Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശവം തോണ്ടുന്നവർ
Contests കഥ ജീവിതം

ശവം തോണ്ടുന്നവർ

By VimithaOctober 20, 2023Updated:December 4, 202314 Comments5 Mins Read375 Views
Bookmark Now
Please login to bookmark Close

No account yet? Register

കാലിനു നല്ല വേദനയുണ്ട്. ഷൂ ഊരി വെച്ചപ്പോൾ ചെറിയൊരു ആശ്വാസം. മരുഭൂവിൽ നിന്നും വീശുന്ന ചൂട് കാറ്റ്.

നാളെ വൈകുന്നേരമാണ് ഫ്ലൈറ്റ്.

ദീർഘ നിശ്വാസം.

വർഷങ്ങൾക്ക് ശേഷമാണ്. ഒരുപാട് വർഷങ്ങൾക്ക് ശേഷം.

“കൊട്ടണച്ചേരി അറേക്കാല് വെടി പൊട്ടി. ഈട ഒരുത്തന് വീട്ടിൽ കൂടാൻ ആയിറ്റില്ല ഇനീം ”

അമ്മയുടെ ശബ്ദം.

“മേക്കഴുകി ബേം ബാ…”

അമ്മയുടെ ശബ്ദം ഉയർന്നു വരും.

ഓട്ടമാണ്, കിണറ്റിൻ കരയിലേക്ക്. വെള്ളം കോരി ദേഹത്തൊഴിച്ച് വീണ്ടും ഓടും. കുട്ടിക്കാലം മുഴുവൻ ഓടി തീർക്കുകയായിരുന്നോ.

“അമ്മമാരെ കണ്ണ്ന്ന് വെള്ളം വീഴ്ത്ത്ന്നെ അത്ര നല്ല കാര്യല്ല ബാവ്ട്ടാ..”

അമ്മ പറഞ്ഞുകൊണ്ടേ ഇരുന്നു.

അമ്മയെ അനുസരിച്ചിരുന്നില്ലേ ഞാൻ.

കാൽപ്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കി. സുധീഷ്

ഇവിടെ ആരും പരസ്പരം ചിരിക്കാറില്ല.

“പോകാൻ തയ്യാറായോ?”

എല്ലാ ചോദ്യങ്ങൾക്ക്കും ഉത്തരം പ്രതീക്ഷിക്ക്കേണ്ടതില്ലല്ലോ. മറുപടി പറഞ്ഞില്ല.

സുധീഷിന്റെ മുഖത്ത് എന്നും ഒരു മരവിപ്പ് ആണ്. ശവം തോണ്ടുന്നവന്റെ മരവിപ്പ്.

‘മടുത്തു..’ പറയാതെ എന്നും പറഞ്ഞു കൊണ്ടേയിരുന്നു. ആ വാക്കുകൾ എന്നും അവന്റെ മുഖത്ത് പ്രതിഫലിച്ചു, അവന്റെ പ്രവൃത്തികളിലും.

മടുത്തു.. ഇതെന്ന് തീരും…

യുദ്ധമാണ്, യുദ്ധം.. അറിവ് വെച്ച കാലം തൊട്ട് മനുഷ്യൻ യുദ്ധം ചെയ്തു കൊണ്ടേയിരുന്നു. യുദ്ധത്തിനായി അവൻ കാരണങ്ങൾ കണ്ടെത്തിക്കൊണ്ടേയിരുന്നു. ഓരോ യുദ്ധവും ചരിത്രമാണ്. അക്ഷരങ്ങളാലേ പുകഴ്ത്തി, വാമൊഴിയാലേ കൈമാറികൊണ്ടേയിരിക്കുന്ന ചരിത്രം.

