Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » Directed By  പ്രേമ സുഗുണൻ
കഥ ജീവിതം ജോലി പ്രണയം ബന്ധങ്ങൾ ലൈംഗീകത വിവാഹം വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സിനിമ സ്‌കൂൾ / കോളേജ് സ്ത്രീ സൗഹൃദം

Directed By  പ്രേമ സുഗുണൻ

By Vineeth VijayanDecember 20, 2023Updated:December 23, 20233 Comments11 Mins Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രേമ സുഗുണൻ എന്നും സ്വപ്നം കാണും.

എങ്ങിനെയുള്ള സ്വപ്നമെന്ന് ചോദിച്ചാൽ…

കൈരളി ന്യൂസ് റിപ്പോർട്ടർ പ്രേമയോട് ചോദിക്കുന്നു.

“ എന്ത് തോന്നുന്നു പ്രേമ, അമ്പതാം വയസിൽ സിനിമാ അരങ്ങേറ്റം. അതും നായികയായി. ആദ്യ പടത്തിൽ തന്നെ ഏറ്റവും നല്ല നായിക നടിക്കുള്ള സംസ്ഥാന അവാർഡ്. എന്ത് തോന്നുന്നു?”

ചാനലുകളും റിപ്പോർട്ടർമാരും മാറും. സ്വപ്നത്തിന്റെ ഉള്ളടക്കം ഇതു തന്നെ.

ഭർത്താവ് സുഗുണൻ വന്ന് ഉണർത്തുമ്പോൾ സ്വപ്നത്തിൽ നിന്നും ഉറക്കത്തിൽ നിന്നും എണീക്കും. പിന്നെ ഒരു പിടച്ചിലാണ്.

പല്ലുതേപ്പ്, കുക്കിങ്ങ്.

കുക്ക് ചെയ്യാൻ വേണ്ടി, കട്ട് ചെയ്യാനുള്ളത് തലേന്ന് എടുത്ത് വെച്ചിട്ടുണ്ടാവും അടുക്കളയിലെ കുഞ്ഞി മേശയിൽ.

സുഗുണൻ അത് കട്ട് ചെയ്ത് വെച്ചിട്ടുണ്ടാവും.

അരി അടുപ്പത്ത് ഇട്ടിട്ടുണ്ടാവും.

പല്ല് തേപ്പ് കഴിഞ്ഞ് വന്ന് പ്രേമ കറി വെക്കും. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കും.

തലേന്ന് മൂന്ന് മൂന്നരയായി കിടക്കുമ്പോൾ, ഏത് പടം കണ്ടു എന്നൊക്കെയുള്ള കഥ പറച്ചിൽ ഇതിനിടക്ക് നടക്കും.

സുഗുണൻ ചോദ്യം ചെയ്യാനും ഉപദേശിക്കാനൊന്നും നിക്കില്ല.

കേട്ടിരിക്കും. കാരണം അതൊന്നും ചെയ്തിട്ട് കാര്യമില്ല എന്നത് കൊണ്ട് തന്നെ.

കുക്കിങ്ങ് കഴിഞ്ഞ് നേരെ കുളിക്കാൻ ഓടും. കുളി കഴിഞ്ഞ്, സുഗുണന് കുളിക്കാനുള്ള ചൂട് വെള്ളം ബാത്ത്റൂമിൽ കൊണ്ട് വെക്കും.

സുഗുണൻ കാർ ഡ്രൈവറായിരുന്നു. രണ്ട് രണ്ടര വർഷം മുന്നെ ഒരു ആക്സിഡന്റിൽ ഇടത് കാലും കൈയും തളർന്ന് പോയി.

വണ്ടി ഓട്ടം പറ്റില്ല. വീട്ടിലിരുന്ന് ഈറ്റ കൊണ്ടുള്ള പാത്രങ്ങൾ, മുറങ്ങൾ, കൈലുകൾ ഒക്കെ ഉണ്ടാക്കി വിറ്റ് വരുമാനം കണ്ടെത്തുകയാണിപ്പോൾ.

സുഗുണന് പകല് ഒറ്റക്ക് മാനേജ് ചെയ്യാൻ പാകത്തിന് എല്ലാം ഒരുക്കി വെച്ചാണ് പ്രേമ ജോലിക്ക് പോവുക.

പാത്രക്കടയിൽ സെയിൽസ് വുമണാണ് പ്രേമ.

പ്രേമയും പ്രേമ സ്ഥിരം പോയി വരുന്ന മിനിമോൾ ബസും എന്നും സ്‌റ്റോപ്പിൽ ഒരേ സെക്കന്റിൽ വന്നെത്തും.

സുഗുണനും പ്രേമയുടെ ഒപ്പം വർക്ക് ചെയ്യുന്ന പ്രേമയുടെ ക്ലോസ് ഫ്രണ്ട് ഇരുപത്തിയഞ്ച് കാരി ദിവ്യയും മിനിമോളിലെ കിളി മണിയും കണ്ടക്ടർ സതീഷും ഡ്രൈവർ ജാഫറും എന്നും പറയും എന്നേലും ബസ് മിസാകും, കൂട്ടാതെ പോകും എന്നൊക്കെ.

പക്ഷെ മിനിമോൾക്ക് ഇന്നേവരെ പറ്റിയിട്ടില്ല.

8.59 എന്നൊരു സമയം ഉണ്ടേൽ പ്രേമ എത്തിയിരിക്കും.

മിനിമോൾ വൈകിയാലായി.

ബസില് കേറിയാൽ പിന്നെ, തലേന്ന് പുലർച്ച വരെ ഇരുന്ന് കണ്ട സിനിമകളിലെ കഥ ദിവ്യക്കും മണിക്കും പറഞ്ഞ് കൊടുക്കും.

അവര് കണ്ട പടമാണെങ്കിൽ കഥ പറച്ചിലില്ല.

ടിവിയിൽ കണ്ട എന്തേലും സിനിമാ ന്യൂസ്. അല്ലെങ്കിൽ നാനയിലോ വെള്ളിനക്ഷത്രത്തിലോ വായിച്ചത് പറഞ്ഞ് കൊടുക്കും.

ഇപ്പോഴും എല്ലാ മാസോം സിനിമാ വാരികകൾ വാങ്ങും. എന്നും സിനിമാ ന്യൂസുകൾ കാണും.

