Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജീവിതത്തിന്റെ കണക്കെഴുത്ത്
പ്രചോദനം ബന്ധങ്ങൾ യാത്ര വിവാഹം സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ജീവിതത്തിന്റെ കണക്കെഴുത്ത്

By VimithaSeptember 11, 2023Updated:December 4, 202311 Comments7 Mins Read275 Views
Bookmark Now
Please login to bookmark Close

No account yet? Register

“നീ വാ പേടിക്കേണ്ട. നമ്മുടെ സ്ഥലം ആണ്.”

അമലിന്റെ ഉറച്ച ശബ്ദം കേട്ടപ്പോൾ അലീന ചിന്തയിൽ നിന്നുണർന്ന പോലെ ഒന്ന് ഞെട്ടി.

താഴേക്ക് നോക്കി.ഇരച്ച് ഒഴുകുന്ന നദി. ഇരുവശത്തും വലിയ വെളുത്ത പാറക്കല്ലുകൾ. വെള്ളം അവയിൽ തട്ടി പതഞ്ഞ് വീണ്ടും ഭീകരമായി ഒഴുകുന്നു. തീരങ്ങളിൽ പൈൻ മരങ്ങൾ കറുത്ത പച്ചപ്പോടെ ഏതോ പ്രഗത്ഭനായ ചിത്രകാരന്റെ ഭാവന പോലെ നിരന്നു നില്കുന്നു.

“വാടാ”

അമൽ നീട്ടിയ കൈ ശ്രദ്ധിക്കാതെ കാൽ മുന്നോട്ട് വെച്ചു. കഷ്ടിച്ച് ഒരു പാദം മാത്രം വെക്കാൻ പാകത്തിലുള്ള പടവുകൾ. കല്ലുകൾക്ക് ഇടയിൽ കഞ്ചാവ് തൈകൾ. അഞ്ചാറു പടവുകൾ ഇറങ്ങിയതോടെ മുന്നിൽ പാലം.

തടിച്ച കയറിൽ മുറുക്കിയിരിക്കുന്ന ഒരു തൂക്കു പാലം. അൽപവേഷധാരികളായ വെളുത്ത മനുഷ്യന്മാർ പാലത്തിൽ അവിടവിടായി നിന്ന് ഫോട്ടോ എടുക്കുന്നു. പല നിറങ്ങൾ നിറഞ്ഞ അത്തരം വസ്ത്രങ്ങൾ നാട്ടിൽ ആരും തന്നെ അധികം ധരിച്ചു കണ്ടിട്ടില്ല. അവയൊക്കെയും ചളി പിടിച്ചു നിറം മങ്ങി ഒരുപാട് നാളുകൾ നീണ്ട യാത്രക്കാരെ പോലെ തോന്നിച്ചു.

ഓരോ കാൽവെപ്പും ഭയത്തോടെ വെച്ചു. പാലം വിറക്കുന്നു. താഴോട്ട് നോക്കാൻ മനസ് അനുവദിക്കുന്നില്ല. എങ്കിലും നിഴൽ പോലെ വെള്ള പത താഴെ അലച്ച് ഒഴുകി പോകുന്നത് കാണാം.

കുറെ മനുഷ്യൻമാർക്കിടയിലൂടെ നടന്നു. അവർക്കിടയിൽ അലീനക്ക്‌ താൻ നന്നേ കറുത്തവൾ ആയി തോന്നി. പാറിയ മുടിയിഴകൾ കൈകൊണ്ട് ഒതുക്കി.

പിന്നിട്ട മനുഷ്യന്മാർക്ക് ഒക്കെയും സിഗരറ്റ് മണം. ശരീരത്തിൽ പലയിടങ്ങളിലായി വെള്ളി ആഭരണങ്ങൾ തുളച്ചു വെച്ചിരിക്കുന്നു. പച്ച കുത്തിയ ശരീര ഭാഗങ്ങൾ.

