Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മണവാട്ടി
കഥ പ്രചോദനം വിവാഹം സാമൂഹ്യപ്രശ്നങ്ങൾ

മണവാട്ടി

By Soumya MuhammadSeptember 4, 2023Updated:September 9, 20232 Comments6 Mins Read178 Views
Bookmark Now
Please login to bookmark Close

No account yet? Register

 

 

പതിവുപോലെ തിരക്കുള്ള ഒരു വ്യാഴാഴ്‌ച്ച ഉച്ചകഴിഞ്ഞുള്ള  മൂന്നു മണി നേരത്താണ് എന്റെ ഫെദർ ടച്ച്‌ ബ്യുട്ടിക്കിന്റെ മുന്നിൽ  ഒരു മുന്തിയ ഇനം കാർ വന്നു നിന്നത്. വെയിൽ ചായുന്ന  റോഡിന്റെ നിരത്തിലേക്കു അവർ കാർ പാർക്ക്‌ ചെയ്യുന്നത് നോക്കി ഇനിയും ചെയ്തു തീർക്കാൻ നിരവധി ജോലികൾ എന്റെ മുന്നിലുണ്ടായിട്ടും ഞാനെന്റെ മുകൾ നിലയിലെ ഓഫീസ് റൂമിലിരുന്ന്   വേറെന്തോ ചിന്തയിൽ  അങ്ങോട്ട്‌ തന്നെ നോക്കിയിരുന്നു.

ഇളം മഞ്ഞ നിറത്തിലുള്ള ഒരു സൽവാർ അണിഞ്ഞ് ഇരു നിറത്തിലുള്ള ഒരു പെൺകുട്ടി ബാക്ക് ഡോർ തുറന്നിറങ്ങുന്നത് കണ്ട് ഞാനെന്റെ നോട്ടം ഒരു വേള അവിടുന്നും പിൻവലിച്ചു. അതിനടുത്ത നിമിഷം തന്നെ മുൻ ഡോർ തുറന്നിറങ്ങിയ അറുപതിനോടടുത്ത ഒരു സ്ത്രീ രൂപം എന്റെ ഇടങ്കണ്ണിൽ പതിഞ്ഞ കാഴ്ച്ചയിൽ  ഞാൻ ഇരുന്നിടത്തു നിന്നും പൊടുന്നനെ പിടഞ്ഞെഴുന്നേറ്റു.

തിരക്കുള്ള റോഡിലേക്ക് ഞാനെന്റെ മുറിയുടെ കണ്ണാടി ചില്ലുകൾക്കിടയിലൂടെ വീണ്ടും സൂക്ഷിച്ചു നോക്കി.

അതേ… അതു തന്നെ!

റൈഹാനത്ത് ടീച്ചർ.

എന്റെ ഉടലൊന്നു വിയർത്തു. ഞാൻ കസേരയിലേക്കിരുന്നുകൊണ്ട് എന്റെ ലാപ്പിൽ പുതുതായി സെറ്റ് ചെയ്തു വച്ചിരിക്കുന്ന ബ്രൈഡൽ മേക്കപ്പ് മോഡലിന്റെ മുഖത്തെ ചായങ്ങളിലേക്കു സൂക്ഷിച്ചു നോക്കി ചലനമറ്റിരുന്നു അല്പനേരം.

“മാം… ഒരു കസ്റ്റമർ ഉണ്ട്. മാമിനെ കാണണം എന്ന് അവർക്കു നിർബന്ധം”

“ഓക്കേ… വരാൻ പറയൂ”

ഞാനൊന്നു ദീർഘനിശ്വാസമെടുത്തു.
മുപ്പതിലധികം വർഷങ്ങൾ… എനിക്ക് വല്ലാതെ പുകയുന്നതു പോലെ തോന്നി. ഞാൻ ഒരിറുക്കു വെള്ളം കുടിച്ചു. ചില്ലു കുപ്പിയിലെ തണുത്ത വെള്ളം എന്റെ തൊണ്ടകുഴിയിലൂടെ  പൊള്ളി പിടഞ്ഞു കൊണ്ട് താഴേക്കൊഴുകി. ഒരു വിതുമ്പൽ എന്നുള്ളിൽ ആർത്തലച്ചു പെയ്യാൻ ഒരുങ്ങുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

 

 

 

 

 

 

