Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൂടുമ്പോൾ ഇമ്പമുള്ള കുടുംബം
ജീവിതം പാരന്റിങ് ബന്ധങ്ങൾ വീട് സ്ത്രീ

കൂടുമ്പോൾ ഇമ്പമുള്ള കുടുംബം

By Shiju KPDecember 4, 2023Updated:December 6, 20235 Comments5 Mins Read189 Views
Bookmark Now
Please login to bookmark Close

No account yet? Register

“ചേച്ചീ, ഇവിടെ ചേച്ചിയും അച്ഛനും മാത്രേ ഉള്ളോ?”

“ ഉം.. ഞാൻ നാളെ തിരിച്ചു പോകും ”

“രാധികചേച്ചി ഇനി അടുത്ത ആഴ്ച്ച വരില്ലേ? ചേച്ചിടെ ഭർത്താവും കുട്ടികളും ഒക്കെ അവിടെയാ?”

രാധികക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നേയുണ്ടായിരുന്നില്ല. തന്നോട് കുറെ കാലമായി ആരും ഒന്നും ചോദിക്കാറുമില്ല. താനാരോടുമൊന്നും ചോദിക്കാറുമില്ല. അച്ഛനെ നോക്കാൻ ഒരാൾ വേണം എന്നുള്ളത് കൊണ്ട് സഹിക്കുകയാ. ഹോം നഴ്സ് എന്നത് ഒരു നിത്യ പരിഹാരമല്ലെന്നറിയാം. എന്നാലും ഇപ്പോളത്തെ കണ്ടിഷനിൽ വേറെ വഴി ഇല്ല.

“ചേച്ചി, അച്ഛന് ആൽഷിമേഴ്‌സാണ്. അതായത് മറവി രോഗം. ”

“അയ്യോ! ആൾക്കാരെ ഉപദ്രവിക്കുമോ?”

“ഇല്ല. അങ്ങനെയൊന്നുമില്ല. അമ്മയാണ് ഇത്രേം കാലം എല്ലാം നോക്കിയിരുന്നത്. എന്നേം ഒന്നും അറിയിച്ചിരുന്നില്ല. രണ്ട് മാസമായി അമ്മ പോയിട്ട്..”

“ചേച്ചി ഒറ്റ മോളാ?”

“രാധാമണി എവിടെ? എന്റെ സാധനങ്ങൾ എല്ലാം എടുത്ത് വെച്ചില്ലേ? എനിക്ക് നാളെ ഡൽഹിക്ക് പോണ്ടതാ.”

രാധിക അച്ഛന്റെയടുക്കലേക്ക് ഓടി.

“അച്ഛാ!അതൊക്കെ എടുത്തു വെച്ചിട്ടുണ്ട്. അച്ഛൻ കുറച്ചു നേരം കിടന്നോ.”

“മൂവന്തി നേരത്ത് ആരെങ്കിലും കിടക്കോ? നീ വിളക്ക് വെച്ചോ? ”

“ഇപ്പൊ വെക്കാം.”

രാധിക എന്തൊക്കെയോ ഓർത്തു തിരിഞ്ഞു നടക്കുമ്പോൾ പുതിയ ചേച്ചി പിറകിൽ പരിഭ്രമിച്ചു നിൽക്കുന്നുണ്ടായിരുന്നു. അവൾ അവരെയും കൊണ്ട് മുറിയിലേക്ക് പോയി.

‘ചേച്ചിയെ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു മനസിലാക്കണം. ഈയവസരത്തിൽ എന്നെ സഹായിക്കാൻ ഇവർക്ക് മാത്രമേ കഴിയൂ. അച്ഛനെ വേറെ എവിടെ ഏൽപ്പിച്ചു പോകും ഞാൻ.’

“ചേച്ചി, ഞാൻ ബാംഗ്ലൂർ ആണ്. അച്ഛനെ അങ്ങോട്ട് കൊണ്ട് പോകാൻ പറ്റില്ല. അവിടെ കുടുസ്സ് മുറിയിലുള്ള ജീവിതം ഒന്നും അച്ഛന് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. പിന്നെ ഞാൻ ജോലിക്ക് പോയി കഴിഞ്ഞാൽ അച്ഛനെ നോക്കാൻ ആരും ഇല്ല. എന്റെ ഹസ്ബൻഡ് രണ്ട് കൊല്ലം മുമ്പ് ഒരു കാർ ആക്‌സിഡന്റിൽ പോയി. മക്കളുമില്ല. എനിക്കിപ്പോ അച്ഛനെ എവിടെയും ഏൽപ്പിച്ച് പോകാനില്ല.”