എങ്ങനെയോ പാലം കടന്നു. നല്ല തണുപ്പ്. പൈൻ മരങ്ങൾ തണലിടുന്ന നാട്ടുപാത. കല്പടവുകൾ. കയറ്റം ആണ്. ഇടക്കിടെ ആപ്പിൾ മരങ്ങൾ, അവയിൽ പാകം ആകാത്ത കായകൾ. പൈൻ കാടുകൾക്ക് ഇടയിൽ പലതരം സ്പ്രേ പെയിന്റ്കൾ കൊണ്ട് നിറങ്ങൾ ചാർത്തി വികൃതമാക്കിയ മരത്തടികൾ കൊണ്ട് നിർമിച്ച ഷെഡുകൾ

“ഇതൊക്കെ ആണ് ഇവിടുത്തെ കഫെകൾ. ടൂറിസ്റ്റ്കൾക്ക് താമസിക്കാൻ ഇതൊക്കെ മതി ഇവിടെ”

നമ്മൾ ഇങ്ങനത്തെ ഇടത്ത് ആണോ താമസിക്കുന്നത്? അലീന സംശയത്തോടെ ചോദിച്ചു.

“അല്ല. നമുക്ക് ഒരു ഹോംസ്റ്റേ ഉണ്ട്. മുകളിൽ. താക്കൂർ ഭയ്യ നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുമായി ചേർന്ന്.”

പിറകിൽ ഒരു കിതപ്പിന്റെ ശബ്ദവും സിഗരറ്റു മണവും അടുത്ത് വന്നപ്പോൾ അലീന തിരിഞ്ഞു നോക്കി.

വലിയൊരു മനുഷ്യൻ. പിറകിൽ ബാക്ക് പാക്ക്.

വഴി ഒതുങ്ങി കൊടുത്തു. അയാൾ അനായാസമായി നടന്ന് കയറി

“അമൽ, ഇവിടൊക്കെ എന്താ എല്ലായിടത്തും കഞ്ചാവ് തൈകൾ.”

“കഞ്ചാവ് ഈ നാടിന്റെ ഭാഗമാണ്. ഇവിടം കഞ്ചാവ് കൃഷി ചെയുന്ന ഒരിടം തന്നെ ഉണ്ട്. കൊണ്ട് പോയി കാണിക്കാം.”

ബാഗ് ചുമലിൽ തൂക്കി നടക്കാൻ നന്നേ ബുദ്ധിമുട്ടുണ്ട്. കിതക്കുന്നു.

നമ്മൾ എത്താൻ ഇനിയും സമയം എടുക്കുമോ.

“ദാ, ആ കാണുന്ന സ്ഥലത്തേക്ക് ആണ് പോകേണ്ടത്.”

അമൽ ചൂണ്ടിയ ഇടത്തേക്ക് നോക്കി. ചെങ്കുത്തായ മലയുടെ മുകളിൽ മരം കൊണ്ട് ഉണ്ടാക്കിയ ചെറിയൊരു വീട്. ഒരുപാട് ദൂരം പോലെ തോന്നിച്ചു.

അത്രയും ദൂരം എങ്ങനെ നടന്നു എത്തുമെന്ന ചിന്ത അലീനയെ അലട്ടി. രണ്ട് ദിവസമായി തുടങ്ങിയ യാത്ര ആണ്. വിമാനവും ബസും കാറും അവസാനം അമലിന്റെ കൂടെ ബുള്ളറ്റിലും. യാത്രക്ഷീണവും വിശപ്പും നല്ലോണം ഉണ്ട്. നന്നായൊന്നു ഉറങ്ങണം.

നടന്നു. കഞ്ചാവ് തൈകളിൽ പറ്റി നിന്ന വെള്ളത്തുള്ളികൾ വെളുത്ത ഷൂവിൽ പതിഞ്ഞു. ചാണകവും ചളിയും കലർന്ന മണ്ണിൽ ചവിട്ടി ഷൂ ആകെ വൃത്തികേടായി.

“നോക്കൂ. എത്തി. നീ മുകളിൽ പോയി ഇരിക്ക്. ഞാൻ ചായ എടുത്തു വരാം.”
അമൽ കാണിച്ച വഴിയിലൂടെ നടന്നു ഒരിടത്ത് എത്തി. അവിടെ കണ്ട കസേരകളിൽ ഒന്നിൽ ബാഗ് വെച്ച് മറ്റേതിൽ ഇരുന്നു..

