Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വെൺതരിശുനിലങ്ങൾ
കഥ ജീവിതം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ

വെൺതരിശുനിലങ്ങൾ

By Seena NavazNovember 25, 2023Updated:November 29, 20232 Comments7 Mins Read102 Views
Bookmark Now
Please login to bookmark Close

No account yet? Register

ജോസുകുട്ടി കൺപോളകൾ വലിച്ചുതുറന്നു. തലേന്നു കുടിച്ചതിന്റെ കെട്ടുവിട്ടെങ്കിലും ആലസ്യം കണ്ണുകളെ വിട്ടൊഴിഞ്ഞിട്ടില്ല. വയറ് കത്തിക്കാളുന്നു. അയാൾ അടുക്കളയിലേക്കു നടന്നു. കാൽപ്പെരുമാറ്റംകേട്ട് അഞ്ചാറ് പല്ലികളും പാറ്റകളും ഒളിക്കാനിടംതേടി പാഞ്ഞു. ചിലത് അയാളുടെ കാലിന്റെ കീഴിലേക്ക് ഓടിക്കേറി ഞെരിഞ്ഞമർന്നു. ഒരു കലം തുറന്നപ്പോൾ ഒരു കൂട്ടം കണ്ണീച്ചകൾ പറന്നു. അതിനകത്ത് രണ്ടീസമായ പഴങ്കഞ്ഞി പാടകെട്ടിക്കിടന്നു. അയാൾ അതിനകത്തേക്കു കൈയ്യിട്ട് രണ്ടുപിടി വാരിത്തിന്നു. പുളിച്ച പഴങ്കഞ്ഞിയുടെ ഗന്ധം വായുവിലാകെ പരന്നു.

അയാളൊരു ബീഡിക്കു തീ കൊളുത്തി. ആഞ്ഞാഞ്ഞു വലിച്ചു. അലങ്കോലമായ മുറിയിൽ ഏതോ മുഷിവുമണം ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. നനഞ്ഞ തുണികളുടെ ഗന്ധം തികട്ടിനിന്നു. ഒരു ഷർട്ടെടുത്തിട്ട് അയാൾ പുറത്തേക്കു നടന്നു. കാടുപിടിച്ചുകിടക്കുന്ന പറമ്പിൽ പശുവിനെ തീറ്റിക്കൊണ്ടു നിന്ന മറിയച്ചേട്ടത്തി അയാളെക്കണ്ടതും

“എന്റെ ജോസൂട്ടീ,…. നിനക്കീ കാടൊന്നു ചെത്തിപ്പറിച്ചൂടേ… പാമ്പും ചേരയും കാണൂല്ലേ ഇവിടെ.. ”

അയാൾ പുച്ഛഭാവത്തിൽ അവരെ നോക്കി ചിറികോട്ടി. പിന്നെ ഷാപ്പിലേക്ക് ആഞ്ഞുപിടിച്ചുനടന്നു. ആ പോക്കു നോക്കി മറിയച്ചേടത്തി താടിക്കു കൈയുംകൊടുത്തങ്ങനെ നിന്നു.

“എങ്ങനെ ജീവിച്ച കുടുംബാ… ഇപ്പോ കണ്ടില്ലേ… ” അവർ പരിതപിച്ചു.

” ഒരു കുപ്പി ഇങ്ങെടുക്ക് കുമാരാ..”

അയാൾ ഷാപ്പിലെ ബഞ്ചിലേക്കിരുന്നു. കുമാരൻ ഒരു കുപ്പി കള്ളും ഒരു പ്ലേറ്റ് പോത്തുവരട്ടിയതും കൊണ്ടുവച്ചു. അയാളാ മണം ആസ്വദിച്ചുനുകർന്നു. അതു പൊടുന്നനെ ചില ഞായറാഴ്ചകളെ ഓർമ്മിപ്പിച്ചു. കുർബാനകഴിഞ്ഞു മോളിക്കുട്ടിയും മോളും പാടവരമ്പത്തൂടെ നടന്നുവരുന്നു. ഒതുക്കുകല്ലു കേറി മുറ്റത്തെത്തി.
മോള് ക്ഷീണിച്ച് ആ പടിയിൽത്തന്നെ ചാരിനിന്നു. മോളിക്കുട്ടി തിണ്ണയിൽവച്ചിരുന്ന റബ്ബർഷീറ്റ് അയയിലേക്കു പെറുക്കിയിട്ടു.

