Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കർക്കിടകരാവ്
ജീവിതം പ്രണയം

കർക്കിടകരാവ്

By Anju RanjimaJanuary 25, 2024Updated:February 22, 20241 Comment5 Mins Read50 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ കഥ ഓഡിയോ രൂപത്തിൽ കേൾക്കാൻ താല്പര്യമുണ്ടെങ്കിൽ, ഇവിടെ കേൾക്കാം.

“എന്തൊരു നശിച്ച മഴയാ!”

പുറത്തെ ഇരുട്ടിലേക്ക് നോക്കിക്കൊണ്ട് ആരോടെന്നില്ലാതെ ദീപ പറഞ്ഞു.

ആരോടോ ഉള്ള വാശി പോലെ മഴ തകർത്തു പെയ്യുകയാണ്.

അതിരിൽ നട്ടേക്കുന്ന കപ്പയും ചേമ്പും ചേനയുമൊക്കെ മഴവെള്ള പാച്ചിലിൽ പിഴുത് പോകുമോ എന്ന ഭയമുണ്ട് ദീപയ്ക്ക്.

രവി പലചരക്ക് കടയിലേക്കും അമ്മൂട്ടി സ്കൂളിലേക്കും പോയി കഴിഞ്ഞാൽ ഇതൊക്കെയാണ് ദീപയുടെ വിനോദങ്ങൾ.

അവളുടെ കൈ പൊന്നിൻ കൈ ആണെന്നാണ് രവി പറയുന്നത്.

പടുംവിത്ത് നട്ടാലും കുരുക്കുകയും വളരുകയും ചെയ്യുമെന്ന്.

പത്ത് സെന്റിൽ ഒരു കൊച്ചു വീട്.

അതിനു ചുറ്റും അവൾക്ക് ആകുന്നത് പോലെ പച്ചക്കറിയും പൂക്കളും മഞ്ഞളും ഇഞ്ചിയും എന്ന് വേണ്ട ഒരുവിധം സകല ഫല വൃക്ഷാദികളും അവിടെ വളർത്തിയിട്ടുണ്ട്.

മഴയെ ശകാരിച്ചിട്ട് തിരിഞ്ഞു നോക്കുമ്പോഴാണ് രവിയും മോളും കൂടെ ഉമ്മറത്ത് പായിൽ കിടക്കുന്നത് ദീപ കണ്ടത്.

മഴ പെയ്യുമ്പോൾ ഉള്ളതാണ് അച്ഛനും മോൾക്കും ഈ കളി.

ചാറ്റലിന്റെ നോവറിഞ്ഞ് കിടക്കണമത്രേ.

മിന്നലും ഇടിയുമൊക്കെയുണ്ടെങ്കിൽ ദീപ വഴക്ക് പറഞ്ഞിട്ടാണ് രണ്ടാളെയും അകത്ത് മുറിയിൽ കയറ്റി കതക് അടയ്ക്കുന്നത്.

“ആ എറാത്തൂന്ന് മാറി കിടക്ക് രവിയേട്ടാ. മോൾക്ക് ഒരു പനി ഇപ്പോ കഴിഞ്ഞതേ ഉള്ള്. ഇനീം വിളിച്ചു വരുത്തണ്ട.”

നെഞ്ചത്ത് കിടന്നുറങ്ങി പോയ അമ്മൂനെ പയ്യെ അപ്പുറത്തേക്ക് കിടത്തി രവി നീങ്ങി കിടന്നു.

ദീപ അവന്റെ അടുക്കലേക്ക് വന്നിരുന്നു.

നിലാവില്ലാത്ത രാത്രിയാണിന്ന്.

അമാവാസി.

കർക്കിടകവാവിന്റെ രാവ്.

രവിയുടെ മരിച്ചു പോയ അച്ഛനു വേണ്ടി രാവിലെ അടുത്തുള്ള ശിവൻകോവിലിൽ ബലിയിട്ടിട്ട് വന്നിട്ടാണ് രവി അന്ന് കട തുറക്കാൻ പോയത്.

“രവിയേട്ടാ… ഇന്ന് നിരപ്പത്ത് താമസിക്കുന്ന അംബിക വന്നിരുന്നു. നമ്മുടെ വിജയമ്മ ചേച്ചിയുടെ മോൾ. അവര് പറഞ്ഞു, നിങ്ങളുടെ അമ്മയ്ക്ക് തീരെ വയ്യെന്ന്. ഒന്നും രണ്ടുമൊക്കെ കിടന്ന കിടപ്പിലാന്ന്. രാജേഷ് നോക്കത്തൊന്നും ഇല്ലെന്നാ പറയുന്നെ. അവൻ കൊണ്ട് വന്ന പെണ്ണും അവനേം അമ്മേം സഹിക്കാൻ പറ്റാതെ വീട്ടിലേക്ക് പോയെന്ന്.”

