Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പിറക്കാതെ പോയൊരു കോടീശ്വരി
അനുഭവം നര്‍മം

പിറക്കാതെ പോയൊരു കോടീശ്വരി

By Bindu RajeshSeptember 24, 2023Updated:October 3, 202310 Comments5 Mins Read175 Views
Bookmark Now
Please login to bookmark Close

No account yet? Register

കല്യാണം കഴിഞ്ഞുള്ള ആദ്യ ഗുരുവായൂർ യാത്ര. കണ്ണനേയും കണ്ട് മസാല ദോശയും കഴിച്ച്  വെറുതെ കാഴ്ച കണ്ട് നടക്കുമ്പോൾ എവിടെ നിന്നോ ഒരശരീരി.

മോളേ ബിന്ദൂ,  കല്യാണമൊക്കെ കഴിഞ്ഞില്ലേ,  ഇനി സമ്പാദിച്ചു തുടങ്ങണ്ടേ?  പ്രാരാബ്ധങ്ങൾ നിറഞ്ഞ ഒരു ജീവിതം നാഷണൽ ഹൈവേ  പോലെ മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്നു.
ചിന്തിക്കൂ കുട്ടീ, ചിന്തിക്കൂ..

വല്ല ഇൻഷുറൻസ് ഏജൻറുമാരുമാണോയെന്നോർത്ത് ഞാൻ ചുറ്റും നോക്കുമ്പോൾ അടുത്തുള്ള കടയിൽ നിരന്നിരിക്കുന്ന കുടുക്കക്കുട്ടൻമാർ മാടപ്രാവേ വാ… എന്ന പാട്ടും പാടി എന്നെ മാടി മാടി വിളിക്കുന്നു.

പറഞ്ഞതു ശരിയാണല്ലോ. ഇനിയിപ്പോ കുറച്ച് സമ്പാദ്യ ശീലമൊക്കെ വേണം.
ഒരു കുടുക്ക വാങ്ങണം. നാണയങ്ങളിട്ട് അത്  നിറയ്ക്കണം. നിറയുമ്പോൾ വേറെ കുടുക്ക വാങ്ങണം. അതും നിറയ്ക്കണം . അങ്ങനെ ഓരോരോ കുടുക്കകൾ നിറച്ച് നിറച്ച് ഞാനൊരു കുഞ്ഞ് അംബാനിച്ചിയായി മാറുന്നത് ഞാൻ ഭാവനയിൽ കണ്ടു.

കൂടെയുള്ള കണവൻ്റെ കയ്യിൽ പിടിച്ച് വലിച്ച് ഞാൻ കടയിലേയ്ക്കോടി
നിരത്തി വച്ചിരിക്കുന്ന പല വലിപ്പത്തിലും ആകൃതിയിലുമുള്ള കുടുക്കകൾ.
ഏതു വേണമെന്നോർത്ത്.
കൺഫ്യൂഷൻ തീർക്കണമേ…
എന്ന പാട്ടും പാടി ഞാൻ മൺകുടുക്കയൊക്കെ നോക്കുമ്പോൾ കടയിലെ ഒരു പയ്യൻ പൊട്ടാത്ത ടൈപ്പ് ഒരു മെറ്റൽ ബോക്സ് എടുത്തു കാണിച്ചിട്ട് പറഞ്ഞു

“ഇതെടുത്തോ ചേച്ചീ  ഇതാവുമ്പോൾ നിറയുമ്പോൾ തുറന്നെടുക്കാം. പൊട്ടിക്കണ്ട.”

പെട്ടിയിൽ കാശിട്ട് ഭദ്രമായി പൂട്ടിക്കെട്ടിവയ്ക്കാൻ താക്കോലൊക്കെയുണ്ട്.

അതു വേണ്ട താക്കോലുണ്ടെങ്കിൽ ഇടക്ക് തുറന്ന് കാശെടുക്കാൻ തോന്നിയാലോയെന്ന് ഞാൻ.

