Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു ഗർഭകാലസ്മരണ
കഥ ഗർഭം

ഒരു ഗർഭകാലസ്മരണ

By Jalaja NarayananNovember 6, 20239 Comments4 Mins Read141 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ ആദ്യത്തെ ഗർഭസമയത്തു ഞാനും ഏട്ടനും തമിഴ്നാട്ടിലുള്ള തിരുപ്പൂർ എന്നസ്ഥലത്തായിരുന്നു.

അമ്മയുടെ കല്യാണത്തിന് ശേഷം ഒരു പാടുവർഷങ്ങൾ കഴിഞ്ഞാണ് ഞാൻ ജനിച്ചത്. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ തൊട്ടു എല്ലാവരും
ആകാംഷയോടെ എനിക്ക് വിശേഷം വല്ലതും ആയോ എന്ന് ഉറ്റു നോക്കുകയാണ്.

പ്രീഡിഗ്രി പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കല്യാണം. എനിക്ക് പാചകം വലിയ
തോതിൽ ഒന്നും അറിയാത്തതു കൊണ്ടും ഏട്ടന് കുറച്ചു അറിയുന്നത് കൊണ്ടും ഞങ്ങൾ രണ്ടുപേരും കൂടി ആയിരുന്നു പാചകം. അന്ന് ഈ കുക്കിംഗ്‌ ചാനൽ ഒന്നും ഇല്ലാത്തത് കൊണ്ടു പാചകരത്നം എന്ന ഒരു ബുക്ക്‌ നോക്കിയാണ് പരീക്ഷണങ്ങൾ. അങ്ങിനെ ഓഫീസ് ഇല്ലാത്ത ഒരു ശനിയാഴ്ച ഞങ്ങൾ ഒരു പരിപ്പ് പായസം ബുക്കിലെ പാചകക്കുറിപ്പ് നോക്കി ഉണ്ടാക്കി. കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടു പേരും കഴിച്ചു. പിറ്റേന്ന് ഞായറാഴ്ച ഞങ്ങൾ ഒരു സിനിമക്കു ഒക്കെ പോയി. അതിനടുത്ത ദിവസം രാവിലെ ഏട്ടൻ ഓഫീസലേക്കു പുറപ്പെടാനുള്ള തിരക്കിലായിരുന്നു. രാവിലെ ആറു മണിക്ക് പോവും. പത്തു മണിക്ക് തിരിച്ചു വരും. പിന്നെ ബ്രേക്ഫാസ്റ് ഒക്കെ കഴിച്ചു പോവും. വീട്ടിന്റെ അടുത്തു തന്നെയായിരുന്നു ഓഫീസ്.

രാവിലെ ആറു മണിക്ക് ഓഫീസിലേക്ക് പോവുമ്പോൾ ഒരു കപ്പ്‌ ചായ ഞാൻ ഉണ്ടാക്കി കൊടുക്കും. അതു ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയ എനിക്ക് പെട്ടന്നു ഒരു തലകറക്കം തോന്നി. നല്ല ക്ഷീണം പോലെ എഴുന്നേറ്റ മുതൽക്കേ തോന്നിയിരുന്നു. ഞാൻ ചുവര് ഒക്കെ പിടിച്ചു പിടിച്ചു ഏട്ടന്റെ അടുത്തെത്തി. എന്തോ പറയാൻ
തുടങ്ങുമ്പോഴേക്കും ഞാൻ തല കറങ്ങി ഏട്ടന്റെ മേലേക്ക് ഒറ്റ വീഴ്ചയായിരുന്നു. ഏട്ടൻ പിടിച്ചു അടുത്തുള്ള സോഫയിലേക്ക് കിടത്തി. അപ്പോഴേക്കും ബോധവും
പോയിരുന്നു.

