Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അച്ഛമ്മയുടെ പത്തായം.
കഥ കുട്ടികൾ നര്‍മം ബന്ധങ്ങൾ വീട്

അച്ഛമ്മയുടെ പത്തായം.

By Nima SFebruary 6, 2024Updated:February 10, 20244 Comments5 Mins Read264 Views
Bookmark Now
Please login to bookmark Close

No account yet? Register

“കുട്ടാ.. നീ അച്ഛമ്മേനേം നോക്കി നോക്കി ഇരിക്കാണ്ട്, ആ പ്ളേറ്റിൽ ഉള്ളത് ഒന്ന് തിന്ന് തീർക്ക്ന്ന്ണ്ടാ?” 

അമ്മയുടെ ശബ്ദം പൊങ്ങിയപ്പോഴാണ് താൻ അടുക്കളയിലൂടെ ‘തത്തക്കാം.. പിത്തക്കാം’ നടക്കുന്ന അച്ഛമ്മയെയും നോക്കി ഇരിക്കുവാണെന്ന ബോധം കുട്ടന് വന്നത്. അവൻ വേഗം, തൊട്ടു മുന്നിലിരുന്ന അപ്പേട്ടന്റെ മുഖത്തേക്ക്, പാളി നോക്കി. അവൻ കണ്ണുരുട്ടി, വേഗം തിന്നാൻ ആംഗ്യം കാണിച്ച്, കുട്ടനെ നിരാശപ്പെടുത്തിക്കളഞ്ഞു. തൊട്ടടുത്തിരുന്ന, ആര്യേച്ചിയും നന്ദയും അനുക്കുട്ടനും ഇതൊന്നും അറിയാത്ത ഭാവത്തിൽ സ്വന്തം സ്വന്തം പ്ളേറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. എന്താ അഭിനയം!

സത്യം പറഞ്ഞാൽ, കുട്ടൻ നോക്കിയത് അച്ഛമ്മയുടെ നടത്തം ആയിരുന്നില്ല. അച്ഛമ്മയുടെ സെറ്റ് മുണ്ടിന്റെ കോന്തലയിൽ പുതുതായി പ്രത്യക്ഷപ്പെട്ട താക്കോൽക്കൂട്ടത്തെ ആയിരുന്നു. പടിഞ്ഞാറ്റയുടെ ഒരു മൂലയിൽ ഇരിക്കുന്ന പത്തായത്തിന്റെ താക്കോൽക്കൂട്ടം! അത് അച്ഛമ്മയുടെ കയ്യിൽ കണ്ടത് മുതൽ തുടങ്ങിയ ശ്വാസം മുട്ടലാണ് തറവാട്ടിലെ കുട്ടിക്കൂട്ടത്തിന്. എന്തെങ്കിലും കാര്യമായ സംഭവം അതിൽ ഒളിച്ചു വെക്കാതെ അച്ഛമ്മ, പത്തായം പൂട്ടി താക്കോലും കൊണ്ട് നടക്കില്ല. അതുറപ്പാ! എന്നാലും അതെന്തായിരിക്കും!

ഇനിയാണെങ്കിൽ, സ്‌കൂൾ തുറക്കാൻ കുറച്ചു ദിവസങ്ങൾ മാത്രമേ ഉള്ളൂ. അപ്പോഴേയ്ക്കും കുട്ടനും, നന്ദയ്ക്കും അച്ഛന്റെയും അമ്മയുടെയും കൂടെ എറണാകുളത്തേക്ക് തിരിച്ചു പോണം. രേഖചിറ്റയും ചിറ്റപ്പനും ആര്യേച്ചിയും ആ സമയത്തു തന്നെ ബാംഗ്ലൂരിലേയ്ക്കും തിരിച്ചു പോവും. ഏറ്റവും ഭാഗ്യം ചെയ്തവർ അപ്പേട്ടനും അനുക്കുട്ടനും ആണ്. അവർക്ക് എങ്ങോട്ടും പോവണ്ട. വല്യച്ഛന് നാട്ടിൽ തന്നെയാണ് ജോലി. അതുകൊണ്ട്, തറവാട്ടിൽ തന്നെ എന്നും താമസിക്കാം. ആ കാരണം കൊണ്ട്, കുട്ടന് എന്നും അവരോട് അസൂയയും ആയിരുന്നു. അത് കാണുമ്പോ അച്ഛമ്മ എപ്പഴും പറയും,

