Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കനൽച്ചൂടിൽ വെന്തുവെന്തിങ്ങനെ…
അനുഭവം കഥ ചരിത്രം / പൗരാണികശാസ്ത്രം ജീവിതം സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

കനൽച്ചൂടിൽ വെന്തുവെന്തിങ്ങനെ…

By Neethu V. ROctober 27, 2023Updated:February 14, 202414 Comments5 Mins Read259 Views
Bookmark Now
Please login to bookmark Close

No account yet? Register

എത്രചുറ്റിയിട്ടും ശരിയാവാത്ത പഗടി മുറ്റത്തെ കയറ്റുകട്ടിലിലേക്ക് അമർഷത്തോടെ വലിച്ചെറിഞ്ഞു രാം സിംഗ് അതിലോട്ടു തന്റെ ഉടൽകൂടി വലിച്ചിട്ടു.

കുറച്ചു മാറി അടുപ്പിൽ നിരത്തിയ വിറകുകൊള്ളികൾക്കിടയിലൂടെ തീ പിടിപ്പിക്കാൻ ശ്രമിയ്ക്കുന്നതിനിടയിലും സാവിത്രി ‘പതി’യുടെ ഈ കോലാഹലങ്ങൾ കണ്ട് അമ്പരന്നു, സാധാരണ നിമിഷനേരം കൊണ്ട് അതിമനോഹരമായി ചുറ്റുന്ന പഗടിയാണ് ഇപ്പോൾ എത്ര ചുറ്റിയിട്ടും തീരാതെ ഒരു പെരുമ്പാമ്പ് പോൽ കട്ടിലിൽ കിടക്കുന്നത്!

കുഴച്ചു വച്ച ഗോതമ്പിൽ നിന്ന് ഓരോ ചെറിയ കഷണങ്ങളായെടുത്തു ഓരോ ഉരുളകളായി നന്നായി ഉരുട്ടിയെടുത്ത് സബിത ‘മാജി’യെ പണി എളുപ്പമാക്കാൻ സഹായിച്ചു.

‘മാസ’ഇതുവരെ ഉണർന്നിട്ടില്ല, ഈയിടെയായി അവരങ്ങനെയാണ് രാത്രി ഉറക്കമില്ലാതെ രാവിലെ നന്നായി ഉറങ്ങും.

പുറത്തു കലപിലകൂട്ടി പോവുന്ന വഴിയേ മണ്ണ്കൊണ്ട് പുകമറ സൃഷ്ടിയ്ക്കുന്ന പിള്ളേർസംഘത്തെ നോക്കി രാംസിംഗ് എന്തോ ചീത്ത വിളിച്ചു പറഞ്ഞു. കുട്ടികൾ ഒരു കൂസലുമില്ലാതെ “മുകേഷ്, മുകേഷ് ” എന്നുനീട്ടി വിളിച്ചു. അകത്തു നിന്നും മുകേഷ് അതുകേട്ടമാത്രയിൽ പുറത്തേക്കൊരോട്ടം കൊടുത്തു. ” മുകേഷ്, നിങ്ങൾ അതുവഴി പോവരുതേ.. ” സബിത വിളിച്ചു പറഞ്ഞു. ” ഒന്നു പോ ദീദീ ” അവൻ തിരിഞ്ഞവളെ കൊഞ്ഞനം കാട്ടി ഓടിപ്പോയി കൂട്ടത്തോടൊപ്പം ചേർന്ന് പൊടിക്കാറ്റുണ്ടാക്കി വടക്കോട്ട് നീങ്ങി.

കുറച്ചു നേരത്തെ അന്താളിപ്പിന് ശേഷം രാംസിങ് വീണ്ടും പഗ്ടി എടുത്തു ശ്രദ്ധപൂർവ്വം തലയിൽ ചുറ്റി, ആറര മീറ്റർ നീളമുള്ള ആ തുണി അയാളുടെ കയ്യിൽ അനുസരണയോടെ ഒതുങ്ങി നിന്നു.

“ഹേ ഭഗവാൻ നിന്നെ നീ തന്നെ കാക്കുക, മനുഷ്യൻ ദൈവത്തെ നശിപ്പിക്കുന്നു, ലോകം നശിയ്ക്കാൻ പോവുന്നു..”

അയാൾ പിറുപിറുത്തുകൊണ്ടിരുന്നു.

