Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയം.. പ്രണയം മാത്രം
കഥ പ്രണയം

പ്രണയം.. പ്രണയം മാത്രം

By Ramzeena NasarOctober 7, 2023Updated:November 12, 202412 Comments7 Mins Read275 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്നൊരു സ്കൂൾ യുവജനോത്സവ ദിനമായിരുന്നു. കുറേ ദിവസത്തെ അലച്ചിലിന്റെയും, പരിശീലനത്തിന്റെയും പരിപാടികൾക്കായുള്ള വസ്ത്രവും ആഭരണങ്ങളും ഏറ്റവും കുറഞ്ഞവിലയിൽ ലഭിക്കുന്ന സ്ഥലം അന്വേഷിച്ചുള്ള നടത്തത്തിന്റെയുമൊക്കെ പരിസമാപ്തി സ്റ്റേജിൽ കാണുന്ന ദിവസം. 

ഞാനന്ന് പതിനൊന്നാം ക്ലാസ്സുകാരി. പത്താം ക്ലാസ്സ് എന്ന കടമ്പ കടന്ന് സ്വാതന്ത്ര്യം കിട്ടുന്ന വർഷം. അത് കൊണ്ട് യുവജനോത്സവത്തിന്റെ നടത്തിപ്പ് ചുമതലയെല്ലാം ഞങ്ങൾക്കായിരുന്നു. അതിന്റെ കുറച്ചു അഹങ്കാരവും ഇല്ലാതില്ലായിരുന്നു. പ്രത്യേകം എടുത്ത് പറയത്തക്ക കഴിവൊന്നുമില്ലെങ്കിലും എല്ലാ പരിപാടികൾക്കും പേര് കൊടുക്കും എന്തിനാവോ? ഒന്നിനും അല്ല പരിപാടിയുടെ പേരും പറഞ്ഞു ക്ലാസ്സിൽ കയറാതിരിക്കാൻ തന്നെ. ആദ്യ പീരീഡ് കഴിഞ്ഞാൽ പരിശീലനം എന്നും പറഞ്ഞു ക്ലാസ്സിൽ നിന്നിറങ്ങും പിന്നെ പടച്ചോൻ നേരിട്ട് പറഞ്ഞാലും അവസാന പീരീഡ് വരേ ക്ലാസ്സിൽ കയറില്ല. അതൊക്കെ സ്കൂൾ ജീവിതത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ. 

സ്റ്റേജിൽ പരിപാടികൾ തകൃതിയായി നടക്കുന്നുണ്ട്. എല്ലാ വർഷവും അവസാന പരിപാടികളിൽ ഒന്നായിരിക്കും ഒപ്പന. അത് സ്കൂൾകാരുടെ ഒരു തന്ത്രമാണ് കാണികളെ പിടിച്ചിരുത്താൻ തന്നെ. ഒപ്പന തുടങ്ങിയാൽ കാണികൾ തിങ്ങിനിറയും. 

ഞങ്ങൾ ഒപ്പനക്കുട്ടികൾ വസ്ത്രവും സർവാഭരണ വിഭൂഷിതകളായി മേക്കപ്പ് ചെയ്യുന്ന മാഷിന്റെ അടുത്ത് നിരന്നു. ലോകത്തുള്ള മുഴുവൻ ചായവും ആ മാന്യൻ ഞങ്ങൾടെ മുഖത്തു പുട്ടിയിട്ട് നികത്തി. അപ്പോഴേക്കും സ്റ്റേജിൽ നിന്നും ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്…

 “അടുത്ത പരിപാടി ഒപ്പന അതിനുള്ള കുട്ടികൾ സ്റ്റേജിന്റെ പിറകിൽ റിപ്പോർട്ട് ചെയ്യുക.”

