Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പൂവാലനും സൈക്കിളിൽ കുന്നുകയറിയ ചുംബനവും…..     
അനുഭവം ഓർമ്മകൾ നര്‍മം

പൂവാലനും സൈക്കിളിൽ കുന്നുകയറിയ ചുംബനവും…..     

By Nafs nafsDecember 5, 20235 Comments5 Mins Read82 Views
Bookmark Now
Please login to bookmark Close

No account yet? Register

മാണ്ടാ…

ശീർഷകംകണ്ട് പൂവാലനെയും ചുംബനത്തെയും ചേർത്തിണക്കേണ്ടാ…

എന്നും ഉറങ്ങാൻകിടന്നാൽ മനസ്സിൽ ഓടിക്കൂടി ബസ്സു പിടിച്ചുവരുന്ന ചില ഓർമ്മകളുണ്ട്. ഉറക്കത്തിന്നിടയിൽമാത്രമല്ല, ഉണർച്ചയിലും ഉള്ളംനിറയ്ക്കുന്ന കിണാശ്ശേരി. കിണാശ്ശേരി കഴിഞ്ഞുള്ള കുളങ്ങരപ്പീടികയാണ് ശരിയായ സ്ഥലം. പക്ഷേ, കിണാശ്ശേരിയിൽ പോകാം, കിണാശ്ശേരിയിൽ പോകാം എന്നു പറഞ്ഞും കേട്ടും കേട്ടും പറഞ്ഞും ചിന്തയിൽ കിണാശ്ശേരിയങ്ങ് ഉറച്ചുപോയതാണ്. അവിടെയാണ് ഉമ്മയുടെ ആങ്ങളയുടെ വീട്. അമ്മാേനെ ഞങ്ങൾ ഇക്കാക്ക എന്നാണു വിളിച്ചിരുന്നത്. അമ്മോനും അമ്മായിയും മക്കുക്കാക്കയും സെർജ്യാത്തയും ഷഹനയും റംഷാദുമെല്ലാം എപ്പോളെല്ലാം ഓർമ്മകളിൽ മധുരംനിറച്ച് ചുണ്ടിന്നാേരത്തുകൂടെ കിനിഞ്ഞിട്ടുണ്ടോ അപ്പോളെല്ലാം അവരുടെയാ പഴയ വീടിനുമുമ്പേ മനസ്സിലേക്കു പറന്നെത്തുന്നത് അവിടുത്തെ കോഴിക്കൂടും അമ്മോന്റെ സൈക്കിളുമാണ്.

സാധാരണമായി ഏതെങ്കിലും ഒരു ശനിയാഴ്ചയായിരിക്കും ഞങ്ങളുടെ വിരുന്നുപോക്ക്. ഇത്താത്തമാരെല്ലാം പെട്ടെന്നു് പണികൾതീർത്ത് ഞങ്ങൾ കുട്ടിപ്പട്ടാളത്തോട് വെള്ളം വാലാൻവേണ്ടി അടുക്കളപ്പുറത്ത് കഴുകിവച്ചിരിക്കുന്ന ചട്ടിയും കലവും കഞ്ഞിപ്പാത്രവും മുറവുമെല്ലാം പെറുക്കിക്കൂട്ടി സ്റ്റോർറൂമിലെ റാക്കിനുമുകളിൽ കമിഴ്ത്തിവെയ്ക്കാനേൽപ്പിച്ചശേഷം കിണറ്റിൻകരയിലേക്ക് ഞങ്ങളെ ഓരോരുത്തരെയായി ഓടിച്ചുവിടും. ഉടുതുണി പറിച്ചെറിഞ്ഞ് തോർത്തുമുണ്ടുടുത്ത് ഞാനാദ്യം ഞാനാദ്യം എന്നുപറഞ്ഞ് കിണറ്റിൻകരയിൽ ഉന്തുംതള്ളുമായി ഞങ്ങൾ കലപിലകൂട്ടും. ഇത്താത്തമാരിൽ ഒരാൾ ഞങ്ങളെ വരിനിറുത്തി കിണറ്റിൽനിന്ന് തണുത്തവെള്ളം തലയിലൂടെ കോരിയൊഴിച്ചുതന്ന് നന്നായി തേച്ചുരച്ച് കഴുകിത്തരും. കുളി കഴിഞ്ഞുവരുന്നവരുടെ ഊഴമനുസരിച്ച് ഓരോരുത്തർക്കുമുള്ള തോർത്തുമുണ്ടുമായി കാത്തുനിൽക്കുന്നയാൾ ഞങ്ങളെ ഓരോരുത്തരെയും തുവർത്തിത്തന്ന് അകത്തേക്കു കയറ്റിവിടും. പിന്നെ ഫാഷൻപരേഡിലെന്നപോലെ ഓരോരുത്തരും തങ്ങളുടെ വസ്ത്രങ്ങളിൽ സ്വയം കേമന്മാരെന്നു നിനച്ചൊരു ജാഡ പെർഫോർമൻസാണ്.

