ആ വിദ്യ മാത്രം അവൾക്ക് വശമുണ്ടായിരുന്നില്ല. ചിരിച്ചും ഒലിപ്പിച്ചും ഭർത്താവിന്റെ ബന്ധുക്കളെ കയ്യിലെടുക്കുന്ന വിദ്യ.
അവൾ നേരെ സംസാരിച്ചു…
നേരെ ചിന്തിച്ചു…
നേരെ പ്രവർത്തിച്ചു.
ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ തള്ളിക്കളയുന്ന വിദ്യയും അവളുടെ കൈവശമില്ലായിരുന്നു.
ആരോപണങ്ങൾക്കുമേൽ വന്ന ആരോപണങ്ങളിൽ അവൾ പൊള്ളിയടരുകയും നെഞ്ചിൽ തറച്ച
അമ്പുകളേറ്റ് രക്തം വാർന്നൊഴുകി ദിവസേനെ മരിക്കുകയും ചെയ്തപ്പോഴെല്ലാം അവൾ ചിന്തിച്ചത് അവൾക്കറിയാത്ത ആ വിദ്യകൾ എങ്ങനെ സ്വായത്തമാക്കുമെന്നാണ്. എത്ര ചിന്തിച്ചിട്ടും ശ്രമിച്ചിട്ടും ദിനം പ്രതിയുള്ള മരണത്തെ ജയിക്കാനുള്ള വിദ്യനേടുന്നതിലും അവൾ തോറ്റുകൊണ്ടിരുന്നു.
