Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുഞ്ചിരിനോവ്
അനുഭവം ഓർമ്മകൾ കുട്ടികൾ നര്‍മം പ്രസവം

പുഞ്ചിരിനോവ്

By Joyce VargheseNovember 4, 2023Updated:November 6, 202312 Comments4 Mins Read138 Views
Bookmark Now
Please login to bookmark Close

No account yet? Register

ഗൾഫിലെ പ്രവാസജീവിതത്തിനിടയിൽ രണ്ടാമത്തെ പ്രസവത്തിനു നാട്ടിൽ വന്നതായിരുന്നു. ആദ്യ പ്രസവം, നോർമൽ ആയിട്ടുകൂടി,  ശിശുപരിപാലനം,  വീട്ടുകാര്യം ഇത്യാദി ഒറ്റക്ക് അത്ര എളുപ്പമല്ലയെന്നു പിടികിട്ടി.

അലങ്കരിച്ച തൊട്ടിലിൽ പുഞ്ചിരിച്ചു കിടന്നുറങ്ങുന്ന ഉണ്ണിയെ തൊട്ടിലാട്ടിയുള്ള സിനിമാപ്പാട്ടു  മാത്രമെ കണ്ടുപരിചയമുള്ളൂ. ഈ ഉണ്ണികൾ അമ്മമാരെ ഈരേഴു പതിന്നാലുലോകം വട്ടം കറക്കിയിട്ടാണ് ഈ പൂച്ചയുറക്കം ഉറങ്ങുന്നത് എന്ന് എനിക്ക് കൃത്യമായി മനസ്സിലായി.

ഈ അങ്കം ഒരു കുസൃതിയുടെ കൂട്ടത്തിൽ കരതലാമലകമല്ല എന്ന് വെളിവുവന്നപ്പോൾ ആണ് രണ്ടാംമൂഴത്തിന് നാട്ടിലേക്ക് വച്ചുപിടിച്ചത്.

അന്ന് കാലത്തു   സിസേറിയൻ  എന്നു പറഞ്ഞാൽ വല്യ ഓപ്പറേഷൻ പോലെ ആയിരുന്നു. ഇപ്പോൾ എവിടെയും ചറപറ കേൾക്കുന്നു. അതിനാൽ അതൊരു വിശേഷമല്ലാതായി.

എനിക്ക് സിസേറിയൻ വേണമെന്നു ഡോക്ടർ പറഞ്ഞപ്പോൾ മുറിയിൽ കൂടിനിന്നവരുടെ മുഖത്തു കണ്ട എക്സ്പ്രഷൻ.

‘അമ്മോ…ഒരു കൊടുങ്കാറ്റ് വരുന്നു’ എന്ന കാലാവസ്ഥ പ്രവചനം കേട്ടു റേഡിയോ ഓഫ് ചെയ്ത ഫീൽ ആയിരുന്നു. വർത്തമാനക്കാലത്തിൽ ‘പ്രളയം വരുന്നു’, എന്ന വാർത്ത പടർത്തുന്ന പരിഭ്രാന്തിക്കു ഒപ്പം വരും.

അമ്മ മെല്ലെ പറയുന്ന കേട്ടു… ’എന്റെ മൂത്ത മോൾക്കും, രണ്ടു മരുമക്കൾക്കും ഈ ഓപ്പറേഷൻ ഒന്നും വേണ്ടിവന്നില്ല…
ഇപ്പോൾ ആണ് ആദ്യം… അതാ ഒരു വിഷമം. ‘

“ഒന്നിലും ഫസ്റ്റ് ആവാത്ത ഞാൻ ഒന്ന് ഫസ്റ്റ് ആയിക്കോട്ടെ അമ്മേ”,
ഞാൻ ഓഞ്ഞ കോമഡി അടിച്ചു. തീരെ ആപ്ലിറ്റൂട്  (amplitude ) കുറഞ്ഞ ഒരു വിവശ ചിരി മടങ്ങി.

റൂമിൽ ഒരു ജനക്കൂട്ടം തന്നെ ഉണ്ട് ട്ടോ…
എന്റെ ചേട്ടന്മാർ രണ്ടും ലീവ് ആണ് (ഓപ്പറേഷൻ പേടിച്ച്). പിന്നെ നോക്കിനിൽക്കൽ സംഘം, അവരുടെ പണി  കൃത്യമായി തുടരുന്നു.