പതിവായി വീടിനു കാവൽനിന്നിരുന്ന പെണ്ണുങ്ങൾക്കെല്ലാം വീടിനു പുറത്തിറങ്ങുന്നദിവസം വല്ലാത്ത തലക്കനമാണ്. അന്നുമുഴുവനും അവരുടെവക അതുവരെയൊന്നുമില്ലാത്ത നിയന്ത്രണങ്ങളും കല്പനകളുമായിരിക്കും. വേഗം, വേഗം എന്നുപറഞ്ഞ് തിരക്കുകൂട്ടിക്കൂട്ടി അവസാനം കുട്ടികളെയും വലിയവരെയും പലവട്ടം തലയെണ്ണി വീടുപൂട്ടി മുന്നിലുള്ള മുൾവേലികെട്ടിയ പോസ്റ്റ്മാന്റെ വീട്ടിലുള്ളവരെ ഞങ്ങൾ തിരിച്ചത്തുംവരെ വീടിനു നോട്ടംതെറ്റാതെ കാവലിരുത്തി കൂട്ടം തെറ്റാതിരിക്കാനായി ഞങ്ങൾ ഓരോരുത്തരുടെയും കൈ പിടിച്ച് ബസ്റ്റോപ്പിലേക്ക് ആഞ്ഞുനടക്കും. ഒരുപാടു ദൂരെയൊന്നുമല്ലെങ്കിലും രണ്ടു ബസ്സ് മാറിക്കയറിവേണം അമ്മോന്റെ വീട്ടിലെത്താൻ.

ബസ്സിൽ ഇരിപ്പുറപ്പിക്കാനുള്ള അടികഴിഞ്ഞു സ്വസ്ഥമായാൽ ചുണ്ടിൽ പതയുന്ന ചിരി പിന്നെ കൊതിയായി രൂപാന്തരം പ്രാപിച്ച് വായിൽ വെള്ളംനിറയ്ക്കും. അമ്മായി വിളമ്പിവെച്ചിരിക്കുന്ന നെയ്ച്ചോറും കോഴിക്കറിയും ഓർത്തോർത്ത് രാവിലെ കഴിച്ച പത്തിരിയും ബീഫുകറിയുമെല്ലാം ആവിയായിപ്പോയിട്ടുണ്ടാകും. അവിടെ കൂട്ടിൽക്കിടക്കുന്ന കോഴികളുടെ സ്വാദിനെക്കുറിച്ചോർത്ത് രണ്ടു ദിവസമെങ്കിലും അവിടെ താമസിച്ച് വീട്ടിലേക്കു മടങ്ങാനുള്ള ഒരു വഴിയാലോചിച്ച് ബസ്സ് പുകതുപ്പുന്നതിനൊപ്പം തല കിടന്നുപുകയും. അന്നൊക്കെ അമ്മായിയുടെ കൈപ്പുണ്യത്തിലൊന്നും ഞാനത്ര ശ്രദ്ധാലുവായിരുന്നില്ല. ഞാൻ കരുതിവച്ചിരുന്നത് മുഴുവനും അവിടത്തെ കൂട്ടിലുള്ള കോഴികളുടെ പ്രത്യേകതകൾകൊണ്ടാണ് കറികൾക്കെല്ലാം ഇത്രയധികം രുചി എന്നായിരുന്നു. അതിനാൽ കോഴിക്കൂടിനെ ചുറ്റിപ്പറ്റി നിന്ന് പച്ചയും നീലയും ഇടകലർന്ന തിളങ്ങുന്ന തൂവലുകളുള്ള പൂവനുകളിലൊന്നിൽ നോട്ടം ഉറപ്പിക്കും. അതിന്റെ മുഴുത്തുനീണ്ട തൂവലൊഴിഞ്ഞ കാലിൽ ചാറുപറ്റിക്കിടക്കുമ്പോളുള്ള രുചിക്കോട്ട കെട്ടി നെയ്ച്ചോറിനൊപ്പം ആ കാല് കടിച്ചുപറിക്കുന്നതായി നിനച്ച് വായിൽ വെള്ളംനിറയ്ക്കും.