അൽപ സമയം കഴിഞ്ഞപ്പോൾ അമൽ രണ്ട് ഗ്ലാസുകളിൽ കട്ടൻ ചായയുമായി വന്നു.

“സ്ഥലം ഇഷ്ടപ്പെട്ടോ?”

അലീന ഒരു നേർത്ത ചിരി തിരിച്ചു നൽകി. ചായ ഗ്ലാസ് മേടിച്ചു മെല്ലെ ചുണ്ടോട് അടുപ്പിച്ചു. തലേന്ന് രാത്രിയോ മറ്റൊ പെയ്ത മഴയുടെ ശിഷ്ടങ്ങൾ മരങ്ങളിൽ എല്ലാം തെളിഞ്ഞു കിടക്കുന്നു. കരിയിലകൾ നിലത്തു പറ്റി കിടന്നു. സ്പ്രേ പെയിന്റ് ചെയ്ത മരച്ചുമർ ഏതോ ന്യൂജനറേഷൻ മലയാള സിനിമയുടെ ലൊക്കേഷൻ സ്റ്റിൽ പോലെ തോന്നിപ്പിക്കുന്നു

ഒരാൾ ചിരിച്ചു കൊണ്ട് അടുത്തേക്ക് നടന്നു വന്നു.

“ഇത് ജോഷി. ” അമൽ അദ്ദേഹത്തെ പരിചയപ്പെടുത്തി. അലീന കസേരയിൽ നിന്ന് എഴുന്നേറ്റു.

“എറണാകുളത്ത് ആണ്.”

“ഞാൻ അലീന. കണ്ണൂർ ആണ്. ദുബായിൽ നിന്ന് വെക്കേഷന് വന്നത് ആണ്.”

“അമൽ പറയാറുണ്ട്.”
ജോഷി കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് തിരിച്ചു പോയി.

“അവൻ നാട്ടിൽ അല്ലറ ചില്ലറ കഞ്ചാവ് പരിപാടിയുമായി ജയിലിൽ ഒക്കേ കിടന്നതാ. ഫാമിലി ഒക്കെ സെറ്റിൽഡ് ആണ്. ചേച്ചി യൂകേയിൽ നഴ്സ് ആണ്. അമ്മ അവരുടെ കൂടെ. ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ പോകാൻ ഇടമില്ലാതെ നോർത്ത് ഇന്ത്യ കറങ്ങി തിരിഞ്ഞ് അവസാനം ഇവിടെ എത്തി.”

“ഇത് കഫെ ആണോ, അമൽ നേരത്തെ പറഞ്ഞ തരം?”

“അതേ. ഇഷ്ടായോ”

“ഇല്ല. ദുബായ് ജീവിതവും ഇവിടുത്തെ തിരക്കും ചെളിയും ഒച്ചപ്പാടുകളും എനിക്കു accept ചെയ്യാൻ ചെറിയ ബുദ്ധിമുട്ട് പോലേ. ഹോം സ്‌റ്റെ ഉണ്ടെന്ന് പറഞ്ഞില്ലേ. നമുക്ക് അങ്ങോട്ട് പോകാം.”

അമൽ അലീനയുടെ ബാഗ് കയ്യിൽ എടുത്ത് ആരോടോ അകത്തു പോയി യാത്ര പറഞ്ഞു കുന്നിറങ്ങാൻ തുടങ്ങി. പിന്നിൽ ബോബ് മാർലിയുടെ ശബ്ദം പുകചുരുളുകൾക്കിടയിലൂടെ പറന്നു പൊങ്ങി വായുവിൽ എവിടെയോ മറയുന്നു.

താക്കൂറിന്റെ ഹോം സ്റ്റേയിൽ കയറി കുളിച്ചു അൽപ സമയം ഉറങ്ങിയ ശേഷം അമലിന്റെ ബുള്ളറ്റിൽ കയറി മറ്റൊരിടത്തേക് പോയി.

“ഇവിടമാകേ മറ്റൊരു ലോകം പോലെ.”

അലീന ചുറ്റിലും നോക്കിക്കൊണ്ട് പറഞ്ഞു. ബിയാസ് നദിക്ക്‌ മുകളിലൂടെ പാഞ്ഞടുത്ത തണുത്ത കാറ്റ് അവളുടെ മുഖത്ത് ഇക്കിളി കൂട്ടി ദൂരേക്ക്‌ പോയി. അലീന തണുത്തു. അമലിനോട് ചേർന്നു നിന്നു.

