Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജോണാപ്പി
അനുഭവം ഓർമ്മകൾ

ജോണാപ്പി

By VimithaDecember 23, 2023Updated:January 1, 20245 Comments8 Mins Read177 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു ഡിസംബർ മാസം ആണ് ആദ്യമായി അന്നാട്ടിലേക്ക് എത്തുന്നത്.

അവിടം എല്ലാം അത്ഭുതങ്ങൾ ആയിരുന്നു.

അന്ന് വരേയ്ക്കും പഞ്ചാര മണലിൽ മാത്രം ചവിട്ടി നടന്നിരുന്ന എനിക്ക് അന്നാട്ടിലെ ചെമ്മണൽ പോലും അത്ഭുതം ആയിരുന്നു. കുന്നുകളും കറുത്ത പാറക്കൂട്ടങ്ങളും തോടുകളും എന്തിനു ഇടതൂർന്നു നിൽക്കുന്ന മരങ്ങൾ പോലും എന്നിലെ ആറു വയസുകാരിക്ക് അതീവ ആകാംക്ഷ സൃഷ്ടിച്ചു,

ഏറെക്കുറെ ഒഴിഞ്ഞതു പോലുള്ള ഒരു നാൽക്കവല. അതാണ് അവിടുത്തെ ടൌൺ എന്ന് അച്ഛൻ പറഞ്ഞു. ബസാർ എന്ന നമ്മളും ബജാർ എന്ന് പ്രായം ഏറിയവരും വിളിക്കുന്ന പയ്യന്നൂർ ടൌൺ ആയിരുന്നു അന്നേരം എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. നിർത്താതെ ഓടുന്ന വണ്ടികളും ഇരുവശങ്ങളിലുമായി നിറയെ കടകളും പാതിരാത്രിക്ക് പോലും തിരക്നിക് നിറഞ്ഞ പയ്യന്നൂർ ടൗണുമായി ഈ ടൗണിനെ താരതമ്യം ചെയ്യാൻ പോലും മനസ് അനുവദിച്ചില്ല.

അച്ഛന്റെ കൂടെ മുന്നോട് നടന്നു. കറുത്ത റോഡിലൂടെ കയറ്റം കയറണം. വലതു വശത്തായി ഒരു കുരിശു പള്ളി. നട്ടുച്ചക്കും അത്യവശ്യം നല്ല തണുപ്പ്. എങ്ങും ക്രിസ്റ്മസിന്റ ഒരുക്കങ്ങൾ.

” ഏച്ചി അത് നോക്കിയേ.. എത്ര വലിയ പാറ.

ഒരു കെട്ടിടത്തേക്കാൾ ഉയരമുള്ള വലിയൊരു പറയിലേക്ക് കൈ ചൂണ്ടി ഞാൻ വായ പിളർന്നു.

അതാണ് ആനപ്പാറ.

അച്ഛൻ വെറുതെ പറഞ്ഞത് ആണെങ്കിലും തുളുവന്നൂർ അമ്പലത്തിൽ എഴുന്നള്ളിപ്പിന് വരാറുള്ള ആനകളെക്കാൾ വലുത് ആണ് ആ പാറ എന്ന് തോന്നി

“എക്സ്ചേഞ്ച് ഏടയാ? ?

തൊട്ടു മുന്നിൽ ഒരാൾക്ക് മാത്രം കഷ്ടിച്ച് കയറാൻ പാകത്തിൽ ഉള്ള ഒരു കയറ്റം നോക്കി കൈ ചൂണ്ടിക്കൊണ്ട് അച്ഛൻ സംശയത്തോടെ നമ്മളെ എല്ലാവരേയും നോക്കി.

ഇളകി തെറ്റി വീഴാൻ തയ്യറായി നിൽക്കുന്ന കുഞ്ഞുകല്ലുകളും പിക്കാസ് കൊണ്ട് ആരോ വെട്ടി നിർത്തിയ വഴി എന്ന പറയാൻ പറ്റാത്ത തരം ഊടിലൂടെ നമ്മൾ എങ്ങനെ ഒക്കെയോ കയറി മുകളിൽ എത്തി.

നേരെ എക്സ്ചേഞ്ച് മുറ്റത്ത്. ഇനി ഇവിടെയാണ് പത്ത് ദിവസം. ഇനിയുള്ള പല അവധികളും.