“നിങ്ങളിങ്ങനെ കുടിച്ചു കൂത്താടി നടന്നോ മനുഷ്യാ… പള്ളിയില് വരുവോ കുർബാന കൊള്ളുകോ ഒന്നും വേണ്ട. കർത്താവ് പൊറുക്കുകേല… കേട്ടോ…”

” ഇന്നാ ഇതിച്ചിരി പോത്തിറച്ചിയാ.. നീയിതിങ്ങു വരട്ടിയെടുത്തേ.. ചുമ്മാ അതുമിതും പറയാതെ”

അയാൾ കൈയിലിരുന്ന പൊതി മോളിക്കുട്ടിയുടെ നേർക്കു നീട്ടി..

” ജോബീ… എടാ ജോബീ… അപ്പന്റെ കൂട്ട് തന്നെ തുടങ്ങിക്കോ മോനും ”

അവർ വെട്ടിത്തിരിഞ്ഞ് അകത്തേക്കു കേറിപ്പോയി.

” ഈ ചാച്ചനെന്താ പള്ളിയില് വന്നാല്….”

മോളാണ്. അവളാ പൊതി വാങ്ങി അകത്തേക്കു പോയി. പിന്നെ പോത്തുവരട്ടുന്ന ഗന്ധമാണ്. അതു മൺചട്ടിയിൽവച്ചു ഇളക്കിയിളക്കി മോളിക്കുട്ടി പറ്റിച്ചെടുക്കും… അതിന്റെ സ്വാദ് ഒന്നു വേറെത്തന്നെ..
പ്ലേറ്റിലിരുന്ന പോത്തിന് മോളിക്കുട്ടി വയ്ക്കുന്നത്ര രുചിയുണ്ടായില്ല.

അയാൾ കണ്ണും മുഖവും അമർത്തിത്തുടച്ചു.

” ഒരു കുപ്പി കൂടി…”

ഇത്തവണ ശബ്ദം ചിലമ്പിച്ചിരുന്നു.

ആരൊക്കെയോ തന്നെ നോക്കുന്നോ… ഇവരെന്തിനാ തന്നെ നോക്കി സഹതപിക്കുന്നേ…
സഹതാപം… എവിടെ നോക്കിയാലും സഹതാപം. ആർക്കുവേണം… അയാൾ പല്ലുഞെരിച്ചു. സഹതപിക്കുന്നവർ അയാളിലെ പുരുഷത്വത്തെ ചോദ്യം ചെയ്യുന്നതുപോലെയാണയാൾക്കു തോന്നിയത്. അതു സഹിക്കാൻ പറ്റില്ല. അയാൾ ഒഴിഞ്ഞ കുപ്പി മേശയിലേക്കു ശക്തിയായി വച്ചു. അതിന്റെ ഒച്ചകേട്ട് എല്ലാരും തിരിഞ്ഞുനോക്കി. അയാളൊന്ന് കാർക്കിച്ചുതുപ്പി. ഒരു ബീഡിക്ക് തീ കൊളുത്തി പുറത്തേക്കുനടന്നു.

കവലയിൽ ചെന്നുനോക്കി. ഓരോരുത്തരും തങ്ങളുടേതായ ഓരോ ആവശ്യങ്ങൾക്കായി പരക്കം പായുന്നു. അയാൾ ആൽത്തറയിലിരുന്ന് അടുത്ത ബീഡി ചുണ്ടിൽവച്ചു. ചിലർ ലോഹ്യം കാണിച്ചു വന്നു. മറ്റു ചിലർ വിശേഷങ്ങൾ തിരക്കി. അയാളാരെയും മൈൻഡ് ചെയ്തില്ല. പുറമേ സഹതപിക്കുകയും ഉള്ളുകൊണ്ട് നിനക്കങ്ങനെത്തന്നെ വരണമെന്നു വിചാരിക്കുകയുംചെയ്യുന്ന മനുഷ്യരോട് അയാൾക്കിപ്പോൾ പുച്ഛമാണ്.

