Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലേശാ മഷിട്വാ ലൂട്‌വേ അഥവാ മേൽവിലാസമില്ലാത്തവർ
ഓർമ്മകൾ കഥ ജീവിതം സമത്വം സാമൂഹ്യപ്രശ്നങ്ങൾ

ലേശാ മഷിട്വാ ലൂട്‌വേ അഥവാ മേൽവിലാസമില്ലാത്തവർ

By Seena NavazJanuary 18, 2024Updated:August 7, 202428 Comments6 Mins Read811 Views
Bookmark Now
Please login to bookmark Close

No account yet? Register

വലിച്ചുകെട്ടിയ നീലപ്പടുതയുടെ ദ്വാരത്തിലൂടെ ഒലിച്ചിറങ്ങിയ  മഴവെള്ളം ടെൻറിനകത്ത് കെട്ടിക്കിടക്കുന്നതയാൾ നോക്കിയിരുന്നു. തന്റെ ജീവിതംപോലെ അതും നിശ്ചലമാണെന്നയാളോർത്തു. അല്ലെങ്കിൽത്തണെ തങ്ങൾക്കെവിടെയാണ് ജീവിതം..? ജനിച്ചനാൾതൊട്ട് സമാധാനം എന്തെന്നറിയാത്ത ഓട്ടപ്പാച്ചിലുകൾ മാത്രം. ഭീതിയുടെ തുറുങ്കലിൽ ദുരിതക്കയങ്ങളിൽ ജീവിച്ചുതീർക്കാൻ വിധിക്കപ്പെട്ടവർ. അയാൾ മുളയഴികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി. പുറത്ത് മഴ ശമിച്ചിരിക്കുന്നു.

പുറത്തുനിന്ന് കേൾക്കുന്ന ബഹളത്തിലേക്കയാളുടെ ശ്രദ്ധ തിരിഞ്ഞു. എന്നുമുള്ളതാണീ ബഹളങ്ങൾ. ശുചിമുറിക്കുവേണ്ടി തിരക്കുകൂട്ടുന്നവരാണവർ. ഈ അഭയാർത്ഥിക്യാമ്പിലെ പത്തമ്പതു കുടുംബങ്ങൾക്കാകെക്കൂടെ നാലഞ്ചു ശുചിമുറികളാണുള്ളത്. എന്നും രാവിലെ ഇതുപോലെ ഉന്തും തള്ളും പതിവാണ്. ഉന്തും തള്ളും കയ്യാങ്കളിയിലേക്കെത്തിയപ്പോൾ മുളങ്കമ്പുകൊണ്ടുകെട്ടിയ ഒറ്റമുറിവീട് തുറന്നയാൾ പുറത്തിറങ്ങി. നേരം പുലരുന്നതേയുള്ളൂ. വെളിച്ചം ഭൂമി തൊട്ടിട്ടില്ല. ക്യാമ്പിലെ എല്ലാ വീടുകളും മുളങ്കമ്പുകൾകൊണ്ടുകെട്ടി മുകളിൽ ടാർപോളിൻഷീറ്റ് വലിച്ചുകെട്ടിയ ഒറ്റമുറികളാണ്. അവിടെയാണ് ഏഴും എട്ടും അംഗങ്ങളുള്ള കുടുംബങ്ങൾ ഞെരുങ്ങി താമസിക്കുന്നത്. ഡോർമിറ്ററി പോലുള്ള പൊതുശയനമുറിമാത്രം വില കുറഞ്ഞ ഫൈബർഷീറ്റിട്ടിരിക്കുന്നു. അയാൾ വീടുകൾക്കിടയിലുള്ള ചെറിയ നടവഴിയിലൂടെ ബഹളം നടക്കുന്നിടത്തേക്ക് ചെന്നു. ഓടകൾ വൃത്തിയാക്കുന്ന കരാറ് പണിക്കാരാണ് അതിരാവിലെ ശുചിമുറി ഉപയോഗിക്കുക. അവരാണ് ഡോർമിറ്ററി അന്തേവാസികളും. സൈനു അവരുടെയടുത്തേക്ക് ചെല്ലുമ്പോഴേക്കും മാജിബുളിനേയും നോബിഹുസൈനേയും ആരൊക്കകെക്കെയോ പിടിച്ചുമാറ്റിയിരുന്നു. ബഹളത്തിനിടയിൽ പൊട്ടിപ്പോയ പ്ലാസ്റ്റിക് ബക്കറ്റുകളുടെ അവശിഷ്ടം അവിടവിടെ ചിതറിക്കിടക്കുന്നു. മലമൂത്രവിസർജ്യങ്ങളുട രൂക്ഷഗന്ധം അയാളുടെ മുക്കുതുളച്ചുകയറി.

