Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദാദിമായുടെ പാവക്കുഞ്ഞുങ്ങൾ
കഥ

ദാദിമായുടെ പാവക്കുഞ്ഞുങ്ങൾ

By Seena NavazNovember 14, 2023Updated:November 16, 202322 Comments3 Mins Read211 Views
Bookmark Now
Please login to bookmark Close

No account yet? Register

ദീപാവലി കഴിഞ്ഞ് ആറാം ദിനം.

അന്നാണ് ഛാത്പൗർണമി.

സൂര്യദേവനേയും സഹോദരി ഛാത്മയീ ദേവിയേയും ഉപവസിക്കുന്ന ദിവസം. ഭൂമിയിൽ ജീവന്റെ ആധാരമാണു സൂര്യൻ. ഛാത്തിമാതാ കുട്ടികൾക്കു സർവ്വൈശ്വര്യം പ്രദാനം ചെയ്യുന്നു.

കാർത്തിക മാസത്തിലെ ആറാം ദിനം ഛാത്പൂജ ചെയ്യുകവഴി കുഞ്ഞുങ്ങളുടെ രോഗപീഡകൾ ഒഴിഞ്ഞുപോകും എന്നാണ് വിശ്വാസം.

സുമിത്ര രാവിലെതന്നെ വീടും പരിസരവും വൃത്തിയാക്കി കൊണ്ടിരുന്നു. കുമ്മായം അടർന്നുപോയ ചുമരിലെ നിറംമങ്ങിയ ചിത്രപ്പണികൾ എത്രയൊക്കെ തുടച്ചിട്ടും തെളിയാതെ നിന്നു.

മുറിയുടെ മൂലയിൽ ‘ സാസുമാ ‘ യുടെ പാവക്കുഞ്ഞുങ്ങൾ. നീളൻ മൂക്കും വലിയ വട്ടപ്പൊട്ടുമുള്ള സുന്ദരി പാവക്കുഞ്ഞുങ്ങൾ. നോക്കിനിൽക്കേ അവളുടെ നെഞ്ചിൽ ഒരു ഭാരം കനത്തുവന്നു. സ്വന്തം കൈകൊണ്ട് സാസുമാ തുന്നിയെടുത്ത പാവക്കുഞ്ഞുങ്ങൾ. നിറയെ പൂക്കളുള്ള ഒരു പട്ടുതുണി അതിനടുത്ത് അനാഥമായി കിടന്നു.

റൈസ്ഭാട്ടിനൊപ്പം ബംഗാൾപയറും ചേർത്ത വിഭവം അർഘ്യം അർപ്പിക്കാൻ വേണ്ടി സുമിത്ര തയ്യാറാക്കി.
മിഥിലാപുരിക്ക് ഛാത്പൂജയെന്നാൽ മഹാപർവമാണ്. നാലുനാളത്തെ ആഘോഷം. മുളകൊണ്ടു മനോഹരമായി നെയ്ത കൊട്ടയിൽ അവൾ പഴങ്ങളും തേക്കുവയും അരിലഡ്ഡുവും എടുത്തുവച്ചു.

ജോലികൾ ചെയ്യുന്നുണ്ടെങ്കിലും എന്തോ ഒരു ഭാരം അവളുടെ നെഞ്ചിൽ കനത്തു കിടന്നു. ഇടയ്ക്കിടെ നിറഞ്ഞുവന്ന കണ്ണുകൾ അവളുടെ കാഴ്ചയെ മറച്ചു. ഒറ്റമുറി വീട്ടിലേക്കുള്ള വഴിനീളേ അവൾ മൺചെരാതിൽ ദീപം പകർന്നുവച്ചു. വെളിച്ചം കടന്നുചെല്ലാത്ത മനസ്സ് ഇന്നലെകളിലേക്ക് പാഞ്ഞു.