ബിവറേജിലേക്ക് വിട്ടാലോ…
അയാൾ പോക്കറ്റിൽ തപ്പി. കുറച്ചു ചില്ലറമാത്രം. റബ്ബർഷീറ്റു വിറ്റ കാശ് മൊത്തം തീരാറായിരിക്കുന്നു. ഷാപ്പുതന്നെ ശരണം. അവിടാവുമ്പോ പറ്റും പറയാം. അയാൾ അടുത്ത ബീഡിക്കു തീകൊളുത്തി തിരികെ ഷാപ്പിലേക്കുതന്നെ നടന്നു. മൂക്കറ്റം കുടിച്ചു. ആടിക്കുഴഞ്ഞു വീട്ടിലേക്കു വരുമ്പോളും ചെവിയിൽ മോളിക്കുട്ടി പതംപറഞ്ഞുകരഞ്ഞു.

” ഒരു പെങ്കൊച്ചിനെ കെട്ടിച്ചു വിടണമെന്നൊരു ചിന്തയുമില്ല… എന്തേലുമൊരു സമ്പാദ്യമുണ്ടോ… കിട്ടുന്നതു മൊത്തം ഇങ്ങനെ കുടിച്ചു നശിപ്പിച്ചോ.. ”

” അതൊക്കെ ഞാനെന്റെ മോളെ അന്തസ്സായി കെട്ടിച്ചു വിടും… നീ നോക്കിക്കോ… ”

ചുണ്ടുകൾ പിറുപിറുത്തു. വാക്കുകൾ കുഴഞ്ഞു.

വീടെത്തുംവരെ മോളിക്കുട്ടി ഓരോന്നു പറഞ്ഞു.
” ദാണ്ടെ… നമ്മുടെ മോനില്ലേ… ജോബി.. അവനിപ്പോ പഴേതു പോലൊന്നുമല്ല. മൊബൈലിൽ കുത്തി അവനെന്തോ ജോലി ചെയ്യുവാന്നു പോലും… നല്ല പൈസ കിട്ടുമെന്നാ പറയുന്നേ…”

” അവൻ എന്റെയല്ലിയോടീ മോൻ… പാസ്സായില്ലേലും ഞാനവനെ കമ്പൂട്ടറാ പടിപ്പിച്ചേ… അതിന്റെ ജോലിയായിരിക്കും”.

വീടെത്തിക്കഴിഞ്ഞിട്ടും മോളിക്കുട്ടി ചെവിക്കീഴീന്ന് പോയില്ല.

” ദേണ്ടെ മനുഷ്യാ… ജോബി ഇന്നെനിക്ക് സാരി മേടിച്ചുതന്നു. നല്ല സാരി.
നിങ്ങക്കൊരു ഷർട്ടുവൊണ്ട്…. ജിബിക്കു ചുരിദാറും… നിങ്ങളിതൊന്നു നോക്കിയേ… മനുഷ്യാ… ”

അയാൾ തിണ്ണയിൽത്തന്നെ മയങ്ങിവീണു.

“ജോസൂട്ടി… ജോസൂട്ടീ….”

വിളികേട്ടാണ് അയാളുണർന്നത്. ചുറ്റും കട്ടപിടിച്ച ഇരുട്ട്. അയാൾ ഉടുമുണ്ട് തപ്പിയെടുത്തുടുത്തു. തപ്പിത്തടഞ്ഞു ലൈറ്റിട്ടു.
മുന്നിൽ മുതലാളി. തിണ്ണയിലേക്ക് കേറി കസേരയിലിരുന്നു.

“എന്താ നിന്റെ ഉദ്ദേശം. റബ്ബർവെട്ടാൻ വരണമെന്നു പറഞ്ഞിട്ടു നീ വരാത്തതെന്താ… എത്ര പ്രാവശ്യം നിനക്കാളെ വിട്ടു ”

” അച്ചായൻ വേറെ ആളെ നോക്കാൻ ഞാൻ പറഞ്ഞതല്ലിയോ… ഞാനിനി എന്നാത്തിനാ…”

ജോസൂട്ടി മുതലാളിയുടെ മുഖത്തു നോക്കാതെ തലകുനിച്ചു നിന്നു.

