Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്തേ തുമ്പീ തുള്ളാത്തൂ
Contests കഥ

എന്തേ തുമ്പീ തുള്ളാത്തൂ

By Sunandha MaheshAugust 31, 2023Updated:December 4, 202336 Comments7 Mins Read327 Views
Bookmark Now
Please login to bookmark Close

No account yet? Register

താരകങ്ങളെ, നിങ്ങളാമോദത്തിലൊരുക്കുന്ന ആകാശപ്പൊന്നോണ പൂക്കളത്തിൽ, ഒരു പൂവായി എന്നെയും കൂടെ കൂട്ടുമോ ?

ഏകാന്തത അതിരൂക്ഷമായി ആക്രമിച്ചപ്പോൾ എഴുതിയ വരികൾ.

ആ ഒരു നിമിഷം മക്കളെക്കുറിച്ച് അല്പം പോലും ഓർത്തില്ല.
അമ്മയില്ലാതാവുക എന്നുള്ളതാണ് ഈ ലോകത്തെ ഏറ്റവും വലിയ ദുഃഖമെന്ന് സൗകര്യപൂർവ്വം എപ്പോഴോ മറന്നിരിക്കുന്നു.

ചീരുവിന്റെ ഫോൺ അപ്പോൾ വന്നില്ലായിരുന്നുവെങ്കിൽ,
ഒരു പക്ഷേ വാനിലെ പൂക്കളത്തിൽ, നക്ഷത്രങ്ങളിലൊന്നായേനേ.

“അമ്മ ആദ്യമീ ജാലകക്കാഴ്ചകൾ നിർത്തൂ, വാതിൽ തുറന്ന് പുറത്തേക്കൊന്നു നോക്കൂ. ഓണം മാത്രമല്ല, ജീവിതം ആഘോഷിക്കാൻ എത്രയെത്ര വഴികളാണ് മുന്നിലെന്നോ.”

പിന്നീട് ചീരു പറഞ്ഞ ഓരോ വാചകങ്ങളും താനും, ശ്രീയേട്ടനും പലപ്പോഴായി മക്കളോട് പറഞ്ഞിരുന്നതൊക്കെത്തന്നെയായിരുന്നു.
മാതാപിതാക്കൾ മക്കളിൽ എത്ര സ്വാധീനം ചെലുത്തുന്നു എന്നറിഞ്ഞ നിമിഷം.

വാർദ്ധക്യം മറ്റൊരു ബാല്യകാലമാണെന്ന് ആരോ പറഞ്ഞത് എത്ര ശരിയാണ്. മക്കൾക്ക് നൽകിയ ഉപദേശം, ഇന്നിതാ അവരിലൊരാൾ സ്നേഹത്തോടെ അമ്മയ്ക്ക് തിരിച്ച് നൽകുന്നു.

“അമ്മേ എനിക്കും, ഏട്ടനും, ചേച്ചിക്കും ഇത്തവണ ഓണത്തിന് വരാൻ പറ്റില്ല. എന്നുകരുതി അമ്മൂസ് ഓണം ആഘോഷിക്കാതെയിരിക്കരുത്. ഒന്ന് ശ്രമിച്ചാൽ ഓണം ആഘോഷിക്കാൻ അമ്മയ്ക്ക് ആയിരത്തോളം മാർഗ്ഗങ്ങളുണ്ട്.”

“ഒറ്റക്ക് എന്ത് ആഘോഷം മോളെ.”

“അതല്ലേ അമ്മൂസ്സേ, ഞാൻ പറഞ്ഞത് .. മാർഗങ്ങളുണ്ട് എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് അമ്മയാണ്.”

അവളൊന്ന് നിർത്തി.

“ഞാൻ പറഞ്ഞിട്ട് ചെയ്താൽ അതൊരു അടിച്ചേൽപ്പിക്കൽ ആവും, അതുവേണ്ട. അമ്മയൊന്ന് ശ്രമിക്കൂ, ഞാൻ നാളെ വിളിക്കാം ട്ടോ.
ഉമ്മ…”

കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അവൾ ഫോൺ വച്ചപ്പോൾ മനസ്സ് ശൂന്യമായിരുന്നു.
പക്ഷെ പതിയേ തുമ്പപ്പൂവും, മൂക്കുറ്റിയും, കാക്കപ്പൂവും മനസ്സിൽ വിരിയുന്നതറിഞ്ഞു.

ഓണത്തിന് ഇനിയും രണ്ടാഴ്ച…
ആകാശത്ത് നിലാവുദിച്ചതുപോലെ തോന്നിയത് മനസ്സിലെ പ്രകാശമായിരിക്കാം. ആഗ്രഹങ്ങളായിരിക്കാം.

ദൂരെയെവിയോ ഓണപാട്ടിന്റെ ഈണം.
പട്ടുപാവാടയിൽ മണ്ണ് പറ്റാതെയിരിക്കാൻ കയറ്റിപ്പിടിച്ച കൈകളിൽ ചുവന്ന കുപ്പിവളകൾ. ഇരുവശത്തേക്കായി റിബൺ കൊണ്ട് കെട്ടിയ മുടിയിൽ
തലേന്ന് മുത്തശ്ശി കോർത്ത മുല്ല മാല.

വാലിട്ട് കണ്ണുകളെഴുതി ശിങ്കാറിന്റെ പൊട്ടും തൊട്ട് കാലിലെ വെള്ളി പാദസ്വരം കിലുക്കികൊണ്ട് ആരോ നടന്നുവരുന്നുണ്ട്.

അവൾക്കായി ഏത് വാതിലാണ് തുറക്കേണ്ടത് ?

ചിതറിക്കിടക്കുന്ന ചിന്തകളിൽനിന്നും ഓടിയൊളിക്കാൻ ദേവൂ ഫോൺ കയ്യിലെടുത്തു.