ഉടനെ പയ്യൻ
“പൂട്ടിയിട്ട് താക്കോൽദൂരെയെറിഞ്ഞു കളഞ്ഞാൽ മതി ചേച്ചീ.”

ങേ… എന്നെപ്പോലെ ചളി പറയുന്ന വേറൊരാളോ? ഞാൻ പയ്യനെ ഒന്നു നോക്കി.

“എറിഞ്ഞു കളയുന്ന താക്കോൽ വല്ല കള്ളൻമാർക്കും കിട്ടിയാൽ എൻ്റെ സമ്പാദ്യം കട്ടോണ്ടുപോയി പുട്ടടിക്കില്ലേ കുട്ടാ.”, എന്നു ഞാൻ തിരിച്ചടിച്ചു.

എൻ്റെ ചിന്നക്കൗണ്ടർ കേട്ട് പയ്യൻ എന്നെ കണ്ണു മിഴിച്ചു നോക്കി.
എന്തായാലും ഒരു മത്തങ്ങാക്കുടുക്കയുമായി ഞങ്ങൾ തിരിച്ചെത്തി.

അന്നു മുതൽ നാണയത്തുട്ടുകൾ ഇട്ട് ഈ കുടുക്ക നിറയ്ക്കുക എന്നതായി എൻ്റെ ലക്ഷ്യം.
എത്രയും പെട്ടെന്ന് കുടുക്ക നിറയ്ക്കുക.
എന്നിട്ടത് തല്ലിപ്പൊട്ടിച്ച് കാശെടുക്കുക.
പണക്കാരിയായി വിലസുക.
ആഹാ… എത്ര സുന്ദരമായ സ്വപ്നം.

ഞാൻ  ഒരു  കുടുക്കക്കാരി ആയതോടെ എല്ലാവരും കിട്ടുന്ന നാണയങ്ങൾ എനിക്കു തരാൻ തുടങ്ങി.
മത്തങ്ങാക്കുടുക്ക നിറയ്ക്കുക എന്നത് എൻ്റെ ജീവിതാഭിലാഷമാണെങ്കിൽ എവിടെപ്പോയി വന്നാലും എനിക്ക് നാണയത്തുട്ടുകൾ കൊണ്ടുത്തരികയെന്നത് എൻ്റെ ഭർത്താവിൻ്റെയും ജീവിതാഭിലാഷമായി മാറി. ആളുടെ ആത്മാർത്ഥത കണ്ടപ്പോൾ
നാണയങ്ങൾ കിട്ടാൻ വേണ്ടി ഇനി ഭണ്ഡാരം കുത്തിത്തുറക്കാനെങ്ങാനും പോകുമോയെന്ന് പേടിച്ച് പല ദിവസങ്ങളിലും രാത്രി ഞാൻ ഉറങ്ങാതെ കണ്ണും മിഴിച്ചു കിടന്നു.

അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം കല്യാണം കഴിഞ്ഞതേയുള്ളു. ഭാര്യയ്ക്കു വേണ്ടി കോയിൻ അല്ല ട്രയിൻ വരെ കൊണ്ടുത്തരാൻ റെഡിയായി നിൽക്കുന്ന ഭർത്താവ്. അമ്പിളിമാമനെ വേണമെന്ന് പറഞ്ഞാൽ  ഒന്നും ചിന്തിക്കാതെ ആ സെക്കൻ്റിൽ ആകാശത്തേയ്ക്ക് കയറാൻ ഏണിയെടുക്കാൻ ഓടുമായിരുന്ന സമയം.
ങാ… അതൊക്കെ അന്തക്കാലം. (ബാക്ക്ഗ്രൗണ്ടിൽ നെടുവീർപ്പിൻ്റെ ശബ്ദം)