“എനിക്ക് വേറെ ആളെ കിട്ടാഞ്ഞിട്ടല്ല. നീ ചെയ്താ മതി..”
അയാൾ ശാസനാ സ്വരത്തിൽ പറഞ്ഞു.
” നിന്റെയും പത്തമ്പതുമൂടു മരമില്ലിയോ… അതും വെട്ടേണ്ടായോ… കുടിച്ചു നശിക്കണോങ്കിലും കാശു വേണ്ടായോടാ… നീ പറയുന്നതങ്ങു കേട്ടാൽ മതി…

പിന്നെ… പഴേ പോലെ വെട്ടിയേച്ചിങ്ങ് പോരണ്ട. പാലെടുക്കണം… ഉറയൊഴിക്കണം….
പടിഞ്ഞാറേ തോട്ടത്തിലെ പാലിങ്ങു കൊണ്ടുവരണം. ഒരു പഴേ സൈക്കിള്കൂടെ നോക്കിവച്ചേ… നമുക്ക് വാങ്ങാം… നിനക്ക് പോയി വരാൻ എളുപ്പമാകുമല്ലോ?

” അതല്ലച്ചായാ… ഞാൻ… എനിക്ക്….”
ജോസൂട്ടിയുടെ വാക്കുകൾ മുറിഞ്ഞു.
അതിനേക്കാൾ ആഴത്തിൽ അയാളുടെ ഉള്ളം മുറിഞ്ഞിട്ടുണ്ടെന്നറിയാവുന്ന അച്ചായൻ അയാളുടെ തോളത്തുതട്ടി.

” അതല്ലച്ചായാ… കണ്ണുതുറന്നാൽ മോളിക്കുട്ടിയും മോളുമാ… ഒന്നും മറക്കാൻ പറ്റുന്നില്ല. എത്ര കുടിച്ചിട്ടും ഓർമ്മകൾക്ക്മാത്രം മരണമില്ല”.

” പലപ്പോഴും ഒന്നു പൊട്ടിക്കരയാൻ തോന്നുമച്ചായാ… ഞാനൊരാണല്ലേ… കരയാൻപാടുണ്ടോ…” അയാളുടെ ഉള്ളം വിങ്ങി.
“നീയൊരാണാണ്… ധൈര്യമായി നേരിടണം. വന്നതു വന്നു. ഇനി അതേക്കുറിച്ചു ചിന്തിച്ച് വിഷമിച്ചിട്ടെന്താ കാര്യം?”
“പറയാൻ എളുപ്പമാ അച്ചായാ… പക്ഷേ…”
” ഒരു പക്ഷേയുമില്ല… ഓർമ്മകളെ നീയാട്ടിപ്പായിക്കുന്നതോണ്ടാ അതു നിന്നെ വേട്ടയാടുന്നത്… നീയെന്തിനാണീ ഓർമ്മളെ പേടിക്കുന്നത്… ധൈര്യമായിട്ടങ്ങ് നേരിട്”.

ജോസൂട്ടി മിണ്ടിയില്ല. തന്റെ അവസ്ഥകൾ ആർക്കും മനസ്സിലാകില്ലന്നയാൾക്കു തോന്നി.

” ഓർമ്മകൾ മനസ്സിലെ കനലുകളാണ്. നാമതിൽ വെന്തു പാകപ്പെട്ടു വരണം. ആട്ടിപ്പായിക്കാതെ ചേർത്തുനിർത്തിനോക്ക്… നീ കുറേക്കൂടെ കരുത്തനാകും.

രാവിലെ ഞാൻ ജീപ്പുമായി വരും. എന്റെകൂടെ വന്നേക്കണം ”
താക്കീതുപോലെ അത്രയും പറഞ്ഞ് മുതലാളി പോകാനിറങ്ങി.
ജോസൂട്ടി ഒരു ബീഡിക്ക് തീ കൊളുത്തി.
പുക ചുരുളുകളായി അന്തരീക്ഷത്തിൽ പടർന്നു . തലച്ചോറിൽ പുകപിടിച്ചിരുന്ന ഓർമ്മകളെ അതു പുറത്തേക്കു പായിച്ചു.