അവസാന നിമിഷമുള്ള ഒപ്പന മാഷിന്റെ സ്റ്റെപ് ഓർമ്മിപ്പിക്കലെല്ലാം കഴിയുമ്പോഴേക്കും ഞങ്ങൾടെ ചെസ്സ് നമ്പർ വന്നു. സ്റ്റേജിൽ നിരയായി നിന്ന് കർട്ടൻ പൊങ്ങിയതും തിങ്ങിനിറഞ്ഞ കാണികളെ നോക്കിയതും ഒന്നിച്ചായിരുന്നു. എന്ത് വിഷമം ഉണ്ടെങ്കിലും കാണികളെ മുപ്പത്തിരണ്ടു പല്ലും കാണിച്ചു ചിരിക്കണമെന്ന ഒപ്പന മാഷിന്റെ ആജ്ഞ ഓർമ്മ വന്നു. സ്റ്റെപ്പുകളൊക്കെ മറന്നു പോകുന്ന പോലെ. മാഷിന്റെ ആജ്ഞാ സ്വരം ഓർത്തു ഞാനും ഇളിച്ചു എന്തൊക്കെയോ കളിച്ചു തുടങ്ങി. ആ നിമിഷം ഭൂമി പിളർന്നു ഒന്ന് താഴെ പോയിരുന്നെങ്കിൽ എന്നുവരെ ആഗ്രഹിച്ചു. കാരണം സ്റ്റേജിൽ നിന്നാൽ നമ്മെ നോക്കി ഇളിക്കുന്ന (ചിരിക്കുന്ന )കാണികൾ ഓരോരുത്തരുടെയും മുഖം നമുക്ക് തെളിഞ്ഞു കാണാം. 

ആ സമയത്തു കാണികൾക്കിടയിൽ നിന്നും എന്നെ തന്നെ നോക്കി നിൽക്കുന്ന അവനെ ശ്രദ്ധിച്ചത്. അവന്റെ നോട്ടത്തിനും ഭാവത്തിനും എന്തോ വ്യത്യസം പോലെ. ഇന്നലെ വരേ പരിപാടിയുടെ നടത്തിപ്പിനും മറ്റുമായി കൂടെ ഉണ്ടായിരുന്നപ്പോൾ തോന്നാത്ത ഒരർത്ഥം അവന്റെ നോട്ടത്തിലുള്ള പോലെ. അവനായിരുന്നു ഞങ്ങളുടെ ഹൗസ് ക്യാപ്റ്റൻ. സ്വന്തം ഹൗസിനെ വിജയിപ്പിക്കാൻ രാഷ്ട്രീയക്കാരെ പോലെ ആരുടെ കാലു വേണമെങ്കിലും പിടിക്കും. അതിനു വേണ്ടിയാണ് കൂടെ നിന്നതും. സ്കൂൾ സമയം കഴിഞ്ഞാൽ ഫോണിലും ഒരുപാട് സംസാരിച്ചിരുന്നു അപ്പോഴൊന്നും തോന്നാത്ത എന്തോ ഒരു ഭാവം അവന്റെ മുഖത്തുണ്ടോ? ഒരുപക്ഷെ എന്റെ തോന്നൽ മാത്രമാവും എന്നൊക്കെ ചിന്തിച്ചപ്പോഴേക്കും ഒപ്പനയിലെ അവസാന ഭാഗം ആയിട്ടുണ്ടായിരുന്നു. കാണികളോട്‌ യാത്രയും പറഞ്ഞു മണവാട്ടിയെം കൊണ്ട് സ്റ്റേജ് വട്ടമിട്ടു. അധികം പരിക്കുകൾ ഇല്ലാതെ ഒപ്പന തീർത്തു. സ്റ്റേജിന്റെ പിന്നിൽ എത്തിയതും അതാ അവൻ അവിടെ വന്നു കാത്തു നിൽക്കുന്നു. 

എന്നോടെന്തോ അധികാരം അവനുണ്ടെന്ന ഭാവത്തിൽ എന്നെവന്നു കെട്ടിപ്പിടിച്ചു, സ്ഥലകാല ബോധം ഇല്ലാത്ത പോലെ അവൻ “നമ്മുടെ ഒപ്പനയാട്ടോ ഏറ്റവും നന്നായിട്ടുള്ളത്‌ നമുക്ക് തന്നെ ഒന്നാം സമ്മാനം ലഭിക്കും “. ഒരു പന്ത്രണ്ടാം ക്ലാസ്സുകാരന് ഇവളെ കെട്ടിപിടിക്കാൻ മാത്രം എന്താ? എന്ന ഭാവത്തിൽ ചുറ്റുമുള്ള ടീച്ചർമാരുടെയും മാഷന്മാരുടെയും അർത്ഥം വെച്ച നോട്ടം കൂടി ആയപ്പോൾ സങ്കടവും ദേഷ്യവും ഒന്നിച്ചു വന്നു. അക്കാലത് ഒരു ഷേക്ക്ഹാൻഡ് വരേ ആൺകുട്ടികൾക്ക് കൊടുക്കാത്ത കാലം. അപ്പോഴാണ് അവനിൽന്നും അങ്ങനെ ഉള്ള പെരുമാറ്റം. അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 

