Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » “വാവേ.. ഒന്നും സംഭവിക്കില്ല… എന്റെ ഹൃദയമിടിപ്പാണ് നീ!”
കഥ ഗർഭം സ്ത്രീ

“വാവേ.. ഒന്നും സംഭവിക്കില്ല… എന്റെ ഹൃദയമിടിപ്പാണ് നീ!”

By മന്ന മെരീസOctober 6, 2023Updated:October 10, 202312 Comments5 Mins Read142 Views
Bookmark Now
Please login to bookmark Close

No account yet? Register

സഹൃദയ ഹോസ്പിറ്റലിന്റെ ചവിട്ടുപടിയിൽ കാലു വച്ചപ്പോൾ തന്നെ മനസ്സിലാവുന്നു, ഇത്തിരി പോലും പൊടി കാണാൻ സാധിക്കാത്ത വിധത്തിൽ അവിടുത്തെ ഭംഗിയുള്ള മാർബിൾ നിലങ്ങൾ തുടച്ച് വൃത്തിയാക്കി കഴിഞ്ഞു. എങ്ങും നേർമ്മയേറിയ സുഗന്ധം പരക്കുന്നു. രാവിലത്തെ ഷിഫ്റ്റിലേക്കുള്ള നേഴ്സുമാരും ഡോക്ടർമാരും വെള്ളക്കോട്ടണിഞ്ഞ് ചുണ്ടിൽ ഒരു ചെറു മന്ദസ്മിതത്തോടെ പ്രഭാതത്തിന്റെ പ്രസരിപ്പുമായി ആശുപത്രിയിലേക്ക് എത്തിത്തുടങ്ങി.

ഡോ. സപ്ന… ഏറ്റവും അധികം സൽപ്പേരുള്ള, ലാഭേച്ഛ കൂടാതെ ആതുരസേവനം നടത്തുന്ന, രോഗികളോട് നൂറു ശതമാനം ആത്മാർത്ഥത പുലർത്തുന്ന ഗൈനക്കോളജിസ്റ്റാണ്. ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിലേക്ക് നടക്കുമ്പോൾ എന്താണെന്നറിയില്ല; ഹൃദയ താളം വല്ലാണ്ട് വേഗത്തിൽ മിടിക്കുന്നതുപോലെ.

കല്യാണം കഴിഞ്ഞ്, പി സി ഒ ഡി, തൈറോയ്ഡ് ഒക്കെ ഉള്ളതുകൊണ്ട് ഏറെ നാളത്തെ ചികിത്സയിലൂടെയാണ് ആദ്യത്തെ ഇരട്ട പെൺകുട്ടികൾ ജനിച്ചത്. വീണ്ടും വലിയ ഇടവേളയില്ലാതെതന്നെ അടുത്ത കുട്ടിക്കും ജന്മം നൽകി. ആ രണ്ടുപ്രാവശ്യവും ലേബർ റൂമിൽ നിന്ന് ജീവൻ തിരിച്ചുകിട്ടി ഇറങ്ങിയത് ഈശ്വരാധീനം ആണെന്ന് ഡോക്ടർ അന്നേ പറഞ്ഞതാ. എൻറെ ആരോഗ്യസ്ഥിതി മോശമായ സ്ഥിതിക്ക് ഇനി ഒന്നിനും വേണ്ടി ശ്രമിക്കല്ലേ എന്ന് പറഞ്ഞതുകൊണ്ട് ഞങ്ങൾ ഗർഭനിരോധന മാർഗം സ്വീകരിച്ചവരാണ്. എന്നിട്ടും ഈ പ്രായത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് വിചാരിച്ചില്ല. ക്രമം തെറ്റിവരുന്ന ആർത്തവം ആയതുകൊണ്ട് അറിയാനും താമസിച്ചുപോയി.

“വരൂ… ഇരിക്കൂ!”

അവിടെ കിടന്ന കസേരയിൽ ഞങ്ങൾ ഇരിപ്പായി.