ഒരു ഞായറാഴ്ചയുടെ ആലസ്യത്തിൽ ഉച്ചയൂണു കഴിഞ്ഞു മയങ്ങാൻ ഭാവിക്കവേയാണ് ജോബി ഒരു കിറ്റു നിറയേ സാധനങ്ങളുമായി കയറിവന്നത്. അവൻ മൊബൈലീക്കൂടെ എന്തോ ജോലിചെയ്ത് ശമ്പളം കിട്ടിയെന്നുപറഞ്ഞ് വലിയ സന്തോഷത്തിലായിരുന്നു. വലിയ ടിന്നിലെ ഐസ്ക്രീമും വിലകൂടിയ മിഠായികളുമൊക്കെ അവൻ മേശപ്പുറത്തു നിരത്തിവച്ചു..
“ഇപ്പോ… കണ്ടോ എന്റെ മോൻ ” എന്ന ഭാവത്തിൽ മോളിക്കുട്ടി എന്നെ നോക്കി. അവളുടെ കണ്ണുകളിൽ എന്തെന്നില്ലാത്ത അഭിമാനം. ജിബി ആവേശത്തോടെ ഐസ്ക്രീം പൊട്ടിച്ചു തിന്നാൻ തുടങ്ങി. അവൻതന്നെ പാത്രത്തിൽ വിളമ്പി എല്ലാരേം തീറ്റിച്ചു. മതിയെന്നു പറഞ്ഞ അമ്മയെ അവൻ വീണ്ടും വീണ്ടും നിർബ്ബന്ധിച്ചുതീറ്റിച്ചു. തനിക്കും കൊണ്ടുത്തന്നു ഒരു പാത്രം.
മോളിക്കുട്ടി കളിയാക്കി.

” ഒള്ള കള്ളും ബീഡിയുമൊക്കെ വലിച്ചുകേറ്റി വായുടെ രുചിപോയ മനുഷ്യനാ… അങ്ങേർക്കെന്തിനാ ഐസ്ക്രീം… നീ വേറെ വല്ലതും വാങ്ങിക്കൊട്.. മോന്തും “

തനിക്കും അഭിമാനമായിരുന്നു ആ നിമിഷം.

” ഡിപ്ലോമ പടിക്കാൻ വിട്ട ചെറുക്കൻ അതു പടിക്കാതെ എല്ലാം കളഞ്ഞുകുളിച്ചു നടക്കുമ്പോൾ വഴക്കിട്ടുണ്ട്. അതവന്റെ നല്ലതിനു വേണ്ടിയല്ലേ. അവനിങ്ങനെ സ്വന്തമായി പൈസ സമ്പാദിച്ചു കൊണ്ടുവരുന്നതല്ലേ തന്റെയും സന്തോഷം. ”

തന്റെ മോൻ തന്നെപ്പോലെയും അല്ല. കുടുംബസ്നേഹി. കിട്ടിയ കാശ് കള്ളുകുടിച്ചു കളയാതെ സമ്മാനവും വാങ്ങിവന്നതു കണ്ടില്ലേ… നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചു.
ഫ്രിഡ്ജിലിരുന്ന ഐസ്ക്രീം മോള് വീണ്ടും വീണ്ടും കഴിച്ചു. രാത്രിയായപ്പോൾ അവൾക്ക് ശർദ്ദിൽ തുടങ്ങി. നാട്ടുമരുന്ന് കൊടുത്തിട്ടൊന്നും കുറഞ്ഞില്ല. തീരെ അവശയായപ്പോളാണ് അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. ഭക്ഷ്യവിഷബാധ എന്നൊക്കെ ഡോക്ടർ പറയുന്നതു കേട്ടു. തീവ്രപരിചരണവിഭാഗത്തിലേക്കവളെ കൊണ്ടുപോയെങ്കിലും മോള് പെട്ടെന്നു സുഖപ്പെട്ടുവരുമെന്ന് കരുതി. പിറ്റേന്നായപ്പോഴേക്കും
മോളിക്കുട്ടിയും വീണു. അന്നു വൈകുന്നേരംതന്നെ ഹൃദയം നടുക്കുന്ന ആ വാർത്തയെത്തി. മോള് തങ്ങളെ വിട്ടുപോയെന്ന്. വിശ്വസിക്കാൻ കഴിയാതെ തരിച്ചിരുന്നു. ലോകം കീഴ്‌മേൽ മറിയുന്നതുപോലെ തോന്നി.
ചാച്ചാ… ചാച്ചാ എന്നുവിളിച്ച് പുറകേ നടക്കുന്ന മോള് ഇനിയില്ല… കർത്താവ് തിരികെ വിളിച്ചിരിക്കുന്നു… അതുകേട്ട് ജോബി അലറിക്കരഞ്ഞു. ബോധംകെട്ടു. അവനെയും ഡ്രിപ്പിട്ടു കിടത്തേണ്ടിവന്നു.