ആകെ പേടിച്ചു വിറച്ച ആളു ഓടി പോയി അടുത്തു താമസിക്കുന്ന ചെമ്പകം അമ്മയെ വിളിച്ചു കൊണ്ടുവന്നു. (ഇതു ഏട്ടൻ പിന്നീട് പറഞ്ഞതാണ് കേട്ടോ. അപ്പോൾ ഞാൻ ഒന്നും അറിയുന്നുണ്ടായിരുന്നില്ല ) പിന്നെ എന്നെ കുലുക്കി വിളിച്ചു മുഖത്തു കുറച്ചു വെള്ളമൊക്കെ ആക്കിയപ്പോഴാണ് ഞാൻ കണ്ണു തുറന്നത്. നോക്കിയപ്പോൾ എനിക്ക് ഒന്നും മനസ്സിലായില്ല. ചെമ്പകംഅമ്മ എന്റെ കണ്ണ് കൈ കൊണ്ടു താഴ്ത്തി പിടിച്ചു നോക്കുന്നു. കൈ പിടിച്ചു നോക്കുന്നു. എന്നിട്ട് ഏട്ടനോട് പറഞ്ഞു.

“ഇതു അതു താൻ. നീങ്ക ഇന്നേക്ക് ലീവ് പൊട്ട് ഡാക്ടറെ പോയി പാറുങ്കോ. സന്തോഷമാന വാർത്ത വരപോവുത് ”

ഞങ്ങൾക്ക് രണ്ടുപേർക്കും ഒന്നും മനസ്സിലായില്ല. വീട്ടിൽ ഒറ്റക്കുട്ടി ആയതു കൊണ്ടു
ഇങ്ങിനെ ഉള്ള കാര്യങ്ങൾ ഒന്നും കണ്ടു പരിചയമില്ല. ഏട്ടനും വീട്ടിൽ ഒരു മൂത്ത ചേച്ചിയാണ് ഉള്ളത്. അവരുടെ മോൾക്ക്‌ എന്നെക്കാളും രണ്ടു വയസ്സിന്റെ എളുപ്പമേ ഉള്ളു. അതു കൊണ്ടു ആൾക്കും പരിചയം കുറവാണ്. കഴിച്ച പരിപ്പ് പായസം എന്തോ വയറ്റിൽ പിടിച്ചിട്ടുണ്ടാവില്ല എന്നായിരുന്നു ഞങ്ങളുടെ മനസ്സിൽ.

അങ്ങിനെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. അവിടെ ഡോക്ടർ ഒരു
മലയാളി ആയിരുന്നു. (അന്ന് ഇന്ന് ഉള്ളത് പോലെ പ്രേഗ്ൻസി കിറ്റ് ഒന്നുമില്ലാത്ത കാലമാണേ ) പരിശോധന കഴിഞ്ഞു ഡോക്ടർ അഭിനന്ദനങ്ങൾക്കു ഒപ്പം ഗർഭിണിയാണെന്നകാര്യം അറിയിച്ചു.

അന്ന് മൊബൈൽ ഫോൺ അത്ര പ്രചാരമില്ലാത്ത കാലമാണ്. ഒരു ചെറിയ ചമ്മലോടെ ഏട്ടൻ തന്നെ രണ്ടു വീടുകളിലും വിവരം പറഞ്ഞു. പിറ്റേദിവസം തന്നെ അമ്മ മാമനെയും കുട്ടി കുറെ പലഹാരങ്ങൾ ഒക്കെയായി ഞങ്ങളുടെ അടുത്തേക്കു വന്നു.
(ഏട്ടന്റെ വീട്ടിൽ ചേച്ചി വർക്കിംഗ്‌ ആയതു കൊണ്ടു വരാൻ പറ്റിയില്ല ട്ടോ ) ഒരാഴ്ച കൂടെനിന്നിട്ടു കുറെ ഉപദേശങ്ങൾ ഒക്കെ തന്നിട്ടു അമ്മ തിരിച്ചുപോയി.

പിന്നെയാണ് പ്രശ്നങ്ങൾ. എനിക്ക് അടുക്കള എന്ന് ആലോചിക്കുമ്പോഴേ ഛർദിക്കാൻ
വരും. അങ്ങോട്ട്‌ കടക്കാനേ പറ്റുന്നില്ല. എന്നാൽ ആരെങ്കിലും എന്തെങ്കിലും ഉണ്ടാക്കി തന്നാൽ കഴിക്കാൻ വലിയ കുഴപ്പമില്ല. ഏട്ടൻ മസാല ദോശ വേണോ ബിരിയാണി വേണോ എന്നൊക്കെ ചോദിക്കുമ്പോൾ ഞാൻ പറയുക അരിയുണ്ട മതി, അട കഴിക്കാൻ തോന്നുന്നു എന്നൊക്കെ ആയിരിക്കും.