“ക്യാ ഹുവാ ബായി ”  പിടിച്ചുമാറ്റപ്പെട്ടവരുടെ ആക്രോശമൊന്നടങ്ങിയപ്പോൾ അടുത്തു നിന്നയാളോട് സൈനു തിരക്കി. ഒരാൾ ശുചിമുറി വിട്ടുകൊടുക്കാതെ വന്നപ്പോൾ അടുത്തയാൾ ബക്കറ്റിൽ സാധിച്ച്  ശുചിമുറിയിലേക്കിട്ടുകൊടുത്തു. ഇതൊക്കെയിവിടെ പതിവുള്ളതാണ്. സ്ത്രീകൾക്കുവരെ പ്രാഥമികാവശ്യങ്ങൾക്ക് ബക്കറ്റും കവറുകളും ഉപയോഗിക്കേണ്ടി വരുന്നു. എന്നെങ്കിലുമീ ദുരിതങ്ങളിൽ നിന്നൊരു മോചനമുണ്ടാകുമോ..? പ്രതീക്ഷയില്ല.

ആർക്കും വേണ്ടാത്തവരാണ് തങ്ങൾ, ലോകത്തെ ഏറ്റവും ദുർബലർ. മേൽവിലാസമില്ലാത്തവർ. ലോകം തങ്ങളെ റോഹിങ്ക്യകൾ എന്നുവിളിക്കുമ്പോഴും രാജ്യമതു വിലക്കുന്നുണ്ട്, തിരുത്തുന്നുണ്ട്. നൂറ്റാണ്ടുകളുടെ അരക്കാനിയൻ പാരമ്പര്യമുള്ള തങ്ങളെ ബംഗാളികളെന്ന് അഭിസംബോധന ചെയ്യുന്നു. അതുവഴി തങ്ങളുടെ വേരുകളറുക്കുകയും പാരമ്പര്യത്തെ നിഷേധിക്കുകയുമല്ലേ അവർ ചെയ്യുന്നത്…? അയാൾക്ക് കഠിനമായ നിരാശതോന്നി. എന്തിനു വേണ്ടിയാണ് തങ്ങൾ ജീവിക്കുന്നത്. പരസ്പരം കലഹിക്കുന്നത്. ഉണ്ണാനും ഉടുക്കാനും സ്വസ്ഥമായൊന്നുറങ്ങാനുമൊരിടം പോലുമില്ലാതെ അലയുന്നത്.

പുറത്ത് വെള്ളിവെളിച്ചം ചെറുതായി പരക്കാൻ തുടങ്ങി. ശുചിമുറിയിലെ കോലാഹലം അവസാനിച്ചിരിക്കുന്നു. അയാൾ പെട്ടെന്ന് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിച്ച് പണിസ്ഥലത്തേക്കിറങ്ങി. കരാറുകാരൻ വണ്ടിയുമായി കാത്തുനില്പുണ്ടാകും. കൂടെയുള്ളവർ തോട്ടിയും ബക്കറ്റുമായി മുന്നേ പോകുന്നുണ്ട്. റെയിൽവേ ട്രാക്കിലെ മാലിന്യം കോരലാണ് അയാളുടെയും കൂടെയുള്ളവരുടെയും പണി. മറ്റു ജോലികളൊന്നും അവർക്കാരും കൊടുക്കാറില്ല. ഓട വൃത്തിയാക്കലും കക്കൂസ് മാലിന്യം കോരലുമാണ് അഭയാർത്ഥിക്യാമ്പിലെ മിക്കവരുടയും പണി. മറ്റുള്ളവരുടെ ഭാഷയിലെ മാന്യതയില്ലാത്ത പണികൾ.

വഴിയിലേക്കിറങ്ങിയപ്പോൾ ഇന്നും ആ പത്രക്കാരിപ്പെണ്ണ് കാത്തുനില്പുണ്ട്. അവൾക്കു മുഖംകൊടുക്കാതെ ശിരസ്സുയർത്തി അയാൾ വേഗം നടന്നു.

“ഏക് മിനുട്ട് ഭായി”
അവൾ വിടാൻ ഭാവമില്ല.

“മേം ക്യോം ”

നടന്നുകൊണ്ടുതന്നെ അയാൾ തിരിഞ്ഞു ചോദിച്ചു.
ശരിയല്ലേ..? എന്താണിവർക്ക് തന്റെമാത്രം കഥ വേണ്ടത്.

അവൾ പുഞ്ചിരിച്ചു.

“നിങ്ങളുടെ ശിരസ്സ് ഉയർന്നിരിക്കുന്നു. അതുകൊണ്ട് നിങ്ങളോട് ബഹുമാനം തോന്നുന്നു”
ഒന്നുംമിണ്ടാതെയയാൾ നടന്നുനീങ്ങി.

താനെന്തിനാണ് തലകുനിക്കേണ്ടത്. എന്തു തെറ്റാണ് തങ്ങൾ ചെയ്തത്. തങ്ങളുടെ ജാതി, മതം, നിറം, വംശീയത ഒന്നുമവർക്കിഷ്ടമാകുന്നില്ല. അതുകൊണ്ടവർ തങ്ങളെ ആട്ടിപ്പായിക്കുന്നു, എല്ലായിടത്തുനിന്നും തുരുത്തിയോടിക്കപ്പെടുന്നു. തെറ്റ് ചെയ്യാത്തിടത്തോളം തലതാഴ്ത്തേണ്ട ആവശ്യവും ഇല്ല. അയാൾ തലയുയർത്തിത്തന്നെ മുന്നോട്ട് നടന്നു. മഴമാറിയ ആകാശത്ത് സൂര്യൻ കത്തിജ്വലിച്ചുനിന്നു. നീണ്ട തോട്ടിയുമായി റെയിൽവേട്രാക്ക് മുറിച്ചു കടന്ന അയാളുടെയുള്ളിലും ഓർമ്മകൾ കത്തിജ്വലിച്ചുകൊണ്ടിരുന്നു.

