Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു ബിരിയാണിയോർമ്മ
അനുഭവം ഓർമ്മകൾ കഥ കുട്ടികൾ

ഒരു ബിരിയാണിയോർമ്മ

By Sheeba PrasadSeptember 10, 2023Updated:September 19, 202312 Comments5 Mins Read269 Views
Bookmark Now
Please login to bookmark Close

No account yet? Register

പതിവില്ലാത്ത വിധം കത്തിയാളുന്ന വിശപ്പിന്റെ വിളിയാൽ, ലഞ്ച് ബ്രേക്കിന്‌ ബെല്ല് കേട്ട ഉടനെ തന്നെ ഞാൻ ലൈബ്രറിയിൽ നിന്നും സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി.

കൈ കഴുകി ലഞ്ച് ബോക്സ്‌ മേശപ്പുറത്തേക്ക് എടുത്തു വെക്കാൻ കാത്തിരുന്നത് പോലെ, ഡിപ്പാർട്മെന്റ് മേധാവി, ടൈം ടേബിൾ കറക്ഷൻ പറയാനായി എന്നെ വിളിച്ചു. അഞ്ച് മിനിറ്റോളം അങ്ങനെ പോയി.

എല്ലാം കഴിഞ്ഞ്, ഒരിക്കൽ കൂടി കൈ കഴുകി, ഞാൻ ലഞ്ച് ബോക്സ്‌ തുറന്നു.കുറച്ചു സാലഡ്, രണ്ടു ചപ്പാത്തി, ഒരു കഷ്ണം ഫിഷ് ഫ്രൈ, വെജിറ്റബിൾ കറി, ഇത്രയും ആഹാരത്തോടാണ് അന്നത്തെ യുദ്ധം.

ചപ്പാത്തി മുറിച്ചു കറിയിൽ മുക്കി വായിലേക്ക് വെച്ചതും, ” മിസ്സേ, ദാ ബിരിയാണി.. ഞാൻ വാക്ക് പാലിച്ചു.. ” എന്റെ മുന്നിലേക്ക്‌ ബിരിയാണി പാക്കറ്റ് നീക്കി വെച്ച്, ശബ്ദം താഴ്ത്തി, എനിക്ക് മാത്രം കേൾക്കാനായി അവൻ പറഞ്ഞു.

ഞെട്ടലോടെ ഞാൻ തലയുയർത്തി നോക്കി. മുന്നിൽ എന്റെ എം കോം വിദ്യാർത്ഥികളായ ബിബിനും സഹപാഠി ആതിരയും.

ഒരക്ഷരം മിണ്ടാൻ കഴിയാതെ ഞാൻ അന്തം വിട്ടിരുന്നു.

“നീയെന്തിനാ ബിരിയാണി വാങ്ങിയത്? അതിന്റെ ആവശ്യം ഇല്ലായിരുന്നു. നിങ്ങൾ കൊണ്ടുപോയി കഴിക്ക്. എനിക്ക് വേണ്ട. ഞാൻ ഫുഡ്‌ കൊണ്ടുവന്നു.” അങ്കലാപ്പോടെ ഞാൻ പറഞ്ഞു.

“മിസ്സ്‌ ആ പാത്രം അടച്ചു വെച്ചിട്ട് ബിരിയാണി എടുത്തു കഴിക്ക്. അപ്പൊ ഓക്കേ മിസ്സേ..” മുഖം നിറഞ്ഞ ചിരിയോടെ അവരിറങ്ങിപ്പോയി.

സംഭവം എന്തെന്നാൽ തലേദിവസം, ക്ലാസ്സിൽ ചെന്ന എന്നോട്, ക്ലാസ്സിലെ വികൃതി പയ്യൻ ബിബിൻ ചോദിച്ചു, “മിസ്സേ നാളത്തെ പ്രോഗ്രാം എത്ര മണിക്ക്?”

എന്റെ ക്ലാസ്സ്‌ ടൈം കളയും എന്ന് കരുതി, ഞാൻ ഗൗരവത്തിൽ പറഞ്ഞു, “നാളെ പ്രോഗ്രാം ഇല്ല..”

