Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിന്നെ പ്രണയമെന്ന് വിളിക്കട്ടെ? (5)
ഓർമ്മകൾ തുടർക്കഥ / സീരീസ് പ്രണയം ബന്ധങ്ങൾ

നിന്നെ പ്രണയമെന്ന് വിളിക്കട്ടെ? (5)

By Anju RanjimaDecember 3, 2023Updated:December 3, 202312 Comments5 Mins Read78 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

ഡയാന ആ വീട് വിട്ട് പോയിട്ട് മാസങ്ങൾ ആയി കഴിഞ്ഞിരുന്നു.

പ്രത്യക്ഷത്തിൽ മേരിയും ആരെയും അറിയിക്കാതെ റോസിയും അവരെ ഓർത്ത് ആകുലതപ്പെട്ടു.

ദിവസങ്ങൾ കഴിയവേ സാമിനും അവരുടെ അഭാവം അനുഭവപ്പെട്ടു.

എന്നും കണ്ടു കൊണ്ടിരുന്ന ഒരാളെ പെട്ടെന്ന് കാണാതെ പോകുമ്പോൾ തോന്നുന്ന ഒന്നായിരുന്നില്ല അത്.

കണ്ട് കണ്ട് ജീവിതത്തിന്റെ ഭാഗമായി തീർന്ന തന്റെ രക്തത്തെ ശരിക്കും തിരിച്ചറിയപ്പെടുന്ന ചില നിമിഷങ്ങളുടെ ഓർമപ്പെടുത്തലിൽ ശക്തമായി ഹൃദയത്തിൽ തോന്നിപ്പിക്കുന്ന ഒരു അനുഭവം ആയിരുന്നു അത്.

തന്റെ പിഞ്ചുവിരലിൽ പിടിച്ച് സ്കൂളിലേക്കും കളി സ്ഥലങ്ങളിലേക്കും കൊണ്ട് പൊയ്ക്കൊണ്ടിരുന്ന ചേച്ചിയെ ഓർത്ത് ആ കുഞ്ഞനിയൻ വേദനിച്ചു.

എന്നെന്നെയ്ക്കുമായി ജീവിതത്തിൽ നിന്ന് പോയില്ലെങ്കിലും അവർ സൃഷ്ടിച്ച ആ വിടവ് നികത്താൻ ആ കൂടെപ്പിറപ്പ് തന്നെ വേണമെന്ന് അയാൾക്ക് മനസ്സിലായി.

ആദ്യമായി തന്റെ ചേച്ചിക്ക് വേണ്ടി അയാളുടെ കണ്ണിൽ നിന്ന് നീർ പൊടിഞ്ഞു.

കർത്താവിന്റെ തിരുമുൻപിൽ നിന്ന് അവർക്ക് വേണ്ടി പ്രാർത്ഥിച്ചു.

അവരോട് ചെയ്ത പ്രവൃത്തിയും പറഞ്ഞു പോയ വാക്കുകളും ഓർത്ത് പശ്ചാത്തപിച്ച് കുമ്പസരിച്ചു.

അന്ന് രാത്രിയിൽ വികാരങ്ങളുടെ വേലിയിറക്കങ്ങൾ മൂളലുകളും ഞരക്കങ്ങളും ആയി പതിഞ്ഞു തീർന്ന നിമിഷങ്ങളിലെപ്പോഴോ സാം റോസിയോട് ചോദിച്ചു.

“നിനക്ക് സങ്കടമുണ്ടോ?”

“എന്തിന്.?”

“എന്നെ പോലൊരു വയസ്സന്റെ കിടക്ക വിരിക്കേണ്ടി വന്നതിൽ.

ഒരു അത്താഴപ്പട്ടിണിക്കാരന്റെ ഭാര്യ ആയെങ്കിലും അഭിമാനത്തോടെ ജീവിക്കാമായിരുന്ന നിനക്ക് അച്ഛന്റെ പ്രായമുള്ള ഒരുവന്റെ വെപ്പാട്ടിയായി ജീവിക്കുന്നതിൽ വിഷമമില്ലേന്ന്?”

റോസി കുറച്ച് നേരം അനങ്ങാതെ ഇരുന്നു. പിന്നെ അയാളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.

