Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഫൈറ്റർ മോഡ് ഓൺ !
അറിവുകൾ ആരോഗ്യം ജീവിതം പ്രചോദനം

ഫൈറ്റർ മോഡ് ഓൺ !

By Deepa PerumalFebruary 5, 2024Updated:February 6, 20244 Comments5 Mins Read116 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് ദേശീയ അർബുദ ബോധവൽക്കരണ ദിനം.

ഈ ദിനാചരണത്തിന്റെ പ്രസക്തി വിശദീകരിക്കുന്നതിനും അർബുദത്തെപ്പറ്റി നിങ്ങളെ ബോധവൽക്കരിക്കുന്നതിനും മുൻപായി എന്റെ ഒരു അടുത്ത സുഹൃത്തിനെ – ക്യാൻസറിനെ രണ്ടു തവണ പോരാടി തോൽപ്പിച്ച ഒരു ഉരുക്കു വനിതയെ – ഇന്ന് പരിചയപ്പെടുത്താം.

ഭാഗം 1 : കുതിച്ചുയരുകയല്ലാതെ മാർഗ്ഗമില്ല

ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുമ്പോൾ പോരാടാൻ കച്ചകെട്ടി ഇറങ്ങുന്നവർ പലപ്പോഴും ജീവിതം മുഴുവനായി ആസ്വദിക്കാൻ മറന്നുപോകുന്നു. ഹണി* വ്യത്യസ്‌തയാകുന്നത് അവിടെയാണ്. എന്നെ അവരിലേക്ക് ആകർഷിച്ചതും അവരുടെ നിറഞ്ഞ ചിരിയും ഊഷ്‌മളമായ അവരുടെ പെരുമാറ്റവുമാണ്. ഞാൻ സന്നദ്ധസേവനം നടത്തിയിരുന്ന NGO യിൽ സ്ത്രീശാക്തീകരണ പ്രോഗ്രാമുകൾക്കായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥിനികളോടൊപ്പം ഞാനും ഹണിയുടെ ജീവിതാനുഭവങ്ങൾ കേട്ട് അതിശയിക്കുമായിരുന്നു. അവരുടെ പക്വതയും ലോകപരിജ്ഞാനവും സഹാനുഭൂതിയുമാണ് ഞാൻ ഏറെ ബഹുമാനിച്ച സ്വഭാവസവിശേഷതകൾ.

നാൽപ്പതുകളിൽ ക്യാൻസറിനെതിരെ പോരാടാൻ “ഫൈറ്റർ മോഡ്” തിരഞ്ഞെടുക്കുമ്പോൾ, ജീവിതത്തെ പൂർണ്ണമായി അംഗീകരിക്കാനും പുണരാനും അവർ ശ്രദ്ധിച്ചു. ഇതിനാൽ അവർക്ക് ലഭിച്ചത് ഒട്ടനവധി ഉൾക്കാഴ്ചകളും വിവേകവുമാണ്. ജീവിതസാഹചര്യങ്ങളുടെ ചതുപ്പുനിലത്തിൽ കുടുങ്ങിപ്പോയവർക്ക്, പ്രത്യേകിച്ചും ക്യാൻസർ രോഗികൾക്ക് തൻറെ ആന്തരിക ശക്തി പകർന്നു നൽകുക എന്നതാണ് ഇന്ന് ഹണിയുടെ ജീവിതലക്ഷ്യം.

2001ൽ 41-ാം വയസ്സിൽ ഒരു പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനിയിൽ ജോലിചെയ്യുമ്പോഴാണ് ക്യാൻസർ മുഖാമുഖം വന്നത്. ജീവിതത്തിന്റെയും കുടുംബത്തിന്റെയും സന്തുലനം തന്നെ ഉലഞ്ഞപ്പോൾ പോരാടി ജയിച്ചയാളാണ് ഹണി. എന്ത് വിലകൊടുത്തും തന്റെ മനസ്സ് പറയുന്ന ഒഴികഴിവുകൾ വകവയ്ക്കാതെ മുന്നോട്ട് പോകണം എന്ന പാഠം അവരെ പഠിപ്പിച്ചത് ഈ രോഗമാണ്…

