Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇങ്ങനെയും ചിലർ
കഥ സമത്വം

ഇങ്ങനെയും ചിലർ

By Dr Venus V. VJanuary 8, 2024Updated:January 14, 20245 Comments3 Mins Read145 Views
Bookmark Now
Please login to bookmark Close

No account yet? Register

കോരിച്ചൊരിയുന്നമട്ടിൽ പെയ്ത മഴയ്ക്കിപ്പോൾ നേരിയ ശാന്തതയുണ്ട്. പത്തുമണി കഴിഞ്ഞിട്ടും നേരമിനിയും പുലരാത്തമട്ടിൽ അന്തരീക്ഷം ഇരുണ്ടു നിന്നത്, ആകാശം കാർമേഘങ്ങൾ കൊണ്ട് മൂടിയതിനാലാകും. വെയിലിൻ്റെ ഒരുചീള്പുറത്തേക്കെറിഞ്ഞുകൊണ്ട്മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് സൂര്യൻ ഒന്ന് മുഖം കാണിച്ചെങ്കിൽഎത്രനന്നായിരുന്നു!

മലമുകളിൽനിന്ന്കുതിച്ചൊഴുകിയിറങ്ങിയ വെള്ളത്തിനൊപ്പം നിരങ്ങിനീങ്ങി നിലം പതിച്ച പാറക്കല്ലുകൾ.അവയ്ക്കൊപ്പം മലയുടെ ഒരു ഭാഗം മുഴുവനുമാണ് ഒലിച്ചുപോയത്. താഴ് വാരത്തിലുണ്ടായിരുന്ന വീടുകളുടെമേൽകട്ടിപ്പുതപ്പുപോലെ വന്നുവീണ മണ്ണടരുകൾ. കടപുഴകിവീണ മരങ്ങൾ. മണ്ണിനടിയിൽ കാണാതായ കാർഷിക വിളകൾ. ആളുകൾ തിങ്ങിപ്പാർത്ത താഴ് വാരമാണ് വിജനമായിപ്പോയത്. ഭൂമിയുടെ കണ്ണീർ പോലെ ഒഴുകി നീങ്ങുന്ന വെള്ളച്ചാലിന് ചെങ്കൽപ്പൊടിയും ചെളിയുംകലർന്നതുകൊണ്ടാകാംചിലയിടങ്ങളിൽ പാൽച്ചായയുടെ നിറഭേദങ്ങൾ.

കാണാൻ പോലും മനസ്സു മടിക്കുന്ന കാഴ്ച്ചകൾക്കരികെ അസ്വസ്ഥമായ മനസ്സുമായി നിൽക്കുമ്പോഴാണ് ആംബുലൻസിനുള്ളിൽ ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്ന അയാളെ ശ്രദ്ധിച്ചത്. ക്രോപ്പ് ചെയ്ത തലമുടി മറച്ചുകൊണ്ട് തൊപ്പിയുണ്ട്. മഴക്കോട്ട് അഴിച്ചുമാറ്റാതെവണ്ടിയിലിരിക്കയാണയാൾ, ഏതു നിമിഷവും കർമ്മനിരതനാകാനുള്ള സന്നദ്ധതയോടെ.

ദുരന്തനിവാരണസേനയുടെ അന്വേഷണത്തിനിടയിൽ മണ്ണിനടിയിൽ പുതഞ്ഞുപോയ ഏതെങ്കിലും മനുഷ്യ ശരീരം കണ്ടെത്തിയാലുടൻ സർക്കാർ വക ആംബുലൻസ് എത്തുംമുൻപ് സ്വന്തം ആംബുലൻസുമായി കുതിച്ചെത്തും, വേഗം ആശുപത്രിയിലെത്തിക്കും. ജീവനറ്റ ശരീരങ്ങൾ കൂട്ടമായി സംസ്ക്കരിക്കുന്നതിനുള്ള നീക്കത്തിനുംമുൻപന്തിയിലുണ്ടായിരുന്നു, ആരുടേയും നിർദ്ദേശങ്ങൾക്ക് കാത്തുനിൽക്കാതെ .