“വിഷമം ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമായി പോകും. പക്ഷേ ഇത് ഞാൻ എനിക്ക് സ്വയം വിധിച്ച ശിക്ഷയാണ്.

ഞാൻ ചതിച്ച ഒരുവനോട് ഞാൻ കാണിക്കുന്ന നീതി. ഒരു മാനവുമില്ലാതെ ഈ ജീവിതം ജീവിക്കണമെനിക്ക്.

ഉയിരുള്ള നിമിഷം മുഴുവൻ ഇതാണെന്റെ പ്രായശ്ചിത്തം.”

സാം ഒന്നും മിണ്ടിയില്ല.

ഒഴിവാക്കാൻ കഴിയാത്ത രണ്ട് സ്ത്രീകൾക്കിടയിലാണ് തന്റെ ജന്മമെന്ന് അയാൾ ഓർത്തു.

മേരി തന്റെ ജീവിതത്തിൽ പ്രണയം വിതച്ച് മണ്ണിൽ പുതഞ്ഞു പോയ വിത്ത് കണക്കെ തളിരിടാൻ ആവില്ലെങ്കിലും എന്നും ആ മണ്ണിൽ തന്നെ പൂഴ്ന്ന് കിടക്കാൻ വിധിക്കപ്പെട്ട പെണ്ണ്.

അവളുടെ സൗന്ദര്യം കണ്ട് മാത്രമല്ല ഹൃദയം കൂടി കണ്ടാണ് കൂടെ കൂട്ടിയത്.

പക്ഷെ ഇടയ്ക്കെപ്പോഴോ മോഹം കൊണ്ട് വല നെയ്ത മനസ്സ് ഒന്ന് ചാഞ്ചാടി പോയി.

അതിന്റെ ഫലമാണ് റോസി എന്ന പെൺകുട്ടി.

കടൽ ആണ് തനിക്കവൾ.

തിരകൾ ഇളകുമ്പോഴും നിശബ്ദമായി ഇരിക്കുമ്പോഴും ഉള്ളിലെ വികാരങ്ങളെ മഥിച്ചു കൊണ്ടിരിക്കുന്നവൾ.

പ്രഭാതകൃത്യങ്ങൾ ദിനവും ചെയ്യുമ്പോലെ എന്നും അവളിലേക്ക് ഒഴുകി എത്താറുണ്ട് താൻ. അവൾ ഒരു ശീലമായി കഴിഞ്ഞിരിക്കുന്നു.

ഉപേക്ഷിക്കുവാനോ സ്വന്തമാക്കുവാനോ കഴിയാത്ത പേരില്ലാത്തൊരു ബന്ധമാണ് റോസി.

ഇതിൽ പ്രണയമുണ്ടോ? ഉണ്ടാവാം. അത് കൊണ്ടാണല്ലോ ഒരിക്കൽ പോലും അവൾ തന്നിൽ മടുപ്പ് സൃഷ്ടിക്കാത്തത്.

ഒരു വശം ചരിഞ്ഞു കിടന്ന് റോസി ഉറങ്ങുമ്പോഴും ഇരുട്ടിൽ കണ്ണ് തുറന്ന് വച്ച് ആലോചിക്കുകയായിരുന്നു സാം.

ഡയാന വീട്ടിലേക്ക് തിരിച്ച് എത്തുന്നതിന്റെ അന്ന് വെളുപ്പിനെയാണ് സാമിന് ഹൃദയാഘാതം ഉണ്ടായത്.

ആദ്യത്തേത് ആയത് കൊണ്ടും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചത് കൊണ്ടും ഗുരുതരമാവാതെ സാമിനെ അഡ്മിറ്റ് ചെയ്തു.

ഇവാനൊപ്പം ഡയാന വന്ന് കയറുമ്പോൾ ആശുപത്രിയിലേക്ക് കൊണ്ട് പോകാനുള്ള സാധനങ്ങൾ തയ്യാറാക്കി വയ്ക്കുകയായിരുന്നു റോസി.

ശബ്ദം കേട്ട് പുറത്തേക്ക് വന്ന റോസി ഡയാനയെ കണ്ട് അമ്പരന്ന് നിന്നു.

