Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശുഭയാത്ര
ജീവിതം യാത്ര വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ശുഭയാത്ര

By Soumya MuhammadAugust 30, 2023Updated:October 17, 202326 Comments6 Mins Read253 Views
Bookmark Now
Please login to bookmark Close

No account yet? Register

കത്തുന്ന ചൂടുള്ള പതിനൊന്നു മണി ഉച്ചയിലേക്ക് അങ്ങേയറ്റം വിരസമായതെങ്കിലും വളരെ ഭാരം കുറഞ്ഞ മനസ്സോടെ മുൻവാതിൽ തുറന്ന് ഞാൻ ഇറങ്ങി. വെയിലും തണലും ഇഴ ചേർന്ന മുറ്റത്തിനോരത്ത് കഴിഞ്ഞ രാവിൽ കൊഴിഞ്ഞ ഇലകൾ തളർന്നു കിടന്നു. വലതു വശത്തെ കാപ്പി ചെടിക്കടുത്തുള്ള നന്ത്യാർവട്ട ചെടിയിൽ നിന്നുതിർന്നു വീണ വാടിയ പൂക്കൾ ചെടിയിലെ ഇളം തളിർപ്പുകളെ നോക്കി ചത്തു മലച്ചു കിടക്കുന്നു. “പഴുത്ത ഇല വീഴുമ്പോൾ പച്ചിലകൾ ചിരിക്കും “. കാലങ്ങൾക്കുമപ്പുറത്തു നിന്നുമുള്ള ഒരോർമ്മപ്പെടുത്തൽ  എന്റെ ഇടനെഞ്ചിലൂടെ തണുപ്പ് പടർത്തി കടന്നു പോയി.

ഇന്നലെ രാവിലേം കൂടി മുറ്റമടിച്ചതാണ്. എന്നിട്ടും വൈകിട്ടത്തെ ശീതക്കാറ്റിൽ എത്രമാത്രം ഇലകളാണ് വീണിരിക്കുന്നത്. പിന്നാമ്പുറത്തുള്ള കുറ്റിചൂലെടുത്ത് അതെല്ലാം തൂത്തു വരുവാൻ എന്റെ കൈ തരിച്ചു.

“നിനക്കിവിടെ എന്താണ് അവകാശം… എന്റെ ചൊല്പടിക്കു നിൽക്കാൻ പറ്റൂല്ലെങ്കിൽ ഇറങ്ങി പൊക്കോണം ഇവിടുന്ന്!”

തരിച്ചു വന്ന കൈ വിരലുകളിലെ വിയർപ്പ് ഞാനെന്റെ സാരിത്തുമ്പിൽ അമർത്തി തുടച്ചു. എനിക്കെന്തവകാശം… ഈ കൊഴിഞ്ഞ ഇലകൾ പോലും എന്റേതല്ല. ഞാൻ വെറുമൊരു കാവൽക്കരി. ഉടമയില്ലാത്തപ്പോൾ ശമ്പളമില്ലാതെ മുതൽ കാക്കുന്ന വെറുമൊരു വാല്യക്കാരി.

പൊള്ളുന്ന ചൂടാണ് പുറത്ത്. എന്റെ കൈവെള്ളകൾ വിയർപ്പിൽ കുതിർന്നിരുന്നെങ്കിലും അവ തണുത്തിരുന്നു. തണുപ്പ്…. അവസാന ജലവും വറ്റി പോയവളുടെ മരവിച്ച തണുപ്പ്.

“എങ്ങോട്ടാണ് കുഞ്ഞേ ഈ നട്ടുച്ചക്ക്?”

കൈത്തലം കണ്ണിനു മറയാക്കി  ഇടവഴിയിൽ എനിക്കഭിമുഖമായി നിന്നു കുഞ്ഞിച്ചെരുവ. കയ്യിൽ ഉണക്കമീൻ പൊതി. തലേന്ന് തെറിപ്പാട്ട് പാടിയ കെട്യോന് ഉച്ചക്ക് ചൂടോടെ കഞ്ഞി വിളമ്പാൻ  അരനാഴിക നടന്ന് കവലയിൽ നാരായണേട്ടന്റെ കടയിൽ നിന്നും വാങ്ങി വരുന്ന വഴിയാണ്.