എന്നാൽ താളുകൾ മറിയുമ്പോൾ മങ്ങിപ്പോയ, നിദ്രയെ പോലും പ്രതീക്ഷിക്കാൻ അവകാശം ഇല്ലാത്ത നൂറായിരം ജന്മങ്ങൾ കാണും. ഏതൊരു ചരിത്രവും യുദ്ധവിജയങ്ങളെ ആഘോഷിക്കുമ്പോൾ, വിജയിച്ചവന്റെ വീര സാഹസങ്ങൾ മാത്രം പുകഴ്ത്തുമ്പോൾ, നശിച്ച് നാളെയെന്നൊരു പ്രതീക്ഷ പോലും വേണ്ടെന്ന് വെക്കുന്ന കുറെയേറെ ജീവിതങ്ങൾ.

എല്ലാവരും മരിക്കട്ടെ. അവസാന ആളും മരിച്ച് ഒടുങ്ങും വരെയും യുദ്ധം തുടർന്നുകൊണ്ടേയിരിക്കട്ടെ.

“ഗാന്ധാരിക്ക് നൂറ്റൊന്ന് മക്കളായിരുന്നു.”

അമ്മയുടെ ശബ്ദം. പടിഞ്ഞാറ്റയിൽ നിന്ന് ഒഴുകി വരുന്ന ചന്ദനത്തിരി ഗന്ധത്തിന് ഉമ്മറപ്പടിയിലേക്ക് പടിഞ്ഞാറൻ കാറ്റും കൂട്ട് പിടിച്ചു

ഗാന്ധാര രാജ്യത്തിന്റെ രാജാവായിരുന്ന സുബലന്റെ പുത്രിയായിരുന്നു ഗാന്ധാരി..

അമ്മ പറഞ്ഞു കൊണ്ടേ ഇരുന്നു.

അമ്മയുടെ കഥകളിലേ ഗാന്ധാരം ആണ് ഞാൻ ഇപ്പോൾ ഇരിക്കുന്ന കാണ്ടഹാർ. യുദ്ധങ്ങളുടെ നാട് . യുദ്ധം ഒഴിയാത്ത നാട്. കണ്ണുനീരിന്റെ നാട്. ദൈവങ്ങളുടെ നാട്. എത്രയെത്ര അമ്മശാപങ്ങൾ യുദ്ധക്കൊതിയന്മാരുടെ ശിരസിൽ പതിച്ചിട്ടുണ്ടാകും. എത്ര കുഞ്ഞുങ്ങളുടെ കണ്ണുനീർ ഈ മണ്ണിനെ ദ്രവിച്ചു കളഞ്ഞിട്ടുണ്ടാകും.

ഗാന്ധാരമണ്ണിനു എന്നും ഗന്ധകത്തിന്റെ മണമാണ്. ചോര പറ്റിയ മൺതരികളാണ് ഇവിടുത്തേത്.

“ഗാന്ധാരീ.., മാംസം കത്തിയെരിയുന്ന ഗന്ധം നാസികകളിലൂടെ കടന്ന് തലയോട്ടിക്ക് അകത്തു ചെന്നെത്തുന്നു. ജഠരാഗ്നിയുടെ ഗന്ധം.”

നഷ്ടബോധത്താൽ കേഴുന്ന പിതാവിന്റെ ആത്മഗതം

“ശത്രുക്കളല്ല ശത്രുക്കളാകുന്നത്

മിത്രഭാവത്ബോധരുടെ വസിപ്പിന

ശത്രുക്കൾ ശത്രുക്കളാകുന്നിതേ വരു”

അമ്മ ചൊല്ലി.

ആയുധങ്ങളുടെ കലപിലകൾ, നിലവിളികൾ, തീ, പുക, വെടിയൊച്ചകൾ, മിസൈൽ, ഷൂ ശബ്ദം.. അന ന്തരം അഭയാർത്ഥികളായി പല നാടുകളിൽ തങ്ങേണ്ടി വരുന്ന മനുഷ്യരുടെ അലമുറകൾ.

പലവുരു നെഞ്ച് പിളർന്ന് കടന്നു പോയ പലവിധ ശബ്ദങ്ങൾ.