പുറത്ത്‌ പറയാനാവാത്ത അത്ര ആശ്വാസം ആ മുഖത്ത് തെളിഞ്ഞത് ഡയാന വ്യക്തമായും കണ്ടു.

പൊള്ളയായ ബന്ധങ്ങളുടെ ചൂടേറ്റ് തളർന്ന അവർ ആവേശത്തോടെ മുന്നോട്ട് നീങ്ങി റോസിയെ ഇറുകെ പുണർന്നു.

റോസി കൈകൾ കൊണ്ട് അവരെ വലയം ചെയ്തു.പിന്നെ കരയാൻ തുടങ്ങി.

ഡയാന ആദ്യമായാണ് റോസി കരഞ്ഞു കാണുന്നത്.

അവളുടെ ഏങ്ങലടികളെ കൂടി ചേർത്ത് പിടിച്ച് ഡയാന അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ ഇവാൻ ഇരുവരെയും നോക്കി നിന്നു.

ഹോസ്പിറ്റൽ റൂമിലേക്ക് കടന്ന് ചെല്ലുമ്പോൾ മേരി ഡയാനയെ കണ്ട് ഓടി വന്നു.

“ചേച്ചി..”

അവളെയും പറഞ്ഞ് ആശ്വസിപ്പിച്ചതിനു ശേഷമാണ് ഡയാന സാമിന്റെ അടുത്തേക്ക് പോയത്.

അയാൾ കണ്ണുകൾ നിറച്ച് കൊണ്ട് അവരെ നോക്കി.

ഒന്നും മിണ്ടാൻ പോലും കഴിയാതെ അയാൾ നിസഹായനായി കിടന്നു.

ഡയാന അയാൾക്ക് അരികിൽ ചെന്ന് കുഞ്ഞിലേ അയാൾക്ക് പനി വരുമ്പോൾ തലയിൽ തടകി ആശ്വസിപ്പിക്കുന്നത് പോലെ ഇപ്പോഴും ചെയ്തു.

തന്റെ ബാല്യം തനിക്ക് മുന്നിൽ തെളിഞ്ഞ് നിവരുന്നത് കണ്ട് സാം സംതൃപ്തിയോടെ കണ്ണുകൾ അടച്ചു.

ചെന്നിയിലൂടെ ഒഴുകി ഇറങ്ങിയ ആ ചുടു കണ്ണീർ മതിയായിരുന്നു

അവർക്കിടയിലെ മഞ്ഞുമലയെ ഉരുക്കി തീർക്കാൻ.

അപ്പൻ വീണതോടെ സ്വയം നന്നാവാൻ തുടങ്ങിയ ഫിലിപ്പ് ഇന്നേരം കൊണ്ട് ഇവാനുമായി ഇണങ്ങിയിരുന്നു.

അവനോടൊപ്പം രാജ്യങ്ങൾ ചുറ്റാനുള്ള പ്ലാൻ വരെ ഇതിനിടയിൽ രണ്ട് പേരും കൂടി നിർമ്മിച്ചു.

ഡയാനയോട് ഫിലിപ്പ് ക്ഷമ ചോദിച്ചു.

അവനെ ആലിംഗനം ചെയ്തു കൊണ്ട് അവർ പറഞ്ഞു.

“നീ എന്ത് ചെയ്താലും ഞാൻ മറക്കും.പൊറുക്കും. നീയും എന്റെ മകൻ അല്ലേടാ.”

അന്ന(സാമിന്റെ മകൾ) ഒന്നും മിണ്ടാതെ നിന്നെങ്കിലും അവളുടെ ഉള്ളിലും എന്തൊക്കെയൊ ഉരുകി ഒലിച്ചു പോകുന്നുണ്ടെന്ന് വ്യക്തമായിരുന്നു.

സമയം എടുക്കുമായിരിക്കും.എടുക്കട്ടെ.

അല്ലെങ്കിലും പൊറുക്കാനും മറക്കാനും അല്ലേ ദൈവം തമ്പുരാൻ ഈ ജന്മം തന്നേക്കുന്നെ.

ബന്ധങ്ങൾ കൊണ്ട് മുള്ള് തട്ടി മുറിഞ്ഞവരും അതിൽ സ്നേഹത്തിന്റെയും കരുതലിന്റെയും തൈലം തടവി പുണ്ണ് ആറ്റിയവരുടെയും കഥയല്ലേ ഇത്.

