Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരില ചോറ്
ആഘോഷങ്ങൾ ഓണം2024 രചനാമത്സരം കഥ ജീവിതം ജോലി വീട് സാമൂഹ്യപ്രശ്നങ്ങൾ

ഒരില ചോറ്

By Nithya Lekshmi LLSeptember 21, 20244 Comments3 Mins Read247 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉച്ചയ്ക്ക് ഇലയിടാൻ നേരത്താണ് വീട്ടിലേക്ക് കൊണ്ട് വന്നത്. അപ്പോഴും കൊച്ചിയിലെ ഫ്ലാറ്റിൽ ആരെയോ കാത്തെന്നത് പോലെ സൊമാറ്റോ ഡെലിവർ ചെയ്ത ഒരില സദ്യ ഇരിപ്പുണ്ടായിരുന്നു.

ജോലി ഭാരം വല്ലാതെ കൂടുന്നുവെന്ന് ദീപക് പറഞ്ഞതോർത്ത് അമ്മ കരഞ്ഞു. മൃതദേഹം കെട്ടിപ്പിടിച്ച്, വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് അമ്മ കരഞ്ഞു. ആരൊക്കെയോ ചേർന്ന് പിടിച്ചു മാറ്റിയെങ്കിൽ പോലും അവരുടെ മനസ്സിൽ മുഴങ്ങിയത് മകൻ പത്ത് ദിവസം മുൻപ് വിളിച്ചപ്പോൾ പറഞ്ഞ വാക്കുകളായിരുന്നു,

“അമ്മേ, ഓണത്തിനും ലീവ് കിട്ടിയില്ല.” അവന്റെ സ്വരത്തിൽ കടുത്ത നിരാശയുടെ പുകച്ചുരുൾ!

അമ്മ തന്റെ മറുപടി, ഒരു ദീർഘനിശ്വാസത്തിൽ അവസാനിപ്പിച്ചു.

“അമ്മേ, എനിക്ക് മടുത്തമ്മേ. ഈ ജോലി എന്നെക്കൊണ്ട് പറ്റില്ല. തിരുവോണത്തിന് പോലും സ്വന്തം വീട്ടിലിരുന്ന് ഒരിലയിട്ട് ആഹാരം കഴിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്താനാമ്മേ ഞാൻ കഷ്ടപ്പെടുന്നത്?” ദീപകിന്റെ സ്വരം ദുഃഖത്തിലേക്ക് കൂപ്പുകുത്തി.

“മോനെ, ആദ്യമൊക്കെ ഇങ്ങനെ തന്നെയാടാ. ഇത്തിരി കഷ്ടപ്പെട്ടാലെ അതിനുള്ള ഫലം കിട്ടുള്ളൂ. നീ ഇങ്ങനെ ഓരോന്നിനും ഓടിയോടി ഇങ്ങോട്ട് വരേണ്ട കാര്യമുണ്ടോ. നോക്ക്, നിന്റെ താഴെ ഒരു പെൺകുട്ടിയാ ഉള്ളെ. അവളെ കെട്ടിച്ചു വിടുന്ന ഭാരമൊന്നും നിന്റെ തലയിൽ ഞങ്ങൾ ആക്കുന്നില്ല. പക്ഷേ, കുറഞ്ഞത് അവളുടെ എഞ്ചിനീയറിങ് പഠനം കഴിയും വരെയെങ്കിലും നീ ഒന്ന് സഹായിച്ചേ പറ്റൂ. നിനക്കിപ്പോൾ ഓണ സദ്യ കഴിക്കണം, അത്രയല്ലേ വേണ്ടൂ. അടുത്ത വരവിന് മൂന്ന് കൂട്ടം പായസം ഉൾപ്പെടെ നല്ലൊരു സദ്യ ഞാൻ ഉണ്ടാക്കിത്തരാം.”

അമ്മയുടെ സംസാരം കേട്ട് ദീപകിന്റെ കണ്ണുകൾ നിറഞ്ഞു. അമ്മയ്ക്ക് ഒരിക്കലും തന്നെ മനസിലാക്കാൻ സാധിക്കില്ലെന്ന് അവൻ ഒരിക്കൽ കൂടി മനസിലാക്കിയ നിമിഷമായിരുന്നു അത്. പണ്ടും അമ്മയുടെ ഇഷ്ടത്തിനാണ് എല്ലാം നടന്നിരുന്നത്.

“മോനെ, നമ്മൾ എവിടെ ഇരുന്ന് ഉണ്ണുന്നോ അവിടെയാണ് ഓണം. അത്രേ ഉള്ളൂ. നിനക്ക് സദ്യ ഓർഡർ ചെയ്ത് വരുത്തിക്കാല്ലോ.” ദീപകിന്റെ മൗനം അവസാനിപ്പിക്കുവാനെന്ന വണ്ണം അമ്മ പിന്നെയും പറഞ്ഞു. പക്ഷേ, അതുകൂടി കേട്ടപ്പോൾ അവൻ ഫോൺ കട്ട്‌ ചെയ്യുകയാണുണ്ടായത്.

ഒറ്റമുറി ഫ്ലാറ്റിലെ ഏകാന്തതയെ മുഴുവനായി തന്റെ കണ്ണുകളിലേക്ക് കൊണ്ട് വന്ന്, കട്ടിലിൽ മലർന്ന് കിടന്ന് ഫാൻ നോക്കുമ്പോൾ അവൻ, അമ്മ കാരണം ഉപേക്ഷിക്കേണ്ടി വന്ന പ്രണയത്തെ ഓർത്തു! തന്റെ സ്വപ്നമായിരുന്ന അധ്യാപന ജോലി ഓർത്തു! അമ്മമ്മയ്ക്കൊപ്പം കഴിയാൻ കൊതിച്ച നാളുകളോർത്തു!