കോഴിയും അമ്മായിയുംതമ്മിൽ വളരെ വലിയ ഹൃദയബന്ധമായിരുന്നു. രണ്ടുപേരും അല്പനേരം നിന്ന് പരസ്പരം ബിസായങ്ങൾകൈമാറി അമ്മായിക്ക് ഇപ്പോ കൈനീട്ടാമെന്നായാൽ പൂവാലൻ തെന്നിമാറി വാലുമിളക്കി ചന്തത്തിൽ നാലടി നടക്കും. അമ്മായിയും താളത്തിൽ മിണ്ടിയും പറഞ്ഞും രണ്ടടി മുന്നോട്ടു വെക്കും. നാലടി പൂവനും രണ്ടടി അമ്മായിക്കുമിടയിലുള്ള കുശലംപറച്ചിലിനിടയിൽ അമ്മായിയുടെ ലക്ഷ്യത്തിൽത്തറച്ച നോട്ടവും കൈവീശലും ഞൊടിയിടയിൽചേരുമ്പോൾ പൂവൻ അമ്മായിയുടെ കരവലയത്തിലൊതുങ്ങി സ്വന്തം അവതരണോദ്ദേശ്യം സാഫല്യമാകുന്നതിന്റെ ചാരിതാർത്ഥ്യത്തിൽ തലതാഴ്ത്തിക്കിടക്കും.

കിണാശ്ശേരി എത്തുംമുമ്പേ ഞങ്ങൾ കുട്ടിക്കൂട്ടം, കോഴിക്കൂടു തുറക്കാൻനേരം കലപിലകൂട്ടുന്ന കോഴിക്കൂട്ടത്തെപോലെ കലപിലകൂട്ടി ഒരു സ്റ്റോപ്പുമുന്നേ ആടിയാടി ബസ്സിൽ കുത്തിനിൽപ്പു തുടങ്ങിയിട്ടുണ്ടാവും. ഇറങ്ങേണ്ട സ്റ്റോപ്പിലെത്തിയാൽ ഇത്താത്തമാർ പിന്നെ തലയെണ്ണാൻ മിനക്കെടാറില്ല. അതിനു മുതിരാതെ ഉറങ്ങുന്നവരുടെ കൈകളിൽ കുത്തിപ്പിടിച്ച് ഞങ്ങളോരോരുത്തരെയും ഓർത്തോർത്ത് പേരെണ്ണി വിളിച്ച് ബസ്സിറങ്ങും.
ബസ്സിറങ്ങുന്നിടത്തുതന്നെയുള്ള നീണ്ട വീതിയുള്ള പോക്കറ്റുറോഡിലൂടെ ഞങ്ങൾ കുട്ടികൾ പിന്നെയൊരോട്ടമാണ്. അടുത്തുതന്നെയാണ് അമ്മോന്റെ വീട്. വേലിക്കകത്തു തലയെടുപ്പോടെ ഞെളിഞ്ഞുനിൽക്കുന്ന അമ്മോന്റെ സൈക്കിളാണ് ഞങ്ങളെയാദ്യം വരവേൽക്കുന്നത്. അത്രയും വലിയ സൈക്കിൾ പിന്നെ ഞാൻ കണ്ടിട്ടുള്ളത് മീൻകാരൻ സൈതാലിക്കന്റെയടുത്താണ്. സൈക്കിളിന്റെ ഓരോരോ ഭാഗങ്ങളും തൊട്ടുനോക്കി ഒരിക്കലീ സൈക്കിളിൽ ചവിട്ടി ഞാൻ ആകാശത്തേക്കോടിക്കേറുമെന്ന്, നൗഷാദിനോടും സാദത്തിനോടും റാഫിയോടും വീമ്പിളക്കും. ഞാനവിടെ പാർക്കുന്ന ദിവസങ്ങളിൽ ആരുമെന്നെ വിളിക്കാൻ വന്നിട്ടില്ലെങ്കിൽ അടുത്ത ദിവസം വൈകീട്ട് അമ്മോൻതന്നെ സൈക്കിളിലിരുത്തി വീട്ടിലേക്ക് കൊണ്ടുവിടാറുണ്ടായിരുന്നു. അന്നേരമെല്ലാം ആനപ്പുറത്തു കയറിയതുപോലെയുള്ള ഗമയായിരുന്നെനിക്ക്. മറ്റു സൈക്കിളിലോ ബൈക്കിലോ സഞ്ചരിച്ചിരുന്നപ്പോഴൊന്നും കിട്ടാതിരുന്ന ഒരു അനുഭൂതി ആ സൈക്കിളിൽ അമ്മോന്റെകൂടെയിരിക്കുമ്പോൾ എനിക്കു തോന്നിയിരുന്നു.

