Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആളുകളെന്തു പറയും?
കഥ ജീവിതം സമത്വം സാമൂഹ്യപ്രശ്നങ്ങൾ

ആളുകളെന്തു പറയും?

By Soumya MuhammadDecember 6, 20233 Comments4 Mins Read100 Views
Bookmark Now
Please login to bookmark Close

No account yet? Register

“നീ നാളെ മുതൽ കട തുറക്കേണ്ട”

രാത്രിയിൽ വീടിനോട് ചേർന്നുള്ള തന്റെ കടയിലിരുന്ന് അന്നത്തെ കണക്ക് നോക്കുകയായിരുന്ന രേഷ്മ ഗൾഫിൽ നിന്നും ഗിരീഷിന്റെ കാൾ  ചെവിയോട് ചേർത്തതും അയാൾ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി.

“എന്തു പറ്റി?”

അവൾ ചോദിച്ചു.

“നിന്നോട് ഞാൻ പണ്ടേ പറഞ്ഞതല്ലേ? ഞാൻ അവിടില്ലാതെ ഇതൊന്നും ശരിയാകില്ലെന്ന്.അപ്പോൾ പിന്നെ നിനക്കായിരുന്നല്ലോ നിർബന്ധം മുഴുവൻ.”

അയാൾ വല്ലാത്ത ദേഷ്യത്തോടെ പറഞ്ഞു.

“അതിന് ഇപ്പോൾ എന്ത് പറ്റീന്നാണ് ഗിരീഷേട്ടൻ പറയുന്നത്?”

രേഷ്മയുടെ ശബ്ദം അല്പം ഇടറിയിരുന്നു.

“നീ അവിടെ വരുന്നോരോടെല്ലാം കൊഞ്ചി കുഴഞ്ഞാണ് സംസാരം എന്ന് ഞാനറിഞ്ഞു. പോരാത്തതിന് ഏത് നേരവും ചെവിയിൽ ആ കുന്ത്രാണ്ടം വച്ചു കൊണ്ടുള്ള ഇരിപ്പും. എനിക്കിതൊക്കെ  കേട്ടു കൊണ്ട് ഇവിടെ സമാധാനത്തോടെ പണിയെടുക്കാൻ പറ്റുമോ?”, അയാൾ ചോദിച്ചു.

കേട്ടത് വിശ്വസിക്കാനാകാതെ രേഷ്മ സങ്കടത്തോടെ ചോദിച്ചു

“നിങ്ങളോട് ഇതൊക്കെ ആരാണ് പറയുന്നത്”

“പറഞ്ഞത് ആരെങ്കിലും ആകട്ടെ. ഞാൻ നാട്ടിലില്ലെന്നു കരുതി എന്നെ അവിടുത്തെ കാര്യങ്ങൾ ഒക്കെ അറിയിക്കാൻ ആളുണ്ട്.”

ഗിരീഷിന്റെ സ്വരത്തിലെ ഈർഷ്യ മനസ്സിലാക്കി അവൾ ചോദിച്ചു.

“എന്നെ ഗിരീഷേട്ടന് വിശ്വാസമില്ലേ”

“നിന്നെ എനിക്ക് വിശ്വാസമുണ്ടോ ഇല്ലയോ എന്നതല്ല ഇവിടെ പ്രശ്നം. വെറുതേ ആളുകളെ കൊണ്ട് അതുമിതും പറയിക്കാതെ നടന്നോണം. നാളെ മുതൽ കട തുറക്കണ്ട, അതിൽ നിന്നും വരുന്ന നഷ്ടം എല്ലാം ഞാൻ സഹിച്ചോളാം.”

ദേഷ്യത്തോടെ ഗിരീഷ് ഫോൺ വച്ചതും അവൾക്കൊന്നു പൊട്ടി കരയാനാണ് തോന്നിയത്.

ആരാണ് ഈ അനാവശ്യം പറഞ്ഞു പരത്തുന്നത്.സങ്കടത്തോടെ കട്ടിലിലേക്കിരുന്നു കൊണ്ട് അവൾ ഓർത്തു.

നാളിതു വരെയുള്ള ജീവിതത്തിൽ എന്തെല്ലാം  ദുരിതങ്ങൾ സഹിച്ചിരിക്കുന്നു. എങ്കിലും ഇങ്ങനൊരു പഴി ഇതുവരെ കേട്ടിട്ടില്ല. അതിന് ഒരു അവസരവും കൊടുത്തിട്ടില്ല ഇതുവരെ. പിന്നെ ഇപ്പോൾ എന്താണ് ഇങ്ങനെ കേൾക്കാൻ കാരണം

അവൾ കൈകുമ്പിളിലേക്ക് നെറ്റിത്തടം അമർത്തി തല കുനിച്ചിരുന്നു.