“മണാലി സുന്ദരി ആണ്. കാണുന്നവന്റെ കണ്ണിലൂടെ ആണു അവളുടെ സൗന്ദര്യം. ഓരോ കാഴ്ചയും വ്യത്യസ്തം, സുന്ദരം. ഓരോ വരവിലും മുൻപത്തെക്കാൾ സുന്ദരി.”

“പക്ഷെ, ഇവിടുത്തെ ആൾക്കാർ..” അലീന ഒന്ന് നിർത്തി

“പേടിയാകുന്നുണ്ടോ.?”

അതേ എന്ന് അവൾ അമലിന്റെ കണ്ണുകളിലേക്ക് നോക്കി.

“തോന്നൽ മാത്രമാണ്. ഇവിടേ എല്ലാവരും നല്ല മനുഷ്യർ ആണ്. നന്മ ഉള്ളവർ. അവർ അവരുടെ സംസ്കാരത്തിൽ മാത്രമായി ജീവിക്കുന്നു. പുറമെ നിന്ന് വരുന്ന യാത്രികരെ അവർ യാതൊരു വിധത്തിലും ബുദ്ധിമുട്ടിക്കുകയില്ല.”

അമൽ ഒരു സിഗരറ്റിനു തീ കൊളുത്തി.

“വേണോ?”

വേണ്ടെന്ന് അലീന തല കുലുക്കി.

“ഇവിടുത്തെ സിഗരറ്റിനു എന്താ വേറൊരു മണം.” അലീന മൂക്ക് പൊത്തി അമലിൽ നിന്നും അല്പം മാറി നിന്നു.

അമൽ ചിരിച്ചു.

“ചരസ്സ് എന്ന് കേട്ടിട്ടുണ്ടോ? ദുബൈയിൽ കിട്ടില്ലല്ലോ ഇതൊന്നും”

പോക്കറ്റിൽ നിന്നും ഒരു കഷ്ണം കടലാസ് എടുത്ത് മറ്റൊരു സിഗരറ്റ് പൊട്ടിച്ചു പുകയില പൊടി അതിലേക്ക് ഭദ്രമായി തട്ടി കീശയിൽ ഭദ്രമാക്കി വെച്ച ഒരു കുഞ്ഞുഡപ്പിയിൽ നിന്നും കറുത്ത തരി പോലെയുള്ള ഒന്നെടുത്തു അതിലേക്ക് ഇട്ടു. വിരൽ കൊണ്ട് ഞരടിയ ശേഷം ആ കടലാസ് ചുരുട്ടി സിഗരറ്റു പോലെ ആക്കി തീ കൊളുത്തി അലീനക്ക് കൊടുത്തു.

“വലിച്ചു നോക്കു. നീ ഇത് വരെ അനുഭവിക്കാത്ത ഒരു രസം ആയിരിക്കും. വായിലൂടെയും മൂക്കിലൂടെയും കയറി തലച്ചോറിൽ സ്പർശിച്ച് തിരിച്ചു വരും. അപ്പോൾ ഈ മണാലി ഇപ്പോൾ കാണുന്നതിനേക്കാൾ സുന്ദരി ആയിതോന്നും നിനക്ക്. ഭോഗിക്കാൻ തോന്നുന്ന അത്രയും സുന്ദരി. ഈ പൈൻ കാടുകളിൽ വിസ്മയം കാണാം. കവിത പോലെ തോന്നും ബിയാസിന്റെ ഓളങ്ങൾ.. നോക്കൂ.”

അലീന സിഗരറ്റ് വാങ്ങി മുന്നോട്ട് നടന്നു. റോഡിനു അരികിൽ വെളുത്ത വലിയ ഉരുളൻ കല്ലുകൾക്ക് മുകളിൽ നദിക്ക് അഭിമുഖമായി ഇരുന്നു. സന്ധ്യയോട് അടുക്കുന്നതിനാൽ തണുപ് തോന്നിതുടങ്ങി. എരിയുന്ന സിഗരറ്റിലേക്ക് നോക്കി.