ഇപ്പോൾ അവന്റെ ഓർമ്മകൾ ചെന്ന് നിൽക്കുന്നത് തൊടിയിലെ തുമ്പയിലേക്കും മുക്കുറ്റിയിലേക്കുമാണ്. അവ അവനെ നോക്കി ചിരിക്കുകയാണ്, ഇതാ ഞങ്ങളെ എടുത്തോളൂ എന്ന് പറയുന്ന പോലെ. അമ്മമ്മയുടെ കൈകളിൽ നിന്ന് വഴുതിയിറങ്ങി പൂക്കളുടെ അടുത്തേക്ക് ഓടുന്ന ആ നിമിഷത്തിലാണ്, കോളിങ്‌ ബെൽ അവനെ ഉണർത്തിയത്.

പുറത്തേക്ക് ചെന്നപ്പോൾ ഏതോ ഒരാൾ കൈയിലൊരു ഗിഫ്റ്റ് ബോക്സുമായി നിൽക്കുന്ന കാഴ്ചയാണ് അവൻ കണ്ടത്. ഡെലിവറി ബോയിൽ നിന്ന് സമ്മാനം കൈപ്പറ്റി, ആരാണ് ഇത് അയച്ചതെന്ന് തലപുകഞ്ഞ് ആലോചിച്ചുകൊണ്ടാണ് ദീപക് അത് തുറന്നത്. സമ്മാനം കണ്ടപ്പോൾ അവനൊന്ന് ഞെട്ടി! പ്ലാസ്റ്റിക് പൂക്കളമായിരുന്നു അത്. വർഷാവർഷം ഉപയോഗിക്കാവുന്ന പൂക്കളം കണ്ടപ്പോൾ അവന് ചിരിയാണ് വന്നതെങ്കിലും ഏറ്റവും അടുത്ത സുഹൃത്തിന്റെ ഓണാശംസയുടെ കുറിപ്പ് കണ്ടപ്പോൾ അവന് മനസ്സിന് വല്ലാത്ത സന്തോഷം തോന്നി.

മൃതദേഹത്തിന് അരികിലിരുന്ന് അമ്മ പിന്നെയും കരയുകയാണ്. അടുക്കളയിൽ നിന്ന് പായസത്തിന്റെ മണം വന്ന് മൂക്കിലടിച്ചപ്പോൾ, താൻ ഒരു വാക്ക് പറഞ്ഞ് കൂടെ നിർത്തിയിരുന്നെങ്കിൽ മകനിപ്പോൾ ഈ കടുംകൈ ചെയ്യില്ലായിരുന്നുവെന്ന് അവർ ഓർത്തു. പെട്ടന്നാണ് മുറ്റത്ത് ഒരു മാവേലി പ്രത്യക്ഷനായത്. മാവേലി, കൈ നീട്ടി ദീപകിനെ വിളിച്ചു, “വാ…”

മാവേലി പതിയെ കാലനായി രൂപാന്തരം പ്രാപിച്ചു. ഒരു ഞെട്ടലിൽ ദീപക് കണ്ണ് തുറന്നു. ഒന്ന് തലകുലുക്കി ബോധം വരുത്തി, അവൻ അടുത്ത് കിടക്കുകയായിരുന്ന ഫോണെടുത്തു. അതിലപ്പോഴും ജോലിഭാരം കാരണം ആത്മഹത്യ ചെയ്ത യുവതിയുടെ ചിത്രം നിറഞ്ഞ് കിടന്നു. അവൻ അത് മാറ്റിയ ശേഷം, അടുത്ത ദിവസത്തേക്ക് ഓർഡർ ചെയ്തിരുന്ന, ഇരുപത്തിയഞ്ച് വിഭവങ്ങൾ നിറഞ്ഞ സദ്യ കാൻസൽ ചെയ്ത്, വളരെ വേഗത്തിൽ തന്നെ കൊച്ചിയിൽ നിന്ന് സ്വന്തം നാടായ കോട്ടയത്തേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്തു. ബാഗ് പാക്ക് ചെയ്യുമ്പോൾ അശ്വിൻ തലേന്ന് സമ്മാനിച്ച പ്ലാസ്റ്റിക് പൂക്കളം എടുക്കാനും അവൻ മറന്നില്ല. “വീട്ടിലെ ചുമരിൽ തൂക്കാല്ലോ. നല്ല അലങ്കാരം ആയിരിക്കും. പക്ഷേ, മുറ്റത്ത് തൊടിയിലെ പൂക്കൾ തന്നെ മതി.” ചിരിച്ചു കൊണ്ട് അവൻ ചിന്തിച്ചു.

എമർജൻസി ലീവ് മെയിൽ ചെയ്യുമ്പോൾ അവന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ, “ഇന്നല്ലെങ്കിൽ പിന്നെ എന്ന്?!”

-NITHYA LEKSHMI. L. L

Post Views: 30
4
Nithya Lekshmi LL
  • Website

Native: Thiruvananthapuram, Kerala Lives in: Bengaluru, Katnataka Post Graduate in Economics Published A Book of Short stories titled as, "Pencharithangal".

4 Comments

  1. Nishiba M on September 21, 2024 8:38 PM

    അതേ, ചെയ്യേണ്ട സമയത്ത് ചെയ്യണം..

    Reply
  2. Divya Sreekumar on September 21, 2024 6:02 PM

    നന്നായിട്ടുണ്ട് 👌👍

    Reply
  3. Shreeja R on September 21, 2024 3:13 PM

    Good work 👌👌

    Reply
  4. anju ranjima on September 21, 2024 11:54 AM

    സത്യം. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.