കുടുക്ക നിറക്കൽ മഹാമഹം തകൃതിയായി നടക്കുമ്പോൾ ഒരു ദിവസം ഞങ്ങൾ ടൗണിലൊരു കടയിൽ പോയി. സാധനങ്ങൾ വാങ്ങിയിട്ട് നൂറിൻ്റേയോ മറ്റോ നോട്ടാണ് കൊടുത്തത്. ബാലൻസിനായി കൈ നീട്ടി നിൽക്കുമ്പോൾ കടക്കാരൻ ചേട്ടൻ ചോദിച്ചു മൂന്നുരൂപ ചില്ലറയുണ്ടോയെന്ന്.
“ഏയ്  ഇല്ല.”  എന്ന് ഉണ്യേട്ടൻ മറുപടി പറഞ്ഞു..
പെട്ടെന്ന് എൻ്റെ തലയിലൊരു കൊള്ളിയാൻ മിന്നി.
കുറച്ചു മുമ്പ് അപ്പുറത്തെ കടയിൽ നിന്നും ജ്യൂസ് കുടിച്ചിട്ട് പൈസ കൊടുത്തപ്പോൾ അവിടന്ന് ബാക്കി കിട്ടിയ ചില്ലറത്തുട്ടുകളുടെ കിലും കിലും  എന്ന കിലുക്കം എൻ്റെ ചെവിയിലെത്തി.
സന്തോഷ് ബ്രഹ്മി കഴിയ്ക്കാതെ തന്നെ എനിക്കന്നേ നല്ല ഓർമ്മശക്തിയാ. വേണ്ടാത്ത കാര്യങ്ങൾ എന്തായാലും ഞാൻ ഓർക്കും. കൂട്ടത്തിൽ വേണ്ടതും ഓർക്കും.
ജനിച്ച അന്ന് വീട്ടുകാരെ നോക്കി ചിരിച്ചതു മുതലുള്ള കാര്യങ്ങൾ ഓർമ്മയുള്ള ഒരു കുട്ടിയാണു ഞാനെന്നു പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ വിശ്വസിക്കില്ല. പക്ഷേ അതാണ് സത്യം.

എന്തായാലും നേരത്തെ കടയിൽ നിന്ന് ചില്ലറ കിട്ടിയതാണെന്ന് എനിക്കുറപ്പാണ്.
എന്നിട്ടെന്താ ഇല്ലാന്ന് പറഞ്ഞത്.
‘പോക്കറ്റിലിട്ടോണ്ട് ചേട്ടൻ ഇല്ലാന്നു പറയരുത് എന്ന് എൻ്റെ മനസ്സു പറഞ്ഞു.
ഞാൻ വേഗം ചാടിക്കയറി ചോദിച്ചു.
“നേരത്തേ കിട്ടിയ കോയിൻ  ഇല്ലേ ഉണ്യേട്ടാ?”.

ബാക്കി തരാനായി തപ്പിക്കൊണ്ടിരുന്ന കടക്കാരൻ പെട്ടെന്ന് എല്ലാം നിർത്തി പ്രതീക്ഷയോടെ ഉണ്യേട്ടൻ്റെ മുഖത്തേക്ക് നോക്കി.
“ഇല്ല കോയിൻ ഇല്ല” എന്ന് ഉണ്യേട്ടൻ എന്നോടും കടക്കാരനോടുമായി പറഞ്ഞു.

“ഒന്ന് നോക്ക്”കടച്ചേട്ടന് നേരിയ പ്രതീക്ഷ.

പോക്കറ്റിൽ തപ്പി നോക്കിയിട്ട്  ഇല്ല എന്ന് ആള് വീണ്ടും.