പ്രേമേച്ചി കഥ പറഞ്ഞാൽ പിന്നെ ആ സിനിമ കാണേണ്ട കാര്യമില്ലെന്ന് ദിവ്യയും മണിയും കടയിലുള്ള മറ്റൊരു ഫ്രണ്ട് സീനത്തും ദിവ്യയുടെ കാമുകൻ ശരത്തും പ്രേമയുടെ നാത്തൂൻ ലക്ഷ്മിയും പറയും.

തിരക്കില്ലാത്ത ദിവസം മണി പുതുതായി പഠിച്ച മിമിക്രി കാണിക്കും.

മണി ട്രൂപ്പിൽ ഉണ്ടായിരുന്ന ആളാണ്. പക്ഷെ അതുകൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോകില്ലാന്ന് തോന്നിയപ്പോൾ ബസ് പണിക്ക് ഇറങ്ങി. മുതലാളി പുതിയ ബസ് എടുക്കുമ്പോൾ മണി ഡ്രൈവറും ആകും.

പ്രേമയെ പോലെ തന്നെ അഭിനയമോഹിയാണ് മണിയും.

ദിവ്യയുടെ ബെസ്റ്റ് ഫ്രണ്ടും പ്രേമ തന്നെ. കാമുകൻ ശരത് ഇവരുടെ പാത്രക്കടക്ക് അടുത്ത് ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്യാണ്.

പണിയില്ലാത്ത സമയം പ്രേമ കടയിൽ, പാത്രങ്ങൾക്ക് ഇടയിൽ നിന്ന് ദിവ്യയുടെ ഫോണിൽ റീൽസ് ചെയ്യും. കൂടുതലും കല്പനയുടേയും ഉർവ്വശിയുടേയുമൊക്കെ കോമഡി സീനുകൾ. ഇടക്ക് ഡാൻസ്. ഇടക്ക് ഇമോഷണൽ സീനുകൾ.

ഒന്നും പബ്ലിക്കിൽ പോസ്റ്റ് ചെയ്യില്ല.

ദിവ്യ കാണും, സീനത്ത് കാണും, സീനത്തിന്റെ ഭർത്താവ് സീനത്തിന്റെ ഫോണിൽ നിന്ന് കാണും, ശരത് കാണും, മണി കാണും, നാത്തൂൻ ലക്ഷ്മിക്ക് ദിവ്യ അയച്ച് കൊടുക്കും, അങ്ങിനെ നാത്തൂന്റെ രണ്ട് കുട്ടികൾ കാണും, പിന്നെ പ്രേമയുടെ മകൾ പ്രിയക്ക് ദിവ്യ അയച്ച് കൊടുക്കും അങ്ങിനെ മകളും ഭർത്താവും കാണും.

എല്ലാവരും സൂപ്പറായീന്ന് പറയും.

പാത്രക്കടയുടെ മുതലാളി സ്മിതാ നായര് ഇടക്ക് കയറി വരും. ദിവ്യക്ക് ഇഷ്ടല്ല അവര് വരണത്. മറ്റൊന്നും കൊണ്ടല്ല. അവര് എഴുത്തുകാരിയാണ്. അതിന്റെ ഒരു ജാഡ കാണിക്കാൻ മാത്രമാണ് അവര് വരുന്നത് എന്ന അഭിപ്രായമാണ് ദിവ്യക്ക്.

ഇവിടെ അതിഥിയായി പോയി. അവിടെ ജഡ്ജായി പോയി. ആ കവിയെ കണ്ടു. ആ നടനെ കണ്ടു. ഈ നടിയെ കണ്ടു. അവരത് പറഞ്ഞു. ഇത് പറഞ്ഞു.

ഇങ്ങനെ കുറെ കാര്യങ്ങൾ പറയാൻ മാത്രമാണ് സ്മിത വരാ. ഷോ കാണിക്കാൻ തന്നെയെന്നത് കൊണ്ട് ദിവ്യക്കിഷ്ടല്ല. ദിവ്യ മൈൻഡാക്കേം ഇല്ല.

സീനത്തും പ്രേമയും പക്ഷെ എല്ലാം ശ്രദ്ധയോടെ കേൾക്കും. ഫേസ്ബുക്കിലിട്ട പുതിയ കവിത നന്നായെന്ന് പറയും.

പുതിയ സാരീ ഫോട്ടോകൾ നന്നായെന്ന് പറയും.

അതുകൊണ്ട് തന്നെ റീൽസ് എടുക്കണത് കണ്ട് കയറി വന്നാൽ തന്നെ സ്മിത ഗൗരവം കാണിക്കില്ല.

പണി നടക്കണംട്ടാ എന്ന് ഓർമ്മിപ്പിക്കുക മാത്രം ചെയ്യും.

നാനയും വെള്ളിനക്ഷത്രവും ഇറങ്ങണ ദിവസം, ബസ് കേറും മുന്നെ അത് വാങ്ങും.

പ്രേമ ചെല്ലുന്നത് കാണുമ്പോൾ തന്നെ കടക്കാരൻ അത് എടുത്ത് പിടിച്ച് നിക്കും. സ്ഥിരം വാങ്ങുന്ന ആകെ ഒരാളേ ഉള്ളൂന്ന് ഇടക്കിടക്ക് പറയും.

പ്രേമ ജീവിതത്തിൽ അത്രയും കാര്യമായി സൂക്ഷിച്ച് വച്ചിട്ടുള്ള ഒരേ ഒരു കാര്യം ഈ വാരികകളാണ്.

പത്ത് പന്ത്രണ്ട് വർഷത്തെ ഉണ്ട്. അതിന് മുന്നെ ഉള്ളത് വീട് പണി നടക്കുന്ന സമയം നഷ്ടപ്പെട്ടു.

ബാക്കി ഉള്ളത് വെക്കാൻ മാത്രമായി ഒരു മുറിയിൽ സ്പേസ് ഉണ്ട്.

ഇടക്ക് വൈകീട്ട് ചെല്ലുമ്പോൾ സുഗുണൻ നുണ പറയും, അതൊക്കെ വിറ്റെന്ന്. ചെരുപ്പ് കൂടി ഊരാതെ മുറിയിലേക്ക് ഓടും .

