Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇരുട്ടിന്റെ ആത്മാക്കൾ – 2
കഥ

ഇരുട്ടിന്റെ ആത്മാക്കൾ – 2

By Jees KaitharamJanuary 24, 20244 Comments7 Mins Read154 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നാം ഭാഗം 

ഉമ്മറത്ത് നീണ്ട് നിവർന്ന് കിടക്കുന്ന രൂപത്തിന്റെ ചുറ്റിലും വർക്കി പരതി നടന്നു, ഇടക്കവൻ മുഖത്തിന്റെ അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കും പിന്നെ തൊട്ട് നോക്കി … നെഞ്ചിൻ കൂട് അനങ്ങണുണ്ട് … മേലെ തൊടിയിലെ അയ്യപ്പേട്ടൻ ഡാമിന്റെ അവിടെ മരിച്ചു കിടന്നപ്പോൾ അവൻ കണ്ടതാണ്, അനക്കമൊന്നുമില്ലാതെ ഉറുമ്പരിച്ച് കിടക്കണത് അയ്യപ്പേട്ടന്റെ തല പൊട്ടിയിട്ടുമുണ്ടായിരുന്നു അന്ന് വെല്യപ്പച്ചൻ പറഞ്ഞു കൊടുത്തതാണ് ജീവനുണ്ടങ്കിൽ നെഞ്ച് ഉയർന്ന് താഴുന്നത് കാണാമെന്ന്.  ഇതിപ്പോ തല പൊട്ടിയിട്ടും ഇല്ല , നെഞ്ചിൻ കൂട് അനങ്ങണും ഉണ്ട്.  വർക്കി പിന്നെയും കിടക്കുന്ന ആളിനെ സൂക്ഷിച്ചു നോക്കി പിന്നെ തിരിഞ്ഞ് അരഭിത്തിയിൽ ഇരിക്കുന്ന തന്റെ ചേച്ചിയെ കൈമാടി വിളിച്ചു “എന്താടാ ” ലാലി അവന്റെ അടുത്തേക്ക് ചെന്നു ലാലിയെ ഒന്ന് വീക്ഷിച്ച് അയാൾ കിടക്കുന്ന ആളിന്റെ മുഖവുമായി സാദൃശപ്പെടുത്തി വിശകലനം ചെയ്തു.  ചെറുതാണങ്കിലും ചേച്ചിയുടെ മൂക്കും അപ്പച്ചന്റെ മൂക്കും ഒരുപോലെ തോന്നണുണ്ട് കണ്ണ്.. ! കണ്ണ് തുറന്നാലല്ലെ കണ്ണ് ഒത്തുനോക്കാൻ പറ്റുക … അവൻ ചേച്ചിയെ തോണ്ടി അവളും തന്റെ അപ്പനെ ആദ്യമായ കണ്ട അന്ധാളിപ്പിൽ അങ്ങനെ നിൽക്കുകയാണ് … കുഞ്ഞിലെ താഴെ വയ്ക്കാതെ എടുത്തോണ്ട് നടക്കുമായിരുന്നു എന്ന് അമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട് … മുഖമൊന്നും ആ കുഞ്ഞ് ഓർമയിൽ ഇല്ല. വർക്കി പിന്നെയും ലാലിയെ തോണ്ടി , ലാലി അവന്റെ മുഖത്തേക്ക് നോക്കി … “ചേച്ചി ആ കണ്ണാടി എടുത്ത് തരോ?”
“എന്തിനാ ”
” ഒരൂട്ടം നോക്കാനാ ”
വർക്കിയെ ഒന്ന് നോക്കിയ ശേഷം ലാലി കോലായിൽ കിടന്ന സ്റ്റൂൾ വലിച്ചു നീക്കി അതിൻമേൽ തൂക്കിയ കുഞ്ഞ് കണ്ണാടി എടുത്തു , കണ്ണാടി പൊക്കിയപ്പോൾ അതിന്റെ മുകളിൽ കൊളുത്തിയ ചീപ്പ് താഴെ വീണു, ലാലി താഴെയിറങ്ങി കണ്ണാടി വർക്കിക്ക് കൈമാറി … ചീപ്പും കണ്ണാടിയും എടുത്താൽ അമ്മച്ചി വഴക്കു പറയുമെന്ന് ലാലിക്കറിയാം അതിനാൽ അവൾ പുറത്തെ പാടത്തേക്ക് നോക്കി ,ഇല്ല അമ്മച്ചി വരുന്നത് കാണാനില്ല!