സുമിത്രക്ക് മകൻ ജനിച്ച ദിവസം വീട്ടിൽ വലിയ ആഘോഷമായിരുന്നു. ബൂന്ദിയും ലഡുവും ചീനിപാവും എല്ലാർക്കും വിതരണം ചെയ്തു. ചേതൻ മരത്തടികൊണ്ട് ഭംഗിയുള്ള തൊട്ടിലുണ്ടാക്കി. സാസുമാ കമ്പിളി ഉടുപ്പുകൾ തുന്നി വച്ചു. കുഞ്ഞിനു വിശേഷപ്പെട്ട പാവയുണ്ടാക്കാൻ പൂക്കളുള്ള പട്ടുതുണി പ്രത്യേകം വാങ്ങിവച്ചു.

ബനൂർപുതൂരിലെ പാവകളി കേന്ദ്രത്തിലേക്ക് പോകാതെ ചേതൻ കുഞ്ഞിനു ചുറ്റും തത്തിക്കളിച്ചു. കളിയരങ്ങിൽ വഴക്കടിക്കേണ്ട മദനും പുതിയയും നൂലിന്റെ അറ്റത്ത് നൃത്തമാടി തളർന്നു. സാസുമാ പുറത്തെ കയറ്റു കട്ടിലിലിൽ കുഞ്ഞിനെ മടിയിൽ വച്ചിരുന്നു അവനു പഴങ്കഥകൾ പറഞ്ഞുകൊടുത്തു.

പണ്ടൊരിക്കൽ പാർവ്വതീദേവി ഭൂമിയിലേക്ക് ഇറങ്ങിവന്നു. ഒരു മരപ്പണിക്കാരന്റെ പാവകൾ കണ്ടണ്ടിഷ്ടമായ ദേവി ഒരു കൗതുകത്തിന് അവയ്ക്ക് ജീവൻ നൽകി, അവരോടൊപ്പം കളിച്ചു. തിരികെപോകാൻ നേരം അവരെ നിർജ്ജീവമാക്കി. ഒളിച്ചുനിന്നു ഇതുകണ്ട മരപ്പണിക്കാരൻ ദേവിയോട് തന്റെ പാവകൾക്ക് വീണ്ടും ജീവൻ നൽകണമെന്ന് അപേക്ഷിച്ചു. തന്റെ ബുദ്ധി ഉപയോഗിച്ച് ഇതിനൊരു പരിഹാരം കണ്ടെത്തൂവെന്ന് ഉപദേശിച്ച് ദേവി യാത്രയായി. അങ്ങനെയാണത്രേ പാവകളി ഉണ്ടായത്. ദാദിമാ കഥ പറയുമ്പോൾ കുഞ്ഞുവിഹാൻ മടിയിൽ ശ്രദ്ധയോടെ കേട്ടിരിക്കും. അല്ലെങ്കിൽത്തന്നെ മുത്തശ്ശിക്കഥ ഇഷ്ടപ്പെടാത്ത കുഞ്ഞുങ്ങളുണ്ടോ…?

അതും ഒരു ദീപാവലിക്കാലമായിരുന്നു. ധനത്രയോദശിക്കായി നാടും നഗരവും ഉണർന്നിരുന്നു. മരണത്തിനുമേൽ ഇച്ഛാശക്തി കൈവരിച്ച വിജയം. അതുകൊണ്ടാടുവാൻ വീടുകളും തെരുവുകളും ദീപാലംകൃതമായി. സുമിത്ര ഒരുപാടു നിർബ്ബന്ധിച്ചശേഷമാണ് ചേതൻ ഡമരുവും തൂക്കി പാവകളെയുമെടുത്ത്  യാത്രയായത്. പോകും മുന്നേ കുഞ്ഞുവിഹാന്റെ നെറുകയയിൽ ചുണ്ടുകളമർത്താനവൻ മറന്നില്ല.