“ഡോക്ടർ… ഒരു പ്രശ്നവുമില്ല; എല്ലാം ശരിയാണെന്ന് പറഞ്ഞിട്ടേ ഞങ്ങൾ ബന്ധപ്പെട്ടിട്ടുള്ളൂ. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ല” അനിൽ മേശപ്പുറത്തിരിക്കുന്ന പേപ്പർ വെയ്റ്റ് കൈയിലെടുത്തുകൊണ്ട് പിറുപിറുത്തു. അപ്പോഴും ഒന്നും ഉരിയാടാതെ വെറുതെ ശരീരത്തെ മാത്രം കസേരയിൽ സ്ഥാപിച്ചുകൊണ്ട്, മനസ്സ് എങ്ങോ അലയാൻ വിട്ട് നിർനിമേഷയായി ഇരിക്കുകയായിരുന്നു അദ്ദേഹത്തിൻറെ ഭാര്യ ഗൗരി.

” നോക്ക്… ഒരു കോൺട്രാസെപ്റ്റിവ്സും നൂറുശതമാനം സെക്യൂർ അല്ല. ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിക്കാം. എന്തായാലും നിങ്ങൾ പേടിക്കാതിരി. സ്കാനിംഗ് റിപ്പോർട്ട് കണ്ടിട്ട് നമുക്ക് തീരുമാനിക്കാം എന്താ വേണ്ടതെന്ന്.” സമയം ഒച്ചിഴയും പോലെ മുന്നോട്ടു നീങ്ങി.

കയ്യിൽ കിട്ടിയ റിപ്പോർട്ട് പരിശോധിച്ച ഡോക്ടറുടെ മുഖത്ത് ദൈന്യത നിഴലിച്ചു.

“എന്താ ഡോക്ടർ?”

“അതെ.. റിപ്പോർട്ടിൽ കുറച്ച് പ്രോബ്ലം കാണിക്കുന്നുണ്ട്. അതായത്; കൊച്ചിന്റെ തലച്ചോറിന്റെ സ്രവം രക്തത്തിൽ കലരുന്നു. അത് ചില സാഹചര്യത്തിൽ അമ്മയുടെ ജീവന് ആപത്തായേക്കാം. തന്നെയല്ല; ഒരു ബുദ്ധി വൈകല്യമുള്ള കുഞ്ഞാണ് ജനിക്കുന്നതെങ്കിൽ? അതും…. നിങ്ങൾക്ക് എന്നും സങ്കടമാകില്ലേ? അതുകൊണ്ട് ഞാൻ സജസ്റ്റ് ചെയ്യുന്നത് ഒരു അബോർഷൻ തന്നെയാണ്. വെറുതെ റിസ്ക് എടുക്കേണ്ട എന്നെ ഞാൻ പറയൂ. നിങ്ങൾ വീട്ടിൽ പോയി നല്ലതുപോലെ ആലോചിച്ചു തീരുമാനമെടുക്കൂ”

ഡോക്ടറുടെ ആ വാക്കുകൾ എന്നിൽ കടുത്ത നിരാശയുളവാക്കി. തിരികെ വീട്ടിലേക്ക് പോകുന്ന വഴി അവൾ അവനോട് ;
“അനിലേട്ടാ… നമുക്ക് ഈ കുഞ്ഞിന് എത്ര പ്രശ്നം ഉണ്ടായാലും കളയണ്ട. നല്ല ആരോഗ്യവും ആയുസ്സുമുള്ള ഒരു കുഞ്ഞിനെയാണ് ഞാൻ സ്വപ്നം കാണുന്നതെങ്കിലും നമ്മുടെ പെൺകുട്ടികൾക്ക് കിട്ടുന്നത് ഒരു ഉണ്ണിയാണെങ്കിലോ?”

” ൻ്റെ ഗൗരി… നീയിതെന്തു ഭ്രാന്താ പറയുന്നേ? തൽക്കാലം എൻറെ പൊന്നുമോൾ ഒന്നും ആലോചിക്കാതെ വെറുതെ ശാന്തമായിരിക്ക്” എന്നും പറഞ്ഞ് അവൻ എന്റെ കവിളിൽ തലോടി. ഞാൻ പിന്നെ ഒന്നും മിണ്ടാതെ വെറുതെ പുറത്തേക്കു നോക്കിയിരുന്നു. അപ്പോൾ റോഡിൽ ഇരുവശത്തും നാനാ നിറത്തിലുള്ള അരളി പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്നതാണ് കാണാനായത്.