സാവിത്രിയെ നോക്കി ഒച്ചയെടുത്തു
“ഒന്നു വേഗമാട്ടെ എന്താണിത്ര താമസം..?”
അടുപ്പിൽ നിന്നും പൊള്ളി വീർത്ത റൊട്ടിയെടുത്ത് മകൾക്ക് നേരെ നീട്ടി, സാവിത്രി നിലത്തേ പലകമേൽ അമർന്നിരുന്ന് അടുത്ത ഉരുളയെടുത്ത് നിറയെ നിറങ്ങളുള്ള വളകളിഞ്ഞ കൈയാൽ അടിച്ചു പരത്താൻ തുടങ്ങി.

വെയിലിന്റെയും തീയുടെയും ചൂട് അവരുടെ മുഖത്ത് വിയർപ്പുതുള്ളികൾ തുരുതുരാ സൃഷ്ടിച്ചുകൊണ്ടിരുന്നു.

സബിതാ ബേട്ടി റോട്ടിയുടെ ഇരുഭാഗത്തും സമൃദ്ധമായി നെയ്യ് പുരട്ടി ഒരു സ്റ്റീൽ പാത്രത്തിൽ ചട്ണിയോടൊപ്പം ചേർത്തു വെച്ച് ഒരു പിഞ്ഞാണത്തിലേക്ക് മസാലയിട്ട് കാച്ചിവച്ച ആട്ടിൻപാൽ കൂടുതലും വെള്ളം പേരിനും ചേർത്ത ചായയുമായി അടുപ്പിന് തെല്ലകലെയായി മുറ്റത്തൊരു മൂലയിൽ ഇട്ട കയറ്റുകട്ടിലിൽ ഇട്ടിരിയ്ക്കുന്ന ബാബാജിയ്‌ക്കരികിലേയ്ക്ക് നടന്നു. അയാളാവട്ടെ അസ്വസ്ഥതയോടെ തലയിലെ പഗടിയിൽ ഉഴിഞ്ഞു കൊണ്ടിരുന്നു.

“ബാബാ ചായയും റൊട്ടിയും കഴിയ്ക്കൂ ”

“ഇതൊന്നും എനിക്കിപ്പോൾ ഇറങ്ങില്ല ബച്ചാ ..” അവൾ ഒന്നും മിണ്ടിയില്ല.

കട്ടിലിന്റെ മുകളിൽ വച്ച നീളൻപലകമേൽ താലിയും ചായപ്പിഞ്ഞാണവും വച്ച് തിരികെ സ്വന്തമിരിപ്പിടത്തിലേയ്ക്ക് തന്നെ മടങ്ങി. അയാൾ ഒരിറക്ക് ചായ മോന്തി ഉറക്കെ ചുമച്ചു.
“അല്ലെങ്കിലും അവർക്കെന്താണ്,നമ്മുടെ ആചാരങ്ങളിലാണ് എല്ലായ്പ്പോഴും സർക്കാർ കണ്ണും നട്ടിരിയ്ക്കുന്നത് “.

അയാൾ ഉറക്കെ അസഹ്യതയോടെ പിറുപിറുത്തുകൊണ്ടിരുന്നു.

വീട്ടിനകത്തുനിന്നും വളരെ പ്രായമേറിയൊരു സ്ത്രീ വാതിൽ കടന്നു പുറമേ വന്നു, അവരുടെ കഴുത്തിലെ എല്ലുകളും പാതയോരത്ത് തലയുയർത്തി നിൽക്കുന്ന മരങ്ങളുടെ വേരുകളും ഒരുപോലെ തങ്ങളുടെ സ്വത്വം കാണിയ്ക്കാനെന്ന മട്ടിൽ പുറമെയ്ക്ക് തള്ളിനിന്നു.