അരക്കാന പർവ്വതനിരകളുടെ താഴ്‌വാരത്തിലെ മൗങ്നു ഗ്രാമത്തിലെ സ്വന്തം വീട്. നാഫ് നദിയിലെ തണുത്ത കാറ്റ്, ഉപ്പയും ഉമ്മയും തങ്ങൾ എട്ടുമക്കളുമടങ്ങുന്ന കുടുംബം ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമായാണവിടെ കഴിഞ്ഞിരുന്നത്. അവിടെ വച്ചാണാദ്യം യാസ്മീനയെ കാണുന്നത്. അന്നവൾ തീരെ ചെറിയ കുട്ടിയായിരുന്നു. അവളോടൊപ്പമാണ് താനും മദ്രസ്സയിൽ പോയിക്കൊണ്ടിരുന്നത്. അവളുടെ തലയിലെ നീലതട്ടവും കവിളിലെ നുണക്കുഴിയും ഇന്നുമോർമ്മകളിൽ മായാതെ നില്പുണ്ട്. അന്നവൾ കിലുകിലെ വർത്തമാനം പറഞ്ഞിരുന്നു.  റോഹിങ്ക്യൻകുട്ടികളും മറ്റുള്ളവരെപ്പോലെ സ്കൂളിൽ പോയിരുന്നു. ഗോതമ്പും നെല്ലും കൃഷി ചെയ്യുന്ന വയലേലകൾ അവർക്കും സ്വന്തമായുണ്ടായിരുന്നു. പക്ഷേ.. പെട്ടെന്നാന്ന് എല്ലാം തകിടം മറിഞ്ഞത്. എവിടെയോ ബാമർ സമുദായത്തിലെ ഒരു പെൺകുട്ടി ബലാത്ക്കാരം ചെയ്തു കൊല്ലപ്പെട്ടു. റോഹിങ്ക്യകളാരോ ആണതു ചെയ്തതെന്നാരോപിച്ച് ബാമറുകൾ രാഖൈൻ ആക്രമിച്ച ആ ദിവസം കനലുകളണയാതെ ഉള്ളിൽ പുകയുന്നുണ്ട്.  സൈന്യത്തിലും ഭരണത്തിലും ഗണ്യമായ സ്ഥാനമുണ്ടായിരുന്ന ബാമറുകൾ റോഹിങ്ക്യകളുടെ വയലേലകൾക്ക് തീയിടുകയും വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. പുരുഷന്മാരെ കെട്ടിയിട്ടു മർദ്ദിക്കുകയും സ്ത്രീകളേയും കുട്ടികളേയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. അന്ന് പ്രാണരക്ഷാർത്ഥമോടി ദൂരെ ചുരുളി മരങ്ങൾക്കു പിന്നിലൊളിക്കുമ്പോൾ മുന്നിൽ സ്വന്തം വീട് കത്തിച്ചാമ്പലാകുന്നുണ്ടായിരുന്നു. ഒപ്പം കുറേ സ്വപ്നങ്ങളും. അരക്കൈൻ പർവ്വതങ്ങൾചുറ്റി കാടും മലയും കേറി അന്നോടിയ ഓട്ടം ഇന്നും കൺമുന്നിലുണ്ട്. വെയിലിൽ വെന്ത കാലുകൾ വരണ്ടമണ്ണിൽ ചവിട്ടുമ്പോൾ വിണ്ടുകീറി ചോരവാർന്നുകൊണ്ടിരുന്നു. എന്നിട്ടും തോറ്റുകൊടുക്കാൻ മനസ്സില്ലാതെ താൻ ബംഗാൾ ഉൾക്കടൽ നീന്തിക്കേറി, ബംഗ്ലാദേശിലെത്തി.  അവിടെ കോക്സ് ബസാറിൽ അഭയാർത്ഥിയായി. തന്നെപ്പോലെതന്നെ പലായനം ചെയ്ത ലക്ഷക്കണക്കിനാളുകൾ ആ ക്യാമ്പിലു ണ്ടായിരുന്നു. ആയിരക്കണക്കിനുപേർ പാതിവഴിയിൽ മരിച്ചുവീണു. ശവപ്പറമ്പായി മാറിയ രാഖൈൻ ഉള്ളിൽ കത്തുമ്പോഴും ജീവനും ജീവിതവുമായി തനിക്കവിടെ പിടിച്ചുനിൽക്കേണ്ടിവന്നു. പലപ്പോഴും കോക്സ്ബസാറിന് രണ്ടുമുഖങ്ങളുണ്ടെന്ന് തോന്നും. മുഖംമിനുക്കി സുന്ദരമാക്കി വിനോദസഞ്ചാരികളെ ആകർഷിക്കുമ്പോഴും മറ്റൊരുവശത്ത് അഭയാർത്ഥികളുടെ മുഖത്തെ ദൈന്യത മുറ്റിനിൽക്കുന്നുണ്ടാവും.