“അമ്മ പറയുന്നത് കേക്ക് മോനെ, അച്ഛനെ നോക്കണ്ട. അമ്മയല്ലേ പറയുന്നെ. സാരൂല്ല, പോട്ട്.”

അമ്മയെ കേൾക്കാൻ നിന്നില്ല, ഇറങ്ങി നടന്നു.

“എന്റെ കുഞ്ഞുങ്ങളെ കണ്ടുവോ കൃഷ്ണ.. രക്തം വാർന്ന് കിടക്കുന്നത് കണ്ടുവോ കൃഷ്ണാ.. എങ്ങനെ ഇതൊരു അമ്മമനം സഹിക്കും..”

അമ്മ വിലാപം.. മക്കൾക്ക് വേണ്ടിയുള്ള അമ്മമാരുടെ വിലാപം ഒരിക്കലും അവസാനിക്കുകയില്ലേ.

“സിഗരറ്റ്?”

സുധീഷ് ഒരു സിഗരറ്റ് നീട്ടി. അറ്റത്ത് തീ പകർന്ന് അകത്തേക്ക് വലിച്ചു. വെളുത്ത കനത്ത പുക പുറത്തേക്ക് അഴിച്ചു വിട്ടു.

“അച്ഛനോട്‌ ഉള്ള ദേഷ്യത്തിന് ആണ് നാട് വിട്ടത്. ജാതിയിൽ കുറഞ്ഞു പോയതിനു അച്ഛൻ ഞാൻ സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിക്കരുതെന്ന് നിർബന്ധം പിടിച്ചു. കഴിച്ചില്ല. വിവാഹം കഴിച്ചാൽ തന്നെയും സന്തോഷമായി ജീവിക്കാൻ അച്ഛൻ സമ്മതിക്കില്ല. ഇറങ്ങി വന്നതാണ്. ഒടുവിൽ അമേരിക്കൻ സേനയിൽ. മടുത്തു. മതിയാക്കി പോണം. അമ്മ കാത്തിരിക്കുന്നുണ്ട്. ”

“അച്ഛൻ?”

പോയി.”

നിശബ്ദത

ഒരുപാട് അന്വേഷിച്ചെന്ന്. മാപ്പ് പറയില്ല, അഭിമാനത്തിന് ക്ഷതം ഏൽക്കില്ലേ. മരണക്കിടക്കയിലും കാണാൻ കൊതിച്ചുരുന്നു എന്ന് അമ്മ പറഞ്ഞിരുന്നു. വരുമെന്ന് കരുതിക്കാണും.

കുറെയേറെ സമ്പാദിച്ചു. മനസിനെ മറന്ന് യുദ്ധത്തിനു വേണ്ടി ജീവിക്കുന്നതിനു കിട്ടുന്ന പാരിദോഷികം. ശമ്പളം.

അച്ഛനായിട്ട് ഉണ്ടാക്കിയത് ഒന്നും തൊടരുത് എന്ന് പറഞ്ഞു, തരില്ലെന്ന്. വാശി കേറി. കുറച്ചേറെ സമ്പാദിച്ചു. വാശി കഴിഞ്ഞുവോ. എന്ത് നേടി. യുദ്ധവും കഴിഞ്ഞ് വീട്ടിൽ പോകാൻ കാത്തു നിൽക്കുകയായിരുന്നു.

അഫ്ഗാൻ, പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, യെമൻ, സിറിയ, പലസ്റ്റീൻ, ഇസ്രായേൽ അങ്ങനെ അങ്ങനെ. രാജ്യങ്ങൾ കൂടി വന്നു. എല്ലാ നാട്ടിലും ഒരേ കാഴ്ച്ചകൾ. ഒരേ നിറമുള്ള കരച്ചിലുകൾ

കണ്ണുനീരിന്നാൽ വ്യക്തമാകാത്ത കാഴ്ചകൾ. വെടിയൊച്ചകളാൽ ചെവിയിൽ പതിക്കാതെ പോയ ശബ്ദങ്ങൾ..