“ബാബൂ നീയെന്താണീ പുലമ്പുന്നത് നീ പറയുന്നത് കേട്ടാൽ എന്തോ മഹദ്കാര്യത്തിനെതിരാണ് സർക്കാർ എന്നാണല്ലോ തോന്നുക ”

“അല്ലേ പതി മരിച്ചു ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷവും ജീവിച്ചിരിയ്ക്കുവല്ലേ നിങ്ങൾ, പിന്നെങ്ങനെ ഇതൊക്കെ മനസ്സിലാവും? ”

സാവിത്രി റൊട്ടി ചുട്ടുകൊണ്ടിരിയ്ക്കെ ഭർത്താവിന്റെ വാക്കുകൾ കേട്ട് ഞെട്ടലോടെ തിരിഞ്ഞു നോക്കി. സബിത അടുത്ത താലിയും തയ്യാറാക്കി നാനിയുടെ അരികിലേയ്ക്ക് നടന്നു.കൈ കഴുകി അവർ നിലത്തു ചമ്രം പടിഞ്ഞു ഇരുന്നു മകനെ രൂക്ഷമായി നോക്കി.

“നിനക്കെന്തറിയാം നിങ്ങൾ ആണുങ്ങൾക്കിങ്ങനെ പെണ്ണുങ്ങളെ നിയന്ത്രിച്ചു കൊണ്ടേയിരിയ്ക്കണം അതേയുള്ളു ചിന്ത . ആ പെണ്ണ് എത്ര മാത്രം വേദന അനുഭവിച്ചു കാണും, ഭഗവാൻ ”

അവർ ദൃഷ്ട്ടികൾ മുകളിലേക്കുയർത്തി പ്രാർത്ഥനഭാവത്തിൽ ഇരുന്നു.സബിത അവർക്ക് മുൻപിലേക്ക് താലിയും ചായപ്പിഞ്ഞാണവും വച്ച് പതിയേ പിന്തിരിഞ്ഞു.
സാവിത്രി റൊട്ടി പൊള്ളിച്ചെടുക്കുന്നതിനിടയിൽ അഗ്നി സ്പർശിച്ച തന്റെ കൈയ്യിലേയ്ക്ക് വേദനയോടെ നോക്കി നെടുവീർപ്പിട്ടു. എന്നിട്ട് തിരിഞ്ഞ് മകളെ നോക്കി പറഞ്ഞു.

“സബിതാ മുകേഷിനെ വിളിയ്ക്കൂ അവൻ എത്ര നേരമായി കളിയ്ക്കാൻ പോയിട്ട്..”

സബിത നേരെ മുൻപിലെ പൊടിമണ്ണ് നിറഞ്ഞ പാതയിലേയ്ക്ക് ഇറങ്ങി ഒരോട്ടം വച്ചുകൊടുത്തു, അവൾ മനഃപൂർവം അവൻ പോയ വഴിയിൽ നിന്നും മാറിയാണ് ഓടിയത് ഇതുവഴി കുറച്ചു കൂടുതൽ പോവണം, എങ്കിലും സാരമില്ല. മുകേഷും ബാക്കിയുള്ള കുട്ടികളും ആർത്തുല്ലസിയ്ക്കുന്നത് അവൾ ദൂരെനിന്നേ കണ്ടു. അവർ കളിയ്ക്കുന്നിടത്ത് വരണ്ട പൊടിമണ്ണ് ചുറ്റും പാറിപ്പറക്കുന്നുണ്ടായിരുന്നു. സബിത അക്കൂട്ടത്തിൽ നിന്നും അനിയനെ തപ്പിപ്പിടിച്ച് വീട്ടിലേക്ക് നടത്തിച്ചു. പൊടിക്കാറ്റിലസ്വസ്ഥയായി അവൾ മുഖപടം കൂടുതൽ താഴോട്ട് താഴ്ത്തി. മുകേഷ് അവളുടെ തട്ടം പിടിച്ചു വലിച്ചു. അവൾ ദേഷ്യത്താൽ അവനെ നോക്കി കൊഞ്ഞനം കാണിച്ചു.

മുകേഷ് മറ്റേ വഴി തിരിയാൻ തുടങ്ങവേ അവൾ അവന്റെ കൈപിടിച്ചു വലിച്ചു. “ഇതുവഴി പോവേണ്ട ” അവൾ മന്ത്രിച്ചു .

“ഒന്ന് പോ ദീതീ നിനക്ക് പേടിയാണ്, എനിയ്ക്കതില്ല”
അവൻ പൊട്ടിച്ചിരിച്ചു.
സബിത മനസ്സില്ലാ മനസ്സോടെ അവന്റെ കൂടെ നടന്നു .