കടന്ന് പോയ കാലം മുഴുവനായി. അറ്റത്ത് എരിയുന്ന തീപ്പൊരിയിൽ അവൾക് കാണാനായി.

പിന്നിലേക്ക് നോക്കി

“അമൽ, നീ എന്നെ സ്നേഹിച്ചിരുന്നുവോ?”

“അലീന, ഒരുകാലത്തു നീ ആയിരുന്നു എന്റെ ലോകം. നീയില്ലാത്തൊരു ജീവിതം ചിന്തിക്കാൻ കഴിയാത്ത ഒരു അമൽ ഉണ്ടായിരുന്നു.”

“അമൽ, നീ ഓർക്കുന്നുണ്ടോ.. ഓരോ ചില്ലറത്തുട്ടു പോലും മാറ്റി വെച്ച് നമ്മൾ ഓരോന്നായി വാങ്ങി വെച്ച് ജീവിതം തുടങ്ങിയ ആ ഒരു കാലം. എഴോ എട്ടോ വർഷങ്ങൾക്ക് മുൻപേ..”

“അലീന, ഇന്ന് നീ എന്റെ ചിന്തകളിൽ പോലും ഇല്ല. ഞാൻ യാത്രകളെ സ്നേഹിക്കുന്നു. ഒരുപാട് ഇടങ്ങളിൽ എനിക്ക് സഞ്ചരിക്കണം. നിന്നേ ഓർക്കാറു പോലുമില്ല ഞാൻ ഇന്ന്. സ്നേഹം എന്നത് ഒക്കെ വെറും പ്രഹസനം മാത്രമെന്ന് യാത്രകൾ എന്നെ പഠിപ്പിച്ചു. ആരും ആർക്കും സ്വന്തം അല്ല.”

“അമൽ നീ പറഞ്ഞത് പോലെ ഈ സിഗരറ്റ് കൊള്ളാം. നീ ഇത്രയും കാലം എന്നോട് പറയാതിരുന്ന സത്യങ്ങൾ ഇപ്പോൾ പറയുന്നു.”

“അലീന കൈയിലെ സിഗരറ്റു നദിയിലേക്ക് വലിച്ചെറിഞ്ഞു. അറ്റത്ത് തങ്ങി നിന്ന ചാരം കാറ്റിൽ അവളുടെ വസ്ത്രങ്ങളിൽ പറ്റി ചേർന്നു

“അമൽ, ജോഷിയെ പോലെ നീയും ഇവിടേ ഒളിച്ചു താമസിക്കുകയാണോ.?”

“ഞാൻ എന്തിന്?”

“എന്നിൽ നിന്നും..”

“ഒരിക്കലും അല്ല. നിന്നിൽ നിന്നും ഒളിച്ചോട്ടം എനിക്കു ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.”

“നിന്റെ വീട്ടുകാരിൽ നിന്ന്. അല്ലെങ്കിൽ നാട്ടുകാർ?”

“അലീന, എനിക്കു സാധാരണക്കാരുടേത് പോലെത്തെ ജീവിതത്തോട് താല്പര്യം ഇല്ല. ഒരുപാട് ജോലി ചെയുന്നു, രാത്രി വന്ന് ഉറങ്ങുന്നു. കുട്ടികളെ ഉണ്ടാക്കുന്നു, അവർക്ക് വേണ്ടി ജീവിക്കുന്നു. നമ്മൾ അതിനിടയിൽ ജീവിക്കാൻ മറക്കുന്നു. എനിക്കു തോന്നുന്നു എന്റെ വഴി ഇതാണെന്ന്. ഇപ്പോൾ ഞാൻ സന്തോഷവാൻ ആണ്. ഒരുപാട്.”

“അപ്പോൾ ഞാനോ അമൽ. എന്റെ സന്തോഷം നീ ആയിരുന്നില്ലേ.”

” ആരും ആരുടെയും സന്തോഷത്തിനു അളവുകോൽ ആകുന്നില്ല അലീന. നീയും സന്തോഷം കണ്ടെത്തു. ഒരുപാട് യാത്ര ചെയ്യു. നമ്മൾ ഒരുപാട് സ്ഥലങ്ങൾ കാണും. ഒരുപാട് സംസ്കാരങ്ങൾ. ഒരുപാട് ജീവിതം നമുക്ക് ഒത്തിരി പാഠങ്ങൾ പഠിപ്പിച്ചു തരും. ”

“അപ്പോൾ ജീവിക്കാൻ ഉള്ളതോ, ജോലിയോ.?”