വിങ്ങിപൊട്ടി അവളത് പറഞ്ഞു തീർത്തു.

“മോളെ രാധികേ, നമ്മുടെയൊക്കെ ജീവിതം അങ്ങനെയൊക്കെ തന്നെ. കുഞ്ഞുങ്ങൾ ഉണ്ടായിട്ട് ഇന്നത്തെ കാലത്ത് എന്ത് കാര്യം? എനിക്ക് മൂന്ന് ആൺമക്കളാ. ആരും നോക്കില്ല. ഈ പ്രായത്തിൽ ഞാൻ വല്ലവന്റേം മൂത്രോം തീട്ടോം കോരി കിട്ടണ കാശും കൂടി അവന്മാർക്ക് പങ്കിട്ടെടുക്കാൻ വേണം. എന്നെ വേണ്ട.”

“എന്നാലും ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ അതിന് വേണ്ടിയെങ്കിലും ജീവിക്കാൻ തോന്നും. ഇപ്പൊ എന്തിന് വേണ്ടിയാ ജീവിക്കുന്നെ എന്ന് തോന്നി പോവും. മരിക്കണം എന്നു തോന്നി തുടങ്ങീട്ട് കുറേയായി. ഇവിടെ ഇനിയൊന്നും ചെയ്യാൻ ബാക്കിയില്ല എന്ന് കരുതിയിരിക്കുമ്പോളാ അമ്മയുടെ മരണം. ഇനി അച്ഛനെ നോക്കണം. അച്ഛൻ മരിക്കുന്നത് വരെ എന്റെ ജീവിതം തള്ളി നീക്കണം. അത്ര തന്നെ.”

“മോളെ..”

“അച്ഛനാണ് എന്താണാവോ നോക്കട്ടെ.”

അവളച്ഛന്റെ അടുത്തിരുന്നു.

“അച്ഛാ.. എന്റെ അവസ്ഥ ഇങ്ങനെ ആയത് കൊണ്ടാണ്. അല്ലാതെ സ്നേഹം ഇല്ലാത്ത കൊണ്ടല്ല.”

“നീ പൊക്കോ. എനിക്ക് ഇവിടെ ഒരു കുഴപ്പവും വരില്ല.”

വല്ലപ്പോളും മാത്രം ഓർമ വരുന്ന അച്ഛന്റെ അത്തരം ഒരു അപൂർവ നിമിഷമാണ് അതെന്ന് അവൾക്ക് മനസ്സിലായി.അവൾ അറിയാതെ കരഞ്ഞു പോയി.

“അവൾ വരുമോ? “

“അമ്മ..”

” അമ്മയല്ലടി. അമ്മു.”

ഞാനച്ഛനെ പകച്ചു നോക്കി.അമ്മുവിനെ എല്ലാരും മറന്ന് കഴിഞ്ഞു. അമ്മ മരിച്ചിട്ട് പോലും അവൾ വന്നില്ല. ആരും അവളെ അറിയിച്ചും ഇല്ല.

“അച്ഛനു അവളെ കാണണം എന്നുണ്ടോ?”

“അവളെ കാണണം. അവൾ എന്റെ മോളല്ലേ.”

‘ ശരിയാണ്. അല്ലെങ്കിലും എന്നേക്കാൾ പ്രിയം പണ്ടും അവളോടാണല്ലോ? അവൾ ഇഷ്ടപ്പെട്ട ആളുടെ കൂടെ കല്യാണം കഴിച്ചു പോയിട്ട് പത്തു വർഷം കഴിഞ്ഞു. എറണാകുളത്ത് എവിടെയോ ആണെന്ന് അറിയാം. മറ്റൊന്നും അറിയില്ല.’

“ഞാനവളോട് പറയാം. അവളുടെ ഏതോ ഒരു പഴയ ഫ്രണ്ട് ന്റെ നമ്പർ എന്റെ കയ്യിൽ കാണും.”

