Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വ്യഥിതവീഥിയിലൂടെ..
കഥ ജീവിതം

വ്യഥിതവീഥിയിലൂടെ..

By Lekha JustinJanuary 26, 2024Updated:February 1, 202415 Comments9 Mins Read330 Views
Bookmark Now
Please login to bookmark Close

No account yet? Register

“പ്രിയാ…ഞാനീ മുറിയിലെ ലൈറ്റൊന്നിട്ടോട്ടെ?” വാതിൽപാളിക്ക്‌ പിന്നിൽ മൃദുവായ സ്ത്രീ ശബ്‌ദം. പരിചിതമല്ലാത്ത സ്വരം കേട്ട് അവൾ മുൻപിലെ നേർത്ത ഇരുട്ടിലേക്ക് കണ്ണുകൾ വിടർത്തി. മറുപടിക്കു കാക്കാതെ കയ്യിലെ ഫയലുകൾ മേശപ്പുറത്തേക്കു വച്ച് അവർ വന്ന് അരികിലിരുന്നു. സൂചിത്തണുപ്പുള്ള അവരുടെ വിരൽസ്പർശത്തിൽ ശരീരമാസകലം വൈദ്യുതി കടന്നു പോയത് പോലെ പെരുത്തു. നിഷേധശബ്ദത്തോടെ കൈകൾ പിന്നിലേക്കു വലിച്ചു. പിന്നെ സ്വതേയുള്ള സംയമനത്തിലേക്കു നൂണ്ടു. മുഖഭാവങ്ങൾ വായിക്കാനാവാതെ ഇരുട്ട് പുതച്ച രണ്ടു സ്ത്രീകൾ. ഇരുവർക്കും അന്നേരം ആ അന്ധകാരം വലിയൊരനുഗ്രഹമായിത്തോന്നി. കലഹിക്കാനും തുറന്നു സംവദിക്കാനും ഇരുട്ടിനോളം വലിയൊരു കൂട്ടുണ്ടാവുമെന്നു തോന്നുന്നില്ല. ഇരുട്ടിലായിരിക്കുമ്പോൾ രൂപവും മനസും എല്ലാം അതിനോടു ലയിക്കും. ഭയക്കാതിരുന്നാൽ തൊട്ടിലാട്ടും പോലെ നമ്മെ തലോടിയുറക്കും. ഇപ്പോൾ ഈ ഇരുട്ടാണെനിക്കിഷ്ടം. ഭയപ്പെടുത്തുന്ന വെളിച്ചങ്ങൾ ഇനിയുമെന്നിലേക്കു വരാതിരിക്കട്ടെ. പ്രിയയുടെ നെടുവീർപ്പിന്റെ അർത്ഥതലങ്ങൾ മനസിലായെന്ന വണ്ണം അവിടെ ഇരുട്ടിന്റെ ഘനം അല്പം പോലും ഉലയാതെ നിന്നു. തന്റെ കൈകളിൽ തെരുപ്പിടിച്ചിരിക്കുന്ന വിരലുകളിൽ കൊരുത്തിട്ടിരിക്കുന്ന ഒരുപാട് ചോദ്യങ്ങളെ അവൾ കണ്ടു. എന്താണ് പറയേണ്ടത്? സർവ്വായുധസന്നാഹങ്ങളോടെ തനിക്കു മുൻപിൽ യുദ്ധം പ്രഖ്യാപിച്ചു നിന്ന ജീവിതത്തോടു പൊരുതാനിറങ്ങി തോറ്റു പോയ സങ്കടമോ? അതോ ഞാൻ ജയിക്കും ഇനിയും പൊരുതും എന്ന സമരവീര്യമോ? പ്രിയ നഷ്ടപ്പെട്ടുപോയ തന്റെ ശബ്ദത്തെ പരതിപ്പിടിക്കാനൊരു ശ്രമം നടത്തി. “പറയൂ…ഓർമ്മയിലുള്ളതെല്ലാം പറയൂ.” കേൾക്കാൻ ഞാനുണ്ടെന്നൊരാശ്വസിപ്പിക്കൽ ആ ശബ്ദത്തിൽ വെളിവായി.

ഭാവിയിലേക്കൊരു കൈത്തിരി ഇസ്രായേലിന്റെ മണ്ണിലേക്ക് നീട്ടിത്തന്ന ശാന്തിനി ആന്റി ആണ് ആദ്യം മനസിലേക്ക് വന്നത്.
“മോളേ, ഇവിടെ വലിയ വരുമാനമൊന്നുമില്ലെങ്കിലും നിനക്ക് സമാധാനമായി കഴിയാം. പതിയെ ഓരോന്നായി അടുത്തടുപ്പിച്ചു രക്ഷപ്പെടുകയും ആവാം.” പരിചയമുള്ള ഒരു ഹോസ്പിറ്റലിന്റെ റിസപ്‌ഷനിസ്റ്റായി ജോലി തരപ്പെടുത്തുമ്പോൾ ആന്റി പറഞ്ഞു. ബി ഫാമിനടക്കം നല്ല മാർക്കുകൾ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ ആന്റിക്കു നേരെ നീട്ടുമ്പോൾ ആന്റിയുടെ കണ്ണുകൾ നിറഞ്ഞു.

“എന്തൊരു പ്രതീക്ഷകളായിരുന്നു മോളേ നിന്നെക്കുറിച്ച്. എല്ലാം നഷ്ടമായിപ്പോയല്ലോ.”
പ്രണയത്തിന്റെ പേരിൽ ചിതറിത്തെറിച്ചു പോയ തന്റെ ജീവിതത്തിനു നേരെ അവർ സഹതാപവാക്കുകൾ വിതറി. ഒന്നും മിണ്ടാതെ കണ്ണുകൾ താഴ്ത്തി വെറുതേ നിൽക്കുക മാത്രമാണ് ചെയ്തത്. ജീവിതത്തിൽ നേടിയതും നഷ്ടപ്പെട്ടതുമായ ഒട്ടനേകം പരീക്ഷകളുടെ ചൂട് മേലാസകലം പടർന്നു കയറുന്ന നീറ്റൽ. സത്യമായ പ്രണയത്തിനു വേണ്ടി വാശി പിടിച്ചാണ് എല്ലാമുപേക്ഷിച്ച് സതീഷിന്റെ കൈ പിടിച്ചിറങ്ങിയത്. ഏറെ നാളായി കുടുംബത്തിൽ എല്ലാവർക്കും പരിചിതനും അകന്ന ബന്ധുത്വവുമുള്ള സതീഷിൽ പക്ഷേ പപ്പയ്ക്ക് വിശ്വാസമുണ്ടായിരുന്നില്ല.
“മോളേ…ഇത് നിനക്ക് നല്ലതിനല്ല.” പപ്പയുടെ ഉറച്ച സ്വരത്തിലെ മുന്നറിയിപ്പിനെ അവഗണിക്കാൻ പോരുന്ന നിശ്ചയദാർഢ്യം ആ പ്രണയത്തിനുണ്ടായിരുന്നു.

