Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു അന്ത്യപ്രമാണം
കഥ പ്രണയം സ്ത്രീ സൗഹൃദം

ഒരു അന്ത്യപ്രമാണം

By Shafia ShamsudeenNovember 11, 20232 Comments4 Mins Read51 Views
Bookmark Now
Please login to bookmark Close

No account yet? Register

എടാ..

നീ എന്നെ നോക്ക്, ഇത്ര മനോഹരമായി പറ്റിക്കപ്പെട്ടിട്ടും എത്ര ഭംഗിയായി ഞാൻ ചിരിക്കുന്നു എന്ന്.

ഞാൻ ജീവിച്ചിരിക്കുന്നു എന്ന്..

നിനക്കറിയോ?

കാർമേഘം പോലെ മൂടിക്കെട്ടിയ മനസുമായാണ് ഒരിക്കൽ, ഒട്ടും പ്രതീക്ഷിക്കാതെ അവൻ എന്നിലേക്ക് ഓടിക്കയറിയത്. എന്റെ ഹൃദയത്തിലാണവൻ പെയ്തു തോർന്നത്. ആ മഴയാണെന്നെ മനോഹരിയാക്കിയത്.

പക്ഷേ എന്നെ ചതിച്ചത് അവനല്ല, ആ കള്ളങ്ങളാണ്,

എന്നെ അവനിലേക്കെത്തിക്കാൻ അവൻ അന്ന് പറഞ്ഞ കള്ളങ്ങൾ.

പിന്നെ ഞാനാ കള്ളങ്ങളെ ഒരുപാട് ഇഷ്ടപ്പെടാൻ തുടങ്ങി. ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ഞാൻ സത്യങ്ങളെയത്രയും വെറുത്തു. എനിക്ക് അവനും, അവനു ഞാനും എന്ന കള്ളം മാത്രമായി എന്റുള്ളിൽ.

എന്റെ ലോകം അവനെന്ന ഒറ്റ ബിന്ദുവിൽ ഒതുങ്ങി, അവനെന്ന അച്ചുതണ്ടിൽ തിരിഞ്ഞു. അവനൊഴികെ മറ്റെന്തിനെയും ഞാൻ വെറുത്തു.. മറന്നു.

ഉറങ്ങുന്നത് അവനെ ഓർത്ത്, എണീക്കുന്നത് അവനെ ഓർത്ത്, കാണുന്നതിലെല്ലാം അവന്റെ മുഖം, കേൾക്കുന്നതിലെല്ലാം അവന്റെ കൊഞ്ചൽ.

എന്റെ ബുദ്ധിയിൽ ചിന്തകളിൽ ഓർമ്മയിൽ മൗനങ്ങളിൽ എല്ലാം അവനൊരാൾ മാത്രം ഘനീഭവിച്ചു നിന്നു. ആൾതിരക്കിൽ ഞാൻ അവനെ മാത്രം കണ്ടു. അവന്റെ ശബ്ദം കേട്ടാലേ എന്റെ സൂര്യൻ ഉദിക്കൂ. അവന്റെ ശബ്ദം കേട്ടാലേ എന്റെ സൂര്യൻ അസ്‌തമിക്കൂ.

ഞാനൊഴികെ അവനൊരു അവകാശിയില്ലെന്ന് അവൻ ആണയിട്ട് പറഞ്ഞു.

എന്നെയൊഴികെ മറ്റൊന്നിനെയും അവനിനി സ്നേഹിക്കാൻ കഴിയില്ലെന്നും,

ഞാനില്ലാതെ അവനിനിയൊരു സന്തോഷമില്ലെന്നും.

ചില വാക്കുകളെ ചില വാഗ്ദാനങ്ങളെ പറത്തിക്കളയാൻ കൂടിയായിരിക്കും ഭൂമിയിൽ കാറ്റ് വീശുന്നത്.. അല്ലേ?

അവൻ എന്ന രക്ഷാധികാരിയെ കണ്ട് ജീവിതത്തിൽ ആദ്യമായും അവസാനമായും ഞാൻ അഹങ്കാരിയായി. ആൾക്കൂട്ടത്തിനോട്‌ ഞാൻ ഗർജ്ജിച്ചു, “എനിക്ക് ആരും വേണ്ട.. എനിക്ക് നിങ്ങളാരും വേണ്ട..”

ശരിക്കും എനിക്കവനെ മാത്രം മതിയായിരുന്നു. മറ്റൊന്നിനും വേണ്ടിയല്ല, അവന്റെ സൗന്ദര്യത്തിലോ പണത്തിലോ വാചാലതയിലോ ആകൃഷ്ടയായല്ല.

