Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നെയ്ത്തിരി
ഓർമ്മകൾ കഥ ചരിത്രം / പൗരാണികശാസ്ത്രം ജീവിതം ജോലി

നെയ്ത്തിരി

By Silvy MichaelJanuary 30, 20241 Comment4 Mins Read52 Views
Bookmark Now
Please login to bookmark Close

No account yet? Register

പൂക്കളുമായി മഞ്ചത്തിനടുത്തെത്തിയ മെർലിൻ വിഷാദമൂകമായി അത് അർപ്പിച്ചിട്ട് ഒരു നിമിഷം ആ മുഖത്തേക്കുറ്റു നോക്കി. ശാന്ത ഗംഭീരമായ ഉറക്കം. പ്രായം ന്യായമായും പകരേണ്ട ചുളിവുകളെക്കാൾ എത്രയോ അധികമാണ് ആ മുഖത്ത് ഞൊറി പടർത്തിയിരിക്കുന്നത് എന്ന് അവൾ ആശ്ചര്യത്തോടെ ഓർത്തു. ഇതേ തോന്നൽ തനിക്ക് മുൻപുണ്ടായത് കൽക്കത്തയിലെ മദർ തെരേസയെ മിന്നായം പോലെ ഒരിക്കൽ കണ്ടപ്പോഴാണ്. വിശ്രമമില്ലാത്ത വർഷങ്ങൾ കനിവിന്റെ നറു നെയ്യിൽ മുക്കി തെറുത്തെടുത്ത ആയിരം അലുക്കുകളുള്ള ഒരു തിരിനാളം പോലെ ആ മുഖവും ഇതുപോലെ തന്നെ വെട്ടം ചൊരിയുന്നുണ്ടായിരുന്നു! ഫ്ലാവിയമ്മ…. 88 വർഷങ്ങളുടെ സമർപ്പിത ജീവിതം സമ്മാനിച്ച ചാരിതാർത്ഥ്യത്തോടെചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ ഇവിടെ നിദ്രകൊള്ളുന്നു. ചുറ്റിലും അർപ്പിക്കപ്പെട്ട വെള്ളപ്പൂക്കൾ ഏതോ അഭിമാനബോധത്താൽ സ്വയം മറന്നു ചിരിക്കുന്നു. ഓർമ്മകൾ അവളെ പതിറ്റാണ്ടുകളുടെ പിറകിലേക്ക് കൂട്ടിക്കൊണ്ടുപോയി..

ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് താൻ സിസ്റ്റർ ഫ്ലാവിയ എന്ന കന്യാസ്ത്രീയെ ആദ്യം കാണുന്നത്. അന്നും അവർ ഫ്ലാവിയമ്മയായിരുന്നു ചുറ്റുമുള്ളവർക്ക്. 40 കളിൽ ആയിരുന്നുവെങ്കിലും 25ന്റെ ചുറുചുറുക്കായിരുന്നു അവർക്ക്. സ്കൂളിലെ പ്രധാന അധ്യാപികയും സ്ഥലം മഠത്തിലെ മദർ സുപ്പീരിയറുമാണ്. കുട്ടികളുടെ കണ്ണിൽ ഒരു ഭദ്രകാളി! വടിത്തുമ്പുകൊണ്ട് അവർ വരയ്ക്കുന്ന ലക്ഷ്മണരേഖയ്ക്ക് വെളിയിൽ ചാടാൻ ഒരു കുട്ടിയും ധൈര്യപ്പെടുമായിരുന്നില്ല. എങ്കിലും വല്ലപ്പോഴുമേ ആ വടി ആരുടെയെങ്കിലും ദേഹത്ത് പതിഞ്ഞിട്ടുള്ളൂ. അവരുടെ ആജ്ഞാശക്തിയെ അന്നാട്ടുകാർ കൗതുകത്തോടെയാണ് വീക്ഷിച്ചിരുന്നത്.