എന്തൊരു ഭംഗി ആണ് ഇവിടം.

ഒരു വീട് പോലെ. ഒരു നില കോൺക്രീട്ട കെട്ടിടം.

ചന്ദന നിറത്തിലുള്ള വാതിൽ അച്ഛൻ ചാവി ഉപയോഗിച്ച് തുറന്നു. ചെറിയ മുറ്റത്ത് ഒരു വലിയ പനിനീർ ചെടി അതിൽ നിറയെ ഇളംനിറമുളള റോസാപ്പൂക്കൾ. അരികിലായി ഒരുപാട് ചെടികൾ വേറെയും. ഉരുളൻ കല്ലുകൾ കൊണ്ട് അതിനു തടം വെച്ചിരിക്കുന്നു. മുറ്റത്തിന് മറുവശത്തായി ഒരുപാട് കവുങ്ങുകൾ, മൂവാണ്ടൻ മാവ്. ദൂരെ ദൂരെ അങ്ങ് ഒരുപാട് ദൂരെ ഒരു വലിയ കുന്ന്. മരങ്ങളുടെ പച്ച നിറം കൊണ്ട് കരുത്തിരിക്കുന്ന കുന്ന് – ജോസ്‌ഗിരി

പിന്നീടുള്ള ദിവസങ്ങളിൽ ഒരുപാട് സന്ദർശകർ വന്നു പോയി. അച്ഛന്റെ സുഹൃത്തുക്കൾ.

അച്ഛൻ മാത്രമാണ് ആ എക്സ്ചേഞ്ചിൽ ഉള്ളത്. കേബിൾ കണക്ഷന് വേണ്ടി താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ചിലർ രാവിലെ വന്നു വൈകിട്ട് പോകും. ഇടക്ക് ചില മേലുദ്യോഗസ്ഥരും.

വരുന്നവർക്ക് ഒക്കെയും സ്വന്തം വീട്ടിലേക്ക് വരുന്നത് പോലെ ഒരു അനുഭവം ആണെന്ന് തോന്നുന്നു അവിടെ. എക്സ്ചേഞ്ച് തന്നെ ഒരു വീട് വാടകക്ക് എടുത്താണ് അന്നേരം അവിടെ പ്രവർത്തിച്ചിരുന്നത്..

തൊട്ടടുത്ത വീട്ടിലെ ചേച്ചിമാർ വരും പകൽ നമ്മുടെ കൂടെ കളിക്കാൻ.

വൈകിട്ട് ആകുമ്പോൾ അവിടം കോടമഞ്ഞ് ഇറങ്ങും. പിന്നെ തൊട്ടടുത്ത് നിൽക്കുന്ന ആളെ പോലും കാണാൻ കഴിയില്ല

ആദ്യമായി കോട കണ്ടത് എനിക്കിനും ഓർമ ഉണ്ട്. അഞ്ച് മണിയോട് അടുത്ത സമയം. മുറ്റത്ത് കൊത്തങ്കല്ലു കളിക്കുകയായിരുന്നു നമ്മൾ. പെട്ടെന്ന് മുന്നിൽ പുക പോലെ വെളുത്ത എന്തോ വന്നു മൂടുന്നു. അമ്മയുടെ അടുത്ത് പോയി ആരോ തീ ഇട്ടിട്ടുണ്ട് പുറത്ത് നിറയെ പുക എന്ന് പറഞ്ഞു. അമ്മയാണ് പറഞ്ഞത് അത് കോടമഞ്ഞ് ആണെന്ന്.

പിന്നീട് മറ്റൊരു വേനൽക്കാലത്തു ആലിപ്പഴം വീണപ്പോൾ കല്ല് വീഴുന്നു എന്ന് പറഞ്ഞ് കാറി കൂവിയിട്ടുണ്ട്. സൂക്ഷിച്ചു നോക്കുമ്പോൾ വീണ കല്ലുകൾ ഒക്കെയും ചൂടുള്ള നിലത്തു നിന്ന് ഉരുകി വെള്ളം ആകുന്നു. ‘ഇതാരാപ്പ ഐസ് കട്ട എറിയാൻ എന്ന് ആലോചിക്കുമ്പോൾ ‘അമ്മ തന്നെ പറഞ്ഞു ആലിപ്പഴം ആണെന്ന്.