ആടി തീർക്കാൻ ഇനിയും തട്ടകങ്ങൾ ബാക്കിയുള്ള ചായം പുരട്ടിയ മുഖങ്ങളുമായി ഒരു പറ്റം മനുഷ്യര് ജീവിക്കുന്ന ഭൂമി എന്ന വലിയ നാടകവേദിയിലെ നടീനടന്മാരല്ലേ എല്ലാവരും.

ഫിലിപ്പും ഇവാനും സാമിന് തുണയായി അന്ന് ഹോസ്പിറ്റലിൽ തങ്ങിയപ്പോൾ ആ നാല് പെണ്ണുങ്ങളും കൂടി വലിപ്പ ചെറുപ്പം ഇല്ലാതെ കാര്യങ്ങളൊക്കെ പറഞ്ഞു കൊണ്ട് വീട്ടിലേക്ക് മടങ്ങി.

അന്ന തന്റെ മുറിയിൽ കേറി കതകടച്ചപ്പോൾ റോസിയും ഡയാനയും മേരിയും കൂടി ഡയാനയുടെ മുറിയിൽ ഒന്നിച്ച് ഇരിക്കുകയായിരുന്നു.

വിശേഷങ്ങൾ ഒക്കെയും പറഞ്ഞും ചോദിച്ചും നേരം പോയത് അറിഞ്ഞില്ല മൂവരും.

അന്യോന്യം തോന്നിയിരുന്ന ചെറിയ വെറുപ്പിന്റെ കണികകളെ പോലും അലിയിച്ച് കളഞ്ഞ് സ്വന്തം അനുഭവങ്ങളെയൊക്കെ പുസ്തകത്തിലെന്ന പോൽ പകർത്തി വയ്ക്കുകയായിരുന്നു അവർ.

ഡയാന ഉപസംഹരിച്ചു.

“എന്റെ ഉള്ളിലുമുണ്ട് പെണ്ണുങ്ങളെ, കാമവും മോഹവും സ്നേഹവും ക്രോധവും സങ്കടവും ഒക്കെ.

പക്ഷേ എങ്ങനെ എവിടെ കാണിക്കണമെന്ന് അറിയാതെ ഇത്രയും നാൾ ഉള്ളിൽ തന്നെ വച്ച് പൂട്ടി സ്വയം ഉരുകുകയായിരുന്നു ഞാൻ.

ആവിയിൽ വെന്തത് പോലെ എന്റെ ഓർമകളെ വിളറി വെളുത്ത ഹൃദയം കൊണ്ട് പൊതിഞ്ഞ് പിടിച്ച് ജീവിക്കുകയായിരുന്നു.

പ്രഹസനം ആയിരുന്നോ എന്ന് ചോദിച്ചാൽ അറിയില്ല.

പക്ഷേ എന്റെ ഉള്ളിലെ പ്രണയം ആയിരുന്നു എന്നെ മുന്നോട്ട് നയിച്ച ശക്തി.

ഇനിയും വിക്ടറിനു വേണ്ടിയല്ലാതെ എന്റെ ഹൃദയം മിടിക്കില്ല. അവന് വേണ്ടി അല്ലാതെ എന്റെ ശരീരം ദാഹിക്കില്ല. അവന്റേതല്ലാത്ത കുഞ്ഞുങ്ങളെ എന്റെ ഗർഭപാത്രം ചുമക്കില്ല.

അവൻ എന്നെ ചതിക്കില്ല മക്കളെ. അവൻ എന്നെ അത്രമാത്രം പ്രണയിച്ചിരുന്നു.

ഒന്നിനും വേർപെടുത്താൻ കഴിയാത്ത എന്തോ ഒന്ന് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.

എന്നിട്ടും..

പറയാൻ പറ്റാതെ പോയ എന്തോ ഒന്ന് ഞങ്ങൾക്കിടയിൽ മതിൽ പോലെ കെട്ടിപ്പൊക്കി വച്ചിരുന്നത് കൊണ്ട്

മാത്രം എന്നിലേക്ക് എത്താതെ പോയ എന്റെ നിതാന്ത പ്രണയം.