“നിനിക്കും ഇവരെ കൂട ഈട നിന്നൂടെ കുട്ടാ? ഈടെയെന്താ നല്ല സ്‌കൂളൊന്നും ഇല്ലാഞ്ഞിറ്റാ?”

കുട്ടൻ ദയനീയമായി അമ്മയെ നോക്കും. അമ്മ പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ ഇതൊന്നും അറിഞ്ഞേ ഇല്ലാന്നുള്ള ഭാവത്തിൽ നിൽക്കും. അല്ലെങ്കിലേ പഠിക്കാൻ മടിയനായ താൻ, അച്ഛനും അമ്മയും ഇല്ലാതെ തറവാട്ടിൽ നിന്നാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് കുട്ടനും, അതിലും നന്നായി അമ്മയ്ക്കും അറിയാമായിരുന്നു.  

അപ്പൊ, അപ്പെട്ടൻ പറയും, “കുട്ടാ നീ അബദ്ധം ഒന്നും കാണിക്കല്ലേ.. അച്ഛമ്മ, ഈ കാണുന്ന പുന്നാര അച്ഛമ്മ ഒന്ന്വല്ല മോനേ. സ്ഥിരമായി നിക്കുമ്പോ അറിയാ ശെരിക്കും സ്വഭാവം. പൂതനയാ.. പൂതന..” ‘അതും പറഞ്ഞ് അച്ഛമ്മയുടെ കയ്യകലത്തിൽ നിന്നും അപ്പേട്ടൻ ഓടി മാറും.

“ഇവരെല്ലാം ഒന്ന് പോട്ട്.. അന്നേരം നിന്നെ എന്റെ കയ്യിൽ കിട്ടൂടാ അപ്പൂ..’ ന്നും പറഞ്ഞ് അച്ഛമ്മ കെറുവിക്കും.

“അതെങ്ങനെയാ അപ്പൂ. അച്ഛമ്മേനെ പറഞ്ഞിട്ട് കാര്യമുണ്ടോ.. നാട്ടിൽ ആർക്കും ഇല്ലാത്ത വറേയ്റ്റി വികൃതികൾ അല്ലെ നിനിക്ക്. ഫ്രിഡ്ജിൽ നാവ് വെക്കാ.. എന്നിട്ട് അതാടെ ഒട്ടിപ്പിടിക്കുമ്പോ കയ്യും കാലും ഇട്ടടിച്ച് നിലവിളിക്കാ.. ശരീരത്തിലെ ദ്വാരങ്ങളിൽ ഒക്കെ കുടക്കമ്പി കേറ്റാ.. ” അതും പറഞ്ഞ് ‘അമ്മ പൊട്ടിച്ചിരിച്ചു.

കൂടെ വല്യമ്മയും രേഖച്ചിറ്റയും, അച്ഛമ്മയും ആ ചുറ്റുവട്ടത്തുണ്ടായിരുന്ന എല്ലാരും ചിരിച്ചു.

അപ്പേട്ടന്റെ മുഖം ചുവന്നു തുടുത്തു.

“പണ്ടെപ്ലോ, കുട്ടിയാവുമ്പോ ചെയ്ത കുരുത്തക്കേടും പറഞ്ഞ് കളിയാക്കുന്നത് അത്ര നല്ല കാര്യോന്ന്വല്ല ചിറ്റേ.. ഒരബദ്ധല്ലം ഏത് പോലീസുകാരനും പറ്റും..” അപ്പേട്ടൻ ചുണ്ടു കോട്ടി.

