Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചൂഷണത്തിനായി മാത്രം മാതൃത്വത്തെ മഹത്വവൽക്കരിക്കരുത്….
അനുഭവം ആരോഗ്യം ഓർമ്മകൾ ഗർഭം ജീവിതം ജോലി പാരന്റിങ് പ്രസവം മാനസികാരോഗ്യം വിവാഹം സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ചൂഷണത്തിനായി മാത്രം മാതൃത്വത്തെ മഹത്വവൽക്കരിക്കരുത്….

By Aswathy Joy ArakkalJanuary 5, 2024Updated:January 10, 20242 Comments6 Mins Read117 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭൂമിയോളം ക്ഷമയുള്ള, വാത്സല്യത്തിന്റെ നിറകുടമായ, ത്യാഗത്തിന്റെ പര്യായമായ, സ്വാർത്ഥത എന്തെന്ന് അറിയാത്ത ദേവതയാണല്ലോ നമ്മളെല്ലാം കേട്ടും, പറഞ്ഞും, പഠിച്ചും വളർന്ന അമ്മ.

തീർച്ചയായും “അമ്മ” എന്ന വാക്കും പദവിയും ബഹുമാനം അർഹിക്കുന്നു. അതായത് നമ്മൾ അല്പം സാഹിത്യപരമായി പറയും അല്ലെങ്കിൽ സത്യവുമാണ് “അമ്മ കുഞ്ഞിനെ ഗർഭപാത്രത്തിൽ ചുമക്കുമ്പോൾ അച്ഛൻ ഹൃദയത്തിലാണ് തന്റെ കുഞ്ഞിനെ ചുമക്കുന്നത്” എന്ന്. പക്ഷെ സത്യമെന്തെന്നാൽ ഹൃദയത്തിൽ ചുമക്കുന്ന അച്ഛനെക്കാൾ ശരീരത്തിലും മനസ്സിലും ഒരുപോലെ കുഞ്ഞിനെ വഹിക്കുന്ന അമ്മ എന്നും ഒരുപടി മുകളിൽ തന്നെ നിൽക്കുന്നു. അല്പം കൂടി വിശദീകരിച്ചാൽ ബയോളജിക്കൽ ആയി മാത്രം നോക്കുകയാണ് എങ്കിൽപ്പോലും ഒരു ബീജം ഒരാണിനെ അച്ഛൻ പദവിയ്ക്ക് അർഹൻ ആക്കുന്നുണ്ട് പലപ്പോഴും. പക്ഷെ ഒരു പെണ്ണ് ഒരു ജീവനെ ഭൂമിയിൽ എത്തിയ്ക്കാൻ എടുക്കുന്ന കഷ്ടപ്പാട് ഒരുപാട് വലുതാണ്. എല്ലാ മാസവും വരുന്ന രക്തചാലുകൾ നിലച്ച് ഒരു ജീവന്റെ തുടിപ്പ് ഗർഭപാത്രത്തിൽ ഉരുവാകുമ്പോൾ തൊട്ട് ശാരീരികമായും മാനസികമായും അവൾ ഒരുപാട് ബുദ്ധിമുട്ടി തുടങ്ങുന്നുണ്ട്.

ക്ഷീണവും ശർദ്ദിയും ഗ്യാസ്ട്രിക് പ്രോബ്ലെംസും തുടങ്ങി വയറു വീർത്തു വരുമ്പോൾ ഉള്ള നടുവേദനയും കാലുവേദനയും ശരീരം നീരുവെയ്ക്കലും ശരീരത്തിന്റെ രൂപഭംഗി നഷ്ടപ്പെടുന്നതും പലപ്പോഴും തന്റെ കരിയറിൽ പോലും കോംപ്രമൈസ് ചെയ്യേണ്ടി വരുന്നതും എല്ലാം ഓരോ സ്ത്രീയെയും ശാരീരികവും മാനസികവും വൈകാരികവുമായി ബാധിക്കുന്നുണ്ട്. ഇതെല്ലാം താണ്ടി പ്രണവേദന അനുഭവിച്ചുള്ള പ്രസവമോ അല്ലെങ്കിൽ സിസേറിയനോ എന്താണെങ്കിലും അതിന്റെ ബുദ്ധിമുട്ടുകൾ എല്ലാം പെണ്ണിന്റേത് മാത്രമാണ്.