അങ്ങനെ അന്ന് വരേയ്ക്കും കാണാത്ത ഒരുപാട് കാഴ്ചകളുടെ തുടക്കം ആയിരുന്നു ആ നാട്.

എല്ലാ ദിവസവും രാത്രി ജോണാപ്പി വരും. വരുമ്പോൾ കൈയിൽ ഒരു കുപ്പിയും കാണും. പാലാവയലിൽ നിന്ന് എത്തിക്കുന്ന വാറ്റു ചാരായതിന്റെ കുപ്പി ആണ്.

അച്ഛൻ എന്നെ ‘ബ്ലാക്കി’ എന്ന് വിളിക്കുന്നത് കേട്ടിട്ട് കള്ളു കുടിച്ചു വഴങ്ങാത്ത നാക്ക് കൊണ്ട് ‘പ്ലാക്കി’ എന്നാണ് എന്നെ വിളിക്കാറ്. എന്റെ മോളും ഇത് പോലെ തന്നെയാണ്. പ്ലാക്കി കൊച്ച് എന്ന് ആദ്യകാലങ്ങളിൽ ഇടക്കിടെ പറയാറുണ്ട്.

എക്സ്ചേഞ്ച് ഇറങ്ങി ടൗണിലേക്ക് നടക്കുമ്പോൾ ആദ്യത്തെ വളവിൽ വലതു വശത്തായി കാണുന്ന നാല് കാലു നാട്ടി പനയോല മേഞ്ഞ ചാപ്പയിൽ (കുടിൽ) ആണ് ജോണാപ്പിയുടെ ആല. കൊല്ലപണി ആണ്. ജോണാപ്പി രാത്രീ ഉറങ്ങുന്നതും ആ ചാപ്പയിൽ തന്നെ ആണ്.

“ക്രിസ്ത്യാനികൾ കൊല്ലപ്പണി എടുക്കുമോ? അത് ഹിന്ദുക്കൾ അല്ലെ ചെയ്യേണ്ടത്?”

അതും എനിക്ക് അത്ഭുതം ആയിരുന്നു. കാരണം ഞാൻ അന്ന് വരേക്കും കണ്ട ക്രിസ്ത്യാനികൾ മുഴുവൻ ടീച്ചർമാർ ആയിരുന്നു. അവര് പയ്യന്നൂർ ഗവർമെന്റ് ആശുപത്രിയുടെ പിന്നിലുള്ള വലിയ പള്ളിയിൽ ഞായറാഴ്ചകളിൽ പോയി പ്രാർത്ഥിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഒന്ന് രണ്ട പ്രാവശ്യം ഹരിദാസ് ഡോക്ടറുടെ വീട്ടിലേക്ക് പനി കാണിക്കാൻ പോയപ്പോൾ ആ പള്ളി കണ്ടിട്ടുണ്ട്. പിന്നൊരു പള്ളി ഉള്ളത് മിഷൻ സ്‌കൂളിന്റെ പിറകിൽ ആണ്. സി എസ് ഐ മിഷന്റെ പള്ളി.

” എല്ലാ പണിയും എല്ലാർക്കും എടുക്കാ “

അമ്മാമ പറഞ്ഞിട്ടുണ്ടാല്ലോ കൊല്ലപ്പണി എടുക്കാൻ നല്ല ആരോഗ്യം വേണം എന്ന്. ഇരുമ്പ് തല്ലി ഉടച്ച് ആണ് കൊല്ലൻമാർ ആയുധങ്ങൾ ഉണ്ടാക്കുന്നതെന്ന്.

ഇത്തിരിപ്പോന്ന ജോണാപ്പി എങ്ങനെയാ അത്രേം കഷ്ടപ്പാട് ഉള്ള പണികൾ ചെയുന്നത്. നടു വളഞ്ഞ എണീറ്റ് നില്ക്കാൻ ഉള്ള ആരോഗ്യം പോലും ഇല്ലത്ത ഒരു മനുഷ്യൻ.