ഒരിക്കൽ ഏട്ടൻ കുറച്ചു ദുരെയുള്ള ഒരു ഹോട്ടലിൽ നിന്നു ഇഡലിയും ചട്ടിണിയും സാമ്പാറും വാങ്ങികൊണ്ടു വന്നു. സാമ്പാർ കഴിക്കാനേ പറ്റിയില്ല എനിക്ക്. എന്നാൽ ഇഡലിയും തമിഴ് സ്റ്റൈലിൽ ഉള്ള ആ ചട്ടിണിയും വളരെ ഇഷ്ടപ്പെട്ടു. പിന്നെ ദിവസവും ഡിന്നർ കഴിക്കാൻ അതു വേണമെന്നായി. പാവം ഏട്ടൻ ഓഫീസ് കഴിഞ്ഞു വന്നിട്ട് പിന്നെ ഹോട്ടലിലേക്ക് പതിവായി പോവാൻ തുടങ്ങി. ഇങ്ങിനെ ഒരു ജോലിയും ചെയ്യാതെ വിശ്രമിച്ചും കുറച്ചു കുറച്ചു ഭക്ഷണം കഴിച്ചുംഅഞ്ചാം മാസത്തിലേക്കു കടന്നു. അപ്പോഴാണ് ഏട്ടന് ചെന്നൈയിലേക്ക് ട്രാൻസ്ഫർ ആവുന്നത്.

ചെന്നൈയിൽ ഏട്ടന്റെ വല്യമ്മയുടെ മോനും ഭാര്യയും ഉണ്ടായിരുന്നു. രണ്ടുപേരും ഡോക്ടർമാർ. രണ്ടുമാസം കഴിഞ്ഞു നാട്ടിലേക്കു പോവാൻ ഉള്ളതല്ലേ ഇവിടെ വീടൊന്നും നോക്കണ്ട ഞങ്ങളുടെ കൂടെ താമസിച്ചോളൂ എന്ന് അവർ രണ്ടുപേരും പറഞ്ഞപ്പോൾ ഞങ്ങൾ അവിടേക്കു പോയി.

എനിക്ക് അവിടെ പരമ സുഖം. കഴിക്കാൻ ഉള്ളതൊക്കെ സമയത്തിന് കിട്ടും. കുങ്കുമപൂവിട്ട പാലു രാവിലെയും രാത്രിയിലും കുടിക്കാൻ. ഇടക്കിടെ കുടിക്കാൻ
പലതരം ജ്യൂസുകൾ. ഛർദ്ദിയും രുചിക്കുറവും ഒന്നും ഇല്ല. ഗർഭണി ആണല്ലോ എന്ന വിചാരം കൊണ്ടു പാട്ടു കേട്ടുകൊണ്ട്എപ്പോഴും വിശ്രമം തന്നെ. വൈകുന്നേരം ഏട്ടൻ ഓഫീസിൽ നിന്നു എത്തിയാൽ അവിടുത്തെ ചേച്ചി പറയും,  “നീ അവളെയും കൊണ്ടു കുറച്ചു നേരം നടന്നിട്ടൊക്കെ വാ.”

വയറ്റിൽ നിന്നുള്ള ചവിട്ടും ഉരുണ്ടുകളിയും ഒക്കെ ആസ്വദിച്ചു കൊണ്ടു ഏഴാം
മാസത്തിലെത്തി. വീട്ടിലേക്ക് പോവാനുള്ള സമയം ആയി. അവിടെ എത്തിയാൽ ഇതിലും സുവർണകാലമാണല്ലോ എന്നോർത്ത് എനിക്ക് വലിയ വിഷമം ഒന്നും തോന്നിയില്ല. പക്ഷേ എന്നെ അവിടെ ആക്കിട്ടു ഏട്ടൻ തിരിച്ചു വരുന്നത് ഓർത്തു നല്ല വിഷമം ഉണ്ടായിരുന്നു.

“നീ പേടിക്കണ്ട എന്തായാലും സമയമൊന്നും ആയിട്ടില്ലല്ലോ അടുത്തമാസം അവസാനം ആവുമ്പോഴേക്കും ഞാൻ ഇങ്ങു എത്തും.” ഏട്ടൻ സമാധാനിപ്പിച്ചു.