സുഗുണൻ അത് ചെയ്യില്ലെന്നറിയാം. എങ്കിലുമൊന്ന് ഉറപ്പിക്കാൻ വേണ്ടി.

വൈകീട്ടത്തെ പണികളല്ലാം പ്രേമ ഒറ്റക്കാണ് ചെയ്യുക.

ചില ദിവസങ്ങളിൽ രാത്രി ഭക്ഷണമൊക്കെ കഴിച്ചിരിക്കുമ്പോൾ വിശേഷങ്ങൾ അറിയാനും പറയാനുമായി അയൽവാസി ചിഞ്ചുട്ടൻ വരും.

ചിഞ്ചുട്ടൻ പ്ലസ്ടു കഴിഞ്ഞപ്പോൾ പഠിപ്പ് നിർത്തി. ഇപ്പോ സ്റ്റുഡിയോയിൽ പോകാണ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി പഠിക്കാൻ. ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കാനുള്ള സൗകര്യമില്ല. ചിഞ്ചുട്ടന് സിനിമാറ്റോഗ്രാഫർ ആകാൻ താല്പര്യമില്ല. വൈൽഡ് ഫോട്ടോഗ്രഫി ആണ് താല്പര്യം.

അത് പറഞ്ഞ് പ്രേമയും ചിഞ്ചുട്ടനും ഇടക്ക് തമാശക്ക് വഴക്കാവും. വെറുതെ ചൂടാക്കാൻ ആണ് പ്രേമ.

അവനതാണ് ഇഷ്ടമെങ്കിൽ അത് നടക്കണമേന്നാണ് പ്രേമക്ക് ആഗ്രഹം. അവന്റെ അമ്മ ലീലയോടും അച്ഛൻ രാമനോടും പറയും അതാണ് ആഗ്രഹമെങ്കിൽ അവനത് ശ്രമിക്കട്ടെന്ന്.

സിനിമാ കാര്യത്തിൽ പക്ഷെ പ്രേമയെ ചിഞ്ചുട്ടൻ സപ്പോർട്ട് ചെയ്യും.

ശ്രമം തുടരാനൊക്കെ പറഞ്ഞ്.

സുഗുണന് ആക്സിഡന്റ് ആവുന്നതിന് മുന്നെ, പ്രിയയുടെ കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ പ്രേമ ഒരു ശ്രമം നടത്തിയതാണ്.

കാസ്റ്റിങ്ങ് കോളിൽ അയച്ച് കൊടുക്കലൊക്കെ ഉണ്ടായി. അന്ന് പ്രേമയുടെ ഫോട്ടോസ്, വീഡിയോസ് ഒക്കെ എടുത്ത് കൊടുത്തത് ചിഞ്ചുട്ടനാണ്.

ചിഞ്ചുട്ടൻ അന്നെടുത്ത ഫോട്ടോസ് പ്രിന്റെടുതത്ത്, ഫ്രയിമിട്ട് പ്രേമ വീട്ടിൽ തൂക്കിയിട്ടുണ്ട്.

ആക്സിഡന്റായപ്പോൾ സുഗുണൻ പറഞ്ഞു, സിനിമാക്കാരെ കുറിച്ച് അല്ലേൽ അതിന് ശ്രമിക്കുന്ന പെണ്ണുങ്ങള കുറിച്ച് നമ്മുടെ നാട്ടുകാർക്ക് ഒരു തെറ്റിദ്ധാരണയുണ്ട്.

സൈഡ് തളർന്നിരിക്കുന്ന ഒരാളുടെ ഭാര്യ, ഈ പ്രായത്തിൽ ഈ പണിക്കിറങ്ങിയാൽ നമ്മുടെ നാട്ടുകാര് പലതും പറയും.

അതുകൊണ്ട് ആലോചിച്ച് മതിയെന്ന്. സിനിമപോലെ പ്രേമമാണ് പ്രേമക്ക് സുഗുണനോടും. പ്രേമ അതുകൊണ്ട് സിനിമാ ശ്രമം വേണ്ടെന്ന് വെച്ചു.

മുമ്പും പ്രേമയുടെ ജീവിതത്തിൽ ഇങ്ങനെ വേണ്ടാ വെക്കലുണ്ടായിട്ടുണ്ട്.

ചെറുപ്പത്തിലേ പ്രേമക്ക് ഇഷ്ടാണ് അഭിനയിക്കാൻ, ഡാൻസ് കളിക്കാൻ.

ചെറുതിൽ പ്രേമ നല്ല തടിച്ചിട്ടായിരുന്നു. കറുത്ത നിറമാണ് പ്രേമക്ക്.

ടീച്ചർമാർ പ്രേമയെ ഒരു പ്രോഗ്രാമിലും എടുക്കില്ല.

തിരുവാതിര കളിക്കാൻ, ഗ്രൂപ്പ് ഡാൻസ് കളിക്കാൻ, ഒപ്പന. ഒന്നിലും എടുക്കില്ല.

അങ്ങിനെ പ്രേമ ഒറ്റക്കുള്ള നാടോടി നൃത്തത്തിൽ പങ്കെടുക്കും. എത്ര നന്നായി കളിച്ചാലും ഫോർത്തേ ആവൂ. എൽപ്പിയിലും യുപിയിലും ഹൈസ്കൂളിലും ഇത് തന്നെ.

ഇത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാൻ കോളേജിൽ സെക്കന്റിയറാവേണ്ടി വന്നു.

നിറത്തിന്റെ, ജാതിയുടെ, അംബേദ്കറിന്റെ രാഷ്ട്രീയം സംസാരിക്കുന്ന സുഹൃത്തുക്കളെ കിട്ടേണ്ടി വന്നു.

കോളേജിൽ പിന്നെ രണ്ട് തവണ നാടകം കളിച്ചു.

കോളേജ് കഴിഞ്ഞ് അതിനുള്ള ശ്രമം നടത്തണം എന്നുണ്ടായിരുന്നു.

പക്ഷെ കഴിഞ്ഞില്ല.

ഒന്നര വർഷമാകുമ്പോഴേക്കും വിവാഹം കഴിഞ്ഞു.