കട നിർത്തിക്കോളാനാണ് ഗിരീഷേട്ടൻ പറഞ്ഞിരിക്കുന്നത്. പറയുമ്പോൾ എന്തെളുപ്പം കഴിഞ്ഞു. എത്ര നാൾ കൊണ്ട് കഷ്ടപ്പെട്ടാണ് ഒരു പെട്ടിക്കട താൻ ഇത്രത്തോളം പോന്നൊരു കടയാക്കി മാറ്റിയത്. അത് ഗിരീഷേട്ടനും അറിവുള്ളതല്ലേ?

അവളുടെ ആസ്വസ്ഥമായ  മനസ്സിലേക്ക്  കുറച്ചു നാൾ മുന്നേ വരെ തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾ   ഒന്നൊന്നായി കടന്നു വന്നു.

ആകെ ഉണ്ടായിരുന്ന കുറച്ച്  സ്വർണ്ണം വിറ്റ കാശും കൂടെ  കടം വാങ്ങിയും ലോണെടുത്തും കിട്ടിയ കാശുമായി ഒരുപാട് സ്വപ്നങ്ങളുമായി ജോലി അന്വേഷിച്ചു ഗൾഫിലേക്ക് പോയ ഗിരീഷേട്ടൻ ഒരു കൊല്ലം അവിടെ നിന്നു. പിന്നീടൊരു വിസാതട്ടിപ്പിൽ കുടുങ്ങിയ ആൾ ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട് വെറും കയ്യോടെ വീട്ടിൽ വന്നു കേറിയിട്ട് ഇപ്പോൾ ആറു വർഷമായി.

എല്ലാം നഷ്ടപ്പെട്ടെങ്കിലും അനുഭവിച്ച ദുരിതങ്ങൾ കേട്ടപ്പോൾ ഒന്നും വേണ്ട ജീവനോടെ ഇങ്ങെത്തിയല്ലോ എന്നാണ് അന്ന് ആറും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ നെഞ്ചോടമർത്തി താൻ പറഞ്ഞത്.

ആദ്യമാദ്യം ആശ്വസിപ്പിക്കാനും സഹതപിപിക്കാനും ഒരുപാട് പേരുണ്ടായി. പിന്നെ പിന്നെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കിയതോടെ കടം ചോദിച്ചാലോ എന്ന് പേടിച്ച് പലരും ഈ വഴി വരാതെയായി. എങ്കിലും കരുണ വറ്റാത്ത ചിലർ ചെറിയ സഹായങ്ങളുമായി  കൂടെ നിന്നു.

നാൾക്ക് നാൾ കടമെടുത്ത കാശ് പലിശ സഹിതം പെരുകികൊണ്ടിരുന്നു.
ദൈനം ദിന ജീവിതം പോലും ആകെ തകരാറിലായി. കുട്ടികൾക്ക് ആവശ്യത്തിന് ഭക്ഷണമോ മരുന്നോ വാങ്ങാൻ പോലും കെൽപ്പില്ലാതെ നട്ടം തിരിഞ്ഞ  ആ കാലം തന്റെ ഓർമ്മകളിൽ പോലും തന്നെ ചുട്ടു പൊള്ളിക്കുന്നത് പോലെ തോന്നി അവൾക്ക്.

സഹായിക്കും എന്ന് പ്രതീക്ഷിച്ചിടത്തു നിന്നൊക്കെ അവഗണന ആയിരുന്നു തിരിച്ചു കിട്ടിയത്. പട്ടിണി എന്നൊക്കെ അതുവരെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ പക്ഷേ ആ നാളുകളിൽ അതെല്ലാം അനുഭവിച്ചറിഞ്ഞു.
അപ്പോഴേക്കും  ഗിരീഷേട്ടൻ മാനസികമായി ആകെ തളർന്നു തുടങ്ങിയിരുന്നു.