കുഞ്ഞിന്റെ ജനനശേഷം അവളെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികൾ ആണ്. കുഞ്ഞിന്റെ വാശിയും അസുഖങ്ങളും മുലയൂട്ടലും എല്ലാം മിക്കയിടത്തും പെണ്ണിന്റ മാത്രം ഉത്തരവാദിത്തമായി മാറുന്നു. പലപ്പോഴും ഈ ബുദ്ധിമുട്ടുകൾ എല്ലാം അതിജീവിക്കാൻ സാധിക്കാതെ ഡിപ്രെഷൻ എന്ന ചുഴിയിൽ അകപ്പെട്ട് പോകുന്നവരും ധാരാളം. അങ്ങനെ എത്ര അടിസ്ഥാനപരമായ ലെവലിൽ നോക്കിയാൽപ്പോലും മാതൃത്വം എന്നത് തീർച്ചയായും മഹത്വം അർഹിക്കുന്ന പദവിയാണ് എന്നുവെച്ചു ഒരിക്കലും അച്ഛൻ എന്ന പദവിയെ കുറച്ച് കാണുന്നില്ല കേട്ടോ. എന്നാലും എത്രയൊക്കെ കൂട്ടിക്കിഴിച്ചാലും ഒരു ജീവനെ ഭൂമിയിൽ എത്തിയ്ക്കാൻ സ്ത്രീ അനുഭവിക്കുന്ന ശാരീരികമാനസിക സംഘർഷങ്ങൾ വലുത് തന്നെയാണ്.

പക്ഷെ…

ഇതിൽ പ്രശ്നങ്ങൾ വരുന്നത് മാതൃത്വത്തിന്റെ മഹത്വം അടിച്ചേൽപ്പിച്ച് ചൂഷണങ്ങൾ തുടങ്ങുമ്പോൾ ആണ്. സമൂഹം മനസ്സിലാക്കേണ്ടത് അച്ഛനും അമ്മയും ആകുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ചോയ്സ് ആണ് അല്ലാതെ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല എന്നാണ്. ഒരുതരത്തിലും പേരെന്റ്സ് ആകാൻ താല്പര്യം ഇല്ലാത്തവരെ നിന്റെയൊരു കുഞ്ഞിനെ കണ്ടിട്ട് വേണം ഞങ്ങൾക്ക് മരിക്കാൻ എന്ന ഇമോഷണൽ ബ്ലാക്‌മെയ്ലിങ്ങിലൂടെയും, മോള് പ്രസവിച്ചു തന്നാൽ മതി ഞങ്ങൾ കുഞ്ഞിനെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു പറ്റിച്ചും, അമ്മയാകുക എന്നതിനേക്കാൾ വലിയ പുണ്യം വേറെ ഇല്ല എന്ന് വൈകാരികമായി അടിച്ചൽപ്പിച്ചും എല്ലാം ഫോഴ്സ് ചെയ്‌ത് കുഞ്ഞിനെ ജനിപ്പിക്കാൻ നിർബന്ധിക്കുന്ന ഒരുപാട് പേരുണ്ട് സമൂഹത്തിൽ. ഇവരൊന്നും മനസ്സിലാക്കുന്നില്ല അമ്മയാകുക എന്നത് തികച്ചും വ്യക്തിപരമായ ചോയ്സ് ആണെന്ന്. താൻ ശാരീരികവും മാനസികവും ആയി തയ്യാറായി, തനിക്ക് ഒരു കുഞ്ഞിനെ വേണം എന്ന് സ്വയം തോന്നുമ്പോൾ മാത്രമാണ് ഓരോ വ്യക്തിയും അച്ഛനും അമ്മയും ആകേണ്ടത്. അല്ലാതെ അമ്മയാകുമ്പോൾ ആണ് ഒരു പെണ്ണിന്റെ ജീവിതം പൂർണ്ണമാകുന്നത്, അമ്മയാകുന്നതിനേക്കാൾ വലിയ പുണ്യം വേറെയില്ല എന്നൊക്കെ പറഞ്ഞു മാതൃത്വം ചൂഷണത്തിലൂടെ ആരെയും അടിച്ചേൽപ്പിക്കരുത്. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ദ്രോഹിക്കുന്നത് ഒരു സ്ത്രീയെ മാത്രമല്ല, അവർക്കിഷ്ടം ഇല്ലാതെ അവരിൽ നിന്നും ജനിക്കുന്ന കുഞ്ഞിനെക്കൂടിയാണ്.