വർക്കി കണ്ണാടിയിൽ തന്റെ മുഖം നോക്കി പിന്നെ അപ്പച്ചന്റെ മുഖവുമായി ഒത്തു നോക്കി അവന് ഒരു സാമ്യവും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല മൂക്ക് പോലും ഒരുപോലെയില്ല.  അപ്പന്റെ ത് ചുരുണ്ട മുടിയും തന്റെ കോലൻ മുടിയും.  കണ്ണ് തുറന്നിരുന്നെങ്കിൽ അതും നോക്കാമായിരുന്നു. അവൻ നിരാശനായി ഒന്നുകൂടി നോക്കിയിട്ട് കണ്ണാടി ചേച്ചിക്ക് തിരിച്ചു കൊടുത്തു. അവൾ വേഗം കണ്ണാടി തൽസ്ഥാനത്ത് വച്ചു …

” ചേച്ചി.  അപ്പച്ചന് എന്താ പറ്റിയെ?”
“ആ എനിക്കറിയാമ്പാടില്ല”
“അപ്പച്ചൻ എങ്ങനെയാ കനാലില് വീണെ?”
” ഞാനെങ്ങനെയാ അറിയുന്നെ? രാത്രിയെങ്ങാനും കാല് തെറ്റി വീണതായിരിക്കും ”
” വീണപ്പോ അപ്പച്ചനെന്താ കരയാഞ്ഞെ? ”
” ആ ” ലാലി കൈ മലർത്തി
വീണു കഴിഞ്ഞാൽ എല്ലാരും ഉറക്കെ കരയും അത് വർക്കിക്ക് അറിയാം … കുറുക്കിലെ ഇറക്കത്തിന്റെ അവിടന്ന് തെന്നിവീണപ്പോൾ അവൻ ഉറക്കെ കരഞ്ഞതും നാല് വീടപ്പുറമുള്ള കോയാക്ക അത് കേട്ട് ഓടി വന്നതും അവന് ഓർമയുണ്ട്. 

“മങ്കിലിയെ … “വല്യപ്പച്ചന്റെ വിളി കേട്ട് വർക്കി തിരിഞ്ഞ് നോക്കി … വല്യപ്പച്ചൻ അവനെ അങ്ങനെയാ വിളിക്കാറ് … രാത്രി പൂസായി വന്നാൽ “തലേകല്ലൻ ” എന്ന് വിളിക്കും രണ്ടു പേരുകളും അവന് ഇഷ്ടമാണ് … വേറാരും അവനെ ഇത്ര സ്നേഹത്തോടെ വിളിക്കാറുമില്ല … വെല്യപ്പച്ചന്റെ കൂടെ മേരി സിസ്റ്ററും അമ്മച്ചിയും ഉണ്ട് … മേരി സിസ്റ്റർ വന്നപാടെ കിടക്കുന്ന ആളിന്റെ കൈ പിടിച്ച് നോക്കി … “ആരാ ഇങ്ങോട്ട് എടുത്ത് കിടത്തിയെ?” മേരി സിസ്റ്റർ മോളിയെ നോക്കി
” ഹാജ്യാരും പണിക്ക് പോണ മൂപ്പൻ ചെക്കൻമാരും കൂടിയാ ”
” ആൾക്ക് കുഴപ്പമൊന്നുമില്ലന്ന് തോന്നണു … ഇന്നലെ കുടിച്ചതിന്റെ ആയിരിക്കും.  ചേച്ചി കുറച്ച് ചൂട് വെള്ളമെടുക്ക്”