സുഗുണനോട് ഈ ആഗ്രഹം പറഞ്ഞു. സുഗുണൻ ഒക്കെയാണ്. പക്ഷെ സുഗുണന്റെ അച്ഛനും അമ്മയും ഒക്കെ ആയിരുന്നില്ല.

ആരേം വെറുപ്പിക്കാനോ, എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിക്കാനുള്ള മനസോ ധൈര്യമോ പ്രേമക്കുണ്ടായിരുന്നില്ല. കുറച്ച് നാൾ കഴിഞ്ഞപ്പോൾ പ്രേമ പ്രിയയെ പ്രസവിക്കേം ചെയ്തു.

പിന്നെ പ്രിയയുടെ വിവാഹം കഴിഞ്ഞ്, പ്രിയക്ക് കുഞ്ഞ് ജനിച്ച് ഒരു വയസാവുന്നത് വരെ പ്രേമയുടെ ലോകം പ്രിയ മാത്രമായിരുന്നു.

അഭിനയ ശ്രമം അതോടെ നിന്നു.

പിന്നെ പ്രേമ ആശ്വസം കണ്ടെത്തുന്നത് സിനിമ കണ്ടും, സിനിമാ ന്യൂസ് കണ്ടും വാരികകൾ വായിച്ചും സിനിമാക്കഥകൾ അഭിനയിച്ച് കാണിച്ച് പറഞ്ഞ് കൊടുത്തും റീൽസ് ചെയ്തുമാണ് .

എന്നും രാത്രി ഒരു സിനിമ മിനിമം കാണും. സുഗുണൻ ഉറങ്ങിയ ശേഷം. സെക്സ് ഉള്ള ദിവസം, അത് കഴിഞ്ഞ് കുളിച്ച് പ്രേമ ഹാളിൽ ടിവിക്ക് മുന്നിലെത്തും.

ലൈറ്റൊക്കെ ഓഫ് ചെയ്ത്. ഒരു സിനിമ മിനിമം ചിലപ്പോൾ രണ്ട് എന്നിട്ട് അതിലെ ഇഷ്ടപ്പെട്ട ഭാഗങ്ങൾ മറ്റൊരു മുറിയിൽ അറേഞ്ച് ചെയ്തിട്ടുള്ള നീളൻ മിററിന് മുന്നിൽ നിന്ന് അഭിനയിച്ച് നോക്കും.

താൻ സിനിമയുടെ ഭാഗമാണെന്ന് അപ്പോഴൊക്കെ പ്രേമക്ക് തോന്നും.

ഒരു ദിവസം സുഗുണനോട് പറയാതെ അങ്കമാലിയിൽ ഓഡീഷന് പോയി, ദിവ്യയേയും കൂട്ടി. അമ്പത് വയസുകാരിയുടെ റോളാണ്.

കിട്ടിയാലും പോകില്ല, എന്തേലും പറഞ്ഞ് ഒഴിയണം. പക്ഷെ തന്നെ കൊണ്ട് ആവുമോ, വേണ്ടപ്പെട്ടവർ നല്ലത് എന്ന് പറയുമ്പോഴും, സിനിമയിലുള്ള ആളുകൾക്ക് നല്ലത് എന്ന് തോന്നുമോ, അവർക്ക് ഇഷ്ടപ്പെടുമോ, അവര് അംഗീകരിക്കുമോ, തനിക്ക് കഴിവുണ്ടടോ, താൻ കൊള്ളാട്ടാ എന്ന് അവര് പറയുമോ, ശ്രമം തുടരൂ, തനിക്ക് പറ്റും എന്നവര് പറയുമോ .

ഇതൊക്കെ പറഞ്ഞാൽ, അംഗീകരിച്ചാൽ

അത് മതി.

എന്നൊക്കെ ദിവ്യയോട് പറഞ്ഞാണ് പോയത്. അവര് പറഞ്ഞത് ചെയ്തു. അവര് അറിയിക്കാമെന്ന് പറഞ്ഞു.

അടുത്ത ഞായറാഴ്ച്ച സ്ത്രീ സംഘം കുറി കിട്ടി. പിന്നെ സ്വരൂപിച്ച് വെച്ച കാശും കൂട്ടി തിങ്കളാഴ്ച്ച തന്നെ ശരത്തിന്റെ കടയിൽ നിന്ന് പുതിയ ഫോൺ വാങ്ങി.

ശരത് നെറ്റും വാട്സ് ആപ്പും ഇൻസ്‌റ്റഗ്രാമും  ഇൻഷോട്ടുമൊക്കെ കേറ്റി കൊടുത്തു.

ദിവ്യ എല്ലാറ്റിലും അക്കൗണ്ട് ഉണ്ടാക്കി ഉപയോഗിക്കുന്നത് പറഞ്ഞ് കൊടുത്തു.

മോളേം നാത്തൂനേം ദിവ്യയേം സീനത്തിനേം മണിയേം ചിഞ്ചുട്ടനേയുമൊക്കെ വീഡിയോ കോൾ ചെയ്യാൻ തുടങ്ങി.

പൂക്കളും കാളികളും പുഴകളും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും വീടും പാടവും പറമ്പും സുഗുണൻ പണിയെടുക്കുന്നതും സ്ത്രീ സംഘം മീറ്റിങ്ങും ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും സ്വന്തമായി എഡിറ്റ് ചെയ്യാനും തുടങ്ങി.

കുക്കിങ്ങ് വീഡിയോ ചെയ്തു. ഇടക്ക് ഫോൺ കറിയിൽ വീണു.

ശരത് ഫ്രീയായി നന്നാക്കി കൊടുത്തു.

റീൽസ് സ്വന്തമായി ചെയ്യാൻ തുടങ്ങി.

സുഗുണനും ദിവ്യയും നാത്തൂനും നാത്തൂന്റെ പിള്ളേരും മണിയും സീനത്തും സഹനടീനടൻമാരായി.

പബ്ലിക് പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ ആങ്ങള മാത്രം മുഖം തിരിച്ചു.

നാട്ടുകാരെ കൊണ്ട് പറയിക്കാൻ, അതും ഈ പ്രായത്തിൽ, നാണമില്ലേന്ന് ചോദിച്ചു.