“നിനക്ക് ജോലി ചെയ്യണമെങ്കിൽ അത് ചെയ്യു. എല്ലാത്തിനും ഉള്ള ഫീഡം ഞാൻ തന്നിട്ടില്ലേ. നിനക്ക് നിന്റെ ഇഷ്ടം പോലേ ജീവിക്കാം. അമലിന്റെ ഭാര്യ എന്നതിൽ ഉപരി നീ അലീന ആയി ഇരിക്കുന്നത് ആണ് എനിക് ഇഷ്ടം.”

“ഈ ഫ്രീഡം എന്നത് നിനക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ വേണ്ടി ഉള്ള വെറും മുഖം മൂടികൾ അല്ലേ അമൽ.?”

“ആയിരിക്കാം. പക്ഷെ ഞാൻ എന്റെ ജീവിതത്തിൽ ഹാപ്പി ആണ്.”

“മുടിയും താടിയും നീട്ടി വളർത്തി, കഴുകാതെ ചളി പിടിച്ച വസ്ത്രവും ധരിച് കൈയിൽ കാശ് ഇല്ലാതെ അലഞ്ഞു ജീവിക്കുന്ന ഈ ഹിപ്പിജീവിതത്തിലോ നീ ഹാപ്പി.”

“ഇതാണ് നിന്റെ കുഴപ്പം. പാന്റും ഷർട്ടും ഇൻ ചെയ്ത് ഇസ്തിരി കോലത്തിൽ നടക്കുന്നതിനേക്കാൾ ബാധ്യത കുറവാണ് നീ പറയുന്ന ഈ ഭ്രാന്തൻ കോലത്തിന്. എന്റെ സന്തോഷം ഞാൻ അല്ലേ അലീന നിർണയിക്കേണ്ടത്.?”

“പോകാം?”

അലീന ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു

“എന്താണ് നിന്റെ ഭാവി പരിപാടികൾ?”
അമൽ ബുള്ളറ്റിൽ കയറുകയായിരുന്ന അലീനയോട് ചോദിച്ചു.

“രണ്ട് ദിവസം നിന്റെ കൂടെ കഴിയണം എന്ന് തോന്നി. മറ്റന്നാൾ ഡെൽഹിയിൽ നിന്ന് ഫ്ലൈറ്റ് ഉണ്ട് കണ്ണൂരേക്ക്. കുറച്ചു നാൾ അമ്മയുടെ കൂടെ. വക്കീലിനെ കണ്ടു ഞാൻ പേപ്പർ ശരിയാക്കാം. നീ എന്നാ ഇനി ഇവിടുന്ന് മല ഇറങ്ങുന്നേ എന്ന് പറയു. അതിനു അനുസരിച്ച് അടുത്ത ലീവ്  ഞാൻ ഷെഡ്യുൾ ചെയ്ത് വരാം.”

അമൽ നിശബ്ദൻ ആയി

“ബസ് ഇറങ്ങിയാൽ വീട്ടിലേക് വരാൻ പോലും എന്നെ ആവശ്യമായിരുന്ന അലീന ഇന്ന് ഒരുപാട് മാറിയിരിക്കുന്നു.”

“മാറ്റി”

അവൾ തിരുത്തി. ബുള്ളറ്റിന്റെ പിറകിൽ നിന്നും ഇറങ്ങി അമലിനു അഭിമുഖമായി വണ്ടിയുടെ ഹാന്റിൽ പിടിച്ചു നിന്നു.

