Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പിറന്നാൾ സമ്മാനം
കഥ കുട്ടികൾ പ്രണയം ബന്ധങ്ങൾ

പിറന്നാൾ സമ്മാനം

By Nisha PillaiOctober 2, 2023Updated:December 4, 20238 Comments8 Mins Read226 Views
Bookmark Now
Please login to bookmark Close

No account yet? Register

 ജയമോഹൻ സൂര്യനാരായണനെ വാൽസല്യത്തോടെ നോക്കി കൊണ്ടിരുന്നു. കാറിന്റെ വിൻഡോയിലൂടെ അകലേയ്ക്ക് നോക്കി കാഴ്ചകൾ കണ്ടിരിയ്ക്കുകയായിരുന്നു സൂര്യൻ. പെട്ടെന്ന് അവൻ മുഖം തിരിച്ചു ജയമോഹനെ നോക്കി കൊണ്ട് ചോദിച്ചു. 

“നമ്മൾ ആറരയാകുമ്പോഴേക്കും ആശുപത്രിയിൽ എത്തില്ലേ. “

“ഇല്ല, നമ്മൾ ഇനിയും വൈകും. കണ്ടില്ലേ വഴിയൊക്കെ ബ്ലോക്കാണ്. അവിടെ ഏതോ നേതാവിന്റെ കവല പ്രസംഗം നടക്കുന്നു, അതിന് ചുറ്റും ആൾക്കൂട്ടം, കൂടാതെ നിന്നെ പോലെ എൻട്രൻസ് പരീക്ഷ എഴുതാൻ വന്ന കുട്ടികളും അവരുടെ രക്ഷകർത്താക്കളും റോഡ് മുഴുവൻ അവരുടെയൊക്കെ വാഹനങ്ങളും. ഏഴരയാകുമ്പോഴേക്കും നമ്മളെത്തും. “

“മ്മ്മ്”

അവൻ വീണ്ടും കാറിന്റെ സീറ്റിലേക്ക് ചാരിയിരുന്നു. വാഹനങ്ങൾ അപ്പോഴേക്കും മുന്നോട്ടു നീങ്ങി തുടങ്ങിയിരുന്നു. പിന്നെയും അവരുടെ ഇടയിൽ നിശബ്ദത പരന്നു. ജയമോഹന്റെ മനസിലേയ്ക്ക് ശ്രീലേഖയുടെ മുഖം കടന്നു വന്നു. ഒരിയ്ക്കൽ അവൻ ആരാധിച്ചിരുന്ന, ഇപ്പോഴും ആരുമറിയാതെ സ്നേഹിയ്ക്കുന്ന, മനസിന്റെ ഉള്ളറയിൽ സൂക്ഷിയ്ക്കുന്ന സുന്ദരമായ മുഖം. അവളെ വളരെ വർഷങ്ങൾക്കു ശേഷം തന്റെ ഓഫീസിൽ വച്ച് കണ്ടപ്പോൾ, കാരുണ്യത്തിനായി അപേക്ഷിച്ചു കൊണ്ട്, തൻ്റെ മുന്നിൽ അവൾ കൈകൂപ്പി നിന്നപ്പോൾ അയാൾക്ക് വല്ലാതെ വേദനിച്ചു, അയാളാകെ തകർന്നു പോയിരുന്നു. അവളിപ്പോൾ അയാളോട് ആവശ്യപ്പെട്ടത് മകനെ അടുത്ത നഗരത്തിൽ പരീക്ഷ എഴുതിയ്ക്കാനായി സുരക്ഷിതമായി കൊണ്ട് പോയി വരാനാണ്. 

ആ യാത്രയുടെ അവസാന നിമിഷങ്ങളിലാണിപ്പോൾ അവർ. ഇനിയൊരു പക്ഷെ അവളെയോ, അവളുടെ മകനെയോ അയാൾ കാണില്ല. അയാൾക്ക്‌ ദൂരെയുള്ള നഗരത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയിരുന്നു. ജോയിൻ ചെയ്യേണ്ട സമയം കഴിഞ്ഞിരുന്നു. അവളുടെ ആഗ്രഹപ്രകാരം ഒരാഴ്ച കൂടി അയാളവിടെ തങ്ങിയതാണ്. അവളാദ്യമായി ചെറിയൊരു കാര്യം ആവശ്യപ്പെട്ടതല്ലേ? അത് സാധിച്ചു കൊടുക്കാനായിട്ടാണ് ഈ ഞായറാഴ്ച, അവളുടെ മകനോടൊപ്പം അവനെ എൻട്രൻസ് പരീക്ഷ എഴുതിയ്ക്കാനായി അടുത്ത നഗരത്തിലേക്ക് ഒരു യാത്ര നടത്തിയത്. അവളുടെ രോഗിയായ അമ്മയുടെ ആശുപത്രി വാസം മൂലം അവൾക്കു മകനെ അനുഗമിയ്ക്കാൻ സാധിയ്ക്കില്ല. അങ്ങനെ ജയമോഹൻ കൂടെ പോകാൻ തയാറായി. 