മോളി ചായ്പ്പിലെ അടുപ്പിൽ വച്ചിരുന്ന ചൂട് വെള്ളം പാത്രത്തിലാക്കി കൊണ്ടുവന്നു …
” തോർത്ത് ”
മോളി അയയിൽ നിന്ന് തോർത്തെടുത്ത് കൊടുത്തു …
മേരി വെള്ളത്തിന്റെ ചൂട് പാകമാണോന്ന് പരിശോധിച്ച ശേഷം തോർത്ത് വെള്ളത്തിൽ മുക്കി കാലിന്റെ അടി വെള്ളയും കൈയ്യും തുടച്ചു പിന്നെ കഴുത്തിലും മുഖത്തിലുമുണ്ടായിരുന്ന ചെളിയും തുടച്ചു കളഞ്ഞു.
” തണുപ്പത്ത് കിടന്നിട്ട് മരച്ചു പോയിട്ടുണ്ട് , പറ്റ് ഇറങ്ങുമ്പോൾ ശരിയായിക്കോളും ”
” ആൾക്ക് കുഴപ്പോന്നും ഇല്ലല്ലോ ”
മടിയിലിരുന്ന വർക്കിയെ അടർത്തി മാറ്റി കുഞ്ഞിപൈലോ അരഭിത്തിയിൽ നിന്ന് എഴുന്നേറ്റു …
“സിസ്റ്ററങ്ങോട്ട് മാറിക്കെ ”
മേരി മാറി നിന്നു.. കുഞ്ഞിപൈലോ വെള്ളം വെച്ച പാത്രം കൈയിലെടുത്തു … മോളി അപ്പനെ നോക്കി.  ആ കണ്ണുകളിൽ ഗൗരവഭാവം!…
മോളിയെ ഒന്ന് നോക്കിയ ശേഷം അയാൾ വെള്ളം അൽപാൽപ്പമായി കിടക്കുന്ന ആളിന്റെ നെറുകയിൽ ഒഴിച്ചു … പാത്രം പിടിച്ച വല്യപ്പച്ചന്റെ രണ്ട് വിരലുകളില്ലാത്ത ഇടത്തെ കൈയ്യിലേക്ക് ലാലിയും വർക്കിയും നോക്കി നിന്നു.  വല്യപ്പച്ചൻ കൈ പുറകിൽ കെട്ടി നിൽക്കുമ്പോൾ ലാലിയും വർക്കിയും അത് ശ്രദ്ധിച്ച് നിൽക്കാറുണ്ട് എന്തെങ്കിലും പറഞ്ഞോണ്ടിരിക്കുമ്പോൾ ബാക്കിയുള്ള മൂന്ന് വിരലുകൾ വെറുതെ ഇളക്കി കൊണ്ടിരിക്കും… പണ്ട് പന്നി പടക്കം കൈയ്യിരുന്ന് പൊട്ടിയിട്ടാണ് വല്യപ്പച്ചന്റെ കൈ അങ്ങനെയായത് എന്ന് അമ്മച്ചി പറഞ്ഞ് കേട്ടിട്ടുണ്ട് …