“നീ ഉറങ്ങിയോ”

റംലയുടെ മെസ്സേജ്.

ഏകാന്തതയുടെ മറ്റൊരു ബലി.

അമ്മയൊന്ന് ശ്രമിക്കൂ, ആയിരം മാർഗങ്ങൾ…

ചീരുമോൾടെ ശബ്ദം വീണ്ടും കാതിൽ അലയടിച്ചു.

മോൾ പറഞ്ഞതാണ് ശരി, ജീവിതം ആഘോഷിക്കേണ്ടതാണ്, ഒറ്റക്കാവുന്നതല്ല, നമ്മൾ സ്വയം നമ്മളെ ഒറ്റപ്പെടുത്തുകയാണ്.

പ്രവാസികളായ മക്കൾ കുടുംബത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ദുഃഖം ഉള്ളിൽ ഒളിപ്പിച്ച് കൂട്ടുകാരുമൊത്ത് ആഘോഷങ്ങൾ നിറമുള്ളതാക്കുന്നു. എന്നാൽ അവരുടെ മാതാപിതാക്കൾ…

തുരുമ്പു പിടിച്ച പഴയ ഓർമകളെ എണ്ണപുരട്ടി മിനുസപ്പെടുത്തി ദിവസങ്ങൾ തള്ളി നീക്കുന്നു.
സത്യത്തിൽ ചെയ്തു തീർക്കാൻ ഇനിയൊന്നുമില്ലെന്ന തോന്നൽ മാത്രമായിരിക്കാം ഇതിനൊരുകാരണം.

പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല.

“റംല നാളെ കാലത്തു ഞാനങ്ങോട്ടുവരാം. നമുക്കൊരുമിച്ച് ഒരു യാത്രയാകാം ”

പിറ്റേന്നത്തെ പുലരിക്കൊരു ആനചന്തമായിരുന്നു. എന്തെന്ന് പറയാൻ കഴിയാത്ത, എന്നാൽ എന്തോ ഒരു ഭംഗി.
ഉള്ളിലെ പാവാടക്കാരി തുമ്പിതുള്ളാൻ തുടങ്ങിയിരിക്കുന്നു.

“പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ എന്തേ തുമ്പീ തുള്ളാത്തൂ-
തുമ്പി തുള്ളാത്തൂ”

ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ കയ്യിലേന്തിയ ഒരു പെൺകുട്ടിയെ, പാട്ടുകളുടെ താളത്തിനനുസൃതമായി സംഘാംഗങ്ങൾ മൃദുവായി അടിച്ചുനീക്കുന്നു.

ഒന്നാം‌ തുമ്പിയുമവർ‌പെറ്റ മക്കളും
പോയി നടപ്പറ തുമ്പിതുള്ളാൻ‌
തുമ്പിയിരുമ്പല്ല – ചെമ്പല്ല – ഓടല്ല
തുമ്പിത്തുടർ‌മാലാ – പൊൻ‌മാല
രണ്ടാം‌ തുമ്പിയും … മൂന്നാം‌ തുമ്പിയും…”

ഇങ്ങനെ പത്തുവരെ ആവർത്തിച്ചു പാടുമ്പോൾ‌ തുമ്പി ഉറഞ്ഞുതുള്ളും.

“റംല, നമുക്കീ ഓണം ആഘോഷിക്കണം, എങ്ങനെ എന്നൊന്നും തീരുമാനിച്ചിട്ടില്ല പക്ഷേ ആഘോഷിക്കണം.”

“അതിനെന്താന്ന്. നമ്മക്ക് ആഘോഷിക്കാം, നീ വണ്ടി വിട്ടോ…”

“എന്നാൽ തൃക്കാക്കരയിൽ നിന്ന് തുടങ്ങിയാലോ, എനിക്ക് തൃക്കാക്കരയപ്പനെ ഒന്ന് തൊഴണം. ഏറെ നാളത്തെ മോഹമാണ്. നിനക്ക് ഓക്കെയാണോ ?”

“ദേവൂ നമ്മടെ മക്കൾ മാത്രമേ ദൂരേയുള്ളൂ. ബന്ധുക്കൾ കൈയ്യകലത്തിലുണ്ട്. എന്നിട്ടും അങ്ങോട്ട് പോകാതെ വീടിന്റെ അകത്തളങ്ങളിൽ എന്തേ നമ്മൾ ഇരുന്നത്. വാക്കുകൾ കൊണ്ടുള്ള നോവ് താങ്ങാൻ ശക്തി കുറഞ്ഞു പോയത്കൊണ്ടല്ലേ.
ആ നോവ് നീ തരാത്തിടത്തോളം കാലം, അമ്പലവും പള്ളിയുമൊന്നും നമ്മുടെ ബന്ധത്തെ ബാധിക്കില്ല.
എന്റെ കളിക്കുട്ടുകാരിയോട് ഞാനിനിയത് പ്രത്യേകം പറയണോ?”

പാവാടക്കാരി വീണ്ടും തലപൊക്കി. ഇത്തവണ അമ്മയുടെയും കൂട്ടുകാരിയുടെയും കൂടെ അമ്പലത്തിൽ മീനൂട്ട് നടത്തി പടികൾ കയറിവരുകയാണവൾ.
കുഞ്ഞു കൈകൾക്കൊണ്ട്
തട്ടം ഒതുക്കി കൂട്ടുകാരി ഓടിവന്ന് ദേവുവിന്റെ ചെവിയിൽ എന്തോ പറയുന്നു, രണ്ടുപേരും പൊട്ടിച്ചിരിക്കുന്നു.
എന്തായിരിക്കാം അവൾ പറഞ്ഞ സ്വകാര്യം…. കൂട്ടുകാരിയുടെ വീട്ടുമുറ്റത്തെ പൂക്കളം മനോഹരമാക്കാൻ ഉമ്മ കാണാതെ ഉമ്മയുടെ പ്രാണന്റെ പ്രാണനായ പൂക്കൾ ഇറുത്തുവച്ചിട്ടുണ്ടെന്നാണോ.