യുദ്ധഭൂമി..

“അല്ലഹുമ്മ സബ്ബിത്ഹു ഇന്ധ സവാൽ

അല്ലാഹുമ്മ അൽഹിമുഹുൽ ജെവാബ്‌

അല്ലാഹുമ്മ അഅഫിർ ലഹു വർഹംഹു

അല്ലാഹുമ്മ അമിൻഹു മിൻ കുല്ലി ഫസഉ”

ഒരു വലിയ കുഴി. ഒരുപാട് ശവങ്ങൾ.

ജേസിബി ഉപയോഗിച്ച് വലിച്ചെടുത്ത കറുത്ത മണ്ണ്. ചുറ്റിലും പൊടി. മരണത്തിന്റെ തണുത്ത മണം. സുധീഷിനെ നോക്കി. കുഴിയിലേക്ക് എറിയപ്പെട്ട ശവശരീരങ്ങളിലേക്ക് നോക്കി സുധീഷിന്റെ ചുണ്ടുകൾ ഉരുവിടുന്നു

“ശ്രീ ഗുരുദേവ് ദത്ത്”

ആ ചുണ്ടുകളിൽ നേർത്തൊരു പുഞ്ചിരി മിന്നി മാഞ്ഞു. അനുഭവിക്കേണ്ടല്ലോ ഇനിയുമീ നരകയാതന. മരണത്തേക്കാൾ നല്ലോരു ജീവിതം നിങ്ങൾക്ക് മറ്റൊന്നില്ല. ഇതൊക്കെ കണ്ടു ഞാനും കൊതിച്ചു പോകുന്നു, ഈ ഭൂലോകം മുഴുക്കെ ഒരൊറ്റ നിമിഷത്താൽ മറഞ്ഞൊടുങ്ങുവാൻ.

“നിങ്ങള് ആ ചെക്കനെ ഒന്ന് വിളിച്ചാട്ടെ. നിങ്ങള് വിളിച്ചാ ഓൻ പോവൂല്ല. ”

അച്ഛന്റെ പിൻവിളിക്ക് തിരികെ പോകുമായിരുന്നൊ? അച്ഛനെ ഞാൻ സ്നേഹിച്ചിരുന്നോ.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. അശ്രീകരം എന്നല്ലാതെ അച്ഛൻ പേര് വിളിച്ചു കേട്ടിട്ടില്ല. അമ്മ ചൊല്ലി തന്ന ഓരോ കഥ‌ളിലെയും നായകനായി ഞാൻ എന്നെ തന്നെ സങ്കല്പിക്കുമ്പോൾ പിന്നാലെ ഓടി വന്ന് എല്ലാത്തിനെയും തളർത്തുന്ന ശത്രുവിനെ പോലെ അച്ഛൻ.

‘അശ്രീകരം, തലവെട്ടം കണ്ടപ്പോൾ കുടുംബം മുടിഞ്ഞു.’

ശാപവാക്കുകൾ.. എന്തിനു വേണ്ടി ആയിരുന്നു അച്ഛന്റെ ദേഷ്യം മുഴുവനും .

“നിങ്ങളുടെ ഗാന്ധാരരാജ്യത്ത് ഒരു കാലത്തും ഒരു ഭരണാധികാരിയോ സമാധാനമോ ഉണ്ടാവുകയില്ല.” പുത്രന്മാർ ഓരോരുത്തരായി മരിച്ചു വീണപ്പോൾ ഒടുക്കം ഗാന്ധാരി ശപിച്ചു. സ്വന്തം സഹോദരനെ, ശകുനിയെ.

ഗാന്ധാരം ഇന്നും പ്രക്ഷുബ്ധം ആണ്.

