Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജഢാജീവിതം
ബന്ധങ്ങൾ വീട് സാമൂഹ്യപ്രശ്നങ്ങൾ സൗഹൃദം

ജഢാജീവിതം

By VimithaSeptember 25, 2023Updated:December 4, 202313 Comments7 Mins Read310 Views
Bookmark Now
Please login to bookmark Close

No account yet? Register

“നാട്ടിൽ എവിടെയാ?”

എന്റെ നേർക്ക് വന്ന ചോദ്യത്തിന് കണ്ണൂർ എന്ന് ഉത്തരം കൊടുത്തു കൊണ്ട് എനിക്കു നേരേ നീട്ടിയ ഇരിപ്പിടങ്ങളിൽ ഒന്നിൽ ഞാൻ ഇരുന്നു.

ചുറ്റിലും നോക്കി.

ഒരു കുഞ്ഞ് കോൺക്രീറ്റ് കെട്ടിടം. അകത്തു എത്ര മുറിയെന്നോ അതിൽ ആരൊക്കെ താമസം എന്നോ എനിക്കു അറിയില്ല. യാത്രയിൽ കൈയിൽ കരുതിയ ബാഗ് മുന്നിൽ നിൽക്കുന്ന മനുഷ്യൻ അല്പം മുൻപേ വാങ്ങി വരാന്തയിൽ വെച്ചിട്ടുണ്ട്.

നടുവേ പിളർന്ന ഒരു മരത്തടി കൊണ്ട് താത്കാലികമായി ഉണ്ടാക്കിയ ഒരു ഇരിപ്പിടം ആണ്. ഇരിക്കുന്നിടത്ത് തൊട്ടു താഴെ നിന്നും തുടങ്ങി അവസാനം കാണാത്ത അത്രയും ദൂരത്തിൽ ആപ്പിൾ തോട്ടം. ദൂരെ സൂര്യപ്രകാശത്തിൽ തിളങ്ങുന്ന വെള്ളിമലകൾ

“കഴിക്കാൻ മാഗി ഉണ്ട്, എടുക്കട്ടേ?”

നല്ല ക്ഷീണം ഉണ്ട്. അതിലേറെ വിശപ്പും. കുറച്ചു നാളുകൾ തുടർച്ചയായുള്ള യാത്രയാണ്.

“എനിക്കൊന്നു കുളിക്കണം.” ഞാൻ അദ്ദേഹത്തെ നോക്കി.

“ഈ പറമ്പിന് അപ്പുറം ഒരു കുഞ്ഞ് ചാല് ഒഴുകുന്നുണ്ട്. താല്പര്യം ഉണ്ടെങ്കിൽ അങ്ങോട്ട് പോകാം.”

അദ്ദേഹം മറ്റൊരു വശത്തേക്ക് പൈൻമരകാടുകൾക്കിടയിലേക്ക് കൈ ചൂണ്ടി.

“അതല്ലേ നല്ലത്. നന്നായി കുളിക്കാം. ക്ഷീണം ഉണ്ട്. ”

കുളി കഴിഞ്ഞു വരുമ്പോഴേക്കും അദ്ദേഹം കഴിക്കാൻ ഉള്ള മാഗിയും ഇഞ്ചി ചേർത്ത കട്ടൻ ചായയും തയ്യാറാക്കിയിരുന്നു.

ഒരു കുറിയ മനുഷ്യൻ. ജഢ പിടിച്ച് ആവശ്യത്തിലും അധികം നീണ്ട തലമുടി ഒരു വലിയ തുണിയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു. ഒരു തുണി കൊണ്ട് കണ്ണും നെറ്റിയും ഒഴികെ മുഖം മറച്ചു വെച്ചിരിക്കുന്നു.

വീണ്ടും ഞാൻ മരം കൊണ്ടുള്ള ഇരിപ്പിടത്തിൽ പോയി ഇരുന്നു.

ചായ രുചിച്ചു നോക്കികൊണ്ട് അദ്ദേഹത്തോട് ചോദിച്ചു.

“ഈ മുടി…”

അരുതാത്തത് എന്തോ ചോദിച്ചത് പോലെ എന്റെ ശബ്ദം പകുതിയിൽ നിലച്ചു.

“ഇത് ജഢ ആണ്”

അദ്ദേഹത്തിന് സംസാരിക്കാൻ വലിയ താല്പര്യം ഉള്ളത് പോലെ. എനിക്കു അഭിമുഖമായി ഒരു പഴയ പ്ലാസ്റ്റിക് കസേരയിൽ അദ്ദേഹം ഇരുന്നു.