ഏട്ടന്റെ വീട്ടിൽ ഒരാഴ്ച താമസിച്ചിട്ടു ഞാൻ എന്റെ വീട്ടിലേക്ക് ആചാരമനുസരിച്ചു വന്നു. അപ്പോഴേക്കും എന്നെ നോക്കാനായി അമ്മമ്മയും വന്നിരുന്നു. വീട് അടിച്ചു വാരലും രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞാലുള്ള നടത്തവും ഒഴിച്ചാൽ (അതു രണ്ടും സുഖപ്രസവത്തിനു വേണ്ടി യാണ് എന്നാണ് അമ്മമ്മ പറഞ്ഞത്) സുഖമായിരുന്നു ജീവിതം.

ഏട്ടന് ഓഫീസിൽ നിന്നു മാത്രമേ വിളിക്കാൻ പറ്റുള്ളൂ. പിന്നെ അന്നൊക്കെ കത്തു ആയിരുന്നു അയച്ചത്. നീ ധൈര്യമായിരിക്ക്. ഞാൻ ആ സമയത്തു അവിടെ ഉണ്ടാവും എന്ന് എല്ലാ എഴുത്തിലും ഉണ്ടാവും. ഞാൻ ആണെങ്കിൽ പ്രസവസമയത്തെ വേദനയെകുറിച്ചോർത്തുള്ള വേവലാതിയിൽ ആയിരുന്നു.

എട്ടു മാസം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം രാവിലെ എനിക്ക് ചെറുതായി അസുഖം തുടങ്ങി. ഏട്ടൻ വന്നിട്ടേ ഹോസ്പിറ്റലിൽ പോകുന്നുള്ളൂ എന്നും പറഞ്ഞു ഞാൻ കരച്ചിൽ തന്നെ.

“അവൻ വൈകുന്നേരം എത്തും നീ പേടിക്കണ്ട” എന്ന് ചേച്ചി എന്നെ സമാധാനിപ്പിച്ചു
അങ്ങിനെ ഒരു വെള്ളിയാഴ്ച രാവിലെ ഹോസ്പിറ്റലിൽ എത്തിയ ഞാൻ അന്ന് വൈകുന്നേരം ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.

പിറ്റേ ദിവസം ചെന്നൈയിൽ നിന്നു എത്തിയ ഏട്ടനെ സ്വീകരിച്ചത് ഞാനും കുഞ്ഞി കണ്ണുകൾ പൂട്ടി ഉറങ്ങുന്ന ഞങ്ങളുടെ കൺമണിയും ആയിരുന്നു.

-ജലജ

Post Views: 44
1
Jalaja Narayanan

9 Comments

  1. Suma Jayamohan on January 4, 2025 6:39 PM

    എത്ര സുഖകരമായ കാലം അല്ലേ❤️🌹

    Reply
  2. മിനി സുന്ദരേശൻ on January 4, 2025 2:12 AM

    സുന്ദരമായ അവതരണം…….ആശംസകൾ🌹👍

    Reply
  3. Sunandha Mahesh on November 25, 2023 2:28 PM

    എന്തു നല്ല ചേച്ചി.. ❤️

    മനോഹരമായ എഴുത്ത് 👍

    Reply
    • Jalajanarayanan on November 25, 2023 6:00 PM

      സ്നേഹം ട്ടോ

      Reply
  4. Joyce Varghese on November 7, 2023 8:32 AM

    ഭാഗ്യവതി, സുന്ദരമായ കാലം നന്നായി എഴുതി.

    Reply
    • Jalajanarayanan on November 7, 2023 9:06 AM

      സ്നേഹം ട്ടോ ❤️❤️

      Reply
      • Shreeja R on November 25, 2023 2:16 PM

        സുന്ദരമായ ഗർഭകാലം ❤️

        Reply
  5. Sabira latheefi on November 6, 2023 7:20 PM

    മധുര സ്മരണ

    Reply
    • Suma Jayamohan on January 4, 2025 6:37 PM

      എത്ര സുഖകരമായ സുന്ദരമായ ഗർഭകാലം❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.