ശ്രീലേഖയും അവനും ഒരേ കോളേജിലായിരുന്നു. അടുത്തടുത്ത രണ്ടു ക്ലാസ്റൂമുകളിൽ. ബി എ മലയാളം വിദ്യാർത്ഥിനിയായ ലേഖയെ ആദ്യമായി അവൻ ശ്രദ്ധിക്കുന്നത്, കലോത്സവത്തിന് അവർ അവതരിപ്പിച്ച നാടകത്തിലൂടെയായിരുന്നു. അതിലവൾ ഒരു രാജ്ഞി ആയിട്ടായിരുന്നു അഭിനയിച്ചത്. ശത്രു സൈന്യം തന്റെ ഭർത്താവിനെ കൊന്നു, കൊട്ടാരം വളഞ്ഞാക്രമിക്കാൻ മുതിർന്നപ്പോൾ, കഠാര സ്വന്തം മാറിലേക്ക് കുത്തിയിറക്കി ആത്മഹത്യ ചെയ്യുന്ന രംഗം അവൾ ഹൃദ്യമായി അവതരിപ്പിച്ചു. 

നാടകത്തിൽ ഭടനായി അഭിനയിക്കാനിരുന്ന സുരേഷിന്റെ അമ്മയുടെ മരണം മൂലം, അവസാന നിമിഷം ശത്രു ഭടന്റെ വേഷം കെട്ടാൻ ജയമോഹന് ക്ഷണം കിട്ടി. ആത്മഹത്യ ചെയ്യാനായി കഠാരയെടുക്കുന്ന രാജകുമാരിയുടെ കയ്യിൽ നിന്നും കഠാര പിടിച്ചു വാങ്ങാൻ ശ്രമിയ്ക്കുന്ന ശത്രു ഭടൻ. റിഹേഴ്സലിന്റെ കുറവ് മൂലം ജയമോഹൻ ആ രംഗത്തിൽ പിഴവ് വരുത്തി. അബദ്ധവശാൽ രാജകുമാരിയുടെ കൈ മുറിയുകയും, നാടകത്തിലെ അവസാനത്തെ അത്യന്തം പ്രാധാന്യമുള്ള രംഗം വേദന കടിച്ചമർത്തി അവൾ അഭിനയിച്ചു. ആ രംഗം അവൾ അത്യന്തം മനോഹരമാക്കി തീർക്കുകയും, നാടകത്തിന് ഒന്നാം സ്ഥാനം ലഭിയ്ക്കുകയും ചെയ്തു. 

നാടകം കഴിഞ്ഞു ജയ്മോഹൻ അവളോട് മാപ്പു പറഞ്ഞെങ്കിലും, ഇനി ഒരിക്കലും അവന്റെ ഒപ്പം താനഭിനയിക്കില്ലായെന്നു അവൾ എല്ലാവരും കേൾക്കേ പറഞ്ഞു. കൈയിലെ മുറിവുണങ്ങാൻ ഒരാഴ്ചയെടുത്തു. ആദ്യം ദേഷ്യം തോന്നിയെങ്കിലും അതിനു ശേഷം ജയ്മോഹൻ എപ്പോഴും ഒരു നിഴല് പോലെ അവളുടെ പിന്നാലെ കൂടി, അവളറിയാതെ. യൂണിവേഴ്സിറ്റി കലോത്സവത്തിന് സ്റ്റേജിൽ കയറിയില്ലെങ്കിലും അവരോടൊപ്പം പിന്നണിയിൽ ജയമോഹൻ പറ്റിക്കൂടി. മടങ്ങി വരവിൽ അപ്രതീക്ഷിതമായി അവളോടൊപ്പം വാനിന്റെ ഒരേ സീറ്റ് പങ്കിടേണ്ടി വന്നു. 