വെള്ളം തീർന്നപ്പോൾ പാത്രം താഴെ വച്ച് കുഞ്ഞിപൈലോ കിടക്കുന്ന ആളിനെ തട്ടി വിളിച്ചു. ” ടാ … ആന്റോ ”
” അല്ല അപ്പച്ചാ ” മേരി സിസ്റ്റർ എന്തോ പറയാൻ ഭാവിച്ചപ്പോൾ കുഞ്ഞിപൈലോ കൈ ഉയർത്തി വിലക്കി.
മോളി മക്കളെയും ചേർത്തുപിടിച്ച് ചുമരും ചാരി നിന്നു.
മുഖത്ത് തട്ടിയുള്ള തുടർച്ചയായുള്ള ശ്രമത്തിനൊടുവിൽ ആന്റോ ഞരങ്ങി …പിന്നെ പതുക്കെ കണ്ണു തുറന്നു … ചുറ്റിലും നിൽക്കുന്നവരെ ആയാസപ്പെട്ട് നോക്കി … മോളിയെ കണ്ട് കണ്ണുകൾ അവിടെ അൽപ്പനേരം അവിടെ തങ്ങി … നോട്ടം കുഞ്ഞിപൈലോയിലേക്ക് എത്തിയപ്പോൾ അയാൾ പിടഞ്ഞ് എഴുന്നേല്ക്കാൻ ശ്രമിച്ചു.  കുഞ്ഞിപൈലോ അയാളെ എഴുന്നേറ്റിരിക്കാൻ സഹായിച്ചു. 

” അപ്പാ.  ” ആന്റോ ഉച്ചരിച്ചു …
” മോളി ” …
“ലാലി മോളെ … ”
അമ്മയുടെ പുറകിൽ നിന്ന് ലാലി തല എത്തിച്ചു നോക്കി പിന്നെ തന്റെ അനിയന്റെ കൈ പിടിച്ച് നീങ്ങി നിന്നു … ആന്റോയുടെ മുഖത്ത് അത്ഭുതം നിറഞ്ഞു … “വ…. റു.  ഗീസ് ” ആന്റോ മോളിയെ നോക്കി ,മോളി ആന്റോയെ നോക്കാതെ പുറത്തെ പാടത്തേക്ക് നോക്കി നിന്നു …

“എടി പെണ്ണെ കഞ്ഞി വെള്ളം ഇരുപ്പുണ്ടോടി? ”
കുഞ്ഞിപൈലോ മോളിയോട് ചോദിച്ചു
മോളി ചായ്പ്പിലെ അടുപ്പിന്റെ അരികിലായി ഊറ്റി വച്ച കഞ്ഞി വെള്ളം കപ്പിലാക്കി ഉപ്പിട്ട് ഇളക്കി കൊണ്ടുവന്നു , ആന്റോ കൈ നീട്ടിയെങ്കിലും അവളത് അപ്പന്റെ കയ്യിലോട്ട് കൊടുത്തു … കുഞ്ഞിപൈലോയുടെ കയ്യിൽ നിന്നും ഇളം ചൂടുള്ള കഞ്ഞിവെള്ളം വാങ്ങി ആന്റോ ആർത്തിയോടെ കുടിച്ച് ചിറി തുടച്ചു. 

