Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുഞ്ചരമല്ലൻ പെരുന്തച്ചൻ മകൾ ശിവകാമി
Contests ജീവിതം

കുഞ്ചരമല്ലൻ പെരുന്തച്ചൻ മകൾ ശിവകാമി

By Seena NavazOctober 22, 2023Updated:December 4, 202348 Comments6 Mins Read1,190 Views
Bookmark Now
Please login to bookmark Close

No account yet? Register

വിശാലമായൊരു കോട്ടകൊത്തളത്തിനു നടുക്കായി ഭരതനാട്യത്തിന്റെ വേഷഭൂഷാദികളോടെ താൻ നൃത്തം ചെയ്യുന്ന സ്വപ്നംകണ്ടാണ് ചിത്രലേഖ ഞെട്ടിയുണർന്നത്. അവൾ നന്നേ വിയർത്തിരുന്നു. ഇപ്പോൾ കുറച്ചായി ഒരേ സ്വപ്നംതന്നെ ആവർത്തിക്കുന്നു…
എന്തായിരിക്കും കാരണം? അവളതു ചിന്തിച്ചുകൊണ്ട് ഫോണെടുത്തു നോക്കി. സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നു. ഇനിയുറങ്ങാൻ സാധിക്കുമെന്നു തോന്നുന്നില്ല. അവൾ പതുക്കെ എഴുന്നേറ്റു ലൈറ്റിട്ടു. കൂജയിൽനിന്നു വെള്ളമെടുത്തു കുടിച്ചു.. അപ്പോളും അവളാ സ്വപ്നത്തെക്കുറിച്ചുതന്നെയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. പതിയേ മേശപ്പുറത്തുനിന്നു കണ്ണടയെടുത്തുവച്ചു, തലേദിവസം വായിച്ചുപകുതിയാക്കിയ ബുക്ക് കയ്യിലെടുത്തു. നാഡീജ്യോതിഷത്തെക്കുറിച്ചുള്ള ഒരു പുസ്തകമായിരുന്നു അത്.

ബനാറസ് ഹിന്ദുസർവ്വകലാശാലയിലെ ചരിത്രവിഭാഗം അസിസ്റ്റന്റ്പ്രൊഫസറാണ് ചിത്രലേഖ. കുട്ടികൾക്കു ക്ലാസെടുത്തു കൊണ്ടിരിക്കുമ്പോളും താൻ കണ്ട
സ്വപ്നത്തെക്കുറിച്ചു മാത്രമായിരുന്നു അവളുടെ ചിന്ത. ഏതായിരിക്കും ആ കൊട്ടാരം..? നൃത്തം പഠിച്ചിട്ടില്ലാത്ത താനെങ്ങനെയാണവിടെ നൃത്തം ചെയ്യുന്നത്. വരാനിരിക്കുന്ന ഏതെങ്കിലും സംഭവങ്ങളുടെ സൂചകമായിരിക്കുമോ അത്.. ?

തുടർന്നു ക്ലാസ്സെടുക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ, അവൾ ക്ലാസ്സു മതിയാക്കി കുട്ടികളോട് യാത്ര പറഞ്ഞു.

“ആസ് ഓഫ് നൗ ഐ ആം എൻഡിങ് ദിസ്‌ സെഷൻ. താങ്ക് യു  ഓൾ”

അവൾ നേരേ പോയതു വാരാണസിയിൽനിന്നു തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ പുറപ്പെടുന്ന, സ്ത്രീകളുടെ സംഘത്തോടൊപ്പം ചേരാനായിരുന്നു.

ആദ്യമെത്തിയത് ചിദംബര ക്ഷേത്രത്തിലായിരുന്നു. ആനന്ദനൃത്തമാടുന്ന നടരാജവിഗ്രഹം കൺകുളിർക്കെ കണ്ടു. ശേഷം പുള്ളിരുക്കുവേലൂരിലെ വൈത്തീശ്വര ക്ഷേത്രത്തിലേക്ക്. രോഗങ്ങളും പീഡകളും ക്ഷേത്രക്കുളത്തിൽ കഴുകിക്കളഞ്ഞു അവൾ വൈദ്യനാഥന്റെ മുന്നിൽ മനമുരുകി പ്രാർത്ഥിച്ചു. നാഡീജ്യോതിഷത്തിനു പേരുകേട്ടതാണു വൈത്തീശ്വരൻ കോവിൽ. ഇന്നുവരെ ഭൂമിയിൽ ജനിച്ചിട്ടുള്ളതും ഇനി ജനിക്കാനിരിക്കുന്നതുമായ സകല ആളുകളുടേയും ജാതകം നൂറ്റാണ്ടുകൾക്കു മുമ്പേതന്നെ ഇവിടുത്തെ താളിയോലക്കെട്ടുകളിൽ എഴുതപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് വിശ്വാസം. ഒരാളുടെ മുൻജന്മങ്ങളെക്കുറിച്ചും ഇനി വരാനിരിക്കുന്ന ജന്മങ്ങളെക്കുറിച്ചുമെല്ലാം ആ ഓലയിലുണ്ടാവും. പക്ഷേ ഓരോരുത്തരുടെയും ഓല കണ്ടെത്തുക എന്നതു ശ്രമകരമാണ്. ദൈവനിയോഗംകൂടെ ഉണ്ടെങ്കിൽമാത്രമേ വിധിയെഴുതപ്പെട്ട ഓല നമ്മുടെ കൈകളിലെത്തൂ. ഏതായാലും ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരാൻതന്നെ ചിത്രലേഖ തീരുമാനിച്ചു. തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന സ്വപ്നത്തിന്റെ പൊരുളെന്തെന്നറിയണം.