അവളാണ് അവനോട് സംസാരിക്കാൻ മുൻകൈയെടുത്തത്. പഠനത്തിൽ ഏറെ പിന്നോക്കമായ അവൾ നൃത്തത്തെയും നാടകത്തെയും അതിലുള്ള അവളുടെ താല്പര്യത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചു. അച്ഛന്റെയും അമ്മയുടെയും താല്പര്യപ്രകാരം കോളേജിൽ ചേർന്നത് വെറുമൊരു ബിരുദത്തിനു വേണ്ടിയാണെന്നും, അത് കഴിഞ്ഞാൽ മദ്രാസിലെ കലാക്ഷേത്രത്തിൽ ഉന്നത നൃത്ത പഠനത്തിനായി പോകുമെന്നും കലയെ പ്രോത്സാഹിപ്പിക്കുന്നത് അവളുടെ അച്ഛൻ മാത്രമാണെന്നും, അമ്മയും അമ്മാവന്മാരുമൊക്കെ കലയ്‌ക്കെതിരാണെന്നും അങ്ങനെ അങ്ങനെ നിരവധി കാര്യങ്ങൾ അവൾ വാതോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു. 

ജയമോഹനാകട്ടെ ഒരു പെണ്ണിനെ ഇത്രയും അടുത്തറിയാൻ കിട്ടിയ നിമിഷങ്ങൾ ആദ്യമായിട്ടാണ് ലഭിച്ചത്. അതും അവൻ ആരാധനയോടെ പിന്നാലെ നടന്നിരുന്ന ശ്രീലേഖ. തന്റെ പ്രണയം അവളോട് വെളിപ്പെടുത്തണം എന്ന് പലപ്പോഴും തോന്നിയെങ്കിലും ഉള്ളിൽ നല്ല പേടി തോന്നി. അമ്മയും താനും മാത്രമുള്ള ദരിദ്ര കുടുംബമാണ് തൻ്റേത്. സ്ഥലത്തെ പ്രമാണിയുടെ കുടുംബത്തിലെ പെൺകുട്ടി, അതീവ സുന്ദരിയും മിടുക്കിയുമായ ശ്രീലേഖ കോളേജിലെ എല്ലാവരുടെയും പ്രിയങ്കരിയായിരുന്നു. 

അന്നത്തെ രാത്രിക്കു ശേഷം അവർ നല്ല സുഹൃത്തുക്കളായി മാറി കഴിഞ്ഞിരുന്നു. പരസ്പരം തോന്നിയ ഇഷ്ടം അവർ തുറന്ന് പറഞ്ഞതുമില്ല. ഡിഗ്രി അവസാന വർഷ പരീക്ഷ തീർന്നു കോളേജ് അടയ്ക്കുന്ന ദിവസം ശ്രീലേഖ ജയമോഹനെ കാണാൻ കാത്ത് നിന്നു. അന്നവൾ അവനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞു. 

“എനിക്ക് തന്നെ വളരെ ഇഷ്ടമാണ്, എന്നെ ഇഷ്ടമാണ് എന്ന് താൻ വന്നു പറയുന്ന ദിവസത്തിനായിട്ടാണ് ഞാൻ ഇതുവരെ കാത്തിരുന്നത്. വളരെ കാലമായി എന്നെ നിശബ്ദമായി പിന്തുടർന്നതൊക്കെ ഞാനറിഞ്ഞിരുന്നു. സാമ്പത്തികമായി നല്ല വ്യത്യാസമുണ്ടെങ്കിലും എനിക്ക് തന്റെ ലോകത്ത്, തന്നോടൊപ്പം ജീവിയ്ക്കാനാണ് ആഗ്രഹം. താൻ പഠിച്ചു ഒരു ജോലി നേടി വരുന്നത് വരെ ഞാൻ കാത്തിരിക്കും. തനിക്കും തൻ്റെ അമ്മയ്ക്കുമൊപ്പം ആ പഴയ വീട്ടിൽ കഴിയുന്ന സ്വപ്നങ്ങളൊക്കെ ഞാൻ കാണാൻ തുടങ്ങി. “

“ലേഖേ, തന്നെ ഞാൻ എത്രമാത്രം ഗാഢമായി സ്നേഹിയ്ക്കുന്നുവെന്ന് തനിക്കറിയാമോ? താൻ വിചാരിയ്ക്കുന്ന പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ. പഠിച്ചു ജോലി നേടി ഞാൻ വരുന്നത് വരെ തനിക്കു കാത്തിരിക്കാൻ കഴിയുമോ? ജോലി നേടി ഞാൻ തന്നെ സ്വന്തമാക്കാൻ എത്തുമ്പോൾ തന്റെ അച്ഛനും അമ്മാവന്മാരും സമ്മതിക്കുമോ. എല്ലാം ഇട്ടെറിഞ്ഞു എന്റെ കൂടെ വരാൻ തനിക്കു സാധിക്കുമോ. “

“ജയാ, ഒന്നും പറയണ്ട, എല്ലാം ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ഞാൻ കാത്തിരിയ്ക്കും. തന്റെ കൂടെ ഏത് ലോകത്തേക്കും ഞാൻ ഇറങ്ങി വരും. നിന്നെ പോലെ ഇരുണ്ട നിറവും ചുരുണ്ട മുടികളുമുള്ള സുന്ദരനായ ഒരു കുഞ്ഞു മകൻ എന്റെ സ്വപ്നത്തിൽ വരാൻ തുടങ്ങി. നമ്മുടെ മകൻ. “

അവൾ നാണത്തോടെ തല കുമ്പിട്ടു. 