“പ്രോഗ്രാം ഉണ്ട് മിസ്സേ..”

“നാളെ ഒരു പ്രോഗ്രാമും ഇല്ല.. നീ മിണ്ടാതെ ഇരുന്നേ..”

“മിസ്സേ, ബെറ്റുണ്ടോ?”

ഞാൻ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്നെ വെല്ലുവിളിക്കുന്ന ആത്മവിശ്വാസം അവന്റെ മുഖത്ത്. ഒരു നിമിഷം എന്റെയുള്ളിൽ ഒരു പോരാളി ഉണർന്നു.

“യെസ് ബെറ്റ്.. നാളെ പ്രോഗ്രാം ഇല്ലെങ്കിൽ, ബിബിൻ എനിക്ക് അൽ ഹയാത് ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി വാങ്ങി തരും..”

“പ്രോഗ്രാം ഉണ്ടെങ്കിൽ മിസ്സ്‌ എനിക്ക് ഒരു ഫുൾ അൽഫം വാങ്ങിത്തരും.. ഓക്കേ അല്ലെ.”

“ഓക്കേ.. നീ വാക്ക് മാറരുത്..”

“ഇല്ല മിസ്സേ.. ഡൺ.”

എന്റെ ആത്മവിശ്വാസമുള്ള ചിരിയിൽ, അവന്റെ കൂട്ടുകാർ പലരും അവനെ പിൻ തിരിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ട്, ഞാൻ ക്ലാസ്സ്‌ തുടങ്ങി.

പിറ്റേന്ന് രണ്ടാമത്തെ പീരിയഡ് ഞാൻ ക്ലാസ്സിൽ ചെല്ലുമ്പോൾ ബിബിന്റെ മുഖത്തെ ചമ്മൽ ആസ്വദിച്ചു പറഞ്ഞു, “അപ്പൊ ബിബിൻ, ബെറ്റ് ഓർമയുണ്ടല്ലോ? ഞാൻ ലഞ്ച് കൊണ്ടു വന്നിട്ടില്ല. ഓൺലൈനിലോ, നേരിട്ടോ, എങ്ങനെയാന്ന് വെച്ചാൽ ഉച്ചക്ക് ബിരിയാണി വാങ്ങി തരണം.. ഓക്കേ..”

അവന്റെ മുഖത്തെ ചമ്മിയ ചിരി ഞാൻ ആസ്വദിച്ചു.

ആ ബിരിയാണിയാണ് ഉച്ചക്ക് എന്റെ മുന്നിൽ ഇരുന്നു എന്നെ വെട്ടിലാക്കിയത്. ഒടുവിൽ ഞാനും മറ്റൊരു ടീച്ചറും കൂടി ബിരിയാണി പങ്കിട്ടു കഴിച്ചു.

അന്ന് വൈകുന്നേരം ഇക്കാര്യം മോനോടും ചേട്ടനോടും പറഞ്ഞു കഴിഞ്ഞ്, ആ രാത്രി ഒരു കാര്യവുമില്ലാതെ, എന്റെ ഓർമയുടെ തട്ടുമ്പുറത്തു പൊടിപിടിച്ചു കിടന്ന, ഒരു ബിരിയാണിയോർമ ഉരുണ്ടു പിരണ്ട് എന്റെ മേലേക്ക് വീണ്, എന്റെ ഉറക്കം കളഞ്ഞു.

പണ്ട്, കുറെ വർഷങ്ങൾക്ക് പിറകിൽ, ഞാൻ പെറ്റിക്കോട്ട് ഇട്ട്, മുടി ഉച്ചിയിൽ കെട്ടിവെച്ച് സർവ്വ സ്വതന്ത്രയായി നടന്ന ഒരു വേനലവധിക്കാലം. ഇന്നത്തേത് പോലെ ചെറിയ പെരുന്നാൾ നോമ്പ് കാലം. എന്റെ മുസ്ലിം കൂട്ടുകാരികളും അണ്ണന്റെ കൂട്ടുകാരൻമാരും നോമ്പ് പിടിച്ച്, തുപ്പൽ പോലും ഇറക്കാതെ നടന്ന പെരുന്നാൾ കാലത്താണ് ആ സംഭവം നടക്കുന്നത്.

