Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൈറ്റടി
പ്രണയം വിവാഹം

സൈറ്റടി

By Anju RanjimaJanuary 13, 2024Updated:January 18, 202414 Comments5 Mins Read112 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്നെ നോക്കി ആദ്യമായി കണ്ണിറുക്കിയത്(നമ്മുടെ ഭാഷയിൽ സൈറ്റടി)മേലെതിലെ ബിന്ദു മാമിയുടെ മോൻ ബിജുവണ്ണൻ ആണ്.

ഞാൻ ചാമ്പയ്‌ക്ക പറിക്കാൻ ചാമ്പ മരത്തിന്റെ മുകളിലോട്ട് വെള്ളം ഇറക്കി നോക്കി നിൽക്കുവാ.

ചെറിയ ചാമ്പ ആണ്. വലിഞ്ഞു കേറിയാൽ ചിലപ്പോ മൂടും കുത്തി വീഴാൻ ചാൻസുണ്ട്. പത്തു പതിനഞ്ച് വയസ്സ് ആയെങ്കിലും അതിന്റെ പക്വത ഒന്നുമില്ലായിരുന്നു.

അപ്പോഴാണ് ബിജുവണ്ണൻ അത് വഴി പോയത്.

“എന്താ മോളെ,ചാമ്പയും വായി നോക്കി നിൽക്കുന്നത്?”

ഞാൻ ചിരിച്ചു. ഉദാരമനസ്കനായ അണ്ണൻ എനിക്ക് വേണ്ടി ചാമ്പ മരത്തിൽ കയറി ചാമ്പയ്ക്ക പറിച്ചു താഴേക്ക് ഇട്ടു തന്നു.

മുകളിൽ നിന്നു ഇട്ടു തരുന്ന ചാമ്പയ്ക്ക ചതയാതെയും വീഴാതെയും ബാലൻസ് ചെയ്തു പിടിച്ചു ഞാൻ കട്ടയ്ക്ക് നിൽപ്പുണ്ട്. ചാമ്പയ്ക്ക ഒന്നും വീഴാതെ ആയപ്പോൾ ഞാൻ മുകളിലേക്ക് നോക്കി.

അണ്ണൻ വെറുതെ ഇരിക്കുകയാണ്. ഞാൻ അങ്ങേരെ നോക്കുന്നത് കണ്ട് മേലച്ചുണ്ടും കീഴ്ച്ചുണ്ടും ഒരു സൈഡിലേക്ക് വലിച്ച് ഇടതു കണ്ണു കൊണ്ടൊരു സൈറ്റടി. അതേ രീതിയിൽ മറ്റേ കണ്ണ് കൊണ്ടും.

ഞാൻ അങ്ങനെ തന്നെ നിന്നു. അണ്ണൻ താഴെ ഇറങ്ങി വന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല.

ചെയ്തു പോയത് അപരാധം ആണെന്ന് അണ്ണനും മനസ്സിലായി കാണണം. ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കാൻ പോയ അണ്ണനെ ഞാൻ വിളിച്ചു.

“അണ്ണാ…അണ്ണാ…”

അണ്ണൻ തിരിഞ്ഞു പരിഭ്രാന്തിയോടെ നോക്കി.
“മോളെ..ഞാൻ പെട്ടെന്ന്..”

ഞാൻ ഓടി ചെന്ന് അണ്ണന്റെ കയ്യിൽ പിടിച്ചു.

“അണ്ണാ…. സൈറ്റടിക്കാൻ എന്നേം കൂടെ പഠിപ്പിക്കാവോ അണ്ണാ? ക്ലാസ്സിലെ സുരേഷിനും ബീനയ്ക്കും നസീമിനും ഒക്കെ കണ്ണീറുക്കാൻ അറിയാം. എനിക്കൂടെ ഒന്നു പഠിപ്പിച്ചു താ അണ്ണാ..”

ഇപ്പോ തല പോകും എന്ന മട്ടിൽ നിന്ന ബിജുവണ്ണൻ ഒരു ഇളിച്ച ചിരി ചിരിച്ചു. ഇതെന്ത് ജീവി എന്ന് എന്നെ നോക്കി അന്തം വിട്ടു നിന്നു.
എന്തായാലും ആ സംഭവത്തോടെ ഞാൻ കണ്ണീറുക്കൽ അഥവാ സൈറ്റടി എന്ന പ്രക്രിയ പഠിച്ചു.

