Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മെനോപോസിൽ പോസായി പോകുന്ന ദിനരാത്രങ്ങൾ
അനുഭവം അറിവുകൾ ആരോഗ്യം ജീവിതം മാനസികാരോഗ്യം വിവാഹം സ്ത്രീ

മെനോപോസിൽ പോസായി പോകുന്ന ദിനരാത്രങ്ങൾ

By Rathi RameshJanuary 7, 2024Updated:January 12, 202412 Comments3 Mins Read143 Views
Bookmark Now
Please login to bookmark Close

No account yet? Register

 

ഇക്കഴിഞ്ഞ കുറെ മാസങ്ങളായി അകവും പുറവും ചുട്ടുപൊള്ളുകയായിരുന്നു. ഞാൻ മുകളിൽ എഴുതിയതു പോലെ ശരിക്കും മെനോപോസിൽ പോസായി പോയ ദിനരാത്രങ്ങൾ ആയിരുന്നു അവയൊക്കെയും.

ഡിസംബർ പിറന്നപ്പോൾ കുറച്ചൊക്കെ ആശ്വാസവും, പിന്നെയിപ്പോൾ ശീത തരംഗവും തുടങ്ങിയതോടെ, ഒരിറ്റ് കുളിർമ്മയും തോന്നുന്നു. ആ ആശ്വാസത്തിലാണ് എവിടെയോ കുത്തിക്കുറിച്ചിട്ട ഈ വരികൾക്ക് ജീവനേകാമെന്ന് തോന്നിയത്.

ഇവിടുത്തെ അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രിക്കടുത്തിരുന്ന മെയ് മുതൽ ഒക്ടോബർ മാസം വരെ എന്റെ ശരീര ഊഷ്മാവ് അതിലും പതിന്മടങ്ങാകുമായിരുന്നു. ആകെ ചുട്ടുപൊള്ളി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഒരഞ്ചു നിമിഷത്തേക്ക് ശരീരത്തിലേക്ക് ഒരു കുളിര് അടിച്ചു കയറുന്നതു പോലെ തോന്നും. ഓരോ അഞ്ചു പത്തു മിനിട്ടിനുള്ളിലും ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നതു പോലെയാണ്. ഈ കാലയളവിൽ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നതെല്ലാം അത്ഭുതങ്ങൾ തന്നെയാണെന്ന് തോന്നാറുണ്ട്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാത്ത ഒരു തരം അനിശ്ചിതത്വം.  വൈറ്റമിൻ ഡി -യുടെയും കാത്സ്യത്തിന്റെയും ഗണ്യമായ തോതിലുള്ള കുറവ് മൂലം എട്ടുപത്തു വർഷം മുൻപ് തന്നെ ഓസ്റ്റിയോപെരോസിസ് എന്ന ആളും ആരവവും കൂട്ടിനുണ്ട്. ആയതിനാൽ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ നടുവേദനയോടൊപ്പം ശരീരത്തിലെ ഓരോ അവയവവും പൊട്ടിപ്പോകുന്നതു പോലെ തോന്നും.

പഴയ ടീനേജിലുണ്ടായിരുന്ന  വയ്യാതാകുന്ന ആദ്യത്തെ ആ മൂന്നു നാല് ദിവസങ്ങളിലെ എന്റെ പ്രാർത്ഥന ഈ സംഭവം ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ എന്നായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ജീവശാസ്ത്രത്തിൽ ഒരു പെണ്ണിന്റെ ജീവിതത്തിൽ മൊത്തത്തിൽ എത്ര തവണ ആർത്തവചക്രം ഉണ്ടാകും എന്ന് പഠിച്ചുകഴിഞ്ഞതു മുതൽ ഗുണിച്ചും ഹരിച്ചും വെറുതെ കണക്കുകൂട്ടി നോക്കുും; കാരണം അത്രയേറെ കഷ്ടപ്പെട്ടിരുന്നു ആ മൂന്ന് – നാല് ദിവസങ്ങളിൽ. പിന്നെ ഞങ്ങളുടെ തലമുറയിലെ എന്നെപ്പോലുള്ള മിക്കവാറും പെൺകുട്ടികൾക്കും ഇത്തരം കാര്യങ്ങൾ സ്വന്തം അമ്മയോട് പോലും തുറന്ന് സംസാരിക്കാനോ സംശയം ചോദിക്കാനോ സങ്കോചമായിരിക്കും. അന്നൊക്കെ സംശയ നിവാരണത്തിന് ആകെയുള്ള ആശ്രയം അച്ഛനമ്മമാരുടെ കണ്ണുവെട്ടിച്ച് വായിക്കുന്ന വാരികകളിലെ ചോദ്യോത്തര പംക്തി മാത്രമായിരുന്നു. അങ്ങനെയും ഒരു കാലം!

