Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാനും കാർത്തികയും
കഥ

ഞാനും കാർത്തികയും

By Jalaja NarayananJanuary 24, 2024Updated:January 24, 20241 Comment4 Mins Read76 Views
Bookmark Now
Please login to bookmark Close

No account yet? Register

പുഴക്കരയിലെ മണൽതിട്ടയിൽ ഇരുന്നു കല്ലുകൾ ഓരോന്നായി  പുഴയിലേക്കിടുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.

ഇന്നലെയായിരുന്നു ആലീസിന്റെ കാൾ വന്നത്. “എടി ഈ ഏപ്രിൽ മാസത്തിൽ നമ്മുക്ക് S S. L C ബാച്ചിന്റെ ഒരു ഗെറ്റ് ടു ഗെദർ നടത്തിയാലോ? ഇപ്പോൾ വെക്കേഷൻ ആയതു കൊണ്ടു എല്ലാവരും ഫ്രീ ആയിരിക്കും. പിന്നെ പുറത്തുള്ളവർ ഒക്കെ നാട്ടിൽ വന്നിട്ടും ഉണ്ടാവും.

കേട്ടപ്പോൾ നല്ല സന്തോഷം തോന്നി. പതിനഞ്ചു കൊല്ലത്തിനു ശേഷം എല്ലാരേയും ഒന്നു കൂടി കാണാൻ പറ്റുമല്ലോ. ആ ഓർമ്മ പുതുക്കാൻ വേണ്ടി തന്നെയാണ് പഴയ നീല സ്യൂട്ട്കേസിൽ പഴയ ബുക്കിസ്ന്റെയും പേപ്പേസിന്റെയും കൂടെ ഭദ്രമായി വെച്ച ചുവപ്പും ഗോൾഡനും നിറത്തിൽ ഹൃദയാകൃതിയിൽ ഉള്ള ആ ഓട്ടോഗ്രാഫ് കയ്യിൽ എടുത്തത്.

പേജുകൾ മറിച്ചു പലരുടെയും സാഹിത്യം നിറച്ച വാചകങ്ങൾ വായിച്ചപ്പോൾ ആ മുഖങ്ങൾ മനസ്സിലേക്കെത്തി. “ജീവിതത്തിന്റെ വഴിത്താരയിൽ വെച്ചു എന്നെങ്കിലും
കണ്ടുമുട്ടിയാൽ ഒന്നു പുഞ്ചിരിക്കാൻ മറക്കരുത് “. താഴെ എഴുതിയ കാർത്തിക എന്ന പേരിൽ കണ്ണുകൾ തറച്ചു നിന്നു.

എട്ടാം ക്ലാസ്സിലാണ് കാർത്തിക ഞാൻ പഠിച്ച സ്കൂളിൽ വന്നു ചേർന്നത്. ജോഗ്രഫി പഠിപ്പിക്കുന്ന ഉഷടീച്ചറുടെ അനിയത്തി. വെളുത്തു മെലിഞ്ഞ സുന്ദരിക്കുട്ടി. പഠിക്കാനും നല്ല സ്മാർട്ട്‌. സ്നേഹത്തോടെ ഉള്ള പെരുമാറ്റവും പതുക്കെയുള്ള സംസാരവും ഒക്കെ ആവാം ടീച്ചർമാരും എല്ലാവരും അവളെ ഇഷ്ടപെടാനുള്ള
കാരണം. ഓണ പരീക്ഷ വരെ എനിക്കും അവൾ പ്രിയപെട്ടവൾ തന്നെയായിരുന്നു.

പക്ഷേ പതുക്കെ ക്ലാസ്സിൽ ഉണ്ടായിരുന്ന എന്റെ ഒന്നാം സ്ഥാനത്തിന് കാർത്തിക അവകാശിയായി എത്തി. സ്കൂളിലെ ടീച്ചർമാർ അവളെ പുകഴ്ത്തി പറയാൻ തുടങ്ങി. പഠിക്കാൻ മാത്രമല്ല കലോത്സവങ്ങളിൽ സംഗിതത്തിനും ഡാൻസിലും അവൾ ജില്ല അടിസ്ഥാനത്തിൽ സ്കൂളിനു വേണ്ടി മെഡൽ കൊണ്ടുവന്നു. അങ്ങനെ കാർത്തികയുടെ പേര് സ്കൂളിൽ എങ്ങും നിറഞ്ഞപ്പോൾ അതു വരെ സ്കൂളിന്റെ അഭിമാനം എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന ഞാൻ ഒരു പാടു താഴെയായി.പഠിത്തത്തിൽ ഉള്ള എന്റെ ശ്രദ്ധകുറഞ്ഞു. വിട്ടിൽ അച്ഛനും അമ്മയും വഴക്ക് പറയാൻ തുടങ്ങി. ടീച്ചർമാരുടെ കുറ്റപെടുത്തലുകൾ. മറ്റു കുട്ടികളുടെ കളിയാക്കലുകൾ. അങ്ങിനെ രണ്ടു വർഷം കടന്നുപോയി.