ആങ്ങളയുടെ ഒരു കൂട്ടുകാരൻ, പലിശക്ക് പണം വാങ്ങി കുടിച്ച് കളിച്ച് കളഞ്ഞ് പണം തിരികെ ചോദിച്ച് വന്നവര് ഭാര്യടേം അമ്മേടേം മാല പൊട്ടിച്ച് പോയതും, മറ്റൊരു കൂട്ടുകാരനെ കുളി സീൻ കാണാൻ മതില് ചാടി പോയിട്ട് അടി കിട്ടിയതും, മറ്റൊരു കൂട്ടുകാരനും ആങ്ങളയും ബാറിൽ അലമ്പാക്കിയതും ഓർമ്മിപ്പിച്ചു.

അത്രേം നാണക്കേട് ഇതുകൊണ്ടില്ലെന്ന് പറഞ്ഞപ്പോൾ ആങ്ങള പിന്നെ ഒന്നും പറയാതെയായി.

ആങ്ങളയുടെ ആറ്, പത്ത് വയസുള്ള പെൺകുട്ടികൾ അമ്മായിക്കൊപ്പം റീൽസ് ചെയ്തു.

അവരുടെ അമ്മയുടെ മൊബൈലിലും റീൽസ് ചെയ്തു ആങ്ങള ഒന്നും മൈൻഡാക്കിയില്ല.

പക്ഷെ ഇതൊക്കെ പ്രേമ കുറച്ച് നാളത്തേക്ക് നിർത്തി.

അതിന് രണ്ട് കാരണങ്ങളുണ്ടായി.

ഒന്ന് ,

ഒരു ദിവസം രാത്രി റീൽസ് കണ്ടിരിക്കുമ്പോൾ ഒരു റീൽ സ്പെഷ്യൽ ആയി തോന്നി. എഡിറ്റിങ് ആണെന്ന് പ്രേമക്ക് മനസിലായി. പക്ഷെ എങ്ങിനെ അതെന്ന് ഒരു ഐഡിയയും കിട്ടിയില്ല ദിവ്യക്ക് മെസേജ് അയച്ചു. ദിവ്യക്കും ഐഡിയ ഇല്ല. ശരത്തിന് മെസേജ് അയച്ചു. ശരത് എങ്ങിനെയാണെന്ന് പറഞ്ഞ് കൊടുത്തു. ഒറ്റക്ക് നടക്കില്ലന്ന് പ്രേമക്ക് മനസിലായി.

അതിന് ശേഷം പ്രേമ ഉറങ്ങിയില്ലേന്ന് ചോദിച്ചു.

പടം കാണാണ് എന്ന് പ്രേമ പറഞ്ഞു. സുഗുണൻ ഉറങ്ങിയോന്ന് ചോദിച്ചു.

ആന്ന് പറഞ്ഞു.

പിന്നെ വന്ന രണ്ട് ചോദ്യങ്ങൾ കണ്ടപ്പോൾ പ്രേമക്ക് ഷോക്കായി. സങ്കടായി.

പ്രേമ ബ്ലോക്ക് ചെയ്തു.

സോറിയൊക്കെ പറഞ്ഞ് ശരത്തിൻ്റെ ടെക്സ്റ്റ് മെസേജ് വന്നു . പ്രേമ മറുപടി കൊടുത്തില്ല.

ദിവ്യയോട് പറയണമോ, വേണ്ടയോ എന്ന സംശയം ആയിരുന്നു പിറ്റെ ദിവസം. ആ ഒറ്റ ചിന്തയിൽ ദിവ്യയോട് മര്യാദക്ക് സംസാരിക്കാൻ പോലും പറ്റിയില്ല. മാറ്റം കണ്ട് ദിവ്യ കുറെ ചോദിച്ചു എന്താ കാരണം എന്ന്.

പ്രേമ ഒഴിഞ്ഞ് മാറി. രണ്ട് ദിവസം ഒഴിഞ്ഞ് മാറി.

മൂന്നാം ദിവസം റോഡ് ക്രോസ് ചെയ്യുമ്പോൾ ദിവ്യ നടുറോഡിൽ നിന്നു. കാര്യം പറഞ്ഞാലേ നടക്കൂന്ന് പറഞ്ഞു.

പ്രേമ കൈ പിടിച്ച് വലിച്ച് കൊണ്ട് പോയി.

ബസിലിരുന്ന് പ്രേമ കാര്യം പറഞ്ഞു.

പ്രേമയുടെ തോളിൽ തല വെച്ച് കിടന്ന് ദിവ്യ കുറേ കരഞ്ഞു, പ്രേമ ഇറങ്ങുന്ന വരെ.

പിറ്റേന്ന് കാലത്തും ദിവ്യ അതേ പോലെ കരഞ്ഞു.

ബസ്സിറങ്ങി രണ്ട് പേരും കൂടി ശരത്തിൻ്റെ കടയിലേക്ക് ചെന്നു. പ്രേമയോട് സോറി പറയാൻ ശരത്തിനോട് പറഞ്ഞു. ശരത് സോറി പറഞ്ഞു.

ഇത് ഇന്നത്തോടെ അവസാനിപ്പിക്കുന്നുവെന്ന് ദിവ്യ പറഞ്ഞപ്പോൾ ശരത് കുറേ സോറി പറഞ്ഞ് ശ്രമം നടത്തി. ദിവ്യ ഒന്നും പറയാതെ ഇറങ്ങിപ്പോയി.

“ ഭർത്താവ് വയ്യാതെ ഇരിക്കുന്നത് കൊണ്ട് സാധ്യത ഒരുപാട് ഉണ്ടെന്ന് തോന്നിക്കാണും ലേ?”

മറുപടി കാത്ത് നിൽക്കാതെ പ്രേമ ഇറങ്ങി.

ഒരു സ്മാർട്ട് ഫോൺ എടുത്തപ്പോഴേക്കും ഇങ്ങനെ !!!!

പ്രേമ കുറച്ച് ദിവസം റീൽസ് ചെയ്തില്ല.ഫോട്ടോസ്, വീഡിയോസ് എടുത്തില്ല. സിനിമ കണ്ടില്ല, സ്വപ്നം കണ്ടില്ല.

കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാസ്റ്റിങ്ങ് കോളിന് പോയിടത്ത് നിന്ന് അസോസിയേറ്റ് ഡയറക്ടർ വിളിച്ചു. സെലക്ടായിയെന്ന് പറഞ്ഞ്.