അന്ന് സുമിത്ര കുറേയേറെ തിരക്കിലായിരുന്നു. നിലത്തു ചാണകം മെഴുകി. അരിപ്പൊടികൊണ്ട് കോലം വരച്ചു. കുഞ്ഞിനു പാലു കൊടുത്തു തൊട്ടിലിൽ കിടത്തിയുറക്കിയെങ്കിലും ഇടയ്ക്കിടെ അവൾ വന്നെത്തിനോക്കും. മൺചെരാതിൽ ദീപം പകർന്ന് വീടലങ്കരിച്ച ശേഷം തൊട്ടിലിനടുത്തെത്തിയ സുമിത്ര ഒന്നു ഞെട്ടി. കുഞ്ഞിന്റെ മൂക്കിലൂടെ ഒഴുകി വന്ന പാല് ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. വായിൽ നിന്ന് നുരയും പതയും വന്നിരിക്കുന്നു. അവളാ പിഞ്ചുദേഹം മാറോടണച്ചു ചൂടുപകരാൻ ശ്രമിച്ചു. വൃഥാ പരിശ്രമം പോലെ എപ്പോഴോ തണുപ്പരിച്ചു കയറിയ കുഞ്ഞു ശരീരം വിറങ്ങലിച്ചിരുന്നു. പെയ്യാൻ വെമ്പിനിന്ന മഴമേഘങ്ങൾ അവളുടെ കണ്ണിൽ തണുത്തുറഞ്ഞ് ഘനീഭവിച്ചു. കൂടം കൊണ്ടടിച്ചപോൽ നെഞ്ചകം ഭാരം നിറഞ്ഞുവിങ്ങി. ജീവനില്ലാത്ത കുഞ്ഞു ശരീരം  വിട്ടുകൊടുക്കാനാവാതെയവൾ നെഞ്ചോടു ചേർത്തു.

” മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയുള്ള മരണമാണ് ”

ഓടിക്കൂടിയവരിൽ ചിലർ പിറുപിറുത്തു. സുമിത്ര കരഞ്ഞില്ല. കല്ലുപോലെ ഇരുന്നു. രണ്ടുനാൾ കഴിഞ്ഞു ചേതൻ മടങ്ങിയെത്തി. സുമിത്രയുടെ ഭാവങ്ങൾ അവനിലും ഭയം നിറച്ചു. അവളൊന്ന് പൊട്ടിക്കരഞ്ഞെങ്കിലന്നവനാശിച്ചു. ദീപാവലി നാളിൽ ആ വീട്ടിലെ മാത്രം പ്രകാശം  കെട്ടുപോയി.

കുഞ്ഞുവിഹാൻ ഓർമ്മയായിട്ട് ഒരുവർഷം. പതുക്കെ ജീവിതത്തിലേക്ക് തിരികെ വന്നു തുടങ്ങുകയാണ് സുമിത്ര. വീണ്ടുമൊരു ദീപാവലി കൂടി കഴിഞ്ഞിരിക്കുന്നു. അനാഥമായ പാവക്കുഞ്ഞുങ്ങൾക്കുള്ളിൽപ്പോലും ഏതോദുഃഖം ഘനീഭവിച്ചുകിടന്നു.
തെരുവിന്റെ മൂലയിൽനിന്ന് സിത്താറിൽ ഒരു വിഷാദസ്വരം ഒഴുകിവന്നു.

ക്ഷേത്രത്തിൽനിന്ന് നഗാരയുടെ ഹുങ്കാരവം മുഴങ്ങി. വലിയ നഗാരകൾ കൊട്ടി ദേവിയെ ഉണ.ർത്തുന്ന ചടങ്ങാണ്. ഘാട്ടിൽനിന്നു ഗംഗയിലേക്കു സ്ത്രീകളുടെ ഒഴുക്ക് തുടരുന്നു. ഗംഗാസ്നാനമാണു ഛാത്പൂജയിലെ പ്രധാന ചടങ്ങ്. സുമിത്ര മുളങ്കൊട്ടകയുമായി ക്ഷേത്രത്തിലേക്കു നീങ്ങി.