തലമുറകളായി കൈമാറിവരുന്ന താളിയോലക്കെട്ടുകളുടെ ഇപ്പോഴത്തെ അവകാശി ജ്യോതിഷി രാജരാജ കാർത്തികേയനെയാണവൾ സമീപിച്ചതു. തള്ളവിരലടയാളം നൽകി തന്റെ ഊഴം കാത്തിരുന്നു. ഏറേ നേരത്തെ കാത്തിരുപ്പിനൊടുവിൽ അവൾ ജ്യോതിഷിയുടെ മുന്നിലെത്തി. എന്താവും പറയുകയെന്നോർത്തു ഹൃദയം പെരുമ്പറകൊട്ടി. ചുവന്ന പട്ടിൽപൊതിഞ്ഞ ഒരു കെട്ട് ഓല അവൾക്കു മുന്നിൽ ദൃശ്യമായി. ഭയഭക്തിയോടെ തൊട്ടുതൊഴുതു, അവൾ മുന്നിൽ വിരിച്ചിട്ട പീഠത്തിലമർന്നു. കാൽവിരൽത്തുമ്പിലൂടെ ഒരുതണുപ്പ് ഹൃദയത്തിലേക്കു പ്രവഹിച്ചു, പതുക്കേ ഹൃദയം ശാന്തമാകുന്നതവളറിഞ്ഞു.

ഓരോ ഓലയിലും ഓരോ വരി മാത്രമാണുണ്ടായിരുന്നതു. അതു പ്രാചീന തമിഴ്ലിപിയായ വട്ടലുട്ടിയിലായിരുന്നു. അവളാ ഓലയിലേക്ക് മിഴിച്ചു നോക്കി.

” അമ്മാ….നീങ്ക… ചിത്രലേഖ താനേ…”

ജ്യോതിഷി പേരു മാത്രമല്ല.. ജനനത്തീയതിയും ജനിച്ചസ്ഥലവും ജന്മനക്ഷത്രവും കൃത്യമായി പറഞ്ഞു.
അവളുടെ കണ്ണുകൾ വിടർന്നു.

” ഇതുവന്തു ഇന്നക്ക് ആയിരം വർഷത്തുക്ക് മുന്നാടി പിറന്ത ശിവകാമിയോട ജാതകം. തഞ്ചൈകോവിൽ നർത്തകി…

ഉന്നോട നാഡികളാൽ വെളിപ്പെടറുത് ഇന്ത ജാതകം താൻ… അവരോട ഉയിരു താൻ ഉനക്കും സമ്മന്തപ്പെട്ടതു…”

കേട്ടതൊന്നും മനസ്സിലാകാതെയവൾ തരിച്ചിരുന്നു.

‘ശിവകാമിയോ…. ആരാണവൾ.. അവളുടെ പുനർജന്മമാണോ തന്റേത്... ‘

സ്വന്തം മനസ്സിനോടുതന്നെ അവൾ കലഹിച്ചു.

” ഗുരുജി, കൊഞ്ചങ്കൂട ക്ലിയർ പണ്ണിടുവീങ്കളാ… “

” ഇതുക്കപ്പുറം ഒരു വാർത്തകൂടെ പേശ എനക്ക് വായ്പ് കിടയാതമ്മാ…. ഉനക്ക് എന്നന്ന തെരിയണമോ അതു താനാ ഉന്നൈ തേടി വന്തിരുക്കും… അത് താൻ ഇന്ത ഓലൈ ശൊൽകിറത്…”

ഗുരുജി പറഞ്ഞവസാനിപ്പിച്ചു.

ഇനിയെന്തു ചെയ്യും എവിടെ തിരയുമെന്നറിയാതെ മനസ്സ് കാർമേഘംകൊണ്ടു മൂടി. വൈത്തീശ്വരൻ കോവിലിൽനിന്ന് യാത്ര പുറപ്പെടുമ്പോൾ മനസ്സിനെ നിയന്ത്രിക്കാൻ അവൾക്കു കഴിഞ്ഞിരുന്നു. അറിയേണ്ടതാണെങ്കിൽ തന്നെ തേടിവരുമെന്ന ഗുരുജിയുടെ വാക്കുകളവളുടെ കാതിൽ മുഴങ്ങി.

അവിടെനിന്നു നേരേ തഞ്ചാവൂർ പെരിയകോവിലിലേക്കാണ് സംഘം പുറപ്പെട്ടത്.. കോവിലിന്റെ രണ്ടാംഗേറ്റ് കടന്നു ഉള്ളിൽ പ്രവേശിച്ചപ്പോളേ ചിരപരിചിതമായ ഇടത്തേക്കെത്തിപ്പെട്ടതുപോലെ മനസ്സ് നിറഞ്ഞുതുളുമ്പി. ജനിച്ചുവളർന്നയിടത്തേക്കു വർഷങ്ങൾക്കിപ്പുറം എത്തിപ്പെട്ടതുപോലെ ഹൃദയം തുടികൊട്ടി. ഏതോ ജന്മനിയോഗംപോലെ അവളുടെ കാലുകൾ ചലിച്ചുതുടങ്ങി. എങ്ങുനിന്നോ ഒരു കീർത്തനത്തിന്റെ ഈരടികൾ അവളുടെ കാതുകളിലേക്കു ഒഴുകിയെത്തി.