എം എസ് സി മാത്തമാറ്റിക്സിനും അതേ കോളേജിൽ ചേർന്ന ജയമോഹൻ അവൾക്കായി കാത്തിരുന്നു. എം എ മലയാളം ക്ലാസ്സിൽ ശ്രീലേഖ എന്നൊരു കുട്ടി ചേർന്നതറിഞ്ഞു സന്തോഷിച്ചു. പക്ഷെ കോളേജിൽ അവൻ്റെ ശ്രീലേഖ പിന്നെ വന്നില്ല, അവളെ ആരും പിന്നെ കണ്ടില്ല. വരുമെന്ന് കരുതി എല്ലാ ദിവസവും കോളേജ് ഗേറ്റിലവൻ കാത്ത് നിന്നു. 

വൈകിയാണ് കൂട്ടുകാരി പറഞ്ഞറിഞ്ഞത് അവളുടെ അച്ഛൻ രോഗശയ്യയിലായ കാര്യം. അച്ഛൻ വീണപ്പോഴേയ്ക്കും അമ്മാവന്മാർ കുടുംബ ഭരണം ഏറ്റെടുത്തു. അച്ഛൻ ജീവനോടെയിരിക്കുമ്പോൾ തന്നെ അവളുടെ വിവാഹം നടത്താൻ കൂട്ടായ തീരുമാനമെടുത്തു. ലേഖ അതിനെ എതിർത്തെങ്കിലും, കോളേജിൽ പോലും വിടാതെ അവളെ വീട്ടു തടങ്കലിലാക്കി. അവളെ അമ്മയുടെ ആത്മഹത്യാ ഭീഷണി അവളെ ആ വീട്ടിൽ തളച്ചിട്ടു. 

മൂത്ത അമ്മായിയുടെ ബന്ധുവായ, അമേരിക്കയിൽ ജോലിയുള്ള ഒരു ഡോക്ടർ പയ്യനുമായി അവളുടെ വിവാഹം നിശ്ചയിച്ചു. അവളുടെ സമ്മതമില്ലാതെയെടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ചു അവൾ ഒരു രാത്രി മുറ്റത്തെ കിണറ്റിൽ ചാടി മരിക്കാൻ തീരുമാനിച്ചു. വീട്ടിലെ ജോലിക്കാരിയായ മാതു തള്ള കണ്ടത് കൊണ്ട് ലേഖയുടെ ജീവൻ രക്ഷപെട്ടു. അങ്ങനെ വീട്ടു തടങ്കലിൽ വച്ച് അവളുടെ സമ്മതമില്ലാതെ അവളുടെ വിവാഹം നടത്തപ്പെട്ടു. 

ഒരാഴ്ചയ്ക്ക് ശേഷം അവൾ അമേരിക്കയിലേയ്ക്ക് പറന്നു. പിന്നെ വർഷങ്ങൾക്ക് ശേഷമാണു ലേഖ നാട്ടിലെത്തിയത്. അവളുടെ അച്ഛന്റെ മരണത്തിന്, അപ്പോഴേയ്ക്കും അവളൊരു അമ്മയായി മാറിയിരുന്നു. വെളുത്ത, നീണ്ട കറുത്ത കണ്ണുകളുള്ള ഒരു കുഞ്ഞു മകന്റെ അമ്മ. അവളെ ജീവിയ്ക്കാൻ പ്രേരിപ്പിച്ചത് അവന്റെ സാമീപ്യമായിരുന്നു. 