വഴിയിൽ ഒരമ്പലം പോലെ എന്നാൽ പൂർണമായും ഒരമ്പലത്തിന്റെ കെട്ടും മട്ടും ഇല്ലാത്ത ഒരിടം,ഒരുപാട് ആണുങ്ങളും പെണ്ണുങ്ങളും അവിടെ കുമ്പിട്ട് തൊഴുന്നു. പട്ടുസാരിയിടുപ്പിച്ച സ്ത്രീ രൂപം പോലെ എന്തോ ഒന്ന് അവിടെ നിർത്തിയിട്ടുണ്ടായിരുന്നു. അവിടെ ചാർത്തപ്പെട്ട പൂവിന്റെയും ചന്ദനത്തിരിയുടെയും വല്ലാത്ത ഗന്ധത്താൽ ഓക്കാനം വരുന്നതുപോലെ അവൾ ഭയ്യയെ ചേർത്ത് പിടിച്ചു.
അവൻ പൊട്ടിച്ചിരിച്ചു.
“അയ്യേ നിനക്കെന്താണ് ദീദീ , അത് രൂപ് മാതാ യുടെ സതി സ്തൽ അല്ലേ ‘

അതേ രൂപ്മാതാ ആണ്, രണ്ടാഴ്ചകൾക്ക് മുൻപ് ഭർത്താവ് മാൻസിങ്ങിന്റെ ചിതയിൽ സതിയനുഷ്ടിച്ച “രൂപ് കൻവർ”!

മുൻപ് ഇതുവഴി പോവുമ്പോൾ ഈ ദീദി അവളെ നോക്കി ചിരിയ്ക്കുമായിരുന്നു. എന്തൊരു ഭംഗിയുള്ള ചിരിയായിരുന്നു അത് അവൾ ഞെട്ടലോടെ ഓർത്തു.

ആ ദീദി സ്വന്തം ഇഷ്ടപ്രകാരമാണത്രേ ചിതയിൽ ഭർത്താവിന്റെ ജീവനറ്റ ശരീരത്തിനൊപ്പമിരുന്നത്!

അവരുടെ വിവാഹം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ തന്നെക്കാൾ നാല് വയസ്സ് മാത്രമേ കൂടുതലായുള്ളൂ, പതിനെട്ടു വയസ്സുള്ള ദീദി ‘പതി’യെ ചിതയിലേക്കെടുക്കാൻ നേരം കല്യാണവസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു ചിതയിൽ പോയി ഇരുന്നുവത്രേ..!

ബാബാജി പറഞ്ഞ അറിവാണ്. പക്ഷേ അവൾക്കിനിയും വിശ്വസിയ്ക്കാൻ കഴിഞ്ഞിട്ടില്ല ജീവനോടെയൊരാൾ അഗ്നിയിൽ പ്രവേശിയ്ക്കുമെന്നത്.

തീകത്തിത്തുടങ്ങിയശേഷം രൂപ് ദീദി ചിതയിൽ നിന്നും താഴെ വീണുവത്രേ, ചുറ്റും കൂടിയ ജനങ്ങളിൽ അറ്റം കൂർപ്പിച്ച മുളങ്കമ്പുമായി നിന്നിരുന്നവർ അവരെ കുത്തി വീണ്ടും ചിതയിലേയ്ക്കുതന്നെ എത്തിച്ചു.

ഓർക്കാൻ പോലും സാധിക്കുന്നില്ല, തന്റെ ബാബാജിയും അക്കൂട്ടത്തിലുണ്ടായിരുന്നെന്ന് വല്ലാത്തൊരു ഖേദത്താലവളോർത്തു.

വീട്ടിലെത്തുമ്പോഴും ബാബാജിയും നാനിയും തമ്മിലുള്ള വഴക്കവസാനിച്ചിരുന്നില്ല.

“നിങ്ങൾക്കറിയാവോ നമ്മുടെ 45പേരെയാണ് കൊലപാതകക്കുറ്റത്തിന് പോലീസ് പിടിച്ചത്, ഇത് കൊലപാതകമല്ല ആചാരമാണെന്ന് ഇവർക്ക് മനസ്സിലാവുന്നില്ലേ”

സാവിത്രി നടുക്കത്തോടെ ആ ദിവസം ഓർത്തു, അല്ലെങ്കിലും ഏത് പെണ്ണിനാണ് നടുക്കത്തോടെയല്ലാതെ ആ ദിവസം ഓർക്കാൻ സാധിയ്‌ക്കുക?