അമ്മ ബാറ്ററി കുറഞ്ഞ ക്ലോക്കിന്റെ പെൻഡുലം ആടുന്ന പോലെ മെല്ലെ തലയാട്ടി, എന്നെ തൊട്ടു തലോടി ഓപ്പറേഷൻ തീയേറ്ററിലേക്ക് യാത്രയാക്കി.

തീയറ്ററിൽ എത്തിയപ്പോൾ  വീർത്ത വയറിന്റെ പലഭാഗത്തും രണ്ടു  നേഴ്സുന്മാർ മാറി മാറി കുത്തി, കുഞ്ഞിന്റെ അനക്കം നോക്കുന്നുണ്ട്. ‘ആകെ ഒന്നല്ലേ ഉള്ളൂ… ഇത്രയധികം കുത്തി നോക്കണോ?’, എനിക്കും കുഞ്ഞിനും ബോറടിക്കാൻ തുടങ്ങി.

ഓടിപ്പാഞ്ഞു വന്ന ഡോക്ടർ, ചിരിച്ചു കുശലം ചോദിച്ചു.
“പേടിയൊന്നും ഇല്ലല്ലോ?”
‘ഹേയ്…’, ഒന്ന് ഫസ്റ്റ് ആവാൻ തീവ്രമായി ആഗ്രഹിച്ചു കിടക്കുന്ന എനിക്കെന്തു പേടി?
ഒരു സുഖവുമില്ലാത്ത ‘സുഖപ്രസവം’ ഒഴിവായി കിട്ടിയ ത്രില്ലിലാണു ഞാൻ. ആദ്യത്തെ സുഖപ്രസവം,  റീകാപ്പ് നടത്തിയപ്പോൾ ഞാനൊന്നു നടുങ്ങി.

അങ്ങനെ സിസേറിയനെന്ന ആ മഹാസംഭവം മയക്കത്തിൽ നടന്നുപ്പോയി. കീറി മുറിച്ചതൊക്കെ തുന്നിക്കെട്ടി ഡോക്ടർ അടച്ചുവെച്ചു. എന്റെ ഭാഗ്യത്തിന് പണിയായുധങ്ങളൊന്നും  വയറ്റിൽ നിക്ഷേപിച്ചില്ല.

നേഴ്സ് പണി പൂർത്തിയാകുന്നതെ ഉള്ളൂ. തുണി നാടകൾ വലിച്ചു മുറുക്കി മുറിവിന്‌ മുകളിൽ കെട്ടുന്നു. അപ്പോഴേക്കും ഞാൻ മയക്കം വിട്ടു, എനിക്കു് കണ്ണു തുറക്കാനും നാവനക്കാനും പറ്റുന്നില്ല. പക്ഷെ നന്നായി  കേൾക്കാം. മെലിഞ്ഞ നഴ്സിനോട് സീനിയർ തടിച്ച നേഴ്സ് നിർദ്ദേശം കൊടുക്കുന്നു.

” നന്നായി വലിച്ചുമുറുക്ക്…’
ഇപ്പോൾ തന്നെ നല്ല വേദനയുണ്ട്, കെട്ടുമുറുക്കാൻ ഇടയ്ക്കിടെ എന്നെ ഇരുവശത്തേയ്ക്കും അനക്കുന്നുണ്ട്.
“യ്യോ… ആ തടിയുള്ള നേഴ്സങ്ങാനും എന്നെ ഉരുട്ടിയാൽ എന്താകും എന്റെ ഗതി എന്ന് ആലോചിച്ചു പാവം ഞാൻ!

ഒബ്സെർവഷൻ ടൈം കഴിഞ്ഞപ്പോൾ അവർ സ്‌ട്രെച്ചെർ ഉരുട്ടി എന്നെ റൂമിൽ എത്തിച്ചു.

അന്നേരം എന്റെ ഒരു ഗമ…

ഇപ്പോൾ, കുടുംബത്തിൽ
ദാ പോയി… ദാ വന്നു,
എന്ന നിലയിലായി സിസേറിയൻ പക്ഷെ ആ പഞ്ച് (punch) പോയി ട്ടോ.
ആകെ ഒരു ഗുമ്മില്ല.
അതു ആദ്യം പോയ എനിക്ക് തന്നെയാണ് കിട്ടിയത്. നോ ഡൗട്ട്.