എനിക്കഭിമുഖമായുള്ള കണ്ണാടിച്ചില്ലു വാതിൽ തുറന്ന് എന്റെ മുറിയിലേക്ക് കടന്നു വരുന്ന ടീച്ചറെയും കൂടെയുള്ള പ്രൗഡ്ഢിയുള്ള അറുപതു കഴിഞ്ഞ പുരുഷനേയും  വിവാഹ പ്രായമെത്തിയ പെൺകുട്ടിയെയും നോക്കി ഇരുന്നിടത്തുനിന്നും എഴുന്നേറ്റു കൊണ്ട്  ഞാൻ പറഞ്ഞു…

“ഇരിക്കൂ…”

ടീച്ചറിന് വലിയ മാറ്റമൊന്നും ഇല്ല. മുഖത്തൊരു കട്ടി കണ്ണടയുണ്ട്. തട്ടത്തിന് പുറത്തേക്കു നൂണ്ട് നെറ്റിയിലേക്ക് കിടക്കുന്ന മുടിയിഴകളിൽ നര പടർന്നിരിക്കുന്നു.ഞാൻ അവരെ തന്നെ നോക്കിയിരുന്നു.അവരാകട്ടെ ലളിതവും എന്നാൽ വിലകൂടിയതുമായ എന്റെ മുറിയിലെ ഇന്റീരിയർ ഡിസൈനിലേക്ക് സാകൂതം നോക്കി മറ്റൊന്നിലും ശ്രദ്ധിക്കാതെ ഇരിക്കുന്നു.പണ്ടും ടീച്ചറിന് ചന്തമുള്ള എന്തിനെയും ഇഷ്ടമായിരുന്നല്ലോ! മുറിയിലെ സുഖകരമായ ശീതളിമയിൽ  പുറത്തെ ചൂടിനെ പിടിച്ചു കെട്ടിയ ഒരാശ്വാസം അവരുടെ മുഖത്ത് പ്രകടമായിരുന്നു.

“മാഡം….”

ടീച്ചറിന്റെ വിളി കേട്ട് ഞാനൊന്നു ചിരിച്ചു.

“ടീച്ചർ എന്നെ പേര് വിളിച്ചാൽ മതി…”

അവർ അതിശയത്തോടെ എന്നെ നോക്കുന്നത് കണ്ട് ഞാൻ വീണ്ടും ചിരിച്ചു.

“മുപ്പത്  കൊല്ലങ്ങൾക്കും മുന്നേ ടീച്ചറെന്നെ പഠിപ്പിച്ചിട്ടുണ്ട്. അന്ന് അഞ്ചാം ക്ലാസ്സിൽ  ടീച്ചർ എന്റെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു. എന്റെ പേര് ഷഹനാസ് ”

“ആണോ… ”

കേരളമെങ്ങും അറിയപ്പെടുന്ന ഷഹനാസ് ഫെദർ ടച്ചിന്റെ ഉടമ അവർ പഠിപ്പിച്ച കുട്ടിയാണെന്നുള്ള  അഭിമാനത്തിൽ  അവർ  ഭർത്താവിനെയും മകളെയും നോക്കി.

“പേരൊന്നും ഓർമ്മ നിൽക്കില്ല കുട്ടി. ഒരുപാട് പേരെ പഠിപ്പിച്ചു വിട്ടു. പലരും നല്ല നിലയിൽ എത്തി. ചിലരൊന്നും കണ്ടാൽ മിണ്ടില്ല. പക്ഷെ ചിലർ മോളേ പോലെ ഇങ്ങോട്ട് മിണ്ടും ”

“മോളേപ്പോലെ…”ആ പ്രയോഗം എനിക്കൊട്ടും ദഹിച്ചില്ല.ഞാൻ അജീർണ്ണം പിടിച്ച മനസ്സോടെ ഒന്നും മിണ്ടാതെ അവരെ നോക്കി.അവർ തുടർന്നു.

“ആഹ്… പിന്നെ എനിക്കാണെങ്കിൽ ഇങ്ങനെ ബ്യൂട്ടി പാർലറിൽ ഒന്നും കേറി ഇറങ്ങേണ്ട ആവശ്യവും ഇതുവരെ വന്നിട്ടില്ല. ദേ… ഇതെന്റെ ഇളയ മോള്. ഇവളുടെ നിക്കാഹാണ്. ഇവളുടെ മൂത്ത രണ്ടു പിള്ളേരും നല്ല തങ്കക്കുടം പോലാണ് ഇരുന്നത്. ഇവള് മാത്രം ഇങ്ങനെ. ഇട്ടുമൂടാൻ സ്വത്തുണ്ട്… പക്ഷെ  മണവാട്ടിയാകുമ്പോൾ പെണ്ണിന് ഇത്തിരി മൊഞ്ചു വേണ്ടേ. എന്നാൽ കെട്ടി ചമയിച്ചതാണെന്ന് തോന്നുകയും ചെയ്യരുത്. അതാണ് ഇങ്ങോട്ട് തന്നെ വന്നത് ”