മണ്ണിനടിയിൽപ്പെട്ട, തകർന്നുവീണ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുരുങ്ങിയവരുടെഞെരക്കങ്ങൾക്കുകാതോർത്ത്, ഇനിയുംകെട്ടടങ്ങിയിട്ടില്ലാത്ത ഗന്ധത്തിൻ്റെ അവസാന നുറുങ്ങും തേടി അലഞ്ഞുതിരിയുന്ന നായ്ക്കൊപ്പവും ശ്രദ്ധയോടെ അയാളുമുണ്ടായിരുന്നു. അങ്ങനെ നടത്തിയ തെരച്ചിലിന്നൊടുവിലാണ് മൺകൂനകൾക്കിടയിൽ ഉയർന്നുകണ്ട വിരൽ കണ്ണിൽപ്പെട്ടതും മണ്ണിനടിയിൽ നിന്ന് പതിനൊന്നുകാരനെ കണ്ടെത്തിയതും. ജീവൻ്റെ അവസാന തുടിപ്പും നഷ്ടപ്പെടും മുൻപ്ആശുപത്രിയിലെത്തിച്ചതുകൊണ്ട് അവനിപ്പോൾ ജീവിതത്തിലേയ്ക്ക് തിരിച്ചുനടക്കുകയാണ്.

ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞിട്ട് മൂന്നു ദിവസമാകുന്നു. ആംബുലൻസുമായിആദ്യദിവസമിവിടെഎത്തിയതാണയാൾ. ഓടിക്കൂടിയവർ മിക്കവരും ആവേശമകന്ന് തിരിച്ചുപോയി. പിറ്റേന്ന് കുറച്ചുപേർ കാണികളായുണ്ടായിരുന്നു. ഇന്നാകട്ടെ  സന്നദ്ധ പ്രവർത്തകരും അത്യാവശ്യ സർവീസുകളുമൊഴികെ ഇയാൾ മാത്രമുണ്ട്. ജോലി ചെയ്യുന്ന പത്രമാധ്യമത്തിനോടുള്ള ആത്മാർത്ഥതകൊണ്ട് തമ്പടിച്ചതാണ്ഞാനിവിടെ. തങ്ങൾ ചെയ്യുന്ന രക്ഷാപ്രവർത്തനങ്ങൾ മാധ്യമത്തിൻ്റെ കണ്ണിലെത്തിക്കുന്നവരുടെയിടയിൽ അപവാദം പോലെ നിശ്ശബ്ദനായി നിന്നതും ആംബുലൻസ് ഡ്രൈവർ മാത്രം.

നിലയ്ക്കാതെ പെയ്യുന്ന മഴയുടെ തണുപ്പ് ദേഹമാകെ അരിച്ചുകയറുമ്പോൾ ഒരു കപ്പു കാപ്പി കുടിക്കണമെന്ന് തോന്നി. പാർക്കുചെയ്ത കാറിൽ നിന്ന് ഫ്ലാസ്ക്കെടുത്ത് കാപ്പി പകരുമ്പോഴാണ് ആംബുലൻസ് ഡ്രൈവറെക്കുറിച്ചോർത്തത്. അയാൾ ഭക്ഷണം കഴിക്കുന്നുണ്ടാകുമോ? സദാസമയവും ഇവിടെത്തന്നെയുണ്ട്, ശബ്ദകോലാഹലങ്ങളില്ലാതെ, കർമ്മനിരതനായി. അർപ്പണബോധത്തോടെ ജോലിചെയ്യുന്നതിനിടെ സംസാരമെന്തിന് എന്ന് ചിന്തിച്ചതു തന്നെ ഇയാളെ കണ്ടപ്പോഴാണ്.

ആംബുലൻസിനരികിൽ ചെന്നു വിളിച്ചു. “ഹലോ, മഴയൽപ്പം നിലച്ച മട്ടുണ്ട്. പുറത്തിറങ്ങി കാറിനരികിലേയ്ക്ക് വന്നാലൊരു കപ്പു കാപ്പി കുടിക്കാം.”