സ്വപ്നങ്ങളും സന്തോഷങ്ങളും ഊടുംപാവുമിട്ട ജീവിതം തർക്കങ്ങളിലേക്കും മൗനങ്ങളിലേക്കും ഒരുപോലെ ഇടറിവീഴാൻ താമസമുണ്ടായില്ല. സതീഷ് അത്രവേഗം പിടി തരുന്ന സ്വഭാവക്കാരനല്ലായിരുന്നു. പലപ്പോഴും അയാളെ വ്യക്തമായി മനസിലാക്കാൻ പാടുപെട്ടു. പുതുമയുടെ സുവർണ്ണകാണ്ഡം അരങ്ങൊഴിയുമ്പോഴേക്കും കാളിമ പടർന്ന അയാളുടെ സ്വഭാവത്തിന്റെ അടരുകൾ കൃത്യതയോടെ വെളിവായിത്തുടങ്ങി. ജോലി കഴിഞ്ഞിറങ്ങുന്ന വൈകുന്നേരങ്ങളിൽ മദ്യപിച്ചു ലക്കുകെട്ടു വന്നു കയറുമ്പോഴേ ഇല്ലായ്മയുടെ ഭാണ്ഡക്കെട്ടുകൾ അഴിച്ചു തുടങ്ങും. അതോടെ നിത്യേനയുള്ള കലാപരിപാടികൾക്കു തിരശീല ഉയരുകയായി.
“എടീ…നിന്റെ തന്ത എന്തൊക്കെയോ നിനക്കുണ്ടാക്കി വച്ചിട്ടുണ്ടെന്നു പറഞ്ഞിരുന്നല്ലോ. ഒക്കെ എവിടെ?”
“മോളെ ഒരുത്തൻ ചുളുവിന്‌ കൊണ്ടുപോയല്ലോ എന്നാവും അയാക്കടെ ചിന്ത. അതങ്ങു മനസ്സിൽ വച്ചാൽ മതീന്ന് പറേണം കെട്ടോടീ..”
ചോദ്യരൂപേണ ഉയരുന്ന ഓരോ ആക്രോശങ്ങൾക്കു മറുപടിയും അയാൾക്കു വേണം. കേട്ടു, ശരി തുടങ്ങിയ മറുപടികൾ താമസിച്ചാൽ ശരീരമാസകലം അടിയും ചവിട്ടും. തളർന്നു കിടക്കയിൽ വീഴുമ്പോഴും വെറുതെ വിടില്ല. “അസത്തെ..ഇങ്ങനെയാണോടീ നീ നിന്റെ കാമുകനോട് പെരുമാറുക? അതുപോലങ്ങോട്ടു പോട്ടെടീ കാര്യങ്ങൾ.” വികൃതകേളികൾക്കിടെ സിഗരറ്റു കൊണ്ടു പൊള്ളിച്ച തുടകൾ പുകഞ്ഞുനീറുമ്പോൾ അയാൾ ഉന്മാദത്തിന്റെ ഉച്ചിയിലാവും. എന്തുചെയ്യും? എങ്ങനെ രക്ഷപ്പെടും? തീർത്തും ഒറ്റയ്ക്കാണെന്ന ബോധം വല്ലാതെ ഭയപ്പെടുത്തി.
“കുഞ്ഞുങ്ങളാവാത്തതിന്റെയാ. കുട്ടികളുണ്ടെങ്കിൽ ഉത്തരവാദിത്തബോധമൊക്കെ ഉണ്ടാവും”. കാഴ്ചക്കാരിൽ ആരുടെയോ ഉപദേശം. പിന്നാലെ പരീക്ഷണമെന്നോണം അസഹനീയമായ ദുരിതത്തീയിലേക്ക് മഞ്ഞുമുത്തുകൾ പോലെ രണ്ട് ആൺകുഞ്ഞുങ്ങൾ ഒരേദിവസം പിറന്നു വീണു. പ്രതീക്ഷ പോലെ അയാൾ അതിൽ സന്തോഷിച്ചു കണ്ടതേയില്ല. “ഇനി ഇവറ്റയ്ക്കും ഞാൻ ചെലവിനുണ്ടാക്കണം.” ദയയില്ലാത്ത വാക്കുകളുടെ കാറിത്തുപ്പലിൽ പുളഞ്ഞു ചരുളുമ്പോൾ ആകെയുണ്ടായിരുന്ന പ്രതീക്ഷകളും ചിറകുതളർന്നു നിലംപറ്റി. ആവശ്യങ്ങൾ കൂടുകയും വരുമാനം കുറയുകയും ചെയ്തതോടെ കാര്യങ്ങൾ പഴയതിലും വഷളായി.