ഇനിയും അവന്റെ കത്തുകൾ വായിച്ച് ഞാൻ കാത്തിരിക്കും.

പക്ഷേ പണ്ടത്തെ പോലെ നിരാശയോടെ അല്ല.തെളിഞ്ഞ, നിറഞ്ഞ ഹൃദയത്തോടെ.

പുഴയ്ക്കരികിൽ എന്നും എന്നെ കാത്ത് നിൽക്കുന്ന അവന്റെ അരികിലേക്ക് ഞാൻ ചെന്ന് എത്തുന്ന ദിവസം വരെയും ഇങ്ങനെ തുടരും.

ഇത് എന്റെ പ്രണയത്തിനു ഞാൻ കൊടുക്കുന്ന വാക്ക്.”

തെരുവോര വീഥിയിലേക്ക് ഒന്നും മിണ്ടാതെ ആ പെണ്ണുങ്ങൾ കണ്ണാടി ജനാലയ്ക്ക് ഇടയിലൂടെ നോക്കി ഇരുന്നു.

പാതി മാഞ്ഞ സൂര്യൻ തന്റെ ഇണയെയും പ്രതീക്ഷിച്ച് കാത്ത് നിന്നു.

അങ്ങകലെ വിക്ടറിന്റെ വീട്ടിൽ.

പ്ലൈവുഡ് കൊണ്ട് നിർമ്മിച്ച തട്ടിന്റെ മുകളിൽ ഒരു മെഴുകുതിരി കത്തിച്ച് വച്ച് കൊണ്ട് അന്ന പറഞ്ഞു.

“പറഞ്ഞതും ചെയ്തതും ഒക്കെ തെറ്റാണെന്ന് അറിയാം.

ചേച്ചിയുടെ നാട്ടിൽ നിന്ന് മഞ്ഞപ്പിത്തവും ബാധിച്ച് അച്ചായൻ വന്നതും അതിന് മുൻപ് തന്നെ ചേച്ചിയുടെ അപ്പനിൽ നിന്ന് കിട്ടിയ പ്രഹരവും കൊണ്ട് പനിച്ച് വിറച്ച് ഈ വീട്ടിലേക്ക് കടന്ന് വന്ന് ഈ മുറിയിൽ.. എന്റെ കണ്മുന്നിൽ വച്ച് അവസാന ശ്വാസവും പോകും മുന്നേ എന്നെ പറഞ്ഞേൽപ്പിച്ച കാര്യം ഞാൻ ഇത്രയും വർഷങ്ങൾക്ക് ശേഷം നടപ്പിലാക്കിയിരിക്കുന്നു ഇച്ചായാ.

” ഈ ലോകത്ത് ഞാൻ ബാക്കിയില്ലെന്ന് അറിഞ്ഞാൽ ആ നിമിഷം ചങ്ക് പൊട്ടി മരിക്കും എന്റെ ഡയാന. അത് കൊണ്ട് മോളെ, എന്നെ തിരക്കി അവൾ എന്ന് വന്നാലും മറ്റൊരു കുടുംബവുമായി ഞാൻ കഴിയുകയാണെന്നേ അവൾ അറിയാവൂ.

എന്നോടുള്ള വെറുപ്പ് കൊണ്ടെങ്കിലും അവൾ ജന്മം അവസാനിപ്പിക്കാതെ മുന്നോട്ട് ജീവിക്കും. അതാണ് എനിക്ക് വേണ്ടതും.നിന്റെ ഈ കൂടെപിറപ്പിന് വേണ്ടി നീ ഇത്രയെങ്കിലും ചെയ്യണം അന്നമോളെ. ”

വിക്ടറിന്റെ അവസാനവാക്കുകൾ ഇപ്പോഴും തന്റെ കാതുകളിൽ കേൾക്കുന്നത് പോലെ തോന്നി അന്നയ്ക്ക്.

നനഞ്ഞ മിഴികളോടെ അവൾ ചുവരിലെ മെഴുകുതിരി വെട്ടത്തിന് മുന്നിൽ ഇരുന്ന് ചിരിക്കുന്ന വിക്ടറിന്റെ ഫോട്ടോയിലേക്ക് നോക്കി.

ഒരു ഇരുപത് വയസുകാരൻ പയ്യൻ അതിൽ ഇരുന്ന് കൊണ്ട് പുഞ്ചിരിച്ചു.