കൂട്ടുകാരികളൊക്കെ ഒരുവിധം സമാധാനിപ്പിച്ചു. അവൻ അറിയാതെ സന്തോഷത്തിൽ ചെയ്തതാവുമെന്നൊക്കെ പറഞ്ഞപ്പോൾ അൽപ്പം ആശ്വാസമായി. അപ്പോഴും സ്റ്റേജിൽ പരിപാടികൾ നടന്നു കൊണ്ടിരുന്നു. 

മൊബൈൽ ഫോണും സ്കൂൾ ഗ്രൂപ്പുകളൊന്നും ഇല്ലാത്ത കാലമായിരുന്നു അത്. കൂടെ പഠിച്ച ചില കുട്ടികളൊക്കെ പത്തുകഴിഞ്ഞാൽ വേറെ സ്കൂളിൽ പോവും. ഞാനടക്കമുള്ള കുറച്ചു കുട്ടികൾ മാത്രമാണ് പതിനൊന്നിലും അതേ സ്കൂളിൽ പഠനം തുടർന്നത്. ആ പോയ കൂട്ടുകാരെയൊക്കെ കാണാൻ പറ്റുന്ന ദിവസം കൂടിയാണ്‌ യുവജനോത്സവം. പഴയ കൂട്ടുകാരെയൊക്കെ കണ്ട സന്തോഷത്തിൽ എല്ലാം മറന്നു ഉച്ചത്തിൽ സംസാരവും കളിയും ചിരിയുമൊക്കെ ആയി നിൽക്കുമ്പോൾ അതാ എന്നെ കയറിപ്പിടിച്ചവൻ മുന്നിൽ തന്നെയും നോക്കി നിൽക്കുന്നു. ആ സമയത്തു അവനെ കണ്ടപ്പോൾ വല്ലാത്ത ശുണ്ഠിയാ തോന്നിയത്. അവന്റെ ആ നോട്ടത്തിൽ എന്തോ കള്ളത്തരം ഉണ്ടല്ലോ വല്ല ചുറ്റിക്കളിയുമുണ്ടോ എന്നൊക്കെ പറഞ്ഞു കൂട്ടുകാരുടെ കളിയാക്കലും കൂടി ആയപ്പോൾ എന്റെ മനസ്സിലും ചെറിയ സംശയം തോന്നാതിരുന്നില്ല. അവനെ ശ്രദ്ധിക്കാതെ കൂട്ടുകാരോട് സംസാരം തുടർന്നെകിലും അവൻ പോയി കൺമറയുന്നത് വരേ എന്റെ നോട്ടം അവനിൽ തന്നെ തറച്ചു നിന്നിരുന്നു. 

കുറേ ദിവസത്തെ അലച്ചിലിനും പരിശീലനത്തിനുമെല്ലാം താൽക്കാലികമായി വിടപറഞ്ഞു യുവജനോത്സവം കൊടിയിറങ്ങി. അതിയായ ക്ഷീണവും തളർച്ചയും കാരണം വീട്ടിലെത്തി കുളിച്ചു ശുദ്ധിയായൊന്നു മയങ്ങാൻ കിടന്നപ്പോഴേക്കും ലാൻഡ്ഫോൺ ബെല്ലടിക്കുന്നു. മടിപിടിച്ചുകിടക്കുന്നത് കൊണ്ട് എടുക്കാൻ തുനിഞ്ഞില്ല. വീണ്ടും നിർത്താതെ ഉള്ള ഫോണിന്റെ ബെല്ലു കേട്ടപ്പോൾ അമ്മയുടെ ശകാരം, നിന്റെ വളയൊന്നും ഊരിപ്പോവില്ല ആ ഫോണോന്നെടുത്താൽ. ആരൊക്കെയോ മനസ്സിൽ പ്രാകി ഫോൺ എടുത്തപ്പോൾ മറുതലക്കൽ അവന്റെ സ്വരം. പതിഞ്ഞ സ്വരത്തിൽ ആണ് സംസാരം. സ്കൂളിൽ വെച്ച് ചെയ്തത് എനിക്കിഷ്ടമായില്ല എന്ന് എന്റെ മുഖഭാവത്തിൽ നിന്നും അവൻ മനസ്സിലാക്കിയിരുന്നു. 