“വേണ്ട മാഷേ, എൻ്റെ കയ്യിൽ വെള്ളമുണ്ട്. മാഷ് കുടിച്ചോളൂ.”

ഗാംഭീര്യമാർന്ന ഒരാൺ സ്വരം പ്രതീക്ഷിച്ച സ്ഥാനത്ത് കാതിൽ വീണത് ഒരു പെൺസ്വരം. ഉറപ്പുവരുത്താൻ ഞാൻ വീണ്ടും നോക്കി.

ഡോർ തുറന്ന് അയാൾ പുറത്തിറങ്ങി, എൻ്റെ അരികിലെത്തി.

” ശബ്ദം കേട്ട് മാഷിന് സംശയമായോ? എല്ലാവരും ഇങ്ങനെ തന്നെ ഞെട്ടാറുണ്ട്. മാഷ് ഞെട്ടേണ്ട. എൻ്റെ സ്വരമിങ്ങനെയാണ്. അങ്ങനെയാണല്ലോ വേണ്ടതും? ഇരുപത്തിയഞ്ചുകാരിയായ പാർവതിക്ക്  ഈ  സ്വരമല്ലേയിണങ്ങുക?”

ഞാൻ വീണ്ടും ഞെട്ടി.

” മാഷേ, വേഷം മാത്രമേ പുരുഷൻ്റേതുള്ളു. ഞാൻ പാർവതിയാണ്. മാഷിനറിയാമല്ലോ ഒരാംബുലൻസ്  ഡ്രൈവറുടെജോലിയെക്കുറിച്ച്. അസമയങ്ങളിലുമുണ്ടാകും യാത്രകൾ. തനിയെയാകും പലപ്പൊഴും യാത്ര. പാൻ്റും ഷർട്ടും തൊപ്പിയും കോട്ടുമെല്ലാം എനിക്കൊരു പ്രൊട്ടക്ഷനാണ് മാഷേ.”

എൻ്റെയുള്ളിലെ ജിജ്ഞാസയെക്കുറിച്ച് അറിഞ്ഞതുപോലെ പാർവ്വതി തുടർന്നു. “മാഷിനറിയില്ല എന്നെ. കുറച്ചുദൂരെയാണെൻ്റെ നാട്. അച്ഛൻ ആംബുലൻസ് ഡൈവറായിരുന്നു. പതിനെട്ടുവയസ്സുകഴിഞ്ഞപ്പൊഴേയ്ക്കും എനിക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ കാരണക്കാരനും അച്ഛൻ തന്നെ. 

മൂന്ന് വർഷം മുൻപാണ് ഞാൻ ആദ്യമായി ആംബുലൻസിൻ്റെ ഡ്രൈവിംഗ്സീറ്റിലിരുന്നത്, പാതിരാത്രിയിൽനെഞ്ചുവേദന കൊണ്ട് പുളഞ്ഞ അച്ഛനെ ആശുപത്രിയിലെത്തിക്കാനായി. മറ്റാശ്രയമില്ലാത്ത നേരത്ത്, കാത്തിരിക്കാൻ നേരവും മനസ്സുമില്ലാത്തതു കൊണ്ട് എനിക്കതു വേണ്ടി വന്നു.

തിരിച്ചു വീട്ടിലെത്തിയത് അച്ഛൻ്റെ ജീവനറ്റ ശരീരവുമായാണ്. സമയത്തിനെത്തിച്ചിട്ടും അച്ഛൻ്റെ ജീവൻ രക്ഷിക്കാൻ ആശുപത്രിക്കാർക്കായില്ല. അപ്പോൾ വാഹനം കിട്ടാത്തവരുടെ കാര്യമോ?

അന്നാണ്ഞാൻതീരുമാനമെടുത്തത്, അച്ഛൻ്റെ ആംബുലൻസിൻ്റെ സാരഥി അന്നുമുതൽ ഞാനാണെന്ന്. അമ്മയെതിർത്തു. ആപത്തു നിറഞ്ഞജോലിചെയ്യാനനുവദിച്ച് എന്നെയും കൂടി നഷ്ടപ്പെടാൻ അമ്മ തയ്യാറല്ലയെന്ന് വാശി പിടിച്ചു. തീരുമാനത്തിൽ നിന്ന് വിട്ടുപോരാനെനിക്കുമനസ്സില്ലായിരുന്നു.