“എന്റെ പേര് ഷംസീർ. നാട്ടിൽ എറണാകുളത്ത് ആണ്. ഇവിടേ വന്നിട് കുറച്ച് ആയി. പിന്നേ നാട്ടിലേക് പോയിട്ടേയില്ല.”

എറണാകുളത്തേ പറ്റി അത്യാവശ്യം ധാരണ ഉണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ചോദിക്കാൻ പോയില്ല. എങ്കിലും ആ പൊതിഞ്ഞു വെച്ചിരിക്കുന്ന മുടിയെ പറ്റി അറിയണം എന്നൊരു ജിജ്ഞാസ വല്ലാണ്ട് മനസ്സിൽ കേറിപ്പറ്റി.

“മുടിയെ പറ്റി ആണോ?”

ചിരിച്ചു കൊണ്ട് അദ്ദേഹത്തേ നോക്കി.

“ജഢ ആണ്. അനുഗ്രഹം ആയി തോന്നി. മുറിച്ച് കളയാൻ മനസ് വന്നില്ല. അധികം ആർക്കും കിട്ടുന്നത് അല്ലല്ലോ ഇങ്ങനൊരു ഭാഗ്യം. അങ്ങനെ വളർത്തി.”

ഞാൻ ആ തലയിലേക്ക് നോക്കി.

“നിങ്ങൾക്ക് ഇതൊക്കെ അനുവദനീയം ആണോ?”

“ഞാൻ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്.”

കൂടുതൽ ഒന്നും ചോദിച്ചില്ല. ഇത്ര നേരം സംസാരിക്കുമ്പോഴും മുഖം മറച്ച തുണി അദ്ദേഹം മാറ്റിയിരുന്നില്ല. പക്ഷെ ആ ജഢ എന്നെ അസ്വസ്ഥൻ ആക്കുന്നു. പരിധിയിലും അധികം വലുതും നെറ്റിക്ക് മുകളിലായി ഭാരം കെട്ടി നിർത്തിയത് പോലെയും. അദ്ദേഹത്തോട് സംസാരിക്കാൻ താല്പര്യക്കുറവ് തോന്നുന്നു. ഞാൻ മൊബൈൽ എടുത്ത് അതിൽ വന്ന മെസേജുകൾ നോക്കുന്നത് കണ്ടപ്പോൾ അദ്ദേഹം അകത്തേക്ക് പോയി. അതേതായാലും നന്നായി.

കുറച്ചു നാളുകൾക്കു മുൻപ് നടന്നത് ഓർത്തു നോക്കി. പേശികൾ മുറുകുന്നു. മനസാക്ഷിക്ക് മുന്നിൽ തെറ്റ് യാതൊന്നും ചെയ്തിട്ടില്ല. പക്ഷെ നാട് വിടേണ്ടി വന്നു. ഭീരു ആയോ തെറ്റുകാരൻ ആയോ എന്നെ വിലയിരുത്തിയേക്കാം. പക്ഷെ എന്റെ ഉള്ളിൽ എന്നും ജ്വലിക്കുന്ന തിരിനാളം ഉണ്ട്. ഞാൻ ശരിയെന്നു എന്നെ ബോധ്യപ്പെടുത്തുന്ന സത്യത്തിന്റെ തിരിനാളം.

കൈയിൽ കിട്ടിയ വസ്ത്രങ്ങൾ ഒരു ബാഗിൽ കുത്തിക്കേറ്റി നിറഞ്ഞ കണ്ണുകളോടെ അമ്മയാണ് എങ്ങോട്ടെങ്കിലും ഒന്ന് പോകാമോയെന്ന് ചോദിച്ചത്. പെറ്റ വയറിന്റെ വേദനയിൻ മരണം വരെ നെഞ്ചിൽ പേറുന്ന പേറ്റുനോവ് കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല. അമ്മ എന്ന സ്ഥാനം കൊണ്ട് മാത്രം കാലു പിടിച്ചില്ല. അത്രത്തോളം എനിക്ക് വേണ്ടി കരഞ്ഞു, എന്റെ ജീവന് വേണ്ടി. സ്റ്റേഷനിൽ ആദ്യം കണ്ട തീവണ്ടിയിൽ കേറി ഇരുന്നു. കോഴിക്കോട് എത്തിയപ്പോൾ ഇറങ്ങി ഡൽഹിക്ക് ടിക്കറ്റ് എടുത്ത് കേറി. പിന്നെ എത്തിയത് ഇവിടേ ആയിരുന്നു. മഞ്ഞുരുകി റോഡിലൂടെ നീർച്ചാലുകൾ ഒഴുകുന്ന പൈൻ മരങ്ങൾ കാവൽ നിൽക്കുന്ന ഈ നാട്ടിൽ.

