Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എത്ര സുന്ദരമീ ഗർഭകാലം
അനുഭവം ഓർമ്മകൾ ഗർഭം നര്‍മം

എത്ര സുന്ദരമീ ഗർഭകാലം

By Bindu RajeshNovember 1, 2023Updated:November 6, 202318 Comments4 Mins Read555 Views
Bookmark Now
Please login to bookmark Close

No account yet? Register

എൻ്റെ ആദ്യത്തെ ഗർഭകാലം ഒമാനിലായിരുന്നു. പ്രേമിക്കുന്ന സമയത്ത് വേറെ ആഗോള പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യാൻ ഇല്ലാതിരുന്നതുകൊണ്ട് ഞങ്ങൾ ആദ്യത്തെ കൺമണിയെ കുറിച്ചും അവളുടെ രൂപത്തെക്കുറിച്ചും പേരിടുന്നതിനെ കുറിച്ചുമൊക്കെ ചർച്ച ചെയ്ത് തുരുതുരാന്ന് പ്രണയലേഖനങ്ങളെഴുതി തപാൽ വകുപ്പിനെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നുവെങ്കിലും കല്യാണം കഴിഞ്ഞപ്പോൾ അത്ര പെട്ടെന്ന് ഞങ്ങൾക്കിടയിലേക്ക് ഒരാൾ കൂടി വരണമെന്ന് ഞാൻ ആഗ്രഹിച്ചില്ലാട്ടോ.
ഒരുപാട് സിനിമകൾ കാണുന്ന ആളായിരുന്നതുകൊണ്ട് സിനിമയിൽ കാണുന്നതുപോലെ ശർദ്ദിക്കുക എന്നതാണ് ഗർഭം തിരിച്ചറിയാനുള്ള മാർഗമെന്ന് വിശ്വസിച്ചിരുന്ന എൻ്റെ ഭർത്താവ് കല്യാണത്തിൻ്റെ പിറ്റേന്ന് മുതൽ ഞാൻ ശർദ്ദിക്കുന്നുണ്ടോയെന്ന് ബൈനോക്കുലറിലൂടെ നോക്കിയിരുപ്പായി.
ഞാനാണെങ്കിൽ ഭക്ഷണം വയറ്റിൽ പിടിച്ചില്ലെങ്കിൽ പോലും ഒന്ന് ശർദ്ദിക്കില്ല എന്ന ശപഥത്തിലും.

അങ്ങനെ ആദ്യത്തെ വിവാഹ വാർഷികം കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരു ദിവസം രാവിലെ അതാ ഞാൻ ശർദ്ദിക്കുന്നു. കെട്ട്യോൻ സന്തോഷിക്കുന്നു.

സംഗതി ഉറപ്പിക്കാനായി അടുത്തുള്ള ക്ലിനിക്കിൽ പോയി.
പണി വരുന്നുണ്ട് അവറാച്ചാ…. എന്ന് ഡോക്ടർ തല കുലുക്കി ചിരിച്ചു.

ഉണ്യേട്ടന് പെങ്ങൻമാരൊന്നും ഇല്ലാത്തതു കൊണ്ടാണോയെന്നറിയില്ല ഈ ഗർഭവും ഗർഭിണികളും എന്ന വിഷയത്തിൽ വല്യ അറിവൊന്നുമില്ലായിരുന്നു.
പക്ഷേ എൻ്റെ കാര്യം അങ്ങനെ ആയിരുന്നില്ല, എനിക്ക് പത്തു വയസ്സാവാറായപ്പോഴാണ് എൻ്റെ അനിയനുണ്ടാകുന്നത്. അതുകൊണ്ട് അമ്മയുടെ ഗർഭകാലം തൊട്ട് എൻ്റെ ഓർമ്മയിലുണ്ട്.
പിന്നെ ചിറ്റ , അമ്മായിമാർ, അവരുടെ മക്കൾ…
എൻ്റെ അമ്മൂമ്മയ്ക്ക് (അച്ഛൻ്റെ അമ്മ ) എട്ടു മക്കളായിരുന്നതുകൊണ്ട് അവരുടെ മക്കളും കൊച്ചുമക്കളുമൊക്കെയായി ഏതെങ്കിലുമൊരു ഗർഭിണി എപ്പോഴും വീട്ടിലുണ്ടാകും.
ഒരു ‘നിത്യ ഗർഭ കുടുംബം’  എന്ന് വേണമെങ്കിൽ പറയാം.
അതുകൊണ്ടു തന്നെ എനിക്കീ ഗർഭം വല്യ സംഭവമാണെന്നൊന്നും തോന്നിയിട്ടില്ല.
ഇടയ്ക്കിടെ ശർദ്ദിക്കുക
കുറച്ചു നാൾ  വീർത്തവയറുമായി  നടക്കുക
വേദന വരുമ്പോൾ ഹോസ്പിറ്റലിൽ പോയി പ്രസവിക്കുക.
അത്രേയുള്ളു എന്നായിരുന്നു എൻ്റെയൊരു തോന്നൽ.
സോ സിമ്പിൾ…..