മലയോരക്കർഷകരും പട്ടിണിപ്പാവങ്ങളുമാണ് അന്നാട്ടിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളും. ജാതിമതഭേദമെന്യേ അന്നത്തെ അന്നത്തിന് വഴിമുട്ടുന്നവർ! സ്കൂൾ വിട്ടു കഴിഞ്ഞാൽ തന്റെ സഹകന്യാസ്ത്രീമാരോടൊപ്പം ഫ്ലാവിയമ്മ ഭവന സന്ദർശനത്തിന് ഇറങ്ങും. ഏതൊക്കെ വീടുകളിലാണ് പോകേണ്ടതെന്ന് അവർക്ക് കൃത്യമായറിയാം. ഊരിലെ പഞ്ഞം, പറയാതെ പറഞ്ഞ് ഉച്ചയ്ക്കത്തെ ഉപ്പുമാവിന്റെ സമൃദ്ധി നുണയാൻ എത്തുന്ന വാടിക്കരിഞ്ഞ മുഖങ്ങളോരോന്നും അവർ മനസ്സിൽ അടയാളപ്പെടുത്തി വയ്ക്കും. സമയം കിട്ടുമ്പോൾ വീട്ടിലെ സാഹചര്യങ്ങൾ ചോദിച്ചു മനസ്സിലാക്കും. അങ്ങനെ ഭവന സന്ദർശനത്തിനു മുന്നേ തന്നെ അവർക്കുവേണ്ടിയുള്ള ഒരു മാസ്റ്റർ പ്ലാൻ സിസ്റ്റർ തയ്യാറാക്കിയിരിക്കും. അവിടെ ജാതിയോ മതമോ കടന്നു വരാറില്ലായിരുന്നു. കാരണം ഇന്നത്തേതുപോലുള്ള എൻജിഒകൾ ഒന്നും അവിടെയെങ്ങും മഷിയിട്ട് നോക്കിയാൽ പോലും കാണാനില്ലായിരുന്നു!

ഹൈറേഞ്ചില്‍ ആയാലും മലബാറിൽ ആയാലും മലയോരമക്കൾക്കും കുടിയേറ്റ ജനതയ്ക്കും വിശപ്പിന്റെ വിളിക്ക് ഉത്തരം കൊടുക്കുവാൻ ക്രിസ്തീയ സഭ പ്രാദേശികമായി രൂപീകരിച്ച ഡെവലപ്മെന്റ് സൊസൈറ്റികൾ ആവുന്ന വിധത്തിൽ പദ്ധതികൾ തയ്യാറാക്കി. എന്നാൽ ഒക്കെ പ്രായോഗിക തലത്തിൽ ജനങ്ങളിലേക്ക് എത്തിയിരുന്നത് കന്യാസ്ത്രീകൾ എന്ന ഉപകരണങ്ങളിലൂടെ ആയിരുന്നു. ക്രിസ്തുവിനോടുള്ള തങ്ങളുടെ സ്നേഹ സമർപ്പണം അറിവായും അന്നമായും ആലംബമായും പതിതർക്കും പാവപ്പെട്ടവർക്കും അവർ പകർന്നു കൊടുത്തു.

അത്തരത്തിലുള്ള, ഏറ്റവും കൃത്യതയോടെ ഓടുന്ന ഒരു മെഷീൻ ആയിരുന്നു ഫ്ലാവിയമ്മ. സേവനങ്ങൾ കൃത്യമായി ആവശ്യക്കാരിൽ എത്തിക്കാൻ നാട്ടിൽ തന്നെയുള്ള പത്താം ക്ലാസ്സ് കഴിഞ്ഞ് വേലയും കൂലിയും ഇല്ലാതെ നിൽക്കുന്ന ഒരു യുവസൈന്യത്തെ അവർ രൂപീകരിച്ചു, പ്രത്യേകിച്ച് പെൺകുട്ടികളെ. ഭവന സന്ദർശനത്തിനും, എണ്ണയും ധാന്യങ്ങളും മറ്റും എത്തിക്കുന്നതിനും, ഊരാളിക്കുടിയിലും മറ്റും എത്തി കുഞ്ഞുങ്ങളെയും മറ്റും കുളിപ്പിക്കുന്നതിനും, വൃത്തിയുടെ പാഠങ്ങൾ കാണിച്ചുകൊടുക്കുന്നതിനും, കുട്ടികൾ സ്കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാം ഈ സേനയെ അവർ ഉപയോഗിച്ചു. ചെറിയ ശമ്പളത്തിനു പുറമേ എണ്ണയുടെയും ധാന്യങ്ങളുടെയും വീതവും അവർക്ക് കൊടുത്തു. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീതം തയ്യൽ, പ്ലാസ്റ്റിക് നെയ്ത്ത് തുടങ്ങിയ മേഖലകളിൽ തൊഴിൽ പരിശീലനവും നൽകി. ഇതിനിടയിൽ വീട് അത്യാവശ്യമായിട്ടുള്ളവർക്ക് അത് തല്ലിക്കൂട്ടുന്നതിനുള്ള വഴികളും അവർ കണ്ടുപിടിച്ചു കൊടുക്കുമായിരുന്നു. ഓരോരുത്തരുടെയും ആവശ്യങ്ങൾ കൃത്യമായി അറിഞ്ഞ് ഫ്ലാവിയമ്മയുടെ കൈകൾ അവരിലേക്ക് എത്തുമായിരുന്നു.