വിഷ്ണുവിന്റെ അമ്മയേ ആയിരുന്നു കൃഷ്ണേട്ടൻ ഉപദ്രവിച്ചത്. ഞാൻ അവനെ വിളിക്കാൻ വേണ്ടി അവന്റെ വീട്ടിലേക്ക് ചെന്നതാണ്. പകൽമാന്യൻ. ഞാൻ എത്തിയത് കൊണ്ടാണോ അമ്മയുടെ ഭാഗ്യം കൊണ്ടാണോ എന്നറിയില്ല ഹിതം അല്ലാത്തത് ഒനും നടന്നില്ല.

പോലീസിൽ പരാതി കൊടുക്കാം എന്ന് പലതവണ പറഞ്ഞു. പക്ഷെ കൃഷ്ണേട്ടന്റെ സ്വാധീനവും അതിനു ശേഷം വരുന്ന അപവാദങ്ങളുടെ ഘോഷയാത്രകളും ഓർത്തിട്ട് ആകണം അവർ ഒന്നിനും സമ്മതിച്ചില്ല. വിഷ്ണുവിനോട് പോലും പറയരുത് എന്ന് പടിഞ്ഞാറ്റയിൽ നിർത്തി വിളക്കിനെയും മാടായിക്കാവിലച്ചിയേയും സാക്ഷിയാക്കി സത്യം ചെയ്യിച്ചു.

എടുത്താൽ പൊങ്ങാത്ത അത്രയും ഭാരമുള്ള സത്യത്തിന്റെ ഭാണ്ഡം നെഞ്ചിലേറ്റി നടപ്പ് തുടങ്ങി. വിഷ്ണുവിന് മുഖം കൊടുക്കാതെ സൗഹൃദം പാതിവഴിയിൽ ഉപേക്ഷിച്ചവൻ എന്ന പേരും താങ്ങി ജീവിതം മുന്നോട്ട് പോയി

പഞ്ചായത്ത്‌ ഇലക്ഷന് കൃഷ്ണേട്ടൻ മത്സരിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ മുതൽ അറിയുന്നവരോടൊക്കെ പറഞ്ഞു അയാൾക്ക് വോട്ട് കൊടുക്കരുത് എന്ന്. എന്നാൽ ജനസമ്മതനായ അദ്ദേഹം മാത്രമേ ജയിക്കു എന്ന ചിന്തയിന്മേൽ അയാളെ തോല്പിക്കാൻ എന്നെകൊണ്ട് ആവുന്നത് പോലെയൊക്കെ ഞാൻ ശ്രമിച്ചു.

ഒരേ പ്രസ്ഥാനത്തിന്റെ കൊടിക്ക് കീഴെ ഒരേ മുദ്രാവാക്യം വിളിച്ചു കഴിയുന്ന രണ്ട് പേർ. എന്നാൽ പ്രസ്ഥാനം പഠിപ്പിച്ച തന്ന, വിശ്വസിച്ചു വന്ന മൂല്യങ്ങൾ കൂട്ടത്തിൽ മുതിർന്ന ആള് തന്നെ കണ്മുന്നിൽ തകർത്ത് കളഞ്ഞപ്പോൾ പ്രസ്ഥാനത്തിനോട് പോലും വെറുപ്പ് ആയി. കയ്യിൽ മുറുകെ പിടിച്ച കൊടി വഴിയിൽ ഉപേക്ഷിച്ചു. പലരും ചിരിച്ചെങ്കിലും ഉള്ളിലെ സത്യങ്ങൾ വിളിച്ചു പറയാൻ പറ്റാതെ നീറി. അടുപ്പിനു മുകളിലെ ഉരുകുന്ന പാത്രത്തിൽ കിടക്കുന്ന ഉമി പോലെ.. ചോത്ത് ചോത്ത് നീറി.