ഉണക്കമീൻ കറി കൂട്ടിയിട്ടിതെത്ര കാലമായി?

ഇളയ മോനെ വയറ്റിലുണ്ടായി മൂന്നാം മാസം. കൊതി മൂത്ത് ഉണക്കയല കഷണങ്ങൾ മുളക് പൊടിയും മഞ്ഞൾപ്പൊടിയും ഒരു ചുള കുടംപുളിയും കൂടി ചേർത്ത് അടുപ്പിൽ കയറ്റി. അല്പം തേങ്ങ നന്നേ അരച്ചു ചേർക്കണം. പൊട്ടിച്ച തേങ്ങ ചിരവിയെടുക്കാൻ  തുടങ്ങുമ്പോഴാണ് അയാൾ കയറി വന്നത്. മീൻ മണമടിച്ചതും മൂക്കിൻ തുമ്പ് വിടർന്നു. കണ്ണുകളിൽ ശൗര്യം തിളങ്ങി. കഴുത്തിലെ ഞരമ്പുകൾ വിറച്ചു പൊന്തി. ഒരലർച്ച… മൺചട്ടി രണ്ടായി പിളർന്ന് മുറ്റത്ത്. മുളക് പിടിച്ച അയല കഷണങ്ങൾ വേവ് കയറി നിവർന്നു തുടങ്ങിയിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല. തൊണ്ണൂറ് ദിവസം പ്രായമായ അയാളുടെ ഭ്രൂണം എന്റെ അടിവയറ്റിൽ ദിക്കുമുട്ടി പരക്കം പാഞ്ഞു. എനിക്ക് മൂത്രമൊഴിക്കണമെന്ന് തോന്നി… എങ്കിലും ഞാൻ നിന്നിടത്ത് നിന്നും അനങ്ങിയില്ല. എന്റെ ഉയർന്ന ശ്വാസഗതി പോലും അയാളെ ഇനിയും ഭ്രാന്തനാക്കുമെന്നെനിക്കറിയാമായിരുന്നു. എന്നെ കാണുമ്പോൾ മാത്രം അയാളിൽ പൂക്കുന്ന ഭ്രാന്ത്‌!നിന്നിടത്തു തന്നെ നിന്നു ഞാൻ വിയർത്തു. പിന്നെ നിശ്ശബ്ദം കിതച്ചു.

“എനിക്കിഷ്ടമല്ലാത്തത് വെച്ചുണ്ടാക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നെടി… ”

കത്തുന്ന അടുപ്പിലേക്ക് ഒരു കപ്പ് വെള്ളം കോരി ഒഴിച്ചിട്ട് അയാൾ എന്നെയൊന്നു നോക്കി. ഞാൻ കണ്ണുകൾ കൊണ്ട് മൊസൈക് തറയിലെ വിടവിൽപ്പെട്ടുപോയ  ഒരു കുഞ്ഞു ചെമന്ന ഉറുമ്പിനെ മാത്രം നോക്കി  നിന്നു.

കുഞ്ഞിച്ചെരുവയെ മറി കടന്ന് ഒന്നും മിണ്ടാതെ പോരുമ്പോൾ അവളുടെ കുടിലിലെ മീൻ കറി എന്നെ ഭ്രമിപ്പിക്കുകയും അതേ സമയം തന്നെ ഒരു മാത്ര എന്റെ അടുക്കളയിലെ കഴുകി കമിഴ്ത്തിവച്ചിരിക്കുന്ന മൺചട്ടിയിലെ നീളത്തിലുള്ളൊരു വിള്ളൽ എന്നെ അലോസരപ്പെടുത്തുകയും ചെയ്തു. അടുക്കളയും ഞാനും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് വർഷങ്ങൾ അനവധി പിന്നിട്ടിരിക്കുന്നു.