ഭൂതകാലമേ നീ പതിയെപതിയേ ഉണരുന്നതെന്തിന് ?

കൂറ്റനാട് നിന്നും റംലക്കൊപ്പം നേരെ തൃക്കാക്കരക്ക്.

വഴിയരികിലെ ചുടു ചായയും പരിപ്പുവടയും, കാറിനുള്ളിലെ പതിഞ്ഞ ശബ്ദത്തിലെ സംഗീതവും… കൂടെ താളം പോലെ, കലപില ചിലച്ചുകൊണ്ട് പ്രിയ കൂട്ടുകാരി.

വർഷങ്ങൾക്ക് ശേഷമുള്ള ലോങ്ങ്‌ ഡ്രൈവ് ആസ്വാദ്യകരമാവാൻ എന്തിനധികം.

തൃക്കാക്കരയെത്തി ദർശനം കഴിഞ്ഞപ്പോഴാണ് അന്ന് തൃപ്പൂണിത്തുറയിൽ അത്തച്ചമയം ആഘോഷമാണെന്നറിഞ്ഞത്. അത്തച്ചമയത്തിന് തൃക്കാക്കര അമ്പലത്തിൽ നിന്നും കൊണ്ടുവന്ന ഓണപ്പതാക ഉയർത്തിയാണ് ആഘോഷങ്ങൾക്കുള്ള കൊടിയേറ്റമെന്നറിയാം. തൃക്കാക്കരയിൽ നിന്നും തൃപ്പൂണിത്തുറയിലേക്ക്….

പൂർണ്ണത്രയീശന്റെ മണ്ണിലെ അത്തച്ചമയം.

ചമയങ്ങളോടെ ഘോഷയാത്രകൾ, നാടൻകലാരൂപങ്ങൾ, പഞ്ചവാദ്യം, പെരുമ്പറ വാദ്യം‌, താലപ്പൊലി, ഫ്‌ളോട്ടുകൾ…

കണ്ണിനും മനസ്സിനും നൽകിയ കുളിർമ ഹോ…

ആ തിരക്കുകൾക്കിടയിൽ റംലയുടെ കൈ പിടിച്ചു നടക്കുമ്പോൾ
നീളൻ പാവാടയിട്ട ഒരു പെൺകുട്ടി മനസ്സിലേക്ക് ഓടിവന്നൂ.
അച്ഛന്റെ കൈപിടിച്ചു നടക്കുന്ന ഒരു പന്ത്രണ്ടുകാരി.
മകളുടെ കണ്ണുകളിലെ കൗതുകങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് നടക്കുന്ന അച്ഛൻ.
നടവഴികളിൽ ഒരുനാൾ, എപ്പോഴെങ്കിലും ആ കൈകൾ ഊർന്നു പോകുമെന്ന് അന്നവൾ അറിഞ്ഞിരുന്നില്ല.
ആൾക്കൂട്ടത്തിനിടയിലും ശൂന്യത എന്തെന്ന് ആദ്യമായി അറിഞ്ഞനാൾ.

“ഈശ്വരാ എത്ര ശ്രമിച്ചിട്ടും പോയദിനങ്ങൾ എന്തിനിങ്ങനെ വേട്ടയാടുന്നു. ഭൂതകാലത്തിൽ നിന്നൊരു മോക്ഷം എന്തെ നീയെനിക്ക് താരത്തൂ…”

“ദേവൂ…”
പതിഞ്ഞ ശബ്ദം
അച്ഛനായിരുന്നെങ്കിലെന്ന്. വെറുതെയൊന്ന് മോഹിച്ചു..

“എനിക്ക് വള്ളംകളി കാണണം. ഇക്കാനോട്‌ പണ്ട്, പലവട്ടം പറഞ്ഞിരുന്നു. പക്ഷേ സാധിച്ചില്ല.”

അവളുടെ കണ്ണുകൾ കലങ്ങിയിട്ടുണ്ട്.
തന്നെപ്പോലെ അവളും ഭൂതകാലത്തിൽ നിന്നും സ്വതന്ത്രയല്ല.

മരണപ്പെട്ടവർക്ക് പ്രിയപ്പെട്ടവരേ കേൾക്കാൻ കഴിയുമോ…
എങ്കിൽ റംലയുടെ കണ്ണുകളേക്കാൾ ഇപ്പോൾ ബഷീറിക്കയുടെ കണ്ണുകളായിരിക്കും നിറഞ്ഞൊഴുകുക.

“വെളിവില്ലാത്തവളാ ദേവൂട്ടീയിവൾ, ഒരു കൂടപ്പിറപ്പിനെപ്പോലെ ദേവൂട്ടി എപ്പോഴും ഇവളെ കൂടെ നിർത്തണം. വിദൂരമല്ലാത്ത മരണത്തെ കാത്തു കിടക്കുന്നൊരു മനുഷ്യന്റെ വ്യാകുലത. ഓണക്കാലത്തിന്റെ മറ്റൊരു നോവുള്ള ഓർമ്മ.

ആ വിവരമില്ലാത്തവൾ പിന്നീട് പലപ്പോഴും തനിക്കൊരു പാഠപുസ്തകമായി മാറിയത് ബഷീറിക്ക അറിഞ്ഞിരിക്കുമോ ?

“ഓണക്കാലത്തല്ലേ ദേവൂ വള്ളം കളി ?”

