Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മോചനം ഇനിയെങ്കിലും
കഥ

മോചനം ഇനിയെങ്കിലും

By Jalaja NarayananJanuary 18, 20247 Comments4 Mins Read83 Views
Bookmark Now
Please login to bookmark Close

No account yet? Register

അകലെനിന്നു കാതുകളിലേക്ക് എത്തുന്ന ചെണ്ടയുടെ താളത്തിനൊപ്പം ഇളകിയാടുന്ന മനസ്സ്. ഐശ്വര്യവും അനുഗ്രഹങ്ങളും ഒരു പോലെ ഭക്തർക്ക് വാരിക്കോരികൊടുക്കുന്ന തമ്പുരാട്ടിയുടെ കളിയാട്ടത്തിന്റെദിനങ്ങളാണ് ഇനിയുള്ള മൂന്നു ദിവസം. മുന്നിലുള്ള ഇടവഴിയിൽ നിന്നു കേൾക്കുന്ന  ആൾക്കൂട്ടത്തിന്റെ ആരവം ഹൃദയത്തിൽ മുറിപ്പാട് ഉണ്ടാക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. ദേവിയുടെ അരുളപ്പാട് കേട്ടിട്ടും ആ തൃകൈയിൽ നിന്നു ഒരു നുള്ള് മഞ്ഞൾപ്രസാദം വാങ്ങിയിട്ടും മൂന്നു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ദേഹമൊന്നു അനക്കാനോ ഒന്നു എഴുന്നേറ്റു ഇരിക്കാനോ കഴിയാതെ ഉള്ള ജീവിതം.

“രോഹിണി നീ വരുന്നില്ലേ കാവിലേക്ക്? ഇടവഴിയിൽ കൂടി പോവുന്നവരിൽ ആരോ മരുമകളോട് വിളിച്ചു ചോദിക്കുന്നു. അവളുടെ ഉത്തരം വ്യക്തമായില്ല. എന്നാലും അവളും കുട്ടികളും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ടാവും ആവുന്ന കാലത്തു ദേവിക്ക് വേണ്ടി
ഒഴിഞ്ഞു വച്ചതായിരുന്നു ഈ ജീവിതം. തെയ്യക്കോലങ്ങൾക്ക് സമർപ്പിക്കാനുള്ള പട്ടും വിളക്കും ഭക്തർക്ക് എടുത്തു കൊടുക്കുന്നിടത്തും അന്നദാനതിരക്കിൽ ഊട്ടുപുരയിലും മുഴങ്ങികേൾക്കും” മാളുവമ്മേ” എന്നുള്ള വിളികൾ.

മുറിയിലേക്ക് ആരോ നടന്നു വരുന്നതുപോലെ തോന്നിയപ്പോൾ തലയുയർത്തി നോക്കി. കയ്യിലെ ചെറിയ പാത്രം കട്ടിലിന്റെ തലക്കലുള്ള ചെറിയ സ്റ്റുളിൽ വച്ചു
രോഹിണി അടുത്തേക്കു വന്നു.

“അമ്മേ ഇതു രാവിലെ ഉണ്ടാക്കിയ കഞ്ഞിയാണ്. ഇനി ഇപ്പോ ചോറു വയ്ക്കാനൊന്നും സമയമില്ല. എനിക്ക് കാവിൽ പോവാനുള്ളതല്ലേ. ഇപ്പോൾ തന്നെ കതിന വെടി മുഴങ്ങി. തമ്പുരാട്ടി ഇറങ്ങാറായി എന്നാ തോന്നുന്നത്. വാതിൽ ഞാൻ പുറത്തു നിന്നു അടക്കുന്നുണ്ട്. വല്ല പൂച്ചയോ പട്ടിയോ കയറിയാലോ.”

അവൾ തിരിഞ്ഞു വേഗത്തിൽ നടക്കുമ്പോൾ പതുക്കെ വിളിച്ചു.

“മോളെ എനിക്കും ആ തിരുമുഖം കാണാൻ ഒരു കൊതി എത്രയായി കളിയാട്ടം കണ്ടിട്ട്”

വാതിലിന്റെ അടുത്തു നിന്നും അവൾ തിരിഞ്ഞു നോക്കി.