ഒരു മനുഷ്യനെ അങ്ങേയറ്റം പരീക്ഷിക്കുന്ന, ക്ഷീണിപ്പിക്കുന്ന ഈ രോഗം അവരെ കൂടുതൽ ശക്തയാക്കി. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നുമുള്ള ചെറിയ പ്രവൃത്തികൾ പോലും, ആ പ്രതികൂല സാഹചര്യത്തെ നേരിടാൻ ഒരാളെ എത്രത്തോളം സഹായിക്കുമെന്ന് അവർ മനസ്സിലാക്കി. അമ്മ അവരോടൊപ്പം താമസമാക്കി; ഭർത്താവ് എപ്പോഴും കൂടെയുണ്ടായിരുന്നു. ഉറ്റ സുഹൃത്താണ് നെടുംതൂണായി നിന്ന് കുഞ്ഞുങ്ങൾക്കായി പാചകം ചെയ്‌തിരുന്നതും അവരുടെ ആവശ്യങ്ങൾ നിറവേറ്റിയിരുന്നതും. സ്‌കൂളിലെ ടീച്ചർമാർ പോലും കുട്ടികളുടെ പഠിത്തകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി. തൊഴിലുടമയുടെ സഹകരണവും ഹണിയെ ഒട്ടേറെ സഹായിച്ചു.

കീമോതെറാപ്പി ശാരീരികമായി മാത്രമല്ല, വൈകാരികമായും ബാധിക്കും എന്നാണ് ഹണി സാക്ഷ്യപ്പെടുത്തുന്നത്. മുടി കൊഴിയുക, ഊർജനില ശോഷിക്കുക, വിശപ്പ് നഷ്ടമാവുക എന്നിവയെല്ലാം നമ്മളെ നെല്ലിപ്പലക കാണിക്കും. പക്ഷേ ഒരിക്കൽ അത്രയും താഴേക്ക് വീണൊരാൾക്ക് മുകളിലേക്ക് മാത്രമല്ലേ പോകാനാകൂ !! അങ്ങനെ കുതിച്ചുയരാൻ സഹായിക്കുന്നത് മനോബലം എന്ന ആന്തരിക ശക്തി ഒന്ന് മാത്രമാണ്.

“പോസിറ്റീവ് ആയി ചിന്തിക്കുക, സ്വന്തം കഴിവുകളിൽ വിശ്വാസമുണ്ടായിരിക്കുക, ദൈവത്തിൽ ഉറച്ച് വിശ്വസിക്കുക എന്നത് വളരെ പ്രധാനമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആത്മീയമായ ഒരു അടിത്തറ വളരെയധികം ഗുണം ചെയ്യും”, ഹണി അഭിപ്രായപ്പെടുന്നു.

മനഃ കരുത്തും പോസിറ്റിവിറ്റിയും നിലനിർത്താൻ, ഹണി പലപ്പോഴും യൂണിഫോമെടുത്ത് അണിയുമായിരുന്നുവത്രേ. മക്കൾക്കും ഇത് അമ്മ ആരോഗ്യവതിയാണെന്ന പ്രചോദനം നൽകിയിരുന്നു. കീമോതെറാപ്പി ബോൾ പോക്കറ്റിൽ വച്ച് അവർ ജോലിക്ക് പോകാറുണ്ടായിരുന്നു. 7 വർഷം മുമ്പ് ഹണിയ്ക്ക് വീണ്ടും ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി, വീണ്ടും അതേ ചികിത്സയിലൂടെ അവർ കടന്നുപോയി, പക്ഷേ ഭാഗ്യത്തിന് 15 വർഷത്തിനുള്ളിൽ ക്യാൻസർ ചികിത്സ വളരെയധികം വികാസം പ്രാപിച്ചിരുന്നു. മാത്രമല്ല ഇത്തവണ കുട്ടികൾ വളർന്ന് കഴിഞ്ഞിരുന്നതിനാൽ ചികിത്സ എളുപ്പവുമായിരുന്നു.