പക്ഷെ എനിക്ക് ഒരു തമാശയായി തോന്നിയത്, ആദ്യത്തെ മോൻ ജനിക്കുന്നത് സൗദി അറേബ്യയിൽ, ഞാൻ ഒറ്റക്ക് ആയിട്ടുപ്പോലും കൂൾ കൂൾ ആയിട്ടാണ് ഹോസ്പിറ്റലിൽ പോയത്. കുറെയൊക്കെ വിവരമില്ലായ്മയുടെ സുഖമാണെന്ന് പിന്നീടറിഞ്ഞു.
എനിക്കവിടെ  പതിനാലാമത്തെ ഡെലിവറിക്കു വന്ന ഒരു അറബി പെണ്ണിനെ കൂട്ടുക്കിട്ടി.

അതോ, ഇതു നിത്യത്തൊഴിൽ അഭ്യാസം എന്ന രീതിയിൽ പെട്ടന്നു പരിപാടി കഴിച്ചു, അവർ വർത്തമാനം പറയാൻ എന്റെയടുത്തു വന്നു. കടിഞ്ഞൂൽ പ്രസവം ആണെന്ന് കുഞ്ഞിനെ വെച്ചുള്ള എന്റെ അങ്കലാപ്പു കണ്ടപ്പോൾ തന്നെ അവർക്ക് പിടികിട്ടി.

എനിക്ക് ഒരു വാക്ക് അറബി അറിയില്ല. അവർക്ക് ഇംഗ്ലീഷും. പക്ഷെ അവർ ആംഗ്യങ്ങളും ഇടയ്ക്കിടെ സൂ.. സൂ.. എന്നു അവസാനിക്കുന്ന കുറെ വാക്കുകളുമായി ആശയവിനിമയം ഇഷ്ടംപ്പോലെ നടത്തുന്നുണ്ട്. ഇതൊരു നിസ്സാര കാര്യം അല്ലെ? എന്ന മട്ടിൽ എനിക്ക് കരുത്തു (മോട്ടിവേഷൻ) പകർന്നു.

‘വെറും ചീള് കേസ്, ഇതിനാണോ ഇത്ര ടെൻഷൻ? അവരുടെ മുഖത്ത് എന്തു സംശയത്തിനും ഇവിടെ സമീപ്പിക്കുക, എന്ന ഭാവം.

‘നിങ്ങൾക്ക് ഇതു നിത്യത്തൊഴിൽ,
നിത്യാഭ്യാസി ആനയെ എടുക്കും ‘, ഞാൻ മനസ്സിലും അല്പം ഉറക്കെയും പറഞ്ഞു. ‘പക്ഷെ എന്റെ കാര്യം അങ്ങനെയല്ല’. (അറബിപെണ്ണിന് മലയാളം പഴംചൊല്ല് മനസ്സിലാകില്ലല്ലോ, അതാ ഇത്ര ധൈര്യം )

പതിനാലാമൻ ആണെങ്കിലും, അറബി കുട്ടി, ഒരു മുട്ടൻ കുട്ടി. രണ്ടു കുഞ്ഞുങ്ങളേയും ഒരുമിച്ചാണ് ട്രോളിയിൽ കൊണ്ടുവന്നത്. ചുവന്നു തുടുത്ത അറബി കുഞ്ഞിന്റെ അടുത്തു കിടക്കുന്ന ഒരു  കുഞ്ഞുഭാരതപൗരനെ കണ്ടപ്പോൾ എനിക്ക് തോന്നി,
‘ഈ അറബികൾക്ക് ഇത്ര വലുപ്പവും നിറവും ഒക്കെ കൊടുത്തല്ലോ, ഈ എണ്ണ കൂടി ഇവർക്ക് കൊടുക്കണമായിരുന്നോ?’
ഇതു വല്ലാത്ത ചെയ്ത്തായിപ്പോയി.

ഗൾഫിൽ, ഡെലിവറി കഴിഞ്ഞു റൂമിൽ കൊണ്ടുവന്നപ്പോൾ ആദ്യം കൊണ്ടുവന്ന ഭക്ഷണം മട്ടൻ ബിരിയാണി. ഇവിടെ  നാട്ടിൽ, എന്റെ  ചേട്ടൻ ടിഫിൻ കാരൃയറിൽ  തൂക്കി കൊണ്ടുവന്ന പൊടിയരികഞ്ഞി.

മട്ടൻ ബിരിയാണിയില്ലേ?
ഞാൻ ഒരു ചോദ്യം തൊടുത്തു.
‘മട്ടണോ?’
മുറിയിലുള്ളവർ മട്ടന്റെ ‘ട്ട ‘ യെക്കാൾ കടുപ്പത്തിൽ ഞെട്ടി.