ഇലക്ഷൻ കഴിഞ്ഞു. കൃഷ്ണേട്ടൻ തോറ്റു. ജയിക്കുമെന്ന് അത്രയും ഉറപ്പുള്ള വാർഡിൽ നിന്നാണ് തോറ്റത്. തോൽവിയുടെ കാരണം ഞാൻ. പ്രസ്ഥാനത്തിനെ ഒറ്റി കൊടുത്തവൻ. മുറിയിൽ കതക് അടച്ചിരുന്ന് ചിരിച്ചു.

പക്ഷെ പാർട്ടി എന്നെ വെറുതെ വിട്ടില്ല. അടിവേര് പോലും മാന്തി എന്നെ നശിപ്പിക്കാൻ ശ്രമിച്ചു. ഒന്നും തുറന്ന് പറയാൻ പറ്റാത്ത അവസ്ഥ. അനുയായികളുടെ ഉപദ്രവം. അവസാനത്തെ സന്ധി സംഭാഷണത്തിൽ അമ്മയോട് അവർ ആവശ്യപ്പെട്ടത് എന്നെ വേറെ എങ്ങോട്ടെങ്കിലും അയക്കാൻ ആണ്. നാട്ടിൽ കാണരുത്. കൃഷ്ണേട്ടന്റെ പക വീട്ടൽ ആണ്.

അമ്മയുടെ യാചന പോലുള്ള നോട്ടത്തിൽ ഇറങ്ങിയതാണ്. കരഞ്ഞു വീർത്ത കണ്ണുകൾ ഒരുപാട് നാളുകളുടെ സങ്കടപ്പെരുമഴയിൽ തകർന്ന് വീണ സ്വപ്നങ്ങളുടെ മാറാല കെട്ടിയ ചെറ്റക്കുടില് പോലെ തോന്നിച്ചു.

“നേരം ഒരുപാട് ആയല്ലോ. അകത്തേക്ക് വന്നോളൂ. മഞ്ഞു കാണും. താല്പര്യം ഉണ്ടെങ്കിൽ എന്റെ കൂടെ ടൗണിലേക്ക്‌ വരു. ഞാൻ വണ്ടി എടുത്ത് താഴേക്ക് ഇറങ്ങുന്നുണ്ട്.”

ഇരുട്ട് വീണു തുടങ്ങിയത് അറിഞ്ഞിരുന്നില്ല. എണീറ്റു അകത്തേക്ക് ചെന്നു. ഒരു കുഞ്ഞു ഹാൾ. ഒരു മൂലക്ക് രണ്ട് കട്ടിലുകൾ. ഹോസ്റ്റൽ മുറികളെ ഓർമിപ്പിക്കുന്നു. ബാക്കി ഉള്ളത് രണ്ട് മുറികളും ഒരു അടുക്കളയും ആണ്. എന്റെ ബാഗ് വെച്ചിരിക്കുന്ന കട്ടിൽ എനിക്കു ഉള്ളത് ആണെന്ന ബോധ്യത്തിൽ ഞാൻ അങ്ങോട്ട് നടന്നു. അതിൽ നിന്ന് ഒരു ജാക്കറ്റ് എടുത്ത് അദ്ദേഹത്തോടൊപ്പം പുറത്തേക്ക് ഇറങ്ങി.

“നാട്ടിൽ എന്താ സീൻ?”

ബുള്ളറ്റിന്റെ മുരളിച്ചയും ഇരച്ച് കയറുന്ന തണുത്ത കാറ്റും. അദ്ദേഹത്തിന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കണമോ വേണ്ടയോ എന്ന് ഒന്ന് ആലോചിച്ചു.

“പാർട്ടി പ്രശ്നം ആണ്.”

അയാളുടെ അടുത്തേക്ക് അല്പം തല നീട്ടി പിടിച്ചു ഉത്തരം പറഞ്ഞു.

“ഏത് പാർട്ടി ആണ്? കത്തിയോ കയ്യോ താമരയോ?

“ഏത് ആണെങ്കിലും അണികളെ മനസിലാക്കുന്നില്ലെങ്കിൽ പിന്നെ ആ പാർട്ടിയിൽ വിശ്വസിച്ചിട്ട് എന്താ?”