“എന്താ വിളിച്ചത്?”, ഞാൻ സ്വരം കടുപ്പിച്ചു. 

മറുതലക്കൽ അവൻ “ഇന്ന് സ്കൂളിൽ സ്കൂളിൽ വെച്ച് സംഭവിച്ചത് തെറ്റാണ്. ക്ഷമ ചോദിക്കുന്നു. ഒന്നും മനസ്സിൽ വെക്കരുത്. “

ആ ക്ഷമാപണം കേട്ടപ്പോൾ എന്റെ ദേഷ്യവും സങ്കടവുമൊക്കെ അലിഞ്ഞില്ലാതെയായി. 

പിന്നെയും സംസാരം തുടർന്നു. ഫോൺ വെക്കുന്ന സമയം അവൻ ഒരു കാര്യം പറയാൻ ഉണ്ടെന്ന് “ആൺകുട്ടികളോട് സംസാരിക്കുമ്പോൾ കുറച്ചു പരിധിയൊക്കെ വെക്കണംട്ടോ ” ഇതു കേട്ടതും എന്റെ പോയ ദേഷ്യം ഇരട്ടിയായി തിരിച്ചു വന്നു. മേലിൽ എന്റെ വ്യക്തിപരമായ കാര്യത്തിൽ ഇടപെടരുതെന്ന് വിലക്കി അമർഷത്തോടെ ഫോൺ വെച്ചു. 

എന്റെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്താൻ അമ്മയെ പോലും അനുവദിക്കാറില്ല. അപ്പോഴാ പുറത്തുനിന്ന് ഒരുത്തൻ. അന്ന് കണികണ്ടവനെ ശപിച്ചു ഞാൻ സുഖമായി കിടന്നുറങ്ങി. 

പിറ്റേന്ന് സ്കൂളിൽ സാധാരണപോലെ പ്രവർത്തനം തുടങ്ങി. ഇനിയൊരു തരികിടയും നടക്കില്ല. കാരണം അരക്കൊല്ല പരീക്ഷ അടുത്തെത്തി. ഇനി പഠിപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നൊക്കെ മനസ്സിൽ തീരുമാനമെടുത്തിരുന്നു. 

ഒരു ഇന്റെർവൽ സമയത്തു ക്ലാസിനു മുന്നിൽ വന്നു നിൽക്കുന്ന അവനെ രൂക്ഷമായി നോക്കി. പക്ഷെ വളരെ ദയനീയത തുളുമ്പുന്ന നോട്ടമായിരുന്നു അവന്റെ. “ഒരു കാര്യം പറയാനുണ്ട് ഒന്ന് ക്ലാസ്സിനു പുറത്തോട്ട് വരുമോ “എന്ന് യാചനയുടെ സ്വരത്തിൽ ആയിരുന്നു പറച്ചിൽ, പക്ഷെ ഞാൻ കുറച്ചു തിരക്കിലാണെന്നു പറഞ്ഞു ഒഴിഞ്ഞുമാറി. 

കുറേ മാസങ്ങൾ അവനുമായി ഒന്നും സംസാരിക്കാതെ കടന്നു പോയി. 