പിറന്നനാടിനേയും സഹോദരങ്ങളേയും കുറിച്ചുള്ളചിന്ത ഉള്ളിൽ തികട്ടിക്കൊണ്ടിരുന്നു. കളിക്കൂട്ടുകാരി യാസ്മീനയെ ഒന്നുകാണാനുള്ള ഉത്ക്കടമായ ആഗ്രഹം നെഞ്ചിൻക്കൂടുതല്ലി പുറത്തു വന്നപ്പോൾ ബംഗ്ലാദേശ് വിടാതിരിക്കാൻ കഴിഞ്ഞില്ല.. അപ്പോഴേക്കും രാഖൈൻ ശാന്തമായിരുന്നു. തിരിച്ചെത്തുമ്പോഴേക്കും മൗങ്നു ഗ്രാമത്തിലെ അഭയാർത്ഥിക്യാമ്പിൽ അവിവാഹിതരായ അമ്മമാരായിരുന്നു കൂടുതൽ. പുരുഷന്മാരെയൊക്കെ സൈന്യം അടിമപ്പണിചെയ്യാൻ പിടിച്ചുകെട്ടി കൊണ്ടുപോയിരുന്നു. അടിമപ്പണിചെയ്യാൻ വിസമ്മതിച്ച  മൂത്ത രണ്ടുസഹോദരന്മാരെ സൈന്യം അടിച്ചുകൊന്നുവെന്ന വാർത്തകേട്ടപ്പോൾ ഹൃദയം ദ്രവിച്ച് തുളകൾ വീണതുപോലെ. അതിലൂടൊരു പെരുമഴക്കാലം ചോർന്നൊലിച്ചു പോയിട്ടും പെയ്യാനരുതാതെ കണ്ണുകൾ ഈറനണിഞ്ഞുതന്നെ നിന്നു.

അന്ന് പെയ്യാൻമറന്ന അയാളുടെ കണ്ണുകൾക്ക് മീതേയിന്ന് ആകാശത്ത് കാർമേഘങ്ങളുരുണ്ടു നീർമുത്തുകളായി താഴേക്കുപതിച്ചു. ഓർമ്മകൾക്കുമേൽ ചൂളംവിളിച്ചൊരു തീവണ്ടി ചീറിപ്പാഞ്ഞു കടന്നുപോയി. കാലുറകൾക്കുള്ളിൽ വിങ്ങുന്ന കാലുകൾ വലിച്ചിഴച്ച് മാലിന്യം കോരിക്കോരി കറുത്തുപോയ ബക്കറ്റുമെടുത്തയാൾ റയിൽപ്പാളത്തിലേക്ക് വീണ്ടും നടന്നുകയറി.

തിരികെവരുന്നവഴി നഗരത്തിൽ വലിയ പ്രകടനം കണ്ടു. ഫലസ്തീൻ ഐക്യദാർഡ്യ റാലിയാണ്. അയാൾക്കു വല്ലാത്ത അമർഷം തോന്നി. ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ. അവർ അധിനിവേശത്തെ ചെറുത്തു നില്ക്കുന്നു. അവർക്കൊപ്പം നിൽക്കാൻ ലോകം മത്സരിക്കുന്നു. പക്ഷേ തങ്ങൾക്ക് അധിനിവേശത്തെ ചെറുക്കാനാകുന്നില്ല. പിന്തിരിഞ്ഞോടാനേ കഴിയുന്നുള്ളൂ. ലോകം നിസ്സംഗമായി നോക്കിനില്ക്കുന്നു. എന്തൊരു വിരോധാഭാസം.

അയാൾ നേരേ കടൽക്കരയിലേക്ക് നടന്നു. അകലെ പകൽ എരിഞ്ഞടങ്ങുന്നതു നോക്കിയിരുന്നു.  മഴതോർന്ന മണലിന്റെ തണുപ്പിലയാൾ നീണ്ടുനൂർന്ന് കിടന്നു. പകലിലെ കാഠിന്യമേറിയ ജോലിയുടെ ക്ഷീണം അയാളുടെ കൺപോളകളിൽ തങ്ങിനിന്നു. പതിയേ മയക്കത്തിലേക്ക് വഴുതിവീണ അയാളുടെ ചെവിക്കീഴിലൊരു കാറ്റ് കിന്നാരം പറഞ്ഞു. ഇളംനീല തട്ടത്തിനിടയിൽനിന്നു രണ്ടു കൈകൾ അയാളുടെ നെറുകിൽ തലോടി. ഉപ്പാ എന്നൊരു കിളിക്കൊഞ്ചൽ മിന്നൽപ്പിണറുപോലെ നെഞ്ച് തുളച്ചപ്പോളയാൾ ഞെട്ടിഎഴുന്നേറ്റു.
കൈക്കുഞ്ഞുമായി കടൽത്തിരയിലേക്ക് നടന്നുപോകുന്നു യാസ്മിന. അവളുടെ വെള്ളവസ്ത്രങ്ങൾ കടൽക്കാറ്റിലുലഞ്ഞുകൊണ്ടിരുന്നു. അയാൾ പുറകേ ഓടിയെങ്കിലുമവൾ കടലിൽ നടന്നുമറഞ്ഞു.

