Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇരുട്ടിന്റെ ആത്മാക്കൾ
കഥ സ്ത്രീ

ഇരുട്ടിന്റെ ആത്മാക്കൾ

By Jees KaitharamJanuary 18, 2024Updated:January 26, 20241 Comment4 Mins Read177 Views
Bookmark Now
Please login to bookmark Close

No account yet? Register

മണ്ണെണ്ണ വിളക്കിന്റെ മങ്ങിമങ്ങിയുള്ള ആട്ടം കണ്ട് മോളിക്കുട്ടി പതുക്കെ എഴുന്നേറ്റു കയ്യിലിരുന്ന മംഗളം വാരിക കിടക്കയിലേക്കിട്ടു. അരികത്ത് വർക്കി കിടന്നുറങ്ങുന്നു. അവന്റെ തുറന്നു വച്ച വായിൽ നിന്ന് ഏത്തായി ഒലിച്ചിറങ്ങിയത് മോളി പുതപ്പിന്റെ അറ്റം കൊണ്ടു തുടച്ചു കൊടുത്തപ്പോൾ അവൻ ചെറുതായൊന്ന് ഇളകി, അവൾ അവന്റെ മുടിയിഴയിൽ പതുക്കെ തലോടി അവൻ വീണ്ടും ഉറക്കമായി.

മോളി കട്ടിലിൽ നിന്ന് താഴേക്കിറങ്ങിയപ്പോൾ പലക കട്ടിൽ ഞരങ്ങി മൂളി. പഴയതാണ്, അപ്പൻ തന്നത്… മക്കളെയും കൊണ്ട് 9 സെന്റിൽ പാർക്കാൻ പോരുമ്പോൾ ഒന്നും ഉണ്ടായിരുന്നില്ല.

“എടിയെ നീ ആ അമ്മേടെ മുറിയിൽ കിടക്കുന്ന കട്ടിലെടുത്തോ, ഞാൻ രാജന്റെ കയ്യിൽ കൊടുത്തയച്ചേക്കാം… ” എന്ന് അപ്പൻ പറഞ്ഞപ്പോൾ അമ്മ പിറുപിറുത്തു.

“കട്ടിലും പാത്രങ്ങളുമായിട്ട് ഒരു പാട് കൊടുത്തതല്ലെ, പിന്നേം? കൊടുക്ക് മൂത്ത മോളല്ലെ?”
” ടീ നീ കോക്കാട്ട് വേലുവിന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല ടി..”, പിന്നെ ഒരു മുട്ടൻ തെറിയാണ് അപ്പന്റെ വായിൽ നിന്ന് വന്നത്. അപ്പനും അമ്മയും തമ്മിൽ നല്ല രീതിയിൽ വർത്തമാനം പറഞ്ഞു കേൾക്കാതെ ആയിട്ട് കാലം ഒത്തിരിയായി. അപ്പനെന്തെങ്കിലും നല്ല കാര്യം പറഞ്ഞു തുടങ്ങിയാലും അമ്മ ഉടനെ എന്തെങ്കിലും കൊനഷ്ട് മറുപടി പറയും. അപ്പന്റെ വായിലിരിക്കുന്ന തെറി കേട്ടാൽ അമ്മക്ക് സമാധാനമാവും. പിന്നെ മിണ്ടില്ല… ഈ കോക്കാട്ട് വേലു ആരാണന്ന് പലവട്ടം അപ്പനോട് ചോദിക്കണമെന്ന് തോന്നിയിട്ടുണ്ട് പിന്നെ അപ്പനെ പേടിച്ചിട്ട് ചോദിക്കൽ മാറ്റിവയ്ക്കാറ് പതിവ്.

മോളി ബിസ്ക്കറ്റ് ടിന്നിന്റെ മുകളിൽ നിന്ന് പാട്ടവിളക്ക് കൈ എത്തിച്ചെടുത്തു. മേപ്പാടി വീട്ടിൽ നിന്നും കൊണ്ടുവന്നതാണ് തകരത്തിന്റെ ടിന്ന്… അമ്മായിയോട് മടിച്ച് മടിച്ച് ആണ് ചോദിച്ചത്. എന്തേലും ഇട്ടു വയ്ക്കാൻ ഒരു പാത്രമെന്നു മാത്രമാണ് ഉദ്ദേശിച്ചത്. തന്റെ ചോദ്യം കേട്ടോണ്ട് വന്ന അച്ചനാണ് പറഞ്ഞത്, “നിനക്കാവശ്യമുള്ളത് എടുത്തോണ്ട് പോടി കൊച്ചെ…”

അമ്മായിക്കിഷ്ടപ്പെട്ടു കാണില്ല എന്നാലും അമ്മായി ഒന്നും മിണ്ടിയില്ല.