‘ഇവളുടെ ആകെ ഉള്ള  ഇത്തിരി ബോധം തിരിച്ചു കയറിയില്ലേ?’, അവർ ഒറ്റക്കും കൂട്ടമായും ചോദിച്ചു.

“ആദ്യത്തെ ഡെലിവറിക്കു ശേഷം അതാണ് കിട്ടിയത്.”

“ങേ,എന്നിട്ട്?” നോക്കിനിൽക്കൽ സംഘം കൂട്ടത്തോടെ നെടുവീർപ്പിട്ടു.

തലയണയിൽ ചാരിയിരുന്ന്, ഇടയ്ക്കു വേദനകൊണ്ട് മോങ്ങി, ഞാൻ ബാക്കി കഥ പറഞ്ഞു.
‘അറബി പെണ്ണ് മൊത്തം ബിരിയാണി ട്രേ നിമിഷനേരം കൊണ്ട് കാലിയാക്കി. സാലഡ്, പുഡ്ഡിംഗ്, തണ്ണീർമത്തൻ ഒക്കെ ക്രമത്തിൽ ആക്രമിച്ചു കീഴടക്കി. അവർ പതിനഞ്ചിനുള്ള തയ്യാറെടുപ്പ് ഇപ്പോഴെ തുടങ്ങി, ഞാൻ കരുതി.

തുറക്കാതെ ഇരിക്കുന്ന എന്റെ ബിരിയാണി ട്രേക്കു നേരെ പ്ലാസ്റ്റിക് ഫോർക് ചൂണ്ടി, ദളപതി സ്റ്റൈലിൽ ചോദിച്ചു,

“എന്താ ട്രേ തുറക്കാത്തത് ?”, എന്നെ കഴിക്കാൻ അവർ നിർബന്ധിച്ചു.

“ഉം.. ഉം.. കഴിക്കാം”, ഞാൻ തലയാട്ടി.

വൈകുന്നേരം  ഒരാൾ അവരെ കാണാൻ വന്നു. എന്നോട് അവർ പറഞ്ഞു
“ഇതു എന്റെ മൂത്ത മോനാ”
അപ്പറഞ്ഞതു എനിക്ക് മനസ്സിലായി. അവരുടെ ഭർത്താവ് റൂമിൽ വന്നതേ ഇല്ല.

‘ഞങ്ങളുടെ നാട്ടില്ലെങ്കിൽ അയാൾ വിവരം അറിഞ്ഞേനെ’, ഞാൻ കരുതി.

എങ്കിലും വിചാരണ കൂടാതെ ഒരാളെ വിധിക്കുന്നത് ശരിയല്ലല്ലോ. എന്റെ സ്വന്തം കോടതിയിൽ വാദം തുടങ്ങി.
അയാൾക്ക്‌ നാല് ഭാര്യമാരുടെ അനവധി പ്രസവങ്ങൾക്ക് ആശുപത്രികൾ ഇടയ്ക്കിടെ കയറിയിറങ്ങി മടുത്തു കാണും. പിന്നെ  അവർക്ക് ഈ സംഗതി നിസ്സാരമല്ലേ?
അതൊക്കെ കണ്ടു കണ്ണു മഞ്ഞളിച്ച ഞാൻ, നാട്ടിലെ ഈ പ്രസവപ്പേടി കണ്ടു ഉള്ളിൽ ചിരിച്ചു.

ഞാൻ ആരാ മോള്…

തൊട്ടിലിൽ കിടന്നു പിഞ്ചുകുഞ്ഞു ഉറക്കെ കരഞ്ഞു, ഞാൻ വീണ്ടും അമ്മയായെന്നു അവൻ എന്നെ ഓർമ്മിപ്പിച്ചു.

‘പൊക്കിൾക്കൊടി ഉണങ്ങും വരെ വേദന കാണും’, എന്റെയമ്മ പറഞ്ഞു.

കുഞ്ഞിനെയെടുത്തു അമ്മ മാറോടു ചേർത്ത് അവന്റെ ചെവിയിൽ താരാട്ടുമൂളി. അവൻ ശാന്തനായി വീണ്ടും ഉറങ്ങി.

“മോള് കിടന്നോ…”, കിടക്കയിൽ നിന്നും തലപൊക്കി നോക്കിയ എന്നെ അമ്മ പിടിച്ചു കിടത്തി.