റംലയുടെ ചോദ്യം ഓർമ്മകളുടെ ആഴങ്ങളിലേക്ക് കൂടുതൽ ഊളിയിടാതെയിരിക്കാൻസഹായിച്ചു.
പ്രതിസന്ധികളെ ധാരാളം തരണം ചെയ്തത് കൊണ്ടാവാം റംല എപ്പോഴും ഓർമ്മകളിൽ നിന്നും പെട്ടെന്ന് വിമുക്തയാവുമായിരുന്നു.

“ഓണക്കാലത്താണ്, പക്ഷേ ഇപ്പോ കാണാൻ പറ്റുമെന്ന് അറിയില്ല .
പുന്നമട കായലിലെ നെഹ്‌റു ട്രോഫി ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ്. അതിന്റെ സമയം കഴിഞ്ഞു.
പിന്നെയുള്ളത് ആറന്മുള ഉത്രട്ടാതി വള്ളം കളിയാണ്.”

“ആറന്മുളയെന്ന് പറഞ്ഞപ്പോൾ
രാജിയേയാണ് ഓർമ്മവന്നത്.
നമ്മുടെ കൂടെ പഠിച്ച രാജിയെ നിനക്ക് ഓർമ്മയുണ്ടോ ദേവൂ ?
ആറന്മുള സ്കൂളിൽ നിന്നും സ്ഥലം മാറി വന്ന രാജി…”

“സ്കൂളിലെ തിരുവാതിരക്കളിക്ക് എല്ലാരേയും കളി പഠിപ്പിക്കാൻ മുന്നിൽ ആ കുട്ടിയല്ലേ ?”

“അത് തന്നേ അവളിവിടെ തൃക്കാക്കരക്കടുത്ത് എവിടെയോ ആണ് താമസിക്കുന്നത്.
നമുക്കൊന്ന് അന്വേഷിച്ച് പോയാലോ ?”

“അതിനെന്താ പോകാം, നിന്റെ അടുത്ത് നമ്പറുണ്ടെങ്കിൽ വിളിക്ക്.”

റംല രാജിയോട് സംസാരിക്കുമ്പോൾ ദേവുവിന് ഇഷ്ടമുള്ള പാട്ട്
കാറിലെ എഫ്.എം ൽ നിന്നും ഒഴുകുന്നുണ്ടായിരുന്നു.

“എന്തോ പറയുവാൻ ഉണ്ടാകും ഈ മഴക്ക് എന്നോട് മാത്രമായി…”

“ഇപ്പോ അവളെ ഓർത്തത് നന്നായി. ഇവിടുന്ന് ഒരു ഫർലോങ് ദൂരമേയുള്ളൂ ഓൾടെ വീട്ടിലേക്ക്.
നേരെ പോയി റൈറ്റ് എടുത്താൽ രണ്ടാമത്തെ വീട്.”

പാട്ടിന്റെ ആസ്വാദനം കുറഞ്ഞെങ്കിലും അത് പ്രകടമാക്കാതെ റംല പറഞ്ഞ വഴിയിലൂടെ ദേവൂ വണ്ടി വിട്ടു.

കേരളത്തിന്റെ പ്രൗഢി കാത്തുസൂക്ഷിച്ചുകൊണ്ട് നിർമ്മിച്ച
മനോഹരമായ ഒരുവീട്.
മുറ്റത്തെ പൂന്തോട്ടവും, അതിൽ നിന്നും പിറന്ന
മനോഹരമായ പൂക്കളവും…..

കാറ്റിന് നെയ്പായസത്തിന്റെ മണം. മൊത്തത്തിൽ ഒരു ഓണാന്തരീക്ഷം.

ദേവൂ കടിഞ്ഞാണിട്ട് മനസ്സിനെ നിയന്ത്രിച്ചു.
വേണ്ട, പിറകിലേക്ക് പോകേണ്ട ഞാനിവിടെ സന്തോഷവതിയാണ്.

കാളിങ് ബെൽ അടിക്കുന്നതിന് മുന്നേ
രാജി വാതിൽ തുറന്നു.
വീടിനും, പൂന്തോട്ടത്തിനും ഉണ്ടായിരുന്ന മനോഹാരിത
അവളുടെ ചിരിയിൽ ഉണ്ടായിരുന്നില്ല.
അടക്കി വച്ച നൊമ്പരങ്ങൾ കണ്ണിന് താഴെ കരുവാളിച്ചു കിടപ്പുണ്ട്.
അനൗചിത്യം ആകുമോ ഈ വരവ് എന്നൊരു നിമിഷം സംശയിച്ചു.
പക്ഷേ അത് അവൾക്കൊരു ആശ്വാസമായിരുന്നു എന്ന് പിന്നീട് മനസ്സിലായി.

മഴയല്ല, മനുഷ്യരാണ് രഹസ്യങ്ങൾ സൂക്ഷിച്ച്, ഒന്ന് വിങ്ങിപ്പൊട്ടാൻ പോലും കഴിയാതെ ഇവിടെ കഷ്ടപ്പെടുന്നത്.

ഭർത്താവ് മരിച്ചു, മകന്റെ കൂടെയാണ് താമസം.
അമ്മയെന്ന സ്ഥാനം എന്നോ കൈമോശം വന്നിരിക്കുന്നു. പേരക്കുട്ടികൾ ഒന്ന് വലുതാകുന്നത് വരെ
ഇറക്കി വിടില്ലായിരിക്കാം. അതു കഴിഞ്ഞാൽ…

അവിയലും, ഓലനും വിളമ്പുന്നതിനിടക്ക് അവൾ താഴ്ന്ന സ്വരത്തിൽ സങ്കടങ്ങളും വിളമ്പി.
അതുകേട്ടപ്പോഴുള്ള റംലയുടെ ദയനീയ നോട്ടം എന്തുകൊണ്ടോ എന്നിൽ ചിരിയാണ് ഉണർത്തിയത്.

