Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പൊട്ടൻകുണ്ടിൽ തുടങ്ങിയ ഓണം
Contests കഥ പ്രചോദനം സൗഹൃദം

പൊട്ടൻകുണ്ടിൽ തുടങ്ങിയ ഓണം

By VimithaAugust 31, 2023Updated:August 31, 202313 Comments4 Mins Read198 Views
Bookmark Now
Please login to bookmark Close

No account yet? Register

“നീയിപ്പം തച്ചറ ഒക്ക പണിക്ക് പോന്ന്ന്ന് കേട്ടല്ല. തീയ്യചെക്കമ്മാർ ഇണ്ടപ്പാ തച്ചറ പണി എട്ക്ക്‌ന്ന്.”

പണി സാധനങ്ങളുമായി ബസ് കേറാൻ നിൽകുമ്പോൾ സൊസൈറ്റിയിൽ പാല് കൊടുത്തിട്ട് തിരിച്ചു പോകുന്ന സുശീലേട്ടിയുടെ ചോദ്യം കേട്ടില്ലെന്ന് നടിച്ചു.

പണി എന്തായാലും ജീവിക്കാൻ ഉള്ളത് കിട്ടിയാൽ പോരെ. കുലത്തൊഴിലു മാത്രേ ചെയ്യു പറഞ്ഞാൽ എങ്ങനെയാ,
ജീവിക്കാൻ പൈസ അല്ലേ വേണ്ടത്

വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ടാണ് അക്കരയിലെ കോങ്കണ്ണൻ ആശാരി കൃഷ്ണേട്ടന്റെ കൂടെപണിക്ക് ഇറങ്ങിയത്. ആഴ്ചക്കൂലി ആയിരുന്നു. ഇരുപത്തി അഞ്ചു രൂപ. ഇപ്പോഴത്തെ എന്റെ അവസ്ഥയിൽ ഒരു രൂപ പോലും വലുതാണ്.

നാട്ടുകാരുടെ കുത്തുവാക്കുകൾ സഹിക്കാൻ പറ്റുന്നില്ല ചില സമയങ്ങളിൽ. ഇന്നലെ വീട്ടിലേക്ക് രാവിലെ വന്ന നാരാൺട്ടി അമ്മയോട് പറയുന്നത് കേട്ടു

പത്തിൽ നല്ലോണം പഠിക്ക്ന്ന്ണ്ടായ ചെക്കൻ അല്ലേ. ആശാരിപണിക്ക് പോവാണ്ട് പഠിക്കാൻ വിട്ടൂടെ എന്ന്. അമ്മയുടെ മറുപടി കേട്ടില്ല. ചിലപ്പോൾ നിശബ്ദരാകുന്നത് നല്ലതാണ്. ഒരുപാട് ചോദ്യങ്ങൾ നിശബ്ദമാകും.

വീട് ഒരു സ്വർഗം ആയിരുന്നു. അച്ഛൻ കിടപ്പിൽ ആകും വരേ. വീട്ടിലേക്ക് ഉള്ളതെല്ലാം അച്ഛൻ ചെയ്തു പോന്നു. എനിക്കും കുഞ്ഞിക്കും ഒരു കുറവും വരുത്തിയിട്ടില്ല.

ജോലിക്കിടയിൽ പറ്റിയ ഒരു അപകടം. ലോറിയിൽ നിന്നും സിമന്റ്‌ ചട്ടിയിൽ എറിഞ്ഞു കൊടുത്ത പൂഴി ഒരു നിമിഷത്തെ നിർഭാഗ്യത്തിന്മേൽ ചെന്നു വീണത് അച്ഛന്റെ തലയിൽ ആയിരുന്നു. കിടപ്പിലായി.

