ടികൾക്ക് ആരുമുണ്ടാകില്ല, ഉമേ. അതുകൊണ്ട് മാത്രമാണ് ഞാൻ മരിക്കാതിരിക്കുന്നത്. രാത്രിയിൽ എന്റെ പൊടിമോനുണർന്ന് കരയുമ്പോഴൊക്കെ ആ നാശത്തെ എടുത്തു കൊണ്ട് എവിടേങ്കിലും ഇറങ്ങിപ്പോടിയെന്ന് അയാൾ പറയും.”
എട്ട് മാസം മാത്രം പ്രായമായ കുഞ്ഞിന്റെ സുന്ദരമായ മുഖം എന്റെ ഹൃദയത്തിലേക്ക് അപ്പോൾ തുരന്ന് കയറി.
”അപ്പൂന് നാല് മാസം മാത്രമായിരുന്ന സമയത്ത് ഞാൻ വീണ്ടും ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ എല്ലാവരും കൈപൊത്തി ചിരിച്ചു, നിനക്ക് അറിയാമോ? പക്ഷേ, ഞാൻ ആഗ്രഹിച്ചിട്ടല്ല ആ കുഞ്ഞ് വയറ്റിൽ ജനിച്ചത്. അതിനെ എങ്ങനെ കൊന്നു കളയണമെന്ന് ഞാൻ എത്ര കൊതിച്ചെന്ന് നിനക്കറിയാമോ?” ഞാനെന്റെ പുരികം വലിച്ച് മുകളിൽ കയറ്റി ഒടിച്ചിട്ട് അവളെ നോക്കി.
ശബ്ദം ഒട്ടും പുറത്ത് വരാത്ത തരത്തിൽ, എന്റെ നാക്ക് മരവിച്ചു പോയിരുന്നു. സർവ്വവിധ സന്തോഷ സന്നാഹങ്ങളോടും കൂടി കുടുംബജീവിതം നയിക്കുകയാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചിരുന്ന കൂട്ടുകാരി ഇവ്വിധം തകർന്ന് തേങ്ങുമ്പോൾ നാക്ക് മരിച്ചു വീഴാതെയെങ്ങനെ!
”അന്നൊരു അവധി ദിവസമായിരുന്നു. വീട്ടിൽ എല്ലാവരും കൂടെ ഗുരുവായൂർക്ക് പോകുന്നെന്ന് പറഞ്ഞപ്പോൾ, അയാൾ പറഞ്ഞു നിങ്ങൾ പൊയ്ക്കോളൂ അവളും കുഞ്ഞും തനിച്ചല്ലേ ഞാൻ വരുന്നില്ലായെന്ന്. അച്ഛനായപ്പോൾ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സ്നേഹിക്കാനും തുടങ്ങിയല്ലോ എന്നോർത്ത് ഞാനെത്ര സന്തോഷപ്പെട്ടു എന്നറിയാമോ? പക്ഷേ, അവർ യാത്ര പുറപ്പെട്ടതിന്റെ അന്ന് പുലർച്ചെ അഞ്ച് മണിക്ക് ഉറങ്ങിക്കിടന്ന എന്നെ തട്ടി വിളിച്ചിട്ട് “തുണിയഴിക്കെടീ” എന്നയാൾ അലറിയപ്പോൾ… ” അവളുടെ ശബ്ദമിടറി.
”കണ്ണുതുറക്കുമ്പോൾ വിസ്കിയുടെ കുപ്പികൾ രണ്ടെണ്ണം മേശമേലിരിക്കുന്നതും അയാളുടെ കൈയിൽ ഒരു ഗ്ലാസ് നിറഞ്ഞൊഴിയുന്നതും ഞാൻ കണ്ടു. എന്റെ പൊന്നുമോൻ ഒന്നുമറിയാതെ ഉറങ്ങുന്നു. ഞാൻ പൊട്ടി കരഞ്ഞു പോയി അയാൾ കുഞ്ഞിനെയെടുത്ത്, നിലത്ത് ഒരു പായ വിരിച്ച് അതിൽ കിടത്തിയിട്ട് എന്നെ ബലമായി കടന്നുപിടിച്ചു. എന്റെ ശരീരം