അല്ലെങ്കിലും അപ്പേട്ടന്റെ വരേയ്റ്റി കുരുത്തക്കേടുകൾ, തറവാട്ടിൽ വളരെ കുപ്രസിദ്ധി ആർജ്ജിച്ചിരുന്നു. കുട്ടൻ തന്നെ പലവട്ടം, ‘ ഇതെങ്ങനെ സാധിക്കുന്നു അപ്പേട്ടാ’ ന്ന് അവനോട് അത്ഭുതത്തോടെ ചോദിച്ചിട്ടുണ്ടായിരുന്നു.

“അതൊന്നും അങ്ങനെ പറഞ്ഞു പഠിപ്പിക്കാൻ പറ്റുന്നതല്ലെടാ.. സ്പോണ്ടനിയസ് ആയി വരുന്നതാ..”

എന്ന തഗ് മറുപടിയും.

എന്തായാലും അച്ഛമ്മയുടെ പത്തായവും താക്കോൽക്കൂട്ടവും ആണ് കുട്ടിക്കൂട്ടത്തിന്റെ പുതിയ സംസാര വിഷയം. പലവട്ടം, അച്ഛമ്മയോട് ചോദിച്ചെങ്കിലും അച്ഛമ്മ എല്ലാവരെയും ഓടിച്ചു വിട്ടു. അച്ഛമ്മയെ സോപ്പിടാനായി, ആര്യേച്ചിയെ പലവട്ടം പറഞ്ഞു വിട്ടു. എന്നിട്ടും ഏറ്റില്ല. നന്ദമോളെ പറഞ്ഞു പഠിപ്പിച്ച് പറഞ്ഞു വിട്ടു. അവൾ അവിടെ ചെന്ന്, ‘കുട്ടേട്ടനും അപ്പേട്ടനും പറയാൻ പറഞ്ഞിട്ടാ’ ന്നും പറഞ്ഞു കാലു മാറി. സത്യം പറഞ്ഞതിന് പത്തായം തുറന്ന്, മിന്നുന്ന കടലാസിൽ പൊതിഞ്ഞ ഒരു ദുബായ് ചോക്ലേറ്റും അച്ഛമ്മ നന്ദയ്ക്ക് എടുത്തു കൊടുത്തു. സന്തോഷിച്ചു നടന്ന നന്ദയുടെ കയ്യിന്ന്, ആ ചോക്കലേറ്റ് തട്ടി എടുക്കാൻ നോക്കിയതിന് അപ്പേട്ടനും, കുട്ടനും വഴക്ക് വേറെയും കിട്ടി.

ഇടയ്ക്കിടയ്ക്ക്, അച്ഛമ്മയ്ക്ക് ഇഷ്ടമുള്ള വല്ല നല്ല കാര്യങ്ങളും ചെയ്യുമ്പോ, ആര്യേച്ചിക്കും കിട്ടി നല്ല വർണ്ണക്കടലാസിൽ പൊതിഞ്ഞ ചോക്കലേറ്റ്. രാത്രി ഉറങ്ങുമ്പോൾ, അച്ഛമ്മയെ കെട്ടിപ്പിടിച്ച് കിടക്കാൻ നന്ദ, അനുക്കുട്ടനോട് വഴക്കിടുമ്പോൾ, അവന്റെ സ്വന്തമായ ആ സ്ഥാനം വിട്ടുകൊടുക്കേണ്ടി വരുമ്പോൾ വല്ലപ്പോഴും അവനും കിട്ടി ചോക്കലേറ്റ്. വികൃതിയുടെ മൂർത്തീഭാവമായ അപ്പേട്ടനും, എല്ലാത്തിനും അവന്റെ പുറകെ സഹായി ആയി വാലാട്ടി നടക്കുന്ന കുട്ടനും ഒരെണ്ണം പോലും കിട്ടിയതുമില്ല.