രവി ഒന്നും മിണ്ടിയില്ല.

ദീപ അവൻ എന്തെങ്കിലും പറയുമെന്ന് കരുതി അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.

നിമിഷങ്ങൾ പൊഴിഞ്ഞടർന്നിട്ടും അവൻ അനങ്ങിയില്ല.

ദീപ അങ്ങനെ തന്നെ എന്തോ ആലോചിച്ചോണ്ട് ഇരുന്നു.

രവിയുടെ മനസ്സ് അപ്പോൾ കുറേ വർഷങ്ങൾ പിന്നോട്ട് പായുകയായിരുന്നു.

ഒരു കർക്കിടക വാവിന്റെ അന്നാണ് രവി ഉണ്ടായത്.

മനുഷ്യൻ പടച്ച ദൈവത്തിന്റെ പേരും പറഞ്ഞ് കുറേ മനുഷ്യർ അന്നവന്റെ ജാതകത്തിന് വിലയിട്ടു.

‘ഗതി പിടിക്കാത്തോൻ’

വാവിന്റെ അന്നാ ജനനം. ആരുടെയെങ്കിലും തലയും കൊണ്ടേ ചെക്കൻ പോകൂ.

പറഞ്ഞ നാക്ക് പിഴച്ചില്ല.

അവന്റെ പത്താമത്തെ വയസ്സിൽ മരത്തിന്റെ മുകളിൽ നിന്ന് അവന്റെ അച്ഛൻ വീണു.

മൂന്ന് ദിവസം കിടന്നു.

നാലിന്റെ അന്ന് പോയി.

അമ്മയുടെ വൈധവ്യത്തിനു കാരണക്കാരൻ രവിയാണെന്ന് വിധിയെഴുതി സ്വന്തം അമ്മയും അവനെ തലയിൽ കൈ വച്ചു പ്രാകിയപ്പോൾ നാട്ടുകാരും ശരിവച്ചു.

പിന്നെ ആ കുടുംബത്തിൽ എന്ത് കെട്ട കാര്യം നടന്നാലും അതെല്ലാം രവിയുടെ തലയിലായി.

അമ്മ രണ്ടാമത് ഒരാളോടൊപ്പം കൂടിയിട്ടും അയാളിൽ ഒരു മകൻ ഉണ്ടായിട്ടും അവന്റെ അറിവില്ലാ പ്രായത്തിൽ അവർ തന്നെ ചാർത്തി കൊടുത്ത ഗതി പിടിക്കാത്തവൻ എന്ന ലേബൽ അങ്ങനെ തന്നെ പതിഞ്ഞു.

അവഗണനയും ശകാരവും തല്ലുകൊള്ളലും ഒക്കെയായി അവൻ വളർന്നു.

പഠിക്കാൻ മോശമായിരുന്നത് കൊണ്ട് ആ വഴിക്കും രവി നന്നായില്ല.

അനിയന് കിട്ടുന്ന സൗഭാഗ്യങ്ങളുടെ ഒരംശം പോലും രവിക്ക് കിട്ടുന്നുണ്ടായിരുന്നില്ല.

ചെറുപ്പത്തിലേ ജോലിക്ക് പോയി തുടങ്ങിയ രവി കിട്ടുന്ന കാശ് മുഴുവൻ അമ്മയെ ആണ് ഏൽപ്പിക്കാറ്.

അതും വാങ്ങി വച്ചിട്ട് അവർ അവനെ ചീത്ത പറയും.

കള്ള് കുടിച്ചിട്ട് വന്ന് തന്നെ തല്ലുന്ന രണ്ടാം കെട്ട്യോനെയും താന്തോന്നിയായി വളർന്നു വരുന്ന ഇളയ മോനെയും സന്തോഷത്തോടെ നോക്കിയിരുന്ന ആ സ്ത്രീ രവിയോട് ചിറ്റമ്മ നയം ആണ് കാണിച്ചിരുന്നത്.

അവന്റെ കാശ് കൊണ്ടാണ് കഞ്ഞികുടിക്കുന്നത് എന്നിരുന്നിട്ട് പോലും ആ ഒരു പരിഗണന രവിയോട് ആർക്കും ലവലേശം ഇല്ലായിരുന്നു.