അപ്പോൾ പ്രേമ ഹോസ്പ്പിറ്റലിലാണ് . സുഗുണന് പ്രഷർ കൂടി അഡ്മിറ്റായി കിടക്കുന്ന സമയം.

വൈകീട്ട് തല ചുറ്റി വീഴുകയായിരുന്നു.

സുഗുണന്റെ പാട് കണ്ടപ്പോൾ പ്രേമ പേടിച്ചു. ഓട്ടോയിൽ കൊണ്ട് പോകുമ്പോൾ, ഹോസ്പ്പിറ്റൽ എത്തുമോന്ന് പ്രേമക്ക് സംശയമുണ്ടായി. ഓഡിഷന് പോയ കാര്യം സുഗുണന്റെ ചെവിയിൽ പറഞ്ഞു. സോറി പറഞ്ഞു.

പക്ഷെ സുഗുണൻ പുലർച്ചയോടെ ഉഷാറായി.

അസോസിയേറ്റ് വിളിച്ചപ്പോൾ പ്രേമ കാര്യം പറഞ്ഞു. അയാൾ നിർബന്ധിച്ച് നോക്കി. പ്രേമ ഇല്ലെന്ന് തന്നെ പറഞ്ഞു.

പക്ഷെ ആ മൊമന്റിൽ പ്രേമക്ക് സന്തോഷം തോന്നി. സങ്കടവും.

അതിന്റെ പിറ്റേ ഞായറാഴ്ച്ച രാത്രി പതിനൊന്നിന്, പ്രേമ സിനിമ കണ്ടിരിക്കുമ്പോൾ അയാൾ വീഡിയോ കോൾ വിളിച്ചു. രണ്ട് തവണ പ്രേമ എടുത്തില്ല.

മൂന്നാം തവണ എടുത്തു. ഒരു അണ്ടർവെയർ മാത്രമിട്ട്, നെഞ്ചത്തെ രോമങ്ങൾ തടവി ഒരു മോശം ചിരി ചിരിച്ച് അയാളുടെ സംസാരം കണ്ടപ്പോൾ പ്രേമ കോൾ കട്ടാക്കി. നമ്പർ ബ്ലോക്ക് ചെയ്തു. സുഗുണൻ പറഞ്ഞ കാര്യമാണ് പ്രേമക്ക് ഓർമ്മ വന്നത്.

പിറ്റേ ദിവസം ബസിലിരുന്ന് ഈ കാര്യം ദിവ്യയോട് പറഞ്ഞു.

ഉച്ച സമയത്ത്, ഭക്ഷണം കഴിച്ച് കഴിഞ്ഞിരിക്കുമ്പോൾ ദിവ്യ അയാളെ വിളിച്ചു. അയാളെ ഒരുപാട് തെറി വിളിച്ചു. കരഞ്ഞ് കൊണ്ട് ദിവ്യ ഫോൺ വെച്ചു.

പിന്നീട്, വിളിച്ച തെറികളോർത്ത് ദിവ്യയും പ്രേമയും സീനത്തും ചിരിച്ചു കുറെ.

പക്ഷെ കുറച്ച് ദിവസം പ്രേമ പിന്നെ റീൽസ് ചെയ്തില്ല. സിനിമ കണ്ടില്ല. സ്വപ്നം കണ്ടില്ല.

ഒരു ദിവസം ഉച്ച സമയത്ത് മുതലാളി കയറി വന്നു. പുതിയ പുസ്തകത്തിന്റെ ഓരോ കോപ്പി മൂന്ന് പേർക്കും കൊടുത്തു.

അതിന്റെ പ്രകാശനത്തിന് ഒരാഴ്ച്ചക്ക് ഷാർജയിൽ പോകാണെന്ന് പറഞ്ഞ്, മൂന്ന് പേർക്കും ജ്യൂസ് ഓർഡർ ചെയ്ത് മൂപ്പര് പോയി.

ബസിലിരുന്ന് പ്രേമ അതിലെ രണ്ട് കവിത വായിച്ചു. പിന്നെ പുറത്തേക്ക് നോക്കിയിരുന്ന് ആലോചന തുടങ്ങി. ഒരു കാര്യം മാത്രം.

കൈയിൽ കാശുണ്ടേൽ സ്വന്തമായി ബുക്കിറക്കാം, ഷാർജ പുസ്തകോത്സവത്തിൽ പോയി പ്രകാശനം നടത്താം.

എന്തുകൊണ്ട് തനിക്ക്, തന്നെക്കൊണ്ട് ഒപ്പിക്കാവുന്നത് വെച്ച്, സ്വന്തമായി ഡയറക്ട് ചെയ്ത്, നായികയായി അഭിനയിച്ച് ഒരു ഷോർട്ട് ഫിലിം ഇറക്കിക്കൂടാ?

വീട്ടിൽ പോയി കുറെ ആലോചിച്ചു. സുഗുണനോടും ദിവ്യയോടും പ്രിയയോടും മണിയോടും നാത്തൂനോടും ചിഞ്ചുട്ടനോടും സീനത്തിനോടും സംസാരിച്ചു.

എല്ലാവരും സപ്പോർട്ട് ചെയ്തു.

പിറ്റേന്ന് മുതൽ പ്രേമ ന്യൂസ് പേപ്പർ വായന റീസ്റ്റാർട്ട് ചെയ്തു. പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി.

യാത്രയിലും, പണിക്കിടയിലും, ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും കഥകൾ ആലോചിക്കാൻ തുടങ്ങി.

ബാക്കിയെല്ലാവരോടും കഥകൾ ചിന്തിക്കാൻ പറഞ്ഞു.

സുഗുണനും മണിയും ദിവ്യയും പ്രിയയും ചിഞ്ചുട്ടനും സീനത്തും നാത്തൂനും കഥകൾ പറഞ്ഞു. ഒന്നും പ്രേമക്ക് ഇഷ്ടായില്ല. ശ്രീലതയുടെ ബുക്കുകൾ വായിച്ചു. ഒരു കഥയും ഇഷ്ടായില്ല.

ഒരു ദിവസം രാത്രി ദിവ്യ വിളിച്ചു. ഒരു കഥ പറയാൻ തുടങ്ങി.