പടയെ പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ…

ആരുടെയും ജീവിതത്തിൽ ഉപദേശങ്ങൾക്ക് പ്രസക്തിയില്ല എന്ന് അറിയാവുന്നതുകൊണ്ട് അതിനു നിൽക്കാതെ കാര്യം നേരിട്ട് അവതരിപ്പിച്ചു. ഇനിയങ്ങോട്ടുള്ള ജീവിതം ആഘോഷിക്കാൻ ഇറങ്ങിയവരാണ് ഞങ്ങൾ. വേണമെങ്കിൽ ഒപ്പം കൂടാം
അല്ലെങ്കിൽ…

അകത്തളങ്ങളിലെ ശബ്ദം കേൾക്കാതെയിരിക്കാൻ ഞാനും, റംലയും പുറത്ത്, പൂന്തോട്ടത്തിലെ ഭംഗി ആസ്വദിക്കുന്നതായി അഭിനയിച്ചു.

തത്കാലം മൂന്നുദിവസത്തേക്കുള്ള പരോളിൽ രാജി ഒപ്പം കൂടി.

“രാജി ആറന്മുളയിൽ കുറെക്കാലം ഉണ്ടായിരുന്നില്ലേ, അവിടെ ആരെയെങ്കിലും പരിചയമുണ്ടോ… റംലക്ക് വള്ളം കളി കാണണം, അതിന് കഴിഞ്ഞില്ലെങ്കിലും അവളെ വള്ളത്തിലെങ്കിലും കയറ്റണം.”

ഇനിയുള്ള യാത്രയുടെ ലക്ഷ്യം തീരുമാനിക്കുന്നതിനുമുമ്പ് ചോദിച്ചു.

“അതിനെന്താ, എന്റെ ചേച്ചിയുടെ മകൻ അവിടുത്തെ യൂത്ത് ക്ലബ്‌ സെക്രട്ടറിയാണ്. അവൻ എല്ലാ സൗകര്യവും ചെയ്ത് തരും. അത്തം തുടങ്ങിയാൽ പിന്നെ പ്രധാന വള്ളം കളി കഴിയുന്നത് വരെ അവിടെ ആഘോഷങ്ങളാണ്. ഓണം ആഘോഷിക്കാൻ ഇതിൽപ്പരം നല്ല സ്ഥലമില്ല.”

അടുത്തയിടത്തേക്കുള്ള യാത്രയിൽ കാറിൽ ചിരിയുടെ പരിധികൾ താനെ കുറയുന്നു.

“ദേവൂ…നമ്മുടെ കൂടെ പഠിച്ച ഷേർലിയും, സിന്ധുവും ആറന്മുളയിലാണ്. അവരെയും നമ്മുക്ക് കൂടെ കൂട്ടാം.”

രാജിയുടെ ശബ്ദത്തിൽ വന്ന വ്യത്യാസം ശരിക്കും സന്തോഷിപ്പിച്ചു.

“സ്പോർട്സിൽ കപ്പ്‌ അടിക്കാറുള്ള ഷേർലിയല്ലെ,
സിന്ധൂനെ, പക്ഷെ ഓർമയില്ല.”

“കവിതകൾ ചൊല്ലുന്ന സിന്ധുവിനെ ഓർമയില്ലേ?
ഒരു പഴയ തറവാട്ടിലാണ് അവൾ താമസിക്കുന്നത്.
ഞാൻ ഒരിക്കൽ പോയിരുന്നു. നൊസ്റ്റാൾജി അടിക്കാൻ പറ്റിയ ആംബിയൻസ്.
നമുക്കവിടെ താമസിക്കുകയുമാവാം”

” കുടുംബവുമായി കഴിയുന്നയിടത്ത് നമ്മൾ പെട്ടെന്ന് കയറിച്ചെന്നാൽ അതവർക്ക് ബുദ്ധിമുട്ടാവില്ലേ.”

“അവൾ വിവാഹം കഴിച്ചിട്ടില്ല”

രാജിയുടെ സ്വരം അല്പമൊന്നു താണു.

“പ്രണയ നൈരാശ്യമാണെന്ന് തോന്നുന്നു.
ഏതായാലും ഒറ്റക്കാണിപ്പോൾ.”

പഴയ തറവാട്… പ്രണയം… ഭൂതകാലം വീണ്ടും തലപൊക്കുന്നുണ്ട്.

ആദ്യമായി ദാവണിയുടുത്ത നാൾ, പതിനാറുകാരിയുടെ ഓണം. പ്രണയ മഴവില്ല് ആദ്യമായി തെളിഞ്ഞ ഓണം.
“നിനക്ക് കടുംപച്ച നല്ലപോലെ ചേരും, അങ്ങാടിയിലെ നാണുവേട്ടന്റെ കടയിൽ നല്ല മിനുസമുള്ള ഒരു തുണി കണ്ടു. പാവാട അടിച്ചാൽ നല്ല ഭംഗിയുണ്ടാവും.
അടുത്ത ഓണത്തിന് അതുപോലെയൊരെണ്ണം നിനക്ക് ഞാൻ വാങ്ങിത്തരുന്നുണ്ട്.”

പാവാട പ്രായവും, ദാവണിപ്രായവും കടന്നു പോയത് എത്ര പെട്ടെന്നായിരുന്നു.
വീട്ടുകാരുടെ അനുഗ്രഹത്തോടെ കടുംപച്ച നിറത്തിലുള്ള പുടവ സ്വീകരിച്ച് ആ ജീവിതത്തിലേക്ക് കാലെടുത്തു വച്ചതും ഒരു ഓണക്കാലത്തായിരുന്നു.
ഓണത്തിനൊപ്പം ഓർമ്മയിൽ സൂക്ഷിക്കാൻ എന്തൊക്കെ….

