Author: Nithya Lekshmi LL

Native: Thiruvananthapuram, Kerala Lives in: Bengaluru, Katnataka Post Graduate in Economics Published A Book of Short stories titled as, "Pencharithangal".

അഞ്ചാം വേദം എഴുതി! അയാളുടെ ഹസ്തരേഖ, അവളുടെ കവിളത്തിപ്പോൾ തെളിഞ്ഞ് വായിക്കാം. തിരിച്ചൊരു ആറാം വേദത്തിന് അവളുടെ കൈകളുയർന്നു. അന്ന്, കൂരിരുട്ടിൽ ചന്ദ്രനൊളിച്ച രാവിൽ, വീട് അവളെ പുറന്തള്ളി. നനഞ്ഞ് കയറിയ മഴയിലും അവൾ വിയർത്ത് ചിരിച്ചു. ആശ്വാസം! ആനന്ദം! ആവേശം! തുറന്ന് വിട്ട കുരുവിയാണ്, പറക്കണമിനി; അകലെ ആകാശം മാത്രം നോക്കി നോക്കി…. ആദ്യമീ ഇരുട്ട് കഴിക്കട്ടെ. ഇരുട്ട്! നടക്കുവാൻ വെളിച്ചം വേണ്ടല്ലോ. മണത്ത് നോക്കിയാൽ വഴികളറിയാം, മുന്നോട്ട് മാമ്പൂ മണമുള്ള ഒറ്റയടിപ്പാത. അങ്ങോട്ടവളുടെ അമ്മവീട്. പിന്നോട്ട്, പുളിയനുറുമ്പുകൾ വരിവച്ച് കൊണ്ട് പോകുന്ന കൽക്കണ്ട മധുരമണം. അവിടെ അവളുടെ അമ്മായി വച്ച വീട്. വലത്തോട്ട് തിരിഞ്ഞാൽ പത്ത് പള്ളത്തികൾ, ഒന്നിച്ച് മറിച്ചിട്ട് വറുക്കുന്ന പോലീസുമണം. ഇനി, ഇടത്തോട്ട്… അതാണ് അവളുടെ വഴി. അവിടെയാണ് കൂട് വിട്ട് പാഞ്ഞോടുന്ന കാറ്റ് മണം! ഇരുട്ടിന്റെ മണം പിടിച്ച്, ഇടത്തോട്ട് തിരിഞ്ഞപ്പോൾ, ഒറ്റപ്പല്ലിന്റെ തിളക്കത്തിൽ ഒരു നരച്ച ചിരി മുന്നിൽ. “വന്നോ, വന്നോ, ഇത്…

Read More

ഉച്ചയ്ക്ക് ഇലയിടാൻ നേരത്താണ് വീട്ടിലേക്ക് കൊണ്ട് വന്നത്. അപ്പോഴും കൊച്ചിയിലെ ഫ്ലാറ്റിൽ ആരെയോ കാത്തെന്നത് പോലെ സൊമാറ്റോ ഡെലിവർ ചെയ്ത ഒരില സദ്യ ഇരിപ്പുണ്ടായിരുന്നു. ജോലി ഭാരം വല്ലാതെ കൂടുന്നുവെന്ന് ദീപക് പറഞ്ഞതോർത്ത് അമ്മ കരഞ്ഞു. മൃതദേഹം കെട്ടിപ്പിടിച്ച്, വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് അമ്മ കരഞ്ഞു. ആരൊക്കെയോ ചേർന്ന് പിടിച്ചു മാറ്റിയെങ്കിൽ പോലും അവരുടെ മനസ്സിൽ മുഴങ്ങിയത് മകൻ പത്ത് ദിവസം മുൻപ് വിളിച്ചപ്പോൾ പറഞ്ഞ വാക്കുകളായിരുന്നു, “അമ്മേ, ഓണത്തിനും ലീവ് കിട്ടിയില്ല.” അവന്റെ സ്വരത്തിൽ കടുത്ത നിരാശയുടെ പുകച്ചുരുൾ! അമ്മ തന്റെ മറുപടി, ഒരു ദീർഘനിശ്വാസത്തിൽ അവസാനിപ്പിച്ചു. “അമ്മേ, എനിക്ക് മടുത്തമ്മേ. ഈ ജോലി എന്നെക്കൊണ്ട് പറ്റില്ല. തിരുവോണത്തിന് പോലും സ്വന്തം വീട്ടിലിരുന്ന് ഒരിലയിട്ട് ആഹാരം കഴിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്താനാമ്മേ ഞാൻ കഷ്ടപ്പെടുന്നത്?” ദീപകിന്റെ സ്വരം ദുഃഖത്തിലേക്ക് കൂപ്പുകുത്തി. “മോനെ, ആദ്യമൊക്കെ ഇങ്ങനെ തന്നെയാടാ. ഇത്തിരി കഷ്ടപ്പെട്ടാലെ അതിനുള്ള ഫലം കിട്ടുള്ളൂ. നീ ഇങ്ങനെ ഓരോന്നിനും ഓടിയോടി…