” നിലൈ പെയരാത് കണ്ണാ… 
ശിലൈപോലവേ നിന്‍ട്ര 
നേരമാവതറിയാമലേ മിഗ 
വിനോദമാന മുരളീധരാ… എന്‍ മനം അലൈപായുതേ…. കണ്ണാ…”

മനസ്സ് മറ്റേതോ ലോകത്തിലെത്തിപ്പെട്ടതുപോലെയവൾക്കു തോന്നി. എന്താണിങ്ങനെയെന്നു ചിന്തിക്കുന്നതിനുമുമ്പേ സ്വപ്നത്തിൽ താൻ നൃത്തംചെയ്തു തളർന്ന അതേയിടമാണിതെന്നവളറിഞ്ഞു.
അതേ കൊത്തളം….! പക്ഷേ…
കൊത്തുപണികളാലലംകൃതമായ തൂണുകളും… ശില്‌പചാതുരികളും സ്വപ്നത്തിലുണ്ടായിരുന്നില്ല. പകരമവ പണി തീരാത്തതുപോലെ അവശേഷിച്ചു.
ചുവരിൽ ആലേഘനം ചെയ്യപ്പെട്ടിരിക്കുന്നതു ഭരതനാട്യത്തിലെ നൂറ്റിയെട്ട് കരണങ്ങളാണത്രേ… കൂടെയുണ്ടായിരുന്ന ഗൈഡ് തന്റെ പാണ്ഡിത്യം വിളമ്പിവച്ചു.

ചുവരിലെ രൂപങ്ങൾക്കു തന്റെ മുഖമാണോ…. ആണെന്നവൾക്കു തോന്നി. കൂടെയുള്ളവരാകട്ടെ ക്ഷേത്രത്തിന്റെ വാസ്തുവിദ്യയും ശില്പ ചാതുരിയും ആസ്വദിക്കുന്ന തിരക്കിലായിരുന്നു. ചിത്രലേഖയുടെ മനോവ്യാപാരങ്ങളവരറിഞ്ഞില്ല.
തീർച്ചയായും ശിവകാമി ഈ കോവിലുമായി ബന്ധപ്പെട്ടിരിക്കുന്നു.

‘പക്ഷേ…ആരാണീ ശിവകാമി….’

അവളുടെ ആത്മഗതം കുറച്ചുറക്കെ ആയിപ്പോയി. തൂണിൽ ചാരിയിരുന്നൊരു വൃദ്ധൻ അവളെ തുറിച്ചുനോക്കി. പിന്നെ അവളുടെ പദചലനങ്ങൾ നോക്കി ചോദിച്ചു

” നീങ്ക ഭരതനാട്യം നർത്തകിയാ…”

അല്ലെന്നവൾ തലചലിപ്പിച്ചു.

“ഭരതനാട്യത്തുക്കേ തായായിരുന്തവൾ ശിവകാമി. ദാസിയാട്ടം മാത്തിയമൈക്ക  കാരണമായിരുന്തവൾ…. അതെല്ലാം മൂടിമറൈക്കപ്പെട്ട ചരിത്രമമ്മാ…”

ഞെട്ടലോടെയാണവൾ കേട്ടതു. എന്തെങ്കിലുംകൂടെ ചോദിച്ചറിയണമെന്നവൾക്കുണ്ടായിരുന്നു. പക്ഷേ പറഞ്ഞു തീരുംമുമ്പേ അയാൾ നടന്നുമറഞ്ഞു.

ശിവകാമിക്കും ഈ കോവിലിനും തമ്മിലെന്താണു ബന്ധം. എങ്ങനെയറിയും… മനസ്സ് വീണ്ടും കലുഷിതമായി. ചിലങ്കകെട്ടി നൃത്തമാടാൻ മനസ്സുതുടിക്കുന്നതവളറിഞ്ഞു.

അവിടെനിന്നു സരസ്വതിമഹൽ ലൈബ്രറിയിലേക്കുള്ള യാത്രയിൽ ചിത്രലേഖയുടെ മനസ്സ് ശിവകാമിയിലായിരുന്നു. പുസ്തകങ്ങൾ ചുറ്റിക്കാണുന്നതിനിടയിൽ ബൃഹദേശ്വരക്ഷേത്രത്തിന്റെ ആയിരം വർഷങ്ങളെന്നൊരു പുസ്തകം അവളുടെ കൈയിൽതടഞ്ഞു. അതു തുറക്കുമ്പോളേക്കു മറ്റൊരു ചെറിയപുസ്തകം തറയിലേക്കൂർന്നുവീണു… അവളറിയാതെ….

ചിത്രലേഖ വായിക്കാനാരംഭിച്ച പുസ്തകത്തിൽ പതിനൊന്നാം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടുവരെയുള്ള രാജരാജേശ്വരക്ഷേത്രത്തിന്റെ ചരിത്രമായിരുന്നു. മറ്റൊരു രാജവംശത്തിനു അവകാശപ്പെടാനില്ലാത്തവിധം അതിബൃഹത്തായ ഒരു ക്ഷേത്രം പൂർണ്ണമായും കരിങ്കല്ലിൽ തീർക്കണമെന്നതായിരുന്നു രാജാവിന്റെ ആഗ്രഹം. അതിനായി അന്നത്തെ വാസ്തുവിദ്യാവിദഗ്ദ്ധൻ കുഞ്ചരമല്ലൻ രാജരാജപെരുന്തച്ചനെ കൊണ്ടുവന്നതുമുതൽ തഞ്ചാവൂരിനെ ആക്രമിച്ചുകീഴടക്കിയ നായക് സാമ്രാജ്യവും മറാത്തസാമ്രാജ്യവും, ഓരോ കാലഘട്ടത്തിലും ക്ഷേത്രത്തിലുണ്ടായ നവീകരണവും, രണ്ടായിരത്തിപത്താമാണ്ട് വരെയുള്ള ക്ഷേത്രചരിത്രവും വ്യക്തമായി അടയാളപ്പെടുത്തിയ ആ പുസ്തകത്തിലെങ്ങും ശിവകാമിയെന്നൊരു പേരവൾക്കു കണ്ടെത്താനായില്ല.