ക്യാൻസർ രോഗനിർണയം എത്ര കഠിനമാണെന്നും ചികിത്സ എത്ര ദുസ്സഹമാണെന്നും അറിയാവുന്നതിനാൽ ഹണി പറയുന്നത്, ഈ രോഗം നൽകുന്ന ശാരീരിക, മാനസിക, വൈകാരികമായ സമ്മർദ്ദവും വിഷാദവും, “ഞാൻ സ്വയം നഷ്ടപ്പെടുകയാണോ?” എന്ന തോന്നലുണ്ടാക്കും എന്നാണ്. നിങ്ങളുടെ കൈപിടിച്ചു മുന്നോട്ട് നയിക്കാനും പ്രചോദനമേകാനും “തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചമുണ്ട്” എന്ന് കാണിക്കാനും ഒരു ലൈഫ് കോച്ച് ഉണ്ടായിരിക്കുന്നത് എത്രത്തോളം സഹായകരമാണെന്ന് അവർ മനസ്സിലാക്കി.

അതിനാൽ 62 വയസ്സ് ചെറുപ്പമായ ഹണി ഇന്ന്, ഓങ്കോളജി കോച്ചിംഗിൽ വൈദഗ്ധ്യമുള്ള ഒരു ലൈഫ് കോച്ചായി പ്രവർത്തിക്കുന്നു. രോഗികളുടെ ഉത്കണ്ഠകളെ വെല്ലുവിളിച്ച് നെഗറ്റീവ് ചിന്തകളെ തുരത്താനായി; അവരെ വെളിച്ചത്തിലേക്ക് നയിക്കാനായി; ജീവിതത്തിലെ സന്തുലിതാവസ്ഥ വീണ്ടെടുക്കാനായി !

രോഗി മാത്രമല്ല, അവരെ പരിചരിക്കുന്നവരും അടുത്ത കുടുംബാംഗങ്ങളും വളരെയധികം വേദനകളിലൂടെയാണ് കടന്നുപോകുന്നത്; അതിനാൽ രോഗിക്ക് മാത്രമല്ല, പരിചരണം നൽകുന്നവർക്കും കുടുംബാംഗങ്ങൾക്കും പിന്തുണ ആവശ്യമാണെന്ന് അവർ ഊന്നിപ്പറയുന്നു.

* സ്വകാര്യതയ്ക്കായി പേര് മാറ്റി ഉപയോഗിച്ചിരിക്കുന്നു.

ഭാഗം 2: അർബുദം – കാലോചിതമായ കണ്ടെത്തൽ

2014 സെപ്റ്റംബറിൽ ഇന്ത്യൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർദ്ധനാണ് ഈ ദിനാചരണം ആദ്യമായി പ്രഖ്യാപിച്ചത്. അർബുദത്തെ മുൻകൂട്ടി കണ്ടുപിടിക്കുന്നതിനും ക്യാൻസറിന് കാരണമാകുന്ന ജീവിതശൈലികൾ ഒഴിവാക്കാനുമായി എല്ലാ വർഷവും നവംബർ 7 ദേശീയ ക്യാൻസർ അവബോധ ദിനമായി ആചരിക്കുന്നു.

നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞ മാഡം ക്യൂറിയുടെ ജന്മദിനമാണ് നവംബർ 7. 1867-ൽ പോളണ്ടിലെ വാർസോയിൽ ജനിച്ച മേരി ക്യൂറി ഇന്നും സ്‌മരിക്കപ്പെടുന്നത് റേഡിയം, പൊളോണിയം എന്നിവയുടെ കണ്ടുപിടിത്തത്തിനും ക്യാൻസറിനെതിരായ പോരാട്ടത്തിലെ സംഭാവനയ്ക്കുമാണ്. അവരുടെ പ്രവർത്തനങ്ങളാണ് ക്യാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ന്യൂക്ലിയർ എനർജി, റേഡിയോ തെറാപ്പി എന്നിവയുടെ  വികസനത്തിലേക്ക് നയിച്ചത്.

ഒരു ക്യാൻസർ അവബോധ സെമിനാറിൽ ഇന്നലെ പങ്കെടുത്തിരുന്നു. ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ… സ്ത്രീകൾ പതിവായി ചെയ്യേണ്ട ടെസ്റ്റുകളും മറ്റും ലേഖനത്തിന് താഴെ ചേർത്തിട്ടുണ്ട്.