ജോണാപ്പിയുടെ വീട് എന്നും അതിശയം ആയിരുന്നു. ഒഴിഞ്ഞ പറമ്പ് ആയിരുന്നു അത്. റോഡിൽ നിന്നും അതിരിലായി ഉരുളൻ കല്ല് കൊണ്ടുള്ള കയ്യാല ഉണ്ട്. അത് ചാടി ഇറങ്ങി വേണം അവിടേക്ക് എത്താൻ. ചാപ്പക്ക് ചുറ്റിലും ചെറുതും വലുതുമായ വെളുത്ത ചെളി പിടിച്ച ഉരുളൻ കല്ലുകൾ ആണ്. പകുതി മാത്രം വളർച്ച എത്തിയ കുറെ റബ്ബർ മരങ്ങൾ കാണാം.

‘ചേച്ചിക്ക് ഞാൻ ഒരു സാധനം കൊണ്ട് വന്നിട്ടുണ്ട് ‘ എന്ന് പറഞ്ഞ് ഒരു ദിവസം അമ്മക്ക് ഒരു കത്തി കൊണ്ട് കൊടുത്തു. അന്ന് വരേക്കും അരിവാൾ പോലെയുള്ള കറികത്തി മാത്രം ആയിരുന്നു നമ്മുടെ വീട്ടിൽ ഉപയോഗിച്ചുരുന്നത്.

‘ആഹാ ! ചേട്ടന്മാരുടെ കത്തി. ഈനോണ്ട് എനിക്ക് മുറിക്കാൻ ആകുമോ എന്ന് നോക്കട്ടെ.’ എന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി. ചേട്ടന്മാർ എന്നത് നമ്മൾ ക്രിസ്ത്യാനികളെ പറയുന്ന പേരാണ്. അന്നാട്ടിൽ ക്രിസ്ത്യാനികൾ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ എന്നതും ഓർക്കുന്നു. ഒരുപാട് ക്രിസ്ത്യൻ പള്ളികളും.

അമ്മമ്മയുടെ വീട്ടിലെ കത്തിയെ പോലെ ‘റ’ ആകൃതി അല്ലാത്ത വലിയ കൊക്ക് ഇല്ലാത്ത പരന്ന ഒരു കത്തി. അന്ന് തൊട്ട് അമ്മ അങ്ങനത്തെ കത്തിമാത്രമേ വീട്ടിൽ ഉപയോഗിച്ചിട്ടുള്ളു, എനിക്കും പിച്ചാത്തിയും ചേട്ടന്മാരുടെ കത്തിയും അല്ലാതെ അമ്മമ്മയുടെ വീട്ടിലെ പോലത്തെ കറിക്കത്തി ഉപയോഗിച്ച് മുറിക്കാൻ അറിയില്ല. അത് കാൽപാദം കൊണ്ട് നിലത്തു അമർത്തി പിടിച്ച് മുറിക്കേണ്ടുന്ന കത്തി ആണ്. അമ്മമ്മക്ക് നമ്മളുടെ കത്തി കൊണ്ട് മുറിക്കാൻ ആകില്ല. കത്തി കാണില്ല എന്നാണ് പറയുക. അത്രക്ക് നേരിയത് ആണ് അതിന്റെ വായ.

എല്ലാ ദിവസവും വൈകുന്നേരം ജോണാപ്പിയുടെ വരവും കാത്ത് നമ്മൾ മുറ്റത്തിന്റ അറ്റത്ത് പോയി നില്കും. അവിടെ നിന്ന് നോക്കിയാൽ ജോണാപ്പിയുടെ ചാപ്പ കാണാം. പണി കഴിഞ്ഞു തോട്ടിൽ പോയി കുളിച്ച് നല്ല കുപ്പായവും ഇട്ട് ജോണാപ്പി എക്സ്‌ചേഞ്ചിലേക്ക് വരും. പിന്നെ കുറച്ചധിക സമയം നമ്മളുടെ കൂടെ കൊത്തങ്കല്ലു കളിയ്ക്കാൻ ഇരിക്കും, അല്ലെങ്കിൽ ഏണിയും പാമ്പും. ചില ദിവസങ്ങളിൽ അമ്മ വായിക്കാൻ കൊണ്ട് വെക്കുന്ന മനോരമയോ മംഗളമോ എടുത്തു വായിക്കും.