ചരിത്രമെന്നതു രേഖപ്പെടുത്താത്തവരുടെകൂടെയാണ്. ചരിത്രപുസ്തകങ്ങളിലിടം കിട്ടാതെ അടയാളങ്ങളേതും അവശേഷിപ്പിക്കാതെ കടന്നുപോയ എത്രയോപേർ. അതിലൊരാളായ ശിവകാമിയെ ഇനി എവിടെനിന്നു കണ്ടെടുക്കണമെന്നറിയാതെ അവൾ പകച്ചുനിന്നു. വാമൊഴിയായി പറഞ്ഞുവന്നു പകുതിയിലെങ്ങോ കൈമോശം വന്നവളെപ്പോലെ തഞ്ചാവൂരിനെ മോഹിപ്പിച്ചൊരു നർത്തകി അവൾക്കുമുന്നിലൊരു സമസ്യയായി. പക്ഷേ അവൾ…. ശിവകാമി…. ഏതോ ഒരു നർത്തകി അല്ലെന്നും താൻ തന്നെയാണെന്നും തന്റെ ജന്മരഹസ്യങ്ങൾ താൻ തേടിപ്പോയില്ലെങ്കിലും തന്നെ തേടിയെത്തുമെന്നും അതൊരു നിയോഗമാണെന്നും അവളപ്പോൾ അറിഞ്ഞില്ല.
പുസ്തകം തിരികെവച്ചു ലൈബ്രറിയിൽനിന്നു പുറത്തിറങ്ങാൻ ഭാവിച്ചപ്പോളാണ് ഒരു പിൻവിളി. അവൾ തിരിഞ്ഞുനോക്കി

“അമ്മാ… ഇത് ഉങ്കളോട താനേ… ഉങ്ക കൈയിലിരുന്ത് കീള വിഴുന്താച്ച്… “

ഒരു കൊച്ചുപെൺകുട്ടി കൈയിലൊരു ചെറിയപുസ്തകവുമായി നിൽക്കുന്നു. പുസ്തകം എന്നൊന്നും പറയാനില്ല.. അഞ്ചാറു പേപ്പറുകൾ തുന്നികെട്ടിയതുപോലെ. അവളതിന്റെ പേര് വായിച്ചു.

’കുഞ്ചരമല്ലൻ പെരുന്തച്ഛൻ മകൾ ശിവകാമി ‘

വിറയ്ക്കുന്ന കൈകളോടെ അവളതു വാങ്ങി. താൻ തേടി നടന്നതെന്തോ അതിതാ തന്നെ തേടിവന്നിരിക്കുന്നു. ഒന്നുംമിണ്ടാനാവാതെ ഒരു നിമിഷമവൾ അതു കൈയിൽ പിടിച്ചുനിന്നു. എത്രയോവർഷം തന്നെക്കാത്തു ആ ലൈബറിയിലുറങ്ങിയിരുന്ന കടലാസുമെടുത്തവൾ അവിടെനിന്നു തിരിച്ചിറങ്ങി.
തിരുവൈയാർ ത്യാഗരാജക്ഷേത്രത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേയാണ് അവളാ കടലാസുപുസ്തകം വായിക്കാനാരംഭിച്ചതു. മിടിക്കുന്ന ഹൃദയത്തോടെ അതിലെ ഓരോ വരിയുമവൾ വായിച്ചെടുത്തു.

‘ വള്ളുവക്കുടി എന്ന മനോഹരമായ ഉൾനാടൻ ഗ്രാമപ്രദേശം. പച്ചപ്പരവതാനി വിരിച്ചപോലെ നീണ്ടുപരന്നുകിടക്കുന്ന വയലേലകളുടെ ഓരംപറ്റി തച്ചന്മാരുടെ ഊരായ കണ്ടലൂര്. അവിടെ മഹാപെരുന്തച്ചനായ കുഞ്ചരമല്ലന് തഞ്ചൈ കൊട്ടാരത്തിൽ നിന്നു ഒരു ഓല കൊടുത്തയച്ചിരിക്കുന്നു.

അരുൾമൊഴിവർമ്മൻ രാരാജചോളൻ ഒന്നാമന്റെ നിർദ്ദേശപ്രകാരം തിരുവുടയോർക്ക് തഞ്ചെെയിൽ ഒരു കോയിൽ പണിയുന്നതിന്റെ കൂടിയാലോചനകൾക്കു പുറപ്പെട്ടുവരിക എന്നതാണതിന്റെ ഉള്ളടക്കം.

തച്ചനും മകൾ ശിവകാമിയും തഞ്ചാവൂർക്ക് വരുന്നു. ശിവകാമി കൗമാരം വിട്ടെങ്കിലും കൗതുകംമാറാത്ത ഒരു നാട്ടിൻപുറത്തുകാരിയാണ്. നൃത്തത്തെ ജീവവായുപോലെ കൂടെക്കൂട്ടിയവൾ. നൃത്തത്തിൽ പുതിയരീതികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവൾ. തിരുവുടൈയോർക്ക് തന്റെനൃത്തം സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണവൾ തഞ്ചാവൂർ ദേശത്തേക്കു വരുന്നതു.
രാജാവിന്റെ വിശ്വസ്തനും കോയിൽഭരണത്തിന്റെ ചുമതലക്കാരനുമായ ആദിത്യൻ അമുദൻ ശിവകാമിയുടെ നൃത്തത്തിലും സൗന്ദര്യത്തിലും ആകൃഷ്ടനാകുന്നു. പിന്നെയവളുടെ നടനം അമുദനുവേണ്ടി മാത്രമായി. കോവിൽവീഥി  പ്രണയത്താൽ പൂത്തുലഞ്ഞു. അവളുടെ ചലനങ്ങളിൽ പ്രണയവും വിരഹവും ആടിത്തിമിർത്തു.