എന്നാൽ ഉണ്യേട്ടനാണെങ്കിൽ ഞാനൊന്നനങ്ങിയാൽ പോലും പേടിയാണ്.
അങ്ങോട്ട് തിരിയരുത് ഇങ്ങോട്ട് തിരിയരുത് തീയുടെ അടുത്ത് നിൽക്കരുത് കുനിയരുത് നിവരരുത്….. അരുതുകളുടെ ഒരു ബഹളം.

ആ സമയത്ത് ഞാനവിടെ ഒരു സ്ക്കൂളിൽ ജോലിയ്ക്ക് കയറിയതേയുണ്ടായിരുന്നുള്ളു. പോയി വരാനുള്ള ബുദ്ധിമുട്ടും ശർദ്ദിയും ക്ഷീണവുമൊക്കെ കാരണം തൽക്കാലം അതു വേണ്ടാന്നു വച്ചു.
അതോടെ പരമസുഖം.
തോന്നുമ്പോൾ എണീയ്ക്കാം.
തോന്നുമ്പോൾ ഉറങ്ങാം.
ടി.വി കാണാം.
ശർദ്ദിക്കുന്ന ദിവസം ഉണ്യേട്ടൻ ഹോട്ടലിൽ നിന്നും ഭക്ഷണം കൊണ്ടുത്തരും.
അല്ലാത്ത ദിവസങ്ങളിൽ ഞങ്ങളൊരുമിച്ച് എന്തെങ്കിലുമൊക്കെ ഉണ്ടാക്കും.
വൈകീട്ട് അടുത്തുള്ള പാർക്കിലും ബീച്ചിലുമൊക്കെ നടക്കാൻ പോകും.
വീടിനടുത്തുള്ള ഗ്രോസറിയിൽ നിന്ന് ഇഷ്ടം പോലെ ഐസ്ക്രീം വാങ്ങിക്കഴിയ്ക്കും.
വറുത്ത കശുവണ്ടിയും ഈന്തപ്പഴവുമൊക്കെ തിന്നു മടുത്ത കാലം.
അടിപൊളി പരമാനന്ദം.
ഹാ എത്ര സുന്ദരമീ ഗർഭകാലം എന്ന് ഏത് ഗർഭിണിയും അറിയാതെ പറഞ്ഞു പോകും.

ദിവസങ്ങൾ കടന്നു പോകുന്നു വയറ് വീർത്ത് വരുന്നുണ്ട്. അതിനുള്ളിൽ ഭരതനാട്യവും കുച്ചിപ്പുടിയും കബഡികളിയും ശയനപ്രദക്ഷിണവുമൊക്കെ മുടങ്ങാതെ നടക്കുന്നുമുണ്ട്. നിന്നു തിരിയാൻ സ്ഥലമില്ലാത്തിടത്ത് എന്നെയിട്ട് കഷ്ടപ്പെടുത്തുകയാണോ എന്ന് ചോദിച്ച് ഇടയ്ക്ക് മുഷ്ടി ചുരുട്ടി ഇടിക്കുന്നുമുണ്ട്.

അങ്ങനെ 8 മാസമായി. അവിടെത്തന്നെ പ്രസവിക്കുക എന്നത് നടക്കാത്ത കാര്യമായതുകൊണ്ട് ഞാൻ നാട്ടിലേയ്ക്കു പോന്നു.
പോരാൻ ഇഷ്ടമില്ലെങ്കിലും വേറെ നിവൃത്തിയില്ലാത്തതു കൊണ്ട് കരഞ്ഞു വിളിച്ചു പോന്നു.
നാട്ടിലെത്തിയപ്പോൾ അതിലും സുഖകരം.
എല്ലാവരും എനിക്കിഷ്ടമുള്ളതൊക്കെ ഉണ്ടാക്കിത്തരുന്നു
വാങ്ങിത്തരുന്നു
കുളിക്കാൻ വെള്ളം ചൂടാക്കിത്തരുന്നു
എണ്ണയും കുഴമ്പും തേച്ച് കുളിപ്പിയ്ക്കുന്നു.
കിട്ടിയ അവസരം മുതലാക്കി ഞാനങ്ങ് സുഖിച്ച് ജീവിച്ചു.