എന്റെ കൂട്ടുകാരി, ഷബാന ബീഗത്തിനും അനിയത്തി ഷഹാന ബീഗത്തിനും പെരുന്നാൾ കോടിയായ പാവാടയും ബ്ലൗസും തുന്നുന്നത് എന്റെ അമ്മയാണ്.

പെരുന്നാൾ തലേന്ന്, അവരുടെ ഉമ്മ സുഹ്‌റ താത്ത തയ്ച്ച തുണികൾ വാങ്ങാൻ വന്ന കൂട്ടത്തിൽ, എന്നെ വീട്ടിലേക്കു ക്ഷണിച്ചു. ആ സമയം ഞാൻ എവിടെയോ വായ് നോക്കാൻ പോയിരുന്നു. മടങ്ങി വന്നപ്പോൾ അമ്മ പറഞ്ഞു, നാളെ സുഹ്‌റ താത്തയുടെ വീട്ടിലേക്കു പോകണം..

എന്റെ അടുത്ത കൂട്ടുകാരിയാണ് ഷബാന ബീഗം. ഞങ്ങൾ ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. അന്ന് വൈകുന്നേരം മുല്ല മൊട്ട് നുള്ളാൻ വന്ന ഷബാന ബീഗത്തോട് ഞാൻ ചോദിച്ചു, “നിൻറുമ്മ എന്നെ നിന്റെ വീട്ടിലേക്കു വിളിച്ചു. നാളെ ഞാൻ വരട്ടെ..”

“ആഹ് വാ..”

“നിങ്ങൾ പെരുന്നാളിന് ബിരിയാണി വെക്കുമോ?”

“പിന്നെ.. ബിരിയാണിയും കോഴി പൊരിച്ചതും പോത്തിറച്ചിക്കറിയും ഒക്കെ കാണും..”

എന്റെ വായിൽ, ഒരു കപ്പൽ നീറ്റിലിറക്കാൻ വേണ്ടത്ര വെള്ളം നിറഞ്ഞു. അന്ന് മിക്കവാറും വീടുകളിൽ കർക്കിടകം ഒന്നാം തീയതി ഇറച്ചി വാങ്ങും. അതല്ലാതെ ഇറച്ചിക്കറി കൂട്ടി ഊണ് കഴിക്കുന്ന അവസരങ്ങൾ വിരളമാണ്. അതുമല്ലെങ്കിൽ കുടുംബത്ത് ആരെങ്കിലും മരിച്ച്, പതിനാറാം ദിവസം പുലകുളി അടിയന്തിരം കേമമായി നടത്തിയാൽ ഇറച്ചിക്കറി കൂട്ടി ഉണ്ണാം.

എനിക്ക് വല്ലാതെ കൊതി തോന്നി. ബിരിയാണി എന്നൊരു ഭക്ഷണം ഉണ്ടെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. അസാധ്യ രുചിയാണ് പോലും. നറുനെയ് മണമൂറുന്ന നേർമയുള്ള ചോറും ഒപ്പം വെന്തു ചേർന്ന ഇറച്ചിയും ഞാൻ പലപ്പോഴും സങ്കൽപ്പിച്ചിട്ടുണ്ട്. ബിരിയാണി കഴിച്ച് കഴിഞ്ഞു കൈ കഴുകിയാലും മണം വിരൽ തുമ്പിൽ തങ്ങി നിൽക്കുമത്രേ!

പിറ്റേന്ന് ഉച്ചയോടെ, കുളിച്ചൊരുങ്ങി കുട്ടിപ്പാവാടയും ഉത്സവത്തിനിടാൻ തയ്ച്ച ചുവന്ന ഉടുപ്പുമിട്ട് ഞാൻ ഷബാന ബീഗത്തിന്റെ വീട്ടിലേക്കു പോയി. ഉച്ചനേരമായതിനാൽ വഴിയിലെങ്ങും ആരുമില്ല. ചൂളം കുത്തിയെത്തുന്ന കാറ്റ് മുളങ്കൂട്ടത്തെ ഒന്നാകെ ഉലച്ച്, എന്റെ കുട്ടിപ്പാവാടയെ ഇടയ്ക്കൊക്കെ പൊക്കി ചുഴറ്റി കടന്നു പോയി.