“യാസ്മീ…”
ഒരു നിലവിളിയോടെയയാൾ ചാടിയെഴുന്നേറ്റു. സ്ഥലകാലബോധം വീണ്ടെടുക്കാൻ കുറച്ചു സമയമെടുത്തു. പുറത്തെ തിരമാലയേക്കാൾ ഉയരത്തിൽ ഉള്ളിലെ ഓർമ്മത്തിരമാലകൾ അലയടിച്ചു.

അവളെ മൗങ്നുവിലെ അഭയാർത്ഥിക്യാമ്പിൽവച്ച് കണ്ട രംഗം അയാളുടെയുള്ളിൽ മിന്നിമാഞ്ഞു. അത് ബംഗ്ലാദേശിൽ നിന്നു തിരികെയെത്തിയ കാലമായിരുന്നു. ഒരു തൂണിന്റെ പിറകിൽനിന്നും നീണ്ടുവന്ന വിടർന്ന കണ്ണുകൾ. അവയെ തിരഞ്ഞു പോയപ്പോഴേക്കും അതു നിറഞ്ഞുകവിഞ്ഞിരുന്നു. അവൾ വലുതായിരിക്കുന്നു. സുന്ദരിയും. പടപടാ മിടിച്ച ഹൃദയത്തെ തടുത്ത്, അവളുടെ കരംഗ്രഹിച്ചുകൊണ്ട് പറഞ്ഞു.

“യാസ്മീ… ഞാനാണ് സൈനുൽ ആബിദ്, നിന്റെ സൈനു”

പക്ഷേ മറുപടിയായി കിട്ടിയത് അവ്യക്തമായ വാക്കുകളും ഒരു പൊട്ടിക്കരച്ചിലുമാണ്. എന്താണെന്നറിയാതെ പകച്ചുപോയ തന്റെ നെഞ്ചില് ഉമ്മയുടെ വാക്കുകൾ തീ കോരിയിട്ടു. സൈന്യവും ബാമറുകളും ഒരുപോലെ അക്രമമഴിച്ചുവിട്ട ആ കറുത്ത ദിവസത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണത്രേ അവൾ. കൺമുന്നിൽ ഉപ്പയെ അതിക്രൂരമായി തല്ലിക്കൊല്ലുന്നതുകണ്ട് അവളുടെ കണ്ണുകൾ തുറിച്ചു, നാവ് കടിച്ചു മുറിച്ചു. ആ ഭീകരദൃശ്യത്തിന്റെ ഭീതിയടങ്ങാത്ത കണ്ണുകളുമായി, നിലവിളിക്കാൻ പോലുമാകാതെ വിറങ്ങലിച്ചു നിന്നവളുടെ തൊണ്ടക്കുഴിയിൽ വാക്കുകൾ ചത്തുപോയിരുന്നു. സൈനൂന്ന് വിളിച്ച് കിലുക്കാംപെട്ടി പോലെ ചിലച്ചവളുടെ നിശബ്ദത ഹൃദയത്തെ ശൂന്യമാക്കി.  അവ്യക്തമായ ഏതോ ശബ്ദംകൊണ്ടവൾ പാകപ്പെടാത്ത വാക്കുകളെ തിരയുമ്പോൾ തന്റെ ഹൃദയം പലവുരു കീറിമുറിയുന്നുണ്ടെന്നറിഞ്ഞു. അവളോടുള്ള അഗാധപ്രണയത്താലാണ് പിന്നെ എല്ലുമുറിയെ പണിയെടുത്തത്. പക്ഷേ അടിമവേലയ്ക്ക് ബർമയിൽ (മ്യാൻമർ) കൂലി നന്നേ കുറവായിരുന്നു. ജനിച്ചഭൂമിയിൽ ഒരുപിടിമണ്ണ് സ്വന്തമാക്കാനോ ഒരു കൂര വലിച്ചുകെട്ടാനോ ഗതിയില്ലാതായിപ്പോയ മനുഷ്യരാണു തങ്ങൾ. തിരിച്ചറിയൽ കാർഡോ മറ്റുരേഖകളോ ഇല്ലാതെ ജീവിച്ചിരിക്കുന്നുവെന്നതിന് അടയാളങ്ങളേതുമില്ലാതെ അട്ടകളെപ്പോലെ അരികുവല്ക്കരിക്കപ്പെട്ടവർ.

യാസ്മിനയേയും കൂട്ടി അടുത്ത പലായനത്തിന് കോപ്പുകെട്ടിയപ്പോഴാണ് അവൾ ഗർഭിണിയാണെന്നറിയുന്നത്. അവളേയുംകൊണ്ട് കടൽയാത്ര സാധ്യമല്ലാതായി. പണ്ടേ ദുർബലയായവൾ ഗർഭത്തിന്റെ ആലസ്യത്താൽ നന്നേ പരിക്ഷീണയായി. പ്രസവശേഷം കുഞ്ഞിനേയുംകൊണ്ട് കടൽകടന്ന് ഇന്ത്യയിലെത്തി സമാധാനപൂർണ്ണമായി ജീവിക്കണം. അതായിരുന്നു സ്വപ്നം.