വേദനിക്കുന്നുണ്ടായിരുന്നു. പറ്റില്ലെന്ന് കരഞ്ഞു കൊണ്ട് ഞാനെത്ര പറഞ്ഞെന്നറിയാമോ? സിസേറിയൻ ചെയ്ത മുറിവിന്റെ പാടുകളിൽ നിന്ന് വേദന ഇളകാൻ തുടങ്ങി. കഴിയുന്നതു പോലെയൊക്കെ ഞാനെതിർത്തു. പക്ഷേ, അയാൾ എന്നെ കൂടുതൽ കൂടുതൽ ദ്രോഹിക്കുകയാണ് ചെയ്തത്. ഉച്ചയ്ക്ക് കുഞ്ഞ് ഉറങ്ങിയ സമയത്ത് അലമാരയിലിരുന്ന് എന്റെ ഷാളെടുത്ത് കകൈയും കാലും കെട്ടിയിട്ടാണ് അയാൾ…”
കുറച്ചുനേരം നിശബ്ദത ഞങ്ങൾക്കിടയിൽ പിടിമുറുക്കി. ഇനിയും അവളോട് കരയരുതെന്ന് പറയാൻ ഞാൻ ആളല്ലെന്നു എനിക്ക് തോന്നി.
”ദീപ്‌തീ…” ഞാൻ അവളെ തലോടി.
”ഉമേ, ബലാത്സംഗം ചെയ്യപ്പെടുന്നവർ ആത്മഹത്യ ചെയ്തു പോകുന്നത് ശരീരത്തിലെ വേദന കൊണ്ടല്ല, ആത്മാഭിമാനം നശിച്ചു പോയിട്ടാണെന്ന് ഇപ്പോ എനിക്ക് മനസ്സിലാകുന്നു.”
ഒരു നെടുവീർപ്പിട്ട ശേഷം അവൾ തുടർന്നു, “ആ ദിവസത്തിന്റെ മുറിവാണ് എന്റെ ഉള്ളിൽ വളരുന്ന അയാളുടെ രണ്ടാമത്തെ വിത്തെന്ന് ഓർത്തപ്പോഴൊക്കെ എനിക്ക് വേദനിച്ചു. അയാളുടെ അമ്മ ഉൾപ്പെടെ എല്ലാവരും ഇത് വേണ്ടെന്നു വയ്ക്കാമെന്ന് പറഞ്ഞതാ. സിസേറിയൻ കഴിഞ്ഞിട്ട് മാസങ്ങൾ ആകുന്നതേയുള്ളൂ, അതിനു മുൻപ് രണ്ടാമതൊരു കുഞ്ഞു കൂടി വേണ്ടെന്ന് എല്ലാവരും പറഞ്ഞു. ഞാനും എത്ര പറഞ്ഞു. പക്ഷേ പെണ്ണ് പെറാനുള്ളതാ അല്ലെങ്കിലെന്തിന് കെട്ടാൻ നിന്ന് തന്നു എന്നൊക്കെ അയാൾ പുലമ്പി. ഈ കൊച്ചിനെ നീ പെറ്റില്ലെങ്കിൽ കഴുത്തിൽ താലി കാണില്ലെന്ന് പറഞ്ഞപ്പോഴാണ് ഞാൻ നിശബ്ദയായി പോയത്. അപ്പു കുഞ്ഞല്ലേ, അച്ഛനില്ലാതെ അവനെങ്ങനെ വളരും മോളെ, ഇതൊക്കെ സഹിക്കാനാണ് നമ്മളെ ദൈവം പെണ്ണുങ്ങളാക്കിയതെന്ന് എന്റെ അമ്മയും അയാളുടെ അമ്മയും പറഞ്ഞു. അതൊക്കെ ശരി… പക്ഷേ, വയറിങ്ങനെ വീർത്തു വീർത്തു വരുമ്പോഴുള്ള വേദനയുണ്ട്.. കണ്ണീന്ന് തീ പാറും പോലെയാണ്.”
അവളുടെ കണ്ണീരിന് ചൂടുണ്ടായിരുന്നു. എനിക്ക് അയാളോട് ദേഷ്യം തോന്നി. ‘അവനെ കളഞ്ഞിട്ട് വീട്ടിൽ വന്ന് നിൽക്ക് പെണ്ണേ’യെന്ന് പറയാൻ ഞാൻ അവളുടെ സഹോദരിയായി പിറന്നില്ലല്ലോ എന്നോർത്ത് അന്ന് രാത്രി ഞാൻ വളരെ വിഷമിച്ചു. ചെറുപ്പത്തിൽ അച്ഛൻ മരിച്ചു പോയ ആ കൊച്ചു പെൺകുട്ടി, തന്റെ മക്കൾക്ക് കിട്ടേണ്ട പിതൃവാത്സല്യം എത്രയോ അമൂല്യമായി കരുതുന്നു.അതിലെനിക്ക് അത്ഭുതമില്ല.