ഞാൻ സഹതാപത്തോടെ അവരെയും അതിലേറെ അനുതാപത്തോടെ ആ പെൺകുട്ടിയെയും നോക്കി.ഇതെത്ര കേട്ടിരിക്കുന്നു എന്ന മട്ടിൽ അവൾ എന്നെ നോക്കി ചിരിച്ചു. നല്ല ഐശ്വര്യമുള്ള ചിരി!

“മാം… സയനോര ഫിലിം മേക്കർസ് പുതിയ പ്രോജെക്ടിന്റെ  കോസ്റ്റ്യൂം ഡിസ്കഷനു വേണ്ടി  മാമിനെ കാണാൻ വെയിറ്റ് ചെയ്യുന്നു ”

എന്റെ പി ആർ ഒ  അനൈന മാത്യു  എനിക്ക് മുന്നിൽ ഒരു ഫയൽ വെച്ചിട്ട് വിനയത്തോടെ പറഞ്ഞു.

“അവരോട് വെയിറ്റ് ചെയ്യാൻ പറയൂ ”

 

 

 

“അയ്യോ… മോള് ബിസിയാണേൽ ഞങ്ങൾ വെയിറ്റ് ചെയ്യാം. ഇത് ഇവളുടെ കാര്യം ആയതു കൊണ്ടാണ് ഞങ്ങൾ ഷഹനാസിനെ തന്നെ കാണണമെന്ന് നിർബന്ധം പിടിച്ചത് ”

 

 

ടീച്ചർ ഇടയിൽ കയറി ക്ഷമാപണം പോലെ പറഞ്ഞു.

 

“ഏയ്‌… അതു വേണ്ട. എന്നെ ഈ നിലയിൽ ആക്കിയതിന് ടീച്ചറിന് നല്ല പങ്കുണ്ട് ”

“ന്റെ റബ്ബേ… എനിക്കീകുട്ടിയെ ഓർക്കാൻ പറ്റുന്നില്ല… ല്ലോ!”

അവർ പ്രശംസയിൽ  സുഖിച്ച് വെളുക്കെ ചിരിക്കുന്നത് കണ്ട് ഞാനെന്റെ കസേരയിൽ അമർന്നിരുന്നു.

“അങ്ങനൊന്നും എന്റെ പേര് ഓർമ്മിക്കാൻ മാത്രം ഞാൻ ഒട്ടും മിടുക്കിയോ സുന്ദരിയോ ഒന്നും ആയിരുന്നില്ല. ഞാനൊരു കറുത്ത്  മെല്ലിച്ച കുട്ടിയായിരുന്നു. ടീച്ചറിന്റെ ഭാഷയിൽ പറഞ്ഞാൽ കാക്കാംപീച്ചിയുടെ നെറോം  ചപ്ര തലമുടീമുള്ള ഒരു പിത്തക്കാളി ”

പറഞ്ഞു വന്നത് ഒന്നു നിർത്തി ഞാൻ അവരെ നോക്കി. അവർ മൂവരുടെയും  മുഖം വാടുന്നത് ഞാൻ വ്യക്തമായി കണ്ടു.

“ഞാൻ ചുമ്മാ  പറഞ്ഞതല്ല.വർഷങ്ങൾക്ക് മുൻപ് ഒരു സ്കൂൾ ആനിവേഴ്സറി കാലത്ത് ടീച്ചർ എന്നോട് പറഞ്ഞതാണിത്. ഒപ്പനക്കു കുട്ടികളെ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ടീച്ചറിന് ആയിരുന്നു. മണവാട്ടിയാകാൻ ആരാ വരുന്നതെന്ന് ചോദിച്ചപ്പോൾ മറ്റു കുട്ടികൾ ആരും കൈ പൊക്കിയില്ല. മൂന്നാം ബെഞ്ചിലിരുന്ന ഞാൻ പതിയെ എഴുന്നേറ്റ് നിന്നു. എനിക്കെന്തോ ആ സമയം അങ്ങനെ തോന്നി. ചമയങ്ങളോടും അലങ്കാരങ്ങളോടും എനിക്ക് വലിയ ഇഷ്ടമായിരുന്നു അന്ന്. ഒരു ദിവസമെങ്കിലും ഞൊറിയുള്ള പാവാടയും തിളക്കമുള്ള തട്ടവും ഇടാനുള്ള കൊതി ജനിച്ചിട്ട് അന്നോളം ഒരു പുതു വസ്ത്രം പോലുമിടാത്ത ആ പത്തു വയസ്സുകാരിക്ക് അടക്കാൻ കഴിഞ്ഞു കാണില്ല.അതായിരിക്കാം ഒരു പക്ഷേ ഞാൻ പിൻ നിരയിൽ നിന്നും കൈ പൊക്കിയത് ”