അന്നത്തെ രാത്രി എനിക്ക് ഉറക്കം വന്നില്ല. ഒരു കുരുന്ന ജീവനാണെങ്കിലും എന്തെല്ലാം പോരായ്മകൾ ഉണ്ടെങ്കിലും അതിനെ വേണ്ടെന്നു വയ്ക്കാൻ നാം തീരുമാനിക്കുമ്പോൾ, നാമില്ലാതാക്കുന്നത് നമ്മുടെ പ്രാണനെ തന്നെയല്ലേ!എന്തുതന്നെയായാലും വേണ്ടെന്ന് വയ്ക്കുന്ന ഓരോരുത്തർക്കും അവരുടേതായ കാരണങ്ങളും ന്യായീകരണങ്ങളും ഉണ്ടാകാം. പക്ഷേ എത്ര ശ്രമിച്ചിട്ടും എനിക്കൊട്ടും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.

ദൈവം കത്തിച്ച പ്രകാശം നമ്മളായി ഊതി കെടുത്തുന്നത് നല്ലതാണോ? ഞാനെൻറെ വയറിൽ തലോടിക്കൊണ്ടിരുന്നു; ഈ ജീവനെ എന്നിൽ നിന്നും വേർപ്പെടുത്തുമല്ലോ എന്ന ആകുല ചിന്തയിൽ! ഇനിയും കൊടുക്കാൻ സാധിക്കാത്ത വാത്സല്യം പകർന്ന്, എൻറെ മാറിലെ മാധുര്യം നുകരാൻ ഭാഗ്യമില്ലാത്ത, എന്നെ വിട്ടു പിരിയാൻ പോകുന്ന ആ കുഞ്ഞിനെ ഓർത്ത് തേങ്ങി കരഞ്ഞു.

ഈ സമയം അമ്മയുടെ ചൂടേറ്റ് പൊക്കിൾകൊടിത്തുമ്പിൽ ഊഞ്ഞാലാടി സുഖസുഷുപ്തിയിൽ ആയിരുന്നു കുഞ്ഞുവാവ. അവളുടെ സങ്കടം ഗർഭപാത്രത്തിനുള്ളിൽ മറ്റൊലി കൊണ്ടതാവാം; വാവ ഒന്നുകൂടി അവളുടെ വയറിന്റെ ഓരംചേർന്ന് ചുരുണ്ട് പിണഞ്ഞു. അമ്മയുടെ തേങ്ങൽ അറിയാൻ സാധിക്കുന്നത് കൊണ്ടാവാം, ആ നിമിഷം കുഞ്ഞി കണ്ണുകളിലും നനവ് പടർന്നു. “എന്നെ കൊല്ലരുത് അമ്മേ….” എത്രയോ ആഴ്ചകളായി അമ്മയുടെ ഉള്ളിൽ പറ്റിച്ചേർന്നു കിടക്കുന്നു. ഒമ്പത് മാസം കഴിഞ്ഞ് എനിക്ക് പുറത്തുവന്ന് എൻറെ അമ്മയെ കാണണം. ഞാൻ ഒരിക്കലും അമ്മയുടെ ജീവന് ആപത്താവില്ല. അമ്മയുടെ മാറിലെ ചൂടു പറ്റി കിടക്കണം. അച്ഛൻറെ കയ്യിൽ തൂങ്ങി പിച്ച വയ്ക്കുകയും ചേച്ചിമാരോടൊപ്പം കളിച്ചുല്ലസിക്കുകയും വേണമമ്മേ. എന്നൊക്കെ ആ കുഞ്ഞുവാവ എന്നോട് കേഴുന്നതായി എനിക്ക് തോന്നി.

വയറ്റിൽ ജീവൻറെ തുടിപ്പ് ഉണ്ടെന്നറിയുമ്പോൾ തന്നെ ഒരു സ്ത്രീ അമ്മയായി മാറും. സ്വന്തം കുഞ്ഞിനെ കീറിമുറിച്ച് ചുവന്ന രക്തക്കട്ടകളായി പുറന്തള്ളാൻ ഏത് അമ്മയ്ക്കാണ് മനസ്സ് വരിക?

“വാവേ… ഒന്നും സംഭവിക്കില്ല… എന്റെ ജീവന് ആപത്ത് സംഭവിച്ചാലും നിന്നെ വേണ്ടെന്ന് വെക്കാൻ ഈ അമ്മയ്ക്ക് ആവില്ല” അവൾ പതിയെ വയറിനു മേലെ തലോടി പറഞ്ഞു. ഒപ്പം തന്നെ അടുത്ത കിടന്ന അവന്റെ കരം കുഞ്ഞിൻറെ സുരക്ഷ ആഗ്രഹിച്ച പോലെ വയറിനു മേലെ വെച്ചു.