ആറ്റിൽ മണൽ വാരാൻ പോകാൻ തുടങ്ങിയ കാലം മുതലാണ് മദ്യപാനം രവിയുടെ കൂടെ കൂടിയത്.

കൂടെ വരുന്ന മണിയനാശൻ പറയുന്നത് ബോധമില്ലാതെയേ മണൽ വാരാൻ പറ്റൂ എന്നാണ്.

ചിലപ്പോഴൊക്കെ അത് ശരിയാണെന്ന് അവനും തോന്നും.

ആറ്റിനടിയിൽ നിന്ന് മണൽ വാരുമ്പോഴൊക്കെ ചിലപ്പോൾ അഴുകിയ മൃതദേഹമായിരിക്കും കൈപിടിയിലെത്തുക.

ജീർണിച്ച ശരീര ഭാഗങ്ങൾ കൈയിൽ നിന്നൂർന്ന് പോകുമ്പോൾ അതിനൊപ്പം തന്നെ രവി ഓക്കാനത്തോടെ ഛർദിക്കാൻ തുടങ്ങിയിരിക്കും.

അവശിഷ്ടങ്ങൾ ആറ്റു വെള്ളത്തിനൊപ്പം കലർന്ന് കണ്ണ് നീറുമ്പോൾ അവൻ ദൈവത്തോട് കലഹിക്കും.

അങ്ങനെയാണ് അവൻ മണിയൻ തന്നെ വാറ്റുന്ന പട്ട ചാരായത്തിന്റെ ഉപഭോക്താവാകുന്നത്.

മണൽ വാരൽ നിർത്തി കൂപ്പിലെ പണിക്ക് പോയി തുടങ്ങിയിട്ടും മണിയനാശാൻ ചത്ത് മണ്ണിനടിയിൽ ആയിട്ടും പട്ട ചാരായ കമ്പം രവിയെ വിട്ടു പോയില്ല.

സമ്പാദിക്കുന്നതിൽ ഏറിയ പങ്കും ചാരായം വാറ്റുകാരുടെയും കള്ളുഷാപ്പിലെയും കീശയിലായി.

പണ്ടേ അവനെ കാണുന്നത് ചതുർഥി ആയിരുന്ന വീട്ടുകാർ അവനെ മൊത്തത്തിൽ എഴുതി തള്ളി.

കൂപ്പിൽ പോകുന്ന സമയത്താണ് ജാനകിയെ അവൻ കണ്ടു മുട്ടുന്നത്.

കൂപ്പിലെ പണിക്കാരുടെ സ്ഥിരം പറ്റുപടിക്കാരി.

ചായക്കടയും പോലീസുകാർ കാണാത്തപ്പോൾ ചാരായക്കടയും രാത്രിയിൽ നിലാവൊളിക്കുമ്പോൾ വേശ്യാലയവും ആകാറുള്ള ജാനകിയുടെ വീടായി പിന്നെ അവന്റെ വാസസ്ഥലം.

പണി ചെയ്തു ഉണ്ടാക്കുന്നതിൽ സിംഹഭാഗവും ജാനകിയുടെ ജമ്പറിനുള്ളിലായി.

കള്ളും പെണ്ണും കുടിയും വലിയുമൊക്കെയായി നാട്ടുകാരെഴുതിയ ജാതകത്തിന് അടിവരയിട്ട് കൊണ്ടായിരുന്നു രവിയുടെ ജീവിതം.

ആയിടയ്ക്കാണ് ജാനകി വടക്കുനാട്ടിൽ നിന്നെങ്ങോ ഒരു കൊച്ചു പെണ്ണിനെ കൊണ്ട് വന്നത്.

സ്വന്തക്കാരുടെ കൊച്ചാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയെങ്കിലും അവൾക്ക് നല്ല ഉദ്ദേശം ഒന്നുമായിരുന്നില്ല ആ കൊച്ചിന്റെ കാര്യത്തിൽ എന്നുള്ളത് രവിക്ക് നിശ്ചയമായിരുന്നു.

ജാനകി അവളെ ജാനു എന്നാണ് വിളിച്ചിരുന്നത്.

അവൾ കൊച്ചമ്മച്ചി എന്നും.

കൊച്ചു ജാനു എന്നും രാവിലെ എഴുന്നേറ്റ് മുറ്റമടിച്ച് വെള്ളം കോരി പാത്രം കഴുകി അടുക്കള വൃത്തി്യാക്കി പാചകം ചെയ്യുമായിരുന്നു.

ജോലിയൊഴിഞ്ഞ ആശ്വാസത്തിൽ ജാനകി ചായക്കടയിൽ പോകും.