“ചേട്ടാ ഞാൻ പോയ്ക്കോട്ടെ ” മേരി സിസ്റ്റർ ഒതുക്കിറങ്ങി അനുവാദം ചോദിച്ചു. “നില്ല് പെണ്ണെ ഞാനും വരണുണ്ട് ” ആന്റോയുടെ കയ്യിൽ നിന്നും കപ്പ് വാങ്ങി മോളിയുടെ കൈയ്യിൽ കൊടുത്ത് കുഞ്ഞിപൈലോയും പോകാനിറങ്ങി
“അപ്പാ” മോളി വിളിച്ചു കുഞ്ഞിപൈലോ തിരിഞ്ഞു മോളിയുടെ മുഖത്തേക്ക് നോക്കി
” എന്തിനാ വന്നതെന്ന് ചോദിക്കപ്പാ”
കുഞ്ഞിപൈലോ ആന്റോയെ നോക്കി
” ഞാം … ഞാൻ ഇവളെയും പിള്ളേരെയും കാണാൻ ”
” എവിടെയാരുന്ന് ഇതുവരെയെന്ന് ചോദിക്കപ്പാ”
“അത് പിന്നെ … ഞാൻ നാട്ടില് … എനിക്കവിടെ ജോലി ഉണ്ട് നിന്നെയും പിള്ളേരെയും കൊണ്ടോകാനാ വന്നെ ”
” എന്തിനാ ഇട്ടേച്ച് പോയെ എന്ന് ചോദിക്കപ്പാ ” കുഞ്ഞിപൈലോ കൈ പുറകിൽ കെട്ടി മിണ്ടാതെ നിന്നു
ആന്റോ ഒന്നും മിണ്ടാതെ തല താഴ്ത്തി.
“കൽപ്പറ്റയിലെ വീടും സ്ഥലവും വിറ്റ പൈസ എവിടെ?” ആന്റോക്ക് ഉത്തരമില്ല
“എന്തിനാ വിറ്റത്?” മോളി പിന്നെയും ചോദിച്ചു
“അത് പിന്നെ അമ്മയും അപ്പനും പറഞ്ഞപ്പോ …” ആന്റോ മോളിയുടെ നോട്ടം നേരിടാനാവാതെ ദൂരേക്ക് നോക്കി.
” അപ്പോ എന്റെ അപ്പൻ തന്ന കാശും കൊണ്ട് വാങ്ങിയ വീടും സ്ഥലവും വിറ്റ് നാട്ടിലേക്ക് പോയ നിങ്ങൾ കഴിഞ്ഞ ആറ് വർഷമായി തിരിഞ്ഞു നോക്കാത്തതും അപ്പനും അമ്മയും പറഞ്ഞിട്ടായിരിക്കും ല്ലെ? പിന്നെ എന്തിനാ ഇപ്പോ വന്നത്?
” നിന്നെയും മക്കളെയും കൂട്ടി കൊണ്ട് പോവാൻ ! “ആന്റോ കുട്ടികളെ നോക്കി പറഞ്ഞു.
” ഇവനെ നിങ്ങൾ കണ്ടിട്ടുണ്ടോ?” മോളി വർക്കിയെ മുന്നോട്ട് നിർത്തി
” അതിനല്ലെ ഞാൻ വന്നെ ”
” 9 മാസം വയറ്റിലുണ്ടായപ്പോ ആരോടും മിണ്ടാതെ, എന്നോട് ഒരു വാക്ക് പറയാതെ സ്ഥലവും വിറ്റ കാശും കൊണ്ട് പോയതാണ്, മോനുണ്ടായി കഴിഞ്ഞ് എത്ര കത്ത് ഞാനയച്ചു? ആരോടൊക്കൊ പറഞ്ഞു വിട്ടു നിങ്ങൾ ഒരു വരി എഴുതിയിട്ടോ?”
“കത്തെഴുതാനൊന്നും പറ്റിയില്ല …ഞാൻ വന്നില്ലെ?”
” ആറ് കൊല്ലം കഴിഞ്ഞ് ല്ലെ?”
“എന്റെ അപ്പൻ തന്ന കാശ് എവിടെ?”
“അത്… അത്.. ചിലവായി പോയി ” ആന്റോ വിക്കി
” എന്നുവച്ചാൽ അപ്പനും അമ്മയും മക്കളും കൂടി കുടിച്ചും തിന്നും തീർത്തു? ”
ആന്റോക്ക് മറുപടിയില്ല.
“ഇയാളോട് പോകാൻ പറ അപ്പാ” മോളി പുറത്തേക്ക് വിരൽ ചൂണ്ടി
” മോളെ.. ” കുഞ്ഞിപൈലോ അവിശ്വസനീയതയോടെ മോളിയെ നോക്കി
” ആറ് വർഷായിട്ട് ഞാനും മക്കളും എങ്ങനാ കഴിയണതെന്ന് അപ്പനറിയാലോ? തിരിഞ്ഞു നോക്കാൻ ആരും ഉണ്ടായില്ലല്ലോ? അപ്പനില്ലാണ്ട് വളർന്ന മക്കളല്ലെ?ഇനീം എന്റെ മക്കൾക്ക് അപ്പൻ വേണ്ട!”
ആന്റോ എന്തോ പറയാൻ വന്നപ്പോൾ മോളി കൈയുയർത്തി തടഞ്ഞു , ആന്റോ പതുക്കെ എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി അവിടെ ചെളി പുരണ്ടു കിടന്ന ചെരുപ്പിട്ടു, എല്ലാവരെയും ഒന്ന് നോക്കിയ ശേഷം വേലി കടന്ന് വരമ്പിലൂടെ നടന്നകന്നു. 