ഭർത്താവ് ഒരു മുളങ്കോലുമായി ഇറങ്ങിപ്പോവുന്നതാണ് അന്ന് താൻ കണ്ടത്, തന്നെ കണ്ടപ്പോൾ “ജീവിതത്തിൽ അപൂർവ്വമായി ലഭിയ്ക്കുന്ന സൗഭാഗ്യമാണ് ഈ നാട്ടുകാർക്ക് കിട്ടിയതെന്ന് ” പറഞ്ഞ് ധൃതിയിൽ നടന്നു പോയി.

അകത്തു വിറങ്ങലിച്ചു നിൽക്കുന്ന അമ്മയേക്കണ്ട് താൻ കാര്യം തിരക്കി.

“അവൾ.. ആ പെണ്ണ് സതിയനുഷ്ടിക്കുന്നെന്ന്..”

ആര് മാൻസിങ്ങിന്റെ ഭാര്യയാണോ അയാളാണ് ഇന്ന് മരണപ്പെട്ടത്.

ഒരു പൂ പോലെ പുഞ്ചിരിയ്ക്കുന്ന ചെറിയ പെൺകുട്ടി അവളെ അഗ്നിയ്ക്കിട്ട് നൽകാനാണോ തന്റെ ഭർത്താവും ധൃതിയിൽ ഇവിടെനിന്നും ഇറങ്ങിപ്പോയത്?

അവൾ ആ തറയിലേയ്ക്ക് വിറങ്ങലിച്ചിരുന്നു പോയി. മാസി അവളുടെ തോളിൽ കൈവച്ചു അവരുടെ ചുക്കിച്ചുളിഞ്ഞ കൈകൾ പതിവില്ലാതെ ചൂടായിരുന്നു. അല്ലെങ്കിലും അവർക്ക് അവിടെയുള്ള മറ്റുള്ളവരെക്കാൾ വിവരമുണ്ടെന്ന് തനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

“നമുക്കൊന്നും ചെയ്യാൻ കഴിയില്ലല്ലോ ബേട്ടീ” അവർ നിസ്സഹായതയോടെ ആ തറയിലേയ്ക്കിരുന്നു.

ആ വൃദ്ധ മകന്റെ മുഖത്തേയ്ക്ക് തുറിച്ചു നോക്കി “അല്ലേ കൊലപാതകം അല്ലേ ചിതയിൽ നിന്ന് എണീറ്റോടാൻ നോക്കിയ കുട്ടിയെ നീയടക്കമുള്ളവർ ഇതുപോലത്തെ മുളങ്കമ്പു കൊണ്ടല്ലേ കുത്തി തീയിലേക്കിട്ടത്, അത് കൊലപാതകമല്ലല്ലേ..” അവരുടെ രോഷം അടങ്ങിയില്ല.

“വർഷം 1987 ആയി ഈ കാലത്തും മനുഷ്യർ ഇങ്ങനെ വിവരമില്ലാതായല്ലോ, നൂറ്റമ്പത് വർഷങ്ങൾക്കും മുൻപാണ് ഇവിടെ സതി നിർത്തലാക്കിയത് അത് നിനക്കറിയോ..
നിനക്കറിയേണ്ട ആവശ്യമില്ലല്ലോ അല്ലേ
എന്നിട്ടും ആചാരസംരക്ഷണം പോൽ..”

“ആ നിങ്ങൾ പെണ്ണുങ്ങൾ തന്നെയിങ്ങനെ പറഞ്ഞോ നിങ്ങളുടെ ആചാരങ്ങളാ സർക്കാർ എടുത്തുമാറ്റുന്നത് ”

“അത് സാരമില്ല ബാബാജീ, ഞങ്ങൾ സഹിച്ചുകൊള്ളാം തീയിൽ വേവുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ ”
അയാൾ അന്താളിപ്പോടെ മകളെ നോക്കി.

അവൾ മുഖം കുനിച്ചാണ് നിൽക്കുന്നത് അതിനാൽത്തന്നെ മുഖത്തെ ഭാവം അയാൾ കാണുന്നുണ്ടായിരുന്നില്ല. അയാൾ അവളുടെ താടി പിടിച്ചു പതിയേ ഉയർത്തി. ആ കുഞ്ഞുകണ്ണുകളിൽ വേദന പിടയുന്നത് അയാൾ കണ്ടു.