ഒരു നിമിഷം ഞാനെന്റെ സെൽഫോണിൽ വന്ന കാൾ ഡിസ്‌ക്കണക്ട് ചെയ്യുന്നതിന് വേണ്ടി നിശ്ശബ്ദയായി. എന്നെ നോക്കിയിരിക്കുന്ന മൂന്നു ജോഡി കണ്ണുകളിലേക്ക് നോക്കി ഞാൻ തുടർന്നു.

” പക്ഷേ ടീച്ചറിന് എന്നെ കണ്ടതും ചതുർത്ഥി കണ്ടത് പോലായി. ‘ഓഹ്… പസ്ററ്  നീയോ! ഈ കാക്കാം പീച്ചി നിറവും ചപ്ര തലമുടീം വച്ചു കൊണ്ട് നിന്നെ ഞാൻ മണവാട്ടിയാക്കാനോ. ഇരിയവിടെ… ഒരു കറുത്ത  മണവാട്ടി വന്നേക്കുന്നു. കണ്ടാലും മതി.ഇരിയവിടെ…”. നിന്നനിൽപ്പിൽ എന്റെയാ കുഞ്ഞു മനസ്സ് ഉരുകി. ചങ്കിൽ കുപ്പിച്ചില്ലുകൊണ്ട് കുത്തിവരഞ്ഞത് പോലെ എനിക്ക് വേദനിച്ചു.എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ ടീച്ചർ വെളുത്തനിറമുള്ള കാണാനഴകുള്ള തങ്കക്കുടം പോലുള്ള റുഖിയാനെ എന്റെ കണ്മുന്നിൽ വെച്ചു തന്നെ മണവാട്ടിയായി തിരഞ്ഞെടുത്തു.അപ്പോഴേക്കും ചുറ്റുമെല്ലാരുമെന്നെ കളിയാക്കി ചിരിച്ചു തുടങ്ങിയിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു തൂകി. ഞാൻ ഒന്നും മിണ്ടാതെ മുഖം കുനിച്ച് അവിടെയിരുന്നു ”

ടീച്ചർ അടി കൊണ്ടത് പോലെ എന്നെ നോക്കി വിളറിയിരുന്നു.

 

 

 

“അത്രയും പറഞ്ഞ് മണവാട്ടീനേം സെലക്ട്‌ ചെയ്ത് ടീച്ചർ അങ്ങു പോയി.പക്ഷേ അന്ന് വൈകിട്ട് സ്കൂൾ വിട്ട് ഞാൻ വരാന്തയിലേക്കിറങ്ങിയതും കുട്ടികളെല്ലാം എന്റെ ചുറ്റും കൂടി. ‘അയ്യേ… ദേ… നോക്ക് നമ്മുടെ ഒപ്പനേലെ മണവാട്ടി വന്നേക്കുന്നു. ചപ്രത്തലമുടിയുള്ള കറുത്ത മണവാട്ടി ‘ അവരെന്റെ നേരെ കൈ ചൂണ്ടി ആർത്തുചിരിച്ചു.അന്നെന്റെ ചുറ്റും നിന്നവരുടെ പേരുകൾ പോലും ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്… ഷെറീന, രേഷ്മ, ലീന ,  റുഖിയ പിന്നെ അബ്ദുൾ ഖാദർ.മാത്രമല്ല അന്നും ഇതുപോലൊരു വ്യഴാഴ്ചയായിരുന്നു. ഇതുപോലൊരു ഉച്ച തിരിഞ്ഞ നേരമായിരുന്നു എന്നതും യാദൃച്ഛികമാകാം ”

 

 

 

ഒരിറുക്ക് വെള്ളം കുടിച്ച് കഥ കേൾക്കാൻ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന ടീച്ചറിന്റെ ഭർത്താവിനെയും മകളെയും നോക്കി ഞാൻ തുടർന്നു.