”എനിക്ക് അമ്മയെങ്കിലും ഇല്ലായിരുന്നെങ്കിൽ..” എന്ന് പറഞ്ഞ് നെടുവീർപ്പിടുന്ന ഒരു കൗമാരക്കാരി എന്റെ കണ്ണിൽ തെളിഞ്ഞു വന്നു. അകത്ത് ടെലിവിഷന്റെ അട്ടഹാസം. ഞാൻ ഓർമ്മകളിൽ നിന്നുണർന്നു വന്ന് ശൂന്യതയിൽ കണ്ണ് നട്ട് കിടന്നു.
”അമ്മയ്ക്ക് നീയെങ്കിലും ഇല്ലായിരുന്നെങ്കിൽ…”എന്ന് അന്നൊന്നും അവളോട് തിരിച്ചു ചോദിക്കാതെ പോയ എന്നെ ഞാനാ പ്രഭാതത്തിൽ നൂറുവട്ടം ശപിച്ചു.
കിണറ്റിൽ കുഞ്ഞുങ്ങളെ ചാടിച്ചിട്ട് പിന്നാലെ ചാടിയ അമ്മയുടെ മുഖം ടെലിവിഷനിൽ വീണ്ടും വീണ്ടും കാണിക്കുന്നു.
”ഇത്രയും സൗഭാഗ്യമുള്ള വീട്ടിൽ ചെന്ന് കയറിയിട്ടും അവൾക്ക് എന്തിന്റെ കേടായിരുന്നു” എന്ന് അമ്മയുടെ കോപം. അത് പശ്ചാത്തല സംഗീതത്തിന്റെ ഉച്ചസ്ഥായിയിൽ വീട് മുഴുവൻ നാല് നാൾ ചുറ്റി നടന്നു.
ഞാൻ മാത്രം, ഒരു പെണ്ണിന്റെ വീർത്തു വീർത്തു വരുന്ന സ്റ്റിച്ചിനു മുകളിലെ പഴുപ്പടിച്ച വേദനയിൽ തൊട്ടുനോക്കുന്നത് സങ്കൽപ്പിച്ച് കണ്ണീരു വാർത്തു.
Cover Photo Courtesy : Google
(https://images.app.goo.gl/R3J1R2QKiGakVN6k6 )
Post Views: 26
6
Nithya Lekshmi LL
  • Website

Native: Thiruvananthapuram, Kerala Lives in: Bengaluru, Katnataka Post Graduate in Economics Published A Book of Short stories titled as, "Pencharithangal".

4 Comments

  1. Joyce Varghese on August 19, 2023 5:46 AM

    നല്ല രചന. 👏
    Marital rape സ്ത്രീകളാൽ തന്നെ മറച്ചു വെക്കേണ്ട ഗതികേട്. കുറച്ചു പേരെങ്കിലും ഇതിനു എതിരെ പ്രതികരിച്ചാൽ, ഇത്തരം ദുരനുഭവങ്ങൾ പതിയെ കുറയും എന്ന് ആശിക്കാം.

    Reply
    • Nithya Lekshmi LL on September 20, 2024 11:45 PM

      💯💯💯

      Reply
  2. Adarsh on August 18, 2023 10:52 PM

    Superb… Quality work ❤️

    Reply
    • Nithya Lekshmi LL on September 20, 2024 11:45 PM

      Thank you❤️🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.