അപ്പോഴും കാർത്തിക ഒരു ദേഷ്യവും എന്നോട് കാണിച്ചിരുന്നില്ല. കുശുമ്പും അസൂയയും വെറുപ്പും ഒക്കെ മനസ്സിൽ വെച്ചു ഞാനും അവളോട്‌ അടുപ്പത്തോടെ പെരുമാറി.

പത്താം ക്ലാസ്സ്‌ ആയിട്ടും ആദ്യം ഉള്ള മികവ് ഒന്നും എനിക്കു പഠിപ്പിൽ കാണിക്കാൻ സാധിച്ചില്ല. “മീരാ ഫസ്റ്റ് ക്ലാസ്സ്‌ എങ്കിലും വാങ്ങിക്കാൻ ശ്രമിക്കു “എന്നു ടീച്ചർമാർ എന്നോട് പറഞ്ഞു. അങ്ങിനെ സെന്റ്ഓഫിന്റെ ദിവസം തീർച്ചയാക്കി. സെന്റ്ഓഫ്‌
കഴിഞ്ഞിട്ട് ഒരു ടൂർ പ്ലാൻ ചെയ്തിരുന്നു. സെന്റ് ഓഫ്‌ കഴിഞ്ഞാൽ സ്റ്റഡി ലീവാണ്. അതിനു മുൻപ് എല്ലാവർക്കുംഒരു എൻജോയ്മെന്റ്.

സെന്റ്ഓഫിന്റെ ഒരാഴ്ച മുൻപേ എല്ലാരും ഓട്ടോഗ്രാഫ് എഴുതിവാങ്ങുന്നതിന്റെയും എഴുതികൊടുക്കുന്നതിന്റെയും തിരക്കിലായിരുന്നു.ഞാൻ ചോദിക്കാതെ തന്നെ കാർത്തിക എന്റെ കയ്യിൽ നിന്നു ഓട്ടോഗ്രാഫ് വാങ്ങി. അന്നാണ് അതു എഴുതിയത്
“ജീവിതത്തിന്റെ വഴിത്താരയിൽ കണ്ടു മുട്ടിയാൽ ഒന്നു പുഞ്ചിരിക്കാൻ മറക്കരുത്.” വീണ്ടും അതു ഓർത്തപ്പോൾ മനസ്സ് വല്ലാതെ വിങ്ങി.എത്രയോ ഉയരത്തിൽ എത്തേണ്ട അവളുടെ ജീവിതം എന്റെ പക്വതയില്ലായ്മ കൊണ്ടു തകർന്നു. ഇപ്പോൾ അവൾ ഒന്നോ രണ്ടോ കുട്ടികളുടെ അമ്മയായി എവിടെയെങ്കിലും കഴിയുന്നുണ്ടാവും.

വീണ്ടും ആ സംഭവത്തിന്റെ ഓർമ്മയിലായി മനസ്സ്. ഒരു വെള്ളിയാഴ്ച ആയിരുന്നു സ്കൂളിൽ നിന്നു ടൂർ ബസ് പുറപ്പെട്ടത്. ഞായറാഴ്ച തിരിച്ചെത്തണം . അധികദിവസങ്ങൾ
ഇല്ല. എല്ലാവർക്കും പഠിക്കേണ്ടതാണ് അതുകൊണ്ട് തന്നെ മലമ്പുഴയാണ്
തിരഞ്ഞെടുത്ത സ്ഥലം. ഫാന്റസി പാർക്ക്‌,റോപ്‌വേ, കാവഐലൻഡ് ഒക്കെവേഗത്തിൽ ഒരു കറക്കമായിരുന്നു. ഞായ റാഴ്ച എല്ലാവരും തിരിച്ചു വരാൻ റെഡി ആയി. ഞങ്ങളുടെ റൂമിൽ ഞാൻ ആലിസ് മധുരിമ, പ്രിയ. അടുത്ത
റൂമിൽ കാർത്തിക, സിന്ധു. വിനിത,കൃഷ്ണ.ഇങ്ങിനെ ആയിരുന്നു താമസിച്ചതു.