അയാൾ എഴുന്നേറ്റു. ബീഡി പുകച്ചു ഓർമ്മകൾ തലയിൽ ചുഴറ്റിയടിക്കുന്നു. അതു കുടഞ്ഞുകളയാനെന്നവണ്ണം അയാൾ ശക്തിയായി തലകുടഞ്ഞു.. അന്നത്തെ ഓരോ രംഗങ്ങളും ചിത്രങ്ങളായി അയാൾക്കു മുന്നിൽ തെളിഞ്ഞു.

ആശുപത്രി കോറിഡോറിലെ ക്രൂശിത രൂപത്തിനു മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന താൻ. അതിനു മുമ്പൊരിക്കലും അങ്ങനെ ചെയ്യേണ്ടി വന്നിട്ടില്ല. മോളിക്കുട്ടിക്കുവേണ്ടി കരഞ്ഞു പ്രാർത്ഥിച്ചു.. അവൾക്കൊന്നും വരുത്തരുതേയെന്ന് തൊഴുതുനിന്നു.
പക്ഷേ… പ്രാർത്ഥനകളൊക്കെ വിഫലമാക്കിക്കൊണ്ട് അവളും പോയി. പിന്നെയൊരു നിർവികാരതയായിരുന്നു.
ഐസ്ക്രീം വാങ്ങിയ കട ജോബിയും കൂട്ടുകാരും തല്ലിത്തകർത്തെന്നു കേട്ടു.
ആകെയൊരു ബഹളമായിരുന്നു. പത്രക്കാരും ടി വി ക്കാരുമൊക്കെ വന്നു. ഭക്ഷ്യവിഷബാധയുടെ വിശേഷം കാട്ടുതീപോലെ പടർന്നു.

ബീഡി കത്തിത്തീരുന്നതിനനുസരിച്ച് അയാൾ അടുത്ത ബീഡിക്കു തീ കൊളുത്തിക്കൊണ്ടിരുന്നു. പുകച്ചുരുളുകൾ മേലേയ്ക്കുയരുമ്പോൾ അയാളൊന്നറിഞ്ഞു.
കാതിൽ മോളിക്കുട്ടി കരയുന്നില്ല. ചാച്ചാ എന്നുള്ള വിളിയുമില്ല.
വെള്ളപുതച്ച രണ്ടു ശരീരങ്ങൾ കൺമുമ്പിൽ കിടക്കുന്നു. ആരൊക്കെയോ അലമുറയിടുന്നു. ആരാണ് എന്താണെണറിയാതെ നിസ്സംഗമായി അതിലേറെ നിസ്സഹായനായി ഇരിക്കുന്ന ഒരു മനുഷ്യൻ. അതു താനാണ്. കരയാൻപാടില്ല, താൻ ആണാണെന്ന ബോധം ഉമിനീരിനൊപ്പം കുടിച്ചിറക്കി നിർവികാരനായിരിക്കുന്നു. അകത്ത് വെള്ള പുതച്ചുകിടക്കുന്ന അമ്മച്ചിയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന ജോബിൻ.