അദ്ദേഹവുമായി രാഷ്ട്രീയം ചർച്ച ചെയ്യാൻ എനിക്കു താല്പര്യം ഇല്ലായിരുന്നു. അദ്ദേഹത്തോട് എന്നല്ല, ആരോടും

“ഇക്കാക്ക് എന്താ? ഇവിടുന്ന് നാട്ടിൽ പോകാറില്ലെന്ന് പറഞ്ഞു.” അറിയാൻ ഉള്ള ആകാംക്ഷ അല്ല, വിഷയം മാറ്റാൻ വേണ്ടിയുള്ള അടവ് മാത്രം ആയിരുന്നു എന്റെ ആ ചോദ്യം

“ഓ.. അത് ഒരു പെണ്ണ്കേസ് ആണ്. കയ്യീന്ന് പോകും എന്ന അവസ്ഥ ആയപ്പോൾ മുങ്ങിയതാ. അങ്ങോട്ട് പോകാൻ വയ്യ. ഈ മുഖത്ത് ഇട്ടിരിക്കുന്ന മാസ്ക് മാറ്റാൻ പേടിയാ. അറിയുന്നവർ ആരേലും കണ്ടെങ്കിലോ എന്ന്.”

അയാളുടെ ചിരി ഞാൻ ഇടത് വശത്തെ കണ്ണാടിയിൽ കണ്ടു.

വിഷ്ണുവിന്റെ അമ്മയെ ഓർത്തു. കൃഷ്ണേട്ടനെ ഓർത്തു. എനിക്കു എന്തെങ്കിലും ചെയ്യണമായിരുന്നു. മരണം വരെ എന്നെ അത് കുത്തി നോവിച്ചു കൊണ്ടിരിക്കും

“ബോസ്സേ, എണീക്കുന്നില്ലേ.”

രാത്രി എപ്പോഴാണ് വന്ന് കിടന്നത് എന്നോ ഉറങ്ങിയത് എന്നോ ഓർമ ഇല്ല. മദ്യപിച്ചിരുന്നു. മൊബൈൽ എടുത്തു സമയം നോക്കി. ഉച്ചയോടെ അടുത്തു. മുന്നിൽ ചിരിച്ചു കൊണ്ട് അദ്ദേഹം നിൽപ്പുണ്ട്.

ഞാൻ കണ്ണ് തുറന്നു എന്ന് കണ്ടപ്പോൾ പുറത്തേക്ക് പോയി പിന്നെയും അൽപം കഴിഞ്ഞാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്.

ഇളം ചൂടുള്ള വെയിൽ. ആപ്പിൾ തോട്ടത്തിൽ ഏതൊക്കെയോ പക്ഷികളുടെ ശബ്ദം. കൈ എത്തിപിടിച്ച് ഇരിപ്പിടത്തിനോട് ചേർന്ന് കണ്ട കൊമ്പിൽ നിന്ന് ഒരു ആപ്പിൾ എത്തി പറിച്ചു. കൈ കൊണ്ട് തുടച്ച് മെല്ലെ.കടിച്ചു.. നല്ല പുളിപ്പ്.

“പാകം ആയില്ല ” ഷംസീർക്കയുടെ ശബ്ദം.

ഞാൻ ചിരിച്ചു. ആപ്പിൾ കളയാതെ പറ്റാവുന്ന അത്രയും കഴിച്ചു.

“ദേ ഇത് നോക്ക്.. ഇതാണ് ആള് ”

അദ്ദേഹം മൊബൈലിൽ ഒരു പെൺകുട്ടിയുടെ ചിത്രം കാണിച്ചു തന്നു. നീലയും വെള്ളയും യൂണിഫോം ഇട്ട മുടി രണ്ട് വശത്തായി കെട്ടി വെച്ചിരിക്കുന്ന അല്പം തടിച്ച പത്തോ പന്ത്രണ്ടു വയസ് തോന്നിക്കുന്ന മോള്.

“ഇക്ക കല്യാണം കഴിച്ചത് ആണോ. മോള് ആണോ ഇത്

“മോളോ.. ഞാൻ കെട്ടിയിട്ടില്ല. സിനിമയിൽ പറയുന്നത് പോലെ ചായ കുടിക്കാൻ ആരേലും ചായക്കട വാങ്ങിക്കുമോ?”

“പിന്നെ ഇത് ആരാ?”

“ഞാൻ ഇന്നലെ പറഞ്ഞില്ലേ. പെണ്ണ്കേസ് ആയെന്ന്. പോക്സോ ആണ്.”

അയാൾ മൊബൈലിൽ ആ കുട്ടിയുടെ ചിത്രം സൂം ചെയ്ത് നോക്കുകയാണ്.