” ദേ… നോക്ക് ഏട്ടാ, നമുക്കീ വാവ വേണം”. എൻറെ ജീവനിൽ കൂടി ശ്വസിച്ചും കളിച്ചും കഴിയുന്ന ഈ കുട്ടി, ഞാൻ സംരക്ഷിച്ചു കൊള്ളും എന്ന വിശ്വാസത്തിലല്ലേ എൻറെ വയറ്റിൽ കിടന്ന് ആനന്ദ നൃത്തമാടുന്നത്. ഇതിൻറെ ഓരോ തുടിപ്പും ഓരോ നിമിഷവും ഞാൻ അറിയുന്നുണ്ട്. ആരെന്തു പറഞ്ഞാലും എന്റെ ജീവൻ പോയാലും ദൈവം എൻറെ വയറ്റിൽ കുരുത്ത കുരുന്നിനെ ഞാൻ നശിപ്പിക്കില്ല.

“നീയീ കുഞ്ഞിന് ജന്മം നൽകിയാൽ, നിൻറെ അവസ്ഥയെക്കുറിച്ച് ആലോചിക്കാത്തത് എന്താ?”

ഏട്ടാ… എത്രയോ ദമ്പതികൾ ഒരു കുഞ്ഞിനെ സ്വപ്നം കണ്ട് പ്രാർത്ഥനയും വഴിപാടുമായി നടക്കുന്നു. എന്നിട്ടും ദൈവം എൻറെ വയറ്റിൽ തന്നെ ഈ കുരുന്നിനെ നിക്ഷേപിച്ചെങ്കിൽ, അതിനെന്തെങ്കിലും പദ്ധതി ഉണ്ടാവില്ലേ? വേണ്ട, ഒന്നാലോചിച്ചു നോക്കിയാൽ; നമ്മളു് തന്നെ അതിനുദാഹരണം അല്ലേ?

“ഗൗരി… നീ പറയുന്നതുപോലെ എളുപ്പമല്ല കാര്യങ്ങൾ. നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എനിക്കും മക്കൾക്കും ആരാ ഉള്ളത്? എനിക്ക് നിന്നെ കുറിച്ചാണ് ആധി. സാരമില്ല…. തൽക്കാലം കൂടുതലൊന്നും ആലോചിക്കാതെ നീയുറങ്ങ്.”

പിറ്റേന്ന് ഡോക്ടറെ കണ്ടപ്പോൾ, ആ കൺസൾട്ടിംഗ് റൂമിലെ ചുവരിൽ കാണുന്ന പിഞ്ചോമനകളുടെ ചിത്രങ്ങൾ എന്നെ നോക്കി ചിരിക്കുന്നത് പോലെ

“എന്ത് തീരുമാനിച്ചു നിങ്ങൾ?” ഡോക്ടറുടെ ചോദ്യം എന്നിൽ പരിസരബോധം ഉണ്ടാക്കി. അന്നേരം അവൾ വിഷമിച്ചില്ല. എവിടുന്നോ കിട്ടിയ ധൈര്യം സംഭരിച്ച് അവൾ ഉറച്ചുതന്നെ പറഞ്ഞു;

“ഡോക്ടർ…. എൻറെ ജീവന് എന്തുതന്നെ സംഭവിച്ചാലും, എനിക്ക് കുഞ്ഞിനെ പ്രസവിക്കണം. ഈശ്വരനായിട്ട് തന്നതല്ലേ? അഥവാ കുഞ്ഞിന് വൈകല്യമുണ്ടെങ്കിലും അവനും ഈ ഭൂമിയിൽ പിറക്കാൻ അവകാശമില്ലേ?” അവളുടെ തീരുമാനം ഉറച്ചതായിരുന്നു.

“ഗൗരി.. ഇവിടെ വേണ്ടത് വികാരമല്ല. വിവേകത്തോടെ ചിന്തിക്കുക.” സാധാരണ ഗർഭാവസ്ഥയിൽ ക്ഷണിക്കാതെ തന്നെ വിരുന്നിനെത്തുന്ന രോഗങ്ങൾ ഇത്തവണയും ഗൗരിയുടെ ശരീരത്തിൽ പിടികൂടിയിട്ടുണ്ട്. അതായത് ഈ പഞ്ചാരയും രക്തസമ്മർദ്ദവും. രക്തസമ്മർദ്ദത്തിന്റെ വേരിയേഷൻ മൂലം ചിലപ്പോൾ പൊക്കിൾ കൊടി തകരാറ് വന്നാൽ, കുട്ടിക്ക് ലഭിക്കേണ്ട പോഷണവും വായുവും കിട്ടാതെവന്നാൽ? ആ സാരമില്ല; ആശങ്കപ്പെടേണ്ട! വേണമെങ്കിൽ പരീക്ഷണാർത്ഥം മുന്നോട്ട് പോകാം. ഇങ്ങനെയുള്ള കേസുകളിൽ അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്.