ഇനി, നീ പ്രസവിച്ച് തന്നാൽ മതി കുഞ്ഞിനെ ഞങ്ങൾ നോക്കിക്കൊള്ളാം എന്ന മോഹനവാഗ്ദാനങ്ങളൊക്കെ കൊടുത്ത് ഒരു പെണ്ണിനെ അമ്മയാകാൻ പ്രോത്സാഹിപ്പിക്കുന്ന ഭൂരിഭാഗം പേരും കുഞ്ഞ് ജനിച്ചശേഷം മാനസികമായ ഒരു പിന്തുണ പോലും ആ അമ്മയ്ക്ക് കൊടുക്കാൻ തയ്യാറല്ല എന്നതാണ് സത്യം. എനിക്ക് വ്യക്തിപരമായി അറിയുന്ന പലരും ഉണ്ട്, അച്ഛനമ്മമാരുടെ സന്തോഷത്തിനായി കുഞ്ഞിനെ ജനിപ്പിച്ചശേഷം ജീവിതത്തിൽ നട്ടം തിരിയുന്നവർ. നല്ല ജോലിയിൽ ഒക്കെയുള്ള പെൺകുട്ടികളെ നിർബന്ധിച്ചു അമ്മയാക്കിയ ശേഷം “കുഞ്ഞിനെ നോക്കാൻ ആളില്ല, ജോലിക്കാരി കുഞ്ഞിനെ നോക്കിയാൽ ശരിയാകില്ല, അച്ഛനമ്മമാർക്ക് വയസ്സായി അതുകൊണ്ട് കുഞ്ഞിനെ നോക്കാൻ വയ്യ, പിന്നെ മെയിൻ ഡയലോഗ് ഇതാണ്-ആര് നോക്കിയാലും അമ്മ നോക്കുന്നത് പോലെ ആകില്ല” എന്നൊക്ക പറഞ്ഞു വീടിന്റെ നാലുചുവരുകൾക്കുള്ളിൽ തളച്ചിടുന്നവർ. ആര് നോക്കിയാലും അമ്മ നോക്കിയപോലെ ആകില്ല എന്ന സെന്റിമെൻസിൽ വീണു തങ്ങളുടെ കരിയറിൽ കൂപ്പുകുത്തുന്ന എത്രയോ പെൺകുട്ടികൾ ഉണ്ട്. പേരെന്റ്റിംഗ് എന്നത് കൂട്ടുത്തരവാദിത്തം ആണ്. ജനനത്തിൽ ഉള്ള പങ്കാളിത്തം പോലെ അച്ഛനും അമ്മയും ഒരുമിച്ചാണ് കുഞ്ഞിനെ നോക്കേണ്ടത്.അതുപോലെ കൊച്ചുമക്കളെ കാണണം എന്ന നിർബന്ധത്തിൽ മക്കളെയും മരുമക്കളെയും നിർബന്ധിച്ച് മാതാപിതാക്കൾ ആക്കുന്നവരും ഉത്തരവാദിത്തങ്ങൾ ഷെയർ ചെയ്യണം. ഇതൊന്നും ചെയ്യാതെ കുഞ്ഞ് ജനിച്ചശേഷം എല്ലാ ഉത്തരവാദിത്തവും അമ്മയുടെ തലയിൽ ഏൽപ്പിച്ചുകൊടുത്ത് മാതൃത്വത്തെ മഹത്വവൽക്കരിച്ച് നാലു ഡയലോഗ് പറഞ്ഞൊരു പെണ്ണിന്റെ സ്വപ്‌നങ്ങൾ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ തളച്ചിട്ട് ചൂഷണം ചെയ്യരുത്.

പേരെന്റ്റിംഗ് ഒരു കൂട്ടുത്തരവാദിത്വമാണെന്നിരിക്കെ, സ്ത്രീകളുടെ ഭാഗത്തിന് അതായത് മാതൃത്വത്തിന് മാത്രം കൂടുതൽ പ്രാധാന്യം നൽകപ്പെടുന്നതെന്തിനാണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത്തരം അനാവശ്യമായ വാഴ്ത്തപ്പെടുത്തലുകളിലൂടെയാണ് പുരുഷകേന്ദ്രീകൃത സമൂഹം അവരുടെ അധികാരം നയപരമായി പറഞ്ഞുറപ്പിക്കുന്നത്. ദിവ്യമായ മാതൃത്വം എന്ന മിഥ്യാബോധമുണർത്തി സ്ത്രീസ്വാതന്ത്ര്യത്തിന് സ്വാഭാവിക നിയന്ത്രണമേർപ്പെടുത്തുന്ന ചൂഷണത്തിന്റ ഒരു തന്ത്രം മാത്രമാണ് അനാവശ്യ പാടിപ്പുകഴ്ത്തലുകൾ.