ഞാൻ മൂന്നിലോ നാലിലോമറ്റോ പഠിക്കുമ്പോഴാണ് ആൺപെൺവ്യത്യാസമില്ലാതെ ഞങ്ങളെ സൈക്കിൾചവിട്ടാൻ പഠിപ്പിക്കണമെന്ന് ഉപ്പയ്ക്കു തോന്നിയത്. നാലു വാടകസ്സൈക്കിളുകൾ മുറ്റത്തു നിരന്നു. ഞാൻ സൈക്കിൾ ചെരിച്ചുപിടിച്ച് കയറി. എന്റെ മൂത്തഇക്കാക്ക സൈക്കിളിൽ താങ്ങിപ്പിടിച്ചു. ഇത്തിരിപ്പോന്ന സീറ്റിലിരുന്ന് ഇക്കാക്കയുടെ വശത്തേക്കു ചാഞ്ഞുകൊണ്ടു ഞാൻ പെഡലിൽ പതിയെച്ചവിട്ടി. നേരേയിരിക്കാൻ പഠിക്കാതെ സൈക്കിളോടിക്കാൻ പറ്റില്ലെന്ന് കട്ടായംപറഞ്ഞ് ഇക്കാക്ക രണ്ടുമൂന്നു വട്ടം നുള്ളി. തത്കാലം സൈക്കിളോടിക്കൽപഠനം നിർത്തിവെച്ച് മറ്റുള്ളവർ സൈക്കിൾ ചവിട്ടുന്നതു നോക്കി ഞാൻ സങ്കടത്തോടെ മാറിനിന്നു.