പിന്നെ ഒരിക്കൽ പോലും ജയമോഹൻ അവളെ കണ്ടിട്ടില്ല. ജോലി തേടി അലഞ്ഞ നാളുകളിൽ, തളർന്നു കിടക്കുന്ന അമ്മയെ പരിചരിക്കുന്നതിനിടയിലും ലേഖ ഒരു തീരാത്ത നൊമ്പരമായി മനസ്സിൽ ഉണ്ടായിരുന്നു. പതിയെ പതിയെ അവനും ലേഖയെ മറന്നു തുടങ്ങി. സർക്കാർ ഉദ്യോഗസ്ഥനായി, പലനാടുകളിൽ ജോലി നോക്കി. അമ്മയെ സ്നേഹത്തോടെ പരിചരിച്ചു. കല്യാണ ആലോചനകൾ തേടി വന്നു. ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നീട് ജയമോഹൻ തയാറെടുത്തപ്പോഴേക്കും മിടുക്കികളായ പെൺകുട്ടികളുടെ ആലോചനയെത്തി. എല്ലാവരും കണ്ടെത്തിയ തടസ്സം കിടപ്പിലായ അമ്മയായിരുന്നു. അമ്മയെ പരിചരിക്കാൻ ആളെ നിർത്തിയെങ്കിലും ചില ആലോചനകൾ മുടങ്ങി പോയി. പിന്നീട് ജയമോഹൻ തന്നെ വിവാഹം വേണ്ട എന്ന് വച്ചതാണ്. ഇപ്പോൾ അമ്മയുടെ മരണശേഷം ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങി. 

ഓഫീസിലെ ശിപായിയായ സുഗതൻ ചേട്ടനാണ് അശ്വതിയെ കുറിച്ച് പറഞ്ഞത്. അയാൾ വർക്ക് ചെയ്യുന്ന വില്ലേജ് ഓഫീസിന്റെ മുന്നിലുള്ള അക്ഷയ സെന്ററിലെ ജോലിക്കാരിയാണ്. മിടുക്കിയായ പെൺകുട്ടി, ജീവിത പ്രാരാബ്ധത്തിനാലാകും അവൾക്ക് പ്രായം കൂടുതൽ തോന്നിയ്ക്കുമായിരുന്നു. 

അയാൾക്ക്‌ വയസ്സ് നാല്പത്തിരണ്ടു ആയി. മുപ്പതുകാരിയായ അശ്വതിയെ വധു ആക്കുന്നതിനു പ്രായവ്യത്യാസമാണ് അയാൾക്ക്‌ തോന്നിയ തടസ്സം. അടുത്താഴ്ച അവരുടെ വീട് വരെ പോകണം. ഇഷ്ടമുണ്ടായിട്ടല്ല, ഒരു പാവപ്പെട്ട പെൺകുട്ടിക്ക് ഒരു ജീവിതം താൻ മൂലം കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് കരുതിയിട്ടാണ്. 

ജോലിയോടുള്ള ആത്മാർത്ഥത കാരണവും, വീട്ടിൽ കാത്തിരിയ്ക്കാൻ ആരുമില്ലാത്തതിനാലും അയാൾ വളരെ വൈകിയേ ഓഫീസിൽ നിന്നും പോകാറുള്ളൂ. ഒരു ദിവസം വൈകിയാണ് ഒരമ്മയും മകനും ഓഫീസിലേയ്ക്ക് ഓടിയെത്തിയത്. ക്രീമിലെയർ സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടും കൊണ്ട്. തന്റെ മുന്നിലിരിക്കുന്ന മെലിഞ്ഞുണങ്ങിയ സ്ത്രീയെ ആദ്യം ജയമോഹന് മനസിലായില്ല. ആ സ്ത്രീയുടെ കവിളിൽ തെളിഞ്ഞ നുണക്കുഴി അവനെ കോളേജ് ദിനങ്ങളെ ഓർമിപ്പിച്ചു. 

ഇതേ പോലെയുള്ള ഒരു മുഖം തന്റെ ആത്മാവിൽ പതിഞ്ഞിട്ടുണ്ട്. അവർ വച്ച് നീട്ടിയ അപേക്ഷ ഫോം പരിശോധിച്ചു. അമ്മയുടെ പേര് ശ്രീലേഖ എന്ന് രേഖപ്പെടുത്തിയിരുന്നു, വിവാഹ മോചിത, മകൻ സൂര്യനാരായണൻ. ഒരു അമേരിക്കൻ മലയാളിയെ വിവാഹം ചെയ്തു നാട് വിട്ട ലേഖ ഇപ്പോൾ മടങ്ങിയെത്തിയിരിക്കുന്നു. ജയമോഹൻ എന്ന വില്ലേജ് ഓഫീസറിന്റെ മുന്നിൽ അപേക്ഷയോടെ ഇരിക്കുന്നു. അവൾക്കു ജയമോഹനെ മനസിലായിട്ടില്ല. പഴയ കൂട്ടുകാർക്കയാളെ പെട്ടെന്ന് മനസിലാകില്ല. കാലം അയാളിൽ വളരെയേറെ മാറ്റം വരുത്തിയിരുന്നു. നരകയറിയ നീണ്ട താടിയും മുഖത്തെ തടിച്ച കണ്ണടയും അയാളുടെ മുഖഭാവത്തെ കാഴ്ചക്കാരിൽ നിന്ന് മറയ്ക്കാൻ അയാളെ സഹായിച്ചിരുന്നു. 