ക്ഷേത്രചുമതലയുള്ള മന്ത്രിയായ കൃഷ്ണരായറുടെ കാതുകളിൽ ഈ പ്രണയത്തിന്റെ വാർത്തയെത്തി. പണ്ടേ കോയിൽഭരണത്തിൽനിന്നു അമുദനെ പുറത്താക്കണമെന്നാഗ്രഹിച്ച അയാൾ രാജാവിനോടു ശിവകാമിയേയും അമുദനേയുംകുറിച്ചു കിംവദന്തികൾ പറഞ്ഞു. അതത്ര ഫലവത്താകുന്നില്ലെന്നുകണ്ട അയാൾ ഉപജാപങ്ങളുമായി ശിവകാമിയെ സമീപിച്ചു.

വലിയ നർത്തകിയായി പേരും പെരുമയുമേറ്റണമെന്ന, ശിവകാമിയിൽ ഉറങ്ങിക്കിടന്ന ആഗ്രഹത്തെയാണ് കൃഷ്ണരായർ തൊട്ടുണർത്തിയത്. നൃത്തത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം പ്രണയത്തിനായി വഴിമാറരുതെന്നും ആത്മാർത്ഥ പ്രണയം ഒരിക്കലും വറ്റിപോകില്ലെന്നും ശകുനിയെപ്പോലെ അയാളവളുടെ കാതിൽ മന്ത്രിച്ചുകൊണ്ടിരുന്നു. നൃത്തത്തിൽ തന്റെ ആഗ്രഹപൂർത്തീകരണത്തിനുശേഷം അമുദനുമൊന്നിച്ചൊരു ജീവിതമവൾ സ്വപ്നംകണ്ടു. എന്നാൽ അവനാകട്ടെ അവളെന്നും തന്റേതുമാത്രമാകാൻ ആഗ്രഹിച്ചു. ഇടയിൽനിന്നു കൃഷ്ണരായർ തന്ത്രങ്ങൾ മെനഞ്ഞു രണ്ടുപേരിലും തെറ്റിദ്ധാരണവളർത്തി.

രാജസദസ്സിനു മുന്നിൽ നൃത്തമവതരിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ ശിവകാമി അത്യധികം സന്തോഷിച്ചു. വേദികളിൽ നിന്നു വേദികളിലേക്കു ചടുല നടനമാടിത്തിമിർക്കാൻ ഹൃദയം വെമ്പിനിന്നു. അതേസമയം കൃഷ്ണരായുടെ കുതന്ത്രങ്ങൾ രാജാവിൽനിന്നു രാജമാതാവിലേക്കു നീണ്ടു.

നീണ്ട കരഘോഷങ്ങൾക്കു നടുവിൽ അഭിമാനപുളകിതയായി നിന്ന ശിവകാമിയുടെ നെഞ്ചിലേക്കു ചാട്ടുളിപോലെ രാജമാതാവിന്റെ കല്പനയെത്തി.

” ലക്ഷണമാന കന്നിപ്പൊണ്ണ്… നടന മങ്കെെ ശിവകാമിയെ കോവിലിൽ കാണിക്കയാക്ക വേണ്ടും…
ദേവദാസീ സമർപ്പണം തിരുവിഴയാ കൊണ്ടാടുവീൻ “

വേദികളിൽനിന്നു വേദികളിലേക്ക് പറക്കാൻ മോഹിച്ചവൾ കോവിലിന്റെ നാലുചുവരുകൾക്കുളളിൽ തളയ്ക്കപ്പെട്ടു. എതിരില്ലാ രാജശാസനമറിഞ്ഞു തച്ചന്റെ ഹൃദയം പിടഞ്ഞു.

അലങ്കാരദാസിയായി തന്റെ പ്രിയപ്പെട്ടവൾ കോയിലിനുള്ളിൽ അടയ്ക്കപ്പെട്ടതറിഞ്ഞ അമുദന്റെ ഹൃദയംതകർന്നു. ഒരേ സമയമവൻ പ്രണയത്താലുരുകുകയും കോപത്താൽ ജ്വലിക്കുകയുംചെയ്തു.

ശിവകാമിയുടെ ദാസീസമർപ്പണ ചടങ്ങുകൾക്കായി കൊട്ടാരവും കോയിലും അണിഞ്ഞൊരുങ്ങി. അവളുടെ ലാസ്യനടനം കോയിൽചുമരിനെ അലങ്കരിച്ചു. ഇനിയൊരിക്കലും തിരികെകിട്ടാത്ത പ്രണയത്താൽ  വെന്തുരുകി അമുദൻ.

ദീപാലംകൃതമായ കോവിലിൽ മഹാറാണി സെമ്പിയൻ മാദേവിയുടെ കാർമ്മികത്വത്തിൽ ചടങ്ങുകൾനടന്നു. ക്ഷേത്രത്തിനു അലങ്കാരമായ ലക്ഷണയുക്തകന്യകയെ പാർവതീദേവിയായി സങ്കല്പിച്ചു ഉടയോരായ ശിവഭഗവാനു തിരുമണംചെയ്തുകൊടുക്കുന്ന ചടങ്ങ് ദേശമെങ്ങും ആനന്ദത്തോടെ കൊണ്ടാടി. തച്ചൻ കണ്ണീരോടെ മടങ്ങി. കടലോളം കദനങ്ങളുള്ളിൽ തിരയടിച്ചപ്പോൾ അമുദൻ എങ്ങോട്ടെന്നില്ലാതെ യാത്രയായി. പിന്നീടാരും അയാളെ കണ്ടിട്ടില്ല. കൃഷ്ണരായുടെ കിങ്കരന്മാർ ക്ഷേത്രക്കുളത്തിൽ മുക്കിത്താഴത്തിയെന്നൊരു കിംവദന്തി കുറേനാൾ രഹസ്യമായി അവിടവിടെ മുറുമുറുപ്പായി പറഞ്ഞുകേട്ടു.