രാവിലെ എല്ലാവരും താഴേക്ക് പോവാൻ ഇറങ്ങി. കാർത്തികയുടെ റൂമിന്റെ അടുത്തു എത്തിയപ്പോൾ വിനിത വിളിച്ചു ഞാൻ അങ്ങോട്ട്‌ കയറി. ബാക്കി എല്ലാരും താഴേക്കു പോയി. കാർത്തിക ഉഷ ടീച്ചർ വിളിച്ചിട്ട് താഴേക്കു പോയിരുന്നു. അവളുടെബാഗ് ഒരു സൈഡ് മാത്രം സിബ്ബ് അടച്ചിട്ടുണ്ടായിരുന്നില്ല.

“നമുക്ക് ഒന്നിച്ചു പോവാം. നീ വെയിറ്റ് ചെയ്യണേ “എന്നും പറഞ്ഞു വിനിത
ബാത്ത് റൂമിലേക്ക്‌ പോയി. വിനിതയുടെ വാച്ചും ഒരു മോതിരവും ടേബിളിൽ വച്ചിരുന്നു. മുറിയിൽ ഞാൻ മാത്രം. കാർത്തികയോടുള്ള ദേഷ്യം അപ്പോഴും എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഞാൻ മറ്റൊന്നും ആലോചിക്കാതെ ആ മോതിരമെടുത്തു കാർത്തികയുടെ ബാഗിലേക്ക് ആ തുറന്ന സിബ്ബിലൂടെ ഇട്ടു.. എന്നിട്ടു ആ സിബ്ബ് അടച്ചു. അപ്പോഴേക്കും കാർത്തിക ബാഗ് എടുക്കാൻ എത്തിയിരുന്നു.”വിനിതാ
നീയും കാർത്തികയും ഒന്നിച്ചു വന്നോളൂ. എന്നെ ആലിസ് വിളിക്കുന്നുണ്ട് “എന്നു വിളിച്ചുപറഞ്ഞു ഞാൻ താഴേക്കു ഓടിയിറങ്ങി.ഞാൻ ആലിസിനോട് സംസാരിച്ചു കൊണ്ടു ഒന്നും അറിയാത്തതു പോലെ ബസ്സിൽ കയറിയിരുന്നു.

സുധ ടീച്ചർ എത്താത്ത കുട്ടികൾക്ക് വേണ്ടി വിസിൽ വിളിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് കരഞ്ഞു കൊണ്ടു വിനിതയും പിന്നാലെപേടിച്ച മുഖവുമായി കാർത്തികയും ഓടി വന്നത്.

“എന്റെ മോതിരം കാണാനില്ല ടീച്ചർ. കുളിക്കുമ്പോൾ വാച്ചും മോതിരവും
ടേബിളിൽ വച്ചിരുന്നതാ. ഇപ്പോൾ വാച്ച് മാത്രമേ അവിടെ ഉള്ളു.”. വിനിത കരച്ചിൽ തന്നെ. ടീച്ചർമാർ. നോക്കട്ടെ എന്നു പറഞ്ഞു അവളെ ആശ്വസിപ്പിച്ചു. എടുത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ തിരിച്ചു കൊടുക്കാൻ ആവിശ്യപെട്ടു കൊണ്ടിരുന്നു. റൂമിൽ ആരെങ്കിലും വന്നിരുന്നോ എന്നു ടീച്ചർ ചോദിച്ചപ്പോൾ അവൾ വിഷമത്തോടെ എന്നെ നോക്കി. എന്റെ ബാഗ് ഞാൻ തന്നെ നോക്കാൻ ടീച്ചറെ ഏല്പിച്ചു. റൂമിൽ ഒന്നിച്ചു ഉണ്ടായിരുന്ന മറ്റു മൂന്നുപേരുടെയും ബാഗ് പരിശോധിച്ചു. കാർത്തികയുടെ ബാഗ് നോക്കാൻ സുധ ടീച്ചർക്ക്‌ ഒരു മടി ആയിരുന്നു. ഉഷടീച്ചറുടെ അനിയത്തി അല്ലേ, ടീച്ചർ അടുത്തു നിൽക്കുന്നും ഉണ്ട്. പക്ഷേ ഉഷടീച്ചർ
വിട്ടില്ല.

“അതും കൂടി നോക്കു അങ്ങിനെ ഒരു പരിഗണനയും വേണ്ട”.

കാർത്തികയുടെ ബാഗ് മുഴുവൻ നോക്കി. ഒന്നും കണ്ടില്ല.