റോഡരികിൽ ബസ് കാത്തു നിൽക്കുമ്പോൾ ഞാനല്പം അങ്കലാപ്പിലായിരുന്നു. കാലം ഒരുപാട് ആയിരിക്കുന്നു ഒരു ബസ് യാത്ര ചെയ്തിട്ട്. എത്രയോ വർഷങ്ങളായി പുറത്തേക്കുള്ള യാത്രകൾ കുറവാണ്. പുറത്തു പോകുന്നതെല്ലാം ഉടമയോടൊപ്പമാണ്. യാത്രയിൽ മറ്റാരുമില്ലെങ്കിൽ മാത്രം ഇടതു വശത്തെസീറ്റ്‌ എനിക്കു കിട്ടും. അല്ലെങ്കിൽ പുറകിൽ. പുറകിലും ഇടമില്ലെങ്കിൽ പിന്നെ ഞാൻ പുറത്താണ്. എത്രയോ വട്ടം ഒരുങ്ങിയിറങ്ങിയ എന്നെ കൂടാതെ ആ നാലുച്ചക്ര വാഹനം പുറത്തേക്കു പോയിരിക്കുന്നു.

പൂഴിമണ്ണിൽ പൊടി പറത്തി ബസ് എന്റെ അരികിൽ വന്നു നിന്നു. വെളുത്ത പ്രതലത്തിൽ ചുമപ്പു നിറം കൊണ്ടെഴുതിയിരിക്കുന്നു… “ശുഭയാത്ര”. പറ്റിയ പേരു തന്നെ! വിശാലമായ സീറ്റിലേക്ക് ഒരു ചെറു ചിരിയോടെ ഞാൻ ഇരുന്നു.

നേരം മൂന്നു മണിയോട് അടുത്തിരുന്നു ഞാൻ മകളുടെ വീടിന്റെ ഗേറ്റ് കടന്നു ചെല്ലുമ്പോൾ. വിയർപ്പു തുള്ളികൾ കൂടിച്ചേർന്ന് എന്റെ ഇരു ചെന്നിയിലൂടെയും ചാലിട്ടിറങ്ങുന്നുണ്ടായിരുന്നു. മുൻവശത്തെ മുറ്റത്ത് നീളത്തിൽ അയകെട്ടി അവൾ അലക്കിയ തുണികൾ വിരിച്ചിട്ടിരിക്കുന്നു. എത്ര വൃത്തിയോടെ ചെയ്തിരിക്കുന്നു! ഇവൾ ഇതൊക്കെ പഠിച്ചല്ലോ! അല്ലെങ്കിലും ഏത് ഭാര്യയാണ് ഇതൊക്കെ പഠിക്കാത്തത്? അവൾ പഠിക്കാതിരുന്നതും ചെയ്യാതിരുന്നതും എന്റെ മകൾ ആയിരുന്നപ്പോൾ ആണല്ലോ!എനിക്കു ചിരി വന്നു. അതേ നിമിഷം തന്നെ ഇന്നലെ കഴുകിയ കിടക്കവിരികളും തോർത്തുകളും  മടക്കിവെച്ചില്ലല്ലോ എന്നോർത്തു വ്യസനിക്കുകയും ചെയ്തു. എത്ര പറിച്ചെറിഞ്ഞാലും എന്തിനാണ് ഇവയൊക്കെ ഇനിയുമിനിയുമിങ്ങനെ മനസ്സിലേക്ക് തിക്കിതിരക്കി കടന്നു വരുന്നത്!

സാരമില്ലെന്ന് സ്വയമാശ്വസിച്ച് കാളിങ് ബെല്ലിൽ വിരലമർത്തി. നല്ല ദാഹം… ഞാനെന്റെ കീഴ്ചുണ്ടുകൾ ഉണങ്ങിയ നാവു കൊണ്ട് തുടച്ചെടുത്തു.

“അമ്മയോ?”

അവളുടെ മുഖം പ്രസരിപ്പാർന്നതെങ്കിലും എന്നെ കണ്ടതിന്റെയൊരു തെളിച്ചക്കുറവ് ഞാൻ ക്ഷണനേരം കൊണ്ട് തിരിച്ചറിഞ്ഞു. ഇരുപത്തിയഞ്ചു കൊല്ലങ്ങൾക്കും മുന്നേ പൊട്ടിച്ചുമാറ്റിയ പൊക്കിൾക്കൊടി തുമ്പിൽ നിന്നും ഇപ്പോഴും ചോരയിറ്റുന്നുണ്ടെന്നെ തോന്നലിൽ എന്റെ നെഞ്ചിൽ ഒരു നൊമ്പരം കനത്തു.