യാസ്മീന പ്രസവിച്ചു. ഇരട്ടക്കുട്ടികൾ. മിനുട്ടുകളുടെ വ്യത്യാസത്തിൽ രണ്ടു സുന്ദരിക്കുട്ടികൾ. താനും യാസ്മിയും ഏറേ സന്തോഷിച്ച നാളുകളായിരുന്നുവത്. തങ്ങളുടെ പ്രണയവല്ലരി പൂത്തുവിടർന്ന് ഫലങ്ങൾ നുകർന്ന കാലം. ഉപ്പയുമുമ്മയുമായി ആനന്ദത്താൽ മക്കളെക്കൊഞ്ചിച്ചു.

മക്കൾക്ക് ആറുമാസം പ്രായമുള്ളപ്പോളാണ് പിന്നീടൊരു മത്സ്യബന്ധനബോട്ടിൽ ഇന്ത്യയിലേക്കു തിരിച്ചത്. ആ യാത്ര ഒരിക്കലുമുണങ്ങാത്ത മുറിവുകളിലേയ്ക്കുള്ള യാത്രയാകുമെന്ന് അന്ന് നിനച്ചതേയില്ല. കടൽക്ഷോഭത്താൽ ദിക്കുകൾ നഷ്ടപ്പെട്ട് പുറംകടലിൽ ദിവസങ്ങളോളം ചുറ്റിത്തിരിഞ്ഞയാ ബോട്ടിലുണ്ടായിരുന്നവരിൽ പലരും തീരംകാണാതെ മരണത്തിന് കീഴടങ്ങി. അങ്ങനെ മരണപ്പെട്ടവരെ കടലിലേക്കു വലിച്ചെറിയുകയാണ് പതിവ്.

ഓർമ്മകൾ ചിന്തേരിട്ട ഹൃദയം വല്ലാതെ മിടിക്കുന്നതയാളറിഞ്ഞു. തന്റെ കുഞ്ഞുങ്ങളിലൊരാളുടെ ജീവൻ കടൽച്ചൊരുക്കിനാൽ നഷ്ടപ്പെട്ടമായപ്പോഴും നിസ്സഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ആ പിഞ്ചുദേഹത്തെ കടലിനു വിട്ടുകൊടുക്കാതെ അവളതിനെ പൊതിഞ്ഞുപിടിച്ചു. തണുപ്പുവിഴുങ്ങി വിറങ്ങലിച്ചയാ പിഞ്ചുശരീരത്തിനു ചൂടുപകരാനവൾ ആവുന്നത്ര ശ്രമിച്ചുകൊണ്ടിരുന്നു. ദൈവത്തിനുപോലും വേണ്ടാതായവരുടെ കണ്ണീരിനെന്തു വില.. ? തൊണ്ടക്കുഴിയിൽ വാക്കുകൾ ചത്തുമലച്ചു കെട്ടിക്കിടന്നു. കണ്ണീരിനാൽ അലിയിക്കാൻ കഴിയാത്ത നെഞ്ചിലെ ഭാരം കനത്തു വിങ്ങിയപ്പോഴാണ് താൻ അവളുടെ പാതിമയക്കത്തിൽ കുഞ്ഞിനെ ബലമായി കടലിലേക്കെറിഞ്ഞത്. ഞെട്ടിപ്പിടഞ്ഞുണർന്നവൾ ഭ്രാന്തിയെപ്പോലെ തലയിട്ടടിച്ച് അവ്യക്തമായ ഒച്ചയിലെന്തൊക്കെയോ പറയാൻ വിക്കി. ഉരുണ്ടും പിരണ്ടുമവൾ മറ്റേക്കുഞ്ഞിനെയുമെടുത്തു വന്നപ്പോൾ മാത്രമാണ് നടുക്കുന്നയാ സത്യം തിരിച്ചറിയുന്നത്. ഉറക്കത്തിലെപ്പോഴോ പാലുകൊടുക്കാനവൾ മടിയിൽ കിടത്തിയ ജീവനുള്ള കുഞ്ഞിനെയാണ് ഉപ്പതന്നെ കടലിലേക്കെറിഞ്ഞത്. ഉള്ളിലൊരഗ്‌നിപർവ്വതം പൊട്ടിച്ചിതറി തിളച്ചുമറിയുന്ന ലാവ ഒലിച്ചിറങ്ങുംപോലെ ഉള്ളും പുറവും ഒരുപോലെ വെന്തുരുകി. ഒരു കടൽക്കാറ്റിനും തണുപ്പിക്കാൻ കഴിയാഞ്ഞ ദുർബലമായ രണ്ടു ശരീരങ്ങൾ കടലിൽ ചാടാൻ ഭാവിക്കെ, ആരൊക്കെയോ ചേർന്ന് പിടിച്ചടക്കിവച്ചു.