ജോണാപ്പിയുടെ കുടുംബം താബോർ ആണ് താമസം. ഒരു മോൾ ഉണ്ടെന്നേ എനിക്ക്   ഓർമ  ഉള്ളു. ഇളയമോള് അദ്ദേഹത്തിന് അല്പം പ്രിയപ്പെട്ടത് ആണെന്ന് തോന്നുന്നു. മറ്റു കുട്ടികളെ പറ്റി പറഞ്ഞത് ഓർക്കുന്നെ ഇല്ല.

ചില ദിവസങ്ങളിൽ ജോണാപ്പി വീട്ടിലേക്ക് പോകും. അന്ന് നമ്മളുടെ കൂടെ കളിയ്ക്കാൻ കാണില്ല. വീട്ടിലേക്ക് പോകുകയാണെന്ന് പറയാൻ വരും. അച്ഛൻ ഇല്ലെങ്കിൽ ചേട്ടനോട് പറഞ്ഞേക്ക് എന്ന് പറഞ്ഞിട്ട് പോകും. അന്നാട്ടിൽ എല്ലാവരും അച്ഛനെ ചേട്ടൻ എന്നാണ് വിളിക്കുന്നത്. സാർ എന്ന വിളി ഒട്ടും ജനകീയം അല്ലാത്ത കാലം ആണ്. ബഹുമാനം കൊണ്ട് വിളിക്കുന്നത് ആയിരിക്കും. അച്ഛന്റെ ഇരട്ടി പ്രായം ഉള്ള ആളും അച്ഛനെ ചേട്ടാ എന്നാണ് വിളിക്കുക. അമ്മയെ ചേച്ചി എന്നും. ( ഈ ചേട്ടൻ / ചേച്ചി വിളി പോലും നമ്മൾ ആദ്യമായി കേൾക്കുന്നത് അവിടെ നിന്നാണ്. നമുക്ക് ഏട്ടൻ/ ഏച്ചി എന്നാണല്ലോ)

ചില രാത്രികളിൽ ഏറെ വൈകിയിട്ടും അച്ഛന്റെ കൂടെ ജോണാപ്പി ഇരുന്ന് സംസാരിക്കും. വലിയ ശബ്ദത്തിൽ ആണ് അദ്ദേഹം സംസാരിക്കുക.

ജോണാപ്പി അല്ലെങ്കിൽ മറ്റാരെങ്കിലും പാലാവയലിൽ നിന്ന് കുപ്പി എത്തിക്കും. ചേട്ടന് ഒരു സാധനം ഉണ്ട് എന്ന് പറഞ്ഞാണ് കുപ്പി എത്തിക്കുന്നത്. കുപ്പിയുടെ കൂടെ അവരുടെ വീട്ടിൽ ഉണ്ടാക്കുന്ന മോരോ ചക്കയോ വാട്ടുകാപ്പയോ അങ്ങനെ പലതും എത്തും. ഞായറാഴ്ചകളിൽ പള്ളി കഴിഞ്ഞു പോകുന്ന വഴിക്ക് ആണെങ്കിൽ താഴെ നിന്ന് കശാപ്പ് ചെയുന്ന പോത്തോ പന്നിയോ കൂടെ കാണും. ഈ എത്തിക്കുന്ന കുപ്പിയുടെ അടപ്പ് തുറന്ന് ഞാൻ മണപ്പിക്കും. കുപ്പിക്ക് അകത്തെ ദ്രാവകം മദ്യം ആണെന്ന് മാത്രമേ എനിക്ക് അറിയൂ. പക്ഷെ അതിന്റെ മണം എനിക്ക് വലിയ ഇഷ്ടം ആയിരുന്നു.

ജോണാപ്പി കാര്യമായി യാതൊനും കൊണ്ട് വരാറില്ല. പക്ഷെ ജോണാപ്പിയുടെ  വരവ് കാത്ത് എല്ലാ വൈകുന്നേരവും നമ്മൾ നിന്നു.

ഒരിക്കൽ ജീവിതത്തിൽ ആദ്യമായി ഒരു ക്രിസ്മസ് കരോൾ കണ്ടത് അവിടെ വെച്ചാണ്. ഉറക്കം പിടിച്ചു വന്ന നമ്മളെ വിളിച്ച് എണീപ്പിച്ചു പുറത്തേക്ക് കൊണ്ട് പോയി ഉണ്ണിയേശുവിനെ കാണിച്ചു തന്നു. ആൾക്കാരെ കണ്ട നമ്മൾ പകച്ചു പോയിരുന്നു.