കോളേജിലെത്തിയപ്പോൾ മിക്കവാറും എല്ലാ മാസവും ക്ലാസിൽ വെച്ചുണ്ടാകുന്ന ബോധക്കേടും, പിന്നീട് കൂട്ടുകാരുടെയും ഏതെങ്കിലും സ്റ്റാഫിന്റെയും സഹായത്തോടെ വീട്ടിലേക്കുള്ള ആനയിക്കലും, അതെല്ലാം അന്നൊക്കെ വല്ലാത്തൊരു നാണക്കേടും സങ്കടവുമായിരുന്നു. പിന്നീട് വിവാഹവും പ്രസവവും എല്ലാ വേദനകളെയും സഹിക്കാനും മറക്കാനുമുള്ള ചാലകങ്ങളായി മാറി. കാലക്രമേണ ബുദ്ധിമുട്ടുകൾ കുറഞ്ഞു തുടങ്ങി, അല്ലെങ്കിൽ അതൊരു ശീലമായി മാറി. മക്കൾ വലുതായപ്പോൾ അമ്മയ്ക്ക് വയ്യാത്ത ദിവസമാണെന്ന് പറഞ്ഞാൽ അവരും മനസ്സിലാക്കി തുടങ്ങി. അപ്പോൾ പഴയ ഓർമ്മകളൊക്കെ വെറും പേടിസ്വപ്നങ്ങൾ മാത്രമായി മറക്കാൻ ശ്രമിച്ചു. ഇത്തരം സന്ദർഭങ്ങളിൽ ഭർത്താവിൽ നിന്നും മക്കളിൽ നിന്നും ലഭിക്കുന്ന പരിഗണന, ഒരു പരിധി വരെ നമ്മുടെ ശാരീരിക വൈഷമ്യങ്ങളെ ചെറുത്തു നിൽക്കാനുള്ള ശക്തിയാണ്.

എന്നാൽ, എങ്ങനെയായിരുന്നോ തുടക്കം അതിന്റെ നൂറിരട്ടി ആക്രമണ സ്വഭാവത്തോടെയാണ് ആർത്തവ വിരാമത്തിന് ആരംഭം കുറിച്ചത്. ഏ സി യുടെയോ വാട്ടർ കൂളറിന്റെയോ ശീതീകരണ ശക്തിയെ നിർജ്ജീവമാക്കി കൊണ്ട് ശരീരമിങ്ങനെ ചുട്ടുപൊള്ളും, മറ്റു ചിലപ്പോൾ ഒരു പക്ഷിയെ പോലെ പറന്നു നടക്കുകയാണെന്ന് തോന്നും ഒരു തൂവലിന്റത്ര പോലും ഭാരമില്ലാത്ത ശരീരവുമായി. ആധിയും ആവിയും അതിന്റെ പാരമ്യത്തിൽ എത്തുമ്പോൾ ശരീരം നനഞ്ഞൊട്ടി പിടിക്കും. ചിലപ്പോൾ ശ്വാസമെടുക്കാൻ പോലും പാടുപെട്ട് എല്ലാം അവസാനിക്കുന്നത് പോലെ തോന്നും. അതിനിടയിൽ ഒരു പനിയോ മറ്റോ പിടിപെട്ടാലാണ് പാടേ തകർന്നു പോകുന്നത്. ജീവിതത്തിൽ ആദ്യമായാണ് ഇക്കഴിഞ്ഞ വർഷം ഇടക്കിടെ പനി പിടിപെട്ട് തീരെ അവശായി പോയത്. ചിലപ്പോൾ എന്റെ കഷ്ടപ്പാട് കണ്ട് ഭർത്താവിന്റെ കണ്ണ് നനഞ്ഞു കാണുമ്പോഴാണ് മനസ്സിലാകുന്നത്  അവസ്ഥ അത്രയും പരിതാപകരമാണെന്ന്!