എങ്ങനെ കുഞ്ഞുങ്ങളെ നോക്കും എന്ന ചിന്തകൾക്കൊടുവിലാണ് പണ്ടു മുതലേ അംഗമായ കുടുംബശ്രീയിൽ കാര്യം പറയുന്നത്. ഏറെ പരിശ്രമങ്ങൾക്ക് ശേഷം മറ്റു ചിലരുടെ സഹായം കൊണ്ട് സ്വയം തൊഴിൽ പദ്ധതിയിനത്തിൽ കുറച്ചു തുക കിട്ടുകയും ചെറിയ രീതിയിൽ ഒരു കട തുടങ്ങുകയും ചെയ്തു.

ജീവിക്കാനുള്ള എല്ലാ വാതിലുകളും അടഞ്ഞപ്പോൾ  കൈവന്നൊരു കച്ചി തുമ്പായിരുന്നു അത്.

പിന്നീട് ദൈവാനുഗ്രഹത്താൽ എങ്ങിനെയോ ചെറിയ സൗകര്യങ്ങളുമായി തുടങ്ങിയ കുഞ്ഞു കട കഠിന പ്രയത്നം കാരണം  തരക്കേടില്ലാത്തൊരു സ്റ്റേഷനറി സ്റ്റോർ ആയി മാറി. ഇതിനിടയിൽ ഗിരീഷേട്ടൻ വീണ്ടും നല്ലൊരു വിസ ഒത്തുവന്നപ്പോൾ ഗൾഫിലേക്ക് തന്നെ പോയി. ഒരു വിധത്തിൽ ഇപ്പോഴും അവിടെ പിടിച്ചു നിൽക്കുന്നു.ഒരുപാട് സമ്പാദിക്കാനൊന്നും പറ്റുന്നില്ലേലും ഇവിടയും ഈ ഒരു ചെറിയ വരുമാനം കൂടി ഉള്ളത് കൊണ്ട് മാന്യമായി ജീവിച്ചു പോകാൻ പറ്റുന്നുണ്ട്.

“അച്ഛനെന്താ അമ്മേ ഇന്ന് ഫോൺ ചെയ്തിട്ട് പറഞ്ഞത്. അമ്മയെന്തിനാണ് വിഷമിച്ചിരിക്കുന്നത്..”

ചെറിയ മോളുടെ ചോദ്യം കേട്ട്  ഒന്നുമില്ല മോളെ എന്ന് അവൾ പറഞ്ഞെങ്കിലും രേഷ്മ ചിന്തിച്ചത് എപ്പോഴും  താൻ ഫോണിൽ ആണെന്ന് ആളുകൾ പറയാനുള്ള കാരണത്തെ കുറിച്ചാണ്.

സ്വന്തമായി ഒരു വരുമാനം  ഉണ്ടാകുകയും കാര്യങ്ങൾ നല്ല രീതിയിൽ നടക്കുകയും ചെയ്തപ്പോഴാണ്  പാതിയിൽ നിന്നുപോയ തന്റെ പാഠനം തുടരണമെന്നുള്ള മോഹം കലശലായത്. ഗിരീഷേട്ടനോട് ചോദിച്ചപ്പോൾ സമ്മതിക്കുകയും ചെയ്തതോടെ ക്ലാസ്സിൽ ജോയിൻ ചെയ്തു. ഇപ്പോൾ ഓൺലൈൻ ക്ലാസ്സ്‌ നടക്കുന്നതുകൊണ്ട് ഫോൺ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. അതിന്റെ പേരിലാണ് ഈ പുതിയ അപഖ്യാതി.
ഭർത്താവ് കൂടെ ഇല്ലാത്തതു കൊണ്ട് ആളുകൾക്ക് എന്തും പറഞ്ഞു രസിക്കുകയും ചെയ്യാം.

തന്നെ കുറിച്ച് അപവാദം പറയാൻ സാധ്യതയുള്ളവരുടെ മുഖം ഓർമ്മ വന്നപ്പോൾ അവൾക്കപ്പോൾ കരയാനല്ല തോന്നിയത് പകരം അവരോടും ലോകത്തോടും മുഴുവൻ ഒരു ദേഷ്യവും വാശിയുമാണ് തോന്നിയത്.

ആ വാശിയുമായാണ് അവൾ അന്നുറങ്ങാൻ കിടന്നതും പിറ്റേന്ന് രാവിലെ എഴുന്നറ്റതും.

രാവിലെ പത്തു മണിക്ക് രേഷ്മ  കടയിലായിരുന്നപ്പോഴാണ്   ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത്. സ്‌ക്രീനിൽ നോക്കാതെ തന്നെ അത് ഗിരീഷേട്ടൻ ആണെന്ന് അവൾക്കറിയാമായിരുന്നു.