ഞാനാകെ കൺഫ്യൂഷനിലായി. എൻ്റെ ഓർമ്മ ശക്തിയെ പരീക്ഷിക്കുന്നോ? അപ്പുറത്തെ കടയിൽ നിന്ന് ഇപ്പുറത്തേക്ക് വന്നപ്പോഴേയ്ക്കും  അപ്രത്യക്ഷമാകാൻ കോയിൻ എന്താ യക്ഷിയാണോ?
ഇല്ല അങ്ങനെ കാൺമാണ്ടാകാൻ ഞാൻ സമ്മതിക്കില്ല.
ആ കിലും കിലും ശബ്ദം ഇപ്പോഴും എൻ്റെ ചെവിക്കുള്ളിൽ മുഴങ്ങുന്നുണ്ട്.
ഞാൻ പിന്നേം ചോദിച്ചു
“പോക്കറ്റിലില്ലേ?”
കുനിഞ്ഞ് ബാക്കി തപ്പൽ തുടരാൻ പോയ കടച്ചേട്ടൻ പിന്നേയും തലപൊക്കി.
“ഇല്ല” ഉണ്യേട്ടൻ പോക്കറ്റിൽ തൊട്ടു കൊണ്ട് പറഞ്ഞു.

വീണ്ടും പ്രതീക്ഷ നഷ്ടപ്പെട്ട കടക്കാരൻ ബാക്കി ചില്ലറയ്ക്കായി പരതുമ്പോൾ ഞാനാകെ വല്ലാത്തൊരവസ്ഥയിലായി.
അതെങ്ങനെ ശരിയാകും.
ആ പോക്കറ്റിൽ കോയിനിടുന്നത് ഞാൻ കണ്ടതാണല്ലോ.
ഞാൻ വേഗം ഉണ്യേട്ടൻ്റെ  പോക്കറ്റിലേക്ക് കയ്യിട്ടു.
നാണയത്തുട്ടുകൾ തപ്പിയെടുത്തു കൊടുത്താൽ ഞാൻ മിടുക്കിയാവില്ലേ. എൻ്റെ പുറത്തു തട്ടി ഓർമ്മശക്തിയെ  അഭിനന്ദിക്കില്ലേ. ഒരു കുഞ്ഞ് അഭിനന്ദനമൊക്കെ ആരാണ് വേണ്ടാന്ന് വയ്ക്കുന്നത്.

എനിക്ക് പൊക്കം കുറവായതുകൊണ്ട് എത്തിപ്പിടിച്ചാണ് പോക്കറ്റിൽ കയ്യിട്ടത്. വല്ല ഏണിയും കിട്ടിയിരുന്നെങ്കിൽ അതിൽ കയറി നിന്ന് ഞാൻ പോക്കറ്റ് തപ്പിയേനെ.
പക്ഷേ കൈ പോക്കറ്റിൻ്റെ പകുതി ദൂരം എത്തിയപ്പോൾത്തന്നെ ആള് എൻ്റെ കയ്യിൽ ചാടിപ്പിടിച്ചു.

“ഇല്ലാന്നേ…” എന്ന് പിന്നേയും എന്നോട്.

“മറ്റേ കടയിൽ നിന്നും ബാക്കി കിട്ടിയതല്ലേ?”

ഞാനങ്ങനെ വെറുതെ വിടാൻ ഭാവമില്ല.
ഞാൻ പോക്കറ്റ് വലിച്ചു കീറുന്നതിനു മുമ്പു തന്നെ എൻ്റെ കൈ പിടിച്ചു മാറ്റിയിട്ട് ഉണ്യേട്ടൻ പറഞ്ഞു
“അതു ഞാൻ വേറെ സ്ഥലത്തു കൊടുത്തു.”

കടക്കാരൻ ഞങ്ങളെ രണ്ടു പേരേയും മാറി മാറി നോക്കി ഇതിലാർക്കാണ് കുഴപ്പമെന്ന മട്ടിൽ.
അയാൾ പെട്ടെന്നു തന്നെ ഉണ്ടായിരുന്ന ചില്ലറയൊക്കെ തപ്പിയെടുത്തു തന്ന് ഞങ്ങളെ പറഞ്ഞു വിട്ട് ശല്യമൊഴിവാക്കി.