ഛാത്തീമാതയെ സന്തോഷിപ്പിച്ചാൽ തനിക്ക് തന്റെ കുഞ്ഞിനെ തിരികെ കിട്ടുമെന്ന് അവൾ വിശ്വസിക്കുന്നു. ആദ്യത്തെ മനുസ്വയംഭൂവിന്റെ മകൻ പ്രിയവ്രത് രാജാവിന്റെ കഥ അവളോർത്തു. കുഞ്ഞു മരണപ്പെട്ട ദു:ഖത്താൽ കരഞ്ഞു പ്രാർത്ഥിച്ച രാജാവിന്റെ മുന്നിൽ പാർവ്വതീദേവിയുടെ ആറാമത്തെ അവതാരമായ ഷഷ്ഠിമാത പ്രത്യക്ഷപ്പെടുകയും കുഞ്ഞിനു ജീവൻ നൽകിയതോടൊപ്പം, തന്നെ പൂജിക്കുന്നവർക്കെല്ലാം സന്താനഭാഗ്യമുണ്ടാകുമെന്നും എല്ലാ കുഞ്ഞുങ്ങളേയും ദേവി സംരക്ഷിക്കുമെന്നും അരുളിച്ചെയ്തു.

തന്റെ കുഞ്ഞും പുനർജനിക്കും എന്നുതന്നെയാണ് സുമിത്രയുടെ വിശ്വാസം. ഭക്തിയോടെ പ്രാർത്ഥിക്കുന്നവരെ ദേവീമാത കൈവെടിയില്ല.

അവൾ ഗംഗാ നദിയിലെ സ്നാനഘട്ടിലേക്ക് ഇറങ്ങി നിന്നു. കൈക്കുമ്പിളിലെടുത്ത ഗംഗാജലം സൂര്യദേവനു സമർപ്പിച്ചു. അന്നപാനീയങ്ങളുപേക്ഷിച്ച വ്രതത്തിന്റെ കാഠിന്യം അവളെ പരിക്ഷീണയാക്കി. നദി ഒരു പുതപ്പുപോലെ അവളെ ചുറ്റിപ്പിടിച്ചു. നോവിന്റെ വിള്ളലുകളെ ഗംഗാജലം നനച്ചുകൊണ്ടിരുന്നു. ഛാത്തീമാതയുടെ അനുഗ്രഹം ആകാശത്തു നിന്ന് ഭക്തരിലേക്ക് ഒഴുകിപ്പരന്നു.

©seenanavaz

Post Views: 38
5
Seena Navaz

ഇരുളിനെ കീറിമുറിക്കുന്ന നിലാവിന്റെ ഒരു തുണ്ട് കടമെടുത്തെഴുതുന്നു ഞാൻ

22 Comments

  1. Anish P.Sebastian on December 18, 2024 4:08 PM

    എന്ത് മനോഹരമായ എഴുത്ത്’ കൂട്ടത്തിൽ പുരാണവും മറ്റ് വസ്തുതകളും . ശരിക്കും വലിയൊരു കഥയ്ക്കുള്ള വിത്ത് ഇതിലുണ്ട്.

    Reply
    • Joyce on December 18, 2024 7:04 PM

      മറ്റൊരു നാട്, ആഘോഷങ്ങൾ, വിശ്വാസം, ആചാരങ്ങൾ എല്ലാം എത്രയും കൃത്യമായി എഴുതിയിരിക്കുന്നു.
      Brilliant!
      വിശ്വാസങ്ങൾ അതോ അന്ധവിശ്വാസങ്ങളൊ, അവർക്ക് ആശ്വാസം നൽകുന്നെങ്കിൽ അവർ അങ്ങനെ വിശ്വസിക്കട്ടെ കാരണം അതാണ്‌ സീന എഴുതി ഫലിപ്പിച്ച അമ്മമനസ്സ്.