ഫോൺ വിളിച്ചും ഇന്റെർവൽ സമയങ്ങളിലുമൊക്കെ യാചനയുടെ ഭാവത്തിൽ എന്തോ പറയാൻ ശ്രമിച്ചെങ്കിലും ഞാൻ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഒരു ദിവസം അവന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായ ഒരു കൂട്ടുകാരിയുണ്ടവന്. ഞങ്ങൾ ഒന്നിച്ചാണ് സ്കൂളിൽ പോവുന്നതും വരുന്നതുമൊക്കെ. അന്ന് പതിവില്ലാതെ അവൾ എന്നോട് മാത്രം കുറേ സംസാരിച്ചിട്ട് പറഞ്ഞു. “വീട്ടിൽ എത്തിയാൽ എന്നെ ഒന്ന് വിളിക്കണം ഒരു കാര്യം പറയാനുണ്ടെന്നും കുറച്ചു പേഴ്‌സണൽ ആണ് അതുകൊണ്ട് ഇപ്പോൾ പറയാൻ കഴിയില്ലെന്നും”. വീട്ടിലെത്തുന്ന വരേ അവൾക്കെന്താവും പറയാനുള്ളത് എന്നുള്ള ചിന്തയായിരുന്നു. 

വീട്ടിൽ എത്തി അമ്മ ഉണ്ടാക്കിയ ചായയും ഇലയടയും അകത്താക്കി അല്പം നെഞ്ചിടിപ്പോടെ അവളുടെ നമ്പറിൽ കുത്തി വിളിച്ചു. മറുതലക്കൽ അവൾ ഫോണെടുത്തു പലകാര്യങ്ങളും സംസാരിച്ച കൂട്ടത്തിൽ അവർക്ക് സ്റ്റഡിലീവ് ആവാൻ ആയെന്നും ഇനി കുറച്ചു ദിവസം കൂടിയേ ക്ലാസ് ഉണ്ടാവൂ എന്നുപറഞ്ഞപ്പോൾ മനസ്സിൽ പെട്ടെന്നൊരു നൊമ്പരം ഉടലെടുത്തു. അതുവരെ ഇല്ലാത്ത ഒരുതരം വിമ്മിഷ്ടവും. അവൾ സംസാരം തുടർന്ന് കൊണ്ടിരുന്നു. ഫോൺ വെക്കുന്ന സമയം അവളിങ്ങനെ പറഞ്ഞു “അവൻ ഒരു പാവമാണ്. നിന്നെ വലിയ കാര്യമാണ്. നീ ഇനിയെങ്കിലും ഈ പിണക്കം മാറ്റി അവനോടൊന്നു സംസാരിക്കു. ഞങ്ങൾ ഇനി കുറച്ചു ദിവസം കൂടിയേ സ്കൂളിൽ ഉണ്ടാവൂ. ഇനി ചിലപ്പോൾ കണ്ടെന്ന് പോലും വരില്ല. അതു കൊണ്ട് നീ വിളിച്ചു അവനു പറയാനുള്ളതൊന്ന് കേൾക്ക് “. അവൾ അത്രയും പറഞ്ഞു ഫോൺ വെച്ചു. 

മനസ്സിൽ അകാരണമായ ഒരു വിഷമം. ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്ന് ഓരോന്ന് ചിന്തിക്കുമ്പോൾ അമ്മയുടെ വഴക്കു കേട്ട് എന്തോ തിന്നുവെന്ന് വരുത്തി എഴുന്നേറ്റ്  പോന്നു. അന്ന് രാത്രി എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. ഇത്രയും ദിവസം അവനോട് സംസാരിക്കാതെ ഇരുന്നതിൽ ആദ്യമായൊരു കുറ്റബോധം തോന്നി. അവൻ വന്നു യാചിച്ചിട്ടും അവനെ നിഷ്ക്കരുണം ഒഴിവാക്കിയതിൽ അതിയായ വിഷമവും. പാവം എത്ര പിന്നാലെ നടന്നു. കൂട്ടുകാരികൾ പറഞ്ഞിട്ടും കേട്ടില്ലായിരുന്നു. അന്നുവരെ തോന്നാത്ത ഒരിഷ്ടം അവനോട് തോന്നിയോ മനസ്സിൽ. പ്രണയത്തിന്റെ കാര്യത്തിൽ പണ്ടേ ഒരു മൂരാച്ചിയായിരുന്നു ഞാൻ. ആർക്കും അത്ര പെട്ടെന്ന് പിടികൊടുക്കില്ല. 