ശിവകാമിയേയും പിന്നീടാരും പുറത്തേക്കു കണ്ടില്ല. വേദികളടക്കി വാഴാൻ മോഹിച്ചവൾ പഞ്ചേന്ദ്രിയങ്ങളടക്കി മെയ്യും മനസ്സും ദേവനു സമർപ്പിച്ചു. നൃത്തം സപര്യയാക്കി. അന്നപാനീയങ്ങളുപേക്ഷിച്ചു തനു തളരുംവരെ, ദേഹി ദേഹമിൽനിന്നു വേർപെടുംവരെ നടനം തുടർന്നു. ചരിത്രത്തിലിടംനേടാതെപോയിട്ടും പെരിയകോയിലിന്റെ ചുവരുകളിൽ ശിവകാമിയുടെ നൃത്തം ഇന്നും കാലങ്ങളെ അതിജീവിക്കുന്നു.

ആ കടലാസുപുസ്തകം വായിച്ചുകഴിഞ്ഞു ചിത്രലേഖയുടെ കണ്ണുകൾ തോർന്നില്ല. ആയിരം വർഷങ്ങൾക്കുമുമ്പു നടന്ന ആ സംഭവങ്ങൾ കൺമുന്നിൽ കാണുന്നതുപോലെയവൾക്ക് തോന്നി. ശിവകാമിയുടെ ജീവിതത്തിലെ അതേ സമാനതകൾ തന്റെ ജീവിതത്തിലുമുണ്ടെന്നവളോർത്തു. അമ്മയെ നഷ്ടപ്പെട്ട ബാല്യവും നൃത്തം പഠിക്കാനൊരുപാടു ആഗ്രഹിച്ചിട്ട് നടക്കാതെപോയതുമവളോർത്തു. ഈ ജന്മത്തിലും സഫലമാകാതെ പോയ പ്രണയമവളുടെ ഉള്ള് നീറ്റി. പ്രണയനഷ്ടത്തിൽനിന്നു കരകയറാൻ ക്ഷേത്രദർശനവുമായി ചുറ്റിക്കറങ്ങിയ അവളെ കാത്തിരുന്ന ജന്മനിയോഗമിതാണ്. ശിവകാമിയുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനാണു തന്റെയീ ജന്മമെന്നവളിപ്പോൾ തിരിച്ചറിയുന്നു.

” ചിന്നഞ്ചീരു കിളിയേ…. കണ്ണമ്മാ…
സെൽവ കളഞ്ചിയമേ…
ചിന്നഞ്ചീരു കിളിയേ… കണ്ണമ്മാ….”

മനസ്സ് പാടുന്നതിനനുസരിച്ചു അവളുടെ കാലുകൾ ചലിച്ചുതുടങ്ങി. കൈയും മെയ്യും നൃത്തത്തിന്റെ ലാസ്യത്തിലേ
ലേക്കമർന്നു.

©seenanavaz

 

Post Views: 59
20
Seena Navaz

ഇരുളിനെ കീറിമുറിക്കുന്ന നിലാവിന്റെ ഒരു തുണ്ട് കടമെടുത്തെഴുതുന്നു ഞാൻ

48 Comments

  1. മിനി സുന്ദരേശൻ on September 1, 2025 10:11 PM

    ചില പൂർവ്വ ജന്മങ്ങളൊക്കെ ഇങ്ങനെ കണ്ടു പിടിക്കാമായിരിക്കും….. നല്ല അവതരണം👍❤️

    Reply
  2. Akheel Muhammed on November 9, 2023 9:44 PM

    Great presentation❤️

    Reply
  3. Nishiba M on November 6, 2023 11:58 AM

    മനോഹരം. ഹൃദ്യമായ അവതരണം.. പൂർവജന്മസ്മൃതിയിലലിഞ്ഞ് ജന്മലക്ഷ്യത്തിലേക്ക് ശിവകാമിയെന്ന ചിത്രലേഖ. നന്നായി എഴുതി

    Reply
  4. Seena Navaz on November 5, 2023 7:35 AM

    😄 thank you abhee🥰❤️

    Reply
  5. അനാമിക s on November 3, 2023 8:31 PM

    ദേവനായികിയിൻ കഥ വായിച്ചപ്പോളുണ്ടായ അതേ ഫീൽ എത്ര നാളുകൾക്ക് ശേഷമാണു വീണ്ടും.. സന്തോഷം, ഇത്തയുടെ എഴുത്തുകൾ വല്ലാതെ മിസ്സ്‌ ചെയ്തിരുന്നു… Great 👌👌👌🥰🥰❤️

    Reply
    • Seena Navaz on November 5, 2023 7:36 AM

      ദേവനായകി ഏറെ ഇഷ്ടം
      സന്തോഷം… സ്നേഹം അനാമിക 🥰❤️

      Reply
  6. Amal Fermis on November 3, 2023 6:11 PM

    മനോഹരമായെഴുതി സീനാ.. നല്ല ഒഴുക്കേ|ടെ

    Reply
    • Seena Navaz on November 5, 2023 7:37 AM

      സ്നേഹം ഇത്താ 🥰❤️

      Reply
  7. Adil Nizam on November 3, 2023 12:37 PM

    Mesmerizing

    Reply
    • Seena Navaz on November 5, 2023 7:37 AM

      സ്നേഹം 🥰❤️

      Reply
  8. Adil Nizam on November 3, 2023 12:36 PM

    അതിമനോഹരം

    Reply
    • Seena Navaz on November 5, 2023 7:37 AM

      സന്തോഷം… സ്നേഹം 🥰❤️

      Reply
  9. Remya Bharathy K on October 31, 2023 8:32 AM

    മനോഹരമായ എഴുത്ത്. അവസാനത്തേക്ക് കുറച്ചുകൂടെ ആവാമായിരുന്നു എന്ന് തോന്നി. കൗതുകം കൊണ്ടാവും. ❤️❤️❤️