ജോണാപ്പി അടുത്ത് വന്ന് അത് ഉണ്ണിയേശു ആണ് മുത്തം കൊടുക്കണം എന്ന് പറഞ്ഞുകൊണ്ട് താലത്തിൽ വെച്ചിരുന്ന ഉണ്ണിയേശുവിനെ മുഖത്തേക്ക് അടുപ്പിച്ചു തന്നു. അന്നായിരുന്നു ജീവിതത്തിൽ ആദ്യമായി ഒരു ക്രിസ്മസ് കരോൾ കാണുന്നത്. അറിയാത്ത കുറേപ്പേരെ അടുത്ത് കണ്ട, പൊതുവെ ആൾക്കൂട്ടം ഇഷ്ടം അല്ലാതിരുന്ന നമ്മൾ കരച്ചിൽ തുടങ്ങി. ചുണ്ടിനോട് അടുപ്പിച്ച ഉണ്ണിയേശുവിനെ കൈ കൊണ്ട് തട്ടി മാറ്റാൻ ശ്രമിച്ചു. ബാൻഡ് മേളവും ആൾക്കാരും പോയപ്പോൾ ജോണാപ്പി വന്നിട്ടു കുട്ടികൾക്ക് എന്താ പറ്റിയത് എന്ന ചോദിച്ചു. ഉറക്കപ്പിച്ചിന്റെ ആണെന്ന് പറഞ്ഞിട്ടും ജോണാപ്പിക്ക് സമാധാനം ഇല്ലാത്ത പോലെ.

” എന്റെ ജീവനും നിന്റെ ജീവനും രണ്ടു കൈവഴി ആയിരുന്നു.. യാത്ര വേറെ വേറെ ആയിരുന്നു.”

വാറ്റു ചാരായം നല്ലോണം തലക്ക് പിടിക്കുന്ന ദിവസം ജോണാപ്പി പാടിക്കൊണ്ട് ഇരിക്കും. ഇന്നും ഇടയ്ക്കിടെ ഞാൻ ഇത് മൂളാറുണ്ട്.

രാത്രീ ഒരുപാട് വൈകി മദ്യപിച്ചു ആടി ആടി പോകുന്ന സമയങ്ങളിൽ ” സമയമാം രഥത്തിൽ ഞാൻ ” പാടിക്കൊണ്ട് ആണ് പോകുക.

“പാവംപ്പാ ” എന്ന അമ്മയുടെ ദീർഘ നിശ്വാസത്തിൽ ജോണാപ്പി എങ്ങനെയാ റോട്ടിലേക്കുള്ള ഇറക്കം ഇറങ്ങുക എന്ന സംശയത്തിൽ ആയിരിക്കും ഞാൻ. ജോണാപ്പിക്ക് ഇവിടെ കിടന്നൂടെ. രാവിലെ എണീറ്റ് പോയാൽ പോരെ. എന്നാൽ അത് ഒരിക്കലും അച്ഛനോട് പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. മഴയും വെയിലും മഞ്ഞും വകവെക്കാതെ ജോണാപ്പി ആ ചാപ്പയിൽ തന്നെ രാത്രികളിൽ കിടന്നുറങ്ങി.

ഒരു ദിവസം എന്തോ കാര്യമായി ഒപ്പിച്ചു വെച്ചതിനു അച്ഛൻ എന്നെ അടിക്കുമ്പോൾ ആയിരുന്നു ജോണാപ്പി കയറി വന്നത്. അച്ഛൻ പൊതുവെ നമ്മളെ അടിക്കാറില്ല. അമ്മയ്ക്ക് ആണെങ്കിൽ സംസാരത്തിനേക്കാൾ കൂടുതൽ അടി ആയിരുന്നു. അച്ഛന്റെ ഒരു അടിക്ക് ആയിരം അടിയുടെ ശക്തി ആയിരിക്കും. അടി കൊണ്ട് അലറി കരയുന്നത് കണ്ട ജോണാപ്പി അച്ഛനെ തടഞ്ഞു.