പക്ഷെ അവന് തന്നോട് പ്രണയമാണോ അതോ നല്ലൊരു കൂട്ടുകാരി പിണങ്ങിയതിൽ ഉള്ള വിഷമമാണോ? എന്നൊക്കെ ചിന്തിച്ചു വെളുപ്പാൻ കാലത്തായിരുന്നു നിദ്ര കൺപോളകളെ തഴുകിയത്. 

പിറ്റേന്ന് സ്കൂളിൽ പോവാൻ അന്നുവരെ ഇല്ലാത്ത ഒരുത്സാഹം ഉണ്ടായിരുന്നു മനസ്സിൽ. അന്നുവരെ ഇല്ലാത്ത ഒരുക്കവും. ഇന്നെന്തായാലും അവനോട് സംസാരിക്കണമെന്ന് മനസ്സിൽ തീരുമാനമെടുത്താണ് അന്ന് സ്കൂളിൽ പോയത്. 

സ്കൂളിൽ എത്തി അവന്റെ ക്ലാസ്സ് മുറിയിൽ എത്തിയപ്പോൾ ഇടംകണ്ണിട്ട് ക്ലാസ്സിലേക്ക് നോക്കിയെങ്കിലും അവനെ അവിടെയൊന്നും കണ്ടില്ല. മനസ്സിൽ വല്ലാത്ത നിരാശ തോന്നി പിറ്റേന്നും കാണാതായപ്പോൾ മനസ്സിന്റെ ക്ഷമ നശിച്ചു. പക്ഷെ ഈ കാര്യം ആരോടും പറയാനും പറ്റില്ല, കാരണം ശത്രുവിനെ പോലെ കണ്ടവനെപ്പറ്റി തിരക്കിയാൽ എല്ലാവരും കളിയാക്കും അത് കൊണ്ട് എന്റെ ദുരഭിമാനം അതിനും സമ്മതിച്ചില്ല. 

മൂന്നാമത്തെ ദിവസവും അവനെ കാണാതായപ്പോൾ മനസ്സിൽ സങ്കടം തിങ്ങി നിറഞ്ഞു. സത്യത്തിൽ എനിക്ക് അവനോട് കടുത്ത പ്രണയമായിരുന്നെന്ന് ആ വിഷമവും അക്ഷമയുടെയും കാരണമൊക്കെ അതുതന്നെ എന്ന് തിരിച്ചറിയാൻ വലിയ സമയമൊന്നും വേണ്ടായിരുന്നു. 

മനസ്സിന്റെ വിമ്മിഷ്ടം സഹിക്കാതായപ്പോൾ അവന്റെ വീട്ടിലേക്ക് വിളിച്ചു നോക്കാമെന്ന് തന്നെ കരുതി അതാവുമ്പോൾ ആരുടെ കളിയാക്കലും കേൾക്കേണ്ടല്ലോ. അവന്റെ നമ്പറിൽ വിരലമർത്തുമ്പോൾ മനസ്സ് പട പട ഇടിക്കുന്നുണ്ടായിരുന്നു. മറുതലക്കൽ ഫോൺ എടുത്തത് അവന്റെ അമ്മയും എന്ത് പറയും എന്നായി. ആരാണെന്ന് ചോദിച്ചപ്പോൾ ഒരു കൂട്ടുകാരിയാണ് ഒരു പുസ്തകത്തിന് വേണ്ടി വിളിച്ചതാണെന് കളവ് പറഞ്ഞു. അപ്പോൾ മറുതലക്കൽ അമ്മയുടെ മറുപടി. ” അയ്യോ മോന് ചിക്കൻപോക്സ് ആണെന്നും ഇനി രണ്ടാഴ്ച്ച ക്ലാസ്സിൽ വരില്ലെന്നും. ” കുഴപ്പം ഇല്ല അവനെ ഒന്ന് വിളിക്കാമോ എന്ന് ഞാൻ. 