അതും കൊണ്ടായി പിന്നീടുള്ള അഭ്യാസം മുഴുവൻ. വഴീൽ കൂടെ പോകുന്നവർക്കും ക്ലാസ്സിലുള്ളോർക്കും എന്തിന് മാഷ്മാർക്ക് വരെ എന്റെ കണ്ണടി കാരണം ഇരിക്കപ്പൊറുതി ഇല്ലാതെയായി.

അപ്പനോടും അമ്മയോടും പരാതി പറയാനായി സ്ഥലം സ്കൂൾ ഹെഡ്മാഷ് വരെ വീട്ടിൽ വന്നു.

എന്നിട്ടും ഞാൻ എന്റെ കണ്ണടി കുറച്ചില്ല എന്നുള്ളത് നഗ്നസത്യം. അത് പോലെ വിസിൽ അടിക്കണം എന്നുള്ളതും ഒരു ആഗ്രഹം ആയിരുന്നു.
മഞ്ചു വാര്യരൊക്കെ “ചൂള മടിച്ച് കറങ്ങി നടക്കണ..” കാണുമ്പോഴൊക്കെ ഉള്ളീന്ന് ഒരു പിടപ്പാ. അത് പോലൊക്കെ നമ്മളെ കൊണ്ട് എന്ന് പറ്റാനാ?

ബിജുവണ്ണൻ ഗൾഫിൽ പോയത് കൊണ്ട് ആ വിദ്യ ചോദിച്ചറിയാനോ പഠിക്കാനോ പറ്റിയില്ല. ഞാനെന്റെ സകല കുരുട്ടുത്തരവും കാണിച്ച് അങ്ങനെ പാറി പറന്നു നടന്നു.

അടക്കവും ഒതുക്കവും ഇല്ലാത്ത മോളെ വളർത്തുന്നതിന് അച്ഛനും അമ്മയും ഒരുപാട് കേട്ടു. അതൊക്കെ അടിയായും പിച്ചായും നുള്ളായും കിട്ടിയിട്ടും ചങ്കരൻ വീണ്ടും തെങ്ങിൽ തന്നെ.

ഒറ്റ മോൾ ആയത് കൊണ്ട് ഒലക്കയ്ക്ക് അടിച്ചു വളർത്തണം എന്ന് അച്ഛൻ പറഞ്ഞെങ്കിലും ഞാൻ കുലുങ്ങിയില്ല.

ഞങ്ങളുടെ വീട്ടിൽ ഒലക്ക ഇല്ലെന്ന് എനിക്ക് അറിയാല്ലോ.

പഠിത്തമൊക്കെ കഷ്ടിച്ചു വലിഞ്ഞു പിടിച്ചു കയറിയ എന്നെ ടൈപ്പ് റൈറ്റിങ്നും
തയ്യലിനും കൊണ്ട് വിട്ടു എന്റെ പുന്നാര അച്ഛൻ.

അങ്ങനെ രണ്ട് മൂന്ന് വർഷം കഴിഞ്ഞപ്പോഴാണ് നമ്മുടെ കഥാനായകൻ ബിജുവണ്ണൻ ഗൾഫിൽ നിന്നു അംബാസാഡർ കാറിന്റെ പുറത്തും ബാക്കിലും കുറെയേറെ പെട്ടികളും കുത്തി തിരുകി തിരിച്ചെത്തുന്നത്.

എന്നെ ആദ്യമായി സൈറ്റടിച്ചു പഠിപ്പിച്ചു തന്ന ഗുരുവല്ലേ?

പിന്നെ തരുവാണേൽ ലക്സ് ന്റെ സോപ്പും കോടാലി തൈലവും ടൈഗർ ബാമും സ്പ്രേയും മുട്ടായിയും വാങ്ങീട്ട് വരാമെന്ന് കരുതി വെറുതെ ബിന്ദു മാമിയുടെ വീട്ടിലേക്ക് വച്ചടിച്ചു.

അവിടെ ഒരു കല്യാണത്തിന് ഉള്ള ആളുണ്ട്. എന്നെ ഒത്തിരി ഇഷ്ടമുള്ള മാമി അപ്പോഴേ എന്നെ വിളിച്ച് അടുക്കളയിൽ കൊണ്ട് പോയി ചായേം ബിസ്ക്കറ്റും തന്നു.

എല്ലാരും പോയി കഴിഞ്ഞു പോയാ മതിയെന്നും പറഞ്ഞ് എന്നെ പിടിച്ചു അടുക്കള സ്ലാബിന്റെ പുറത്ത് ഇരുത്തി. അപ്പോഴുണ്ട് അണ്ണൻ അടുക്കളയിലോട്ട് വരുന്നു.