“സർ, മകന് എൻട്രൻസ് പരീക്ഷയ്ക്ക് അപ്ലൈ ചെയ്യാൻ വേണ്ടിയാണ്. പെട്ടെന്ന് കിട്ടിയാൽ ഉപകാരമായി. “

“പെട്ടെന്ന് തരാൻ സാധിക്കില്ലല്ലോ. നിങ്ങളുടെ അപേക്ഷ പരിശോധിച്ചു എത്രയും പെട്ടെന്ന് ഞങ്ങൾ നടപടിയെടുക്കും. “

“സർ ഞങ്ങളുടെ അവസ്ഥ വളരെ മോശമാണ്. “

അത് പറഞ്ഞു അവൾ കണ്ണ് തുടച്ചു. 

“പോയി നാളെ വരൂ. ഞാൻ ഒന്ന് അന്വേഷിക്കട്ടെ. “

ഇവൾക്കെന്താണ് ഇപ്പോൾ ഇങ്ങനൊരു അവസ്ഥ. ജയമോഹൻ തന്നെ നേരിട്ട് പോയി അന്വേഷിച്ചു. അച്ഛന്റെ മരണത്തോടെ അമ്മാവന്മാരുടെ അടിമയെ പോലെ കഴിയുകയായിരുന്നു അമ്മ. സ്വത്തുക്കളുടെ നോക്കി നടത്തൽ അമ്മാവന്മാർ ചുമതലയായി. മെല്ലെ മെല്ലെ അതൊക്കെ അവർ സ്വന്തം പേരിലാക്കി. ഏകമകൾ അമേരിക്കയിൽ സുഖമായി ജീവിയ്ക്കുന്നു എന്ന വിശ്വാസത്തിൽ അമ്മ സഹോദരന്മാരുടെ അടുക്കളക്കാരിയായി കഴിഞ്ഞു കൂടി. 

ഡോക്ടറായ ഭർത്താവിന്റെ പരസ്ത്രീ ബന്ധങ്ങൾ വർദ്ധിച്ചപ്പോൾ ശ്രീലേഖ വിവാഹമോചനം നേടി. ഏകമകനെയുമെടുത്തു അവൾ നാട്ടിലേയ്ക്ക് വന്നു. നാട്ടിലും ദുരിത പൂർണമായ ജീവിതമായിരുന്നു അവളെ കാത്തിരുന്നത്. അച്ഛന്റെ സ്വത്തിൽ അവശേഷിച്ച കുടുംബവീട്ടിൽ അവൾ താമസമാക്കി. അമ്മയെയും മകനെയും സംരക്ഷിക്കാനായി സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായി. കഷ്ടിച്ച് ജീവിക്കാമെന്ന അവസ്ഥ. മകനെ പഠിപ്പിച്ചു ഒരു ഡോക്ടർ ആക്കുകയെന്നതായിരുന്നു അവളുടെ ലക്‌ഷ്യം, അവന്റെ അച്ഛനെക്കാൾ മികച്ച ഒരു ഡോക്ടർ. 

പിറ്റേന്ന് അവൾ തനിച്ചായിരുന്നു വില്ലേജ് ഓഫീസിൽ എത്തിയത്. നല്ല തിരക്കുള്ള ദിവസം. പുറത്തെ ബെഞ്ചിൽ കാത്തിരുന്ന ലേഖയെ ക്യാബിനിലേയ്ക്ക് വിളിപ്പിക്കുമ്പോൾ താനാരെന്നു അവൾ അറിയരുതെന്ന് നിർബന്ധമുണ്ടായിരുന്നു. കവറിലിട്ടു സർട്ടിഫിക്കറ്റ് നൽകുമ്പോൾ, സന്തോഷവും കൃതജ്ഞതയും കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു. അത് കാണാതിരിക്കാൻ അയാൾ തന്റെ കണ്ണുകൾ മുന്നിലിരുന്ന ഫയലിലേയ്ക്ക് പായിച്ചു. കാലുകളിലെ നനുത്ത സ്പർശം ജയമോഹനെ ഉണർത്തി, നന്ദി സൂചകമായി അയാളുടെ കാലുകളിൽ അവൾ സ്പർശിച്ചതായിരുന്നു. 