കുറച്ചു ദിവസം ഭർത്തൃഗൃഹത്തിൽ നിന്നിട്ട് പിന്നീട് എന്നെ എൻ്റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
രണ്ടു വീട്ടിലും ആദ്യമായാണ് ഒരു പേരക്കുട്ടി ഉണ്ടാകാൻ പോകുന്നത്. അതിൻ്റെയൊരു എക്സൈറ്റ്മെൻ്റ് എല്ലാവർക്കും ഉണ്ടായിരുന്നു.
അടുത്ത മാസം കണവനും നാട്ടിൽ വന്നു.

ഞങ്ങളുടെ വീടുകൾ തമ്മിൽ അധികം ദൂരമില്ല.  ഉണ്യേട്ടൻ്റെ വീട്ടിൽ നിന്ന്  ടൗണിലേയ്ക്ക് പോകുന്നത് എൻ്റെ വീടിനു മുന്നിൽക്കൂടിയാണ്.
അങ്ങനെ പോകുമ്പോഴൊക്കെ ഉണ്യേട്ടൻ ബൈക്കൊന്ന് തിരിച്ച് വീട്ടിലേയ്ക്ക് കയറും. ഡോക്ടർമാരൊക്കെ പ്രിസ്ക്രിപ്ഷൻ എഴുതുന്നതു പോലെ ഒന്നു വീതം മൂന്നു നേരം രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ആൾ വീട്ടിൽ വരും.
വരുമ്പോഴൊക്കെ പലഹാരങ്ങളും ചക്കയും മാങ്ങയും പിന്നെ എൻ്റെ അമ്മായിയമ്മ വീട്ടിൽത്തന്നെയുണ്ടാക്കുന്ന കട്ടത്തെരും ഒക്കെ കൊണ്ടുത്തരും .
രാത്രി ഉണ്യേട്ടൻ എൻ്റെ വീട്ടിലാണ് കിടക്കുന്നത്.  എൻ്റച്ഛന് വയ്യാതിരിയ്ക്കുന്നതുകൊണ്ടും അനിയൻ ചെറുതായതു കൊണ്ടും രാത്രി എന്തെങ്കിലും ആവശ്യം വന്നാൽ ഓടാൻ റെഡിയായിട്ടുള്ള കിടപ്പ്.

സന്ധ്യയ്ക്ക് അമ്പലത്തിൽ പോയിട്ട് ചെറിയ ചൂടുള്ള  കപ്പലണ്ടിപ്പൊതിയും വാങ്ങിക്കൊണ്ട് ഉണ്യേട്ടൻ വീട്ടിൽ വരും.
അപ്പോഴേയ്ക്കും ഞങ്ങളുടെ അടുത്ത് താമസിയ്ക്കുന്ന അമ്മായിമാരുടെ മക്കളൊക്കെ ഓരോരുത്തരായി വരും. പിന്നെ എല്ലാരും കൂടി തമാശ പറയലും കളിയാക്കലും ചിരിയും കളിയുമൊക്കെയാണ്.
സമയം പോണതറിയില്ല.
രാജേഷിൻ്റെ ബൈക്കിൻ്റെ ശബ്ദം കേട്ടാൽ പിന്നെ പിള്ളേർക്ക് ഇരിയ്ക്കപ്പൊറുതിയില്ല എന്ന് അമ്മായിമാർ പറഞ്ഞു തുടങ്ങി.
ആകെ രസകരമായി കടന്നു പോയ ദിവസങ്ങൾ.