ഇതുപോലെ മറ്റൊരു കൂട്ടരുണ്ട് കുഞ്ഞ് വലുതായിട്ട് അമ്മ ജോലിക്ക് പോയാൽ മതി എന്ന് പറയുന്നവർ. ദിനംപ്രതി തൊഴിലില്ലായ്മ പെരുകുന്ന നാട്ടിൽ ഇത്രയും വർഷത്തെ ഗ്യാപ് കരിയറിൽ വന്നാൽ പിന്നെ ഒരു ജോലി, കരിയർ എല്ലാം എളുപ്പമാണോ? എനിക്ക് പെൺകുട്ടികളോടാണ് പറയാനുള്ളത് മാതൃത്വത്തിന്റെ മഹത്വം പറഞ്ഞു ചൂഷണം ചെയ്യാൻ വരുന്നവരോട് തറപ്പിച്ചു പറഞ്ഞേക്കണം “stay away ” എന്ന്. ഇല്ലെങ്കിൽ നഷ്ടം നമുക്ക് മാത്രമാണ്. കുഞ്ഞുങ്ങൾ വലുതായി അവരുടെ കാര്യം നോക്കി പോകുമ്പോൾ വീട്ടിൽ ഒറ്റപ്പെട്ടു പോകുന്നതും, സ്വന്തം അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് പോലും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ടി വരേണ്ടി വരുന്നതും നമ്മൾ മാത്രം ആയിരിക്കും. നല്ലൊരു ഡ്രസ്സ്‌ വാങ്ങാൻ, ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കാൻ, ഒരു യാത്ര പോകാൻ എല്ലാം മറ്റുള്ളവരുടെ ദയയും കരുണയും സമയവും കാത്ത് നിൽക്കേണ്ടി വരും നമ്മൾ. എല്ലാവരുടെയും ആവശ്യങ്ങൾ എല്ലാം നടന്നു കഴിയുമ്പോൾപ്പിന്നെ മാതൃത്വ വാഴ്ത്തിപ്പാടലുകൾ എല്ലാമങ്ങു നിൽക്കും. അന്ന് നഷ്ടം പെണ്ണിന് മാത്രമാണ്.

ഈ മഹത്വവൽക്കരിക്കപ്പെടലിന്റെ ഇരയായിട്ടാണ് പല സ്ത്രീകൾക്കും ടോക്സിക് ആയ ജീവിതങ്ങളിൽ തുടരേണ്ടി വരുന്നതും. അവൻ എങ്ങനെയോ ആകട്ടെ നിന്റെ മക്കളെ ഓർത്ത് നീ എല്ലാം ക്ഷമിച്ച് അവനൊപ്പം ജീവിക്കണം എന്ന ഒരൊറ്റ ചൂഷണവാചകത്തിൽ പല പെണ്ണുങ്ങളും ആജീവനാന്തം അതുപോലുള്ള ബന്ധങ്ങളിൽ തന്റെ ജീവിതത്തെ മാതൃത്വം കൊണ്ട് കെട്ടിയിടുന്നു.