അടക്കം കഴിഞ്ഞു. എല്ലാരും പിരിഞ്ഞുകഴിഞ്ഞു. ഇനി തങ്ങൾ ഒറ്റയ്ക്ക്. പോലീസ് രണ്ടുമൂന്നു പ്രാവശ്യം ചോദ്യം ചെയ്തുപോയശേഷം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഐസ്ക്രീം വാങ്ങിയ ടിന്ന് അന്നുതന്നെ ജോബി കഴുകിവച്ചിരുന്നു. അതിനാൽ ടെസ്റ്റിനയക്കാൻ സാംപിൾ കിട്ടിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിട്ടുണ്ടെന്ന് പോലീസുകാർ പറയുന്നു. തന്നോടു രണ്ടുമൂന്നു ചോദ്യം ചോദിച്ചു പുറത്തിരുത്തി. അകത്ത് അതേപോലെ ജോബിയെ ചോദ്യം ചെയ്യുന്നു. ഇനി ചോദ്യം ചെയ്തിട്ടെന്താ കാര്യം… പോകേണ്ടവർ പോയില്ലേ… അയാൾ പിറുപിറുക്കുന്നുമുണ്ട്.
ഏതൊക്കെയോ ഏമാന്മാർ കാറിൽ വന്നിറങ്ങി ധിറുതി പിടിച്ചു അകത്തേക്കു പോകുന്നതു കണ്ടു. കുറച്ചുകഴിഞ്ഞ് ജോബിയുമായി പുറത്തേക്കുവന്നു. അവന്റെ കൈയിൽ വിലങ്ങ്. ഇതെന്തതിശയം.

“മോനെ ഞങ്ങൾ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവനാണ് ഐസ്ക്രീമിൽ വിഷം കലർത്തിയത്. കരുതിക്കൂട്ടി എല്ലാരെയും കൊല്ലാനായിരുന്നു ഇവന്റെ പ്ലാൻ. നിങ്ങളെങ്ങനെയോ രക്ഷപെട്ടതാണ് “

സർക്കിൾ ആണതു പറഞ്ഞത്. വിശ്വസിക്കാനായില്ല. ജോബിയോ… അവനെന്തിനു അങ്ങനെ ചെയ്യണം..
“എന്തുവാ… സാറേ.. തമാശ പറയുവാന്നോ… നിങ്ങൾക്ക് അന്വേഷിക്കാൻ വയ്യെങ്കിൽ കേസ് എന്റെ മകന്റെ തലയിൽ കെട്ടിവയ്ക്കുവാണോ…”

സർക്കിൾ രൂക്ഷമായി നോക്കി.
” അവൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്. അറസ്റ്റു രേഖപ്പെടുത്തി. നാളെ കോടതിയിൽ ഹാജരാക്കും… പത്രസമ്മേളനം വിളിക്കുന്നുണ്ട്. അപ്പോൾ കാര്യങ്ങൾ വ്യക്തമാകും”

പോലീസുകാരാണ് കാര്യങ്ങൾ വ്യക്തമായി പറഞ്ഞത്.

” അവൻ മയക്കുമരുന്നിനടിമയാണ്. മരുന്ന് കച്ചോടവും ഉണ്ട്. നിങ്ങളിതൊന്നും അറിഞ്ഞിരുന്നില്ലേ… മകൻ കാശു കൊണ്ടുവരുമ്പോ എവിടെനിന്നാ എങ്ങനെയാ എന്നൊക്കെ തിരക്കേണ്ടേ? ”

” അതിനിയാൾക്ക് എവിടുന്നാടോ സമയം… ഇയാള് ഫുൾ ടൈം ആ കള്ളുഷാപ്പിലാ… ”

വേറൊരു പോലീസുകാരൻ പരിഹസിച്ചു.
” അവനൊരു കാമുകിയുണ്ട്. അവരൊരുമിച്ചു ജീവിക്കാൻ പ്ലാൻ ചെയ്തു. ആകെയുള്ള സ്വത്ത് ഭാഗിച്ചുപോകാതെ മുഴുവനായി അവന് കിട്ടാൻ ഐസ്ക്രീമിൽ അവൻ വിഷം കലർത്തി അമ്മയേയും പെങ്ങളേയും കൊന്നു. നിങ്ങളത് അധികം കഴിക്കാതിരുന്നതു കൊണ്ടാ രക്ഷപെട്ടത് “.
കേട്ടതു വിശ്വസിക്കാനാകാതെ അയാൾ തരിച്ചു നിന്നു.
ജോബി…. അവൻ…
പറഞ്ഞതൊക്കെയും നുണയായിരുന്നോ… പറ്റിക്കുവായിരുന്നോ… തന്നെ പോട്ടെ… പെറ്റതള്ളയെ… അവൾ ഇതൊന്നുമറിയാതെ പോയതു നന്നായി. അയാൾ പോലീസ്റ്റേഷന്റെ തിണ്ണയിൽ തളർന്നിരുന്നു. ആകെ ഒരു പരവേശം. ദേഹം കുഴഞ്ഞുവന്നു. തൊണ്ട വരണ്ടു.