അപമാനഭാരത്തിനു മേൽ സുരക്ഷിതത്വവും ചോദ്യചിഹ്നമായപ്പോൾ കുഞ്ഞുങ്ങളെയും വാരിയെടുത്ത് എങ്ങോട്ടെന്നില്ലാതെ ഇറങ്ങി. മരണവും ജീവിതവും തുലാസിൽ തൂക്കി അടുത്തുള്ള റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാന്റുകളിലും വെറുതെ അലഞ്ഞു. അവിടെ വച്ച് തീർത്തും അവിചാരിതമായാണ് പപ്പയുടെ മുൻപിൽ പെടുന്നത്. “മോളേ…നീയിവിടെ? ഏറെ പ്രതീക്ഷകളോടെ വളർത്തിയ കുഞ്ഞ് നിരാലംബയായി തെരുവിൽ അലയുന്നത് കാണേണ്ടി വന്ന ഹതഭാഗ്യനായ ഒരപ്പന്റെ എല്ലാ ആകുലതകളും ആ ശബ്ദത്തിൽ നിറഞ്ഞിരുന്നു. മുള ചീന്തും പോലെ ആ നെഞ്ചിലേക്കു വീണു പൊട്ടിക്കരഞ്ഞു. അതുകണ്ട കുഞ്ഞുങ്ങൾക്കും കരച്ചിൽ പൊട്ടി. മൂന്നു പേരെയും ചേർത്തു പിടിച്ച് പപ്പാ നിശബ്ദനായി നടന്നു. “ആശാമ്മോ…കുഞ്ഞുങ്ങൾക്ക് വേഗം ഭക്ഷണമെടുത്തേ” മുറ്റത്തേക്ക് കയറുമ്പോൾ പപ്പാ ഉച്ചത്തിൽ പറഞ്ഞു. തങ്ങളെക്കണ്ടു സ്തബ്ധയായി നിന്ന അമ്മയുടെ ഉള്ളു തണുപ്പിക്കാനെന്നോണം കരുതലോടെയുള്ള പറച്ചിലായിരുന്നു അത്‌. ഒരുപാടെന്തൊക്കെയോ ചോദിക്കാനും പറയാനുമുള്ള തത്രപ്പാട്‌ അമ്മയുടെ മുഖത്തും പ്രവൃത്തികളിലും തെളിഞ്ഞു നിന്നിരുന്നു. താനൊരു കുഞ്ഞായിരുന്നെങ്കിൽ…അമ്മയുടെ സാരിത്തുമ്പിൽ അള്ളിപ്പിടിച്ച് വാവിട്ടു കരയാമായിരുന്നു. നിലവിളിച്ചീളുകൾ പതുങ്ങിക്കിടക്കുന്ന സങ്കടഭാണ്ഡവും പേറിയുള്ള നിശബ്ദമായ ആ നിൽപ്പിൽ അങ്ങനെയാണ് ആശിച്ചത്.

കണ്ണീരും പതംപെറുക്കലുകളുമായി ആശങ്കയുടെ ദ്രുതമേളങ്ങൾ കൊട്ടിക്കേറിയ ദിവസങ്ങൾ. പപ്പാ കൂട്ടികളോടൊന്നിച്ചുള്ള നിമിഷങ്ങളിലൊഴികെ പാടേ നിശ്ശബ്ദനായിരുന്നു. എന്തു ചെയ്യുമെന്നറിയാതിരുന്ന ആ അവസ്ഥയിലാണ് ശാന്തിനി ആന്റി പപ്പയെ കാണാൻ വരുന്നത്. പപ്പയുടെ പഴയ സുഹൃത്താണ് ശാന്തിനി ആന്റി. ഇസ്രായേലിൽ ഡയറ്റീഷ്യൻ ആയി ജോലി ചെയ്യുന്നു. ആരോടും അന്നുവരെ ഒരു സഹായത്തിനും കൈ നീട്ടാത്ത പപ്പാ ശാന്തിനി ആന്റിക്കു മുൻപിൽ മകൾക്കു വേണ്ടി യാചനാപൂർവ്വം നിന്നു.

ഇസ്രായേലിലെ ടെൽ അവീവിൽ വിമാനമിറങ്ങുമ്പോൾ സ്വപ്‌നങ്ങൾക്കു മേൽ നിറങ്ങൾ പടർന്നിരുന്നു. ജീവിക്കാനുള്ള കൊതി കൈവിരുത്തി നിൽക്കുന്ന പോലെ. അത്യാവശ്യം നല്ല സൗകര്യങ്ങൾ ഉള്ള ഹോസ്പിറ്റൽ. ജോലിയും താമസവും എല്ലാം തൃപ്തികരം. മെല്ലെ പപ്പയുടെയും അമ്മയുടെയും ജീവിതത്തിൽ ചിരിയുടെ തെളിച്ചം മടങ്ങി വന്നു. കുഞ്ഞുങ്ങളുടെ മുഖത്തു നിന്നും ഭയത്തിന്റെ കാർമേഘം അകന്നിരിക്കുന്നു. മനസ്സിൽ മഞ്ഞുമഴ പെയ്തു തുടങ്ങി. ജീവിതത്തിന് പുതിയ താളവും ഒഴുക്കും കൈവന്ന നാളുകൾ. സതീഷ് തന്റെ ഇസ്രയേൽ യാത്രയും ജോലിയും മറ്റും മനസിലാക്കി ഇടയ്ക്ക് വഴക്കിനായി ഓരോ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതായി പപ്പാ പറഞ്ഞു. അതൊന്നും കാര്യമാക്കാൻ തോന്നിയതേയില്ല. ഹൃദയത്തിൽ പണ്ടേ ഒരു ശവക്കുഴി ഒരുക്കി അയാളെ അതിൽ അടക്കം ചെയ്തിരുന്നു.

ഹലോ..ഇത് പ്രിയ അല്ലേ? സെയിന്റ് വിൻസന്റിൽ പഠിച്ച..?
എന്നെ ഓർമ്മയുണ്ടോ? അവിചാരിതമായി ഫേസ്‌ബുക്ക് മെസഞ്ചറിൽ വന്ന ചോദ്യങ്ങളിലേക്ക് ഒരുനിമിഷം ആകാംക്ഷയോടെ കണ്ണുകൾ കൂർപ്പിച്ചു.
“മനസിലായില്ല. ആരാണ്?”
“ഞാൻ ആശിഷ്. പണ്ട് വിൻസന്റിൽ പഠിക്കുമ്പോ കുറേനാൾ തന്റെ പിന്നാലെ പ്രേമാഭ്യർത്ഥനയുമായി നടന്നിരുന്നു. താൻ മൈൻഡ് ചെയ്‌തില്ല. അതേ ആള് തന്നെ.” പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പം ആശിഷിന്റെ വാക്കുകൾ.