കടയിൽ നിന്ന് പുറത്തേയ്ക്കിറങ്ങുമ്പോഴും എൻ്റെ ചെവിയിൽ ആ ശബ്ദമായിരുന്നു
കിലും…..കിലും…..
ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ ഞാൻ ചോദിച്ചു
“ആ കോയിൻ എവിടെയാ കൊടുത്തത് ഉണ്യേട്ടാ?”

“മണ്ടീ   നിനക്ക് കുടുക്കയിലിടാൻ കോയിൻ വേണ്ടേ. അതല്ലേ ഞാൻ കൊടുക്കാതിരുന്നത്.
പറഞ്ഞാൽ മനസ്സിലാവണ്ടേ. ഇല്ലാന്ന് പറഞ്ഞപ്പോൾ പോക്കറ്റിൽ കയ്യിടുന്നു.
ഹോ ഞാൻ വിചാരിച്ചു എൻ്റെ പോക്കറ്റ് വലിച്ചു കീറുമെന്ന്.”

ഓഹോ…. അപ്പോൾ അതായിരുന്നല്ലേ കാര്യങ്ങൾ.
ഞാനൊന്നും മിണ്ടാതെ ചമ്മിയ മുഖവുമായി നിന്നു.

“കുറേ ഫിസിക്സ് പഠിച്ചതുകൊണ്ടൊന്നും ഒരു കാര്യവുമില്ലാന്ന് ഇപ്പോൾ മനസ്സിലായില്ലേ. “
ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ ചിരിച്ചോണ്ടൊരു ഡയലോഗ്.

“ഓ.. പിന്നേ…. ഒരബദ്ധമൊക്കെ ഏത്  ഐസക് ന്യൂട്ടണും പറ്റും.
അതല്ലേ മേലോട്ടു നോക്കാതെ ആപ്പിൾമരത്തിൻ്റെ ചോട്ടിൽ പോയിരുന്നത്. “
ഞാനും വിട്ടുകൊടുത്തില്ല.

ഞാൻ ബൈക്കിലേക്ക് കയറുമ്പോൾ ദാ വന്നു മറുപടി…
“ഐസക് ന്യൂട്ടണ് ഒരു പ്രാവശ്യമേ അബദ്ധം പറ്റിയുള്ളു. ഇതിപ്പോ…… “

അതിനും  മറുപടി പറയാൻ നാവുയർത്തിയതാ.
പക്ഷേ ഉള്ളിലിരുന്ന് വേണ്ടാ വേണ്ടായെന്ന്  ആരോ വിലക്കുന്നു.
വേറാരുമല്ല പെട്ടെന്ന് പുറത്തുചാടി അടിച്ചു പൊളിച്ച് ജിങ്കലാലാ പാടാൻ കൊതിച്ചിരിയ്ക്കുന്ന നമ്മുടെ മറ്റേയാളില്ലേ
അംബാനിച്ചി
ആ ആളു തന്നെ.
മിണ്ടാതിരുന്നോ ഇല്ലെങ്കിൽ പോക്കറ്റിൽ കിടക്കുന്ന നാണയത്തുട്ടുകൾ  തന്നില്ലെങ്കിലോ എന്ന് മുന്നറിയിപ്പ്.
ശരിയാണ് വീട്ടിൽ ചെന്ന് കോയിൻ കുടുക്കയിലാക്കിയതിനു ശേഷം മറുപടി പറയാം.
അങ്ങനെ ബൈക്കിനു പിന്നിൽ മിണ്ടാതിരുന്ന് ഭാവിയിലെ കോടീശ്വരി വീട്ടിലേക്ക് യാത്രയായി.

അധികം വൈകാതെ ഉണ്യേട്ടൻ മസ്ക്കറ്റിലേയ്ക്ക് പോയി. അതോടെ ചില്ലറ പൈസയുടെ വരവു നിലച്ചു. താമസിയാതെ ഞാനും നാടുവിട്ടു. വീട്ടിലെ ചുമരലമാരയുടെ മൂലയിൽ അടക്കിപ്പിടിച്ച ഗദ്ഗദങ്ങളുമായി കുടുക്ക അനാഥപ്രേതത്തെപ്പോലെ ഇരുന്നു.