തീർത്തും നിസ്സഹായയായി പോകുന്നത് സ്കൂളിലാണ്. തുടർച്ചയായ പിരീഡുകളിൽ ഒരു ക്ലാസിൽ നിന്നും മറ്റൊന്നിലേക്കുള്ള യാത്രയും, നാല്പത് മിനുട്ട് ദൈർഘ്യമുള്ള ക്ലാസെടുക്കലും, ഫാനിന്റെ കീഴിൽ നിന്ന് വിയർത്തൊലിക്കുന്ന ടീച്ചറെ സംശയത്തോടെ തുറിച്ചു നോക്കുന്ന കുട്ടികളും, ഇടക്കൊന്ന് ഇരിക്കാൻ അനുവാദമില്ലാത്ത രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന പരീക്ഷാക്കാലവും എല്ലാമെല്ലാം പരീക്ഷണങ്ങളാണ്. ചിലപ്പോൾ തോന്നും അത്രമേൽ പ്രിയപ്പെട്ട അദ്ധ്യാപനം പോലും വലിച്ചെറിഞ്ഞ് എവിടെയെങ്കിലും ചുരുണ്ടി കൂടി കിടന്നാലോ എന്ന്! പക്ഷെ, ഒന്നിച്ചു തുഴഞ്ഞു നീന്തുന്ന ജീവിതനൗകയല്ലേ; പാതിവഴിയിൽ ഒരാൾ തുഴച്ചിൽ നിർത്തിയാൽ ആടിയുലഞ്ഞ് തീരം കാണാതെ നടുക്കടലിൽ പെട്ടാലോ എന്ന ഒറ്റ കാരണത്താൽ എങ്ങനെയും തുഴഞ്ഞു കയറിയേ പറ്റുമായിരുന്നുള്ളൂ!

ഇതിനെല്ലാം പുറമെയുള്ള മൂഡ് സ്വിംഗ്സ് അല്ലെങ്കിൽ പെരുമാറ്റ വൈകല്യങ്ങൾ എന്ന് തന്നെ പറയാം അതിനെ, അതാണ് ശരീരത്തെ എന്ന പോലെ മനസ്സിനെയും തളർത്തി കിടത്തുന്നത്. പെണ്ണായി പിറന്നാൽ… എന്ന് പലവട്ടം വിട്ട ഭാഗം പൂരിപ്പിക്കേണ്ടി വരുന്ന പ്രഹേളിക.

ഇതൊക്കെ എന്റെ മാത്രം അനുഭവമല്ല. പെണ്ണായി പിറന്ന തൊണ്ണൂറ്റൊമ്പത് ശതമാനം പേരും ഏറിയും കുറഞ്ഞും ഇതൊക്കെ അനുഭവിച്ചിട്ടുണ്ടാകും, അനുഭവിക്കാനിരിക്കുന്നുണ്ടാകും. മെനോപോസ് ഘട്ടത്തിൽ നമ്മുടെ ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥ കാരണം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി ചില മുൻകരുതലുകൾ എടുക്കണം.  അതിൽ പ്രധാനം നമ്മുടെ ഭക്ഷണ കാര്യം തന്നെയാണ്, പിന്നെ ധാരാളം വെള്ളവും.