‘അല്ലെങ്കിലും അവളുടെ കൂടെ അച്ഛനല്ലേ. ഞാൻ മാത്രം എന്തിനാ ടെൻഷൻ എടുക്കുന്നത്. അവളോട്‌ കൂടി പറയാം. പക്ഷെ ഇത്രേം കാലമായി അച്ഛനുമമ്മയും ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അന്വേഷിക്കാത്ത ആളാ. അവൾക്ക് ഒരു കുട്ടി ആയി എന്ന് പറഞ്ഞു അവളുടെ ഒരു കൂട്ടുകാരി ഒരിക്കൽ എന്നെ വിളിച്ചു. ഞാൻ അത് അമ്മയോട് പറഞ്ഞു. ഇനി മേലാൽ അവളുടെ കാര്യം പറയാൻ വിളിക്കണ്ട എന്നാണന്നമ്മ പറഞ്ഞത്. പിന്നെ ഒരിക്കലും ഞാൻ അവളുടെ കാര്യങ്ങൾ അന്വേഷിച്ചുമില്ല. ഓരോ തിരക്കിന്റെ ഇടയിൽ സത്യത്തിൽ അവളെ ഞാൻ മറന്നു.

എന്തായിരുന്നു ആ കുട്ടിയുടെ പേര്. അമ്മൂസ് ഫ്രണ്ട് ഇത് തന്നെ. പക്ഷെ അതൊരു ലാൻഡ് ലൈൻ നമ്പർ ആണ്. വിളിച്ചപ്പോൾ ആരോ എടുത്തു. അതൊരു ലേഡീസ് ഹോസ്റ്റൽ ആണ്. അവിടെ താമസിച്ചിരുന്ന ഏതോ ഒരു പെൺകുട്ടിയാണ് പണ്ടെന്നേ വിളിച്ചത്. ഇനി എന്ത് ചെയ്യും? നാളെ രാവിലെ എനിക്ക് തിരിച്ചു പോണം. ലീവും തീർന്നു. ഇനിയിപ്പോ അമ്മൂ, നിന്നെ ഞാൻ എവിടെ പോയി അന്വേഷിക്കും?’

രാധിക വണ്ടിയെടുത്തു ഇറങ്ങി. എറണാകുളത്തേക്ക് ഒരു മണിക്കൂർ ദൂരം ഉള്ളു.

‘അവൾ വക്കീലല്ലേ. ആരോടെങ്കിലും അന്വേഷിച്ചാൽ അറിയും. അഡ്വക്കേറ്റ് ദേവിക എന്നന്വേഷിച്ചാൽ എന്തെങ്കിലും ഒരു ക്ലൂ കിട്ടില്ലേ. അവൾ സോഷ്യൽ മീഡിയയിൽ ഒന്നും ഇല്ല. കുറച്ചു നാൾ മുമ്പ് ഞാനൊന്ന് തപ്പി നോക്കിയതാ. രവിയെ കണ്ട് നോക്കാം. പഴയ ഒരു ക്ലാസ്സ്‌മേറ്റ് ആണ്. പോലീസിൽ ആണ്. എറണാകുളം ഭാഗത്ത് എവിടെയോ ആണ് ഇപ്പൊ. പഴയ ക്ലാസ്സ്‌മേറ്റ് ഗ്രൂപ്പ്‌ ഉള്ളത് കൊണ്ട് രക്ഷയായി. നാടുമായി ഇപ്പൊ ആകെയുള്ള ബന്ധം ഈ ഗ്രൂപ്പ്‌ വഴിയാണ്.’

“രവി, ഞാൻ രാധികയാണ്. ഒരാളെ ഒന്ന് അന്വേഷിച്ചു കണ്ടു പിടിച്ചു തരണം… എന്റെ അനിയത്തി തന്നെയാണ്. അഡ്വക്കേറ്റ് ആണ്. അഡ്രസ് അറിയില്ല. വേറെ ഡീറ്റെയിൽസ് ഒന്നും അറിയില്ല. കാണാതായിട്ട് പത്തു വർഷം ആയി.”

രവി ആദ്യമയാണ് ഇങ്ങനെ ഒരു കേസ് കേൾക്കുന്നത്. “പത്തു വർഷം മുമ്പ് കാണാതായ ആളെ എന്താ ഇപ്പൊ ഈ രാത്രി അന്വേഷിക്കുന്നത്?”

“രവി, അവൾ പത്തു വർഷം മുമ്പ് ആന്റണി എന്നൊരാളുടെ കൂടെ ഒളിച്ചോടി പോയതാണ്. എന്റെ അമ്മ ഈയടുത്ത് പോയി. അച്ഛനിപ്പോ അവളെ കാണണം എന്നുണ്ട്. എനിക്ക് അവളുടെ അഡ്രസ് കിട്ടണം. അവളെ കുറിച്ച്‌ ഇത്രയും കാലം ഞങ്ങൾ ആരും അന്വേഷിച്ചില്ല. എന്നോടും അവളെ കുറിച്ച് ഒന്നും അന്വേഷിക്കണ്ട എന്ന് അച്ഛനുമമ്മയും പറഞ്ഞു. പക്ഷെ ഇപ്പൊ..?”