      Reply
  2. അനാമിക s on November 16, 2023 11:32 AM

    എന്നത്തേയും പോലെ മനോഹരമായി പറഞ്ഞൂ 🥰🥰❤️

    Reply
    • Seenanavaz on November 17, 2023 9:50 AM

      സ്നേഹം dear🥰❤️

      Reply
  3. Jalajanarayanan on November 16, 2023 12:05 AM

    ഇഷ്ടം dear

    Reply
    • Seena Navaz on November 16, 2023 9:02 AM

      ഒത്തിരി സ്നേഹം 🥰❤️

      Reply
    • Shreeja R on December 18, 2024 7:31 PM

      👍👍

      Reply
  4. Sabira latheefi on November 15, 2023 11:39 PM

    ഇന്നലെ ഇത് പോലെ ഒരു മരണ വാർത്ത വായിച്ചത് ഓർക്കുന്നു.. സങ്കടം തീരില്ല. നന്നായി എഴുതി.കൂടെ ഐത്യഹ്യങ്ങളും കൂട്ട് ചേർന്നപ്പോൾ വായന ഹൃദ്യമായ അനുഭവമായി

    Reply
    • Seena Navaz on November 16, 2023 9:17 AM

      ഇതിപ്പോൾ സ്ഥിരം കേൾക്കുന്നു. ദീപാവലിയുമായി ബന്ധപ്പെടുത്തി വേറൊരു തലത്തിൽ എഴുതാൻ ശ്രമിച്ചതാണ്. സ്നേഹം dear🥰❤️

      Reply
  5. Sunandha Mahesh on November 15, 2023 4:25 PM

    ലോകത്തെ ഏറ്റവും വലിയ ദുഃഖം, കാലം മറക്കാൻ സഹായിക്കുമെന്നൊക്കെ പറയാം.. പക്ഷേ മരണം വരെ ആ മിഴികളിൽ ആ നനവ് കാണാം..

    Reply
    • Seena Navaz on November 16, 2023 9:18 AM

      അതെ… സ്നേഹം നന്ദേച്ചി 🥰❤️

      Reply
  6. Nishiba M on November 15, 2023 4:18 PM

    നോവ് നിറഞ്ഞ അവതരണം

    Reply
    • Seena Navaz on November 16, 2023 9:19 AM

      സ്നേഹം dear🥰❤️

      Reply
  7. Vimi on November 15, 2023 3:21 PM

    🥰🥰

    Reply
    • Seena Navaz on November 15, 2023 3:37 PM

      സ്നേഹം dear🥰❤️

      Reply
  8. Nafs nafs on November 15, 2023 12:17 AM

    ദീപാവലിയുമായി ബന്ധപ്പെട്ട ആചാരങ്ങളും പാവകളിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും വളരെ മനോഹരമായിട്ടെഴുതി.
    സുമിത്രയുടെ നെഞ്ചിലെ നീറ്റലും ഛാത്തീമാതയിലുള്ള പ്രതീക്ഷയും ഉള്ളിലൊരു നൊമ്പരക്കാഴ്ചയായി വായനയവശേഷിപ്പിക്കുന്നു.
    👏👏👏🔥🔥🔥💔

    Reply
    • Seena Navaz on November 15, 2023 3:37 PM

      സ്നേഹം dear🥰❤️

      Reply
      • Shreeja R on November 15, 2023 5:40 PM

        മനോഹരം 👌

        Reply
        • Seena Navaz on November 16, 2023 9:39 AM

          സ്നേഹം dear🥰❤️

          Reply
          • Suma Jayamohan on December 18, 2024 2:56 PM

            മനോഹരമായ എഴുത്ത്’ മനസ്സിൽ നൊമ്പരം ബാക്കിയാക്കുന്നു❤️👌🌹

  9. Neethu V. R on November 15, 2023 12:03 AM

    ഒരു കുഞ്ഞുനൊമ്പരം വായിച്ചു കഴിഞ്ഞപ്പോൾ ♥️
    ഐതിഹ്യങ്ങൾ കൂട്ടിയിണക്കി മാതൃസ്നേഹത്തോടൊപ്പം വിളമ്പിയപ്പോൾ, 👌👏🏻👏🏻🥰
    നല്ല എഴുത്ത്

    Reply
    • Seena Navaz on November 15, 2023 3:37 PM

      സ്നേഹം dear🥰❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.