ഇടവഴി നടന്നു വീട്ടിലേക്ക് ചെന്ന് കയറുമ്പോഴേ വരാന്തയിൽ കാണാം അച്ഛനെ. നിശ്ചലമായ ശരീരം. മരണത്തിലേക്കുള്ള ദൂരം അധികമല്ല എന്ന് ഓർമിപ്പിക്കുന്ന ഓജസ് വറ്റിയ കുഴിഞ്ഞ കണ്ണുകൾ. മെലിഞ്ഞു ഒട്ടിയ മുഖത്ത് എന്നെ കാണുമ്പോൾ കൂടുതൽ ദൈന്യത നിഴലിക്കും.

മുഖം കൊടുക്കാതെ നടക്കും പലപ്പോഴും. അത് പക്ഷെ അദ്ദേഹത്തെ കൂടുതൽ വേദനിപ്പിക്കുന്നുണ്ട് എന്ന് മനസിലായപ്പോൾ ഓരോ വിശേഷങ്ങളുമായി അടുത്ത് ചെന്നു ഇരിക്കാൻ തുടങ്ങി.

കോങ്കണ്ണൻ കൃഷ്ണേട്ടൻ വല്ലപ്പോഴും മാത്രം തരുന്ന കൂലിയിൽ ആണ് ഇപ്പോൾ നമ്മുടെ ജീവിതം. അച്ചന്റെ ചികിത്സക്കും കുഞ്ഞിയുടെ പഠിപ്പിനും വീട്ടിലേക്കുള്ള ആവശ്യങ്ങൾക്കും എല്ലാം.

കൃഷ്ണേട്ടൻ പലപ്പോഴും കൂലി തരാൻ മടിക്കും. ചോദിച്ചു വാങ്ങാനും മാത്രം താൻ വളർന്നില്ല എന്ന തോന്നലിൽ മിണ്ടാതെ നടക്കും. എങ്കിലും തട്ടിയും മുട്ടിയും വീട്ടിലെ കാര്യങ്ങൾ നടന്ന് പോകുന്നു.

പൊട്ടൻ കുണ്ടിന്റെ ഭാഗത്തേക്ക്‌ നടക്കുമ്പോഴും കണ്ടത്തിന്റെ കരയിലെ വീടുകളിൽ നിന്ന് ഓണത്തിന്റെ ആരവം ഉയർന്നു കേൾക്കുന്നുണ്ട്. നിരവധി നിറങ്ങൾ, മണങ്ങൾ, ആഘോഷത്തിമിർപ്പിന്റെ തെളിഞ്ഞ വെയിൽ.

കണ്ടം കഴിഞ്ഞ് കേക്കേമ്മലെ വീട്ടുകാരുടെ പറമ്പിന്റെ അതിരിലൂടെ കുറച്ച് നടന്നാൽ പൊട്ടൻ കുണ്ട് ആണ്. നല്ല ആഴം ഉള്ള ഒരു കൊക്ക. അധികം ആരും അങ്ങോട്ട് വരില്ല. തിരുവോണം ആയതിനാൽ പ്രത്യേകിച്ചും.

കാലു തളരുന്നത് പോലെ. കുണ്ടിനു സമീപം നിന്നു. അവിടവിടെ കുഞ്ഞു പാറക്കഷണങ്ങൾ. വീണു കിടക്കുന്ന കരിയിലകൾ. മുള്ളുകാടുകൾ. തെച്ചി പൂക്കൾ.

താഴേക്ക് നോക്കി. തെറിച്ചു നിൽക്കുന്ന പാറക്കല്ലുകൾ.

മുകളിൽ തെളിഞ്ഞ ആകാശം. ഇളം ചൂടുള്ള വെയിൽ.

കൃഷ്ണേട്ടന്റെ മുഖം മനസിലേക്ക് വന്നു. പിന്നാലെ അമ്മയുടെയും അച്ഛന്റെയും കുഞ്ഞിയുടെയും.