“ഈ വയ്യാത്ത നിങ്ങളെ കൊണ്ടു പോവാൻ എനിക്ക് പറ്റുവോ? ഒരു മോൻ ഉണ്ടല്ലൊ. ഒന്നു മനസ്സ് വച്ചാൽ രണ്ടു ചെറുപ്പക്കാരെ കൂടി വിളിച്ചു ഒരു കസേരയിൽ ഇരുത്തി കൊണ്ടുപോവാലോ. അത്ര അല്ലേ ഉള്ളു ഇവിടുന്നു ദൂരം. അതു എങ്ങിനെയാ ഇപ്പൊ കള്ളും കുടിച്ചു അമ്പലപ്പറമ്പിൽ ഏതെങ്കിലും ശിട്ടുക്കളിക്കാരുടെ കൂട്ടത്തിൽ ആയിരിക്കുമല്ലോ.”

ആ കണ്ണുകളിലുള്ള വെറുപ്പ്‌ നോക്കാനാവാതെ മുഖം തിരിച്ചു.

അവളാണ് ഇപ്പോൾ വീട് നടത്തുന്നത്. ആകെ ഉള്ള ഒരുമോൻ ഉള്ളതും ഇല്ലാത്തതും ഒരു പോലെയാണ്. രോഹിണി തുന്നൽ പണി ചെയ്തും പശുക്കളെ വളർത്തിയും ഒരു വിധം
അങ്ങിനെ പോവുന്നു. രാത്രി ആവുമ്പോൾ മോൻ കള്ള് കുടിച്ചു വന്നു ഉണ്ടാക്കുന്ന അടിയും വഴക്കും ഇപ്പോൾ ഒരു പതിവായിതീർന്നിരിക്കുന്നു. കൺ കോണിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ പുറം കൈ കൊണ്ടു തുടക്കുമ്പോൾ ആകെ ഒരു പ്രതീക്ഷ
ഈ ജീവിതത്തിൽ നിന്നു ഒരു മോചനം കിട്ടുന്ന ആ ദിവസം ആയിരുന്നു.

പുത്തൻ വീട് എന്ന വലിയ തറവാട്ടിലെ അടുക്കളക്കാരിയായ അമ്മക്ക് എന്നെ ആ അടുക്കളയിലെക്കു ഒപ്പം കൂട്ടാനുള്ള കഴിവേ ഉണ്ടായിരുന്നുള്ളു. പക്ഷേ അമ്മ ഞാൻ ഒരു കുടുംബമൊക്കെയായി ജീവിക്കുന്നത് കാണാൻ വല്ലാതെ കൊതിച്ചിരുന്നു. അതായിരിക്കാം രാമേട്ടൻ അയാളുടെ ഒരകന്ന ബന്ധുവിനു വേണ്ടി ഒരു പെൺകുട്ടിയെ നോക്കിയപ്പോൾ അമ്മ എന്റെ കാര്യം പറഞ്ഞത്.

ആ ജീവിതത്തിലേക്ക് എത്തപെട്ടപ്പോഴും സന്തോഷം തന്നെയായിരുന്നു. അച്ഛനോ അമ്മയോ കൂടെപ്പിറപ്പുകളോ ആരും ഇല്ലാത്ത ഒരാൾ. അധ്വാനിച്ചു കുടുംബം പുലർത്തുന്നു. കരുതലും സ്നേഹവും ഏറെ ഉണ്ടുതാനും. പക്ഷേ ആ ഭാഗ്യങ്ങൾ കുറച്ചു കാലത്തേക്ക് മാത്രമായിരുന്നു. കല്യാണം കഴിഞ്ഞു ആറു മാസമായപ്പോഴേക്കും പനിയും മഞ്ഞപിത്തവും ഒക്കെയായി ഭർത്താവിനെ ദൈവം അങ്ങു വിളിച്ചു. അപ്പോൾ വയറ്റിൽ ഉള്ള കുഞ്ഞുജീവന് മൂന്നുമാസം പ്രായമായിരുന്നു.