 ഒത്തിരി ജീവനും കയ്യിൽ പിടിച്ചു കൊണ്ടുള്ള ഓട്ടപ്പാച്ചിലുകൾ. അതിലൂടെ എത്ര ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടാകും? മരണമടഞ്ഞവരെയും കൊണ്ടു പായുമ്പോൾ ബന്ധുക്കളുടെ കണ്ണീർ കണ്ടുതരിച്ചു നിന്നുപോയിട്ടുണ്ട്. പിറവികൾ കണ്ട്സന്തോഷിച്ചിട്ടുണ്ട്. ഇത്തവണ ഉരുൾപൊട്ടലിനെക്കുറിച്ചറിഞ്ഞ് ഓടിയെത്തിയതാണു ഞാൻ. മൂന്ന് ജീവനുകൾ തിരിച്ചു കിട്ടാൻ കാരണമായതിൻ്റെ ചാരിതാർത്ഥ്യമുണ്ട്. എങ്കിലും തിരച്ചിൽ അവസാനിപ്പിച്ചു അവസാനത്തെയാളും തിരിച്ചു പോകുംവരെഞാനിവിടെയുണ്ടാകും. തിരിച്ചു പോയാലും  ഇനിയും കണ്ടെത്താനാകാതെ മണ്ണിനകത്ത്അകപ്പെട്ടവരെക്കുറിച്ചുള്ള ചിന്തകൾ എൻ്റെ ഇനിയുള്ള രാത്രികളെ നിദ്രാ വിഹീനമാക്കിയേക്കും. എങ്കിലും, തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ശ്വാസംമുട്ടിത്തളർന്ന ഒരാളെയെങ്കിലും പുറത്തെടുത്താൽ ഉടനെ ആശുപത്രിയിലെത്തിക്കാനാണെൻ്റെയീ നീളുന്ന കാത്തിരിപ്പ്. “

ഒരു നിമിഷം മൗനം.പിന്നെയവൾ കൂട്ടിച്ചേർത്തു,

“”മാഷേ, എൻ്റെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ വേണ്ടിയാണ് ഞാൻ നിശ്ശബ്ദയായത്. എൻറെ കഥ കേട്ടിട്ട് മാഷ് എൻറെ മേൽ വെള്ളിവെളിച്ചം വാരി വിതറല്ലേ .നല്ലതു ചെയ്യാൻ പബ്ലിസിറ്റിയുടെ കൂട്ടു വേണ്ട മാഷേ.” 

പാർവതി പറഞ്ഞു നിർത്തുമ്പോൾ ഞാനവളുടെ കണ്ണുകളിലേയ്ക്കു നോക്കി. നിശ്ചയദാർഢ്യം പ്രതിഫലിക്കുന്നുണ്ടവിടെ. ഒരു സല്യൂട്ട് നൽകണമെന്നെൻ്റെ മനസ്സു പറഞ്ഞു, നേരിൽ കണ്ട ആൺപിറന്നോൾക്ക്.

ഡോക്ടർ വീനസ്

#ആൺപിറന്നോൾ

Post Views: 29
6
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

5 Comments

  1. Sunandha Mahesh on January 13, 2024 4:04 PM

    സൂപ്പർ 👍

    Reply
  2. sabira latheefi on January 12, 2024 5:48 PM

    😍👍🏻

    Reply
  3. Seenanavaz on January 12, 2024 11:02 AM

    വായിച്ചേപ്പോഴും കോരിത്തരിച്ചു.. മനോഹരം❤️

    Reply
  4. Divya Sreekumar on January 8, 2024 7:02 PM

    Superb 💐💐

    Reply
    • drvenus on January 9, 2024 4:37 AM

      താങ്ക് യൂ, ദിവ്യാ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.