ഓണത്തിന് മുൻപ് കൂലി വേണം എന്ന് പറഞ്ഞതാണ്. അമ്മയോട് തലേന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാം എന്നും സദ്യ ഉണ്ടാക്കി എല്ലാവർക്കും ഒന്നിച്ച് ഇരുന്ന് കഴിക്കണം എന്നും പറഞ്ഞതാണ്. ഇനി ഒരുപക്ഷെ മറ്റൊരു ഓണത്തിന് അച്ഛൻ ഉണ്ടാകുമോ എന്ന് ഉറപ്പില്ല. കുഞ്ഞിക്ക് ഒരു ചുരിദാറും അമ്മക് നൈറ്റിയും അച്ഛന് കാവിമുണ്ടും വാങ്ങുമെന്ന് ദിവസങ്ങൾക്കു മുൻപേ വാക്ക് കൊടുത്തതാണ്. ഇന്നലെ വൈകിട്ടും കൂലിക്ക് വേണ്ടി കൃഷ്ണേട്ടനോട് ചോദിച്ചതല്ലേ. രാത്രി വന്ന് വാങ്ങിക്കാൻ പറഞ്ഞിട്ട് വീട്ടിലേക് പോയപ്പോൾ രാവിലെ വരാൻ പറഞ്ഞു.

വയലിനു അപ്പുറം കൃഷ്ണേട്ടനും മക്കളും ഓണം ആഘോഷിക്കാൻ തയ്യാറാകുമ്പോൾ ഞാനും കുഞ്ഞിയും തിരുവോണത്തിന് കിട്ടിയേക്കാവുന്ന കൂലിയും അത് കിട്ടിയ പാടെ ചെയ്ത് തീർക്കേണ്ടുന്ന കാര്യങ്ങളേ പറ്റിയും ആലോചിക്കുകയായിരുന്നു.

രാത്രി ഏറെ വൈകിയും മദ്യപിച്ച ശേഷം കൃഷ്ണേട്ടൻ സ്ഥിരമായി പാടാറുള്ള പാട്ടുകൾ വീട് വരേയും കേൾക്കുന്നുണ്ടായിരുന്നു. പിറ്റേ ദിവസത്തേക്കുള്ള നിർദേശങ്ങൾ ഭാര്യക്ക് കൊടുക്കുന്നു. പെണ്മക്കൾ പുതിയ വസ്ത്രങ്ങൾ നോക്കുന്നു. ആഘോഷ തിരുവോണം.

മഴയിൽ കുതിർന്ന ചിതൽപുറ്റ് പോലെ എന്റെ വീട്.

ഇന്ന് രാവിലെ ഞാൻ കൃഷ്ണേട്ടനെ അന്വേഷിച്ച് പോയപ്പോൾ തിരുവോണ ദിവസം തന്നെ ഇരക്കാൻ വന്നിരിക്കുന്നു എന്ന ശാപവാക്ക് കേട്ട് തല കുനിച്ചു ഇറങ്ങിയതാണ്. മുറ്റത്തെ പൂക്കളത്തിലെ തുമ്പപൂ വെയിലേറ്റ് വാടിയിരിക്കുന്നു

ചോറും സാമ്പാറും ഇച്ചിരി തോരനും വയ്യാത്ത അച്ഛന് ഒരു ഗ്ലാസ്‌ പാൽപായസവും. ഇത്രയൊക്കെയേ ആഗ്രഹം ഉണ്ടായിരുന്നുള്ളു. പക്ഷെ അത് പോലും നടത്തി കൊടുക്കാൻ എന്നെകൊണ്ട് പറ്റിയില്ലല്ലോ.

കൃഷ്ണേട്ടന്റെ വീട്ടിൽ പോയി വരുന്നതും കാത്ത് അമ്മ വാതിൽക്കൽ നില്കുന്നുണ്ടായിരുന്നു. ഏട്ടൻ കൊണ്ട് വന്നേക്കാവുന്ന ചുരിദാറിന് വേണ്ടി കുഞ്ഞിയും.

അച്ഛൻ മാത്രം ഒന്നും പറഞ്ഞില്ല.

ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. അത്യാവശ്യം നന്നായി പഠിക്കുമായിരുന്നിട്ടും ഒന്നും നടക്കാതേ പോയി. സമപ്രായക്കാർ ഒക്കെയും പുതിയ വസ്ത്രം ധരിച്ചു ആഘോഷിക്കുമ്പോൾ ഞാൻ മാത്രം തല കുനിച്ച്, എന്റെ കുഞ്ഞിയും.

എവിടെയും എന്നും അവഗണന മാത്രം.

ആലോചനകൾ കാട് കയറി. വലത് കാൽ മെല്ലെ ചലിപ്പിച്ചു ആഴങ്ങളിലേക്ക് നോക്കി. നെഞ്ചിടിപ്പ് കൂടുന്നു. ഇതോട് കൂടി താഴ്ചയിലെ ഇരുട്ടിൽ ചുവപ്പ് പടർത്തുന്ന തെച്ചിപൂക്കൾക്ക് നിറമേറ്റാനായി എന്റെ രക്തവും. ഒന്നിനും കൊള്ളാത്തവന് ജീവിക്കാൻ അവകാശം ഇല്ല. തെറിച്ച് നിൽക്കുന്ന പാറകളിൽ തറച്ച്, നേർത്ത് തുടങ്ങി പതുക്കെ തീവ്രമാകുന്ന വേദന എന്നെ പുണരട്ടെ. പിന്നീട്‌ ഒരു മരവിപ്പിലൂടെ മരണമെന്ന സമസ്യയിലൂടെ എന്നെ ഓരോരുത്തരായി അന്വേഷിച്ച് ഇറങ്ങട്ടെ. മെല്ലെ ഞാനും സ്മൃതിയിലേക്ക് സഞ്ചരിക്കട്ടെ

തല മുന്നോട്ട് ആഞ്ഞു.

“നീ എന്ത്റാ ഈട നിക്ക്ന്ന്.”

ഒരു ചോദ്യം

തല തിരിച്ചു നോക്കി

കുഞ്ചു.

ദേഹമാകെ വിയർത്തു ഉടുത്തിരുന്ന വസ്ത്രങ്ങൾ നനഞ്ഞൊട്ടി

ഒരു നിമിഷം കൊണ്ട് ഞാൻ എന്തൊക്കെയാണ് ആലോചിച്ച് തീർത്തത് എന്ന് തലയിലൂടെ മിന്നി മറഞ്ഞു. ഓടിച്ചെന്നു അവനെ കെട്ടി പിടിച്ചു. മറ്റൊന്നും തോന്നിയില്ല.

തളർന്ന് ഒടുവിൽ മഞ്ചാടി മണികളും കരിയിലകളും വീണു കിടക്കുന്ന നിലത്തേക്ക് ഇരുന്നു.

കുഞ്ചുവിനോട് എല്ലാം പറഞ്ഞൂ കഴിഞ്ഞപ്പോൾ നെഞ്ചിൽ നിന്നൊരു കനം ഇറങ്ങി പോയത് പോലെ.

” നീ വീട്ടിലേക് പോ. ഞാൻ വരാം വൈകുന്നേരം. ”

കുഞ്ചുവിന്റെ കണ്ണ് കലങ്ങിയിരിക്കുന്നു
തല കുനിച്ചു വീട്ടിലേക്ക് നടന്നു.

എന്നെ കാണാതെ അമ്മ. ഭക്ഷണം ഇല്ലാത്ത, പൂക്കളം ഇല്ലാത്ത ആഘോഷങ്ങൾ ഇല്ലാത്ത വീട്.

കിണറ്റിൻ കരയിലേക്ക് ചെന്നു കുളിച്ചു മാറ്റി.

കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ചുവും ഏട്ടനും വീട്ടിലേക്ക് പാത്രങ്ങളിൽ ഭക്ഷണവും ആയി വീട്ടിലേക്ക് വന്നു.

അതായിരുന്നു എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഓണം. ഒരു പക്ഷെ ഏറ്റവും രുചിയോടെ കഴിച്ച ഭക്ഷണം..