“നീ ഓർക്കുന്നുവോ. നമ്മൾ കല്യാണം കഴിച്ചതും അതേ തുടർന്നുണ്ടായ സംഭവവികാസങ്ങളും. എന്നെങ്കിലും ഒരു ദിവസം നിങ്ങളുടെ വീട്ടിൽ കരയാതെ കിടന്ന് ഉറങ്ങിട്ടുണ്ടോ ഞാൻ. അനുഭവിച്ചത് അത്രയും ഞാൻ നിന്നേ കല്യാണം കഴിച്ചു എന്നതിന്റെ പേരിൽ മാത്രം ആയിരുന്നു.. എന്നാൽ എന്നെയൊന്ന് കേൾക്കാൻ നീ ഉണ്ടായിരുന്നില്ല. അന്നത്തെ ഞാൻ എന്ത് ദുർബല ആയിരുന്നു. രണ്ട് തവണ ആത്മഹത്യ ചെയ്യാൻ വേണ്ടി വരെ ശ്രമിച്ചു. പരാജയപെട്ടു. ചാകാൻ പോലും കഴിവ് ഇല്ലാത്തവൾ. ആരും എന്നെ കേൾക്കാനോ എനിക്കൊന്ന് തല ചായ്ക്കാനോ ഉണ്ടായിരുന്നില്ല.”

“പക്ഷെ..”

അലീന കിതച്ചു.

“അവിടുന്ന് ഞാൻ തനിച് യാത്ര ചെയ്തു. കൈയിൽ ഉണ്ടായിരുന്ന സ്‌കൂട്ടി വിറ്റു. നിങ്ങൾ യാത്രക്കായി വിറ്റു കളഞ്ഞതിൽ ബാക്കി വന്ന സ്വർണവും പണയം വെച് ഏറ്റവും അടുത്തവരോട് മാത്രം യാത്ര പറഞ്ഞു ഞാൻ ദുബൈക്ക് വിമാനം കയറി. മറ്റൊരു അലീനക്ക് വേണ്ടി തന്നെ ആയിരുന്നു. അതിനുള്ള ധൈര്യം തന്നത് നിങ്ങളോ, എനിക്കു ചുറ്റും ഉള്ള മറ്റാരുമോ അല്ല. ഞാൻ തന്നെ ആയിരുന്നു. എന്റെ ഉള്ളിൽ അന്നത്തേക്കാൾ ധൈര്യവതിയും തന്റെടിയും ആയ ഒരു ഞാൻ ഉണ്ടെന്നത് പഠിപ്പിച്ച് തന്നത് ദുബായ് ജീവിതം തന്നെ ആണ്. എനിക്കൊന്നിൽ അഭിമാനം ഉണ്ട്. അമ്മായി അമ്മ പോരും നാത്തൂൻ പോരും കൊണ്ട് ക്ളീഷേ ആയി പോകുമായിരുന്ന മരുമകൾ ജീവിതത്തിൽ കരിയും പുകയും ഏൽക്കാതെ ദുബൈയിലെ എസി മുറിയിലെ തണുപ്പിൽ തല ഉയർത്തി ജീവിക്കുന്ന അലീനയെ പറ്റി. ഇറങ്ങി പോകാൻ ഇടമില്ലെന്ന് കരുതി പലവട്ടം നിങ്ങളുടെ മുന്നിൽ നിന്ന് തന്നെ എന്നോട് ഇറങ്ങിപോകാൻ ആജ്ഞാപിച്ച നിങ്ങളുടെ അമ്മയെ അടക്കം വിളിച്ചു എന്റെ പുതിയ വീടിന്റെ ചടങ്ങുകൾ നടത്താൻ കഴിഞ്ഞതിൽ. നട്ടെല്ല് പണയം വെക്കാതെ ജീവിക്കാൻ പെണ്ണിന് കഴിയും എന്ന് എന്നെത്തന്നെ ഉദാഹരിച്ചു എനിക്കു ആരോടും പറയാൻ കഴിയും.”

“ഇനി എന്റെ ജീവിതത്തിൽ മുന്നോട്ടുള്ള യാത്രയിൽ ഒരു തടസം കൂടിയുണ്ട്.”

അലീന നിർത്തി.