അവന്റെ പ്രണയം, അതിനോളം എന്നെ മോഹിപ്പിച്ച ഒന്നും തന്നെ ഈ ദുനിയാവിൽ ഇല്ലായിരുന്നു. അതെനിക്ക് വേണമായിരുന്നു.

പക്ഷേ ഒരിക്കൽ ഒരു നിമിഷത്തിൽ, ആ ഒരൊറ്റ നിമിഷത്തിൽ,

ഒറ്റ വാക്കിൽ അവനെന്ന ആൺസിംഹം എന്റെ ഉള്ളിൽ കുഴഞ്ഞു വീണു.

ഉണർത്താൻ ശ്രമിക്കുന്തോറും അവൻ ഉറക്കം നടിച്ചു. വീണ്ടും വീണ്ടും നടിച്ചു. ഞാൻ ഉറങ്ങിയില്ലല്ലോ എന്നവൻ പിന്നെ കള്ളം പറഞ്ഞു.

കൊതിയോടെ കാത്തിരുന്നു കാണുന്ന പ്രിയനിമിഷങ്ങൾ കലഹങ്ങളുടേതായി.

ഞാൻ എന്നെ വെറുത്തു. എന്നിലേക്ക് ഞാൻ പരമപുച്ഛത്തോടെ നോക്കി. എന്നെ ഞാൻ നുള്ളിയും മാന്തിയും അടിച്ചും ഇടിച്ചും നോവിച്ചു.

കണ്ണുകൾ ഉണങ്ങാനും ഉറങ്ങാനും മടിച്ചു.

അവൻ പക്ഷേ അവനെ കുറിച്ച് വാചാലനായി കൊണ്ടിരുന്നു. അവനു പ്രിയപ്പെട്ടവർ ഏറെയായി. എന്നെ അവൻ ഓർക്കാതെയായി. ഒഴിവാക്കാൻ കാരണങ്ങൾ കണ്ടെത്തി.

എന്റെ പായാരങ്ങൾ അവനിൽ മടുപ്പുളവാക്കി.

അവനു മുൻപിൽ കൈ നീട്ടി നിന്ന് നിറകണ്ണോടെ സ്നേഹം ഇരക്കുന്ന എന്നെ അവൻ പരിഹസിച്ചു.

പഴയ കള്ളകഥയിലെ അപ്രിയനായിക അവനു റാണിയായി. എന്റെ കണ്ണുകളിൽ നോക്കി ഒരുളുപ്പും അറപ്പും കൂടാതെ അവളെ കുറിച്ച് പറഞ്ഞു.

പറഞ്ഞു പറഞ്ഞവൻ ആകാശത്തോളം ഉയർന്നു.

ആ ഉയരങ്ങളിൽ ഇരുന്നവൻ എന്നോട് പലതും പറയാതെ പറഞ്ഞു. അതിലൂടെ ഞാൻ എല്ലാം അറിയാതെയറിഞ്ഞു.

തന്നതിനെല്ലാം നന്ദിയുണ്ട് പ്രിയപ്പെട്ടവനെ.

വാരിക്കോരി തന്ന പ്രണയത്തിന്,

ഉറക്കം കവർന്നു പകരം സ്വപ്‌നങ്ങൾ തന്ന രാവുകൾക്ക്,

ഉറങ്ങാൻ കൂട്ടിരുത്തിയ പുലർകാലങ്ങൾക്ക്,

ലക്ഷ്യങ്ങൾ നെയ്യാൻ കൂടെ കൂട്ടിയ പകലുകൾക്ക്,

ശ്രമിച്ചിട്ടും മറക്കാനാവാത്ത കൊച്ചു കൊച്ചു യാത്രകൾക്ക്,

ഓർമ്മിക്കുമ്പോൾ കണ്ണ് നനയിക്കുന്ന ആ ഓമനപേരിന്,

വാരിപുണർന്ന നിമിഷങ്ങൾക്ക്,

ചുണ്ടിലമർന്ന മധുരങ്ങൾക്ക്,

സ്നേഹസാന്ത്വനങ്ങൾക്ക്,

ശാസനകൾക്ക്..

എല്ലാമെല്ലാതിനും..

മറക്കില്ലൊരിക്കലും, അവസാനശ്വാസം വരെ.

ഒരു മെയ്മാസത്തിൽ വിരിഞ്ഞു മറ്റൊരു മെയ് മാസത്തിൽ പൊഴിഞ്ഞ സുന്ദരസൂനമായി നീ എന്നും എന്നിലുണ്ടാവും.