കലാലയമുറ്റത്തു നിന്നും വലിച്ചടുപ്പിച്ച ഓർമ്മകൾക്കു മേൽ മെല്ലെ തെളിഞ്ഞ ചിരി അടക്കിക്കൊണ്ടു തിരിച്ചു ചോദിച്ചു.
“ആശിഷ് ഇപ്പോൾ എവിടെയാണ്? കുടുംബമൊക്കെ?”
“ഞാൻ ദുബായിൽ. കുടുംബം എന്നു പറയുമ്പോ ഭാര്യയും ഒരു മോനും മാത്രം. അവർ നാട്ടിലാണ്.”
തുടർന്ന് നിത്യവുമുള്ള സംസാരം വലിയൊരാശ്വാസമായി. എന്തു സങ്കടമുണ്ടെങ്കിലും ഇറക്കി വയ്ക്കാൻ ഒരു ചുമൽ എന്നപോലെ ഒളിവും മറയുമില്ലാതെ എല്ലാം പറഞ്ഞു.
ദിവസങ്ങൾ പോകുന്നതിനിടെ പെട്ടെന്നാണ് ആശിഷിന്റെ കാളുകളും മെസ്സേജും നിലച്ചത്. എന്തു പറ്റിയെന്നറിയാതെ ആകെ സങ്കടമായി. ആശിഷിന്റെ സൗഹൃദം താനറിയാതെ ഉള്ളിന്റെയുള്ളിൽ പ്രത്യേകിച്ചൊരാധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്ന് അപ്പോഴാണ് മനസിലായത്. നിരാശയും സങ്കടവും പാട ചൂടിയ ദിവസങ്ങൾ.
ഏകദേശം ഒരു മാസത്തോളം അങ്ങനെ കടന്നു പോയി. സൗഹൃദങ്ങൾ ചിലപ്പോൾ ഇങ്ങനെയുമാകാം. പറഞ്ഞിട്ടു പിരിയണം എന്ന ഉടമ്പടിയൊന്നും വയ്ക്കാനാകില്ലല്ലോ. കോമൺ ആയുള്ള മറ്റു സൗഹൃദങ്ങളും തങ്ങൾക്കിടയിലില്ല. സ്വയം ആശ്വസിക്കുന്നതിനുള്ള കാരണങ്ങൾ തേടുന്നതിനിടെ പെട്ടെന്നൊരു ദിവസം ആശിഷിന്റെ ഐ ഡി യിൽ നിന്നും വീണ്ടും സന്ദേശങ്ങളുടെ നിര.
“സോറി പ്രിയാ. കുറച്ചു തിരക്കുകളിൽ ആയിപ്പോയി.” ക്ഷമാപണത്തോടെയുള്ള തുടക്കമായിരുന്നിട്ടും ആദ്യം ദേഷ്യമാണ് വന്നത്.
“എവിടെയായിരുന്നു? എന്തു തിരക്കാണെങ്കിലും പറയാമായിരുന്നല്ലോ.” കെറുവ് ഒളിച്ചു വയ്ക്കാതെ തന്നെ പ്രതികരിച്ചു.
“അത്..കുറച്ചു ഫാമിലി ഇഷ്യൂസ്. ഞാനും വൈഫും കുറേനാളായി അത്ര രസത്തിലല്ല.” ആശിഷ് തുടർന്നു. ഏറെ നാളായി നീണ്ടുനിന്ന അസ്വാരസ്യങ്ങൾ വിവാഹമോചനത്തിൽ എത്തിയതും എല്ലാം അവസാനിപ്പിക്കാനായി കുറച്ചു നാൾ നാട്ടിൽ നിൽക്കേണ്ടി വന്നതുമായ അവസ്ഥ…താൻ നേരിട്ട പ്രശ്നങ്ങൾ അയാൾ സമയമെടുത്തു വിശദീകരിച്ചു. ക്ഷമയോടെ എല്ലാം കേട്ടു. വീണ്ടും പഴയ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഊർജ്ജസ്വലമായ തെളിമയിലേക്ക് പരസ്പരം കരങ്ങൾ ചേർത്തു.

ക്രമേണ ജീവിതം അതിന്റെ സമാധാനവഴികളെ പ്രാപിച്ചു. എന്തോ…ചില ജീവിതങ്ങളിൽ സമാധാനത്തിന് ശാശ്വതമായൊരു നിലനിൽപ്പില്ല. അങ്ങനെയൊരു ജീവിതമാണ് തന്റേതും. നിറഞ്ഞു വന്ന കണ്ണീർ പുറംകൈ കൊണ്ടു തുടച്ചു വീണ്ടും ഭൂതകാലത്തിന്റെ പടവുകളിലേക്കു ചാഞ്ഞു. നശിച്ചു പോയ പ്രണയം, കുടുംബജീവിതം, ആഗ്രഹിച്ച പോലെ കൂടുതൽ മുൻപോട്ടു കൊണ്ടുപോകാനാവാഞ്ഞ വിദ്യാഭ്യാസം. തിരിച്ചടികളുടെ ഒരു നിര തന്നെയുണ്ട്. കുഞ്ഞുങ്ങളാണ് ഇപ്പോഴത്തെ സകല പിടിച്ചുനില്പുകൾക്കും ആധാരം. അവരെ നന്നായി വളർത്തണം. അതിനാണ് സ്വന്തമെന്നു പറയാൻ ആരുമില്ലാത്തൊരു നാട്ടിൽ അഭയം തേടേണ്ടി വന്നത്.

ആഴ്ചാവസാനത്തെ അവധിദിവസത്തിന്റെ ആലസ്യത്തിൽ വെറുതേ ഫേസ്‌ബുക്കും നോക്കിയിരിക്കുമ്പോഴാണ് ആശിഷിന്റെ മെസ്സേജ് ‌ മണിനാദം മുഴക്കിയെത്തുന്നത്.
“പ്രിയാ…തന്നോട് ഒരു കാര്യം തുറന്നു പറഞ്ഞാൽ വിരോധം തോന്നരുത്. പണ്ട് എനിക്ക് തന്നോടുണ്ടായിരുന്ന ഇഷ്ടത്തിന് ഇന്നും കുറവൊന്നും സംഭവിച്ചിട്ടില്ല. തനിക്ക് സമ്മതമെങ്കിൽ ദുബായ്ക്കു വരൂ. നമുക്ക് മുൻപോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാം.”
വെട്ടിത്തുറന്നുള്ള ആ ചോദ്യത്തിലേക്കും നോക്കി സ്തബ്ധയായി കുറേ സമയം ഇരുന്നു പോയി.
“ആശിഷ് .. നിങ്ങളൊരു മുസ്ലിം ആണ്. ഞാനൊരു ഹിന്ദുവും. എന്റെ വിവാഹബന്ധം വേർപെടുത്തിയതല്ല. നമുക്ക് രണ്ടാൾക്കും കുട്ടികളുമുണ്ട്. സാമ്പത്തികമായുള്ള അന്തരം വേറെ. വേഗത്തിൽ പരിഹരിച്ചു മുന്നോട്ടു പോകാവുന്ന ഒരു പ്രശ്നമല്ല ഇതൊന്നും.”
എതിർപ്പുകളോരോന്നിനും ഓരോ ന്യായത്തിലൂടെ ആശിഷ് മറുപടി നൽകി. അടുത്ത നാട്ടിൽ പോക്കിന് അയാൾ പപ്പയെയും അമ്മയെയും കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു. ഉൾഭയത്താലാകണം പപ്പായ്ക്ക് അനുകൂലമറുപടികളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ മര്യാദയുള്ള സൗഹൃദത്തെ അംഗീകരിക്കും വിധമായിരുന്നു പപ്പായുടെ പെരുമാറ്റം.