“അതാ സൈഡിൽ ഒരുസിബ്ബ് ഉണ്ടല്ലൊ. അതു ഒന്നു തുറന്നു നോക്കു “, ഉഷടീച്ചർ തന്നെയാണ് പറഞ്ഞത്. അവിടെ നിന്നു മോതിരം കിട്ടി. എല്ലാവരും
ഞെട്ടിപ്പോയി. പ്രതേകിച്ചു ഉഷ ടീച്ചർ. ടീച്ചർ കാർത്തികയുടെ ഇരു കവിളുകളിലും മാറിമാറി അടിച്ചു. കാർത്തിക ഞാൻ എടുത്തില്ല എന്നു പറയുന്നതൊന്നും ടീച്ചർ ശ്രദ്ധിച്ചതെ ഇല്ല.

പിന്നെ തിരിച്ചുള്ള യാത്രയിൽ ആരും ഒന്നും സംസാരിച്ചില്ല. കാർത്തികയുടെ
എങ്ങലടി മാത്രം.

സ്കൂളിൽ എത്തിയ ടീച്ചർ പിറ്റേദിവസം തന്നെ കാർത്തികയേയും കൂട്ടി വീട്ടിലേക്കു പോയി. അവൾ മോതിരം എടുത്തില്ല എന്നതു ആരും വിശ്വാസിച്ചില്ല.

നാണക്കേട് കൊണ്ടാവാം ഉഷടീച്ചർ അവധി എടുത്തു നാട്ടിലേക്കു പോയി. കാർത്തിക പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതാനും വന്നില്ല. അപ്പോഴേക്കും എന്റെ മനസ്സിലും കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു. പക്ഷേ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. ഉഷടീച്ചർ
ട്രാൻസ്ഫർ വാങ്ങി പോയെന്നും കാർത്തികയുടെ വിവാഹം കഴിഞ്ഞെന്നും ഒക്കെ പിന്നെ ആരോ പറഞ്ഞറിഞ്ഞു.

എല്ലാവരെയും കാണാനുള്ള ആഗ്രഹം ഉണ്ടെങ്കിലും മനസ്സ് നീറി തന്നെയാണ് ഞാൻ ഗെറ്റ്ടു ഗെദറിന് എത്തിയത്. പലരും കാണാൻ തന്നെ മാറി പോയിരുന്നു. സംസാരിച്ചിരിക്കുന്നതിനിടയിൽ ആണ് ആ റെഡ് കാർ അവിടെ എത്തിയത്.

“ഞാൻ വൈകിയോ? എന്ന ചോദ്യവുമായി കാറിൽ നിന്നു ഇറങ്ങി വന്ന അവളെ മനസ്സിലാക്കാൻ ആർക്കും അധികസമയം വേണ്ടിവന്നില്ല. കാർത്തിക അല്ല, ” Dr കാർത്തിക ” ചിരിച്ചു കൊണ്ടു അവൾ ആ കഥ പറഞ്ഞു.

കള്ളപേര് കേൾപ്പിച്ചു നാണംകെടുത്തിയതിന്റെ ദേഷ്യത്തിൽ അവളെ പഠിക്കാനൊന്നും വിട്ടില്ല. രണ്ടു കൊല്ലത്തിനുള്ളിൽ അവളുടെ വിവാഹം നടത്തി. ഒരു
കൃഷിക്കാരൻ ആയിരുന്നു അദ്ദേഹം. പക്ഷേ പഠിക്കാൻ ഇഷ്ടമുള്ള അവളെ അദ്ദേഹം പഠിപ്പിച്ചു. അവളുടെ ആഗ്രഹം പോലെ ഒരു ഡോക്ടർ ആയി. ഇപ്പോൾ ഏഴു വയസ്സുള്ള ഒരു മോളും ഉണ്ട്. ജീവിതം സുഖം. അവൾ പറഞ്ഞു നിർത്തിയപ്പോൾ എല്ലാവരുടെയും
കണ്ണുകൾ നിറഞ്ഞു.

“അന്ന് നമ്മുടെ ഇടയിലുള്ള ആർക്കോ തോന്നിയ ഒരു ചാപല്യം. അങ്ങിനെ കരുതിയാൽ മതി.” അവൾ ചിരിച്ചു കൊണ്ടു പറഞ്ഞപ്പോൾ ഞാൻ അവളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു. ചുറ്റിലും ഉള്ളവർ പൊരുളറിയാതെ പകച്ചു നിൽക്കുന്നുണ്ടായിരുന്നു.

ജലജ

Post Views: 31
3
Jalaja Narayanan

1 Comment

  1. Nishiba M on January 27, 2024 12:03 AM

    മനോഹരം. ഹൃദ്യമായ അവതരണം. വൈകി വന്ന തിരിച്ചറിവ്..

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.