“ഒരിയ്ക്കൽ അമ്മ ആയാൽ എന്നും അമ്മയാണ്,പിന്നെ ഉത്തരവാദിത്തങ്ങളിൽ നിന്നും അവർക്ക് മോചനമില്ല പട്ടടയിലേക്ക് എടുക്കുന്നത് വരെ” എന്നൊരു നാട്ടുമൊഴി ഉണ്ട് പെണ്ണിനെ ചൂഷണം ചെയ്യാനായി. എത്ര വലുതായാലും മക്കൾക്ക് വേണ്ടി മാത്രം അമ്മ ജീവിക്കണം എന്ന് സമൂഹം അടിച്ചേൽപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. എന്റെ പരിചയത്തിൽ തന്നെ ഒരു ആന്റി ഉണ്ട്. അവരുടെ ഭർത്താവ് മരിച്ചശേഷം വളരെ കഷ്ടപ്പെട്ടാണ് മക്കളെ അവർ വളർത്തിയത്. മകൾ നേഴ്സ് ആണ്, കുടുംബമൊത്ത് വിദേശത്താണ്. മകൻ നാട്ടിൽ വിവാഹിതനായി ജീവിക്കുന്നു. അവരുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞാൽ, ആ ആന്റിക്കിഷ്ട്ടം നാട്ടിൽ ജീവിക്കാനാണ്. പക്ഷെ മകൾ സമ്മതിക്കില്ല. മകൾ വിവാഹിതയായി ആദ്യത്തെ പ്രസവം തൊട്ട് അവർ മകൾക്കൊപ്പം ആണ്. മകളുടെ രണ്ടുകുഞ്ഞുങ്ങളും അത്യാവശ്യം വലുതായിട്ടും അവൾ ആ ആന്റിയെ നാട്ടിലേക്ക് വിടില്ല. വേറെ ആര് അവളുടെ മക്കളെ നോക്കിയാലും അമ്മ നോക്കുന്നത് പോലെ ആകില്ല അത്രേ. പക്ഷെ ആ ആന്റിക്ക് തന്നെ അറിയാം ശമ്പളം കൊടുക്കേണ്ടാത്ത ജോലിക്കാരി ആണ് താൻ എന്ന്. ഇതുപോലെ വർദ്ധക്യത്തിലും സ്വന്തമിഷ്ടത്തിന് ജീവിക്കാൻ ആകാതെ മാതൃത്വം എന്ന കെട്ടുപാടിൽ കുരുങ്ങി ജീവിയ്ക്കുന്ന ഒരുപാട് മാതാപിതാക്കൾ ഉണ്ട്. ഇനി ഇതുപോലുള്ള ചൂഷണങ്ങൾക്ക് എതിരെ പ്രതികരിച്ചാൽ എന്ത് സ്ത്രീയാ അവര്, അവരൊക്കെ ഒരു അമ്മ തന്നെയല്ലേ, അവളെ സഹായിക്കേണ്ടത് അമ്മ എന്ന നിലയിൽ അവരുടെ കടമയല്ലേ അങ്ങനെ ആയിരം കുറ്റങ്ങൾ കേൾക്കണം. അമ്മയായാൽപ്പിന്നെ പരാതിയും പരിഭവവും ഒന്നുമില്ലാതെ മക്കൾക്കായി മാത്രം സ്ത്രീ ജീവിക്കണം എന്നാണല്ലോ സമൂഹം പറയുന്നത്.

സത്യത്തിൽ എല്ലാമറിയുന്ന, എല്ലാം ചെയ്യുന്ന സൂപ്പർവുമൺ ആണ് അമ്മയെന്ന മിഥ്യാബോധം സൃഷ്ടിച്ച് കുട്ടികളേയും അമിതപ്രതീക്ഷകൾക്ക് അടിമകളാക്കുകയാണ് സമൂഹം ചെയ്യുന്നത്. അതുകൊണ്ട് തന്നെ അമ്മയിൽ നിന്നുമുണ്ടാകുന്ന അവരുടെ പ്രതീക്ഷകൾക്ക് വിപരീതമായ ഓരോ പ്രവർത്തിയും കുട്ടികളുടെ മനസ്സിൽ മുറിവാകുന്നു. എല്ലാ മനുഷ്യരേയും പോലെ കുറ്റവും കുറവുകളുമുള്ള ഒരു വ്യക്തി തന്നെയാണ് അമ്മയെന്ന് മനസ്സിലാക്കി, യാഥാർത്ഥ്യ ബോധത്തോടെ വളർന്നുവരുന്ന ഒരു തലമുറയാണ്  നമുക്ക് വേണ്ടത്. സമൂഹം അടിച്ചേൽപ്പിക്കുന്ന അമിതപ്രതീക്ഷകൾക്കൊപ്പം ഓടിയെത്താവാതെ തളർന്നു പോകുന്ന സ്ത്രീകളെയെല്ലാം ‘ദുഷിച്ച’ അമ്മമാരായി മുദ്രകുത്തുന്നതിന് പകരം, മാതൃത്വത്തെ മറ്റേതൊരു മനുഷ്യാവസ്ഥയേയും പോലെ പരിഗണിക്കണം. തെറ്റുകളെ കുറവുകളായിക്കാണാതെ, സഹാനുഭൂതിയോടെ ചേർത്തു നിർത്തുക തന്നെ വേണം. അമ്മമാരെല്ലാം ഒരേ അച്ചിൽ വാർത്തെടുക്കപ്പെട്ടവരല്ല, അതുകൊണ്ട് തന്നെ അവരിലും ശാന്തരും വഴക്കാളികളും ദുഷ്ടരും വിവേകശാലികളും എടുത്തുചാട്ടക്കാരും ഒക്കെയുണ്ടാവാം. അങ്ങനെ ഒരിക്കലും ഉണ്ടാവരുത് എന്ന് പ്രതീക്ഷിക്കുന്നതാണ് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പ്രശ്നം.