    Reply
    • Seena Navaz on October 31, 2023 4:18 PM

      സ്നേഹം…. സന്തോഷം ❤️🥰

      Reply
  10. Manasi on October 28, 2023 5:33 PM

    Valare nannayittunduu ❤️❤️🥰🥰

    Reply
    • Seena Navaz on October 31, 2023 4:19 PM

      ഇഷ്ടം ❤️🥰

      Reply
  11. Sunandha Mahesh on October 27, 2023 9:11 PM

    അന്ധവിശ്വാസം എന്നൊക്കെ തോന്നുമെങ്കിലും ചില സത്യങ്ങൾക്ക് മുന്നിൽ നിശബ്ദമായി നിൽക്കാനേ കഴിയൂ.

    മനോഹരമായ എഴുത്ത്.
    മണിച്ചിത്രതാഴ്ർ ഓർമ വന്നൂ

    Reply
    • Seena Navaz on October 28, 2023 10:07 AM

      ഒത്തിരി സ്നേഹം…. സന്തോഷം🥰❤️

      Reply
  12. Smitha on October 27, 2023 5:42 AM

    വളരെ മനോഹരമായ എഴുത്തു… നന്നായി ചരിത്ര ഗവേഷണം നടത്തി നല്ല ഭാഷ സമൃദ്ധിയോടു വിശദീകരിച്ചിട്ടുണ്ട്… ഇത് സങ്കല്പികമാണോ അത് ശെരിക്കും ഉള്ള കഥാപാത്രം ആണോ… എനിക്ക് വളരെ പ്രിയപ്പെട്ട സ്ഥലവും വിഷയവും നന്നായി ഇഷ്ടപ്പെട്ടു… തുടർന്ന് എഴുതുക…

    Reply
    • Seena Navaz on October 27, 2023 9:40 AM

      സന്തോഷം dear🥰

      Reply
    • Sreeja Ajith on October 31, 2023 8:39 AM

      ആകാംക്ഷയോടെ അവസാനം വരെ വായിച്ചു പോയി. മനോഹരം 👌

      Reply
  13. Seena Navaz on October 26, 2023 8:25 PM

    സ്നേഹം അഭിപ്രായത്തിനു 🥰

    Reply
  14. Joyce Varghese on October 25, 2023 6:12 AM

    നല്ല എഴുത്ത്.
    വളരെ ഇഷ്ടപ്പെട്ടു.👌
    ❤

    Reply
    • Seena Navaz on October 26, 2023 7:05 PM

      നന്ദി…. സ്നേഹം dear🥰

      Reply
  15. Akeesh on October 24, 2023 1:27 PM

    Wow… നല്ല എഴുത്തായിരുന്നു.. പിടിച്ചു ഇരുത്തി കളഞ്ഞു.. പക്ഷെ പെട്ടെന്ന് അവസാനിച്ച പോലെ തോന്നി.. ക്ലൈമാക്സ്‌ കുറച്ചു കൂടെ ന്തെങ്കിലും സംഭവം add ചെയ്യാമായിരുന്നു

    Reply
    • Seena Navaz on October 26, 2023 7:07 PM

      Edit ചെയ്തിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയൂ.. വായനക്കും അഭിപ്രായത്തിനും സന്തോഷം… സ്നേഹം 🥰