(പ്രണയകഥ അവസാനിച്ചു🍁)

Post Views: 48
3
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

12 Comments

  1. Shafia Shamsudeen on January 17, 2024 10:36 AM

    നന്നായിരിക്കുന്നു anju❤️❤️
    അപൂർവമായി കണ്ടു വരുന്ന, ഒരിക്കലും നിലക്കാത്ത ആത്മാർത്ഥ പ്രണയം.. മനോഹരമായി അവതരിപ്പിച്ചു.. 👍👍❤️❤️

    Reply
    • Anju Ranjima on February 23, 2024 11:44 AM

      വളരെ സന്തോഷം ഷാഫിത്താ…സ്നേഹം മാത്രം..പ്രണയം മാത്രം❤️💜

      Reply
  2. Shreeja R on December 17, 2023 6:10 PM

    മനോഹരമായ പ്രണയം ❤️❤️❤️

    Reply
    • Anju Ranjima on February 23, 2024 11:43 AM

      പ്രണയം മനോഹരമാണല്ലോ❤️❤️❤️

      Reply
  3. Manasi on December 15, 2023 1:00 PM

    Valare nannayittunduu ❤️❤️🥰🥰

    Reply
    • Anju Ranjima on February 23, 2024 11:43 AM

      വളരെ നന്ദി…സന്തോഷം💜💙💛💛💚🤎❤️🤍🧡🧡

      Reply
  4. Nafs nafs on December 4, 2023 6:59 PM

    ഒറ്റയിരുപ്പിന് മുഴുവൻ ഭാഗങ്ങളും വായിക്കാൻ കൊതിപ്പിക്കുന്ന എഴുത്ത്.
    അസാധ്യ രചനാ ശൈലി👌👌🔥🔥🔥

    Reply
    • Jasna on January 17, 2024 2:26 PM

      ഒറ്റയിരിപ്പിൽ തന്നെ എല്ലാഭാഗവും വായിച്ചു. എത്ര നന്നായി എഴുതിയിരിക്കുന്നു.
      പ്രണയം, ഒരു പക്ഷെ സ്വന്തമാക്കിയതിനേക്കാൾ തീവ്രവും നിലനിൽക്കുന്നതും സ്വന്തമാക്കാൻ കഴിയാത്തവരിലാവും. അത് വളരെ കൃത്യതയോടെ എഴുതി ഫലിപ്പിച്ചു ❤️

      Reply
      • Anju Ranjima on February 23, 2024 11:42 AM

        വളരെ നന്ദി.!ലോകം തീർന്ന്പോയാലും പ്രണയം ബാക്കിയാകും.ഓർമകൾ ബാക്കി ആകും

        Reply
    • Anju Ranjima on February 23, 2024 11:42 AM

      വളരെ നന്ദി നഫ്‌ സ്…സന്തോഷം ഈ വാക്കുകൾക്ക്

      Reply
  5. Sabira latheefi on December 4, 2023 8:44 AM

    അഞ്ജു… ഒറ്റ ഇരുപ്പിന് എല്ലാ ഭാഗവും വായിച്ചു. ഹൃദയം നിറയെ പ്രണയം നിറച്ചിട്ട് അതിനു വരികളും ഛായങ്ങളും കൊണ്ടു രൂപം കൊടുത്താൽ ഈ കഥയാവും. അഞ്ജു പ്രിയപെട്ടവളെ ബന്ധങ്ങൾ ബന്ധനങ്ങൾ ആവുന്ന ഈ കാലത്തു നിർമല പ്രണയത്തിന്റെ ഈ ഉദാഹരണങ്ങൾ വായിക്കുന്നവന്റെ ഉള്ളുലക്കും. പ്രിയപ്പെട്ടവളെ നിന്റെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു

    Reply
    • Anju Ranjima on February 23, 2024 11:40 AM

      വളരെ സന്തോഷം ! പ്രണയം കൊണ്ട് മാത്രം നിറഞ്ഞിരിക്കുന്ന ഹൃദയത്തിൽ നിന്ന് പ്രണയകഥ അല്ലാതെ എന്ത് വരാൻ? ല്ലേ😊😊

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.