താഴെ പായയിൽ ലാലി മോൾ ഉറങ്ങുന്നു. മോളി ശ്രദ്ധയോടെ വിളക്കെടുത്ത് കട്ടിലിനടിയില് വച്ചിരുന്ന പാട്ടവിളക്കിന്റെ തിരി വലിച്ചു നീട്ടി അതിലേക്ക് തീ പകർന്നു . കയ്യിലിരുന്ന ഓട്ടുവിളക്ക് ചുണ്ടിലേക്കടുപ്പിച്ച് ഊതി കിടത്തി കട്ടിലിന്റെ കീഴെ നിന്ന് മണ്ണെണ്ണ കുപ്പിയെടുത്ത് അതിൻ മേലെ വച്ചിരുന്ന വാഴ കൈ ഊരി മാറ്റി അതിൽ നിന്ന് വിളക്കിലേക്ക് എണ്ണ പകർന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ വിളക്കിൽ എണ്ണയില്ലങ്കിൽ പണിയാകും. മണ്ണെണ്ണയുടെ മണമടിച്ചപ്പോൾ മോളി കുത്തി കുത്തി ചുമച്ചു. മോളിയുടെ ചുമ കേട്ടിട്ടാവണം കൂട്ടിൽ നിന്ന് അമ്മിണി ആട് ചിനുങ്ങി.

“എന്താടി..”,  മോളി മുരടനക്കി അത് കേട്ടിട്ടെന്നവണ്ണം അമ്മിണി മറുചിനക്കം മൂളി അയവെട്ടാൻ തുടങ്ങി.

വിളക്ക് ഒതുക്കി വച്ച് ഊതി കിടത്തി മോളി കട്ടിലിലേക്ക് ചാഞ്ഞു. ഈശോ മറിയം ഔസേപ്പെ കാത്തു രക്ഷിക്കണമെ എന്ന് പ്രാർത്ഥിച്ചു കുരിശു വരച്ചു കണ്ണുകളടച്ചു. കൈയെത്തിച്ച് പുതപ്പെടുത്ത് വർക്കിയുടെയും തന്റെയും കഴുത്ത് വരെ മൂടി. കണ്ണു തുറന്ന് നോക്കിയപ്പോൾ ഒരു മിന്നാമിനുങ്ങ് പാറി നടക്കുന്നു, പലക വാതിലിന്റെ ഇടയിൽ കൂടി കടന്നതാവും. കുറച്ചുനേരം അതിന്റെ സഞ്ചാരപഥം നോക്കി കിടന്ന മോളിയുടെ കണ്ണുകൾ പതിയെ അടഞ്ഞു.

” ചേച്ചിയേ… പൂയ്… ”

“വേണ്ട ചങ്ങായ് വെറുതെ വിളിക്കണ്ട”

ആരുടെയോ ഉച്ചത്തിലുള്ള സംസാരം കേട്ട് മോളി ഉറക്കം ഞെട്ടിയുണർന്നു, കാതോർത്തു. പുറത്ത് ആരോ ഉണ്ട്..

” നീയ് വിളിക്കടാ.. മ്മളെ ചേച്ചിയല്ലെ”, എന്ന് ഒരുവൻ.
” വേണ്ടടാ നീ വെറുതെ സുയിപ്പാക്കല്ലെ.. നേരം ശര്യല്ല,… ”
“മ്മക്ക് ചോയ്ച്ച് നോക്കാന്ന്.. ”
” യ്യ് വെറുതെ കച്ചറയാക്കല്ലെ.. ബാ”

തർക്കം കുറച്ചു നേരം നീണ്ടപ്പോൾ മോളി എണീറ്റു. കട്ടിലിന്റെ തലക്കൽ നിന്ന് അരിവാൾ എടുത്തു. പിന്നെ ഇരുട്ടിൽ എഴുന്നേറ്റ് നിന്ന് ഉച്ചത്തിൽ ചോദിച്ചു.
” ആർക്കാടാ ഈ പാതിരാത്രി ക&&ന്റെ സൂക്കേട് ?”
“നല്ല വെട്ടരിവാൾ ഉണ്ട് എന്താ നോക്കണോ?”
മറുഭാഗത്തെ സംഭാഷണം നിലച്ചു.