സമയസൂചികൾ കാലമടയാളപ്പെടുത്തി പാഞ്ഞു കൊണ്ടേയിരുന്നു. സൗഹൃദങ്ങൾ ഹൃദയത്തിന്റെ ആഴങ്ങളിൽ തണുപ്പ് പടർത്തി ജീവനേകുമ്പോൾ അവയെ നഷ്ടപ്പെടുത്തുക പ്രയാസം. സൗഹൃദത്തിനുള്ളിൽ മെല്ലെ സ്വാർത്ഥമായൊരു അധിനിവേശം സ്ഥാപിക്കപ്പെടുമ്പോൾ അത്‌ കൈവിട്ടു പോകാതിരിക്കാനുള്ള മാർഗ്ഗങ്ങളിലേക്കു മനസ് സഞ്ചരിച്ചു തുടങ്ങും. ആശിഷിനെ ജീവിതത്തിൽ നിന്ന് ഇറക്കി വിടാനാവാത്ത അവസ്ഥയിൽ അവന്റെ ആവശ്യങ്ങൾക്കെല്ലാം സമ്മതം മൂളി. ശാന്തിനി ആന്റി ശക്തമായി എതിർത്തെങ്കിലും പപ്പയും അമ്മയും തങ്ങളുടെ വാർദ്ധക്യഭീതിയിൽ ദുർബലരായതു പോലെ തോന്നി.

മൂന്നു വർഷത്തെ ഇസ്രായേൽ ജീവിതത്തോടു വിട പറഞ്ഞ് ദുബായ് എയർപോർട്ടിൽ ഇറങ്ങുമ്പോൾ പ്രതീക്ഷകൾ ആകാശത്തോളം ഉയരെ സ്ഥാനം പിടിച്ചിരുന്നു. നല്ലൊരു ജോലി, ആശിഷിനും മക്കൾക്കുമൊത്തുള്ള ജീവിതം, പപ്പയുടെയും അമ്മയുടെയും സന്തോഷം നിറഞ്ഞ മുഖങ്ങൾ എല്ലാം വെള്ളിവെളിച്ചത്തോടെ ഉള്ളിൽ തെളിഞ്ഞു.
ആശിഷ് പരിചയത്തിലുള്ള ഒരു സ്‌ത്രീയ്‌ക്കൊപ്പം താമസം സൗകര്യപെടുത്തിയിരുന്നു. സന്തോഷം നിറഞ്ഞ ദിവസങ്ങൾ. ഇസ്രായേൽ പോലെ തിരക്കൊഴിഞ്ഞ ഇടങ്ങൾ ദുബായിലില്ല. എല്ലായിടത്തും നിറഞ്ഞു കാണുന്ന മലയാളിമുഖങ്ങൾ സ്വന്തം നാട് തൊട്ടടുത്തു തന്നെ എന്ന തോന്നലുളവാക്കുന്നു. ഒരുപാട് പേർ കൂട്ടിനുണ്ടെന്നും. വേണ്ട സൗകര്യങ്ങളെല്ലാം ഏർപ്പാടാക്കുന്നതിൽ ആശിഷ് വളരെ ശ്രദ്ധ പുലർത്തി. സ്വപ്നങ്ങളും പ്രതീക്ഷകളും ഏറെ ശക്തി പ്രാപിച്ച് വളർന്നു കൊണ്ടിരുന്നു. താൽക്കാലികമായി ഒരു ജോലി കൂടി ശരിയായതോടെ മനസിന്റെ ഭാരം വളരെ ലഘൂകരിക്കപ്പെട്ടു.

വീട്ടിലേക്കു വിളിക്കുമ്പോൾ കുഞ്ഞുങ്ങൾ ചിരിച്ചു കളിച്ചു വിശേഷങ്ങൾ പറഞ്ഞു. “മ്മീ .. എന്നാ ഞങ്ങളെക്കൂടി ദുബായ്ക്കു കൊണ്ടൊവ്വാ?” അവരുടെ സ്വരത്തിലെ ആഗ്രഹങ്ങളെ തൊട്ടെടുത്ത് മെല്ലെ ചിരിച്ചു.
“കുറച്ചു നാൾ കൂടി. വേഗം തന്നെ മക്കളെ മ്മീടടുത്ത് കൊണ്ട്വരാം.” അവരെ ആശ്വസിപ്പിച്ചു ഫോൺ വയ്ക്കുമ്പോൾ
മുന്നോട്ടു നീക്കേണ്ട കാര്യങ്ങളെ ഒന്നുകൂടി മനസ്സിൽ അടുക്കിപ്പെറുക്കി വച്ചു.