രാജി ഞങ്ങളുടെ വരവ് അറിയിച്ചപ്പോൾ സിന്ധുവിന്റെ സന്തോഷം വാക്കുകളിൽ പ്രകടമായിരുന്നു. കാത്തിരിക്കാൻ ആളുകൾ ഉണ്ടായിട്ടും ഏകാന്തത അനുഭവിക്കുന്നവർ ചിലർ, കാത്തിരിക്കാൻ ആരുമില്ലാത്തതിനാൽ ഏകാന്തത അനുഭവിക്കുന്നവർ മറ്റുചിലർ…
വിചിത്രമാണ് ഈ ലോകം.

സന്ധ്യക്ക് മുൻപ് തന്നെ ആറന്മുളയിൽ എത്തി.
ഓണത്തിന്റെ തിരക്ക് എല്ലായിടത്തും പ്രകടമായിരുന്നു. രാമ പട്ടാഭിഷേകത്തിന് ഒരുങ്ങുന്ന അയോധ്യ പോലെ തോന്നി ആ നഗരം.
പൂക്കളും തോരണങ്ങളും നിറഞ്ഞ തെരുവുകൾ.
എങ്ങും ഉത്സവപ്രതീതി.

രാജി പറഞ്ഞപോലെ നൊസ്റ്റു അടിക്കാൻ പറ്റിയ ഒരു നാലു കെട്ടായിരുന്നു സിന്ധുവിന്റെ വീട്.
രാജിയുടെ ബന്ധു റംലയെ വള്ളംകളി കാണിക്കാമെന്നും, പറ്റിയാൽ വള്ളത്തിൽ കയറ്റാമെന്നും പറഞ്ഞതോടെ ഓണാഘോഷത്തിനൊരു തീർപ്പായി.

നാൽവർ സംഘത്തിൽ ഷേർളിയും കൈയ്യൊപ്പ് ചാർത്തിയപ്പോൾ ഇനിയാരും തത്കാലം വേണ്ടെന്നുള്ള തീരുമാനമായി. പിന്നെ ആഘോഷമായിരുന്നു.

കുളത്തിൽ മുങ്ങാംകുഴി
ഇട്ടും, മുള ഊഞ്ഞാലിൽ ആകാശം മുട്ടുവോളം ആടിയും തിമിർത്തു.
ഭൂതവും, ഭാവിയും, വർത്തമാനത്തിൽ ലയിച്ചില്ലാതായി.
അടുക്കളയിൽ സിന്ധുവിനെ സഹായിച്ചിരുന്നവരെ മാറ്റി നിർത്തി ഓരോത്തരായി അവരുടെ കൈപ്പുണ്യം തെളിയിച്ചു.

കളിമണ്ണ് കുഴച്ച് മാവേലിയേ ഉണ്ടാക്കി, മാവുകൊണ്ടും പൂക്കൾക്കൊണ്ടും അലങ്കരിച്ച് നടുമുറ്റത്ത് വെച്ചപ്പോൾ ഇടിഞ്ഞു വീഴാറായ ഒരു തറവാടിന്റെ ചിത്രം കണ്ണുകളെ ഈറനാക്കിയോ ?

അഞ്ചുപേരും ഒരുപോലുള്ള സെറ്റ് സാരിയുടുത്ത്, ഒരുങ്ങിയും ഒരുക്കിയും ചിത്രങ്ങൾ എടുത്തു. സിന്ധുവിന്റെ ബന്ധു കിരൺ പ്രോത്സാഹനം വാരിക്കോരി വിതറി.

നാക്കിലയിട്ട സദ്യയും, സിന്ധുവിന്റെ നേതൃത്വത്തിൽ
തിരുവാതിരകളിയും, ഓണം ഗംഭീരമായി.

ഭഗവാനെ കണ്ണ് കുളിർക്കെ കണ്ട്, പമ്പാതീരത്തെ കാറ്റിനോട് കിന്നരിച്ച് ദിവസങ്ങൾ പോയതറിഞ്ഞില്ല. വള്ളത്തിൽ കയറാൻ ആദ്യമൊന്ന് ഭയന്നെങ്കിലും,
തടിമിടുക്കുള്ള മക്കളുടെ പ്രോത്സാഹനം കിട്ടിയപ്പോൾ വഞ്ചിപ്പാട്ടും ചിരിയും കളിയുമായി…. മറക്കാനാവാത്ത അനുഭവങ്ങൾ.

നാലാം പക്കം അവിടെ നിന്നും സിന്ധുവിനോടും ഷേർളിയോടും യാത്ര പറഞ്ഞ് ഇറങ്ങാൻ തയ്യാറായപ്പോഴാണ് ഷേർളിക്കുള്ള മോഹം അവൾ പറഞ്ഞത്.

“തൃശൂർ പുലിക്കളിക്ക് കൂടി പോയാലോ…അങ്ങനെയെങ്കിൽ തൃശൂർ വരെ ഞങ്ങളും നിങ്ങളുടെ കൂടെ കൂടാം.”

അനിശ്ചിതമായ നാളേക്കായി മാറ്റിവയ്ക്കാതെ ആ മോഹവും തീർക്കാൻ തീരുമാനിച്ചു.