അതെ… അതും ഒരു പൊക്കിൾക്കൊടി ബന്ധം.
ഒരു ജീവിതം തന്നെ മക്കൾക്കുവേണ്ടി ദാനം ചെയ്യുന്ന നിർമ്മലമായ ബന്ധം. ഓരോ അമ്മയും കുരുന്നിന്റെ ചുണ്ടിലെ പാൽ നുരയിൽ വിരിയുന്ന പുഞ്ചിരിയുടെ ആഹ്ലാദവും ഓരോ കാൽവെയ്പ്പിലും വീണു പോകുമോയെന്ന ആന്തലും ഒന്നു ചേർന്ന സുഖമുള്ള നോവ് ഒരായുസ്സു മുഴുവനും നെഞ്ചിൽ പേറുന്നു.

Post Views: 29
6
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

12 Comments

  1. Nishiba M on November 15, 2023 11:26 PM

    മനോഹരം. രസകരമായി ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. നന്നായി എഴുതി..

    Reply
    • Shreeja R on November 16, 2023 7:22 AM

      മനോഹരം 👌

      Reply
  2. Neethu V. R on November 6, 2023 9:17 AM

    ചിരിയും ഒപ്പമൊരു നോവും…
    പുഞ്ചിരിനോവ്, എത്ര അർത്ഥവത്തായ തലക്കെട്ട്!

    Reply
    • Joyce Varghese on November 7, 2023 7:25 AM

      Thank you, നീതു 🙏❤

      Reply
  3. Nafs nafs on November 5, 2023 5:12 PM

    രസകരമായിട്ടാണ് എഴുതിയെതെങ്കിലും
    സിസേറിയൻ എന്നു കേൾക്കുമ്പോൾ അന്നുമിന്നും ഒരേ വികാരംതന്നെ മനസ്സിൽ നിറയ്ക്കുന്നു.
    മുമ്പ് തറവാട്ടിലായിരുന്നപ്പോൾ ആരെയെങ്കിലും പ്രസവത്തിനു കൊണ്ടുപോയാൽ ശ്വാസമടക്കിപ്പിടിച്ച് പ്രാർത്ഥനാനിരതരായിരിക്കുന്ന മുതിർന്നവരെയുംമറ്റും ഓർത്തു പോയി.

    അതിമനോഹരമായി ഒഴുക്കോടെ ചിതറിത്തെറിക്കുന്ന ഭാഷാവിസ്മയം .👏👏👏👏🥰

    Reply
    • Joyce Varghese on November 5, 2023 5:34 PM

      Thank You, Hafsath.

      Reply
  4. Silvy on November 4, 2023 4:56 PM

    സൗദിയിലെ പ്രസവമൊക്കെ easy അല്ലേ. ജോലികിട്ടി അവിടെ ജോയിൻ ചെയ്ത ആദ്യദിവസം എനിക്ക് നോക്കാൻ കിട്ടിയത് ഒരു പാർട്ടിയുടെ ഇരുപതാമത്തെ കുഞ്ഞിനെയാണ് 😂. പക്ഷേ ഇപ്പൊ എനിക്കറിയാം ഒന്നാമത്തേതായാലും 20ആമത്തേതായാലും കുഞ്ഞ് പൊന്കുഞ്ഞുതന്നെയെന്ന്. പുഞ്ചിരിനോവ് വളരെ കൃത്യമായ പേര്. നല്ല ഓർമക്കുറിപ്പ് 👌👌

    Reply
    • Joyce Varghese on November 5, 2023 5:35 PM

      Thank You Silvy.

      Reply
  5. Someone on November 4, 2023 4:22 PM

    🤗🤗 എത്ര ലളിതമായി നർമ്മത്തിൽ ചാലിച്ച് പ്രസവവിശേഷം പറഞ്ഞു😍😍

    Reply
    • Joyce Varghese on November 5, 2023 5:36 PM

      ആരെന്ന്‌ അറിയില്ലെങ്കിലും ഒത്തിരി നന്ദി.

      Reply
  6. Sunandha Mahesh on November 4, 2023 4:11 PM

    കുഞ്ചന്റെ കാറ്റ് അടിച്ചുവോ 😄..
    നല്ല രസകരമായി എഴുതി.

    എന്റെ ഒരു കൂട്ടുകാരിയും ഇതേപോലെ ബിരിയാണി കഥ പറയുകയുണ്ടായി..

    Reply
    • Joyce Varghese on November 5, 2023 5:36 PM

      ഒത്തിരി സ്നേഹം, നന്ദി.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.