ബോട്ട് ഇന്ത്യൻ തീരത്തേയ്ക്കടുത്തെങ്കിലും നങ്കൂരമിടാനുള്ള അനുമതി കിട്ടാത്തതു കാരണം വീണ്ടും കടലിൽ ചുറ്റിത്തിരിയേണ്ടിവന്നു. തീരമണയുമ്പോഴൊക്കെ തീരദേശസേന
ആട്ടിയോടിച്ചവർ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട ജനമായി ഓളപ്പരപ്പിൽ ആടിയുലഞ്ഞുകൊണ്ടിരുന്നു. മക്കളെ നഷ്ടപ്പെട്ട ഒരമ്മ നടുക്കടലിലും ഒരിറ്റുവെള്ളം കിട്ടാതെ ദാഹിച്ചു മരിച്ചു. എല്ലാം ഉള്ളിലേക്കെടുക്കുന്ന കടൽ അവളുടെ ശരീരത്തേയും വിഴുങ്ങിയ ശേഷമാണ് മൃതപായനായ സൈനുവുമായി ബോട്ട് നങ്കൂരമിട്ടത്. വിധിയെന്ന കൊടുങ്കാറ്റിനാൽ ജീവിതത്തിന്റെ പായ്മരം കീറപ്പെട്ട സൈനുവിന്റെ മനസ്സ് അപ്പോഴേക്കും കടലിന്റെ ചുഴികൾ തിരഞ്ഞുപോയിരുന്നു.

അണയാത്ത കനലെരിഞ്ഞ മനസ്സ് ഓർമ്മകളുടെ കട്ടമരംതാങ്ങി പുകഞ്ഞു തീരാൻ പിന്നെയും ബാക്കിയായി. കടലിനടിയിലെ കൊട്ടാരത്തിൽ യാസ്മി തന്റെ രണ്ടുമക്കളോടൊപ്പം സുഖമായി ജീവിക്കുന്നുണ്ടെന്നു കരുതാനാണയാൾക്കിഷ്ടം. രാത്രിയിൽ കടൽക്കരയിലെയാ മണലിൽ തനിച്ചു കിടക്കുമ്പോൾ പഞ്ഞിപോലെ മൃദുലമായ ചുണ്ടുകളാൽ അവരയാളെ ഉമ്മവയ്ക്കാറുണ്ട്. അവരുടെ കളിചിരി കളയാൾ കേൾക്കാറുണ്ട്. കാറ്റുപോലെ കാതിലാരോ ഒച്ചയുണ്ടാക്കാതെ സൈനൂന്ന് വിളിക്കാറുണ്ട്. കണ്ണു തുറക്കുമ്പോൾ കടലിന്നടിയിലേക്ക് ഒളിച്ചുകളിക്കാൻ പോകാറുണ്ട്. ഒരു മായികസ്വപ്നംപോലെ.

@seenanavaz

#മോചനം  #റോഹിങ്ക്യ  #മ്യാൻമർ  #സ്വാതന്ത്ര്യം

Post Views: 32
8
Seena Navaz

ഇരുളിനെ കീറിമുറിക്കുന്ന നിലാവിന്റെ ഒരു തുണ്ട് കടമെടുത്തെഴുതുന്നു ഞാൻ

28 Comments

  1. മിനി സുന്ദരേശൻ on August 16, 2025 2:16 AM

    മരിച്ച കുഞ്ഞെന്നു കരുതി ജീവനുള്ള കുഞ്ഞിനെ കടലിലെറിഞ്ഞ ആ പിതാവ് അനുഭവിച്ച കൊടിയ വേദന ……. മനസ്സ് എരിയിക്കുന്ന അനുഭവങ്ങൾ വായിക്കാൻ പോലും പ്രയാസം…… അപ്പോൾ അനുഭവസ്ഥരോ …… ഹൃദയം തൊടുന്ന എഴുത്ത്❤️🌹

    Reply
  2. Dr. Nazreen on January 25, 2024 6:22 PM

    ഓ my god…. കരഞ്ഞുപോയി… Too much touching..ആഴത്തിലുള്ള എഴുത്ത്…അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼👏🏼👏🏼

    Reply
    • Seena Navaz on January 26, 2024 4:50 PM

      സ്നേഹം dear🥰❤️

      Reply
  3. Sunandha Mahesh on January 24, 2024 8:46 PM

    ഗംഭീര എഴുത്ത്.
    വിഷയത്തെ നല്ലപോലെ പഠിച്ച് കാച്ചി കുറുക്കി വായനക്കാർക്ക് മടുപ്പില്ലാതെ വായിക്കാൻ പാകത്തിന് ആക്കിയെന്നതാണ് ഏറ്റവും മനോഹരമായ കാര്യം..

    മനുഷ്യനെ മുനുഷ്യനായി കാണാൻ എന്നാണോ ഇരുകാലി മൃഗങ്ങൾ തയ്യാറാക്കുക.

    Reply
    • Seena Navaz on January 26, 2024 4:51 PM

      അങ്ങനൊരു കാലം വരട്ടെ… സ്നേഹം ചേച്ചി ❤️🥰

      Reply
  4. Neethu on January 23, 2024 11:36 PM

    😢😢❤️

    Reply
    • Seena Navaz on January 24, 2024 10:11 AM

      ❤️🥰

      Reply
  5. Jalajanarayanan on January 23, 2024 12:46 PM

    മനോഹരം ❤❤❤

    Reply
    • Seena Navaz on January 24, 2024 10:12 AM

      സ്നേഹം 🥰❤️

      Reply
  6. കാർത്തു കാവുംപടിക്കൽ on January 22, 2024 2:04 PM

    വിങ്ങലോടെ അല്ലാതെ കഥ വായിച്ചു തീർക്കാനാവില്ല 🥰

    Reply
    • Seena Navaz on January 23, 2024 9:04 AM

      സ്നേഹം dear🥰

      Reply
      • Jalajanarayanan on January 23, 2024 12:45 PM

        മനോഹരം ❤❤❤

        Reply
  7. Silvy on January 20, 2024 11:11 PM

    സീന എത്ര ഡീറ്റെയിലായി കാര്യങ്ങൾ പഠിച്ചെഴുതിയിരിക്കുന്നു… എങ്ങനെയാണ് അത് സാധിച്ചതെന്ന് അറിയാൻ കൗതുകം തോന്നുന്നു.