കുറെയേറെ ദൂരം നടന്ന്, ഞാൻ ഷബാന ബീഗത്തിന്റെ വീടിന്റെ താഴ്‌ഭാഗത്തെത്തി. തോടിനു കുറുകെയിട്ട തെങ്ങിൻ തടിയിലൂടെ കൈ രണ്ടും നിവർത്തിപ്പിടിച്ച് ബാലൻസ് ചെയ്തു ഞാൻ പറമ്പിലേക്ക് കയറി.

തട്ടുകളായി തിരിച്ച പറമ്പിൽ അതിരു തീർത്ത് ഇഞ്ചിപ്പുല്ല്  വളർത്തിയിരുന്നു. കാട്ടുകല്ലുകൾ അടുക്കി തീർത്ത ഇരുപത്തിയെട്ടു പടവുകൾ ഞാൻ എണ്ണിയെണ്ണി കയറി. ബാലരമയും അമർ ചിത്രകഥയും വാങ്ങാൻ വരുമ്പോൾ എത്രയോ വട്ടം എണ്ണി തീർത്തതു കൊണ്ട് പടവുകളും എണ്ണവും എനിക്ക് കാണാപാഠമാണ്.

മുറ്റത്തേക്ക് കയറുമ്പോഴേ അടുക്കളയിൽ നിന്നുള്ള വിവിധങ്ങളായ മണം എന്നെ കൊതിപ്പിച്ചു. സിമന്റ് ഇട്ട മുറ്റത്തിന്റെ പടിഞ്ഞാറെ കോണിൽ തീ ചുവപ്പിൽ മഞ്ഞ അരികുകൾ തുന്നിയ രാജമല്ലി പൂക്കൾ നിറഞ്ഞ ചെടിക്കു ചാരെ ഞാൻ നിന്നു. വീടിനുള്ളിൽ ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഷബാന ബീഗത്തിനെയോ സുഹ്‌റ താത്തയെയോ പുറത്തെങ്ങും കണ്ടില്ല. കണ്ടു പരിചയം ഇല്ലാത്ത ഏതൊക്കെയോ ഉമ്മമാർ വടക്കേ കോലായയിൽ ഇരിപ്പുണ്ട്. ആരും എന്നെ കണ്ട മട്ട് കാണിച്ചില്ല.

അരമണിക്കൂറിലേറെ നേരം ഞാൻ രാജമല്ലി ചോട്ടിൽ നിന്ന്, വൈക്കോൽ കൂനയിൽ ചിക്കി ചികയുന്ന തള്ളക്കോഴിയെയും കുഞ്ഞുങ്ങളെയും നോക്കി. ഇനിയെന്ത് വേണം എന്ന് വ്യാകുലപ്പെടുമ്പോൾ ഷബാന ബീഗത്തിന്റെ ഉമ്മുമ്മ ഉമ്മറത്തേക്ക് വന്നു. എന്നെ കണ്ട അവർ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു, “സുഹ്‌റ അന്റെ മോളെ ചങ്ങായിച്ചി, വന്നേക്കിന്..”

അത് കേട്ട് എന്റെ ഉള്ളിൽ ഒരു കുളിരു നിറഞ്ഞു. ഹോ ഒടുവിൽ എന്നെ കണ്ടല്ലോ!

“ആരാ ഉമ്മാ?” അകത്തു നിന്ന് ചോദ്യം കേട്ടു.

“അതാ കുപ്പായം തുന്നുന്നോടത്തെ ചാന്നാട്ടി കൊച്ച്. എന്തേന്നു ചോദിക്കിൻ?”

സുഹ്‌റ താത്ത, ഉമ്മറത്തേക്ക് വന്നു ചോദിച്ചു, “നിയ്യ് എന്തേ വന്നിന്?”