“വല്ലാതെ അപമാനിതയായിട്ടാണ് ഞാൻ അന്ന് വീട്ടിലേക്ക് പോയത്. പോകുന്ന വഴി മുഴുവൻ എന്റെ കുഞ്ഞു മനസ്സ് ഒച്ചയില്ലാതെ തേങ്ങിക്കൊണ്ടിരുന്നു.ഉമ്മാനെ കെട്ടി പിടിച്ചൊന്ന് കരയണം എന്നെനിക്കുണ്ടായിരുന്നു.പക്ഷേ വീട്ടിൽ ചെന്നപ്പോൾ അന്ന് അത്താഴത്തിനുള്ള അരിയില്ലാത്തതിൽ ദെണ്ണപ്പെട്ടിരിക്കുന്ന ഉമ്മാനോട്  എനിക്കൊന്നും പറയാൻ തോന്നിയില്ല. അന്നു രാത്രി ഞാൻ ഉറങ്ങിയതേയില്ല. അവഗണിക്കപ്പെട്ടവളുടെ നൊമ്പരവും പത്തു വയസ്സുകാരിയുടെ വയറിന്റെ വിശപ്പും കാരണം ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. പിറ്റേന്ന് രാവിലെ വാട്ടിയ കപ്പകഷ്ണം കഴിച്ചും കൊണ്ട് ഞാൻ സ്കൂളിലേക്ക് പോയി. അന്ന് തലേന്നത്തേതിലും കൂടുതൽ പേരെന്നെ കളിയാക്കി…. കറുത്ത മണവാട്ടിപെണ്ണേന്നും വിളിച്ച് അവരെന്റെ ചുറ്റും ഒപ്പന കളിച്ചു.ഞാൻ എല്ലാരുടേം മുന്നിൽ തല കുനിച്ച് മുഖം പൊത്തി നിന്നു. പുസ്തകമൊക്കെ അവിടെ എറിഞ്ഞിട്ട് വീട്ടിലേക്കു തിരിച്ചു പോണംന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ ഉച്ചക്ക് സ്കൂളീന്ന് കിട്ടുന്ന കഞ്ഞി എന്നെ കൊതിപ്പിച്ചു കൊണ്ടേയിരുന്നു ”

ഞാൻ ഒരു നിമിഷം ഒന്നും മിണ്ടാതിരുന്നു.

“തീർച്ചയായും എന്റെ ജീവിതത്തിലെ ആദ്യത്തെയോ അവസാനത്തെയോ അവഗണനയോ അപമാനമോ അല്ല അത്‌. പ്രായവും അറിവും നൽകിയ പക്വതയിൽ ഇന്നോർക്കുമ്പോൾ അത്‌ അത്ര വലിയ കാര്യവും അല്ല. പക്ഷേ അന്നു ഞാൻ നൊമ്പരപ്പെട്ട് കരഞ്ഞ കണ്ണീരോളം പിന്നെയൊന്നും അത്രയും എന്നെ പൊള്ളിച്ചിട്ടില്ല. കനൽ പാതകളിൽ ചവിട്ടി നടന്ന് ഇന്നു ഞാൻ നേടിയെടുത്തതിന് പിന്നിൽ   ആ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. കഷ്ടപ്പെട്ടും അധ്വാനിച്ചും തന്നെയാണ് ഈ നിലയിൽ എത്തിയത്. ഓരോ പടവുകൾ ഞാൻ കയറുമ്പോഴും ഞാൻ വെറുതെയാ പത്തു വയസ്സുകാരിയെ  ഓർമ്മിക്കും. എത്ര വലിയ സന്തോഷത്തിലാണേലും അന്നേരം എന്റെ മനസ്സും ശരീരവും ആ സ്കൂൾ വരാന്തയിൽ മുഖം പൊത്തി നിൽക്കുന്ന ഞാനെന്ന അഞ്ചാം ക്ലാസ്സുകാരിയുടെ ഓർമ്മയിൽ വെറുതേയൊന്നു വിറകൊള്ളും.ഇന്നോളം എത്രയോ കറുത്ത കുട്ടികൾ പിന്നെയെന്റെ കരവിരുതിനാൽ കറ തീർന്ന സുന്ദരി മണവാട്ടികൾ ആയിരിക്കുന്നു.ഷഹനാസിന്റെ തൂവൽ സ്പർശത്തിന് ഇന്നോളമുള്ള ജീവിതത്തിൽ എത്രയോ അഭിനന്ദനങ്ങൾ, പ്രശംസകൾ ചേർത്തു പിടിക്കലുകൾ . എല്ലാം എനിക്ക് ഒന്നിനൊന്നു പ്രിയമുള്ള അംഗീകാരങ്ങൾ ആണ്.അതുപോലെ ടീച്ചർ ഇന്നെന്റെ മുൻപിൽ വന്ന ഈ ദിവസവും എനിക്കുള്ള ഒരു വലിയ അംഗീകാരമാണ് ”