ഭക്ഷണം, പാർപ്പിടം, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കുന്നതുകൊണ്ടുമാത്രം നാടിന്റെ ശരിയായ ഉന്നമനം സാധ്യമാവില്ലെന്ന് ക്രാന്തദർശിയായ സിസ്റ്ററിനെ പ്പോലെയുള്ളവർക്ക് അറിയാമായിരുന്നു. പഠനത്തിൽ മികവ് പുലർത്തുന്നവരെ, പാടാനും ആടാനും അറിയാവുന്നവരെ, എഴുതാനും പ്രസംഗിക്കാനും സാധ്യത ഉള്ളവരെ ഒക്കെ കന്യാസ്ത്രീകൾ പ്രത്യേകമായി പ്രോത്സാഹിപ്പിച്ചു- അവസരങ്ങൾ ഒരുക്കിക്കൊടുത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ മികച്ച വിദ്യാഭ്യാസത്തിനായി സഭ നടത്തുന്ന സ്ഥാപനങ്ങളിലേക്ക് അയച്ചു. നവോദയ പോലുള്ള സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ പരിശീലിപ്പിച്ചു. കഴിവുള്ള പെൺകുട്ടികളെ കണ്ടുപിടിച്ച് വിവിധ നേഴ്സിങ് കോഴ്സുകളിലേക്കും അധ്യാപനത്തിലേക്കും പറഞ്ഞുവിട്ടു. മലയോര മേഖലയിലെ താഴേത്തട്ടുകാർ സാമ്പത്തികോന്നതിയുടെ, സാമ്പത്തിക സ്ഥിരതയുടെ രുചി ആദ്യം നുണയുന്നത് കന്യാസ്ത്രീകളുടെ ഇത്തരം മിഷനറി പ്രവർത്തനങ്ങളിലൂടെയായിരുന്നു . ക്രിസ്തു വിഭാവനം ചെയ്ത സർവ്വതോമുഖമായ രക്ഷ നാട്ടിൽ സാധാരണക്കാരായ തങ്ങളിലേക്ക് എത്തിച്ചത് ഇന്ന് ഈ മഞ്ചത്തിൽ ശാന്തമായി ഉറങ്ങുന്ന ഈ കുഞ്ഞു ശരീരമാണ്.. തങ്ങളുടെ എല്ലാം പ്രിയപ്പെട്ട ഫ്ലാവിയമ്മ!

അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു. തിക്കിത്തിരക്കുന്ന പുരുഷാരം! മണ്ണിൽ ഇഴയുന്ന പുഴുക്കളിൽ നിന്ന് പല വർണ്ണച്ചിറകുകൾ അണിഞ്ഞ പൂമ്പാറ്റകളായി പറന്നുയരാൻ തങ്ങൾക്ക് കൊക്കൂണായി വർത്തിച്ചവൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഓരോരുത്തരും മത്സരിക്കുന്നു! ദാരിദ്ര്യത്തിന്റെയും അപകർഷതയുടെയും ഭാരത്താൽ ഒരുപക്ഷേ കൂനിപ്പോകുമായിരുന്ന നട്ടെല്ലുകൾ നിവർത്തിപ്പിടിച്ച് അവർ തങ്ങളുടെ ഉദ്ധാരകയ്ക്ക് പൂക്കളും കൃതജ്ഞത ഊറിക്കൂടിയ വേർപാടിന്റെ കണ്ണുനീരും അർപ്പിക്കുന്നു!