അങ്ങനെ ഡോക്ടർ പറഞ്ഞ ഡേറ്റിന് അഞ്ചു ദിവസം കൂടിയേ ബാക്കിയുള്ളു.
അന്ന് ചെക്കപ്പിന് പോകേണ്ട ദിവസമായിരുന്നു. രാവിലെ ഞാനും ഉണ്യേട്ടനും കൂടി ഹോസ്പിറ്റലിൽ പോയി.
ഡോക്ടർ ചെക്കപ്പു കഴിഞ്ഞിട്ട് പറഞ്ഞു എന്തായാലും ഡേറ്റ് അടുത്തില്ലേ നമുക്ക് അഡ്മിറ്റ് ചെയ്യാം.
ആ വാക്കുകൾ കേട്ട് ഞാനൊന്ന് നടുങ്ങി.
ഞങ്ങളത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
വീട് അടുത്തായതു കൊണ്ട് സാധാരണ പെയിൻ വന്നിട്ടേ എല്ലാവരും ഹോസ്പിറ്റലിൽ പോകാറുള്ളു.
അതാണ് ഞങ്ങളുടെ വീട്ടുനടപ്പ്.
ഇതിപ്പോ പെട്ടെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞങ്ങൾ ആകെ വല്ലാതായി.
വീട്ടിൽ പോയി സാധനങ്ങളൊക്കെ എടുത്തിട്ട് വൈകീട്ട് വരാന്നു പറഞ്ഞ് ഞങ്ങൾ തിരിച്ചു പോന്നു.
പോരുന്ന വഴി തൊട്ട് ഞാൻ കരച്ചിൽ തുടങ്ങി.
വീട്ടിലെത്തിയിട്ടും കരച്ചിലോട് കരച്ചിൽ….
എല്ലാരും ചോദിയ്ക്കുന്നുണ്ട് എന്താണെന്ന്.
ഞാനൊന്നും പറയാതെ കരച്ചിലു തന്നെ.
എനിക്കു പിന്നെ ചിരിയും കരച്ചിലും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ പോലെയാണ്.
പെട്ടെന്നു ചിരിക്കും അതുപോലെ പെട്ടെന്ന് കരയുകയും ചെയ്യും.
അതു കൊണ്ട് വീട്ടുകാർക്ക് വല്യ അത്ഭുതമൊന്നും തോന്നിയില്ല.

കുറച്ചു കഴിഞ്ഞപ്പോൾ എൻ്റെ അമ്മായി വീട്ടിൽ വന്നു. ഹോസ്പിറ്റലിൽ പോയ വിശേഷമറിയാൻ.
നോക്കുമ്പോൾ ഞാൻ ഉണ്യേട്ടൻ്റെ കയ്യും പിടിച്ചിരുന്ന് കരയുന്നുണ്ട്. അമ്മായി പേടിച്ചു പോയി.
“എന്താ എന്തു പറ്റി?”  അമ്മായി പരിഭ്രമത്തോടെ ചോദിച്ചു.
ഞാനൊന്നും പറയാത്തപ്പോൾ ഉണ്യേട്ടൻ്റെ നേരെയായി ചോദ്യം
“എന്തു പറ്റി മോനേ?” എന്ന്.

പാവം ഉണ്യേട്ടൻ എന്തു പറയാൻ.
“അഡ്മിറ്റാവാൻ പറഞ്ഞു അതിനാ കരയണത് “എന്ന് ഉണ്യേട്ടൻ മറുപടി പറഞ്ഞു.
”ഓ അതാണോ.”
വേറെന്തെങ്കിലും കുഴപ്പമുണ്ടോയെന്നോർത്ത് പേടിച്ചു പോയ അമ്മായിയ്ക്ക് ആശ്വാസമായി.
അമ്മായി അടുക്കളയിലേയ്ക്ക് ചെന്ന് അമ്മയോട് പറഞ്ഞു “അവൾക്ക് ഇപ്പോഴേ പേടിയാണെന്നു തോന്നുന്നു
പേടിയ്ക്കണ്ടാന്ന് പറയ്”.
ആദ്യത്തെയല്ലേ അതിൻ്റെ പേടിയാവുമെന്ന് അമ്മ.