“എനിക്ക് മനസ്സിലായി. ഞാനൊന്ന് നോക്കട്ടെ. വക്കീൽ അല്ലെ. നാളെ രാവിലെ അന്വേഷിക്കാം.”

“പറ്റില്ല. എനിക്ക് നാളെ രാവിലെ തിരിച്ചു ബാംഗ്ലൂർ പോണം. ലീവ് എല്ലാം തീർന്നു. പറ്റുമെങ്കിൽ ഇന്ന് രാത്രി തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? “

“ഉം. ഞാൻ വിളിക്കാം.”

രാത്രി എവിടെയെങ്കിലും തങ്ങിയാലോ എന്നാലോചിച്ചു രാത്രി പന്ത്രണ്ട് മണിക്ക് മറൈൻ ഡ്രൈവിൽ ഇരുന്നു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോളാണ് രാധികയുടെ ഫോണിൽ രവിയുടെ കാൾ വരുന്നത് .

“നീ ഇപ്പോ എവിടെയാ?”

“മറൈൻ ഡ്രൈവിൽ ഉണ്ട്.”

“ഞാൻ ഒരു ലൊക്കേഷൻ അയക്കാം അങ്ങോട്ട് വാ.”

” ശരി.”

‘അവളെ കണ്ടു കിട്ടിയോ. എത്ര കൊല്ലത്തിനു ശേഷമാണ് അവളെ കാണാൻ പോകുന്നത്. അമ്മയുടെ കാര്യം പറഞ്ഞാൽ അവൾ എന്നോട് പൊറുക്കുമോ? ഞാൻ എന്ത് ചെയ്യാനാ.’

‘കുറച്ചു നേരമായി ഒരു ഹൗസിങ് കോളനിയിൽ കിടന്ന് തിരിയാൻ തുടങ്ങിട്ട്. രവിയെ വിളിക്കാം. വീട് ശരിക്ക് മനസ്സിലാവുന്നില്ല. ‘

ഒടുവിൽ ഒരു വിധം വീട് കണ്ട് പിടിച്ചു. നല്ല ഒരു രണ്ടു നില വീട്. കുറച്ചു സമയം വണ്ടിയിൽ ഇരുന്നു എന്താണ് പറയേണ്ടതെന്ന് അവൾ ആലോചിച്ചു. ഏതായാലും വരുന്നത് വരട്ടെ. രാധിക വണ്ടിയിൽ നിന്നിറങ്ങി. രവിയുടെ വണ്ടി പുറകിൽ വന്നു നിന്നു.

“നീ വാ.”

രവി മുന്നിൽ നടന്നു.ബെൽ അടിച്ചു. ഏതോ ഒരാൾ വന്നു വാതിൽ തുറന്നു.

“ആരാ?”

രവി ഉള്ളിൽ കേറി കാര്യം പറഞ്ഞു.

അവൾ പതുക്കെ വീടിന്റെ ഉള്ളിലേക്ക് കയറി. അമ്മുവിന്റെ ഫോട്ടോയിൽ മാല ഇട്ടു വെച്ചിരിക്കുന്നു. “അയ്യോ!!”അവൾ പൊട്ടി കരഞ്ഞു.

“അമ്മൂ...”

അപ്പോൾ താഴെ ഒരു മുറിയിൽ നിന്ന് ഒരു കൊച്ചു പെൺകുട്ടി വാതിൽ തുറന്ന് വന്നു. “ആരാ?”

” മോൾ…? “

” ഞാൻ അമ്മുവാ. നിങ്ങൾ ആരാ? ”

ഇത് എന്റെ അമ്മു തന്നെ.

“മോളെ ഞാൻ നിന്റെ.. ”

രവി അവളെ മാറ്റി നിർത്തി കാര്യങ്ങൾ പറഞ്ഞു. അമ്മുവും ആന്റണിയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. മൂന്നു വർഷം മുമ്പ് സഞ്ചരിച്ചിരുന്ന കാർ ഒരു ലോറിയിൽ ഇടിച്ചു അവർ മരിച്ചു.