കൂടിയനായ ഒരു അച്ഛൻ. ഏഴ് വയസുകാരിയായ മകൾ. അച്ഛൻ എന്നും മദ്യപിച്ച് വരും. നിസ്സാര കാര്യങ്ങൾക്ക് അമ്മയുമായി വഴക്കിടും. അമ്മയെ അടിക്കും ചവിട്ടി താഴെയിട്ട് അടിക്കും. ഇടിക്കും. തടയാൻ ചെന്നാൽ മകളേയും അടിക്കും. രണ്ട് പേരേയും പുറത്താക്കി വാതിലടക്കും.

രാത്രി മൊത്തം രണ്ട് പേരും പുറത്തിരിക്കും. ഇടക്ക് പട്ടി കൂട്ടിൽ ഇരുത്തും രണ്ട് പേരേയും.

അങ്ങിനൊരു രാത്രി ഇതിലും ഭേദം മരിക്കുന്നതാണെന്ന് തോന്നി അമ്മക്ക്.

ഒരു രാതി, ഒരു വെട്ടുകത്തിയുമായി അമ്മ കാത്തിരുന്നു.

എന്തിന് മരിക്കണം. കൊല്ലാം.

മകൾ പഠിക്കുന്ന സമയം. അയാളുടെ കൂട്ടുകാരൻ ഫോൺ വിളിച്ചു.

ഭർത്താവ് വണ്ടിയിടിച്ച് മരണപ്പെട്ടുവെന്ന് അറിയിച്ചു. അവര് വെട്ടുകത്തി അടുക്കളയിൽ കൊണ്ട് വെച്ചു.

ദൈവങ്ങളുടെ ഫോട്ടോക്ക് മുന്നിൽ പോയി നിന്ന്, ദൈവങ്ങളോട് നന്ദി പറഞ്ഞു.

രണ്ട് കാര്യത്തിന്,

ഒന്ന് അയാളെ തീർത്ത് തന്നതിന്.

രണ്ട് താനായി തീർത്തിരുന്നുവെങ്കിൽ മകള് അനാഥയായേനേ. അങ്ങനെ സംഭവിപ്പിക്കാഞ്ഞതിന്.

എന്നിട്ട് അവര് മകളെ കെട്ടിപ്പിടിച്ച് കരഞ്ഞു. ചിരിച്ചു. കരഞ്ഞു.

കഥ കേട്ട് കഴിഞ്ഞപ്പോൾ പ്രേമ കരഞ്ഞു. എന്റെ മോളേന്ന് ദിവ്യയെ ഫോണിലൂടെ കെട്ടിപ്പിടിച്ചു.

ദിവ്യ അന്നേരം അമ്മയുടെ മടിയിൽ കിടന്ന് കരഞ്ഞ് കൊണ്ട്, കഥ പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു. അമ്മ ദിവ്യയുടെ തലയിൽ തലോടിക്കൊണ്ടിരിക്കുകയായിരുന്നു.

“ നമ്മള് പെണ്ണുങ്ങൾ സിനിമ ചെയ്യുമ്പോൾ എന്തിനാണ് ചേച്ചി പുറത്തേക്ക് നോക്കുന്നത് കഥകൾക്ക് വേണ്ടി. നമ്മുടെയൊക്കെ ജീവിതം എത്രയോ കഥകൾ കൊണ്ട് നിറഞ്ഞതാണ്.”

ദിവ്യയുടെ കഥ, അല്ല ജീവിതം പ്രേമ ചെറുസിനിമയാക്കാൻ തീരുമാനിച്ചു.

പ്രേമ ദിവ്യയുടെ അമ്മയുടെ റോൾ. ആങ്ങളയുടെ മൂത്ത കുട്ടി ദിവ്യയുടെ റോൾ. മണി ഭർത്താവിന്റെ റോൾ.

ചിഞ്ചുട്ടൻ ക്യാമറ ചെയ്യും. ചിഞ്ചുട്ടന്റെ സുഹൃത്തുക്കൾ മ്യൂസിക്കും എഡിറ്റിങ്ങും ചെയ്യും.

അവർക്ക് ഒന്നും കൊടുക്കണ്ട. അവര് ചെയ്തോളും എന്ന് പറഞ്ഞു ചിഞ്ചുട്ടൻ.

പക്ഷെ പണിയെടുക്കുന്ന എല്ലാവർക്കും നമ്മളെ കൊണ്ട് പറ്റുന്നത് എന്തേലും കൊടുക്കണം.

ചിഞ്ചുട്ടനും മണിക്കും ഉണ്ട് വേതനം.

അതിനുള്ള കുറച്ച് കാശ് കൊടുക്കാമെന്ന് സുഗുണനും ദിവ്യയും സീനത്തും പറഞ്ഞു.

ക്യാമറ വാടകക്ക് എടുക്കുന്നത് അന്വേഷിച്ചപ്പോൾ താങ്ങത്തില്ല മനസിലായി.

ആ ദിവസങ്ങളിൽ ഇടക്ക് ഒരു ദിവസം, യാദൃച്‌ഛികമായി ചിഞ്ചുട്ടന്റെ കൂട്ടുകാരന്റെ കൂട്ടുകാരന്റെ കൈയിൽ പഴയ മോഡൽ ഒരു ക്യാമറ വില്പനക്ക് ഉണ്ടെന്നറിഞ്ഞു.

ചിഞ്ചുട്ടനും പ്രേമയും ഷെയറിട്ട് അത് വാങ്ങി. പിണക്കം മാറിത്തുടങ്ങിയ ആങ്ങള അതിന് ചെറുതായി സഹായിച്ചു. മരുമകനും.

സീൻ ഒന്ന്.

പണി നടന്ന് കൊണ്ടിരിക്കുന്ന ഒരു വീട്ടിൽ ആർന്നു.

മണിയുടെ കഥാപാത്രം പണി കഴിഞ്ഞ്, കൂലി തിരക്കിട്ട് വാങ്ങി കള്ള് ഷാപ്പിലേക്ക് ഓടുന്ന സീൻ. അത് ഭംഗിയായി എടുത്തു. കുറെ തവണ മണിയെ കൊണ്ട് ചെയ്യിപ്പിച്ചു. പ്രേമക്ക് തൃപ്തി കിട്ടുന്ന വരെ.