“ഇവൾ എന്നെ വല്ലാണ്ട് കൊതിപ്പിച്ചിട്ടുണ്ട്. വല്ലാണ്ട്…

ഇളകി തുള്ളി ബാഗും എടുത്ത് സ്ക്കൂളിലേക്ക് പോകുന്നത് കാണുമ്പൾ എന്റെ കെട്ടങ്ങു പൊട്ടും. പത്തു വയസേ ഉള്ളു. എന്തൊരു വളർച്ചയാണ്. അതിനെയൊന്ന് കിട്ടാൻ വേണ്ടി ഞാൻ പെട്ട പാട്. ”

എന്താണ് അദ്ദേഹം പറയുന്നത് എന്ന് മനസിലാകാതെ ഞാൻ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

“ഒരു ദിവസം യോഗം പോലെ സ്കൂൾ ഇല്ലായിരുന്നു. ഇവളുടെ വീട്ടിലേക്ക് എനിക്കു പോവേണ്ട ആവശ്യം വന്നു. ഇവൾ ഒറ്റക്ക്. എന്റെ ആഗ്രഹം പോലെ ഒക്കെയും നടന്നു. വല്ലാത്തോrരു അനുഭവം ആയിരുന്നു അത്”

അദ്ദേഹത്തിന്റെ മുഖത്ത് കൃഷ്ണേട്ടൻ വിഷ്ണുവിന്റെ അമ്മയെ ഉപദ്രവികകാൻ ശ്രമിച്ച ദിവസം കണ്ട അതേ ഭാവം.

“കുറേ സ്ത്രീകളെ അനുഭവിച്ചിട്ടുണ്ട്.. ഇത്ര ചെറുതിനെ ആദ്യമായിട്ടാണ്. അന്ന് അവളുടെ മുഖത്ത് കണ്ട പേടി ഉണ്ടല്ലോ അത് ഓർക്കുന്തോറും അടി വയറ്റിൽ ഒരു പിടച്ചിൽ ആണ് ഇന്നും.ജീവനും മാനത്തിനും വേണ്ടിയുള്ള യാചന. വല്ലാത്ത രുചി ആയിരുന്നു അവൾക്ക്. കുറെ അലറി. രക്ഷപ്പെടാൻ പറ്റില്ലെന്ന് കാണുമ്പോൾ നമുക്ക്‌ വഴങ്ങും അവർ.”

ഞാൻ തല തിരിച്ച് പൈൻ കാടുകളിലേക്ക് നോക്കി. നട്ടുച്ചക്കും ഇരുട്ട് നിറഞ്ഞിരിക്കുന്നു. മിണ്ടാതെ എണീറ്റു നടന്നു. പിന്നാലേ അയാളും.

“താല്പര്യം ഉണ്ടേൽ പറയു. ഇവിടേ കറങ്ങാനായി കുറേണ്ണം വരാറുണ്ട്. രാത്രി ആകുമ്പോ ക്യാമ്പ് ഫയർ എന്ന് പറഞ്ഞു കള്ളും കുടിച്ച് കിട്ടുന്നവന്റെ കൂടെ കിടക്കുന്ന ജന്മങ്ങൾ. നല്ലത് ഒരെണ്ണത്തിനെ പറഞ്ഞോളൂ. ഇവിടേ ആരും ഒന്നും ചോദിക്കാൻ വരില്ല.”

ഞാൻ മുന്നോട്ട് നടന്നു.

“അല്പം കൂടി മുന്നോട്ട് പോയാൽ ഒരു നല്ല സീനറി ഉണ്ട്. ആപ്പിൾ കൂടാതെ വേറേം ചില കൃഷികൾ ഉണ്ട്, പിയർ, ആപ്രിക്കോട്ട്, പ്ലം ഒക്കെ. ഞാൻ കാണിച്ചു തരാം.’

അദ്ദേഹം എന്നേ കടന്ന് എനിക്ക് മുന്നേ നടന്നു. പഴയ മലയാള സിനിമയുടെ പാട്ട് സീനുകളെ ഓർമിപ്പിക്കുന്ന തരത്തിൽ പൈൻ കാടുകൾ. കുറച്ചു അധികം നടന്നു ഒരു വലിയ പാറക്കെട്ടിന്റെ മുകളിൽ എത്തി. താഴെയായി തോട്ടങ്ങൾ.

അദ്ദേഹം പാറയുടെ മുകളിൽ ഇരുന്നു. കുറച്ചു അകലം വെച്ചു ഞാൻ നിന്നു.