ഇക്കാക്ക ഗൾഫിൽ പോയതിനുശേഷമാണ് ഞാൻ സൈക്കിൾ ചവിട്ടാൻ പഠിക്കുന്നത്. അപ്പോഴേക്കും ഞാൻ അഞ്ചിലെത്തിയിരുന്നു. ഉമ്മയെന്ന വിളിയാട്ടത്തിന് ഉത്തരംകിട്ടാതെ തപ്പിയും തടഞ്ഞും നടക്കുന്നതിനിടയിൽ ഒരു ദിവസം എനിക്കു സൈക്കിൾചവിട്ടാൻ പഠിക്കണമെന്ന് കലശലായ ആഗ്രഹമുദിച്ചപ്പോൾ കാര്യമറിഞ്ഞ ഉപ്പ വേഗം കീശയിൽനിന്ന് രണ്ടു മണിക്കൂറിനുള്ള വാടകക്കാശെടുത്തുതന്നു. അന്ന് മണിക്കൂറിന് 5 രൂപയാണു വാടകയെന്നാണെന്റെ ഓർമ്മ. സാദത്താണ് സൈക്കിൾ വാടകയ്ക്കെടുത്തുതന്നത്. ഞാൻ സൈക്കിളിൽ കയറിയിരുന്നു. അവൻ എന്നെയും സൈക്കിളും താങ്ങിപ്പിടിച്ചു. ഞാൻ പതിയേ പെഡലിൽചവിട്ടി . കാലുകുത്തിയും ബ്രേക്കുപിടിച്ചും ബാലൻസ് ശരിയാക്കി വീടുകഴിഞ്ഞുള്ള പടിഞ്ഞാറോട്ടുള്ള ഇടവഴിയിലൂടെ പതിയേ കാറ്റിൽ പറന്നുപറന്ന്, മോള്യേച്ചിയുടെയും തയ്യിൽറ്റീച്ചർ പുഷ്പേച്ചിയുടെയും വീടുകളുംകഴിഞ്ഞ് അല്പദൂരംകൂടെ മുന്നോട്ടുനീങ്ങി. പെട്ടെന്നാണ് എതിരേ വന്ന രണ്ടു മുക്കുവച്ചെറുക്കന്മാർ സൈക്കിളിൽ പിടിത്തമിട്ടത്.

“പെൺകുട്ടികൾ സൈക്കിൾ ചവിട്ടാൻ പറ്റൂല്ല. ”
ഒരുവനെന്റെ കൈപിടിച്ചുവച്ച് ജയൻ കളിച്ചു. ഹെന്തൊരു കഷ്ടമാണ്. പെണ്ണൊരുത്തി സൈക്കിൾചവിട്ടിയതിനാണ് ഭൂലോകം
ഉരുക്കുമുഷ്ടിയോളം അവൻ ചുരുട്ടിപ്പിടിച്ചത്.
“കൈ വിടെടാ ചെക്കാ”ന്നു പറഞ്ഞു ഞാൻ കൈവലിച്ചതും അവൻ തന്റെമുഷ്ടിയിൽ ചുരുട്ടിപ്പിടിച്ച ഭൂലോകത്തെ എന്റെ മുതുകിലേക്ക് ആവാഹിച്ചതും ഒന്നിച്ചായിരുന്നു.

“പെൺകുട്ട്യോളെ അടിക്കാൻ പറ്റൂലാ “ന്ന് പറഞ്ഞ് വേദനയുടെ കാഠിന്യത്തിൽ അവന്റെ മുതുകിലും തിരിച്ചൊന്നുകൊടുത്ത് ആ ഉരുക്കുമുഷ്ടിയിൽനിന്നു സൈക്കിളും പറിച്ചെടുത്തോണ്ട് ഞാൻ തിരികെ പറപറന്നു. ഒപ്പം ഇരുകാലിൽ സൈക്കിളിനുമുമ്പേ സാദത്തും. അന്നു് സാദത്ത് ഓടിയ വേഗത്തിനു കുട്ടികളെ ഒളിമ്പിക്സിലെടുത്തിരുന്നെങ്കിൽ സ്വർണ്ണമെഡൽ അവനുതന്നെ കിട്ടിയേനേ… അന്നു സൈക്കിളോടിക്കാൻകിട്ടിയ മനോബലത്തിനുശേഷം അമ്മോന്റെ വീട്ടിൽ ചെന്നപ്പോളെല്ലാം അമ്മോന്റെ സൈക്കിളിൽ ധൈര്യത്തോടെ ഞാൻ നിന്നുകൊണ്ട് ചവിട്ടിത്തുടങ്ങി.