വെയിൽ വീണ പാറകൾക്ക് മുകളിലൂടെ സൈന്യത്തിന്റെ ഹെലികോപ്ട്ടർ പറക്കുന്നു.

നാളത്തെ ദിവസം വെളുക്കുമ്പോൾ കാണ്ടഹാർ വിമാനത്താവളത്തിൽ നിന്നും പറക്കും. വിളറി വെളുത്ത ഈ നാട്ടിൽ നിന്നും പച്ചപ്പിലേക്ക്.

“സർ ഇനി പോയാൽ തിരികെ വരില്ലേ?”

മറുപടി കൊടുത്തില്ല.

അമ്മ തനിച്ചാണ്. കൂടെ വേണം.

കൊഴിഞ്ഞു പോകാൻ തിടുക്കം കാട്ടുന്ന തലമുടി തടവി ദൂരേക്ക് നോക്കി ഇരുന്നു.

അമ്മ..

ജീവിതത്തിന്റെ യുദ്ധഭൂമിയിൽ തോറ്റു പോയവൾ.

ഞാൻ പരാജയം ആയിരുന്നോ.

ഞാൻ കാരണം ആണോ അമ്മ തോറ്റുപോയത്.

പിറ്റേന്ന് നാട്ടിലേക്കുള്ള യാത്രയിൽ ആലോചന കുട്ടിക്കാലത്തിനെ കുറിച്ച് ആയിരുന്നു.

വീട് എത്തുമ്പോഴേക്കും സന്ധ്യ ആവാറായി. ഉമ്മറവാതിൽ തുറന്ന് കിടപ്പുണ്ട്. നനുത്ത ഒരു കുഞ്ഞു കാറ്റ് ദേഹത്തെ വലം വെച്ച് പറന്നു പോയി. മാസങ്ങൾക്ക് ശേഷം സമാധാനത്തിന്റെ കാറ്റ്. ശുദ്ധവായു.

അകത്തേക്ക് കയറി. വീടിനു മാറ്റം ഏതുമില്ല. പക്ഷെ വരണ്ടത് പോലെ. അമ്മ പടിഞ്ഞാറ്റയിൽ നിൽപ്പുണ്ട്. മുന്നിൽ ചെന്നു നിന്നു.

ഒരു നിമിഷം എന്നെത്തന്നെ നോക്കി. കരയുന്നു. പറയാതെ പറയുന്ന പരിഭവങ്ങൾ. കാലങ്ങൾ എത്ര ആ നോട്ടത്തിനിടയിലൂടെ കടന്നു പോയി.

“കുഞ്ഞീ… ” അമ്മ എന്റെ നെറുകയിൽ വലത് കൈ കൊണ്ട് മെല്ലെ തലോടി.

“വെളക്ക് വെക്കാം ബാവ്ട്ടാ… വാ”

അമ്മയുടെ പിറകെ നടന്നു. ഉമ്മറത്തു നിലത്ത് ഇരുന്നു.

കത്തുന്ന ദീപം.

നാമം ജപിക്കുന്നതിനിടെ അമ്മ എന്റെ മുഖത്തേക്ക് നോക്കി. ചെറുതായി ചിരിച്ചു.

“ഇനി ഏടിം പോണ്ടാട്ടാ.. ഈടന്നെ നിക്ക്. ജീവിക്കണ്ടത് എല്ലാം ഈട തന്നെ ഇല്ലേ.”

തലയാട്ടി.

അമ്മ കത്തുന്ന വിളക്കിലേക്ക് നോക്കി ഇരുന്നു. ഒരൊറ്റ നിമിഷത്തിന്റെ പകുതിയിൽ പിന്നിലേക്ക് മറിഞ്ഞു വീണു. അമ്മയുടെ നെറ്റിയിൽ ഭസ്മക്കുറിയോടൊപ്പം വിയർപ്പും തെളിഞ്ഞു നിന്നു. മരണത്തിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി.