അഞ്ചു പേർ
ജീവിതത്തിന്റെ സാമാന്യ പാതയിലൂടെ സഞ്ചരിക്കുന്നവർ.
പ്രധാന കർത്തവ്യങ്ങളെല്ലാം ഒരുവിധം നിർവ്വഹിച്ചവർ.
ഇഷ്ടകാലം ജീവിക്കാനുള്ള സമ്പത്തിനായി മക്കളുടെ മുന്നിൽ കൈനീട്ടേണ്ടതില്ലാത്തവർ. പ്രായത്തിന്റെ ചെറിയ വേദനകൾ ഒഴിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ. എന്നിട്ടും എന്തിന് ഇങ്ങനെ ഏകാന്തതയുടെ
ചൂടിലെരിഞ്ഞമർന്നൂ എന്ന ചോദ്യത്തിന്
വ്യക്തമായൊരു ഉത്തരമില്ലാത്തവർ.
ഇനിയങ്ങോട്ട് ജീവിതം അവരുടേതു മാത്രമായി ആഘോഷിക്കുകയാണ്.

അവരിപ്പോൾ വടക്കുംന്നാഥനെ വലംവെക്കുകയാണ്… പുലിമടകളിലെ ഇരുട്ടിൽ നിന്നും ഇറങ്ങിവന്ന പുലികളോടൊപ്പം, സന്ധ്യമയങ്ങുന്ന നേരത്ത്…

ഉവ്വ് … പുലിക്കളിത്താളത്തിനും ആട്ടത്തിനുമൊപ്പം മെല്ലെ അവരുടെ കൈയ്യും കാലും ചെറുതായനങ്ങുന്നുണ്ട്.. മേളമങ്ങനെ മുറുകുമ്പോൾ… ജനങ്ങൾ ആവേശത്തിൽ പുലികളോടൊത്തു കളിക്കുന്നു, അവരും ..

ഓണം അടഞ്ഞ വാതിലിനുള്ളിൽ ഒതുക്കേണ്ടി വരുമെന്ന് ഭയന്നിരുന്നവർ, അതെ അവരാണിപ്പോൾ… നായ്ക്കനാലിനു മുന്നിലെത്തിയ പുലിക്കളി സംഘത്തോടൊപ്പം താളത്തിനൊത്ത് ചുവടുവെക്കുന്നത്.. പ്രായം മറന്ന്, ശരീര വേദനകൾ മറന്ന്, മനസിലെ പ്രയാസങ്ങൾ കുടഞ്ഞ് കളഞ്ഞ് മെയ് മറന്ന് .. അവരും ആ നൃത്തത്തിനൊപ്പം ഒഴുകുകയാണ്..

ആ ഒഴുക്ക് തുടർന്നുകൊണ്ടേയിരിക്കും.

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

Post Views: 53
13
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

36 Comments

  1. Someone on September 16, 2023 6:52 PM

    പ്രചോദനാത്മക കഥ, really loved it,😍

    Reply
  2. Jisha Johnson on September 2, 2023 12:42 PM

    നല്ല കഥ. 👌👌 കഥാപാത്രങ്ങളെ കൺമുന്നിൽ കണ്ടു വായിക്കുന്നതു പോലുള്ള ഫീൽ. കഥകൾ ആണ് എനിക്ക് പ്രിയം. ചീരുവിനെപ്പോലുള്ള മക്കളൊരുപാടുണ്ടാകട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു.. എന്നാലല്ലേ വീർപ്പുമുട്ടുന്ന ഒരുപാട് അമ്മമാർക്ക് മോചനം ലഭിക്കൂ.
    ഒരുപാട് ഇഷ്ടമായി സുനന്ദയുടെ കഥ.👏❤️

    Reply
    • Sunandha Mahesh on September 2, 2023 5:15 PM

      സത്യം, മക്കളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ അത് വേറൊരു ലെവലാണ്.

      സ്നേഹം ഈ വായനക്ക് ❤️

      Reply
  3. രേഷ്മ ലെച്ചൂസ് on September 1, 2023 6:21 PM

    പ്രിയ ചേച്ചിയമ്മോ
    എന്റെ നാടായ തൃപ്പൂണിത്തുറ യും അത്തച്ചമയവും തൃക്കാക്കര യും എല്ലാ ആഘോഷങ്ങളും ചേർത്ത് വച്ച കഥ. കഥയ്ക്ക് അപ്പുറം എന്തൊക്കെയോ മിന്നി മറയുന്ന ഏകാന്തതയിൽ ജീവിക്കുന്ന മനഷ്യരുടെ മുഖങ്ങൾ കാണാം. ഇത് വായിക്കുമ്പോൾ എന്നെ മനസ്സിലേക്ക് ഓടി വന്നത് മക്കളാൽ ഉപേക്ഷിക്കുന്ന അച്ഛനെയും അമ്മയെയും കുറിച്ചാണ്. അവരും ആഗ്രഹിക്കുന്നുണ്ട് ആഘോഷങ്ങൾ മക്കളുടെ കൂടെ കൂടാൻ ല്ലേ.

    Reply
    • Sunandha Mahesh on September 1, 2023 9:56 PM

      ഞാനതു മറന്നൂ, ലെച്ചുവേ…

      സ്നേഹം ഡിയർ ❤️

      Reply
      • Amal Fermis on September 2, 2023 10:15 AM

        നല്ല ഒഴുക്കോടെ പറഞ്ഞു പോവുന്ന കഥ. ഒരു പാട് ഓർമ്മകളിലേക്ക് കൂപ്പുകുത്തി ഇതു വായിച്ചപ്പോൾ. നന്നായിട്ടുണ്ട് നന്ദാ

        Reply
        • Sunandha Mahesh on September 2, 2023 10:34 AM

          അമൽ ❤️❤️❤️❤️

          Reply
  4. Joshy on September 1, 2023 6:05 PM

    Eppozhum nee ninte kuttikkalathhekku pookaan aagrahikkunno. Athi ini swapnanghalil maatram. Enthinere enikkum.