പണ്ട് കണ്ട നീർക്കോലി പരുവം ഒന്നുമല്ല. മുഖം ഏകദേശം അങ്ങനൊക്കെ ആണെങ്കിലും കട്ടിമീശയും വെളുത്ത നിറവും ക്ളീൻ ഷേവ് താടിയും ഒക്കെയായി ഒരു സിൽമാനടൻ ലൂക്ക്.

അത്രേം നാൾ അന്യമായിരുന്ന നാണം എന്ന സാധനം എന്റെ മുഖത്തു പരന്നു.

മനുഷ്യനെ നാണം കെടുത്താൻ എന്റെ കണ്ണാണെങ്കിൽ അങ്ങേരുടെ മുഖത്തൂന്ന് മാറുന്നില്ല.

ചുണ്ടൊക്കെ വിറയ്ക്കുവാ. അണ്ണൻ മെല്ലെ അടുത്ത് വന്നിട്ട് എന്നോട് ചോദിച്ചു.

“നീ ഇപ്പോ കണ്ണീറുക്കാൻ പഠിച്ചോടീ ഗുണ്ടുമണീ?”

നാശം പിടിക്കാൻ… നാവും താന്ന് പോയോ തമ്പുരാനേ. ഒന്നും അങ്ങോട്ട് പറയാനും പറ്റുന്നില്ല. അങ്ങേര് എന്തോ എടുക്കാൻ എന്നത് പോലെ അടുത്തേക്ക് വന്നിട്ട് എന്റെ കവിളത്ത് അമർത്തി ഒരുമ്മ.
പിന്നെ തലയിൽ ഒന്ന് തട്ടിയിട്ട് ഇറങ്ങി ഒരു പോക്ക്.

ആകെ ബാക്കിയുണ്ടായിരുന്ന ബോധം കൂടി എങ്ങോട്ടോ പോയെന്നാണ് എന്റെ ഓർമ്മ.

എങ്ങനെ അവിടുന്ന് ഇറങ്ങിയെന്നോ വീട്ടിൽ തിരിച്ചെത്തിയെന്നോ ഒന്നും എനിക്കോർമ്മയില്ല.

പിന്നെയും എപ്പോഴൊക്കെയോ അണ്ണനെ കണ്ടപ്പോഴൊക്കെയും അങ്ങേർക്ക് ആലുവാ മണപ്പുറത്ത്‌ വച്ച് കണ്ട പരിചയം പോലുമില്ല.

എന്റെ മനസ്സിൽ ആവിശ്യമില്ലാത്ത മോഹങ്ങൾ കുത്തി നിറച്ചതിനു ഞാൻ തന്നെ എന്നെ വെറുത്തു പോയി.

ഓടി ചാടി നടന്നിരുന്ന എന്റെ മാറ്റത്തിൽ അമ്മയും അച്ഛനുമൊക്കെ സങ്കടപെട്ടു. അടങ്ങി ഒതുങ്ങി കഴിഞ്ഞാലും കുറ്റം. ഓടിച്ചാടി നടന്നാലും കുറ്റം. ആരോട് പറയാൻ?

പണി കഴിഞ്ഞു അച്ഛൻ വന്നപ്പോഴാണ് അച്ഛൻ അമ്മയോട് ബിജുവണ്ണന്റെ കല്യാണം നോക്കുന്ന കാര്യം പറയുന്നത്.

എന്തോ എനിക്ക് കണ്ണിൽ നിന്നൊക്കെ അങ്ങ് വെള്ളം വന്നു. ആരെയോ നഷ്ടപ്പെടാൻ പോകുന്ന പോലെ. എനിക്ക് ബിജു അണ്ണനോട് പ്രേമം ആയിരുന്നോ എന്ന് തോന്നി തുടങ്ങി.

അല്ലെങ്കിൽ എന്ത് മാത്രം ആണുങ്ങളെ ദിവസവും കാണുന്ന എനിക്ക് അങ്ങേരെ കാണുമ്പോൾ മാത്രം എന്താ ഒരു പരവേശവും മുഖത്തു ചുവപ്പ് കയറലും?

എന്തായാലും എല്ലാം തീർന്നു.

അയാൾ വേറെ പെണ്ണ് കെട്ടും. നിറയെ കൊച്ചുങ്ങൾ ഉണ്ടാകും.
വിസിറ്റിങ്ങ് വിസയിൽ കെട്ട്യോളെയും കുട്ട്യോളെയും ഗൾഫിൽ കൊണ്ട് പോകും.

എനിക്ക് സങ്കടം വന്ന് മുട്ടി.