“അമ്മ ഇതെന്തു ഭാവിച്ചാണ്? അല്ലേലും ഈയിടെയായി അമ്മക്കൽപം തോന്ന്യാസങ്ങൾ കൂടുന്നുണ്ട്. ഇത്രേം കാലം ഈ അച്ഛനോടൊപ്പം തന്നെയല്ലേ ജീവിച്ചത്? എന്നിട്ടിപ്പോ ഈ വയസ്സാൻ കാലത്ത് പിണങ്ങി നടക്കുന്നു. അച്ചന്റെ ശീലങ്ങൾ…. അമ്മയ്ക്കല്ലാതെ ആർക്കറിയാം?ഒന്നുമല്ലെങ്കിലും ഞങ്ങൾ മക്കളുടെ ജീവിതത്തെക്കുറിച്ചെങ്കിലും ഓർക്കേണ്ടേ. ഇത് വെറുതെ ആളുകളെകൊണ്ട് പറയിപ്പിക്കാനായിട്ട്… ”

എന്റെ ദാഹവും വിശപ്പും കെട്ടു പോയി.ഞാൻ ഒന്നും മിണ്ടാതെ ദെണ്ണിച്ച കണ്ണുകളോടെ അവളെ നോക്കി.

മക്കളെക്കുറിച്ച് ഓർമ്മിക്കേണ്ടേ എന്ന്!

ആരെയും ഓർമ്മിക്കാൻ കഴിയില്ലായിരുന്നെങ്കിൽ എന്നേ ഞാൻ നിങ്ങളുടെ അച്ഛനിൽ നിന്നും രക്ഷപ്പെട്ടേനെ!

ഒന്നുകിൽ എന്റെ അടിവയറ്റിൽ ആദ്യചവിട്ടേറ്റ ആദ്യരാത്രിയിൽ. അല്ലെങ്കിൽ നിന്നെപ്പെറ്റ് ഇരുപത്തിയെട്ടാം ദിവസം ബെൽറ്റിന്റെ പാടുകൾ അടിവയറ്റിൽ തിണർത്തു പൊങ്ങിയ ദിവസം. അതുമല്ലെങ്കിൽ  സിഗരറ്റ് കുത്തി പൊള്ളിയ വടുക്കൾ പഴുത്ത് വ്രണമായ ആ ദിവസങ്ങളിൽ. ഇനി അതുമല്ലെങ്കിൽ ആണഹന്ത അരങ്ങു വാഴുന്ന നേരങ്ങളിൽ അപമാനത്തിന്റെ ഉമീത്തീയിൽ തലങ്ങും വിലങ്ങും എന്നെ പൊള്ളിച്ചെടുത്ത നേരങ്ങളിൽ. ഇനിയുമുണ്ട് അനേകം പകൽ നേരങ്ങൾ… ഒരു കൊടിച്ചി പട്ടിയെ പോലെ എന്നെ അവഗണിച്ച ലക്ഷക്കണക്കിന് വിനാഴിക നേരങ്ങൾ…

“അമ്മയെന്താണ് ഒന്നും മിണ്ടാത്തത്?”

ഞാൻ അവളുടെ തോളെല്ലുകളിലേക്കു നോക്കി. ക്ഷീണമൊന്നുമില്ല പെണ്ണിന്… എന്തൊരു പെടാപാടായിരുന്നു കുഞ്ഞുനാളിൽ ഇവളെയൊന്നു തീറ്റിക്കാൻ… എന്തു കുസൃതിയായിരുന്നു ഇവൾക്ക്. അവളെ നോക്കിയിരിക്കെ എന്റെ ശുഷ്കിച്ച മാറിടങ്ങൾക്കു വീണ്ടും ജീവൻ വക്കുന്നത് പോലെനിക്ക് തോന്നി.