(ഇത് ഒരു അവബോധം സൃഷ്ടിക്കാൻ മാത്രമാണ്. കേട്ടെഴുതിയതിൽ തെറ്റുകൾ കടന്നുകൂടിയിരിക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ അതാത് വിദഗ്ദ്ധ ഡോക്ടർമാരെയോ ആരോഗ്യപ്രവർത്തകരെയോ നേരിട്ട് കണ്ട് സംസാരിക്കുക.)

ഇന്ത്യയിലെ ക്യാൻസർ കണക്കിൽ 40 % ന് കാരണഹേതു പുകയിലയാണ്. 20 % അണുബാധ കൊണ്ടുണ്ടാവുന്നവയാണ് (ഉദാ: HPV മൂലമുണ്ടാകുന്ന ഗര്‍ഭാശയമുഖ ക്യാൻസർ). ഒഴിവാക്കാവുന്ന ഘടകങ്ങളാണ് 70 % ക്യാൻസറിനും കാരണമാകുന്നത്.

ജീവിതശൈലിയിലുള്ള മാറ്റങ്ങൾ ക്യാൻസറിന്റെ സാദ്ധ്യത കുറയ്ക്കാൻ ഉപകരിക്കും. പൊണ്ണത്തടി ഒഴിവാക്കുക, അരക്കെട്ടിനും ഇടുപ്പിനും തമ്മിലുള്ള അനുപാതം (Waist – Hip ratio) കുറയ്ക്കുക, ദിവസേന 30 മിനിറ്റെങ്കിലും ലഘുവ്യായാമം ശീലമാക്കുക, കൊഴുപ്പും ചുവന്ന ഇറച്ചിയും കഴിവതും കുറയ്ക്കുക, ഇറച്ചി കഴിക്കുന്നവർ ഭക്ഷണത്തിൽ ഫൈബർ കൂടുതൽ ഉൾപ്പെടുത്തുക എന്നിങ്ങനെയുള്ള മാറ്റങ്ങൾ നല്ലതാണ്.

ശ്വാസകോശാർബുദം മുൻകൂട്ടി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ സ്‌തനാർബുദം, വായിലെ ക്യാൻസർ, ഗർഭാശയമുഖ ക്യാൻസർ, വൻകുടൽ/മലാശയ ക്യാൻസർ എന്നിവ നേരത്തെ കണ്ടുപിടിക്കാൻ സാധിക്കും, 95 % കേസുകളിൽ ഭേദമാക്കാനും സാധിക്കും.

സ്‌തനാർബുദം 

കേരളത്തിൽ സ്‌തനാർബുദം കാണപ്പെടുന്നത് മൂന്നിലൊന്ന് സ്ത്രീകൾക്കാണത്രേ ! 50% സ്തനാർബുദ രോഗികൾ 50 വയസ്സിന് താഴെയുള്ളവരാണ് എന്നത് സങ്കടകരമായ വസ്‌തുതയാണ്‌. സ്തനത്തിലും കക്ഷത്തിലും പ്രത്യക്ഷപ്പെടുന്ന മുഴകൾ 90 % ആശങ്കയുണ്ടാക്കുന്നവയല്ല. പക്ഷേ, മുഴ കണ്ടെത്തിയാൽ ഒരു വിദഗ്ദ്ധ പരിശോധന എത്രയും വേഗം നടത്തേണ്ടത് ആവശ്യമാണ്. എന്താണ് സുരക്ഷിതം, എപ്പോഴാണ് ജാഗ്രത പാലിക്കേണ്ടത്, എങ്ങനെയാണ് സ്വയം പരിശോധന നടത്തേണ്ടത് എന്നിങ്ങനെയുള്ള ബോധവൽക്കരണം നൽകാൻ പ്രാപ്തരായ ആരോഗ്യപ്രവർത്തകർക്ക് സാധിക്കും.