    Reply
    • Sunandha Mahesh on September 1, 2023 9:57 PM

      അങ്ങനെ ഇല്ല ട്ടോ, എന്റെ കഥകൾ എല്ലാം ഭാവനകളാണ്..
      സ്നേഹം ജോഷി 😍

      Reply
  5. Remya Bharathy K on September 1, 2023 5:40 PM

    Wonderful. അടിപൊളിയായിട്ടുണ്ട് നന്ദേച്ചി… ❤️❤️❤️

    Reply
    • Sunandha Mahesh on September 1, 2023 10:01 PM

      സ്നേഹം രമ്യ ❤️
      ഒരു ഗ്യാപ്പിന് ശേഷം എഴുതിയതാ

      Reply
  6. Silvy Michael on September 1, 2023 1:56 PM

    ഓണം സമത്വസുന്ദരമായ ഗതകാലത്തെ ഓർമിപ്പിക്കുന്നത്തോടൊപ്പം സുന്ദരമായ ഒരു ഭാവിയുടെ വാതായനങ്ങളും തുറന്നിടുന്നു. ഓണത്തിന്റെ നിത്യനൂതനത്വം 🥰🥰🥰

    Reply
    • Sunandha Mahesh on September 1, 2023 10:01 PM

      ഡിയർ ❤️
      സ്നേഹം ഈ വാക്കുകൾക്ക്

      Reply
    • Sobha on September 1, 2023 10:55 PM

      നല്ല എഴുത്ത്.👍👍♥️🌹🙏

      Reply
      • Sunandha Mahesh on September 2, 2023 5:16 PM

        സ്നേഹം ഈ വാക്കുകൾക്ക് ❤️

        Reply
  7. Sruthi Sreedhar on September 1, 2023 12:07 PM

    Kollaallo 😍❤️

    Reply
    • Jyothy on September 1, 2023 5:55 PM

      Very nice suni

      Reply
      • നിഹാരിക on September 1, 2023 7:55 PM

        ഓർമ്മകളെ ഉൾത്തുടിപ്പിലമർത്തി വെച്ചുകൊണ്ടാസ്വദിച്ചു ❤️ ഇഷ്ടം

        Reply
        • Sunandha Mahesh on September 1, 2023 10:03 PM

          സ്നേഹം ഈ വായനക്ക് ❤️

          Reply
      • Sunandha Mahesh on September 1, 2023 10:02 PM

        ജ്യോതി ❤️❤️

        Reply
    • Sunandha Mahesh on September 1, 2023 10:02 PM

      സ്നേഹം ❤️

      Reply
      • Nafs nafs on September 2, 2023 12:06 AM

        മക്കളില്ലാതെയും അമ്മമാർക്ക് ഓണമാഘോഷിക്കാൻ കഴിയും. വീണ്ടും
        പോസിറ്റീവ് എനർജി💪💪🙌🙌

        Reply
        • Sunandha Mahesh on September 2, 2023 10:36 AM

          😄😄
          ആഘോഷിക്കാൻ ആരെയും കാത്തിരിക്കരുത്, സമയത്തെ പോലും.

          Dear ❤️❤️❤️

          Reply
  8. Sumesh Manakulam on September 1, 2023 8:51 AM

    സൂപ്പർ….. നന്നായി എഴുതി…. അസ്സലായിണ്ട്

    Reply
    • Sunandha Mahesh on September 1, 2023 9:00 AM

      സ്നേഹം പ്രിയേ ❤️സ്നേഹം സുമേഷ് ❤️

      Reply
    • Shreeja R on September 1, 2023 2:55 PM

      Super👍👍

      Reply
      • Sunandha Mahesh on September 1, 2023 10:02 PM

        സ്നേഹം ഈ വായനക്ക് ❤️

        Reply
  9. Silvy Michael on September 1, 2023 6:53 AM

    എന്നത്തേയും പോലെ പ്രകാശം പരത്തുന്ന കഥ…. Thank you fir the positive vibes dear 🥰🥰🥰

    Reply
    • Sunandha Mahesh on September 1, 2023 8:59 AM

      സ്നേഹം പ്രിയേ ❤️

      Reply
  10. Shiju KP on August 31, 2023 10:30 PM

    ചേച്ചി ഉഗ്രൻ.. ഇത് വായിച്ചപ്പോൾ സത്യ കഥയാണെന്ന് തോന്നി. ഒരു അനുഭവകുറിപ്പ് വായിക്കുന്ന പോലെ. 💞

    Reply
    • Sunandha Mahesh on August 31, 2023 10:34 PM

      ഇങ്ങനെ ആവണം നമ്മൾ ഓരോത്തരും

      സ്നേഹം ഡിയർ ❤️

      Reply
  11. Joyce Varghese on August 31, 2023 9:54 PM

    അസ്സലായി എഴുതി. ഓണം കാത്തിരിപ്പു മാത്രവും പിന്നെ കുറെ ഓർമ്മകളും ആയി ചിലവിടുന്ന തല നരച്ച തലമുറ പെരുകുന്ന കേരളത്തിൽ കാലിക പ്രസക്തിയുള്ള കഥ മനോഹരമായി എഴുതി.👌
    അഭിനന്ദനങ്ങൾ നന്ദ👏
    ❤

    Reply
    • Sunandha Mahesh on August 31, 2023 10:00 PM

      വളരെയേറെ പ്രോത്സാഹനം തരുന്ന വാക്കുകൾ, സ്നേഹം ഡിയർ ❤️

      Reply
  12. Sunandha Mahesh on August 31, 2023 8:23 PM

    സ്നേഹം പ്രിയപ്പെട്ടവളേ ❤️

    Reply
  13. Sabira on August 31, 2023 7:41 PM

    പൊളിച്ചു 🥰🥰

    Reply
    • Sunandha Mahesh on August 31, 2023 8:24 PM

      സ്നേഹം പ്രിയപ്പെട്ടവളെ ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.