എല്ലാവർക്കും അവധിയുള്ള ഒരു വെള്ളിയാഴ്ച. രാവിലെ തന്നെ ആശിഷ് വന്നു.
“തന്റെ ഇപ്പോഴത്തെ ജോലി ഇനി ഒരു മാസം കൂടിയല്ലേയുള്ളു. അത്‌ തീരും മുൻപ് മറ്റൊരു ജോലിക്ക് ശ്രമിക്കുന്നുണ്ട്. താൻ കൂടി ആത്മാർത്ഥമായി കൂടെ നിൽക്കണം. ഇത് ഓകെ ആയാൽ പിന്നെ പേടിക്കേണ്ട. നമ്മുടെ കാര്യങ്ങൾ മുന്നോട്ടു നീക്കാനുള്ള കാര്യങ്ങൾ ചെയ്യാം.”
തോളിൽ ചേർത്തു പിടിച്ച് ആശിഷതു പറയുമ്പോൾ ആശ്വാസം തോന്നി. ഇതുപോലൊരാൾ കൂടെയുണ്ടെങ്കിൽ പെൺകുട്ടികളുടെ ജീവിതം എത്ര സുന്ദരമാണ്. താങ്ങും തണലുമായി പരസ്പരം ഒന്നിച്ചു നിൽക്കുമ്പോൾ തന്നെ ജീവിതങ്ങളെല്ലാം മനോഹരമാകും. സ്വാർത്ഥമായ മത്സരങ്ങൾക്കിടയിൽ മനുഷ്യൻ ഇതെല്ലാം മറന്നു പോകുന്നു.

ആശിഷ് അഡ്രസും മറ്റു വിവരങ്ങളും നൽകിയതു പ്രകാരമാണ് അന്ന് ഇന്റർവ്യൂവിന് പോകാനിറങ്ങിയത്. മനോഹരമായി ഫർണിഷ് ചെയ്ത ഓഫിസിൽ എത്തുമ്പോൾ റിസപ്‌ഷനിലെ പെൺകുട്ടി വിശാലമായ ചിരിയോടെ സ്വീകരിച്ചു. കാത്തിരിപ്പിന്റെ മുഷിപ്പിലേക്കു തള്ളി വിടാതെ പെട്ടെന്ന് തന്നെ അകത്തേക്കു വിളിക്കപ്പെട്ടു. വലിയ കസേരയിൽ പ്രൗഢിയോടെ ഇരുന്ന അറബിവേഷധാരി അത്ര സ്പഷ്ടമല്ലാത്ത ഇംഗ്ലീഷിൽ ചോദ്യങ്ങൾ ചോദിച്ചു.
തൃപ്തമായ ഉത്തരങ്ങൾ ലഭിച്ചതിനാലോ, ആശിഷിന്റെ പരിചയക്കാരി എന്ന പരിഗണനയിലോ ആവണം, സംതൃപ്തമായൊരു സന്തോഷം അയാൾ പ്രകടമാക്കി. ഓഫീസ് വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള ഫോൺ നമ്പർ റിസപ്‌ഷനിൽ നിന്നു നൽകപ്പെട്ടു. നാളെ രാവിലെ വണ്ടി എത്തും. അതിൽ കമ്പനി വക താമസസ്ഥലത്ത് എത്തുക. ബന്ധപ്പെട്ട നമ്പറിൽ നിന്നും നിർദ്ദേശങ്ങൾ ലഭിച്ചതും തിടുക്കത്തിൽ ആശിഷിനെ വിളിച്ചു സന്തോഷവാർത്ത അറിയിച്ചു.

ജീവിതത്തിൽ മനസ്സറിഞ്ഞു ചിരിച്ച അവസാനത്തെ ദിവസമാണതെന്ന് അപ്പോൾ അറിഞ്ഞിരുന്നില്ല. പെട്ടെന്ന് ഉയർന്നു വന്ന കരച്ചിൽ മെല്ലെയടക്കിപ്പിടിച്ചെങ്കിലും ആയത്തിലോരേങ്ങൽ പുറത്തേക്ക് ചാടി. രാവിലെ വന്ന കാറിൽ താമസസ്ഥലത്തേക്കിറങ്ങുമ്പോൾ ആശിഷിനെ വിളിച്ചു. “കൂടെ വരുമോ? പരിചയമില്ലാത്തിടത്തേക്ക് ഒറ്റയ്ക്ക് പോകാനോരു പേടി പോലെ.” അയ്യോ .. ഇന്നെനിക്ക് ലീവെടുക്കാനാവില്ല. അത്യാവശ്യമായ ചില മീറ്റിങ്ങുകളുണ്ട്. ഞാൻ നാളെയങ്ങെത്തിക്കോളാന്നേ.” ആശ്വാസം കലർത്തിയ ആ വാക്കുകൾ എന്തോ ഒരു ഒഴിവുകഴിവു പോലെയാണ് അനുഭവപ്പെട്ടത്. എങ്കിലും നിസാരതയുടെ ലാഘവത്വം നൽകി ഡ്രൈവറോടൊപ്പം യാത്ര തുടർന്നു.

വലിയ മതിൽക്കെട്ടിനുള്ളിൽ തലയെടുപ്പോടെ നിന്നിരുന്ന ഒരു വില്ലയിലാണ് വാഹനം നിന്നത്. ചെന്നു കയറിയതും ചിരിച്ച മുഖത്തോടെ വന്ന ഒരു പെൺകുട്ടി മുന്തിരിജ്യൂസ് നിറച്ച ഗ്ലാസ് നീട്ടി. ദാഹം നന്നായുണ്ടായിരുന്നതിനാലും വാങ്ങാതിരിക്കുന്നതിലെ മര്യാദകേട് ഓർത്തും വാങ്ങി. കുറച്ചു സമയം കഴിഞ്ഞതും കണ്ണുകളിൽ ഒരു മയക്കം വന്നു തലോടുന്നതറിഞ്ഞു.പിന്നെ വൈകുന്നേരം വരെ ഒന്നും ഓർമ്മയുണ്ടായില്ല. ഉറങ്ങിയെണീറ്റ പോലെ ചുറ്റും നോക്കിയപ്പോൾ ഇപ്പോഴും ഹാളിലെ സോഫയിലാണെന്നു മനസിലായി. പെട്ടെന്നൊരു ഭയം ഉള്ളിൽ കടന്നു കൂടി. ബാഗിലിരുന്ന ഫോൺ പരതി. അതവിടെ ഉണ്ടായിരുന്നില്ല. ങ്ഹേ… ഫോണെവിടെ? മറന്നോ? എവിടെയെങ്കിലും താഴെ വീണു പോയോ? ഓർമ്മകൾ റിവേഴ്‌സടിച്ചു പിന്നോട്ടു പോയി. ഇല്ല. ഇവിടെയെത്തുമ്പോൾ ഫോൺ ഉണ്ടായിരുന്നു. വണ്ടി ഗേറ്റിലേക്കെത്തുമ്പോൾ അമ്മയുടെ കാൾ വന്നത് മനസിലേക്കെത്തി. അമ്മയോട് പിന്നെ വിളിക്കാം എന്നു പറഞ്ഞ് ധൃതിയിൽ കട്ട് ചെയ്യുകയായിരുന്നു.