“അവൻ്റെ കാര്യവുമായി എവിടെ പോയാലും തടസങ്ങളാണ്‌, സാറിന്റെ കനിവ് കൊണ്ട് ഇത് സമയത്ത് തന്നെ ലഭിച്ചു, നന്ദിയുണ്ട് സർ. “

അവളുടെ കൈ അയാൾ തട്ടി മാറ്റി. മറുപടി പറയാതിരിയ്ക്കാൻ അയാൾക്ക് കഴിഞ്ഞില്ല. 

“താൻ എന്നെ മറന്നാലും എനിക്ക് തന്നെ മറക്കാൻ പറ്റില്ലല്ലോ ലേഖേ. ഈ ജയമോഹനെ താൻ മറന്നോ. “

മെല്ലെ മുഖത്തിരുന്ന കണ്ണട അയാളൂരി ഫയലിന്റെ പുറത്തേയ്ക്കു വച്ചു. പെട്ടെന്നുണ്ടായ സന്തോഷം അവളിൽ ഒരു ആഘാതമായി, അവൾ ക്യാബിന്റെ അലൂമിനിയം ഡോറിൽ ചാരി നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. കുറെ നേരം പരസ്പരം നോക്കി നിന്നു, അവൾ വളരെ വേഗത്തിൽ കാബിനിൽ നിന്നിറങ്ങി പോയി. പോകുമ്പോൾ
” മാപ്പ്  മാപ്പ്  ” എന്ന് പറയുന്നപോലെ കൈകൾ കൂപ്പുകയും ചുണ്ടുകൾ വിതുമ്പുകയും ചെയ്തു. 

ഇനിയൊരു കൂടി കാഴ്ച ഉണ്ടാകില്ലെന്ന് വിചാരിച്ചെങ്കിലും രണ്ടു ദിവസത്തിന് ശേഷം അവളുടെ ഫോൺ വിളി ജയമോഹനെ തേടിയെത്തി. വല്ലപ്പോഴും ഒരു ഫോൺ വിളിയിൽ ഒതുങ്ങുന്ന ഒരു അടുപ്പം. പിന്നീട് നേരിട്ട് കണ്ടു മുട്ടി. അവളുടെ ജീവിത കഥ കേട്ടപ്പോൾ അനുകമ്പ തോന്നി. സ്വന്തം ഭർത്താവിന്റെ വെപ്പാട്ടിയെ പോലെ അമേരിക്കയിൽ കഴിഞ്ഞ ഏഴെട്ടു വർഷങ്ങൾ. അയാളുടെ തന്നെ കാമുകിയുടെ അനുകമ്പയാൽ അവൾ രക്ഷപെട്ടു അവസാനം പോലീസ് സ്റ്റേഷനിലെത്തി. അവസാനം എംബസ്സിയുടെ സഹായത്താൽ നാട്ടിലേയ്ക്ക്. 

“ഇനിയൊരിക്കലും നാട് കാണാനാകില്ലയെന്ന് കരുതിയതാണ്. “

അവളോട് ഇപ്പോഴും പ്രണയമാണ് ജയമോഹന്, അവളുടെ സാമീപ്യം അയാളെ വല്ലാതെ സന്തോഷവാനാക്കുന്നു. അവളുടെ ഉപദേശപ്രകാരം, അശ്വതിയെ കല്യാണം കഴിച്ചു മറ്റൊരു നാട്ടിലേയ്ക്ക് പോകാൻ തയാറെടുത്തതാണ്. പക്ഷെ എന്തോ വയ്യ, അവളെയും മകനെയും ഉപേക്ഷിച്ചു പോകാൻ. 

സൂര്യന്റെ സ്വരം അയാളെ സ്വപ്നത്തിൽ നിന്നുണർത്തി. 

“മാമാ”

അയാളവന്റെ മുഖത്തേയ്ക്കു നോക്കി. അയാൾ ഫോൺ അവൻ്റെ നേരെ നീട്ടി. 

“എത്താറാകുന്നതേയുള്ളു, നീ അമ്മയെ വിളിച്ചു പറഞ്ഞോളൂ. “

അവൻ ഫോൺ വാങ്ങിയില്ല. 

“മാമന്റെ കൂടെ ആകുമ്പോൾ അമ്മയ്ക്ക് ടെൻഷൻ ഉണ്ടാകില്ല. “

“പിന്നെന്താ, വിശക്കുന്നുണ്ടോ?”

അവൻ ഇല്ലെന്നു തലയാട്ടി. 