ഇടയ്ക്കിടെ, പുറത്തേക്കു വരുന്ന ചോക്കലേറ്റ്, അവരുടെ സംശയത്തെ ഊട്ടി ഉറപ്പിച്ചു. എന്നാൽപ്പിന്നെ, ആ പത്തായം നിറയെ പലതരത്തിലുള്ള, മിട്ടായികൾ തന്നെ. അച്ഛമ്മയുടെ ആജന്മ ശത്രു ആയ അപ്പേട്ടനും, കൂടെ നടക്കുന്ന തനിക്കും അതിൽ നിന്നും ഒരെണ്ണം പോലും കിട്ടാനും പോവുന്നില്ല. അപ്പേട്ടന്റെ കൂട്ട് വിട്ട് നല്ല കുട്ടിയായി അഭിനയിച്ചാൽ ചിലപ്പോ തനിക്കും കിട്ടിയേക്കാം എന്ന് കുട്ടന് തോന്നി. പക്ഷെ, കാലു മാറിയാൽ താൻ അനുഭവിക്കാൻ പോവുന്ന ഭവിഷ്യത്തുകൾ ഓർത്തപ്പോൾ അപ്പോൾ തന്നെ അവൻ അതിൽ നിന്നും പിന്മാറി.

ഇനി അവസാന ശ്രമമായി അച്ഛമ്മയോട് ചോദിക്കാൻ അപ്പു, കുട്ടനെ പറഞ്ഞു വിട്ടു. അതും നടന്നില്ലെങ്കിൽ അവസാനത്തെ അടവ് പുറത്തെടുക്കാം. മോഷണം. അല്ലാതെ വേറെ വഴിയില്ല.

കുട്ടൻ, അച്ഛമ്മയുടെ പുറകെ പോയി കെട്ടിപ്പിടിച്ച്, അച്ഛമ്മയോട് കെഞ്ചി കേണു. “ഓരോ മുട്ടായി ഞങ്ങൾക്കും താ അച്ഛമ്മേ.. ഇനി ഞാനും അപ്പേട്ടനും നല്ല കുട്യളാവാം. ഒരു കുരുത്തക്കേടും കളിക്കൂല്ല. ഞാൻ രണ്ടോസം കൊണ്ട് തിരിച്ചോവും.. പിന്ന അച്ഛമ്മയ്ക്ക് വെഷമാവും.”

‘”നിന്റെ വേഷം കെട്ട് ആടെ നിക്കട്ടെടാ കുട്ടപ്പാ. എന്തായാലും തരൂല്ല. നിന്നെ ഞാൻ വിശ്വസിക്കും. പക്ഷേ, ആ അപ്പൂണ്ടല്ലാ.. ഓൻ വെളഞ്ഞ വിത്താ. ഓനെന്നെ പറ്റിക്കും. നീ ഓന്റെ കൂടെ നടക്കുന്നൊണ്ട് നിന്നെയും എനക്ക് വിശ്വാസോല്ല. ഓടിക്കോ രണ്ടും കൂടെ..” ഒരു രക്ഷയും ഇല്ലാന്ന് മനസ്സിലായ കുട്ടൻ നിരാശനായി മടങ്ങി.

ഇനി അടുത്ത പരിപാടി നോക്ക്വന്നെ.. താക്കോൽ മോഷണം. അതിനുള്ള തക്കം പാർത്ത് കുട്ടനും അപ്പുവും നടന്നു. പല പ്ലാനുകളും നടത്തി നോക്കി. രക്ഷയില്ല. അവരെക്കാൾ വല്യ പുലിയാണ് അച്ഛമ്മ. അച്ഛമ്മ ഉറങ്ങുമ്പോൾ പോലും താക്കോൽക്കൂട്ടം കയ്യിന്ന് താഴെ വെച്ചില്ല. അതിൽ ചോക്കലേറ്റ് അല്ലാതെ അച്ഛമ്മയുടെ മറ്റ് പല പല രഹസ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന് അവർ രണ്ടു പേരും നിഗമിച്ചു.