മോളി പതുക്കെ വർക്കിയെയും ലാലിയെയും ചേർത്തുപിടിച്ചു രണ്ടു പേരെയും ഉമ്മ വച്ചു …അവളുടെ കണ്ണുകളിൽ നിന്ന് നീർ ധാരയായി ഒഴുകി …
“മോളെ “കുഞ്ഞിപൈലോ മോളിയെ തൊട്ടു വിളിച്ചു. മോളി കണ്ണീര് തുടച്ചു അപ്പന്റെ നേരെ നോക്കി
” അവൻ നിങ്ങളെ കൂട്ടി കൊണ്ട് പോകാൻ വന്നതല്ലെ? പിന്നെ നീ …” കുഞ്ഞിപൈലോ പറഞ്ഞു നിർത്തി.
” അപ്പനറിയോ? കഴിഞ്ഞ ആറ് വർഷമായിട്ട് ഞാനനുഭവിച്ചത്? ഞാൻ പറയാഞ്ഞിട്ടാ … അയാൾക്ക് അവിടെ വേറെ കല്യാണം ആലോചിച്ചു , അച്ചനും അമ്മായിയും അറിഞ്ഞ് ഉടക്കീട്ടാ നടക്കാതെ പോയെ… ഇപ്പോ അവിടെ എങ്ങാണ്ട് കുടുംബങ്ങൾക്ക് സർക്കാരീന്ന് ഭൂമി കൊടുക്കണുണ്ട് അത് വാങ്ങി അവർക്ക് വിറ്റു തിന്നണം അതിനാ കുടുംബമുണ്ടാക്കാനുള്ള ഈ വരവ് ! ”
” നീയിതെങ്ങനെ അറിഞ്ഞു?”
“അപ്പാ ആരോരുമില്ലാത്തവർക്ക് ദൈവം തുണയുണ്ടാകും , മേപ്പാടിയിലെ അച്ചൻ നാട്ടിൽ പോയി അന്വേഷിച്ചറിഞ്ഞതാ , എനിക്ക് എന്തോ ഭാഗ്യത്തിന് കഴിഞ്ഞാഴ്ച്ച അവിടെ കേറാൻ തോന്നി” മോളി എഴുന്നേറ്റു
” നീ എന്താ നേരത്തെ ഒരു വാക്ക് പറയാതിരുന്നത് , അവന്റെ ചെപ്പയടച്ചൊന്ന് കൊടുക്കാരുന്നു ” കുഞ്ഞിപൈലോ രോഷം കൊണ്ടു …
“സാരമില്ല പ്പാ.. അയാള് പോയ്ക്കോട്ടെ ഒന്നുമില്ലേലും എന്റെ മക്കളുടെ അപ്പനല്ലെ, എവിടേലും ഉണ്ടെന്ന് പറയാനെങ്കിലും … ”
” ആ … അപ്പന് കട്ടം കാപ്പി ഇടട്ടെ , മേരി സിസ്റ്ററും കേറി ഇരിക്ക് ”
” വേണ്ട പെണ്ണെ നീയിന്ന് പണിക്ക് പോണില്ലെ?”
” പോണം അപ്പാ”
” എന്നാ നീ പോകാൻ നോക്ക്, പിള്ളേർക്കിന്ന് സ്കൂളില്ലല്ലോ ഞാനങ്ങട് കൊണ്ടോവാ , വാ പിള്ളേരെ” കുഞ്ഞിപൈലോ വർക്കിയുടെ കൈ പിടിച്ച് പോകാനിറങ്ങി
“അപ്പാ അവൻ പല്ല് തേച്ചട്ടില്ല , അവര് ഒന്നും കഴിച്ചിട്ടില്ല.  മോളി പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.
” അതൊക്കൊ ആ കുടുംബത്തും ഉണ്ട് നിങ്ങള് വാ പിള്ളേരെ ”
കുഞ്ഞിപൈലോ പിള്ളേരെ പിടിച്ച് മുന്നിൽ നടത്തി വരമ്പിലൂടെ നടന്നു നീങ്ങി. മോളി ഒരു നിമിഷം അവരെ നോക്കി നിന്ന ശേഷം മുടിയഴിച്ച് കണ്ണാടിയുടെ മുന്നിലിരുന്ന ചീപ്പെടുത്ത് വാരാൻ തുടങ്ങി. 