അമ്മ പറഞ്ഞു, ”അവനു ഒട്ടും വയ്യ, ഫോൺ എടുക്കാനൊന്നും. അസുഖം മാറിയിട്ട് കുട്ടി വിളിച്ചോളൂട്ടോ എന്ന് “

ഇതു കൂടി കേട്ടപ്പോൾ മനസ്സിൽ വല്ലാത്ത നിരാശ തോന്നി. പക്ഷെ ഒന്നും പുറത്തു കാണിച്ചില്ല. രണ്ടാഴ്‌ച കഴിഞ്ഞാൽ അവൻ വരുമല്ലോ എന്ന് മനസ്സിനെ സ്വയം പറഞ്ഞു സമാധനിപ്പിച്ചു. പിന്നെ ദിവസങ്ങൾ എണ്ണിയിരിക്കാൻ തുടങ്ങി. ഞങ്ങൾക്കിടയിൽ വന്ന ചിക്കൻപോക്സ് എന്ന വില്ലനെ ശപിച്ചു. അങ്ങനെ രണ്ടാഴ്ച കഴിയാൻ രണ്ടു ദിവസംകൂടി ബാക്കി രണ്ടു ദിവസം കൂടി കഴിഞ്ഞാൽ അവൻ സ്കൂളിൽ വരുമല്ലോ. മനസ്സിൽ അന്നുവരെ തോന്നാത്ത സന്തോഷം അന്നുവരെ ഇല്ലാത്ത ചിരിയും കളിയും ഒക്കെ കണ്ടപ്പോൾ കൂട്ടുകാരികൾ വരെ സംശയിച്ചു, ഇവൾക്ക് വട്ടായോ എന്ന്. അതേ എനിക്ക് ഉന്മാദം തന്നെയായിരുന്നു. അവനോടുള്ള പ്രണയം മനസ്സിൽ അടക്കിവെച്ചുണ്ടായ ഉന്മാദം.  പക്ഷെ ആ ആവേശത്തിനും സന്തോഷത്തിനും അല്പായുസ്സായിരുന്നു. സ്കൂളിൽ നിന്നും മെമോ വന്നു രണ്ടു ദിവസം കഴിഞ്ഞാൽ പ്ലസ്ടു ക്ലാസ്സിന്റെ സെന്റോഫ് ആണെന്നും അത് കൊണ്ട് മറ്റുകുട്ടികൾക്ക് ഉച്ചവരെ മാത്രം ക്ലാസ്‌ ഉണ്ടാവൂ എന്നും. ഇടിവെട്ടേറ്റവന്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥയിലായിരുന്നു ഞാൻ. 

വല്ലാത്ത സങ്കടംവന്നു. രാവിലേ ഉണ്ടായിരുന്ന ഉത്സാഹമെല്ലാം കെട്ടടങ്ങി. പിറ്റേന്ന് അതായത് സെന്റോഫിന്റെ തലേന്ന് ആകേ വിഷമിച്ചിരിക്കുമ്പോൾ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. എടുത്തു നോക്കിയപ്പോൾ മറുതലക്കൽ അവൻ. സംസാരിക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥ മനസ്സ് സന്തോഷം കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരത്തിൽ ആയിരുന്നു ഞാൻ. എന്റെ മറുപടി കേൾക്കാത്തത് കൊണ്ടോണോ എന്നറിയില്ല അവൻ ഇത്രയും പറഞ്ഞു ഫോൺ വെച്ചു “പിണക്കത്തിലാണെന്നറിയാം നാളെ എന്റെ സ്കൂളിലെ അവസാന ദിവസമാണ് രണ്ടുവരി എന്റെ ഓട്ടോഗ്രാഫിൽ എഴുതി തരണം, പിന്നെ ഒരു കാര്യം പറയാൻ കൂടിയുണ്ട്, നാളെ ഞാൻ ഇന്റെർവൽ സമയത്തു സ്കൂളിന്റെ കോണിൽ കാത്തു നിൽക്കുമെന്നും”. 

കുറേ ദിവസത്തിനു ശേഷം അവന്റെ ശബ്ദം കേട്ടപ്പോൾ മനസ്സിനൊരു കോരിതരിപ്പായിരുന്നു. ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. സന്തോഷം വന്നാലും ഉറക്കം വരില്ലെന്നു മനസ്സിലായി. 

പിറ്റേന്ന് പതിവിലും സുന്ദരിയായി അണിഞ്ഞൊരുങ്ങിയാണ് സ്കൂളിൽ എത്തിയത്. കുറേദിവസത്തിന് ശേഷം അവനെ അവന്റെ ക്ലാസ്സിൽ കണ്ടപ്പോൾ അന്നുവരെ ഇല്ലാത്ത സന്തോഷമായിരുന്നു. അവനും എന്നെ നോക്കുന്നുണ്ടായിരുന്നു. 