“എന്നിട്ട് എന്താ ഞങ്ങളെ അറിയിക്കാതെയിരുന്നത്?” അവളുടെ സകല ദേഷ്യവും നിരാശയും പുറത്ത് വന്നു. അവർക്ക് അമ്മുന്റെ കുടുംബത്തിന്റെ ഡീറ്റെയിൽസ് അറിയില്ലായിരുന്നു. മോളെ ഇപ്പൊ നോക്കുന്നത് ആന്റണിയുടെ ചേട്ടനും കുടുംബവും ആണ്.

” എനിക്ക് മോളെ കൊണ്ട് പോണം.” അവൾ രവിയോട് ശഠിച്ചു .

“എവിടെ കൊണ്ട് പോകാനാണ്? നിനക്ക് അച്ഛനെ നോക്കാൻ പോലും സമയവും സൗകര്യവും ഇല്ല. പിന്നെ ഈ കുഞ്ഞിനെ കൊണ്ട് പോയിട്ടെന്ത് ചെയ്യും? നീ ആലോചിച്ചു നോക്ക്.നിനക്ക് ആ കുട്ടിയൊരു ഭാരമാവും.”

പക്ഷെ അവൾക്ക് മറിച്ചൊന്നും ചിന്തിക്കാൻ ഉണ്ടായില്ല.

‘എന്റെ അമ്മുന്റെ മോളെ ഞാൻ വളർത്തും. ഭർത്താവ് മരിച്ചു ആരും ഇല്ലാതെ ഞാൻ വിഷമം അനുഭവിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ അമ്മൂന്റെ കുഞ്ഞിവിടെ ഒരനാഥയായി… ദൈവമേ!എന്തൊരു പരീക്ഷണമാണിത്.’

രാധിക എറണാകുളത്തേക്ക് ട്രാൻസ്ഫർ വാങ്ങി. അച്ഛനും മോളും അമ്മിണിചേച്ചിയും ഇപ്പൊ തറവാട്ടിൽ ഉണ്ട്. അവളെല്ലാ എല്ലാ ദിവസവും ജോലിക്ക് പോയി വരുന്നു. ഒരു പാട് വർഷങ്ങൾക്ക് ശേഷം തനിക്ക് വീട്ടിൽ കാത്തിരിക്കാൻ ആരൊക്കെയോ ഉണ്ട്. ജയൻ മരിച്ച്തിൽ പിന്നെ ആരും ഇല്ലാതെ പൊങ്ങുതടി പോലെ ഒഴുകിയിരുന്ന അവളുടെ ജീവിതം ഇപ്പൊ വ്യക്തമായ ദിശയിൽ ഉറച്ച ലക്ഷ്യത്തോടെ ഒഴുകുന്നു. മറഞ്ഞു തുടങ്ങിയ ഓർമകളെ അവൾ പൊടി തട്ടിയെടുക്കാൻ കുറച്ചു വൈകി പോയി. പക്ഷെ എല്ലാം കൈ വിട്ട് പോകുന്നതിന് മുമ്പ് ബാക്കിയുള്ള കണ്ണികളെങ്കിലും തിരിച്ചു പിടിക്കാൻ അവൾക്ക് കഴിഞ്ഞു.

ഷിജു

#എന്റെരചന #കുടുംബം

Post Views: 28
4
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

5 Comments

  1. Sunandha Mahesh on December 4, 2023 7:50 PM

    സൂപ്പർ 👍👍

    Reply
  2. Sreeja Ajith on December 4, 2023 4:10 PM

    ഇരുണ്ടു പോയ ജീവിതത്തിൽ പ്രതീക്ഷയുടെ പുതിയ വെളിച്ചം 👌

    Reply
    • Sabira latheefi on December 4, 2023 5:54 PM

      ❤️❤️❤️

      Reply
  3. Nafs nafs on December 4, 2023 2:19 PM

    വായനയിലുടനീളം ഇങ്ങനെയൊരു ട്വിസ്റ്റിനെക്കുറിച്ച് ഒരു സൂചന പോലും ഇല്ലായിരുന്നു അവസാന നിമിഷത്തിലാണ് നഷ്ടപ്പെട്ടെന്നു കരുതിയ കുടുംബ ജീവിതം തിരിച്ചുപിടിക്കുനതായി
    കഥയിൽ മാറ്റം വരുന്നത്. നല്ല കഥ👌👌👌👏👏👏

    Reply
    • Shiju KP on December 4, 2023 2:22 PM

      നന്ദി കൂട്ടേ!💞

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.