നെഞ്ചോട് ചേർത്തുവച്ച കൈത്തണ്ട നനഞ്ഞപ്പോഴാണ് താനും കരയുകയാണെന്ന് മെർലിൻ അറിഞ്ഞത്! രണ്ടു പകലുകൾക്കപ്പുറം ഷാർജയിൽ നിന്ന് എമർജൻസി ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് ഓടിപ്പോരുമ്പോൾ തിരുവനന്തപുരത്തും മലപ്പുറത്തും നിന്നുള്ള സഹപ്രവർത്തകർ അന്തംവിട്ട് തന്നെ നോക്കുന്നുണ്ടായിരുന്നു. താൻ അധ്യാപനം തിരഞ്ഞെടുത്തതിനു പിന്നിൽ ഫ്ലാവിയമ്മയാണെന്ന് അവർക്ക് അറിയാം . എങ്കിലും മറ്റൊന്നും വിശദമാക്കാൻ നിന്നില്ല. കാരണം അവർ കണ്ടും കേട്ടും പരിചയിച്ചത് സന്യസ്ത വേഷത്തിനുള്ളിൽ വികാരങ്ങൾക്കൊണ്ടു വേവുന്ന, മഠത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ അടിച്ചമർത്തപ്പെട്ട്,സ്വാതന്ത്ര്യത്തിന്റെ കാറ്റു കിട്ടാതെ ശ്വാസംമുട്ടുന്ന കന്യാസ്ത്രീകളെ ആണല്ലോ! യഥാർത്ഥ സന്യാസം എന്തെന്ന് ജീവിതം കൊണ്ടറിഞ്ഞ താൻ എത്ര പറഞ്ഞാലും യാഥാർത്ഥ്യം ഉൾക്കൊള്ളാൻ അവരുടെ മനസ്സ് പ്രാപ്തമാകണമെന്നില്ല. ഷാർജയിൽ നിന്ന് പോരുമ്പോൾ ഒപ്പം കരുതിയ പരിമളത്തിരി അവൾ ബാഗിൽ നിന്ന് പുറത്തെടുത്തു. മെല്ലെ അത് തെളിയിച്ച് ആ പാദാന്തികത്തിൽ അർപ്പിക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു തീരുമാനവും ഒപ്പം തെളിയുന്നുണ്ടായിരുന്നു. തിരികെ ജോലിസ്ഥലത്ത് എത്തുമ്പോൾ ഒക്കെ എഴുതണം..ഒരുകഥ പോലെ. ഈ യോഗിനിയുടെ, ക്രിസ്തുസ്നേഹം എന്നാൽ മനുഷ്യസ്നേഹം ആണെന്ന് തിരിച്ചറിഞ്ഞ ഇതുപോലുള്ള അനേകം യോഗിനിമാരുടെ, ആരാലും അറിയപ്പെടാത്ത ജീവിത ഗാഥകൾ ലോകത്തിനു മുൻപിൽ തുറന്നു കാട്ടണം. തന്നെപ്പോലെ ജീവിതത്തിന്റെ വിവിധ തുറകളിലേക്ക് പറന്നേറി ഇന്ന് വിജയഭേരി മുഴക്കുന്നവർക്ക് ഇന്ധനമായി വർത്തിച്ച ഇത്തരം പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ലോക സമക്ഷം പ്രണാമം അർപ്പിക്കണം.
—-****************—

ദിവസങ്ങൾക്കിപ്പുറം ഷാർജയിലെ തന്റെ എഴുത്തുമേശയ്ക്കുമുൻപിലിരുന്ന് ഈ കുറിപ്പെഴുതുമ്പോൾ മെർലിൻ അറിഞ്ഞു തന്റെ തൂലികയ്ക്ക് തീ പിടിപ്പിച്ചത് ഫ്ലാവിയമ്മയുടെ മഞ്ചത്തിനരികെ താൻ കൊളുത്തിയ ആ തിരിയാണെന്ന്.

Post Views: 20
2
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

1 Comment

  1. Joyce Varghese on February 1, 2024 7:23 AM

    മനോഹരമായി എഴുതി.👌👏
    ഒരു ആയുസു മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി സമർപ്പിച്ച അനേകം നല്ല സ്ത്രീകൾ സന്യസ്തരിൽ ഉണ്ടെന്നുള്ളത് സത്യമാണ്.
    പക്ഷെ ചർച്ച ചെയ്യപ്പെടുന്നത് വളരെ ചുരുക്കം പേർ ഉൾപ്പെടുന്ന പ്രശ്നങ്ങൾ മാത്രമാണ്. ആ സമൂഹത്തിനെ കാണുന്നത് അതിന്റെ നിഴലിൽ മാത്രമാണ് എന്നത് ദു:ഖകരമാണ്.

    നല്ലെഴുത്ത് ❤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.