മോളി വാതിലിന്റെ വിടവിലൂടെ നോക്കി. ഇരുട്ടിൽ വരമ്പിലൂടെ വേച്ച് നീങ്ങുന്ന മെഴുതിരി നാളങ്ങൾ. എന്തൊക്കൊയോ പിറുപിറുക്കുന്നുണ്ട്. അരിവാൾ തൽസ്ഥാനത്ത് വച്ച് മോളി ദീർഘ നിശ്വാസം വിട്ടു. പകൽ പണിക്ക് പോകുമ്പോൾ ആർത്തി പിടിച്ച കണ്ണുകൾ കാണാഞ്ഞിട്ടല്ല, അപ്പനെയും ആങ്ങളമാരെയും പേടിച്ച് ഒരുത്തനും നേർക്ക് വന്നിട്ടില്ല. പിന്നെ രാത്രി കള്ള് മൂത്ത് കഴിഞ്ഞ് ഒരോരുത്തനും പൂതി പ്രകടിപ്പിക്കാൻ വരണതാണ്. ഇതിനു മുമ്പും വന്നിട്ടുണ്ട് ഇതുപോലെ. ഒരു തവണ സന്ധ്യ നേരത്ത് മേലത്തെ മൂപ്പൻ ചെക്കൻ നാലു കാലിൽ വന്ന് വേണ്ടാതീനം പറഞ്ഞപ്പോൾ മുഖമടച്ച് ഒന്ന് കൊടുത്തതാണ്. മലച്ച് വീണ അവൻ മുറ്റത്ത് നിന്ന് രാവിലെയാണ് എണീറ്റ് പോയത്. പിന്നെ കാണുമ്പോൾ വഴി മാറി പോകും അവൻ !

മോളി കിടന്നുകൊണ്ടു വർക്കിയെ ചേർത്തുപിടിച്ചു. അമ്മയുടെ സാമീപ്യം അറിഞ്ഞ വർക്കി പതുക്കെ പിടച്ച് മോളിയുടെ നെഞ്ചത്തോട്ട് പിടച്ചു കയറി, ഒട്ടിപിടിച്ച് വശങ്ങളിലായി തന്റെ കുഞ്ഞു കാലുകൾ കൊണ്ട് ബന്ധിച്ച് ഉറക്കമായി. മോളി പുഞ്ചിരിച്ചു കൊണ്ട് അവന്റെ നെറുകയിൽ തലോടി. ചെക്കനെ 9 മാസം വയറ്റിലുള്ളപ്പോൾ പോയതാ കെട്ടിയവൻ. ഒരു വിവരവുമില്ല. വർക്കി ഇടക്കിടക്ക് ചോദിക്കും അപ്പച്ചൻ എപ്പോഴാ വരുന്നെ? എങ്ങനെയാ കാണാൻ? പൊക്കമുണ്ടോ? എന്തെല്ലാമൊക്കൊ പറഞ്ഞാലും എങ്ങനെയാണന്ന് കാണിച്ചു കൊടുക്കാൻ തന്റെ കയ്യിൽ ഒരു ഫോട്ടോ പോലും ഇല്ലല്ലോ? വല്യ സ്നേഹമൊക്കെ ആയിരുന്നു, എന്നാലും എന്തിനാണ് എന്നെയും ഈ മക്കളെയും ഇട്ടിട്ട് പോയത്? ഓരോന്ന് ആലോചിച്ച് കിടന്ന്
പതുക്കെ അവളും ഉറക്കത്തിലേക്ക് വഴുതി വീണു. 

രാവിലെ അദ്രുമാന്റെ വാപ്പ കണ്ടത്തിൽ വെള്ളം തിരിക്കാൻ വന്നപ്പോഴാണ് അത് കണ്ടത് കനാലിൽ തല കുത്തി കിടക്കുന്ന ഒരാൾ ! കുഞ്ഞമ്മഹദ് ഹാജി മോളിയെ വിളിച്ചു ” അല്ല പെണ്ണെ ആരാ ഇത് കനാലിൽ തല കുത്തി കിടക്കണത്?
” അറിയില്ല കാക്കാ. ” രാത്രി വല്യ ഒച്ചപ്പാട് കേട്ടു. ഏതോ കള്ളുകുടിയനാണന്നാ തോന്നണത് “