മുൻപിലൂടെ അല്പവസ്ത്രധാരികളായ ഒന്നുരണ്ടു സുന്ദരികൾ കടന്നു പോയി. സ്നേഹത്തിന്റെ പുഞ്ചിരി നീട്ടിയ ഒരുവൾക്കു നേരെ യാചനയോടെ നോക്കി. “ഹേയ്…ഇവിടെ എന്താണ്?
എന്റെ ഫോൺ നിങ്ങൾ കണ്ടുവോ?” ഉച്ചത്തിലുള്ള ചോദ്യത്തിൽ കരച്ചിൽ കുടുങ്ങി താളം മുറിഞ്ഞിരുന്നു.
ആ പെൺകുട്ടികൾ കൈമലർത്തി അകത്തേക്കു കയറിപ്പോയി. അവർക്കു പിന്നാലെ ഉള്ളിലേക്ക് പാഞ്ഞു കയറിയതും അന്ധാളിപ്പോടെ പിന്നോട്ടു നീങ്ങി.
നന്നായി മേക്കപ്പിട്ട് അല്പമാത്രമായ നൃത്തവസ്ത്രങ്ങളിൽ തങ്ങളുടെ മാദകത്വം തുറന്നു കാട്ടി കുറേ പെൺകുട്ടികൾ.
ചിലർ ലഹരിയുടെ പിടിയിലാണെന്നു തോന്നി.
“ഹായ് പ്രിയാ…വരൂ. ഇതാണ് നിന്റെ കോസ്‌റ്റ്യൂം.” അപ്പോൾ തന്റെ പേരും ഇവർക്കറിയാം. മെല്ലെ കാര്യങ്ങൾ മനസിലായിത്തുടങ്ങി. വലിയൊരു ചതിയിലാണ് താൻ പെട്ടിരിക്കുന്നത്. ഇതൊരു റാക്കറ്റിന്റെ ഉള്ളിൽ പ്രവർത്തിക്കുന്ന ഡാൻസ് ബാർ സംവിധാനങ്ങളാണ്. പരാതിപ്പെടാൻ ആരുമില്ലാതെ, രക്ഷപ്പെടുത്താൻ ആരുമില്ലാതെ ചിറകു കുഴഞ്ഞ് അവിടെ വീണു പോയി. ആശിഷ് എന്ന വിഷജന്തുവിനെ ഉടലോടെ ഞെരിച്ചു കൊല്ലാൻ പോരുന്ന പകയുടെ സർപ്പം ഉള്ളിൽ ജീവനെടുത്തു.
അനുസരണയോടെ അവിടെ തുടരുകയേ മാർഗ്ഗമുള്ളൂ. ഇല്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലായേക്കും. കൂടെയുള്ള പെൺകുട്ടികളിൽ നിന്നു ലഭിച്ച വിവരങ്ങൾ അത്തരം സൂചനകളാണ് നൽകിയത്.

കരഞ്ഞും ചിരിച്ചും ഭ്രാന്തിയെപ്പോലെ അവിടെ ചുരുണ്ടു കൂടി. അവരുടെ വഴിയേ മെരുങ്ങാത്തവർക്ക് സമയം കൊടുത്ത് അടിമയാക്കുന്നൊരു രീതിയാണ് ഉടമസ്ഥർ പുലർത്തിപ്പോരുന്നതെന്നു തോന്നി. എങ്കിലും യാതൊരുവിധ അലിവുമില്ലാത്ത വിരുന്നുകാർക്കു മുൻപിൽ ഇടയ്ക്കിടെ “പുത്തൻ” എന്ന പേരിൽ കാഴ്ച്ചവസ്തുവാകേണ്ടി വന്നു. അങ്ങനെയൊരു ദിവസമാണ് ഭക്ഷണസാധനങ്ങളുമായെത്തിയ മലയാളിയായ ഡ്രൈവറുടെ മുൻപിൽ പെടുന്നത്. അയാൾക്കു മുൻപിൽ കരച്ചിലടക്കാനാവാതെ തൊഴുതു നിന്നു. ഒടുവിൽ അയാളാണ് പപ്പയെ വിളിച്ചു തന്നത്. താൻ ജോലിസംബന്ധമായ ട്രെയിനിങ്ങിലാണ്. അവിടെ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല. ഒരുമാസം കഴിഞ്ഞാൽ ഫ്രീ ആകും എന്നെല്ലാം ആശിഷ് അവരോടു നുണകൾ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

ആശിഷിന്റെ ചതിയും ഇപ്പോഴത്തെ അവസ്ഥയും പപ്പയോട് ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു. ആധിയുടെ നിഴൽ പപ്പയുടെ ചോദ്യങ്ങളിൽ തെളിഞ്ഞു കിടന്നിരുന്നെങ്കിലും പിന്നീട് പപ്പ നടത്തിയ യുദ്ധങ്ങളിലൂടെയാണ് അവിടെ നിന്നു മോചിപ്പിക്കപ്പെട്ടത്. പൊലീസിന്റെ ഇടപെടലുകൾ ഉണ്ടായപ്പോഴൊക്കെ ആശിഷിന്റെ ബുദ്ധിപരമായ നീക്കം അയാളെ നിയമക്കുരുക്കുകളിൽ നിന്നും രക്ഷപെടുത്തി. ഓഫിസിൽ കൊടുക്കാനെന്നു പറഞ്ഞു ആശിഷ് കൈവശപ്പെടുത്തിയിരുന്ന പാസ്‌പോർട്ടും സർട്ടിഫിക്കറ്റുകളും അയാളുടെ റൂമിൽ നിന്നും കണ്ടെടുത്തു. പട്ടിണി കിടന്നും ഉറക്കമില്ലാതെയും അവശയായാണ് എയർപോർട്ടിൽ എത്തുന്നത്. ആത്മഹത്യയിൽ അഭയം തേടാനുള്ള വഴികളൊന്നൊന്നായി തേടുമ്പോൾ മുൻപിൽ ദയനീയമായ നാലു കുഞ്ഞുകണ്ണുകൾ “മ്മീ” ന്നു വിളിച്ചു കരയുന്ന കാഴ്ച്ച തെളിയും. അപമാനത്താൽ തലകുനിഞ്ഞു പോയ പപ്പയുടെയും അമ്മയുടെയും വേദന കുത്തി നോവിക്കും.
വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്നടർന്നു വീണ വാക്കുകൾ ഇരുട്ടിന്റെ ആഴങ്ങളിലലിഞ്ഞു. “സാരമില്ല..സാരമില്ല..ഞങ്ങളെല്ലാം കൂടെയുണ്ട്.” കരുതലോടെയുള്ള സ്ത്രീസ്വരം. മനുഷ്യാവകാശ പ്രവർത്തനത്തിന്റെ അലിവുള്ള മുഖം.