“അമ്മ ഒന്നോർത്തു നോക്ക് ഇവിടെ ഹർഷനും വീട്ടുകാരും ചോദിച്ചാൽ ഞാനെന്ത് പറയും? ഇപ്പോൾ തന്നെ ഇവിടെ ആരുമില്ലാത്തത് നന്നായി. ഇനി അതെല്ലാം പോട്ടെ അമ്മയില്ലാത്ത ആ വീടിനെക്കുറിച്ച്, അച്ഛനെക്കുറിച്ച് അമ്മ ഒന്നു ചിന്തിച്ചു നോക്കിയോ? അവിടെ അടുക്കളയിൽ ഏതേലും ഒരു സാധനം എവിടെയാണെന്ന് അച്ഛനറിയാമോ? ആ വീട്ടിൽ അച്ചന്റെ തുണികളും അടിവസ്‌ത്രങ്ങളും എവിടെയെന്നും ചൂലും അടിച്ചു വാരിയും എവിടെയെന്നും അച്ഛനറിയാമോ? ഒരു ഗ്ലാസ്സ് ചായ ഉണ്ടാക്കി കുടിക്കാൻ അച്ഛനറിയോ? ഇതൊക്കെ ഞാൻ പറയാതെ തന്നെ അമ്മക്ക് അറിഞ്ഞു കൂടെ? ഇത്രേം നാളും മോനും മരുമോളും കൂടിയെങ്കിലും വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ ആ വലിയ വീട്ടിൽ ആരുമില്ല… അച്ഛൻ തനിച്ച്. എന്നെ വിളിക്കുമ്പോൾ അദ്ദേഹം ആകെ ദേഷ്യത്തിലായിരുന്നു. എങ്കിലും ആ സ്വരത്തിലൊരു ഭീതിയുണ്ടായിരുന്നു. ഈശ്വരാ! നാട്ടുകാരോട് എന്തു പറയും. അമ്മ ലീവിൽ ആണെന്നോ അതോ യാത്രയിലാണെന്നോ അതുമല്ലെങ്കിൽ മോക്ഷം തേടി പോയെന്നോ! അമ്മേ… പ്ലീസ്.. അമ്മയൊന്നു തിരിച്ചു പോകൂ… “

എനിക്കൊന്നാർത്തു ചിരിക്കണമെന്ന് തോന്നി.

പേടിയോ!

അയാൾക്കോ!

പേടിക്കട്ടെ… പേടിച്ചു വിറക്കട്ടെ!

ചിരിച്ചു കൊണ്ട് ഞാൻ മകളെ നോക്കി.

മക്കളിൽ നിന്നും കിട്ടിയില്ല എനിക്കൊരു മുക്തി. അച്ചന്റെ മനോരോഗം മക്കൾ വലുതാകുമ്പോൾ ചികിൽസിച്ചു ഭേദമാക്കുമെന്ന് ഞാൻ വ്യാമോഹിച്ചു. ഞാൻ നന്മകൾ മാത്രം ചൊല്ലി പഠിപ്പിച്ച മകളാണ്. വളർച്ചയെത്തിയ കാലം മുതൽ സ്വന്തം കാലിൽ നിൽക്കണമെന്ന്  നിരന്തരം ഉപദേശം കൊടുത്ത് വളത്തിയതാണ്. “വാ അമ്മേ… നമുക്ക് ഈ അച്ചന്റെയടുത്ത് നിന്നും എങ്ങോട്ടെങ്കിലും ഓടി പോകാമെന്ന് ” എന്നോട് കരഞ്ഞു പറഞ്ഞവളാണ്. ഞാൻ പഠിച്ചു ജോലി കിട്ടുമ്പോൾ അമ്മേനെ നോക്കാമെന്നു പറഞ്ഞെന്റെ കണ്ണീരൊപ്പിയ കുട്ടിയാണ്. എനിക്കൊന്ന് കരയണമെന്ന് തോന്നി. അതേസമയം തന്നെ ആർജ്ജവമുള്ള സ്വന്തമായി വരുമാനമുള്ള ഒരു പെണ്ണായിട്ടും സമൂഹത്തെ പേടിച്ചുള്ള അവളുടെ ചൂളിയുള്ള നിൽപ് കണ്ടപ്പോൾ അവളെ ഉറക്കെ ശകാരിച്ച് മുഖമടച്ചൊരു അടി കൊടുക്കാനും തോന്നി.