പിന്നീട് ഞാൻ നാട്ടിൽ  വരുമ്പോൾ എന്നോടൊപ്പം വയറ്റിൽ 8 മാസം പ്രായമായ മോളുമുണ്ടായിരുന്നു. ഗർഭം, പ്രസവം ,  കൊച്ചിനെ നോട്ടം അതിനിടയിൽ കുടുക്ക വീണ്ടും തഴയപ്പെട്ടു.

കുറേ നാളുകൾക്കു ശേഷം ഒരു ദിവസം പണ്ട് പ്രണയാഭ്യർത്ഥന നടത്തിയ ചെക്കൻമാരൊക്കെ ഒരാവശ്യവുമില്ലാതെ ഓർമ്മയിൽ കടന്നു വരുന്നതു പോലെ കുടുക്കയും എൻ്റെ മനോമുകുരത്തിൽ തെളിഞ്ഞു.
ഞാൻ അലമാരയുടെ മൂലയിലേക്ക് എത്തി നോക്കി.
പാവം….
പൊടി കൊണ്ട് മൂടി തുമ്മി അവശതയായി പതുങ്ങിയിരിക്കുന്നു.
ഞാനെടുത്ത് പൊട്ടിച്ചു നോക്കി.
അതിലെ കിലുങ്ങുന്ന നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി.

364 രൂപ.

ദൈവമേ…..

ആ നാണയത്തുട്ടുകൾ കണ്ട് അന്ന് ബോധംകെട്ടു വീണതാണ് എൻ്റെയുള്ളിലെ അംബാനിച്ചി.
ഇന്നും അതിന് ബോധം വീണിട്ടില്ല.
ഇനി എന്നെങ്കിലും വീഴുമോ എന്തോ?

ബിന്ദു രാജേഷ്

Post Views: 18
9
Bindu Rajesh

10 Comments

  1. Joyce on July 28, 2025 6:16 AM

    364 അത്ര ചെറിയ നമ്പറല്ല, ഒരു കാലും കൂട്ടിയിട്ടാൽ ഭൂമി കറങ്ങി വരും, അതാവും അംബാനിച്ചി വെട്ടി വീണത്.
    …ന്നാലും കുഞ്ചാ….നിന്റെ അസാധ്യ humuor, ചിരിച്ചു ചത്തു, ഇനി എണീക്കോ ആവോ?
    👍👏😄😄😄😄😊😍

    Reply
  2. മിനി സുന്ദരേശൻ on July 28, 2025 2:01 AM

    അംബാനിച്ചീടെ എഴുത്ത് രസകരമായിട്ടുണ്ട്👍🌹

    Reply
  3. Suma Jayamohan on July 27, 2024 8:35 PM

    കൊള്ളാം😃😃

    Reply
  4. അനാമിക s on September 29, 2023 6:36 PM

    എന്റെ അംബാനിച്ചീ ചിരിപ്പിക്കല്ലേ😂😂😂

    Reply
  5. Divya Sreekumar on September 29, 2023 5:09 PM

    രസകരമായ അവതരണം 😃😃👍

    Reply
  6. Canoli canalinte puthri on September 29, 2023 2:46 PM

    👍🏻👍🏻

    Reply
  7. Nishiba M on September 29, 2023 11:46 AM

    മനോഹരം. രസകരമായ അവതരണം.

    Reply
    • Bindu on September 29, 2023 11:56 AM

      സ്നേഹം നിഷിബ🥰

      Reply
  8. Bindu on September 24, 2023 2:59 PM

    അമ്മയും ഞാനും കൂടി എണ്ണി😁

    Reply
  9. Sabira latheefi on September 24, 2023 1:47 PM

    ആരാ എണ്ണി തന്നത് 😄😄

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.