പ്രവാസത്തിന്റെ തീച്ചൂട് പൊള്ളിച്ച വടുക്കളുമായി ഇരുളു ഭക്ഷിച്ചു ജീവിതം തുടരേണ്ടി വന്ന സാധുപെൺകുട്ടീ…വിശ്വാസവും നിഷ്കളങ്കസ്നേഹവും ഈ ഭൂമിയിൽ അത്രകണ്ട് സമൃദ്ധമായി പച്ചപിടിക്കുന്ന ഒന്നല്ല.
തിരിച്ചറിവിന്റെ ഒരേടു കൂടി തുന്നിച്ചേർക്കപ്പെടുമ്പോഴും ഇപ്പോഴുമെത്രയോ ഇടങ്ങളിൽ ഈയാംപാറ്റകൾ ഇത്തരത്തിൽ കരിഞ്ഞു വീണു കൊണ്ടേയിരിക്കുന്നു!

#പെൺപ്രവാസം

Lekha Justin

Photo courtesy : Google

Post Views: 31
5
Lekha Justin

പൊയ്യല്ലൊരിക്കലും പൊയ്യല്ല ഞാൻ പൊയ്യായൊരു മുഖമണിയ വയ്യ പുറംപൂച്ച്, നാടകമാടുകയും വയ്യ. നേരായ നേരുള്ള, നേരേ ചരിക്കുന്ന ഞാനാവുകയാണെനിക്കേറെയിഷ്ടം ♥️!

15 Comments

  1. Sunandha Mahesh on February 3, 2024 10:08 AM

    നന്നായിയെഴുതി… പ്രണയ ചതിക്കുഴികളിൽ ജീവിതം ഹോമിക്കപെട്ട എത്ര എത്ര പെൺകുട്ടികൾ.

    Reply
    • lekha on February 3, 2024 11:49 AM

      അതെ. വിശ്വാസത്തെയും സ്നേഹത്തെയും മുതലെടുക്കുന്ന കഴുകന്മാർ ചുറ്റുമുള്ളിടത്തോളം മനുഷ്യത്വം തീർത്തും അന്യമാകുന്നു.
      സ്നേഹമീ വായനയ്ക്ക് ♥️

      Reply
  2. Nafs nafs on January 31, 2024 12:41 AM

    പ്രവാസത്തിൻ്റെ ചതിക്കുഴികൾ
    നന്നായിട്ടെഴുതി. ഹൃദയഹാരിയായ എഴുത്ത്’💔💔
    അഭിനന്ദനങ്ങൾ👏👏👏

    Reply
    • lekha on January 31, 2024 12:57 AM

      നിറയെ സ്‌നേഹം ഹഫ്‌സത് dear ♥️♥️ ..

      Reply
  3. Joyce Varghese on January 30, 2024 9:29 PM

    ചതിക്കുഴികളിൽ പെട്ടുപോകുന്ന സ്ത്രീ ജന്മങ്ങൾ. അവരുടെ നിസ്സഹായത മുതലെടുക്കുന്ന ചിലർ.
    😰

    Reply
    • lekha on January 31, 2024 12:53 AM

      അതേ….ഓരോ നിമിഷവും എത്രയോ പേർ 😥.
      വായനയ്ക്കു നന്ദി Joyce ♥️

      Reply
    • Shreeja R on February 10, 2024 9:35 AM

      നിരാശയിൽ മുങ്ങിനിൽക്കുമ്പോൾ പുൽനാമ്പു പോലും പിടിവള്ളിയായ് തോന്നും. അതും ചതിയിലേയ്ക്കുള്ള ചൂണ്ടയാണെന്ന് മനസ്സിലാക്കാതെ തകർന്നു പോകുന്ന ജീവിതങ്ങൾ.
      Congrats dear 👍

      Reply
  4. Jasna Basheer on January 30, 2024 9:27 PM

    പ്രവാസത്തിന്റെ മറ്റൊരു മുഖം. നന്നായി എഴുതി ❤️

    Reply
    • lekha on January 31, 2024 12:52 AM

      സ്നേഹം Jasna ♥️

      Reply
  5. Ummu Habeeba on January 30, 2024 1:30 PM

    ❤️

    Reply
    • lekha on January 31, 2024 12:51 AM

      🥰🙏

      Reply
  6. Silvy on January 30, 2024 12:45 PM

    പ്രവാസത്തിൽ ഇങ്ങനെയുമുണ്ട് ചതിക്കുഴികൾ അല്ലേ. ആട്ടിൻതോലിട്ട ചെന്നായയെപ്പോലെ ചില മനുഷ്യരും. വല്ലാത്തൊരു വിങ്ങൽ ലേഖ. എഴുത്ത് 👌👌👌

    Reply
    • lekha on January 30, 2024 1:13 PM

      തീർച്ചയായും. നേരിട്ടറിഞ്ഞ അനുഭവങ്ങളുടെ പകർപ്പ്.
      സ്നേഹം സിൽവി 🥰

      Reply
  7. Amal Fermis on January 26, 2024 1:10 PM

    വേദനിക്കുന്നു ലേഖാ. പ്രവാസം പലർക്കും പലതാണ്. പലരും പ്രവാസത്തിൽ നാട്ടിലേതിനേക്കാൾ സുരക്ഷ അനുഭവിക്കുമ്പോൾ ചിലർ അപകടങ്ങളുടെ അഗാധ ചുഴികളിലേക്കെടുത്തെറിയെ പ്പെടുന്നു. മനോഹരമായെഴുതി. ഹൃദ്യം

    Reply
    • Lekha Justin on January 26, 2024 6:18 PM

      സ്നേഹമേ 🌷

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.