 

 

കുനിഞ്ഞ ശിരസ്സോടെ ഓർഡർ തരാതെ എന്റെ മുന്നിൽ നിന്നും എഴുന്നേറ്റ ടീച്ചറിനെയും ഭർത്താവിനെയും നോക്കി ആ പെൺകുട്ടി പറഞ്ഞു.

“എന്റെ കല്യാണത്തിന് എന്നെ ആരെങ്കിലും ഒരുക്കുന്നുണ്ട് എങ്കിൽ അതിവർ തന്നെ മതി. ഷഹനാസിൽ നിന്നല്ലാതെ ആരും എന്റെ ബ്രൈഡൽ കോസ്റ്റ്യൂം ഡിസൈനിങ്സ് തയ്യാറാക്കേണ്ട ”

 

അവളുടെ ശബ്ദത്തിൽ ഇന്നോളമുള്ള  അവഗണനയുടെ ചോരപ്പാടുകൾ ചിതറിത്തെറിക്കുന്നത് എനിക്ക് ദർശിക്കാൻ കഴിഞ്ഞു.ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുന്ന ടീച്ചറെ കണ്ടപ്പോൾ വിജയിച്ചു നിൽക്കുന്ന ഞാൻ ഓർത്തത് എത്രയോ കുട്ടികൾ ഒരിക്കൽ അവർക്ക് കിട്ടുന്ന അപമാനത്താൽ പിന്നീടൊരിക്കലും ഒരു പൊതു സദസ്സിൽ കയ്യോ തലയോ ഉയർത്താതെ നിശ്ശബ്ദം ഇരുന്ന് കാലം കഴിച്ചു കൂട്ടിയിട്ടുണ്ടാകും എന്നാണ്. ആ ഓർമ്മയിൽ എന്റെ മുറിയിലെ ഇളം തണുപ്പിലും ഒരുവേളയെനിക്ക് വിയർക്കുന്നത് പോലെ തോന്നി.

എന്റെ റൂം വിട്ട് അവർ പോയി കഴിഞ്ഞപ്പോൾ ഏതാനും നിമിഷങ്ങൾക്കു ശേഷം വളരെ ശാന്തമായി ഞാൻ എനിക്കു വന്ന മോസ്റ്റ്‌ അർജന്റ് നമ്പറുകളിലേക്കു തിരിച്ചു വിളിച്ചു. പിന്നെ അല്പനേരം  കഴിഞ്ഞ് ഞാൻ താഴെ റിസെപ്ഷനിലേക്ക് ചെന്നു.

“അവരുടെ കയ്യിൽ നിന്നും ചാർജ് ചെയ്യേണ്ട ”

ലിവിങ് റൂമിലിരിക്കുന്ന ടീച്ചറെയും കുടുംബത്തേയും നോക്കി ഞാൻ കൌണ്ടറിലെ നിഖിതയോട് പറഞ്ഞു.

 

 

“മാം… അത്‌ അവർ വളരെ കോസ്റ്റ്ലി ആണ് എല്ലാം പറഞ്ഞിരിക്കുന്നത് ”

“സാരമില്ല…പേയ്‌മെന്റ് ചെയ്യിക്കേണ്ട ”

എന്നു പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ടീച്ചറെ നോക്കിയൊന്നു പുഞ്ചിരിച്ചു. അന്നേരമെന്റെയുള്ളിലിരുന്ന് ആ കറുത്ത മണവാട്ടിപെണ്ണ് താളത്തിൽ ഉറക്കെ ഒപ്പനശീലുകൾ ചൊല്ലുന്നുണ്ടായിരുന്നു… ആരും കേൾക്കാതെ…

Post Views: 34
6
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

2 Comments

  1. Silvy on September 8, 2023 3:50 PM

    കൊതിപ്പിക്കുന്ന എഴുത്ത് 🥰🥰🥰

    Reply
  2. Sabira on September 5, 2023 10:58 PM

    നന്നായി എഴുതി 😍😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.