പിന്നെപ്പിന്നെ അമ്മോന്റെ വീട്ടിലേക്കുള്ള യാത്രകളിൽ കോഴികളുടെ പിടച്ചിൽ ഞാൻ കേൾക്കാതെയായി. പെഡലിനൊപ്പം വട്ടത്തിൽ മുന്നോട്ടുകറങ്ങുന്ന കാലുകളും കുന്നിൻപുറവും വയലുകളുംമാത്രമായി എന്റെ ചിന്തകളിടുങ്ങി. അപ്പോളേക്കും അമ്മോൻ ആ വീടുവിറ്റ് കുറച്ചുകൂടെ ഉള്ളിലേക്കായി മറ്റൊരു വീടെടുത്ത് മാറിയിരുന്നു. മണ്ണുവെട്ടിയുണ്ടാക്കിയ നടപ്പാതകളിലൂടെ വളഞ്ഞുപുളഞ്ഞ് കുറെ മുന്നോട്ടു് പോകണമായിരുന്നു പുതിയ വീട്ടിലേക്കെത്താൻ. ബസ്സിറങ്ങി വീട്ടിലേക്കുനടക്കാൻ കുറച്ചു ദൂരമുണ്ടെങ്കിലും ആ വഴിയിലൂടെ ഞാൻ അമ്മോന്റെ സൈക്കിളോടിക്കുന്നതു സ്വപ്നംകണ്ടു.

ചെങ്കല്ലിന്റെ എട്ടുപത്ത് ഒതുക്കുകല്ലുകൾ കയറി ഒന്നരയാളുയരത്തിൽ പരന്നുകിടക്കുന്ന മൺതിട്ടകൾക്കുമുകളിലാണ് അമ്മോന്റെ വീട്. ആ പരന്നകുന്നിൻപുറത്ത് മരങ്ങൾക്കും കുറ്റിച്ചെടികൾക്കുമിടയിലായി വേറെയും വീടുകളും ആൾമറയില്ലാത്ത കിണറുകളും ചിതറിക്കിടന്നിരുന്നു. അല്പം ദൂരേ , അങ്ങുതാഴെയായി പച്ചപുതച്ച വലിയൊരു  കണ്ടം വീടിന്റെ മുറ്റത്തുനിന്നു നോക്കിയാൽ കാണാമായിരുന്നു. ഇളംകാറ്റിൽ പച്ചനെൽക്കതിരുകളുടെ ഗന്ധം തിരകൾപോലെ അലയടിച്ചുവരുന്നു. വെയിൽതട്ടി പച്ചയ്ക്കുമുകളിൽ സ്വർണ്ണകിരീടംവെച്ചു നീളേ വിളങ്ങിനിൽക്കുന്ന നെൽപ്പാടങ്ങൾ. എന്റെ ഹൃദയം തുടിച്ചു. അവിടേക്കു സൈക്കിളിൽ ചവിട്ടിപ്പോകണം. ഏതുവഴിയാണ് പോകേണ്ടത്? വഴി ചോദിച്ചറിഞ്ഞില്ല. അതു തനിയേ കണ്ടെത്താനുള്ളതാണ്. അല്ലെങ്കിൽ യാത്രമുടങ്ങും.

മിക്കവാറും ഓണപ്പൂട്ടിനാണ് അവിടെ ഞാൻ പാർക്കാൻ പോകാറ്. വഴിയിലുടനീളമുള്ള വീട്ടുമുറ്റങ്ങളിലെ പൂത്തറകൾ കണ്ടാസ്വദിച്ച് മഴക്കാലത്തിന്റെ വെള്ളപ്പെരുക്കം ആഘോഷമാക്കിയാണു സൈക്കിളിനൊപ്പമുള്ള ആ ഒഴുക്ക്‌.