Read More

”നീയിത് കണ്ടോ ഉമേ?” അമ്മ ന്യൂസ്‌ ചാനലിന്റെ ഒച്ച കുറച്ച് കൂടി കൂട്ടി വച്ചു. പുലരി വെളിച്ചം വിട്ട് വരുന്ന പ്രഭാതങ്ങളിൽ ഇത് പതിവുള്ളതല്ലല്ലോയെന്ന് ഞാനപ്പോൾ ചിന്തിച്ചതേയില്ല. അച്ചാച്ചൻ കടലിൽ വീണ ദിവസം നടന്ന തിരച്ചിൽ, വീട്ടിലിരുന്ന പെണ്ണുങ്ങളെ വിവരങ്ങളറിയിക്കാനാണ് അവസാനമായി പ്രഭാതത്തിൽ ടെലിവിഷൻ ശബ്ദിച്ചത്. അത് മുപ്പത് കൊല്ലം മുൻപാണ്. അന്നൊടുവിൽ, തിരമാലകൾക്കിടയിൽ കണ്ട ശവത്തെ വള്ളത്തിലേക്ക് വലയിട്ട് വലിച്ചുകയറ്റുമ്പോൾ അക്കരയിലെ ബിനു മാമനാണ് ചിത്തിരച്ചേച്ചിയെ വിളിച്ച്, “ടിവി ഓഫാക്കിയേക്ക്. അമ്മയും മക്കളും ചങ്കത്തിടിച്ച് തലകറങ്ങി വീണാൽ ആസ്പത്രിക്ക് കൊണ്ട് വരാൻ അവിടെ ആണുങ്ങളാരുമില്ലല്ലോ” എന്ന് പറഞ്ഞത്. ”ഇനി ഇപ്പോഴൊന്നും വാർത്ത വായിക്കുന്ന പെണ്ണ് വരില്ലെന്റെ അമ്മാളു മുത്തീ.” ചിത്തിരച്ചേച്ചി, ഒരുവിധത്തിൽ ചിരിയൊപ്പിച്ച് ദൂരദർശന്റെ ചിരി, കൊട്ടിയണച്ചപ്പോൾ, അമ്മാളു മുത്തി കട്ടിലിൽ പോയി മറിഞ്ഞു വീണ് ഏങ്ങലടിച്ചത് ഇരുപത് വർഷങ്ങൾക്കിപ്പുറവും എന്റെ കണ്ണിലുണ്ട്. ആരുമാരും ഒരു വാക്കും പറയാതെ തന്നെ, അച്ചാച്ചൻ മരിച്ചുവെന്ന് ഞങ്ങളെല്ലാരും അറിഞ്ഞത് അങ്ങനെയാണ്. അതിനു ശേഷമുള്ള…

Read More