ഇനിയൊരു ജന്മത്തിലേക്ക് കാത്തുവെക്കാതെ ഈ ജന്മത്തിൽ തന്നെ ജീവിച്ചു പൊടുന്നനെ മരിച്ച രണ്ടാത്മാക്കളായി..!

എങ്കിലും എല്ലാം മറന്നതു പോലെ നിനക്കു മുൻപിൽ ഞാൻ ആയുസൊടുങ്ങും വരെ ജീവിക്കും..

നിന്നെ ഹൃദയത്തിൽ നിന്നും കുടിയിറക്കിയതു പോൽ നടിച്ചു ഞാൻ ജീവിക്കും.

പിണങ്ങാതെ, ചിരി അവസാനിപ്പിക്കാതെ, സ്നേഹം യാചിക്കാതെ, മുഖം വീർപ്പിക്കാതെ, കുത്തുവാക്ക് പറയാതെ, നിന്നെ ഒട്ടും അലോസരപ്പെടുത്താത..

അല്ലെങ്കിൽ തന്നെ പ്രണയം ക്ഷയിച്ചിടത്ത് ഇതിനൊക്കെ എന്ത് സ്ഥാനം?

സുഹൃത്തേ, ഒന്ന് നീ അറിയുക. എന്റെ ഹൃദയം ഒരു കളിപ്പാട്ടമായിരുന്നില്ല. നെഞ്ചോടു ചേർത്ത് കളിച്ചു കളിച്ചു മതിയായപ്പോൾ വലിച്ചെറിഞ്ഞു തകർക്കാൻ അത് അത്രക്കും വിലകുറഞ്ഞ ഒന്ന് ആയിരുന്നില്ലടോ.

ഇനിയൊരിക്കൽ പോലും നിന്റെ മുന്നിൽ നിറഞ്ഞൊഴുകി എന്നെ നാണം കെടുത്തില്ല എന്ന് എന്റെ കണ്ണുകൾ എനിക്ക് വാക്ക് തന്നിരിക്കുന്നു. എന്റെ മനസ്സും അതിനോട് സഹകരിക്കുമായിരിക്കും.

അവസാനമായി ഞാനൊന്ന് ചോദിക്കട്ടെ.. നിന്നിൽ ഇന്ന് പഴയ ആ “നമ്മളു”ണ്ടോ?

ഇല്ല അല്ലേ?

ഇല്ല, എനിക്കറിയാം. നിനക്ക് നമ്മളെ ഒട്ടും ഓർക്കാനാവാത്ത വിധം മറക്കാൻ കഴിഞ്ഞിരിക്കുന്നു.

ഓർമ്മപ്പെടുത്തുമ്പോൾ “ഓഹ്.. അങ്ങനെ ഒരു നമ്മളുണ്ടായിരുന്നോ?” എന്ന് നീ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു.

“പൊട്ടീ.. നീ ഇപ്പഴും അതൊക്കെ ഓർത്തിരിക്കയാണോ?” എന്ന് കളിയാക്കാൻ തുടങ്ങിയിരിക്കുന്നു.

“നീയെന്താ പക്വതയില്ലാത്ത പ്രണയിനികളെ പോലെ..” എന്ന് ദേഷ്യപ്പെടാൻ തുടങ്ങിയിരിക്കുന്നു.

“എനിക്ക് വേറെ നൂറു കൂട്ടം പ്രശ്നങ്ങളാ.. അതിനിടയിൽ നീ വെറുതെ ഓരോന്നും പറഞ്ഞ്……..” എന്ന് കൃത്യമായി പറയാൻ തുടങ്ങിയിരിക്കുന്നു.

“നീ എനിക്ക് ഒരുകാലത്തും സമാധാനം തരില്ല..” എന്ന് പല്ല് ഞെരിച്ച് ശപിക്കാൻ പഠിച്ചിരിക്കുന്നു.

നീ ഭാഗ്യവാനാണ് പ്രിയപ്പെട്ടവനേ.. എല്ലാം മറക്കാൻ കഴിഞ്ഞല്ലോ.

നീ എന്നും സന്തോഷമായിരിക്കുക. നിനക്കു നല്ലതേ വരൂ..

എന്റെ മുറിവ് ചോര വാർന്നു വാർന്ന് ഇതിനകം ഉണങ്ങികഴിഞ്ഞിരിക്കുന്നു. ഇപ്പോളെനിക്ക് ഒട്ടും വേദനിക്കുന്നില്ല..

ഒരു ദിവസം, ഒരേ ഒരു ദിവസം എങ്കിലും എന്റടുത്ത് നീയാ പഴയ “എന്റെ മാത്രമായിരുന്ന നീ” ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു കൊതിച്ച് കൊതി വറ്റി ഞാനിപ്പോൾ മരിച്ചു കഴിഞ്ഞിരിക്കുന്നു.