ഞാൻ ഒരമ്മയാണ്. എന്റെ മകനെ എനിക്ക് ജീവനാണ്. എന്നുവെച്ച് അവനെ ചുറ്റിപ്പറ്റി മാത്രം അല്ല എന്റെ ലോകമുള്ളത്. എനിക്ക് മാതാപിതാക്കളും സഹോദരങ്ങളും ഭർത്താവും ബന്ധുക്കളും സുഹൃത്തുക്കളും എന്റെ  പാഷനും ഇഷ്ടങ്ങളും സ്വപ്നങ്ങളും എല്ലാമുണ്ട്. എന്നെപ്പോലെ തന്നെ എന്റെ മകനും അവന്റെ അപ്പനും മറ്റുള്ളവരും അവന്റെ ഇഷ്ടങ്ങളും അടങ്ങിയ മറ്റൊരു ലോകവുമുണ്ട്. അതുപോലെ ഞാൻ ചെയ്താൽ മാത്രമേ അവന്റെ എല്ലാ കാര്യങ്ങളും പെർഫെക്ട് ആകൂ എന്ന് ഞാനോ ഭർത്താവോ കരുതുന്നില്ല. ഞങ്ങൾ ഒരുപോലെ അവന്റെ കാര്യങ്ങൾ നോക്കുന്നുണ്ട്. ഇവളെന്ത് അമ്മയാണ് എന്ന് ചിലരൊക്കെ പറഞ്ഞാലും എന്റെ മകന് എന്നെ അറിയാം. അമ്മ ഒരു അമാനുഷിക ശക്തി ഉള്ള സ്ത്രീ അല്ലെന്നും, അമ്മയ്ക്ക് ദേഷ്യവും, വാശിയും, കുറുമ്പും, അസൂയയും, ആഗ്രഹങ്ങളും എല്ലാം ഉണ്ടെന്ന് അവനറിയാം. സ്വിച്ച് ഇട്ടാൽ അവന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ഓടിനടക്കുന്ന പാവയല്ല അമ്മ എന്നുമവനറിയാം. ആ ഒരു ബോധ്യത്തിൽ വളർത്തിയത് കൊണ്ട് മോഹവും, മോഹഭംഗവുമൊക്കെ അവന് കുറവാണ്. എന്നിലെ അമ്മയുടെ തലയിലും പ്രതീക്ഷയുടെ അമിതഭാരം ഇല്ല. അമ്മയെന്ന പദവിയുടെ മഹത്വം തലയിലേറ്റി ത്യാഗത്തിന്റെ മൂർത്തിഭാവം ആകാൻ എനിക്ക് സാധിക്കുകയും ഇല്ല.അതുപോലെ, ഒരമ്മയും ദേവതയല്ലെന്നും കുറ്റവും കുറവുമൊക്കെയുള്ള സാധാരണ സ്ത്രീ തന്നെയാണ് ഓരോ അമ്മമാരും എന്നുമുള്ള തിരിച്ചറിവ് ഓരോരുത്തർക്കും ഉണ്ടാകണം. അവൾക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും ഉണ്ടെന്ന് മനസ്സിലാക്കണം. അമ്മയെന്ന പദത്തിന് അളവിൽ അധികം മഹത്വം അടിച്ചേൽപ്പിച്ച് ഒരു പെണ്ണിന്റെ ജീവിതത്തെ ചക്രവ്യൂഹത്തിനുള്ളിൽ ഇട്ട് തട്ടിക്കളിക്കരുത്. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ സമാധാനത്തോടെ ജീവിയ്ക്കാൻ ഓരോ സ്ത്രീയ്ക്കും സാധിക്കട്ടെ എന്ന ആഗ്രഹത്തോടെ…

Aswathy Joy Arakkal

Post Views: 24
3
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

2 Comments

  1. Sabira latheefi on January 5, 2024 10:12 PM

    Well said 👍🏻👍🏻

    Reply
    • Aswathy Joy Arakkal on January 9, 2024 8:38 AM

      Thank you ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.