    എഴുത്ത് ഹൃദയത്തെ തുളയ്ക്കുന്നു 👌👌👌

    Reply
    • Seena Navaz on January 20, 2024 11:47 PM

      സ്നേഹം ചേച്ചി 🥰❤️

      Reply
  8. Shreeja R on January 20, 2024 7:23 AM

    വല്ലാത്തൊരു അവസ്ഥ തന്നെ. ഹൃദയത്തിൽ നോവ് പകരുന്ന എഴുത്ത് ❤️

    Reply
    • Seena Navaz on January 20, 2024 10:50 AM

      വായനയ്ക്കും അഭിപ്രായത്തിനും സ്നേഹം❤️

      Reply
  9. Shiju on January 20, 2024 2:53 AM

    My heart goes out to the characters in this story😔. Such a painful and heartbreaking reality.😢

    Reply
    • Seena Navaz on January 20, 2024 10:50 AM

      Thank you shiju❤️🙏

      Reply
  10. Joyce Varghese on January 19, 2024 6:39 AM

    ദുരിതമനുഭവിക്കാൻ വിധിക്കപ്പെട്ട ജനത. അവരുടെ മനോവ്യാപരങ്ങൾ നന്നായി എഴുതി.
    അഭിനന്ദനങ്ങൾ 👏

    Reply
    • Seena Navaz on January 19, 2024 9:36 AM

      നിറഞ്ഞ സ്നേഹം… നന്ദി 🙏

      Reply
  11. sabira latheefi on January 18, 2024 8:45 PM

    സീന.. എന്തൊരു കാഴ്ചകളാണ്. ഹൃദയം മുറിക്കുന്നവ. മരിച്ച കുഞ്ഞെന്നു കരുതി ജീവനുള്ള കുഞ്ഞിനെ കടലിൽ ഉപേക്ഷിക്കേണ്ടി വന്ന അവസ്‌ഥ. എല്ലാ അധിനിവേഷങ്ങളും ഇങ്ങനെയാണ്.. എല്ലാ അനീതിക്ക് നേരെയും കണ്ണടച്ച് ഇരുട്ടാക്കുന്ന ലോകം. മേൽവിലാസമില്ലാത്തവരുടെ ജീവിതങ്ങൾ അതി കഠിനം തന്നെ. എന്നെങ്കിലും ഒരു മോചനം??. നന്നയി എഴുതി.❤️❤️

    Reply
    • Seena Navaz on January 18, 2024 10:58 PM

      നമ്മൾ അറിയാത്തതും അനുഭവിക്കാത്തതും നമുക്ക് കെട്ടുകഥകൾ മാത്രമാണ്.
      കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നിടത്ത് മോചനത്തേക്കാൾ ആവശ്യം മാനുഷിക പരിഗണനകളാണ്. സഹജീവികളാണെന്നേ ചേർത്തു നിർത്തലാണ്❤️

      Reply
      • Sabira latheefi on January 19, 2024 8:36 PM

        സത്യം. ഇന്ത്യയും, ബംഗ്ലാദേഷും, മ്യാന്മാറും ഒരുപോലെ കൈവിട്ട ജനത. വല്ലാത്തൊരു ദുരിതം തന്നെ

        Reply
        • Seena Navaz on January 19, 2024 8:50 PM

          ഇപ്പോൾ ഇൻഡോനേഷ്യയും ഫിലിപ്പീൻസും അഭയം കൊടുക്കുന്നുണ്ട്❤️

          Reply
          • Suma Jayamohan on August 15, 2025 9:22 PM

            ശരിക്കും അനുഭവിക്കുന്നതായി തോന്നി. എത്ര വേദനയുണ്ടാക്കുന്ന സംഭവങ്ങൾ. ഇതൊക്കെ വിശ്വസിക്കാൻ മനസ്സു മടിക്കുന്നതു പോലെ
            ❤️🌹👌

      • Sanna saleena on January 20, 2024 3:16 PM

        നൊന്ത് വെന്തു പോയ എഴുത്ത്.

        Reply
        • Seena Navaz on January 20, 2024 3:58 PM

          സ്നേഹം ഇത്താ ❤️

          Reply
        • Sajna on January 28, 2024 8:04 PM

          മനസ്സിനെ വല്ലാതെ നോവ് പകർന്ന കഥ. കണ്മുന്നിൽ നടക്കുന്ന പോലെ. എങ്ങനെ ഇങ്ങനെ എഴുതുന്നു!!❤️ മനോഹരമായി എഴുതി 😘

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.