ഞാനില്ലെങ്കിൽ എന്റെ ഓർമ്മകൾ നിന്നെ പൊള്ളിച്ചു കൊണ്ടിരിക്കും എന്ന എന്റെ പാഴ് വിചാരങ്ങൾ ഇന്നെനിക്ക് ഏറ്റവും വലിയ തമാശ ആയി തോന്നുന്നു.

ഒടുവിൽ, ഏറ്റവും ഒടുവിൽ.. പെയ്തൊഴിയാത്ത കാർമേഘം പോലെ എന്നിൽ ഒരു കഠിനദുഃഖം മാത്രം ബാക്കിയാവുന്നു. എന്റെ ശ്വാസനിശ്വാസങ്ങൾ പോലും തർജ്ജമ ചെയ്യാൻ നിനക്കാവും എന്ന് അഹന്തപ്പെട്ടിരുന്ന എന്നെ നീ ഒട്ടും മനസ്സിലാക്കിയിരുന്നില്ലല്ലോ എന്ന ദുഃഖം.

നിന്നെ ഞാൻ വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നു എന്ന് പരാതി പറയുമ്പോൾ ഒന്ന് നീ അറിയുക, അത് ഞാൻ നിനക്ക് മനഃപൂർവം തരുന്നതല്ല. നിന്റെ അവഗണന എന്നിൽ ഏല്പിച്ച തീവ്രവേദനയുടെ ആഘാതവും ഞാൻ ഉരുകി തീർന്ന രാപ്പകലുകളും എന്നെ ഭ്രാന്തിയാക്കുമ്പോൾ അതിന്റെ പ്രതിഫലനം നിന്നിലേക്കല്ലാതെ വേറെ എവിടെ ചെന്നു പതിക്കാനാണ്?

എന്ത്‌ തന്നെയായാലും ഞാനിപ്പോൾ സ്വതന്ത്ര്യയാണ്. എനിക്കിനിയൊരു സ്നേഹവും പ്രതീക്ഷിക്കാനില്ല, ആരെയും കാത്തിരിക്കാനില്ല, ആരുടേയും ദുഃഖസന്തോഷങ്ങൾ എന്റേതാക്കാനില്ല.

ഹൃദയം കളങ്കപ്പെട്ടവൾക്ക് ഇനി എന്തുമാവാം, ആരെയും പ്രണയിക്കാം, ആവോളം തരംതാഴാം.

എങ്കിലും നമ്മളിനിയും കാണണം കേട്ടോ പതിവുപോലെ.

പഴയതു പോലെ അല്ല, എന്റെയും നിന്റെയും ഹൃദയത്തിനു പുറത്ത്‌ കൂടെ.

ഹൃദയം കൊണ്ടല്ലാതെ ചുണ്ടുകളെ കൊണ്ട് ഞാൻ നിന്നോട് ചിരിക്കും, ചുമ്മാ നാവു കൊണ്ട് സംസാരിക്കും, വാക്കുകൾ കൊണ്ട് നിന്നെ താത്കാലികമായി സന്തോഷിപ്പിക്കും, ഒട്ടും ആത്മാർത്ഥതയില്ലാതെ.

അപ്പോഴും എവിടെയോ ഇരുന്ന് ഏതോ കഥയെഴുത്തുകാരി ഒരു പ്രണയകഥ എഴുതിക്കൊണ്ടിരിക്കുന്നുണ്ടാവും. അസ്‌തമയത്തിനു തൊട്ടു മുൻപ് പകലിനെ മോഹിപ്പിച്ച മഴയുടെ കഥ.. മഴയാൽ വിഡ്ഢിയാക്കപ്പെട്ട പകലിന്റെ കഥ.        ×∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞×

©shafia

Pic: Google

Post Views: 40
2
Shafia Shamsudeen

ഒരു തൃശൂക്കാരി… ♥️

2 Comments

  1. Sunandha Mahesh on November 15, 2023 4:09 PM

    നല്ലെഴുത്ത്, മറക്കാൻ കഴിയാത്ത അല്ലെങ്കിൽ മറക്കാൻ പഠിച്ചിട്ടില്ലാത്ത ഒരു ഹൃദയത്തിന്റെ കുത്തികുറിക്കൽ.. 👌

    Reply
    • Shreeja R on November 15, 2023 5:58 PM

      എത്രമേൽ മറക്കാൻ ശ്രമിച്ചാലും മറക്കുവാനാകാതെ 👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.