വാട്ടർ ബോട്ടിൽ എടുക്കാതെ ഞാൻ ഒരു ക്ലാസിലും കയറില്ലായിരുന്നു. ചിലപ്പോൾ ഒരു മണിക്കൂറിനിടയിൽ ഒന്നോ രണ്ടോ വട്ടം അത് നിറക്കേണ്ടി വരും. രണ്ട് ബോട്ടിലുകൾ കരുതും, ഒന്നിൽ ഗ്ലൂക്കോസ് കലർത്തിയ വെള്ളം (ഇതൊക്കെ തയ്യാറാക്കി വെക്കുന്നത് ഭർത്താവാണ്), മറ്റേതിൽ നോർമൽ. പിന്നെ ഒരു ചെറിയ ടിഫിനിൽ എന്തെങ്കിലും കഴിക്കാനും. ഇടക്ക് വീണു കിട്ടുന്ന ഏതെങ്കിലും ഒരു ഫ്രീ പിരിയഡിൽ അത് കഴിച്ചില്ലെങ്കിൽ രണ്ട് മണിക്കൂറിനപ്പുറം ക്ലാസ് എടുക്കുക ബുദ്ധിമുട്ടാണ്. ഞങ്ങളുടെ സ്കൂൾ സമയം രാവിലെ 6:45 ന് തുടങ്ങും, 10:10 ന് break. രാവിലെ ഒന്നും കഴിക്കാൻ നേരം കാണില്ല. പത്തു പതിനഞ്ച് വർഷമായുള്ള ശീലമായതു കൊണ്ട് അതൊന്നും ഒരു പ്രശ്നമല്ലായിരുന്നു. പക്ഷെ,   ഇപ്പോൾ ആരോഗ്യമാണ് പരമപ്രധാനമെന്ന് മനസ്സിലാക്കി തന്നു – എന്റെ ശരീരം തന്നെ, അങ്ങനെ ചില ശീലങ്ങളും മാറ്റിത്തുടങ്ങി.

 

✍️©️രതി രമേഷ്

Post Views: 18
7
Rathi Ramesh

12 Comments

  1. Shreeja R on January 11, 2024 9:52 PM

    ❤️❤️

    Reply
    • Rathi Ramesh on January 16, 2024 8:14 PM

      💖💖

      Reply
  2. lekha justin on January 11, 2024 9:36 PM

    പെൺജീവിതത്തിലെ നോവിടങ്ങൾ എത്രയാണ് !
    കൂടെയുള്ളവർ കൂടെത്തന്നെ വേണ്ട സമയങ്ങൾ 😔😔

    Reply
    • Rathi Ramesh on January 16, 2024 8:14 PM

      തീർച്ചയായും, നമ്മെ അത്രമേൽ സ്നേഹിക്കുന്നവർ കൂടെത്തന്നെ വേണ്ട സമയങ്ങൾ .

      Reply
  3. Divya Sreekumar on January 11, 2024 4:25 PM

    എന്തൊക്കെ അനുഭവിക്കണമല്ലേ…..

    Reply
    • Rathi Ramesh on January 15, 2024 1:40 PM

      അതെ dear💖💖

      Reply
  4. Sunandha Mahesh on January 7, 2024 6:29 PM

    കുടുമത്തിലുള്ളവർ ഈ അവസ്ഥ മനസ്സിലാക്കിയാൽ തന്നെ പാതി ആശ്വാസമാണ്..

    നന്നായി എഴുതി

    Reply
    • Rathi Ramesh on January 7, 2024 7:30 PM

      Sunandha Mahesh ശരിയാ, അങ്ങനെയൊരു ഭാഗ്യം എനിക്കുണ്ട്.. പക്ഷെ അവരെ മനസ്സിലാക്കിയെടുക്കലും ഒരു കടമ്പയാണ്. ഒരു പരിധി വരെ അവർക്ക് മനസ്സിലാകുമെങ്കിലും, നമ്മൾ അത്രയും തളർന്നു പോകുമ്പോൾ മാത്രമേ അത്ര നാളും സഹിച്ചതിന്റെ യഥാർത്ഥ മുഖം അവർക്ക് മനസ്സിലാകു. അവരുടെ തെറ്റല്ല, അനുഭവിക്കുന്നവരും, അതിന് സാക്ഷിയാകുന്നവരും തമ്മിൽ അന്തരമുണ്ടല്ലോ!
      സ്നേഹം dear 💖

      Reply
  5. Shreeja R on January 7, 2024 4:24 PM

    ❤️

    Reply
    • Rathi Ramesh on January 7, 2024 4:46 PM

      ❤️❤️

      Reply
  6. ഷീബ പ്രസാദ് on January 7, 2024 4:16 PM

    നന്നായി എഴുതി dear.. എന്തെല്ലാം അനുഭവങ്ങളിലൂടെ കടന്നു പോകണം സ്ത്രീ ജന്മം പൂർണ്ണമാകാൻ!!

    Reply
    • Rathi Ramesh on January 7, 2024 4:47 PM

      സത്യം 😔
      സ്നേഹം dear 💖

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.