കുറച്ച് നാൾ അങ്ങനെ പോയി. ഒരു ദിവസം ക്ലാസ്സ് വിട്ടു വന്നപ്പോൾ വീട്ടിൽ ബിന്ദു മാമിയും അണ്ണനും വിജയൻ മാമനും ഒക്കെയുണ്ട്.

അമ്മയും അച്ഛനും ചായയൊക്കെ കൊടുത്ത് സൽക്കരിച്ച് ഇരുത്തിയിരിക്കുന്നു.

കല്യാണം വിളിക്കാൻ വന്നതാ. ഞാൻ ചെന്ന് മാമിയോടും മാമനോടും സംസാരിച്ചു.

അങ്ങേരെ നോക്കിയത് പോലും ഇല്ല. ഞാൻ മുറിയിലേക്ക് പോയി.

കതക് അടയ്ക്കാൻ തിരിഞ്ഞപ്പോൾ അണ്ണൻ മുന്നിൽ നിൽക്കുന്നു.

അയാൾ മുറിയിലോട്ട് കയറി.

എനിക്ക് വീണ്ടും വിറയൽ തുടങ്ങി. ഇങ്ങേർ അടുത്ത് വരുമ്പോൾ മാത്രമെന്താ ഈ അസുഖം?

“ടീ പാറൂ…
നിനക്ക് എന്താ ഇത്രേം ഗമ?എന്നെ കാണുമ്പോ മാത്രം മൗനം?”

അത് ഗമയല്ല ഇങ്ങേരെ കാണുമ്പോ നാക്ക് ഇറങ്ങി പോകുന്നതാണെന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കിക്കാനാണ് എന്റെ ഗുരുവായൂരപ്പാ?

അങ്ങേര് വീണ്ടും അടുത്തോട്ട് വരുവാണ്.

ഞാൻ പോയി ഭിത്തിയിൽ തട്ടി നിന്നു.

അണ്ണൻ എന്നോട് അടുത്ത് നിന്ന് പറഞ്ഞു.

“ഇത്രേം വർഷത്തിനിടയ്ക്ക് എത്ര പെണ്ണുങ്ങളെ ഞാൻ കണ്ടു. പക്ഷേ നിന്നെ പോലെ അവരാരും ഇല്ല പാറു. അന്ന് നിന്നെ സൈറ്റ് അടിച്ചു കാണിക്കുമ്പോൾ എന്തോ ഒരു സ്പർക്ക് വീണതാ മനസ്സിൽ.

പിന്നെ മുതൽ നിന്നെ എപ്പോ കണ്ടാലും ഉള്ളിൽ നിന്നോരു വിറയൽ കേറി വരും. ഗൾഫിൽ പോയിട്ടും അത് മാറിയില്ല.

നിന്നെ അല്ലാതെ വേറെ ആരെയും ആ സ്ഥാനത്ത് കാണാനും കഴിഞ്ഞില്ല. വീട്ടിൽ വച്ചു നിന്നെ കണ്ടപ്പോൾ എന്നെ നിയന്ത്രിക്കാൻ ആയില്ല… അതാ”
“എന്നിട്ടാണോ കാലാമാടാ നിങ്ങൾ വേറെ കെട്ടാൻ പോകുന്നേ?” ചോദ്യം ഉള്ളിൽ ഇരുന്നതേ ഉള്ളൂ. പുറത്തേക്ക് വന്നില്ല.

“നിന്റെ അച്ഛനോടും അമ്മയോടും നിന്നെ പെണ്ണ് ചോദിക്കാൻ വന്നതാ ഞങ്ങൾ.

അമ്മയ്ക്കും അച്ഛനും ഈ കുറുമ്പിയെ ഒരുപാട് ഇഷ്ടാ. അത് കൊണ്ട് ഞാൻ എന്റെ ആഗ്രഹം പറഞ്ഞ ഉടനെ ഇറങ്ങി പുറപ്പെട്ടു.
നിന്റെ വീട്ടുകാർക്കും സമ്മതാ. ഇനി നിന്റെ സമ്മതം മാത്രം മതി.”

കണ്ണൊക്കെ നിറഞ്ഞിട്ട് എനിക്ക് കാഴ്ച മങ്ങുന്നുണ്ടായിരുന്നു.
എങ്കിലും പെട്ടെന്ന് മുന്നോട്ട് ആഞ്ഞു അങ്ങേരെ കെട്ടി പിടിച്ചു.
ഒന്നു ഞെട്ടിയെങ്കിലും ചിരിയോടെ ആ രണ്ടു കൈകൾ എന്നെ ചുറ്റി വരിയുന്നതും ഞാൻ അറിഞ്ഞു.