“ഞാനിത്രേം അച്ചനെക്കുറിച്ച് പറഞ്ഞിട്ടും അമ്മക്ക് തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലേ”

“ഇല്ല… നിന്റെ പറച്ചിൽ കേട്ടപ്പോൾ ആ തീരുമാനം എന്നെ കൂടുതൽ ഭ്രമിപ്പിക്കുന്നു. ഞാനില്ലയ്മയിൽ അയാൾ ആ വലിയ വീട്ടിൽ ഒരു ഭ്രാന്തനെപ്പോലെ ഉഴറി നടക്കുന്നതിന്റെ ഓർമ്മയിൽ പോലും എന്റെ ഹൃദയം തരളിതമാകുന്നു. എന്നെ കാണുമ്പോൾ മാത്രം പൊട്ടുന്ന അങ്ങേരുടെ മദം ഇനിയെന്റെ അഭാവത്തിലും  രൂക്ഷമാകുമെന്നോർക്കുമ്പോൾ എന്റെ ഞരമ്പുകൾ ത്രസിക്കുന്നു “

ഞാൻ എഴുന്നേറ്റു.

“അമ്മ ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിച്ചില്ലല്ലോ… “

മാതൃത്വത്തിന്റെ ഒടുങ്ങാത്ത അലിവോടെ ഞാൻ അവളെ നോക്കി. ഞാൻ എത്ര ദുർബ്ബലയായൊരു സ്ത്രീയാണ്… അമ്മയാണ്.

“വേണ്ട… എനിക്ക് ദാഹിക്കുന്നില്ല “

പിന്തിരിഞ്ഞുനോക്കാതെ ഞാൻ നടന്നു. നിരത്തിലേക്കിറങ്ങിയതും മുന്നിൽ ഒരു ഓട്ടോ വന്നു നിന്നു.

“റെയിൽവേ സ്റ്റേഷൻ ”

ഞാൻ പുറത്തേക്കു നോക്കി. വെയിലാറിത്തുടങ്ങിയിരിക്കുന്നു. എങ്കിലും വായുവിൽ ചൂട് പുകയുന്നുണ്ട്. ബാഗിൽ നിന്നും വെള്ളമെടുത്ത് രണ്ടു കവിൾ കുടിച്ച് സാരിത്തലപ്പു കൊണ്ട് മുഖമൊന്നമർത്തി തുടച്ച് നഗരത്തിരക്കിലേക്കൊന്നു കണ്ണ് പായിക്കുമ്പോഴേക്കും സ്റ്റേഷൻ എത്തി.

ട്രെയിൻ രണ്ടു മണിക്കൂർ ലേറ്റാണ്. തിരക്കല്പം കുറഞ്ഞ ഒരു നീളൻ സിമെന്റ് ബെഞ്ചിലേക്ക് ടിക്കറ്റുമായി ഇരിക്കുമ്പോൾ ഞാൻ ഒരു വട്ടം കൂടി സുഗന്ധി  അമ്മായിയുടെ കത്തെടുത്ത്  വായിക്കാൻ തുടങ്ങി.

മോളേ,
നിനക്കിവിടം ഇഷ്ടമാകും. ന്റെ കുട്ടി ഇങ്ങോട്ട് വരൂ. ശേഷിക്കുന്ന ജീവിതമെങ്കിലും നീയൊന്നു സ്വച്ഛമായി ജീവിക്കൂ. ഒരു ദിവസമെങ്കിൽ ഒരു ദിവസം. ഞാനുണ്ട് കൂടെ….