ആദ്യത്തെ സ്റ്റേജിൽ മുഴയുടെ വലിപ്പം 1 cm ൽ താഴെ ആയിരിക്കുമ്പോൾ സാധാരണ നമുക്ക് സ്വയം കണ്ടെത്താൻ പറ്റാറില്ല. പക്ഷെ ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ നടത്തിയാൽ പരിശീലനം ലഭിച്ച വിദഗ്ദ്ധർക്ക് തീർച്ചയായും കണ്ടുപിടിക്കാനാവും. ഇങ്ങനെ കണ്ടെത്തിയാൽ ഭേദമാക്കാനുള്ള സാധ്യതയും  ഏറെയാണ്. മുഴ 2.5 cm ആയി വളരാൻ ഏകദേശം പത്തുമാസമെടുക്കും. അതിനാൽ 30 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഓരോ 6 മാസം കൂടുമ്പോഴും അല്ലെങ്കിൽ കുറഞ്ഞത് വർഷത്തിലൊരിക്കൽ സ്തനപരിശോധന നടത്തേണ്ടതാണ്. 50 വയസ്സാകുമ്പോൾ ഒരു ബേസ് ലൈൻ മാമ്മോഗ്രാം എടുക്കാനും നിർദേശമുണ്ട്.

ഗർഭാശയമുഖ ക്യാൻസർ

8 മിനിറ്റിൽ ഒരിക്കൽ ഒരു മരണം എന്നതാണ് ഗർഭാശയമുഖ ക്യാൻസറിന്റെ (Cervical Cancer) ഇന്ത്യയിലെ നിരക്ക്. ഗർഭാശയമുഖ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇന്ന് HPV വാക്‌സിൻ ലഭ്യമാണ്. 14 വയസ്സ് തികഞ്ഞ പെൺകുട്ടികൾക്ക് ഈ വാക്‌സിൻ എടുക്കാം. (ആദ്യത്തെ സംഭോഗത്തിന് മുൻപായി എടുക്കേണ്ടത്). ക്യാൻസർ സാധ്യത കണ്ടെത്താനായി HPV സ്ക്രീനിങ് പരിശോധന നടത്താവുന്നതാണ്.

ബോധവൽക്കരണത്തിന്റെ അഭാവം, നിരക്ഷരത, ഭയം, വിലക്കുകൾ എന്നിവ കാരണം ഏകദേശം 50% ക്യാൻസറുകളും ഇന്ത്യയിൽ അവസാന ഘട്ടങ്ങളിലാണ് കണ്ടെത്തപ്പെടുന്നത്.

കാലോചിതമായ കണ്ടെത്തൽ ജീവൻ തന്നെ രക്ഷപ്പെടുത്തിയേക്കാം. ക്യാൻസർ മുൻകൂട്ടി കണ്ടെത്താനായി സ്ത്രീകൾ ചെയ്യേണ്ട ചില കാര്യങ്ങൾ ചുരുക്കിപ്പറയട്ടെ…

14 – 15 വയസ്സാകുമ്പോൾ HPV വാക്‌സിൻ

20 വയസ്സിനും 30 വയസ്സിനും ഇടയ്ക്ക് സ്‌തന അവബോധം ലഭിക്കാനായി ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ

25 വയസ്സിൽ HPV സ്ക്രീനിങ്. 65 വയസ്സ് വരെ ഓരോ 5 വർഷവും ചെയ്യണം.

30 മുതൽ കൊല്ലത്തിൽ ഒരിക്കലെങ്കിലും ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ

50 വയസ്സിൽ ബേസ് ലൈൻ മാമ്മോഗ്രാം

50 നു ശേഷം 3-5 വർഷം കൂടുമ്പോൾ മാമ്മോഗ്രാം

അർബുദത്തെ ഭയക്കേണ്ടതില്ല; പക്ഷേ എത്രയും വേഗം കണ്ടുപിടിക്കുക എന്നത് പ്രധാനമാണ്. അർബുദം ബാധിച്ചവർക്കും അതിനെ പോരാടി ജയിക്കാനാകും !

എഴുത്ത്: ദീപ പെരുമാൾ

.

.

.

Post Views: 24
2
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

4 Comments

  1. Joyce on February 13, 2024 7:29 AM

    നല്ല രചന.

    Reply
    • Deepa Perumal on February 14, 2024 2:19 PM

      Thank you dear <3

      Reply
  2. sabira latheefi on February 5, 2024 10:19 AM

    ദീപ കടന്നു പോയ വഴികൾ ഓർത്തിരിക്കാൻ ഇന്നൊരു കാരണമായി. നന്നായി എഴുതി. കൂടുതൽ ആളുകളിൽ എത്തപെടട്ടെ ഈ വാക്കുകൾ

    Reply
    • Deepa Perumal on February 5, 2024 7:34 PM

      സ്നേഹം dear 🙂 <3

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.