രവിക്ക് ചായ കൊടുക്കുന്നത് ജാനു ആണ്.

ആദ്യമൊക്കെ അവളോട് അവൻ നീരസം കാണിച്ചെങ്കിലും പതിയെ അവളോട് സഹതാപവും അത് പിന്നീട്‌ ഇഷ്ടവും ആയി തീർന്നു.

കൂപ്പിലെ പണി കഴിഞ്ഞു വരുമ്പോഴാണ് അവൻ ജാനുവിന്റെ നിലവിളി കേൾക്കുന്നത്.

ജാനുവിനെ അകത്ത് പൂട്ടിയിട്ട് ജാനകി കാവലിരിക്കുന്നു.

പന്തികേട് മണത്ത രവി ജാനകിയെ തള്ളി മാറ്റി വാതിൽ ചവിട്ടി തുറന്നു. ജാനുവിനെ കീഴടക്കാൻ ശ്രമിക്കുന്ന ഒരു മധ്യവയസ്കനെയാണ് അവൻ കണ്ടത്.

“കള്ളക്കിളവാ.. തന്റെ സൂക്കേട് ഞാനിന്നു തീർത്തു തരാം.”

രവി അയാളുടെ തുട ചേരുന്ന ഭാഗത്തു ആഞ്ഞു തൊഴിച്ചു.

വേദന കൊണ്ട് പുളഞ്ഞ അയാൾ നിലത്ത് വീണു.

പകച്ചു നിന്ന ജാനുവിനെയും കൊണ്ട് രവി ഇറങ്ങി നടന്നു.

പോകുന്ന വഴിക്ക് ജാനകിക്ക് കവിളടച്ച് ഒന്ന് കൊടുക്കാനും മറന്നില്ല.

അതായിരുന്നു രവിയുടെയും ജാനുവിന്റെയും ആ നാട്ടിലെ അവസാന ദിവസം.

വള്ളം തുഴഞ്ഞു ഇക്കരെയെത്തിയ രവി പുതിയൊരു ജീവിതത്തിനായി കൊതിച്ചു.

അവൻ ജാനുവിനോട് പറഞ്ഞു.

“ഇനി നീ ദീപയാണ്. രവിയുടെ ദീപ. കഴിഞ്ഞ കാലങ്ങളോ കടന്നു വന്ന വഴിയോ ജനിപ്പിച്ചവരോ ഇനി നമുക്ക് വേണ്ട. പുതിയ ഒരു കാലത്തിലേക്ക് നമുക്ക് പോകാം.

ഇണങ്ങിയും പിണങ്ങിയും സ്നേഹിച്ചും നമുക്ക് നമ്മൾ മാത്രം കൂട്ടായി ഇനി ജീവിക്കാം.”

ദീപയ്ക്കും സമ്മതം.അവിടുത്തെ മുത്തപ്പന്റെ തിരുനടയ്ക്ക് മുന്നിൽ നിന്ന് രവി ദീപയ്ക്ക് താലി കെട്ടി.

അന്ന് മുതൽ ഇന്ന് വരെയും അവന് താങ്ങും തണലുമായി അവൾ കൂടെയുണ്ട്.

വല്ലപ്പോഴും ഒരിക്കൽ മദ്യപിക്കും എന്നതൊഴിച്ചാൽ രവി ഇന്നൊരു പുതിയ മനുഷ്യനാണ്.

കഠിനധ്വാനിയായ രവി ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് കുറച്ച് ഭൂമി മേടിച്ച് അതിലൊരു കുഞ്ഞ് വീട് പണിയുന്നത്.

അപ്പോഴേക്കും കൂട്ടായി അമ്മൂട്ടിയും എത്തി.

ടൗണിലെ പലചരക്ക് കട രവി അടുത്തിടയ്ക്ക് തുടങ്ങിയതാണ്.

അതിലെ ലാഭം കൊണ്ട് അവർ ആഡംബരങ്ങൾ ഇല്ലാതെ എന്നാൽ അത്യാവശ്യം നന്നായി തന്നെ ജീവിച്ചു പോന്നു.

അത്യാഗ്രഹങ്ങൾ ഇല്ലാത്ത ഇല്ലായ്മയിലും ജീവിക്കാൻ അറിയാവുന്ന ദീപയാണ് രവിയുടെ ഉയർച്ചയ്ക്ക് കാരണം എന്നറിയാവുന്ന രവിയ്ക്ക് സ്വന്തം കുടുംബം കഴിഞ്ഞേ ഉള്ളൂ മറ്റെന്തും.