എന്റെ ഉള്ളിൽ വെള്ളിടി വെട്ടി. ഇന്നലെ എന്നോട് വരാൻ പറഞ്ഞത് ഇവർ ഇത്ര വേഗം മറന്നോ?

“അത്.. ഷബാന ബീഗത്തെ കാണാൻ..” ഞാൻ വിക്കി.

“ഓളിവിടില്ല.. ഓൾടെ മാമാടെ വീട്ടിൽ പോയി.”

“എന്നാ ഞാൻ പോണു..” ഞാൻ പിന്തിരിഞ്ഞു നടന്നു.

“നില്ല്.. ഇത്‌ കഴിച്ചിട്ട് പോ..” സുഹ്‌റ താത്ത പിറകെ വിളിച്ചു.

തിരിഞ്ഞു നിൽക്കാതിരിക്കാൻ കഴിഞ്ഞില്ല. ഞാൻ തിരിഞ്ഞു നിന്നു.

സുഹ്‌റ താത്തയുടെ നീട്ടിയ കൈയിലേക്ക് ഞാൻ നോക്കി. തൊലി കരിഞ്ഞ ഒരു പാളയൻകോടൻ പഴം!

“എനിക്ക് വേണ്ട..” ഞാൻ പോകാനായി തിരിഞ്ഞു.

“നിക്കവിടെ, യ്യ് ഇത്‌ തിന്നിട്ട് പോയാൽ മതി.” മുറുക്കാൻ ചണ്ടി തുപ്പനായി മുറ്റത്തേക്കിറങ്ങിയ ഉമ്മുമ്മ എന്റെ കൈയിൽ പിടിച്ചു.

എനിക്ക് ആ പഴം കാൺകെ കണ്ണു നിറഞ്ഞു. അത്രയും മുഷിഞ്ഞ ഒരു പഴം വീട്ടിൽ ഞാൻ കഴിക്കില്ല. പശുവിനുള്ള കാടിവെള്ളത്തിൽ ആകും അതിന്റെ സ്ഥാനം.

ഉമ്മുമ്മയുടെ പിടുത്തം മുറുകിയപ്പോൾ ഞാൻ പഴം തൊലിച്ചു. എന്റെ തൊണ്ടയിൽ തടഞ്ഞ പഴം ഞാൻ കഷ്ടപ്പെട്ടു വിഴുങ്ങി. അതോടെ അവർ പിടിവിട്ടു.

കണ്ണുനീർ തുടക്കാൻ മിനക്കെടാതെ, പടവുകൾ എണ്ണാതെ, ഞാനിറങ്ങിയോടി.

എന്റെ പിന്നിൽ അടുക്കളയിൽ നിന്ന് പരന്ന നെയ്യിൽ മൊരിഞ്ഞ വിഭവങ്ങളുടെ മണം ഒന്നൊന്നായ് മാഞ്ഞു. ചരൽ നിറഞ്ഞ ഇടവഴിയിലേക്കിറങ്ങി, പാവാട തുമ്പ് പൊക്കി ഞാൻ മുഖം അമർത്തി തുടച്ചു.

ചെട്ടിയാരുടെ കശുമാവിൻ തോട്ടം കടന്നു പോകുമ്പോൾ, എന്റെ കൺമുന്നിൽ, പഴുത്തു തുടുത്ത ഒരു മഞ്ഞ കശുമാങ്ങ ഇറുന്നു വീണു. ഞാനത് കുനിഞ്ഞെടുത്തു.

ശേഷം എന്റെ വലതു കൈ മണത്തു നോക്കി. കുറച്ചു മുൻപ് തിന്നേണ്ടി വന്ന കെട്ട പഴത്തിന്റെ വാട, കൈയിൽ തങ്ങി നിൽക്കുന്നു. എനിക്ക് ഓക്കാനം വന്നു. കശുമാങ്ങ കയ്യാല മേൽ വെച്ച്,  കമ്മ്യൂണിസ്റ് പച്ച ഇലകൾ ഊരി, ഞാനെന്റെ രണ്ടു കൈകളിലും ചേർത്ത് ഞെരടി. ശേഷം വീണ്ടും കൈകൾ മണത്തു നോക്കി. കെട്ട വാട മാറി.. പകരം പച്ച ഇലയുടെ മണം മുറ്റി നിൽക്കുന്നു എങ്കിലും അത് ഹൃദ്യമായി തോന്നി. ശേഷം ഞാൻ മഞ്ഞ കശുമാങ്ങയുടെ ചുവട് കടിച്ചു കളഞ്ഞു ബാക്കി പഴം തിന്നു.