ആലോചന

ലോകം എന്താ ഇങ്ങനെ.

“ഇരിക്കു.”

“ഇരിക്കാം. ഞാൻ ഒരു ഫോട്ടോ എടുക്കട്ടെ.”

മൊബൈൽ എടുത്ത് അതിൽ ദൂരെയുള്ള മലയുടെ ചിത്രം പകർത്തി.

താഴെ കാഴ്ച അസാധ്യമായ വലിയ കൊക്ക. ഇരുട്ട് പോലെ ഏറെ ദൂരത്തെ പൈൻ കാടുകൾ. വെള്ളിമലകളിൽ സൂര്യ തട്ടി തിളങ്ങി. പാറയുടെ മുകളിൽ ദൂരേക്ക് നോക്കി മൂളിപ്പാട്ടും പാടി ഇരിക്കുകയാണ് അദ്ദേഹം.

ഒരൊറ്റ ചവിട്ട് മതി, താഴേക്ക്… ഇരുളിലേക്ക്..മരണമെന്ന കർമ്മഫലം അയാൾ അനുഭവിക്കുവാൻ. ഞാൻ എഴുന്നേറ്റു. പാറക്ക്‌ മുകളിൽ ഒരു പരുന്ത്‌ പറന്നു.

“പോകാം..”

അദ്ദേഹം എഴുന്നേറ്റു : “മടുത്തോ?

“എനിക്കിവിടെ നല്ല സുഖം തോന്നുന്നില്ല.”

“ആണോ? മറ്റവൻ ഉണ്ട്, ചരസ്സ്.. എടുക്കട്ടേ?”

“ഞാൻ വലിക്കാറില്ല”

“ഇങ്ങനെയൊക്കെ തന്നെയാണ്…”

“വേണ്ട.” അദ്ദേഹത്തേ ഞാൻ മുഴുമിപ്പിക്കാൻ വിട്ടില്ല. എണീറ്റു നടന്നു; പിറകെ ഞാനും.

വൈകിട്ട് ഇവിടുന്ന് മാറണം. മറ്റൊരിടത്തേക്ക്. മനസമാധാനം മാത്രമാണ് ആവശ്യം. ഒരു ജോലി നോക്കണം.

മുറിയിൽ എത്തി. വെയിൽ അടങ്ങി കോട നിറയുമ്പോഴേക്കും മുറ്റത്ത് മദ്യസത്ക്കാരത്തിന്റെ ശബ്ദം തുടങ്ങി.

പൊള്ളുന്ന കനലിനു മുകളിൽ ഗ്രില്ലിൽ എരിയുന്ന മസാല പുരട്ടിയ കോഴി. തൊട്ടടുത്ത് ഉണങ്ങിയ വിറകിൻ കഷ്ണങ്ങൾ കത്തുന്നു. അതിനു അടുത്ത് പോയി നിന്നു. തണുപ്പ് ഉണ്ട്. എന്നെപോലെ തന്നെ വേറെ രണ്ട് അതിഥികൾ കൂടി ഇരിക്കുന്നുണ്ട്. അതിൽ ഒന്ന് ഒരു വിദേശി ആണ്, ഇസ്രായേലി.

അദ്ദേഹം ഒരു ഗ്ലാസിൽ വെള്ളം ചേർത്ത മദ്യവുമായി വന്നു. ഞാൻ ഒന്ന് രുചിച്ചു നോക്കി. ചവർപ്പ്. വീണ്ടും ഒരു സിപ് കൂടി എടുത്തു. ചവർപ്പ് കുറഞ്ഞത് പോലെ.

തീക്കുണ്ഡത്തിനു അടുത്ത് ഒരു പ്ലാസ്റ്റിക് കസേര വെച്ചുകൊണ്ട് അദ്ദേഹം എന്നോട്‌ ഇരിക്കാൻ പറഞ്ഞു.

ഇരിക്കാനായി കുനിഞ്ഞതും കാൽ നിലത്ത് ഉറപ്പിക്കാൻ കഴിയാതെ അദ്ദേഹത്തിന്റെ ദേഹത്തേക്ക് ഞാൻ വീണു. അദ്ദേഹം തീക്കുണ്ഡത്തിലേക്കും. കൈയിലെ മദ്യ ഗ്ലാസ് അയാളുടെ തലയ്ക്കു മുകളിലേക്കു മറിഞ്ഞു.