വഴിവിട്ട ജീവിതം നയിച്ചിരുന്ന ജാനകി മാറാരോഗം പിടിപെട്ട് കുറച്ച് നാൾ ആ തെരുവിലൂടെ അലഞ്ഞു നടന്നിരുന്നു.

പിന്നെയൊരിക്കൽ അവരെ കാണാതെയായി.

രവിയുടെ രണ്ടാനച്ഛൻ അവരെ വിട്ടിട്ട് വേറെ ഒരു സ്ത്രീയോടൊപ്പം നാട് വിട്ടു.

അതും രവിയുടെ തലയിൽ ചാർത്തി കൊടുത്ത് സായൂജ്യമടഞ്ഞ അവന്റെ അമ്മ മുറ്റത്ത് നടുവും തല്ലി വീണു കിടപ്പിലായി.

മദ്യപാനിയും അലസനുമായ മോൻ കൊണ്ട് വന്ന പെണ്ണ് കുറച്ച് നാൾ ഇരുവരെയും പണിയെടുത്ത് പോറ്റിയെങ്കിലും മടുത്തിട്ട് അവളും കയ്യൊഴിഞ്ഞു പോയി.

പടിയിറങ്ങി പോയ നന്മകളെ ഓർത്ത് ആ വിഴുപ്പ് കട്ടിലിൽ ആ സ്ത്രീ തന്റെ ചെയ്തികൾ ഓർത്ത് വിലപിച്ചു കൊണ്ടേയിരുന്നു.

ഇനി ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ വിധിയും ജാതകവും എഴുതാൻ തയ്യാറായി നാട്ടുകാർ ഓരോ ജനനമരണങ്ങൾക്കായി കാതോർത്തിരുന്നു.

*****

“രവിയേട്ടാ..”

രവി ഒന്നു ഞെട്ടി.ദീപ തന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നു.

“മോളെ ദീപേ.. അവനവൻ ചെയ്യുന്ന കർമത്തിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കണം. സ്വന്തം ജന്മം കൊണ്ട് നല്ലപോലെ ജീവിക്കാനും അനുഭവിക്കാനും അറിയാതെ മറ്റുള്ളോരെ പഴി ചാരിയും അവരെ പ്രാകിയും ജീവിച്ചാൽ എല്ലാർക്കും ഇത് തന്നാ ഗതി. അത് നമ്മൾ വിചാരിച്ചാൽ ഒട്ട് മാറുകയും ഇല്ല. അത് കൊണ്ട് അതൊക്കെ നീ നിന്റെ തലയിൽ നിന്നെടുത്ത് കളഞ്ഞിട്ട് നമ്മളെ പറ്റി ചിന്തിക്ക്.”

“നമ്മളെ പറ്റി എന്ത് ചിന്തിക്കാൻ?”

“ഇന്നും കൂടെ അമ്മൂട്ടൻ പറഞ്ഞതേ ഉള്ളൂ. കുഞ്ഞിന് കളിക്കാൻ ഒരു കുഞ്ഞൂട്ടനെ വേണമെന്ന്.

കൊടുക്കാമെന്ന് ഞാൻ വാക്കും പറഞ്ഞ് പോയി. അതിന് നീ കൂടി വിചാരിച്ചെങ്കിലേ പറ്റൂ.”

“അയ്യോടാ.. അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി”

“പള്ളിയിൽ രാവിലെ പോകാം. തത്കാലം മോളിങ്ങ് പോര്…”

സ്വന്തം നെഞ്ച് തട്ടി കാണിച്ച് കൊണ്ട് രവി പറഞ്ഞപ്പോൾ ദീപയ്ക്ക് ചിരി വന്നു.

ഓമനത്തമുള്ള പൂച്ചക്കുഞ്ഞിനെ പോലെ ദീപ രവിയുടെ പുതപ്പിനുള്ളിലേക്ക് നൂണ്ട് കയറി.

കർക്കിടകരാവിലെ രാത്രിമഴ തകർത്തു പെയ്തുകൊണ്ടിരുന്നു.

പെയ്തൊഴിഞ്ഞ മാനത്ത് നിലാവ് പൊഴിക്കാൻ ഒളിഞ്ഞിരിക്കുന്ന ചന്ദ്രനെ സാക്ഷിയാക്കി ഇരുട്ട് ആ കൊച്ചു വീടിനു മേലെ സ്നേഹത്തിന്റെ കരിമ്പടം എടുത്തണിഞ്ഞു.

ചിത്രത്തിന് കടപ്പാട് : pexfuel

Post Views: 27
2
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

1 Comment

  1. Sabira latheefi on January 25, 2024 8:07 PM

    ❤️❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.