“നാളെ ഞാനും ഇങ്ങനെആയാൽ ബാബാജി മുളങ്കോലുമായി വരുമോ?”

രാം സിംഗ് വല്ലാത്തൊരു നടുക്കത്താൽ വിറങ്ങലിച്ചു നിന്നു.

കടപ്പാട് : രാജസ്ഥാന്റെ ഗ്രാമപ്രദേശങ്ങളെക്കുറിച്ച്, അവരുടെ ജീവിത രീതിയെക്കുറിച്ച് വിവരങ്ങൾ നൽകിയത്

Abhishek Sachidanandan[Documentary film maker]

Post Views: 54
15
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

14 Comments

  1. Jins on November 24, 2023 9:30 PM

    Valare nannayittund

    Reply
    • Neethu V. R on November 24, 2023 11:12 PM

      Thank you🥰

      Reply
  2. Hrithik P on November 19, 2023 3:29 PM

    Nannayind♥️

    Reply
    • Neethu V. R on November 19, 2023 3:57 PM

      🥰

      Reply
  3. Nishiba M on October 30, 2023 4:58 PM

    ദുരാചാരങ്ങളുടെ ആവർത്തനങ്ങൾ. എത്ര വേദനാജനകമാണ്. നന്നായി എഴുതി..

    Reply
    • Neethu V. R on October 31, 2023 12:32 AM

      അതേ ഇപ്പോഴും എത്രയോ അനാചാരങ്ങൾ നിലനിൽക്കുന്നു 😢

      Reply
  4. Sunandha Mahesh on October 27, 2023 8:55 PM

    നല്ലെഴുത്ത് 👍
    Vineetha Anil ഇതിൽ ഒരു നോവൽ എഴുതിട്ടുണ്ട്…

    Reply
    • Neethu V. R on October 27, 2023 10:02 PM

      അതെയോ വായിച്ചിട്ടില്ല, വായിക്കണം ❤️

      Reply
  5. Reshma Lechus on October 27, 2023 8:14 PM

    ഈ കഥയുടെ തലക്കെട്ട് കണ്ടപ്പോൾ തന്നെ പണ്ട് നിലനിന്നു പോന്നിരുന്ന അനാചാരമായ സതിയെ കുറിച്ച് ഉള്ളതാണെന്ന്. അത് എത്ര ഭീകരമാണ്. ജീവിതം തുടങ്ങും മുൻപേ വയസ്സ് ഉള്ള ആളുമായി മാര്യേജ് ചെയ്യുക. എന്തെങ്കിലും കാരണത്താൽ മരണപ്പെട്ടാൽ ആ ചിത യിൽ തന്നെ. ചാടി മരിക്കുക എന്നത്. അത് എന്തൊരു വിധി ആണെന്ന് ഓർത്തു നോക്കിയേ. ആർക്കും നിർവചിക്കാൻ കഴിയുമോ? സതി എന്ന ആചാരം തിരിച്ചു സംഭവിക്കുമോ? അത് ഒരിക്കലും ഇല്ല. വേറെ മാര്യേജ് ചെയ്തു സുഖമായി ജീവിക്കും. ഇന്ന് ഈ ആചാരം ഇല്ലെങ്കിലും, ആ സതിയെ കുറിച്ച് വായിക്കുമ്പോൾ തന്നെ ആ കാലം ഒരു ഞെട്ടൽ ഉണ്ടാകും. തീർച്ച!!..

    Reply
    • Neethu V. R on October 27, 2023 10:01 PM

      അതേ അതൊരു ഭീകരമായ അവസ്ഥ തന്നെയാണ്. വിശദമായ അഭിപ്രായത്തിനു നന്ദി ❤️

      Reply
      • Nikhila on November 7, 2023 10:32 AM

        നല്ലെഴുത്ത്

        Reply
        • Neethu V. R on November 7, 2023 3:06 PM

          ❤️🥰

          Reply
  6. Sabira latheefi on October 27, 2023 3:49 PM

    ആൾക്കൂട്ട കൊലക്ക് ആചാരങ്ങളുടെ നിറം നൽകുന്ന കാഴ്ച്ച. നന്നായി എഴുതി

    Reply
    • Neethu V. R on October 27, 2023 4:15 PM

      അതേ വളരെ ഖേദകരം 😢.
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി dear🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.