ഇന്റെർവൽ സമയമാകാൻ അക്ഷമയോടെ കാത്തിരുന്നു ആദ്യ രണ്ടു പീരീഡ് കഴിഞ്ഞാണ് ഇന്റെർവൽ. ബെല്ലടി കേട്ടതും പടപട മിടിക്കുന്ന ഹൃദയവുമായി ആരും കാണാതെ സ്കൂളിന്റെ ആരും കാണാത്ത കോണിൽ എത്തി. അവിടെ അവൻ എന്നെയും കാത്തു നിൽപ്പുണ്ടായിരുന്നു. 

എന്നെ കണ്ടതും അവൻ നിറഞ്ഞു തുളുമ്പിയ കണ്ണുമായി എന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു. പ്രണയമോ പരിഭവമോ ക്ഷമായാചനയോ എന്താണെന്ന് മനസ്സിലാവാത്ത വികാരമായിരുന്നു ആ കണ്ണുകളിൽ. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. എന്റെ നേരേ അവൻ നീട്ടിയ ഓട്ടോഗ്രാഫ് വാങ്ങുന്നതിനടയിൽ എന്താണ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞതെന്നുള്ള ചോദ്യം മുഴുവനാവുന്നതിനു മുമ്പ് അവൻ എന്നെ അവന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു. ഞാൻ കുതറി മാറാൻ ശ്രമിച്ചെങ്കിലും അവൻ എന്നെ വീണ്ടും വീണ്ടും ഇറുകെ പുണർന്നു എന്റെ ചെവിയിൽ മന്ത്രിച്ചു “പ്രണയം, എന്റെ പ്രണയം” അതാണെനിക്ക് നിന്നോട് പറയാനുള്ളത്. 

അവന്റെ കരവലയത്തിൽ കിടന്നു പിടയുമ്പോൾ അന്നുവരെ മനസ്സിൽ സൂക്ഷിച്ച അവനോടുള്ള എന്റെ പ്രണയവും അണപൊട്ടി ഒഴുകുകയായിരുന്നു. അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു ഞാനും മന്ത്രിച്ചു. 

“പ്രണയം, പ്രണയം മാത്രം”. 

അപ്പോൾ ഞങ്ങൾക്കു മീതെ പ്രണയത്തിന്റെ വർഷം പെയ്യുകയായിരുന്നു.. 

റംസീന നാസർ

Post Views: 55
8
Ramzeena Nasar

12 Comments

  1. Faisal on October 13, 2024 9:43 AM

    ❤️🥰👍

    Reply
    • റംസീനനാസർ ramseena on October 13, 2024 4:06 PM

      faisal thank u🥰🙏

      Reply
      • റംസീനനാസർ ramseena on October 13, 2024 6:19 PM

        thank u suma jayamohan

        Reply
    • Suma Jayamohan on October 13, 2024 5:53 PM

      ഇതാണല്ലേ പ്രണയം❤️
      അടിപൊളി👌🌷

      Reply
  2. Sreeja Ajith on October 12, 2023 5:33 PM

    👌👌

    Reply
  3. Neethi Balagopal on October 8, 2023 10:47 PM

    Nice👍

    Reply
  4. Abdu on October 8, 2023 2:52 PM

    സൂപ്പർ സൂപ്പർ ❤️

    Reply
  5. Sruthi on October 7, 2023 10:09 PM

    ❤️❤️

    Reply
  6. drvenus on October 7, 2023 4:39 PM

    പ്രണയം വന്ന വഴികൾ

    Reply
  7. Divya Sreekumar on October 7, 2023 3:58 PM

    അടിപൊളി പ്രണയം ❤️❤️

    Reply
  8. Sunandha Mahesh on October 7, 2023 2:28 PM

    എന്റെ അമ്മോ കിടുക്കാച്ചി പ്രണയം.. സൂപ്പർ സൂപ്പർ ❤️

    Reply
    • Jasna on October 7, 2023 3:13 PM

      👍👍നന്നായിട്ടുണ്ട്

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.