രണ്ടാമത്തെ സീൻ ഷൂട്ട് കള്ളുഷാപ്പിൽ വെച്ചാർന്നു. ഷൂട്ട് ചെയ്യുന്നതിനിടയിൽ ക്യാമറ ഓഫായി. പിന്നെ ഓണായില്ല. പ്രേമ ചിഞ്ചുട്ടനെ കുറെ ചീത്ത വിളിച്ചു. ഉത്തരവാദിത്ത്വമില്ലായ്മയാണ് എന്നൊക്കെ പറഞ്ഞു.

എത്ര പണിയെടുത്തിട്ടും ക്യാമറ ഓണായില്ല. കടയിൽ കാണിച്ചിട്ടും കാര്യമുണ്ടായില്ല.

അടുത്ത വഴി എന്തെന്ന് എല്ലാവരും കൂടി പ്രേമയുടെ വീട്ടിൽ ഇരുന്ന് ആലോചിച്ചു.

നല്ലൊരു ഫോൺ, ഐ ഫോൺ പോലെയുള്ളത് കിട്ടിയാലും മതിയെന്ന് ചിഞ്ചുട്ടൻ പറഞ്ഞു.

മണി കണ്ടക്ടർ സതീഷിനെ വിളിച്ചു. സതീഷിന്റെ ലൈൻ മെഡിസിന് പഠിക്കുന്ന ഷെറിൻ, സ്ഥിരം യാത്രക്കാരി.

അവളുടെ കൈയിൽ ഐഫോണുണ്ട്.

അത് അന്വേഷിച്ചാണ് മണി വിളിച്ചത്. പക്ഷെ ആ ലൈൻ പൊട്ടിയിട്ടുണ്ടാർന്നു. സതീഷ് അത് പറഞ്ഞു.

വേറെ വഴിയുണ്ടോന്ന് നോക്കട്ടെ, കുറച്ച് കഴിഞ്ഞ് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു .

പ്രേമയുടെ വീട്ടിൽ പ്രേമ, സുഗുണൻ, ചിഞ്ചുട്ടൻ, നാത്തൂൻ, ആങ്ങള, സീനത്ത്, ദിവ്യ, മണി വട്ടത്തിൽ ഇരുന്ന് കട്ടൻ കുടിക്കുമ്പോൾ സതീഷിന്റെ കോൾ വന്നു.

ക്യാമറ മൂന്ന് ദിവസം വാടകക്ക് എടുക്കാനുള്ള കാശ് കുറച്ച് കണ്ടക്ടർമാരും ക്ലീനർമാരും ഡ്രൈവർമാരും ഷെയറിട്ട് കൊടുക്കാമെന്ന് പറഞ്ഞു. അവർക്കൊക്കെ മണിയുടെ മിമിക്രിയും അഭിനയമോഹവും അറിയാവുന്നതാണ്.

പിറ്റേ വെള്ളിയാഴ്ച്ച ഷൂട്ട് റീസ്റ്റാർട്ട് ചെയ്തു.

ഞായറാഴ്ചയായിരുന്നു  കുഞ്ഞിനൊപ്പമുള്ള ഷൂട്ട്.

വൈകീട്ട് വരാമെന്ന് പറഞ്ഞ സമയം ആയിട്ടും ആങ്ങളേയും കുട്ടിയേയും കാണാതെ ആയപ്പോൾ പ്രേമ വിളിച്ച് നോക്കി.

തനിക്കും അഭിനയിക്കണം അല്ലേൽ ചേച്ചിയും അഭിനയിക്കണ്ട എന്ന് പറഞ്ഞ് ചേച്ചിയെ അനിയത്തി വീട്ടിൽ പൂട്ടിയിട്ട് കീ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു.

ശരി, ഒരു മകൾക്ക് പകരം രണ്ട് മക്കളാക്കാം എന്ന തീരുമാനത്തിൽ രണ്ട് പേരേയും കൂട്ടി വരാൻ പ്രേമ പറഞ്ഞു.

നാല് ദിവസം കൊണ്ട് ഷൂട്ട് തീർന്നു.

രണ്ടാഴ്ച കൊണ്ട് എല്ലാവരുടേയും ഡബിങ്ങും നടന്നു.

പിന്നെ ഏഴ് ദിവസം കൊണ്ട് എഡിറ്റിങ്ങും മ്യൂസിക്കും ചെയ്തു.

അതിനൊക്കെ പിള്ളേരുടെ വീട്ടിൽ അവർക്കൊപ്പം പ്രേമയും ഇരുന്നു. പ്രേമക്ക് തൃപ്തിയാകുന്ന വരെ അവര് പണിയെടുത്തു

ഒരു ഞായറാഴ്ച കാലത്ത് “പ്രേമാ’സ് ഡ്രീംസ്” എന്ന യൂട്യൂബ്  ചാനലിൽ ചിഞ്ചുട്ടൻ ഷോർട്ട് ഫിലിം അപ്ലോഡ് ചെയ്തു.

വൈകീട്ട് സ്ത്രീ സംഘം മീറ്റിങ്ങിൽ ഇരിക്കുമ്പോൾ ഷോർട്ട് ഫിലിമിന് ഒരു ലൈക് വീണു. ഒരു കമന്റും.

  1. “ കണ്ടു. ഇഷ്ടായി. കുറച്ച് പിഴവുകൾ ഉണ്ടെങ്കിലും നല്ലൊരു വർക്ക്. അമ്മയായി അഭിനയിച്ച ചേച്ചി തകർത്തു. സൂപ്പർ. എല്ലാവർക്കും ആശംസകൾ”

Vineeth Valsala Vijayan

Post Views: 38
4
Vineeth Vijayan

Writer

3 Comments

  1. Neethu VR on December 26, 2023 2:44 PM

    മനസ്സ് നിറഞ്ഞു 🥰❤️

    Reply
  2. Sunandha Mahesh on December 26, 2023 2:38 PM

    വിശദത്തിലുള്ള എഴുത്ത്..
    നല്ല കഥ 👍

    Reply
  3. Nishiba M on December 26, 2023 2:25 PM

    മനോഹരം. ഒരു ആഗ്രഹസാഫല്യം. നന്നായി എഴുതി…

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.