എന്തിനായിരുന്നു അന്ന് സങ്കടം തോന്നിയത്? ആ കെട്ടപഴം കഴിക്കേണ്ടി വന്ന അപമാനമാണ് എന്നെ കരയിച്ചത്.

ശരീരത്തിൽ ഏൽക്കുന്ന മുറിവുകൾ കാലം മായ്ക്കും.. അപമാനത്തിന്റെ വടുക്കൾ മിഴിവോടെ നിൽക്കും.. ഇടയ്ക്കൊക്കെ കരയിക്കാൻ..

അതുകൊണ്ടാണ് അപമാനങ്ങൾ എത്ര കാലം കഴിഞ്ഞും ഓർമയുടെ ചില്ലു ഭരണികൾ പൊട്ടിച്ച്, പുറത്ത് ചാടി നമ്മളെ കരയിക്കുന്നത്.

Post Views: 47
12
Sheeba Prasad

Reader, Writer, Teacher

12 Comments

  1. Deepika on September 22, 2025 10:59 PM

    ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ ഇങ്ങനെ അപമാനിക്കാൻ എങ്ങനെ മനസ്സ് വരുന്നോ? അങ്ങനെയും ചിലർ. നല്ലെഴുത്ത്

    Reply
  2. മിനി സുന്ദരേശൻ on September 17, 2025 1:55 AM

    എന്നാലും ഷബാനാ ബീഗം ഇച്ചതി ചെയ്യേണ്ടിയിരുന്നില്ല…… എന്തൊരു മനുഷ്യർ…..

    Reply
  3. Sayara fathima k.k on September 16, 2025 6:31 PM

    അയ്യോ പാവം.. 🥲 വല്ലാത്ത കഷ്ട്ടം ആയിപോയി..
    നല്ല എഴുത്ത് 👌👌💗

    Reply
  4. Sreeja Ajith on August 28, 2024 5:20 PM

    വല്ലാത്ത ആൾക്കാർ തന്നെ. നന്നായി എഴുതി 👌

    Reply
    • Suma Jayamohan on September 16, 2025 10:11 PM

      ആ ഉമ്മ ആളു കൊള്ളാമല്ലോ.
      നന്നായി എഴുതി ഷീബ❤️❤️❤️

      Reply
  5. Sunandha Mahehs on September 19, 2023 2:40 PM

    എങ്ങനെയാ മനുഷ്യർക്ക് ഇങ്ങനെ പെരുമാറാൻ കഴിയുന്നത്.. 😔

    Reply
    • Sayara fathima k.k on September 16, 2025 6:30 PM

      അയ്യോ പാവം.. 🥲 വല്ലാത്ത കഷ്ട്ടം ആയിപോയി..
      നല്ല എഴുത്ത് 👌👌💗

      Reply
  6. Simble Sebastian on September 18, 2023 7:26 PM

    Nice dear🥰

    Reply
  7. രേഷ്മ ലെച്ചൂസ് on September 18, 2023 6:25 PM

    🙁🙁heart touching

    Reply
  8. Joyce Varghese on September 14, 2023 2:39 AM

    നല്ല രചന.👏
    സത്യം, ചില മുറിവുകൾ മായാത്ത പാടായി കിടക്കും.

    Reply
  9. sree on September 13, 2023 1:11 PM

    വളരെ നല്ല ഒരോർമ്മയെ മനോഹരമായി എഴുതിയിരിക്കുന്നു 🙏

    Reply
  10. Silvy Michael on September 11, 2023 9:57 AM

    കുഞ്ഞുന്നാളിൽ അങ്ങനെ എത്രയെത്ര അപമാനങ്ങൾ.. അല്ലേ? നന്നായി എഴുതി 👌👌❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.