      Reply
      • Soumya Muhammad on November 7, 2023 10:05 PM

        മനോഹരം 👌👌👌

        Reply
  16. Neethu V. R on October 24, 2023 12:06 AM

    👏🏻👏🏻

    Reply
    • Seena Navaz on October 24, 2023 7:19 AM

      സ്നേഹം… സന്തോഷം dear🥰

      Reply
      • Soumya Muhammad on November 7, 2023 10:05 PM

        മനോഹരം 👌👌👌

        Reply
    • Reshma Lechus on October 24, 2023 1:24 PM

      കുഞ്ചരമല്ലൻ പെരുന്തച്ചൻ മകൾ ശിവകാമി

      ഈ കഥ വായിച്ചു തീർന്നപ്പോൾ അപൂർണമായ പോലെ തോന്നി. ഇനിയും അതിന്റെ ബാക്കി പറയാൻ ഉണ്ടെന്ന് ആരോ പറയും പോലെ. ഞാൻ ഒന്ന് ചന്ദ്ര ലേഖ യും ശിവ കാമിയും എങ്ങോ മറന്നു പോയ മുഖം പോലെയാണ് തോന്നിയത്. നാഡി ജ്യോതിഷം എത്രത്തോളം ആളുകൾ വിശ്വസിക്കും എന്ന് അറിയില്ല അത് ചില സത്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ട് നിഗൂഢമായ എന്തൊക്കെയോ ചിലത്. പലപ്പോഴും നമ്മൾ ആരോട് ഒക്കെയോ പുനർ ജന്മം ആയിരിക്കാം. അറിയില്ല. അതിനെ കുറിച്ച് അറിയണമെങ്കിൽ ചിലർക്ക് ഭാഗ്യം ഉണ്ടാകു. കാലങ്ങൾ എത്ര കഴിഞ്ഞാലും ചിലത് ഒക്കെ നമ്മുടെ ഓർമ്മയിൽ വരും എന്ന് കേട്ടിട്ടുണ്ട്. ചില പഠനങ്ങൾ പറയുന്നുണ്ട് അത് പലർക്കും വിശ്വാസം ആകണമെന്നില്ല. ചരിത്ര രേഖങ്ങൾ പലരും പല രൂപങ്ങളിൽ നമ്മുക്ക് ചുറ്റും കാണുമായിരിക്കും അല്ലെ? കാലം എത്ര കഴിഞ്ഞാലും ചില സത്യങ്ങൾ മറ നീക്കി പുറത്തു വരുക തന്നെ ചെയ്യും. പ്രപഞ്ച സത്യങ്ങൾ അത് തെളിവുകൾ അടക്കം നമ്മുടെ മുന്നിലേക്ക് വന്നേക്കാം. കാലം എത്ര മാഞ്ഞു പോയി എന്ന് പറഞ്ഞാലും അറിയേണ്ട സത്യങ്ങൾ നമ്മൾ അറിയുക തന്നെ ചെയ്യും. ചില കഥകൾ എഴുതുമ്പോൾ ആ കഥ നമ്മുക്ക് മാനസിക സംഘർഷങ്ങൾ ഉണ്ടേക്കാം. അത് ഈ കഥയിൽ വായിച്ചപ്പോ ഫീൽ ചെയ്യുന്നുണ്ടായിരുന്നു. എന്റെ തോന്നൽ ആണോ എന്നറിയില്ല. ചിലത് ആർക്കും എത്രത്തോളം വിവരിക്കാൻ കഴിഞ്ഞും എന്ന് വരില്ല. ഇത് പോലെ ഒരു കഥ ഞാൻ എഴുതിയതാണ് എനിക്ക് ഓർമ്മ വന്നത്. പക്ഷെ എന്തോ ഉണ്ടോ അത് പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞില്ല. ആ കാഥാപാത്രം അത്രക്ക് ബുദ്ധിമുട്ട് എനിക്ക് സൃഷ് ടിച്ചു എന്ന് പറയാം. ചരിത്ര കഥകൾ പറയുമ്പോൾ എല്ലാം പൂർണമായി കിട്ടണം എന്നില്ല. എന്നാലും, ചില കഥകൾക്ക് ഭംഗി അപൂർണത തന്നെയാകും. കൂട്ടി ഇണക്കാൻ കഴിയാത്ത എന്തോ ഒന്ന്. പ്രിയ എഴുത്തുകാരി, ആ കഥ വായിച്ചപ്പോൾ മനസ്സിൽ തോന്നിയത് ഇവിടെ കുറിച്ചു എന്ന് മാത്രം. എല്ലാവിധ ആശംസകളും നേരുന്നു..

      Reply
      • Naseera1 on October 28, 2023 10:53 AM

        നല്ല അവതരണം എല്ലാവിധ ആശംസകളും നേരുന്നു👍♥️

        Reply
        • Seena Navaz on October 28, 2023 11:10 AM

          സ്നേഹം dear🥰

          Reply
      • Seena Navaz on October 28, 2023 11:11 AM

        ഒത്തിരി സ്നേഹം dear🥰

        Reply
  17. Neethi Balagopal on October 23, 2023 9:59 PM

    നേരിൽ കണ്ടത് പോലെ തോന്നി..ശിവകാമി യുടെ ജന്മം സഫലമാകട്ടെ..

    Reply
    • Seena Navaz on October 24, 2023 7:20 AM

      സ്നേഹം dear🥰

      Reply
  18. Reshma Lechus on October 23, 2023 8:58 PM

    ന്റെ അമ്മേ, എന്താ പറയൂകാ ഓരോ വരിയിലും കണ്ണിൽ കാണുന്ന ഫീലിംഗ് ആയിരുന്നു. അത്രക്ക് മനോഹരം.

    Reply
    • Seena Navaz on October 24, 2023 7:20 AM

      സ്നേഹം…. സന്തോഷം dear🥰

      Reply
  19. Silvy on October 23, 2023 5:26 PM

    ജൻമാന്തരങ്ങളിലൂടെ ജന്മസഫാല്യം തേടി ശിവകാമി… ചിത്രലേഖയിലൂടെ അവളത് നേടട്ടെ. ഉശിരനെഴുത്ത് 👌👌👌

    Reply
    • Seena Navaz on October 24, 2023 7:20 AM

      ഇഷ്ടം dear🥰

      Reply
  20. Hafsath on October 23, 2023 5:21 PM

    ഗംഭീരം👏👏🔥🔥🔥

    Reply
    • Seena Navaz on October 24, 2023 7:21 AM

      ഇഷ്ടം dear🥰

      Reply
  21. Sabira latheefi on October 22, 2023 11:52 AM

    👍🏻👍🏻

    Reply
    • Seena Navaz on October 22, 2023 12:02 PM

      നന്ദി… സ്നേഹം❤️

      Reply
      • Nafs nafs on October 23, 2023 3:41 PM

        ജീവിതത്തിന്റെ പൊരുളു തേടിയുള്ള യാത്ര, ഉള്ളിലടക്കി വെച്ച സ്വപ്നസാക്ഷാത്കാരണത്തിന് കാരണമാകുന്നു. ഉദ്വേഗഭരിതമായ വായന നൽകുന്നു.👏👏👏🔥🔥🔥

        Reply
        • Seena Navaz on October 24, 2023 7:22 AM

          ഒരുപാടിഷ്ടം dear🥰

          Reply
          • Kabir on October 26, 2023 8:01 PM

            പഴയകാലത്തേക്കു പോയതുപോലെ

      • Divya Sreekumar on January 2, 2024 12:04 PM

        ഗംഭീരം 👏👏👏👏👌👌👌👌

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.