യുദ്ധഭൂമിയിൽ പോലും തോന്നാത്ത അത്രയും ഒറ്റപ്പെടൽ ഇപ്പോൾ അനുഭവപ്പെടുന്നു.

വിളക്കിലേക്ക് നോക്കി. കത്തുന്ന തിരിനാളം. അമ്മയുടെ മുഖത്ത് പുഞ്ചിരി.

എഴുന്നേറ്റു. തെക്കൻ ദിക്കിൽ നിന്നും ഒരു നത്ത് കരയുന്നു. മറ്റൊരു നത്ത് അത് ഏറ്റു കരയുന്നു.

നിലവിളക്കിൽ പടുതിരി കത്തുന്നു. ഇരുട്ട് വ്യാപിക്കുന്നു.

ചിത്രം ഗൂഗിൾ

Post Views: 37
10
Vimitha

14 Comments

  1. Sreeja Ajith on November 4, 2023 8:02 PM

    Super എഴുത്ത്

    Reply
  2. Reshma lechus on October 26, 2023 6:21 PM

    ശവം തോണ്ടുന്നവർ

    ജീവിതം അങ്ങനെയാണ് പ്രതീക്ഷിക്കാതെ ഓരോന്ന് വന്നു കൊണ്ടിരിക്കും. പെട്ടെന്ന് എന്താ സംഭവിക്കുക എന്ന് പോലും അറിയില്ല. നമ്മൾഒക്കെ ജനിക്കുന്നത് മുൻപേ മഹാഭാരത്തിലും യുദ്ധം ഉണ്ടായിരുന്നു. പല കാര്യങ്ങൾക്കും. എത്രയോ പുരാണങ്ങൾ കേട്ടിരിക്കുന്നു. കാലം മാറിയപ്പോഴും യുദ്ധം ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കുന്നു. ഓരോ യുദ്ധം വാർത്തയും നമ്മൾ ഒക്കെ എത്ര ഹൃദയ വേഫനയോടെയാണ് കേട്ടിരിക്കുന്നത്. ഒരു കുടുംബത്തിന്റെ നോവും നൊമ്പരവും മാത്രമല്ല ഒരമ്മ യുടെ സ്നേഹവും വാത്സല്യവും എല്ലാം നിറഞ്ഞു നിൽക്കുന്ന ഒരിടം. ആ ഓർമ്മകൾ എത്ര മനോഹരമാണ് ആ ഓർമ്മകളിൽ ഓടി നടക്കാൻ കൊതിക്കുന്ന മനസ്സാണ് നമ്മുടേത്. ആ ഓർമ്മയിൽ ജീവിക്കുന്നവന്റെയും യുദ്ധ ഭൂമിയും എത്ര മനോഹരമായിരിക്കുന്നു. എല്ലാവിധ ആശംസകളും..

    Reply
  3. Neethu V. R on October 23, 2023 9:52 PM

    👌👌

    Reply
    • drvenus on October 26, 2023 3:00 PM

      സ്വപ്നങ്ങൾ കാണാനല്ലേ കഴിയൂ, അത് യാഥാർത്ഥ്യമാകണമെന്ന് ശഠിക്കാനാകില്ലല്ലോ

      Reply
  4. Amal Fermis on October 22, 2023 3:06 PM

    നന്നായെഴുതി വിമീ.. മനോഹരം

    Reply
  5. lekha on October 22, 2023 2:24 PM

    നല്ല കഥ. ജീവിതം തന്നെ യുദ്ധമാകുന്ന കാഴ്ച്ച. ഓരോ നഷ്ടങ്ങളും യാതനകളും ഉള്ളിൽ തട്ടും വിധം അവതരിപ്പിച്ചിട്ടുണ്ട്.
    Good writing 👌👌👌