🦋🦋🦋

ഗൾഫുകാരൻ ആയോണ്ടാണ് പ്രായം പോലും പ്രശ്നമാക്കാതെ അച്ഛനും അമ്മയും കല്യാണത്തിന് സമ്മതിച്ചത്.

എന്നിട്ടിപ്പോ അങ്ങേര് ഗൾഫ് ഒക്കെ നിർത്തി നാട്ടിൽ കൂടാനുള്ള പ്ലാൻ ആയിട്ടാണ് വന്നത് പോലും.

കണ്ണിറുക്കി കാണിച്ചോണ്ട് ഇത് പറഞ്ഞപ്പോൾ എന്റെ അടിവയറ്റീന്ന് ഒരു തീയാണ് പൊന്തിയത്.

എന്റെ വിസിറ്റിങ്ങ് വിസ. ഗൾഫുകാരന്റെ ഭാര്യയും മക്കളും എന്ന ലേബൽ. എന്റെ ഈന്തപ്പഴം.

അങ്ങേര് നാട്ടിൽ തന്നെ ഒരു പലചരക്ക് കട ഇട്ടു.
നല്ല രീതിക്ക് മുന്നോട്ട് പോകുന്നുണ്ട്.
മാമിയും മാമനും ഞങ്ങടെ പിള്ളേര് ഉണ്ണിയും കണ്ണനും ഒക്കെയായിട്ട് ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുവാണ്.

എങ്കിലും ഇടയ്ക്കിടയ്ക്ക് അങ്ങേരുടെ ഒരു കണ്ണിറുക്കി കാണിക്കലുണ്ട്.
അപ്പോഴേ ഉള്ളീന്ന് ഒരു ആന്തലാണ്. അതീപ്രായം ആയിട്ടും മാറിയിട്ടില്ല എന്നത് നേര്.
കാലം നമ്മളെയും കൊണ്ടങ്ങ് പോവാണ്. എവിടെ പോയി ഇടിച്ചു നിൽക്കുന്നോ അവിടം വരെ സന്തോഷമായിട്ട് അങ്ങ്ജീവിക്കാം.

Post Views: 33
8
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

14 Comments

  1. Suma Jayamohan on January 21, 2024 2:08 PM

    എന്നാലും എൻ്റെ പാറൂട്ടീ ….. ഒറ്റ സൈറ്റടിയിൽ കാര്യങ്ങളെല്ലാം ok ആയല്ലോ😀😀😀😀

    Reply
  2. Silvy on January 20, 2024 7:54 PM

    ന്റെ ബിജുവണ്ണാ…. വായിച്ചിട്ട് കൊതിയാകുന്നു ഒന്ന് സൈറ്റ് അടിക്കാൻ

    Reply
    • Anju ranjima on January 21, 2024 10:06 AM

      ന്റെ ബിജുവണ്ണാ

      Reply
  3. Vimi on January 20, 2024 7:09 PM

    ഇരുന്ന് വായിക്കാൻ പ്രേരിപ്പിക്കുന്നു. 🥰

    Reply
    • Anju ranjima on January 21, 2024 10:07 AM

      🙈

      Reply
  4. Divya Sreekumar on January 20, 2024 6:40 PM

    ബിജുവണ്ണനും കെട്ട്യോളും പൊളിച്ചൂ ട്ടോ.

    Reply
  5. രമിത്ത് നിടുംമ്പ്രം on January 20, 2024 6:35 PM

    ❤️❤️❤️

    Reply
    • Anju ranjima on January 21, 2024 10:07 AM

      🙈🙈🙈

      Reply
  6. Sunandha Mahesh on January 20, 2024 5:57 PM

    ഇത് എന്തൊരു എഴുത്താ പെണെ.. ഹോ സമ്മതിച്ചു

    Reply
    • Anju ranjima on January 20, 2024 6:23 PM

      അങ്ങനോന്നൂല്യാ🙈🙈🙈🙈

      Reply
    • Shreeja R on January 21, 2024 9:21 AM

      👌👌

      Reply
      • Anju ranjima on January 21, 2024 10:06 AM

        🙈🙈🙈

        Reply
  7. Sabira latheefi on January 13, 2024 4:06 PM

    ചിരിപ്പിക്കാൻ ഇറങ്ങിയിരിക്കുവാ. ലേ.. 😍😍

    Reply
    • Anju ranjima on January 20, 2024 6:23 PM

      ചിരിച്ചെങ്കിൽ ഞാൻ കൃതാർത്ഥ ആയി🥰😘

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.