“എന്താ അമ്മച്ചീ? ” പിറകിൽ നിന്ന് ഉറക്കമുണർന്ന് വന്ന വർക്കി മോളിയെ ചുറ്റി പിടിച്ചു.
“ഒന്നുല്ലടാ “
“അയാള് മരിച്ച് പോയോ അമ്മച്ചീ?”
മോളിയുടെ പിന്നിൽ നിന്നും തല നീട്ടി വർക്കി വീണ്ടും ചോദിച്ചു.
“ഇല്ലടാ കള്ളുകുടിച്ച് കെടക്കാന്ന് തോന്നണ് നീ വാ ” മോളി മോനെയും കൂട്ടി തിരിഞ്ഞു നടന്നു.
“ഇതാരാണപ്പാ അന്റെ വീടിന്റെ ഉമ്മറത്ത് വന്ന് കിടക്കാൻ?”
” ന്റെ വീടിന്റെ ഉമ്മരമൊന്നുമല്ലല്ലോ കാക്കാ. വഴിയല്ലെ അതാരെങ്കിലുമാട്ടെ. എനിക്കെന്താ. പോണ വഴി മോളി തിരിഞ്ഞു നോക്കി പറഞ്ഞു.
“എന്തായാലും ഞാനൊന്ന് തിരിച്ചു കിടത്തട്ടെ അവന്റെ മോന്ത ഒന്ന് കാണാലോ?”
” ങ്ങള് എന്താന്ന് വച്ചാ കാട്ടിക്കോളി നിക്ക് പണിക്ക് പോണം”. ഉറക്കെ വിളിച്ച് പറഞ്ഞു മോളി അകത്തേക്ക് കേറി പോയി. 

” മോളി. മോളി. യ്യ് ഇബടം വരെ ബരീ. ” കുഞ്ഞമ്മഹദ് ഹാജി കനാലിന്റെ അവിടെ നിന്ന് ഉറക്കെ വിളിച്ചു.
“എന്താ കാക്ക?” പണിക്ക് പോകാനുള്ള വേഷത്തിൽ മോളി അരത്തിണ്ണ കടന്ന് മുറ്റത്തേക്കിറങ്ങി. 

“അല്ല ഇത് ഏടെയോ കണ്ട നല്ല പരിചയം. നീയൊന്ന് നോക്കീ. “
” എനിക്കാരെയും പരിചയമില്ല കാക്കാ. ഇങ്ങള് നോക്കി. നിക്ക് പണിക്ക് പോണം. “
” അല്ല പെണ്ണെ ഇയ്യൊന്ന് ഇബടെ ബരീ. ഇപ്പോ പോകാ. “
” ഈ കാക്കയെ കൊണ്ട് തോറ്റു” മോളി കയ്യാല കടന്ന് കനാലിന്റെ അരികിലേക്ക് നടന്നു കയറി
കനാലിൽ കമിഴ്ന്ന് കിടന്ന ആളെ നിവർത്തി കിടത്തിയിട്ടുണ്ട്. വെള്ളമുണ്ടും ചെക്ക് ഷർട്ടും ധരിച്ച ആളുടെ മുഖം നിറയെ ചെളിയുണ്ട്. എവിടെയോ കണ്ടു മറന്ന മുഖം. മോളി വേഗം കനാലിലിറങ്ങി കൈ കൊണ്ടു വെള്ളം കോരിയെടുത്ത് അയാളുടെ മുഖത്തൊഴിച്ചു. കറുത്ത ചെളി ഒഴുകി നീങ്ങിയപ്പോൾ കട്ടിയുള്ള മീശയും വീതി കൂടിയ കൃതാവും തെളിഞ്ഞു വന്നു. മോളി കനാൽ കരയിൽ ഇരുന്ന് ഒന്നുകൂടി അയാളെ നോക്കി.
” എനിക്ക് നേരിയ സംശയം തോന്നി അതാ അന്നെ വിളിച്ചെ?”
ഹാജി പറഞ്ഞത് മോളി കേട്ടില്ല. അവൾ നിശ്ചലയായി ഇരുന്നു.
വർക്കി വന്ന് മോളിയുടെ കഴുത്തിൽ കയ്യിട്ട് ചുറ്റി “എന്താ അമ്മച്ചീ? അയാള് ചത്തോ?”
മോളി അവന്റെ വാ പൊത്തി പിന്നെ പതുക്കെ കൈ ചൂണ്ടി പറഞ്ഞു്
” മോന്റെ അപ്പച്ചൻ “

 തുടരും

ഇരുട്ടിന്റെ ആത്മാക്കൾ – 2

Post Views: 36
2
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

1 Comment

  1. Pingback: ഇരുട്ടിന്റെ ആത്മാക്കൾ - 2 - By Jees Kaitharam - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.