ബനാറസ് പട്ടണത്തിൽ പുനർജ്ജനി ആശ്രമത്തിൽ  നിർമ്മലമായ ഹൃദയവുമായി എന്നെ കാത്തിരിക്കുന്ന സുഗന്ധി അമ്മായി. വാരാണസിയിലെ ഏതോ കല്പടവിലിരുന്നു കൊണ്ട്  പുരാതന ഗല്ലികളിലെ പെൺകുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന കാഷായ വസ്ത്രത്തിനുള്ളിലെ പെൺവാദിയെക്കുറിച്ചോർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.ഗംഗയിലേക്കുള്ള ഘട്ടുകളിൽ ഒന്നിൽ ശുഭ്രമായ മനസ്സോടെ തേജസ്സാർന്ന ഹൃദയത്തോടെയിരുന്ന്  നിരാലംബരായ സ്ത്രീകളുടെ കദനങ്ങൾക്ക് കാതോർക്കുകയും അവരുടെ പുഴുവരിക്കുന്ന വ്രണങ്ങൾ ശുചിയാക്കുകയും ചെയ്യുന്ന സുഗന്ധിഅമ്മായിയുടെ മാറിലേക്ക് പറ്റിചേർന്നു നിൽക്കാൻ എനിക്ക് കൊതിയായി.

ഞാൻ കത്തു മടക്കിവെച്ച് പ്ലാറ്റ്ഫോമിലേക്ക് നോക്കി. എത്ര തിരക്കാണ് ഇവിടം മുഴുവൻ!എന്തെല്ലാം തരം കാഴ്ചകളാണ് ചുറ്റും!എങ്കിലും എന്റെ മനസ്സ് ശാന്തമാണ്.

മൂന്നു രാവും രണ്ടു പകലും ഓടി തീർക്കേണ്ട യാത്രക്കു വേണ്ടിയുള്ള ഊർജ്ജം ഉള്ളിൽ നിറക്കാനായി ഞാൻ അല്പനേരമെന്റെ കണ്ണുകളടച്ചിരുന്നു. അപ്പോൾ ശുഭമായി പര്യവസാനിക്കേണ്ട ഒരു യാത്രയുടെ ലക്ഷണമെന്ന പോലെ ഒട്ടുമേ തിടുക്കമില്ലാതെ എന്റെ ഹൃദയം മിടിച്ചുകൊണ്ടേയിരുന്നു…ശാന്തമായി…. അങ്ങേയറ്റം സ്വസ്ഥമായി…

Post Views: 1,683
10
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

26 Comments

  1. shkola onlain_obEl on February 7, 2026 2:28 PM

    дистанционное обучение 11 класс shkola-onlajn-23.ru .

    Reply
  2. BuddyHoady on February 7, 2026 2:27 PM

    Именно поэтому до начала раскрутки важно оценить ваш проект и перспективы его продвижения по России https://proffseo.ru/prodvizhenie-sajtov-po-rf
    Если потенциал есть, согласуем детали, бюджеты и календарный график работ https://proffseo.ru/prodvizhenie-sajtov-po-rf
    Заключим официальный Договор о сотрудничестве https://proffseo.ru/prodvizhenie-sajtov-po-moskve

    Ему помогают https://proffseo.ru/prodvizhenie-sajtov-po-rf

    У нас много успешных кейсов по продвижению сайтов, в том числе и в самых конкурентных нишах https://proffseo.ru/
    Все проекты достигают высоких позиций без риска попадания под фильтры или баны, обеспечивая стабильный рост и безопасность для сайтов наших клиентов, потому что мы используем только белые методы оптимизации https://proffseo.ru/prodvizhenie-zarubezhnykh-sajtov

    Александр Дронов https://proffseo.ru/kontakty

    Это интересно!
    В сфере SEO с 2009 г https://proffseo.ru/
    Большой опыт поискового продвижения проектов различных тематик и масштабов https://proffseo.ru/kontakty
    Регулярные работы с сайтами крупных брендов https://proffseo.ru/prodvizhenie-zarubezhnykh-sajtov
    Разработка SEO-стратегий, проведение тренингов и обучающих семинаров для клиентов и сотрудников i-Media https://proffseo.ru/prodvizhenie-angloyazychnykh-sajtov
    Клиенты: ЗМ, ОБИ, клиника «Медицина», Hotels https://proffseo.ru/prodvizhenie-angloyazychnykh-sajtov
    com, Агентство по Ипотечному Жилищному Кредитованию, РОСБАНК, ДОНСТРОЙ, ИНГОССТРАХ, Семейный доктор, Abbott, 36 https://proffseo.ru/prodvizhenie-sajtov-po-rf
    6, МОСТАКСИ, Мерседес-Бенц РУС, Мебельная фабрика «ЕВРОПА», Бецема, Эйркул, Group LB и др https://proffseo.ru/
    Спикер конференций РИФ, RIW, ECOM Expo, RosBuild, «Матрица рекламы», «Цифровой маркетинг на автомобильном рынке» и других https://proffseo.ru/
    Автор публикаций в печатных и интернет-изданиях, связанных с интернет-маркетингом https://proffseo.ru/privacy