“മക്കളെ അടിക്കാൻ പാടില്ല ചേട്ടാ. അവരുടെ മനസിനെ വിഷമിപ്പിക്കാൻ പാടില്ല”

അച്ഛൻ അത് കേട്ടിട്ടോ എന്തോ ഇറങ്ങി പോയി. കുറെ സമയത്തേക്ക് ഞാൻ ഏങ്ങി കരയുകയായിരുന്നു. സ്ഥിരം പറയാറുള്ള പല തമാശകൾ ജോണാപ്പി പറഞ്ഞുവെങ്കിലും അതൊന്നും എന്നെ ആശ്വസിപ്പിക്കാൻ പാകത്തിൽ ഉള്ളത് ആയിരുന്നില്ല. പാട്ട് പാടിയിട്ട് കൂടെ പാടിക്കാൻ നോക്കി. അതിനും ഞാൻ നിന്നില്ല.

അടിയുടെ സങ്കടം മാത്രം അല്ല ജോണാപ്പി ധരിച്ചിരുന്ന വസ്ത്രവും എന്നെ കൂടുതൽ വിഷമിപ്പിച്ചു, വെള്ള മുണ്ടും വെള്ള ഷർട്ടും. ജോണാപ്പി താബോറിലെ വീട്ടിലേക്ക് പോകുമ്പോൽ മാത്രം ധരിക്കുന്ന വസ്ത്രങ്ങൾ ആണ് അത്.

വീട്ടിലേക്ക് പോകുന്നത് പറയാൻ വന്നത് ആണ്. എന്റെ കരച്ചിൽ കണ്ടിട്ട് ആൾക്ക് പോകാനും കഴിയുന്നില്ല. അമ്മ എന്തൊക്കെയോ പറഞ്ഞു അദ്ദേഹത്തെ പറഞ്ഞു വിട്ടു.

സാധാരണ വീട്ടിലേക്ക് പോയാൽ വൈകിട്ടോ പിറ്റേന്നു അതിരാവിലെയോ എത്താറുള്ള ജോണാപ്പി രണ്ടു ദിവസം ആയിട്ടും വന്നിട്ടില്ല.

നമ്മൾ ആണേൽ വക്കേഷൻ കഴിഞ്ഞ പയ്യന്നൂരേക്ക് തിരിച്ചു പോകാനും ആയി.

അപ്രാവശ്യത്തെ തിരിച്ചു വരവിൽ ബസ് കയറാൻ വേണ്ടി ടൗണിലേക്ക് നടക്കുമ്പോൾ ചാപ്പയുടെ മുന്നിൽ നിന്ന് യാത്ര പറയാൻ ജോണാപ്പി ഉണ്ടായിരുന്നില്ല.

പിന്നീട് അച്ഛന് ട്രാൻസ്ഫർ കിട്ടി മറ്റൊരു സ്ഥലത്തേക്ക് മാറി. അതോടെ വെക്കേഷൻ സമയത് അച്ഛന്റെ അടുത്തേക്ക് പോകുന്നത് ഏറെക്കുറെ കുറഞ്ഞു. നമ്മളും വലുതായി. പിന്നീട് അച്ഛൻ ഇടക്കൊക്കെ ജോണാപ്പിയെ കണ്ടിരുന്നു എന്നും കാണുമ്പോഴൊക്കെ ‘പ്ലാക്കി’യെ പറ്റി ചോദിച്ചിരുന്നു എന്നും അച്ഛൻ പറഞ്ഞിട്ടുണ്ട്. പ്ലാക്കി ഒക്കെ ഒരുപാട് വലുത് ആയിക്കാണും അല്ലെ എന്ന ഒരിക്കൽ അച്ഛനോട് ചോദിച്ചെന്ന് അച്ഛൻ പറഞ്ഞത് ഓർക്കുന്നുണ്ട് ഞാൻ. ആ ആറുവയസുകാരി അപ്പോഴേക്കും ഡിഗ്രി വിദ്യാർത്ഥിനി ആയിരുന്നു. കൊത്തങ്കല്ലുകളെ തിരിഞ്ഞു പോലും നോക്കാത്തവിധം ബാല്യം കടന്നു പോയിരുന്നു

ഒരു ദിവസം രാത്രീ ഡ്യൂട്ടി കഴിഞ്ഞു വന്ന അച്ഛൻ അമ്മയോട് പറഞ്ഞത് ആണ് ജോണാപ്പിയെ പറ്റി വീട്ടിൽ അവസാനമായി സംസാരിക്കുന്നത്.