“മാമന് എന്റെ അമ്മയെ ഇഷ്ടമല്ലേ?പണ്ട് നിങ്ങൾ പരസ്പരം ഇഷ്ടത്തിലായിരുന്നില്ലേ? എനിയ്ക്കിതൊന്നും അമ്മയോട് ചോദിയ്ക്കാൻ ധൈര്യമില്ല. “

അവന്റെ ചോദ്യം ജയമോഹനെ ഞെട്ടിച്ചു. അറിയാതെ കാല് പെട്ടെന്ന് ബ്രേക്കിൽ അമർന്നു. 

“എനിക്ക് മെഡിസിന് അഡ്മിഷൻ കിട്ടുമെന്ന് ഉറപ്പാണ്. പക്ഷേ ഞാനെങ്ങനെ പോകും? ഞാൻ പോയാൽ അമ്മ തനിച്ചാകും. അമ്മമ്മ ഇന്നോ നാളെയോ എന്ന മട്ടിൽ കിടപ്പാണല്ലോ. അമ്മയ്ക്കൊരു ജീവിതം കൊടുക്കാൻ മാമന് കഴിയില്ലേ? എൻ്റെ അമ്മയ്ക്കൊരു കൂട്ട്. “

“എന്തൊക്കെയാ സൂര്യാ നീയി പറയുന്നത്. അമ്മയ്ക്ക് നീയില്ലെ, മാമൻ വേറൊരു സ്ഥലത്തേയ്ക്ക് ട്രാൻസ്ഫർ ആയി പോകുവാണ്. ഇനിയൊരു മടക്കമില്ല. “

“ഞാൻ വളരെ അധികം ആലോചിച്ചിട്ടാണ് പറയുന്നത്. അമ്മയ്ക്ക് മാമനെ ഇഷ്ടമായിരുന്നുവെന്നെനിയ്ക്കറിയാം. ഇപ്പോഴും ഇഷ്ടമാണ്, ബഹുമാനമാണ്. എന്റെ അമ്മയെ വേറെ ആരും ഇങ്ങനെ സംരക്ഷിക്കില്ല. നാളെ അമ്മയുടെ പിറന്നാളാണ്. മാമനെ മുന്നിൽ കൊണ്ട് നിർത്തിയിട്ടു അമ്മയ്ക്ക് ഏറ്റവും വിലപിടിപ്പുള്ള ഒരു പിറന്നാൾ സമ്മാനം നല്കണമെനിക്ക്. എന്റെ അമ്മ സന്തോഷിക്കണ്ടേ. വേറെ ഒന്ന് കൊണ്ടും അമ്മ സംതൃപ്തയാകില്ല. “

ജയമോഹൻ അവന്റെ കയ്യിൽ തലോടി. 

“നിനക്കുറപ്പാണോ നിന്റെ അമ്മയ്ക്ക് സന്തോഷമാകുമെന്ന്. നിനക്ക് സമ്മതമാണെന്ന്. “

“ഉറപ്പാണ്, സന്തോഷം അമ്മയ്ക്ക് മാത്രമല്ല എനിയ്ക്കും. “

തന്റെ നെഞ്ചിലേക്ക് തല ചേർത്ത് കണ്ണടച്ച് ചാരി കിടക്കുന്ന അവന്റെ മുടിയിഴകളിൽ ജയമോഹൻ തലോടി. വണ്ടിയുടെ കണ്ട്രോൾ നഷ്ടപ്പെടാതെ അയാൾ അവന്റെ മൂർദ്ധാവിൽ ചുംബിച്ചു. അവനയാളെ ചേർത്ത് പിടിച്ചു. 

നിഷ പിള്ള

Post Views: 31
5
Nisha Pillai

8 Comments

  1. Sunandha Mahesh on October 4, 2023 7:12 PM

    നല്ല കഥ 👍

    Reply
    • Nisha Pillai on October 11, 2023 6:59 PM

      സ്നേഹം സന്തോഷം

      Reply
  2. Shreeja R on October 4, 2023 3:49 PM

    മനോഹരം 👍

    Reply
    • Nisha Pillai on October 11, 2023 6:59 PM

      സ്നേഹം സന്തോഷം

      Reply
  3. JAYASANKAR on October 4, 2023 10:59 AM

    നല്ല കഥ. നല്ല ഭാഷ. 💐💐

    Reply
    • Nisha Pillai on October 11, 2023 7:00 PM

      സ്നേഹം സന്തോഷം

      Reply
  4. Joyce Varghese on October 2, 2023 9:13 PM

    നല്ല കഥ. End ശുഭമായതു good ഫീൽ ഉണ്ട്‌.
    👌

    Reply
    • Nisha Pillai on October 3, 2023 7:25 PM

      സ്നേഹം

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.