“നീ ഇന്ന് കട തുറന്നല്ലേ,വേണ്ടെന്ന് ഞാൻ പറഞ്ഞിട്ടും?”

അയാളുടെ ചോദ്യം കേട്ട് അവൾ പതിയെ ചിരിച്ചുകൊണ്ട് ചോദിച്ചു.

“എത്ര നിസ്സാരമായാണ്  നിങ്ങൾ ഇതു പറയുന്നത്. എത്ര പെട്ടെന്നാണ് നിങ്ങൾ എല്ലാം മറന്നത്.”

“നീ ചിരിക്കേണ്ട, എനിക്കെന്തോ നിന്നോട് ദേഷ്യം തോന്നുന്നു.”

അയാളുടെ മറുപടി കേട്ട് ഇപ്രാവശ്യം അവൾ കുറച്ചുറക്കെ തന്നെ ചിരിച്ചു. എന്നിട്ട് കടുപ്പിച്ചൊരു ചോദ്യം ചോദിച്ചു.

“ദേഷ്യം തോന്നേണ്ടത് എനിക്ക് നിങ്ങളോടല്ലേ? ഈ പതിമൂന്നു വർഷം കൊണ്ട് എന്നെ മനസ്സിലാക്കാത്തതിന്. ആരെങ്കിലും എന്തേലും പറയുന്നത് കേട്ട് എന്നെ തെറ്റിദ്ധരിക്കുന്നതിന്”

“അത് പിന്നെ… ഞാൻ പെട്ടെന്ന്… അങ്ങനെ കേട്ടപ്പോൾ…
ആളുകളെന്തു പറയും എന്നൊക്കെ അലോചിച്ചപ്പോൾ എനിക്കെന്തോ വല്ലാത്ത പ്രയാസമായി.”

അയാളുടെ ശബ്ദം വളരെ നേർത്തു വരുന്ന പോലെ അവൾക്കു തോന്നി.

അവൾ ശാന്തതയോടെ എങ്കിലും ഉറച്ച ശബ്ദത്തിൽ അയാളോട് പറഞ്ഞു

“അമ്മയെ തല്ലിയാലും രണ്ടു പക്ഷം പറയുന്ന ആളുകളാണ് ഈ നാട്ടിലുള്ളത്. പിന്നെ നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് ഈ പറയുന്ന ആളുകളെ ആരെയും ഞാൻ കണ്ടില്ല. അതുകൊണ്ട് ഞാൻ തെറ്റൊന്നും ചെയ്യുന്നില്ല എന്നുറപ്പുള്ളത് കൊണ്ട് ഇനി ആരുപറഞ്ഞാലും  ഞാൻ ഈ കട അടക്കാൻ പോകുന്നില്ല”

“അത്.. രേഷ്മ… കുറച്ചു ദിവസത്തേക്കെങ്കിലും നമുക്കതൊന്നടച്ചാലോ?”, അയാൾ നയത്തിൽ ചോദിച്ചു.

“നടക്കില്ല ഗിരീഷേട്ടാ!
ഇപ്പോൾ ഞാൻ തോറ്റു പോയാൽ എനിക്ക് പിന്നെ ഒരിക്കലും ജയിക്കാൻ കഴിഞ്ഞെന്നു വരില്ല”

അമർഷത്തോടെ അവൾ അത് പറയുമ്പോൾ ഇടക്കെന്തോ സംസാരിക്കാൻ തുടങ്ങിയ അയാളോട്
“എനിക്ക് ക്ലാസ്സ്‌ തുടങ്ങാറായി വൈകിട്ടു വിളിക്കാം ”
എന്ന് പറഞ്ഞ് അവൾ കാൾ കട്ട്‌ ചെയ്തു.ശേഷം അന്നത്തെ ക്ലാസ്സിന്റെ ലിങ്ക് ഓപ്പൺ ചെയ്ത് ഇയർ ഫോൺ ചെവിയിൽ തിരുകി കടയിൽ ഇരുന്നു തന്നെ
ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി.

സൗമ്യ മുഹമ്മദ്‌

Post Views: 18
5
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

3 Comments

  1. Shreeja R on December 9, 2023 8:36 PM

    👌👌

    Reply
  2. Nishiba M on December 9, 2023 5:49 PM

    മനോഹരം. ശക്തമായ തീരുമാനം.

    Reply
  3. Sunandha Mahesh on December 9, 2023 3:42 PM

    നല്ലെഴുത്ത്.. നിശ്ചയദാർഢ്യം അതാണ് വേണ്ടത് 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.