പിന്നെ മോൻ പിറന്നു. അവനു ഒരു വയസ്സായപ്പോഴാണ് പല പല വീടുകളിലായി അടുക്കളപണിയും അടിച്ചു തുടക്കലും ഒക്കെ ചെയ്തുതുടങ്ങിയത്. മോനെ പഠിപ്പിക്കണം അവനു ഒരു നല്ല ജോലി കിട്ടണം. എന്നൊക്കെ ആയിരുന്നു ആഗ്രഹങ്ങൾ.

അച്ഛൻ ഇല്ലാത്ത കുഞ്ഞല്ലേ, ഒരുപാടു ലാളിച്ചാണ് മോനെ വളർത്തിയത്. അവൻ പറയുന്നതെന്തും വാങ്ങികൊടുക്കും.

“ഇങ്ങിനെ അവന്റെ താളത്തിന് തുള്ളല്ലേ മാളു, ഇപ്പോൾ തന്നെ അവന്റെ കൂട്ടുകെട്ടുകൾ തീരെ ശരിയല്ല ” എന്നു പറഞ്ഞവരോടൊക്കെ ദേഷ്യപ്പെട്ടു. എന്റെ മോന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം എന്നു എതിർപ്പോടെ പറഞ്ഞു.

പക്ഷേ പത്താം ക്ലാസ്സ്‌ വരെ പോലും എത്താതെ അവന്റെ പഠിത്തം നിന്നു. സ്കൂളിൽ നിന്നു അവനെ പുറത്താക്കി. മോഷണത്തിലും അടിപിടിക്കേസിലും ഒക്കെ അവന്റെ
പേരുവന്നു. പോലീസ് അവനെ തേടി വീട്ടിൽ വരെ വന്നു തുടങ്ങി. എന്റെ
വളർത്തുദോഷം ഞാൻ തിരിച്ചറിയുമ്പോഴേക്കും ഒക്കെ കൈവിട്ടു പോയിരുന്നു.

പിന്നെ എപ്പോഴോ രോഹിണിയെ കൂട്ടി വന്നപ്പോഴും കരയാൻ മാത്രമായിരുന്നു കഴിഞ്ഞത്. ആദ്യമൊക്കെ അവൾ ഒരു പാവം ആയിരുന്നു. പിന്നെഅവന്റെ അടിയുംവഴക്കും ചിത്ത പറച്ചിലും ഒക്കെ ആയപ്പോൾ മാറി. സ്വന്തമായി
തയ്യൽപണിയും പശുക്കളെ വളർത്തി പാലു വിതരണവും ഒക്കെ
ചെയ്തു തുടങ്ങി. ഉപദ്രവിക്കുമ്പോഴും കാശു ചോദിക്കുമ്പോഴും ഒക്കെ അവനോടു തട്ടിക്കയറും. അവളുടെ വരുമാനം കൊണ്ടാണല്ലോ വീട് കഴിയുന്നതു. അപ്പോഴേക്കും രണ്ടു മക്കളും ഉണ്ടായി. ഞാൻ അപ്പോഴും വീടുകളിൽ കഴിയുന്ന ജോലികൾ
ചെയ്യുന്നുണ്ടായിരുന്നു. മോൻ ഭാഗത്തു നിന്നുള്ള ഉപദ്രവങ്ങൾ
ഒഴിച്ചാൽ ജീവിതം തട്ടിയും മുട്ടിയും അങ്ങു പോയി.

പെട്ടന്നായിരുന്നു ഇടതു കാലിനു ഒരു വേദന വന്നത്. നടക്കാനും ഇരിക്കാനും സാധിക്കാതെ ഉള്ളു വേദന. ആദ്യം തൈലവും മരുന്നും ഒക്കെ മാറി മാറി പുരട്ടി. വൈദ്യരെ കാണിച്ചു കഷായവും അരിഷ്ടവും. അവസാനം ആണ് ആശുപത്രിയിൽ
എത്തിയത്. അപ്പോഴേക്കും ആ കാലു മുഴുവനായും തളർന്നുപോയിരുന്നു. പിന്നെ വീട്ടിൽ ഒരേ കിടപ്പായി. കണ്ണിലെ കൃഷ്ണമണി പോലെ വളർത്തിയവൻ ഒന്നു ചത്തൂടെ തള്ളേ എന്നു ചോദിക്കുമ്പോഴും ഒരു താങ്ങായി നിൽക്കുന്നത് അവളാണ്, രോഹിണി.