“എനിക്കു കുടിക്കണം…”

ഓർമ്മകളിലെ അതേ മാനസികാവസ്ഥയിലായി അയാൾ അപ്പോൾ… കുടിക്കണം… ബോധം മറയുംവരെ.
കൂട്ടിയിട്ടിരുന്ന ബിവറേജിന്റെ കുപ്പികളിൽ അയാൾ പരതി. ചില കുപ്പികളിൽ ബാക്കിയുണ്ടായിരുന്ന തുള്ളികൾ നാവിലിറ്റിച്ചു. എങ്ങോട്ടെന്നില്ലാതെ എറിഞ്ഞ കുപ്പി എവിടെയോ ചെന്നുവീണു ചിന്നിച്ചിതറി. വീണ്ടുമൊരു ബീഡിക്ക് തീ കൊളുത്തി, ഓർമ്മകളെ കരിച്ചുകളയാനെന്നവണ്ണം. താഴെ ജീപ്പിന്റെ ഒച്ച കേൾക്കുന്നതുവരെ അയാളങ്ങനെ ഇരുന്നു. താഴേനിന്നു ഹോൺ മുഴങ്ങിയപ്പോൾ അയാൾ ഒതുക്കുകല്ലുകളിറങ്ങി ജീപ്പിനടുത്തു ചെന്നു.
” അച്ചായാ… സാധനം വല്ലോം ഇരിപ്പുണ്ടോ? ” അയാൾ ചോദിച്ചു.

” നീ… കേറ് ”

ജീപ്പിനുള്ളിൽനിന്നു ഒരു കുപ്പിയും ഗ്ലാസ്സും എടുത്ത് അരഗ്ലാസ് മദ്യം അയാൾക്ക് ഒഴിച്ചുനൽകി.
അതു കുടിച്ചിട്ട് അയാൾ വീണ്ടും ഗ്ലാസ് നീട്ടി
കുറച്ചുകൂടെ ഒഴിച്ചുകൊടുത്തിട്ട് മുതലാളി കുപ്പി മാറ്റിവച്ചു.
“മതി ”
അയാൾ തല ശക്തിയായി കുടഞ്ഞു. പിന്നെ പൊട്ടിക്കരഞ്ഞു. അച്ചായൻ തോളത്തുതട്ടി അയാളെ ആശ്വസിപ്പിച്ചു.

” അവനെങ്ങനെ തോന്നിയച്ചായാ അവളെ കൊല്ലാൻ… അവളെങ്ങനെ സ്നേഹിച്ചു വളർത്തിയതാ അവനെ….
ഞാനവനെയൊന്ന് വഴക്കു പറയുന്നതുപോലും അവൾക്കിഷ്ടമല്ലായിരുന്നു.
എന്റെ കൊച്ച്… ഒന്നുമറിയാത്തവൾ… കൊന്നുകളഞ്ഞില്ലേ സാമദ്രോഹി… ”

അയാളെ ഭരിച്ചിരുന്ന ആണഹന്തയെല്ലാം കണ്ണീരുകൊണ്ടയാൾ കഴുകി.
മുതലാളി ജീപ്പ് മുന്നോട്ടെടുത്തു. നേരം വെളുത്തിട്ടില്ല. ഇരുളിനെ കീറിമുറിച്ച് ജീപ്പ് കുത്തനെയുള്ള കയറ്റം കയറി,
ജോസൂട്ടിയുടെ പരിദേവനങ്ങളുമായി.

Pic : Google

©seenanavaz

Post Views: 26
0
Seena Navaz

ഇരുളിനെ കീറിമുറിക്കുന്ന നിലാവിന്റെ ഒരു തുണ്ട് കടമെടുത്തെഴുതുന്നു ഞാൻ

2 Comments

  1. Sabira latheefi on November 25, 2023 10:02 PM

    😥😥

    Reply
    • Seena Navaz on November 26, 2023 11:10 AM

      സ്നേഹം dear🥰❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.