തീ അണഞ്ഞു. പുക നിറഞ്ഞു.

ക്ഷണാർധത്തിൽ പുകയുന്ന ഒരു തീക്കൊള്ളി എടുത്ത് ഞാൻ അയാളുടെ പാന്റിന്റെ അകത്തേക്ക് ഇട്ടു.

കൂടി നിന്ന മറ്റുള്ളവർക്ക് കാര്യം മനസിലാകുമ്പോഴേക്കും ഞാൻ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ബാഗും എടുത്ത് ഇറങ്ങിയിരിന്നു.

ആ പൊള്ളൽ ഉണങ്ങി വരട്ടെ. മരണം വരെ പൊള്ളിക്കൊണ്ടേ ഇരിക്കട്ടെ. മനസിന്റെ പൊള്ളൽ അടങ്ങാൻ ആണല്ലോ പ്രയാസം.

മനസ്സിൽ വിഷ്ണുവിന്റെ അമ്മയുടെ മുഖം. പിന്നൊരു നീലയും വെള്ളയും യൂണിഫോം ധരിച്ച ഇരുവശങ്ങളിലായി മുടി പിന്നിയിട്ട ഒരു പെൺകുട്ടിയുടെയും. മുന്നിൽ ഇരുട്ട് മൂടിയ വെള്ളിമലയിലെ മഞ്ഞ് നാളെയുടെ പകലിലേക്ക് ഉരുകിയൊലിക്കാനായി മരവിച്ചു നിലകൊണ്ടു

Post Views: 31
10
Vimitha

13 Comments

  1. Shreeja R on November 20, 2023 10:53 PM

    നല്ല കഥ 👌👌

    Reply
  2. Jalajanarayanan on November 20, 2023 1:03 AM

    ശരിക്കും അനുയോജ്യമായ ശിക്ഷ നല്ലെഴുത്ത്

    Reply
    • Joyce on January 20, 2025 6:58 AM

      നല്ല കഥ👍

      Reply
  3. ദീപിക അജിത് on November 19, 2023 12:18 PM

    നല്ലെഴുത്ത് ❤️❤️

    Reply
  4. Shreeja R on October 2, 2023 6:12 PM

    👌👌

    Reply
  5. Anju ranjima on September 26, 2023 5:03 PM

    അത്രയധികം സുന്ദരമായ എഴുത്ത്.ഭാഷ..ഒക്കെയും ഹൃദയം.
    അർഹമായ ശിക്ഷ തന്നെ.പക്ഷെ എന്നിട്ടും ഒരു തെറ്റും ചെയ്യാത്തവൻ ഇങ്ങനെ നാട് തോറും ചുറ്റേണ്ടി വരുന്നത് കാലത്തിന്റെയും മനുഷ്യരുടെയും നീതികേട് തന്നെ.

    Reply
  6. Sunandha Mahesh on September 26, 2023 12:32 PM

    വിമി…
    മരണം ഒരിക്കലും ഒരു ശിക്ഷയല്ല, അർഹമായ ശിക്ഷ കൊടുത്തു 👍

    എഴുത്ത് 👌

    Reply
  7. Sabira latheefi on September 26, 2023 7:27 AM

    വിമി.. എന്തൊരു കഥയാണ്. നല്ല ഒതുക്കത്തിൽ പറഞ്ഞു പോയി. ഒരുപാട് ഇഷ്ടായി. വ്യത്യസ്തമായ പ്രമേയം. ❤️❤️

    Reply
  8. ജയശങ്കർ on September 25, 2023 5:27 PM

    വ്യത്യസ്തമായ ഒരു കഥ നന്നായി പറഞ്ഞു. നല്ല ഭാഷ.
    അഭിനന്ദനങ്ങൾ💐💐

    Reply
    • Vimitha on September 25, 2023 5:38 PM

      നന്ദി 🥰

      Reply
    • Nishiba M on September 26, 2023 2:10 PM

      വേട്ടക്കാരുടെ ലോകം. ശക്തമായ തീരുമാനം. നന്നായി എഴുതി

      Reply
    • അനാമിക s on September 26, 2023 6:29 PM

      വിമി എന്തൊരെഴുത്ത് 🥰🥰🥰വായിച്ചു തീർന്നതറിഞ്ഞില്ല ❤️❤️❤️

      Reply
  9. Arya on September 25, 2023 2:02 PM

    നല്ലെഴുത്ത്… അഭിനന്ദനങ്ങൾ ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.