ഇന്ന് തിരക്ക് പിടിച്ച് കൊച്ചി നഗരത്തിലെ ജീവിതത്തിലൂടെ ഓടുമ്പോഴും ഓരോ ഓണം വരുമ്പോഴും എന്തിനേറെ ഓരോ ആഘോഷം വരുമ്പോഴും ഇതൊക്കെയും ഓർക്കും. ഇന്ന് ഞാൻ ജീവനോടെ ഇരിക്കുന്നുണ്ടെങ്കിൽ അതിനു ഒറ്റ കാരണമേ ഉള്ളു, നീ എന്തിനാണ് ഇവിടേ വന്ന് നില്കുന്നെന്ന കുഞ്ചുവിന്റെ ചോദ്യം. മരണത്തെ മുഖാമുഖം കണ്ട പതിനാറുകാരൻ.

അന്ന് കൃഷ്ണേട്ടന്റെ കൂടെ നിന്ന് പഠിച്ച ആശാരിപ്പണി തന്നെ ആണ് എനിക്കൊരു ജീവിതം തന്നത്. തോൽക്കില്ലെന്ന് വാശി പിടിച്ചവനെ തോല്പിക്കാൻ ആർക്കും കഴിയില്ല.

കേരളത്തിൽ ആറോളം ഷോറൂമുകൾ ഉള്ള ഒരു ഫർണിച്ചർ ബിസിനസ്‌ നടത്തുകയാണ് ഞാൻ. ഓരോ കയറ്റത്തിലും ജീവിതത്തിലെ കെട്ട നിറങ്ങൾ നിറഞ്ഞ കാലം ഓർക്കും. ഓർത്തല്ലേ പറ്റു.

 

ചിത്രം കടപ്പാട് ഗൂഗിൾ

Post Views: 48
8
Vimitha

13 Comments

  1. Nishiba M on September 11, 2024 3:32 PM

    ഭൂതകാലത്തിന്റെ നോവിൽ നിന്നും ഭാവിയിലേക്കുള്ള കനൽവഴി താണ്ടാൻ കരുത്താർജ്ജിച്ചപ്പോൾ. നന്നായി എഴുതി..

    Reply
  2. Arya sooraj on September 3, 2023 7:42 PM

    സങ്കടം തോന്നിയെങ്കിലും സമാദാനത്തോടെ വായിച്ച് അവസാനിപ്പിക്കാൻ കഴിഞ്ഞു.

    Reply
  3. sabira on August 31, 2023 6:27 PM

    😥😥👍🏻👍🏻

    Reply
    • Vimitha on August 31, 2023 9:15 PM

      🥰🥰 thanks

      Reply
    • Jasna Basheer on September 10, 2024 3:00 PM

      👍👍

      Reply
  4. Sunandha Mahesh on August 31, 2023 5:21 PM

    സങ്കടം തോന്നി,
    നന്നായി എഴുതി vimitha 👍

    Reply
  5. Divya Sreekumar on August 31, 2023 4:45 PM

    വേദനിപ്പിക്കുന്ന കാലം കടന്നുപോയല്ലോ.ഹൃദയസ്പർശിയായ കഥ.ആശംസകൾ 👍💐👌👌

    Reply
    • Vimitha on August 31, 2023 5:00 PM

      നന്ദി 🥰🥰

      Reply
      • Nafs nafs on September 5, 2023 12:08 AM

        ഹൃദയസ്പർശി , നോവ്💔💔💔

        Reply
  6. Shreeja R on August 31, 2023 2:55 PM

    നല്ല കഥ 👌

    Reply
    • Vimitha on August 31, 2023 3:12 PM

      🥰🥰

      Reply
  7. Reshma Lechus on August 31, 2023 11:35 AM

    നല്ല കഥ ആശംസകൾ 💞💞🥰🥰💃🏼🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻

    Reply
    • Vimitha on August 31, 2023 12:05 PM

      നന്ദി 🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.