” ജോണാപ്പി മരിച്ചു “

കാലം ഒരുപാട് മാറിയതിന്റെ ആണോ എന്നറിയില്ല എന്നിലെ കൊച്ചു കുഞ്ഞ് വളർന്നു. ഒരുപാട് വലുതായതിന്റെ ആണോ എന്നും അറിയില്ല, മരണം എന്നത് സാധാരണ വാർത്തകൾ പോലെ കേട്ട് പോയി. എങ്കിലും ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപേ മാത്രം കണ്ട ആ കുഞ്ഞു മനുഷ്യന്റെ മുഖം ഇന്നും മനസ്സിൽ ഉണ്ട്. ചെറുതായി കുനിഞ്ഞ ആ ശരീരം വെച്ച് എക്സ്ചേഞ്ചു മുറ്റത്തു നിൽക്കുന്ന നമ്മളോടു ഉച്ചത്തിൽ സംസാരിച്ചു കൊണ്ട് റോഡ് കയറി വരുന്ന ജോണാപ്പി. അദ്ദേഹത്തെ വെളുത്ത വസ്ത്രത്തിൽ കാണാൻ ഞാൻ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.

“ജോണാപ്പി എങ്ങനെയാ മരിച്ചത് ?”

“ചാപ്പയിൽ മരിച്ചു കിടക്കുകയായിരുന്നു. നാട്ടുകാർ ആണ് കണ്ടത്”

കുറെയേറെ വർഷങ്ങൾക്ക് ശേഷം, ആ നാടിനെ കുറിച്ച് എഫ്ബിയിൽ ഒരിക്കൽ എഴുതിയപ്പോൾ ആ നാട്ടിലെ ഒരാൾ ആണ് ചോദിച്ചത് “ജോണാപ്പി മരിച്ചത് അറിഞ്ഞിരുന്നില്ലേ ?”

അറിഞ്ഞിരുന്നു. പക്ഷെ ചില മരണങ്ങൾ അറിയാത്തതും അറിഞ്ഞത് അറിയാത്തത് പോലെ ഇരിക്കാനും ആണ് ഞാൻ ഇഷ്ടപ്പെടുന്നത്.

ജോണാപ്പിയോട് വല്ലാത്തൊരു അടുപ്പം ഉണ്ടായിരുന്നു. ഇത് എഴുതുമ്പോൾ എന്റെ കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുകയാണ്. ചില മനുഷ്യർ അവർ അത്രത്തോളം മനസിനെ തൊട്ട് കൊണ്ടേ ഇരിക്കും..

ജോണാപ്പിയുടെ ചാപ്പ ഇരുന്നിടം ഇപ്പോൾ വലിയ റബ്ബർ തോട്ടം ആയിക്കാണും അല്ലേ.

ഇപ്പോഴും യൂട്യൂബിൽ ജോണാപ്പി സ്ഥിരമായി പാടാറുള്ള പാട്ട് യൂട്യൂബിൽ പ്ലേയ് ചെയുന്നുണ്ട്

“എന്റെ ജീവനും നിന്റെ ജീവനും രണ്ടു കൈവഴി ആയിരുന്നു.. യാത്ര വേറെ വേറെ ആയിരുന്നു.”

ചിത്രം : ഗൂഗിൾ

Post Views: 44
4
Vimitha

5 Comments

  1. Joyce Varghese on January 1, 2024 6:29 AM

    മനോഹരം 👌
    ജോണാപ്പിയും മനസ്സിൽ നല്ല ഓർമയായി കയറിക്കൂടി.
    👍😍

    Reply
  2. Sreeja Ajith on December 26, 2023 3:48 PM

    നല്ലെഴുത്ത് ❤️

    Reply
  3. Neethi Balagopal on December 25, 2023 9:20 PM

    മനോഹരമായ ഓർമ്മക്കുറിപ്പ്.. ജോണാപ്പി മനസ്സിലിടം നേടി😍

    Reply
  4. Sunandha Mahesh on December 25, 2023 3:44 PM

    വിമി 😔😔

    മനസ്സിൽ എക്കാലവും ജീവിക്കുന്ന ചിലർ..

    Reply
    • Neethi Balagopal on December 25, 2023 9:20 PM

      മനോഹരമായ ഓർമ്മക്കുറിപ്പ്.. ജോണാപ്പി മനസ്സിലിടം നേടി😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.