“അപ്പൻ പോയതിൽ മങ്കിലിക്ക് വിഷമുണ്ടോ ടാ? ”
കുഞ്ഞിപൈലോ കനാലിന്റെ അപ്പുറത്തേക്ക് വർക്കിയെ എടുത്തു കടത്തുമ്പോൾ ചോദിച്ചു … “ഇല്ല ” വർക്കി ചുമൽ വെട്ടിച്ചു
” നിനക്കോടി? ” ലാലിയും ചുമലിളക്കി തല വെട്ടിച്ചു.
” അതെന്താ? അപ്പച്ചനെ കാണണമെന്ന് എപ്പോഴും പറയണ മംങ്കിലി ക്ക് വിഷമില്ലാത്തെ.  ?”
കുഞ്ഞിപൈലോ വർക്കിയുടെ താടിയിൽ പിടിച്ച് ചോദിച്ചു …
“എനിക്ക് വെല്യപ്പച്ചൻ ഉണ്ടല്ലോ,….. വെല്യപ്പച്ചൻ മതി … ” വർക്കി കുഞ്ഞിപൈലോയെ കെട്ടിപിടിച്ചു , കുഞ്ഞിപൈലോ അവന്റെ രനറ്റിയിൽ മുകർന്നു പിന്നെ അവനെ വാരിയെടുത്തു … ലാലിയുടെ നെറുകിൽ തലോടി അയാളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. 
” കാഴ്ച്ച കാണാൻ നിക്കാണ്ട് നടക്ക് പെണ്ണെ!” ഇതെല്ലാം കണ്ടു നിന്ന മേരിയെ അയാൾ ശകാരിച്ചു.. മേരി ഒന്ന് പുഞ്ചിരിച്ച് തിരിഞ്ഞ് നടന്നു, വർക്കിയെ തോളത്തിട്ട്, ലാലിയുടെ കൈ പിടിച്ച് മുന്നോട്ട് നടത്തി അയാൾ നടന്നു …വയലേലകളെ തഴുകിയെത്തിയ കാറ്റ് അയാളിൽ നിറഞ്ഞു വന്ന ജലതുള്ളികൾ ഉണക്കി കളഞ്ഞു.  

ജീസ് കൈതാരം

Post Views: 69
2
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

4 Comments

  1. Smitha on January 24, 2024 2:43 PM

    👍

    Reply
    • Vidyavarun on February 12, 2024 11:14 PM

      👌💕

      Reply
      • Jees Kaitharam on February 13, 2024 8:28 AM

        Thank you dears

        Reply
  2. Pingback: ഇരുട്ടിന്റെ ആത്മാക്കൾ - By Jees Kaitharam - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.