അമൽ അവളുടെ സംസാരം കേട്ടു സ്തബ്ധനായി വണ്ടിയിൽ ഇരിക്കുകയാണ്

“അത് നിങ്ങള് ആണ്. എന്റെ ജീവിതം നിങ്ങള് തന്ന ഭിക്ഷ അല്ലേന്ന് എനിക്ക് എന്നെ തന്നെ ബോധ്യപെടുത്തേണ്ടതായിട്ടുണ്ട്. അതിനു നിങ്ങളുടെ താലി എന്റെ കഴുത്തിൽ നിന്ന് എനിക്കു എന്നെന്നേക്കുമായി മാറ്റിയേ തീരു. മറ്റുള്ളവർക് അത് തെറ്റ് ആയിരിക്കാം. ഇന്ന് ഞാൻ എന്റെ ശരികൾ മാത്രമേ നോക്കുന്നുള്ളു.”

പുഞ്ചിരിച്ചു കൊണ്ട് അലീന ബുള്ളറ്റിന്റെ പിറകിലെ സീറ്റിൽ കയറി ഇരുന്നു

“പോകാം അമൽ..”

ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് അമൽ മുന്നിലെ റോഡിലൂടെ പാഞ്ഞു

കൂട്ടി കിഴിച്ച് ബാക്കിയുള്ള ഗണിതത്തിൽ എവിടെയൊക്കെയോ അവളോടുള്ള പ്രണയം ശിഷ്ടം പോലെ അവന്റെ കടലാസ്സിൽപൊങ്ങി നിന്നു.

 

ചിത്രം ഗൂഗിൾ

Post Views: 28
9
Vimitha

11 Comments

  1. Shreeja R on September 15, 2023 10:04 PM

    നന്നായിട്ടുണ്ട് 👌

    Reply
  2. Sunandha Mahesh on September 14, 2023 10:08 AM

    ചില ജീവിതങ്ങൾ…

    നന്നായി എഴുതി വിമിത 😍👍

    Reply
  3. Prasanna Nair on September 14, 2023 10:07 AM

    മറ്റുള്ളവരുടെ മുന്നിൽ ശരിയായിരിക്കാൻ വേണ്ടി സ്വയം എരിഞ്ഞു തീരുന്ന എത്രയോ പേർ! കുറെ കഴിയുമ്പോഴെങ്കിലും സ്വന്തം ശരികൾക്കു വേണ്ടി ജീവിതം മാറ്റാം. നല്ല എഴുത്ത്!!🥰

    Reply
  4. Joyce Varghese on September 14, 2023 2:33 AM

    😍👍👏

    Reply
  5. Canoli canalinte puthri on September 13, 2023 10:53 PM

    വിമി… 👍🏻👍🏻

    Reply
  6. Anju ranjima on September 13, 2023 2:01 PM

    എന്താ പറയേണ്ടത് എന്നറിയില്ല..ഇത് പോലെ ഒരു സ്റ്റാൻഡ് എടുത്ത് സ്വന്തം ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഭയപ്പെടുന്ന,അല്ലെങ്കിൽ സമൂഹം ഭയപ്പെടുത്തുന്ന ഒത്തിരി അലീനമാരുണ്ട് നമ്മുടെ ഇടയിൽ.
    എല്ലാം തരണം ചെയ്ത് മുന്നോട്ട് പോയ അലീനയ്ക്ക് എന്റെ ബിഗ് സല്യൂട്ട്..
    അമലിന്റെ ലൈഫും അയാളുടെ ഇഷ്ടവും ഒന്നും നമുക്ക് തെറ്റ് പറയാൻ പറ്റില്ല.പക്ഷെ അങ്ങനെ ഉള്ള ഒരാൾ ഒരുവളെ കൂടി ജീവിതത്തിൽ കൂടെ കൂട്ടരുതാരുന്നു..

    നല്ല എഴുത്ത് വിമി..നിന്റെ വാക്കുകൾക്ക് വേറെ നിറം ഭാവം.upgrade ആകുന്നത് ആകാം..തുടരുക മുത്തേ..🥰

    Reply
    • Neethi Balagopal on September 14, 2023 2:55 PM

      നന്നായിട്ടുണ്ട്. ജീവിതത്തിന്റെ നേർക്കാഴ്ച😌

      Reply
      • Sayara fathima k.k on October 2, 2025 6:51 PM

        Nice👌💗🥰

        Reply
  7. Sabira on September 12, 2023 7:53 AM

    Adipoli

    Reply
  8. Arjun on September 11, 2023 11:19 PM

    ഉസ്സാർ

    Reply
    • Vimitha on September 11, 2023 11:26 PM

      🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.