“എന്തായാലും വിഷമിക്കേണ്ട.. ഓക്കെ, ലെറ്റ് ദിസ് പ്രഗ്നൻസി കണ്ടിന്യൂ”

മാസങ്ങൾ കടന്നുപോയി. മുന്നോട്ടുപോകുന്തോറും അനിലിന് ആധി കൂടിക്കൂടി വന്നു. ഡോക്ടറും അനിലും അവളെ നല്ലപോലെ പരിചരിച്ചു. മനസ്സിന് എപ്പോഴും ധൈര്യം കൊടുത്തു. തീയേറ്ററിൽ കേറ്റിയപ്പോൾ അവൾക്ക് തൻറെ പെൺകുട്ടികളെയും അനിലിനെയും കണ്ടപ്പോൾ വല്ലാത്തൊരു സങ്കടം. ഇനി ഞാൻ തിരിച്ചു വരില്ലേന്ന്. അപ്പോഴും ഡോക്ടർ അവൾക്ക് ആശ്വാസം നൽകി.”അരുതാത്തതൊന്നും സംഭവിക്കില്ല… എല്ലാ സുഖമായി പര്യവസാനിക്കും.”

അവൾ അനിലിന്റെ കരം പിടിച്ച് പറഞ്ഞു; “ഞാൻ തിരിച്ചു വന്നില്ലെങ്കിൽ നമ്മുടെ വാവയോട് പറയണം, എനിക്ക്  വാവയെ ഒരുപാട് ഇഷ്ടമായിരുന്നുന്ന്” അത് കേട്ടതും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾക്ക് ഒരു ചുംബനം നൽകി അവൻ നിലത്ത് തളർന്നിരുന്നു.

എത്രനേരമായി… ആ ഇരിപ്പ് ഇരുന്നതെന്നറിയില്ല. അവസാനം ഡോക്ടറുടെ കൈകൾ അയാളുടെ ചുമലിൽ തൊട്ടപ്പോഴാണ് അയാൾ പതിയെ എണീറ്റത്.

“വിഷമിക്കേണ്ട… ആൺകുഞ്ഞ്. നിങ്ങൾക്ക് രണ്ടുപേരെയും ഈശ്വരൻ തന്നു. എന്നാലും കുഞ്ഞിന് സാധാരണ ജനനസമയത്ത് ഉണ്ടാകുന്ന ബിലിറൂബിന്റെ അളവിൽ കുറവ് കാണിക്കുന്നത് കൊണ്ട് തൽക്കാലം രണ്ട് ദിവസത്തേക്ക് NICU വിൽ കിടത്തണം .മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്.”

അങ്ങനെ  മാസങ്ങളോളം അവർ അനുഭവിച്ച ടെൻഷനും വിഷമങ്ങൾക്കും അവസാനം കണ്ടപ്പോൾ… എല്ലാം നല്ലതായി കലാശിച്ചപ്പോൾ… അറിയാതെ തന്നെ അദ്ദേഹം നിലത്തുവീണു എല്ലാ ഈശ്വരന്മാർക്കും നന്ദി പറഞ്ഞു.

ഗൗരി കുഞ്ഞിനെ കണ്ടപ്പോൾ വിറക്കുന്ന കരങ്ങളാൽ കുഞ്ഞിനെ വാങ്ങി മാറോട് ചേർത്ത് അമ്മിഞ്ഞപ്പാൽ നൽകിയപ്പോൾ ആ നിമിഷം അവളാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മയെന്ന് അവർക്ക് തന്നെ തോന്നിപ്പോയി.