    Reply
    • Shreeja R on October 22, 2023 9:59 PM

      Touching 👌👌

      Reply
      • Silvy Michael on October 26, 2023 3:02 PM

        നല്ല craft… ഒഴുക്കുള്ള ശൈലി. ഹൃദയത്തിൽ തൊടുന്ന എഴുത്ത് 🥰🥰🥰🥰

        Reply
    • Rebecca Izhak on October 25, 2023 5:44 PM

      എന്താ ഒരെഴുത്ത് .. യുദ്ധം, നഷ്ടപ്പെടൽ, വേദന, യാതന എല്ലാം കോർത്ത് ഹൃദയത്തിൽ ഒരു വിങ്ങൽ നൽകുന്നുണ്ട്. ❤️❤️

      Reply
  6. Neethi Balagopal on October 22, 2023 10:10 AM

    ഒരുപാടിഷ്ടായി വിമി..നല്ലൊരു വായനയ്ക്ക് നന്ദി🥰

    Reply
    • അനാമിക s on October 22, 2023 12:28 PM

      വിമി എഴുത്ത് ഗംഭീരം🥰🥰🥰ഓരോ എഴുത്തുകളും ഒന്നിനൊന്നു മെച്ചമാവുന്നുണ്ട് വ്യത്യസ്ത പ്രമേയങ്ങൾ മികച്ച ആഖ്യാന ശൈലി.. ആശംസകൾ ❤️

      Reply
      • Nafs nafs on October 23, 2023 3:24 PM

        വിമീ ഈ എഴുത്ത് എന്നും ഓർമ്മയിലുണ്ടാവും. ഒരുപക്ഷേ അടുത്ത ദിവസങ്ങളിലാെന്നും ഈ വരികൾ മനസ്സിൽനിന്നു മായില്ല.
        ഇതെന്തൊരു മാജിക്കാണ് പെണ്ണേ🔥🔥🔥

        Reply
  7. Sunandha Mahesh on October 22, 2023 9:55 AM

    അമ്മയാണ് ലോകം എന്ന് പറയാതെ പറഞ്ഞു..
    നല്ലെഴുത്ത്

    Reply
  8. sabira latheefi on October 22, 2023 9:26 AM

    😥😥യുദ്ധം ചെയ്യുന്ന പട്ടാളക്കാരന്റെ മനസ്സു ഇങ്ങനെ മരവിച്ചിരിക്കും. പ്രത്യേകിച്ച് അനീതിയുടെ പക്ഷത്തു നിന്നു ചെയ്യേണ്ടി വരുമ്പോൾ, ഇറാക്കിൽ യുദ്ധം ചെയ്ത ഒരു സൈനികൻ അന്നത്തെ പ്രസിഡന്റ്‌ ജോർജ് ബുഷിനോട് കയർത്തു സംസാരിക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു. നുണകൾക്ക് മേൽ കെട്ടിപ്പൊക്കുന്ന യുദ്ധങ്ങൾ. പതിനായിരങ്ങൾ കൊല്ലപ്പെടുകയും ലക്ഷങ്ങൾ അഭയാർത്ഥികളാക്കുകയും ചെയ്യുന്ന യുദ്ധങ്ങൾക്ക് പ്രേരകം നുണകൾ ആണെന്ന് വരുമ്പോൾ…. മനുഷ്യന് പുൽ കൊടിയുടെയും വില തരാത്ത സാമ്രാജ്യത്വ പ്രഭുക്കന്മാർ.
    ഇത് പോലെ വീട്ടുകാരെ വെറുത്തു പണത്തിനു വേണ്ടി അമേരിക്കയുടെ ചോറ്റ് പട്ടാളം ആവുന്നരുടെ മാനസികാവസ്‌ഥ ശരിക്കും മനസിലാക്കാം.
    എല്ലാം അവസാനിപ്പിച്ചു അമ്മയെ തേടി വന്നപ്പോളാണ് ഉറ്റവരുടെ മരണം നൽകുന്ന വേദന ശരിക്കും അറിയുന്നത്.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.