സത്യത്തിൽ എനിയ്ക്ക് പേടിയായിട്ടൊന്നുമല്ലായിരുന്നു.
ഞാൻ കരഞ്ഞത് എന്തിനാണെന്നോ.
എനിയ്ക്ക് അപ്പോൾ പ്രസവിയ്ക്കണ്ടായിരുന്നു.
കുറച്ചു നാൾ കൂടി കഴിഞ്ഞിട്ട് പ്രസവിച്ചാൽ മതിയായിരുന്നു.
കുറച്ചു നാളു കൂടി ഇങ്ങനെ എല്ലാവരുടേയും സ്നേഹപരിചരണങ്ങൾ ഏറ്റുവാങ്ങി കഴിയാൻ ഒരു കൊതി. അത്രേയുള്ളു.
വീട്ടിലെ മൂത്ത കുട്ടിയായതിൻ്റെ ഉത്തരവാദിത്തങ്ങളായിരുന്നു എപ്പഴും.
ആരുമങ്ങനെ പുന്നാരിച്ചിട്ടും കൊഞ്ചിച്ചിട്ടൊന്നുമില്ലാന്നേ.  ഇനിയിപ്പോ കൊച്ചു വന്നു കഴിഞ്ഞാൽ പിന്നെ എല്ലാവരും കൊച്ചിനെയല്ലേ കൊഞ്ചിയ്ക്കൂ.
അതിൻ്റെയൊരു കൊതിക്കെറുവ്.

ഇപ്പോഴും അന്നത്തെ എൻ്റെയാ കരച്ചിൽ ഓർക്കുമ്പോൾ അറിയാതെ ചിരി വരും. ചെറിയൊരു ചമ്മലും…..

വാൽക്കഷണം: ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ മോളുണ്ടായതോടെ എല്ലാരും എന്നെ തഴഞ്ഞു. അവളായി രണ്ടു വീട്ടിലേയും താരം.
മോളേ… വിളിയ്ക്ക് പുതിയ അവകാശിയായി. എല്ലാവരുടേയും ലോകം അവൾക്കു ചുറ്റിലുമായി ഒതുങ്ങി.
ഇതൊക്കെ ജ്ഞാനദൃഷ്ടിയിൽ കണ്ട് ഞാൻ  കരഞ്ഞതിന് എന്നെ കുറ്റം പറയാൻ പറ്റുമോ?

ബിന്ദു രാജേഷ്

Post Views: 38
7
Bindu Rajesh

18 Comments

  1. Shreeja R on November 30, 2024 8:56 PM

    രസകരം ❤️

    Reply
  2. Nishiba M on November 6, 2023 4:33 PM

    മനോഹരം .രസകരം

    Reply
    • Bindu on November 6, 2023 8:43 PM

      Thank you😍

      Reply
    • Sobha Narayanasharma on December 3, 2024 12:48 PM

      പതിവുപോലെ
      ..അതീവ രസകരം ബിന്ദുവിന്റെ എഴുത്ത് .
      ഏറെ ഇഷ്ട്ടം 😄😄♥️

      Reply
  3. Sunandha Mahesh on November 6, 2023 1:18 PM

    നിത്യ…
    ല്ലെ 😄😄😄

    Reply
    • Bindu on November 6, 2023 8:43 PM

      അതാണ് സത്യം😀

      Reply
  4. Shafia Shamsudeen on November 2, 2023 6:53 AM

    ഗർഭകാലവിശേഷം കേമായി ട്ടോ 😂😂❤️👍

    Reply
    • Bindu on November 6, 2023 8:44 PM

      നന്ദീട്ടോ😀😍

      Reply
  5. Joyce Varghese on November 2, 2023 6:27 AM

    ങുഹും… ഒട്ടും കുറ്റം പറയാൻ പറ്റില്ല. ആർക്കും ഉണ്ടാകില്ലേ എന്നും കൊഞ്ചിക്കാൻ ഒക്കെ ഒരു മോഹം.
    😂😂😂
    👌😍

    Reply
    • Bindu on November 6, 2023 8:45 PM

      അതേന്നേ…. പാവം ഞാൻ😀🤭

      Reply
  6. sabira latheefi on November 2, 2023 12:33 AM

    🤣🤣😆

    Reply
    • Bindu on November 6, 2023 8:45 PM

      😀😍

      Reply
  7. Nafs nafs on November 1, 2023 8:57 PM

    😂😂

    Reply
    • Shiju KP on November 2, 2023 8:00 AM

      😃😃😃 കരഞ്ഞു പോയി 😃😃

      Reply
      • Silvy on November 4, 2023 9:03 AM

        നന്നായി എഴുതി 👌👌👌

        Reply
        • Bindu on November 6, 2023 8:47 PM

          സ്നേഹം😍😍

          Reply
      • Bindu on November 6, 2023 8:46 PM

        പാവം കുട്ടി എന്നോർത്തല്ലേ😂

        Reply
    • Bindu on November 6, 2023 8:46 PM

      😀😀😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.