ഇന്നത്തെ കാലത്ത് ചിലപ്പോൾ കാമത്തിനും സുഖസൗകര്യങ്ങൾക്കും വേണ്ടി കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാർ കണ്ടേക്കാം.. എന്നാൽ അവരിലും പതിമടങ്ങ് മുകളിലാണ് ഇതുപോലെ സ്വന്തം ജീവൻ പൊലിഞ്ഞാലും സാരമില്ല; കുഞ്ഞിനെ കിട്ടണം എന്ന് കേഴുന്ന അമ്മമാർ. ഈ പ്രസവം ‘അതിസങ്കീർണ്ണം’ എന്നറിഞ്ഞിട്ടും അതിനെ അബോട്ട് ചെയ്യാൻ എല്ലാവരും ഉപദേശിച്ചിട്ടും, സ്വന്തം ജീവൻ വെടഞ്ഞിട്ടാണെങ്കിലും കുഞ്ഞിനെ കിട്ടണമെന്ന് ആഗ്രഹിച്ച ത്യാഗം ഉണ്ടല്ലോ; ആ ത്യാഗം അനുഭവിക്കാൻ ഒരു സ്ത്രീക്ക് മാത്രമേ കഴിയുള്ളൂ അല്ലേ? നിങ്ങൾക്ക് എന്ത് തോന്നുന്നു? നിങ്ങളുടെ തോന്നലുകൾ എന്തുതന്നെയായാലും അതൊരു കമൻറ് ആയി ഇടുക 😊

ചിത്രം കടപ്പാട്
🖋️ Manna Mereeza

Post Views: 37
7
മന്ന മെരീസ

വായന ഏറെ ഇഷ്ടം

12 Comments

  1. Divya Sreekumar on October 11, 2023 4:45 PM

    അമ്മ 😍💜

    Reply
    • Manna Mereeza on October 11, 2023 7:49 PM

      😘😘

      Reply
  2. Reshma lechus on October 11, 2023 3:57 PM

    അമ്മ ❤️

    Reply
    • Manna Mereeza on October 11, 2023 4:23 PM

      🥰🥰

      Reply
  3. Nishiba M on October 11, 2023 1:32 PM

    അമ്മയ്ക്കു മാത്രമേ ആ വിശ്വാസവും ത്യാഗവും ഏറ്റെടുക്കാൻ കഴിയൂ. നന്നായി എഴുതി.

    Reply
    • Manna Mereeza on October 11, 2023 4:24 PM

      Txs 💖💖

      Reply
  4. Sunandha Mahesh on October 8, 2023 11:36 AM

    എന്റെ അനിയനെ എനിക്ക് അങ്ങനെയാണ് കിട്ടിയത്, അബോർഷൻ ചെയ്യുന്നതാണ് നല്ലതെന്ന് ഡോക്ടർ അമ്മയോട് suggest ചെയ്തു പക്ഷേ അമ്മ ചെയ്തില്ല, അതുകൊണ്ട് എനിക്കൊരു സഹോദരനെ കിട്ടി.
    എന്റെ മിഴിയൊന്ന് നനഞ്ഞാൽ എത്ര ദൂരെയാണെങ്കിലും അവന് അറിയും..

    മനോഹരമായ എഴുത്ത് ❤️

    Reply
    • Manna Mereeza on October 8, 2023 1:58 PM

      സ്നേഹം നന്ദ 💕💕

      Reply
  5. drvenus on October 8, 2023 11:34 AM

    അമ്മ മനസ്സ്

    Reply
    • Manna Mereeza on October 8, 2023 1:59 PM

      നന്ദി ട്ടോ വായനയ്ക്ക്🙏💖

      Reply
  6. Sabira latheefi on October 6, 2023 4:19 PM

    എന്റെ കസിൻ സിസ്റ്റർ ഒരുപാട് ചികിത്സക്ക് ശേഷമാണു ഗർഭിണി ആയത്.. അവരുടെ ഗർഭാകാലത്തു ചിക്കൻ പോക്സ് ഉണ്ടാവുകയും ഡോക്ടർസ് അബോർഷൻ ചെയ്യാൻ പറഞ്ഞു. അവര് സമ്മതിച്ചില്ല, എങ്ങനെയുള്ള കുട്ടി ആയാലും സാരമില്ല, നോക്കി കൊള്ളും പറഞ്ഞു. ദൈവം സഹായിച്ചു കുഞ്ഞിന് ഒരു വൈകല്യവും ഉണ്ടായിരുന്നില്ല. ഇപ്പൊ 3year എംബിബിസ് സ്റ്റുഡന്റ് ആണ് ആ മോൻ. നന്നായി എഴുതി

    Reply
    • Manna Mereeza on October 6, 2023 4:35 PM

      Thanks dear 🥰…..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും 😘🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.