വീണ്ടും ഉയർന്നുകേൾക്കുന്ന ചെണ്ടയുടെ ശബ്ദം. മനസ്സാകെ നീറുന്നതു പോലെ. നെഞ്ചിൽ ഒരു കൊളുത്തി വലിക്കുന്നത് പോലെ ഉള്ള വേദന. തൊണ്ട വരളുന്നത് പോലെ. കുറച്ചു വെള്ളം കുടിക്കാൻ ആയി കൈ നീട്ടിയപ്പോൾ മുന്നിൽ
സ്റ്റളിൽ വച്ച പാത്രം തട്ടി നിലത്തേക്ക് മറിഞ്ഞു. കണ്ണുകൾ ഇറുകെപൂട്ടിയപ്പോൾ ആരോ പേര് വിളിച്ചതുപോലെതോന്നി. അടഞ്ഞുപോയ കണ്ണുകൾ വലിച്ചുതുറന്നപ്പോൾ അതിശയിച്ചുപോയി. മുന്നിൽ തെയ്യക്കോലത്തിലുള്ള ദേവിരൂപം. തൊഴുതുപ്രാർത്ഥിക്കാനായി ഉയർത്തിയ കൈകൾക്കു എന്തോ ഒരു ഭാരമില്ലാത്തതു പോലെ.

“അമ്മേ” എന്നു വിളിക്കാൻ നോക്കിയപ്പോൾ നാവ് കുഴഞ്ഞുപോവുന്നു. കണ്ണുകൾ
നിറഞ്ഞു ഒഴുകിയപ്പോൾ ആ മഞ്ഞൾ പ്രസാദം മുഖത്തേക്ക് വീണു.

വൈകുന്നേരം വാഴത്തോട്ടം നനച്ചു വരുന്ന വഴി കണ്ടപ്പോഴാണ് ദേവിയമ്മ
കൃഷ്ണേട്ടനോട് പറഞ്ഞത്.

“നമ്മുടെ വടക്കെവിട്ടിലെ മാളുവമ്മ ഇന്ന് ഉച്ചക്ക് മരിച്ചു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ലത്രേ. എല്ലാവരും അമ്പലത്തിൽ ആയിരുന്നു. അതും തമ്പുരാട്ടി തിരുമുടി വച്ച ആ സമയത്തു തന്നെ ആ അമ്മ അങ്ങു പോയി. അതുപിന്നെ അങ്ങിനെ
ആയിരിക്കുമല്ലോ. ആവുന്നകാലം വരെ ദേവിയെ സേവിച്ച ആളല്ലേ എത്ര കാലായിട്ടുള്ള ദുഃഖങ്ങളാണ്. അതിൽ നിന്നൊക്കെ ആ പരാശക്തി ഒരു മോചനം കൊടുത്തു എന്നു കണക്കാക്കിയാൽ മതി “

Post Views: 19
2
Jalaja Narayanan

7 Comments

  1. മിനി സുന്ദരേശൻ on February 18, 2025 2:11 AM

    നല്ല കഥ👍🌹

    Reply
  2. കാർത്തു കാവുംപടിക്കൽ on January 22, 2024 2:01 PM

    നല്ല എഴുത്ത് 🥰

    Reply
    • Jalajanarayanan on January 25, 2024 9:27 PM

      Thanks ♥️♥️

      Reply
      • Joyce on February 8, 2025 5:58 AM

        ജീവിതം മുഴുവൻ നന്നായി ജീവിച്ച സ്ത്രീയുടെ കഥ ഹൃദയസ്പർശ്ശിയായിരുന്നു.
        👌😍

        Reply
  3. Joyce Varghese on January 19, 2024 6:15 AM

    നല്ല രചന. വളരെ ഇഷ്ടപ്പെട്ടു.
    👏👌

    Reply
    • Jalajanarayanan on January 25, 2024 9:28 PM

      ഇഷ്ടം dear ❤❤

      Reply
  4. sabira latheefi on January 18, 2024 9:29 PM

    😥😥

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.