ഒരിക്കൽ വളഞ്ഞുപുളഞ്ഞുപോകുന്ന ചെമ്മണ്‍പാത പെഡലിന്റെ വേഗം കുറച്ചുകുറച്ച് സൈക്കിളിനെ ഒരു കുന്നിന്‍മുകളിലേക്കുയർത്തി. ആഞ്ഞാഞ്ഞുചവിട്ടി കാലുകഴച്ചിട്ടും വഴി എവിടേക്കാണു കൊണ്ടുപോകുന്നതെന്ന അമ്പരപ്പെന്നെ വിട്ടില്ല. പിന്നെ കണ്ടു കുന്ന് പരത്തിയിട്ടിരിക്കുന്നത്. ഞാൻ സെക്കിൾ ഒരു കാലിൽതാങ്ങിനിർത്തി കണ്ണുകളുയർത്തിനോക്കി. നേരേയപ്പുറം കാണുന്ന കമ്പിവേലി പരന്നുകിടക്കുന്ന കുന്നിൻപുറത്തെ വളച്ചുകെട്ടിയിട്ടിട്ടുണ്ട്. തലയെടുപ്പോടെ നീണ്ടുകിടക്കുന്ന കെട്ടിടങ്ങളുടെ ഉത്തരങ്ങൾ പ്രതാപം വിളിച്ചോതി ഞെളിഞ്ഞുനിൽക്കുന്നു. ഗുരുവായൂരപ്പൻ കോളേജ്! എന്റെ കണ്ണുകൾ ചുറ്റുപാടുമുള്ള ഓരോ പുൽക്കൊടിയിലും മരച്ചോട്ടിലും പതിഞ്ഞു.

“യാരെടി അത് …!”
പെട്ടെന്നൊരു പുരുഷശബ്ദത്തിന്റെ ഉയർച്ച . ഞെട്ടിപ്പോയ ഞാൻ ശബ്ദംകേട്ട ദിക്കിലേക്കു  പണിപ്പെട്ട് മിഴിപായിച്ചപ്പോൾ ഇലഞ്ഞിമരച്ചോട്ടിലെ ഒരു ചെമന്നദാവണിക്കൊച്ചിന്റെ മടിയിൽനിന്ന് ഇരുണ്ട പൊടിമീശപ്പയ്യന്റെ തല ഉയർന്നുതാണ് എന്നെനോക്കി ചിരിച്ചുമറിയുന്നു. ചിരിവിടർന്നുതുടുത്ത അവളുടെ അധരങ്ങളെ ചുംബിക്കാനായി അവൻ അവളുടെ കഴുത്തിലേക്കു കൈയിട്ട്   മുഖംതാഴ്ത്തിപ്പിടിച്ച് അവന്റെ  ചുണ്ടിലേക്കടുപ്പിച്ചു. ആദ്യമായ് നേരിൽക്കണ്ട പരസ്യചുംബനത്തിന്റെ ഭീതിയിൽ വീഴാറായ സൈക്കിൾ താങ്ങിയെടുത്ത് ആഞ്ഞുചവിട്ടി
ഞാൻ കുന്നിറങ്ങി. എവിടെയും പോയി സൈക്കിളിടിക്കല്ലേ എന്ന പ്രാർത്ഥനയിൽ കണ്ണുകൾനിറഞ്ഞിരുണ്ട പാതയിലൂടെ, വഴി തെറ്റിപ്പോകരുതേ എന്ന അങ്കലാപ്പിൽ.

പിന്നീടൊരിക്കലും പരിചയമില്ലാത്ത വഴികളിലക്കു ഞാൻ സൈക്കിൾ തിരിച്ചിട്ടേയില്ല.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

©ഹഫ്സത്ത് KT

Post Views: 25
2
Nafs nafs
  • Website

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

5 Comments

  1. Shreeja R on December 18, 2023 3:19 PM

    ❤️❤️👌

    Reply
  2. Sunandha Mahesh on December 11, 2023 8:23 PM

    എന്ത് രസാ ഹഫ്‌സത്തിൻറെ എഴുത്തുകൾ വായിക്കാൻ.. 😍

    Reply
    • Nafs nafs on December 11, 2023 11:37 PM

      സന്തോഷം നന്ദാ😘😘😘

      Reply
  3. Sabira latheefi on December 5, 2023 11:21 PM

    പാവം കണ്ടു പേടിച്ചു.നല്ല രസായിട്ട് എഴുതി.. പോയി പോയി എങ്ങോട്ടാണ് സൈക്കിൾ കയറ്റുന്നത് ആലോചിച്ചു എത്തിയത് അവിടെയും 😆

    Reply
    • Nafs nafs on December 6, 2023 9:03 AM

      ഗുരുവായൂരപ്പൻ കോളേജ് ക്യാമ്പസ്🤭🤭

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.