    Reply
  3. karnizi s elektroprivodom_fwSn on February 7, 2026 1:03 PM

    карнизы с электроприводом karnizy-s-elektroprivodom77.ru .

    Reply
  4. elektrokarnizi dlya shtor_jlpa on February 7, 2026 12:54 PM

    автоматические карнизы автоматические карнизы .

    Reply
  5. elektrokarniz_tlkl on February 7, 2026 12:50 PM

    электрокарнизы в москве электрокарнизы в москве .

    Reply
  6. elektrokarnizi_nwEl on February 7, 2026 12:44 PM

    электрические карнизы купить электрические карнизы купить .

    Reply
  7. shkola onlain_iumn on February 7, 2026 12:33 PM

    онлайн обучение для школьников онлайн обучение для школьников .

    Reply
  8. elektrokarniz_mnoi on February 7, 2026 12:33 PM

    электрокарниз купить elektrokarniz25.ru .

    Reply
  9. shkola onlain_ohKr on February 7, 2026 12:31 PM

    дистанционное обучение 11 класс дистанционное обучение 11 класс .

    Reply
  10. Diplomi_xapi on November 8, 2025 7:32 PM

    сколько стоит купить диплом медсестры [url=https://frei-diplom13.ru]сколько стоит купить диплом медсестры[/url] .

    Reply
  11. Waltermof on October 21, 2025 1:53 PM

    published here https://cdekankara.com

    Reply
  12. ShannonPieva on October 21, 2025 1:22 PM

    Visit Website https://newavetourists.com

    Reply
  13. Diplomi_tmsl on October 21, 2025 1:13 PM

    сколько стоит купить диплом медсестры сколько стоит купить диплом медсестры .

    Reply
  14. Matthewgoaks on October 21, 2025 1:11 PM

    read what he said https://gardenvelnor.com

    Reply
  15. pin_up_uz_euKn on October 21, 2025 9:33 AM

    pin up https://pinup5007.ru/

    Reply
  16. top 10 seo prodvijenie_fkKn on October 21, 2025 6:53 AM

    рейтинг seo агентств http://top-10-seo-prodvizhenie.ru .

    Reply
  17. seo prodvijenie reiting kompanii_nfMn on October 21, 2025 6:50 AM

    сео продвижение агентство https://www.seo-prodvizhenie-reiting-kompanij.ru .

    Reply
  18. Deepika Ajith on May 3, 2024 1:25 PM

    നല്ലെഴുത്ത് ❤️

    Reply
  19. Canoli canalinte puthri on September 3, 2023 11:19 PM

    ഹൃദയസ്പർശിയായ അവതരണം👌🏻👌🏻👌🏻

    Reply
    • Shreeja R on May 3, 2024 8:23 PM

      👌👌❤️

      Reply
  20. Sunandha Mahesh on August 31, 2023 8:06 PM

    Wow സൂപ്പർ 👍👍👍👍

    Reply
    • Soumya Muhammad on August 31, 2023 9:26 PM

      Thank u 🥰

      Reply
  21. Divya Sreekumar on August 31, 2023 1:23 PM

    മികച്ച അവതരണം👍👍♥️

    Reply
  22. Sreeja Ajith on August 31, 2023 12:32 PM

    നന്നായി എഴുതി 👍

    Reply
  23. sabira latheefi on August 30, 2023 1:34 PM

    നന്നായി എഴുതി. ❤️❤️

    Reply
  24. Mary Josey Malayil on August 30, 2023 12:01 PM

    മികച്ച വായനാനുഭവം 👍🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.