കുട്ടന് തിരിച്ചു പോവാൻ ഇനി രണ്ടു ദിവസം കൂടെയെ ഉള്ളൂ. താക്കോൽ മോഷണം നടക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. അച്ഛമ്മ ഒരു വഴിക്കും അടുക്കുന്ന ലക്ഷണവും ഇല്ല. താക്കോലിന്റെ ഇടയിൽ പെട്ട് അവരുടെ ബാക്കി അവധി പ്ലാനുകൾ ഒന്നും നടന്നതുമില്ല. രണ്ടു പേരും നിരാശരായി, പറമ്പിലെ മാവിന്റെ കൊമ്പിൽ ചിന്താമഗ്നരായി ഇരിക്കുമ്പോഴാണ്, തൊഴുത്തിന്റെ അടുത്തു നിന്നും ഉച്ചത്തിൽ ഒരു കരച്ചിൽ കേട്ടത്.

“ഊയെന്റമ്മേ, എന്റെ നടു!”

അച്ഛമ്മയുടെ ശബ്ദം എന്നും പറഞ്ഞ് അപ്പേട്ടൻ മാവിന്റെ കൊമ്പിൽ നിന്നും ചാടി ഇറങ്ങി ഓടി. കൂടെ കുട്ടനും.. അപ്പുവിന്റെ കൂടെ എത്താൻ കുട്ടന് പറ്റുന്നുണ്ടായിരുന്നില്ല. അവിടെ എത്തുമ്പോഴേയ്ക്കും അച്ഛമ്മയുണ്ട്, തൊഴുത്തിനരികിൽ വീണു കിടക്കുന്നു. ഇതു കണ്ട അപ്പേട്ടൻ അപ്പോൾ തന്നെ കരച്ചിൽ തുടങ്ങി.

“അയ്യോ.. എന്റച്ഛമ്മ വീണേ. ആരെങ്കിലും ഓടി വരണേ.. അയ്യോ.. അച്ഛമ്മ മിണ്ടുന്നില്ലേ.. ഓടി വായോ.. ” എന്നും പറഞ്ഞ് അച്ഛമ്മയെ പൊക്കാനുള്ള ശ്രമവും തുടങ്ങി. അത്യാവശ്യം തടിയുള്ള അച്ഛമ്മയെ, വെറും പന്ത്രണ്ട് വയസ്സുള്ള അപ്പെട്ടൻ എങ്ങനെ പൊക്കിയെടുക്കാൻ!

കുട്ടൻ,  അച്ഛമ്മയെ പൊക്കാൻ ശ്രമിക്കാത്തതിന് അവന് അപ്പേട്ടന്റെ വായീന്ന് വഴക്കും കേട്ടു. അപ്പേട്ടന്റെ കരച്ചിൽ തീരുന്നില്ല.

ഇതുകേട്ട് സഹികെട്ട അച്ഛമ്മ പറഞ്ഞു.

“നീ ഇങ്ങന അലറണ്ട അപ്പൂ.. ഞാൻ ചത്തിറ്റൊന്നും ഇല്ല.. ഇപ്പോം ജീവന്ണ്ട്.”

ഇതുകേട്ട അപ്പേട്ടന്റെ കരച്ചിൽ കുറച്ചൂടെ ഉച്ചത്തിലായി. അതോടെ വീട്ടിലുള്ളവരും, പറമ്പിൽ പണിയെടുക്കുന്ന ചേട്ടന്മാരും, എല്ലാരും കൂടെ ഓടിയെത്തി. അച്ഛമ്മയെ എങ്ങനെയോ കാറിൽ കയറ്റി, ഹോസ്പിറ്റലിൽ എത്തിച്ചു.

കൂടെ പോവാൻ അപ്പേട്ടൻ ഒരുപാട് വാശി പിടിച്ചെങ്കിലും, വല്യച്ഛൻ നിർബന്ധിച്ചു അപ്പേട്ടനെ വീട്ടിലാക്കി. അച്ഛമ്മയ്ക്ക് എങ്ങനെയുണ്ടെന്നറിയാതെ, അവൻ ആകെ വിഷമത്തിൽ ആയി. എപ്പോഴും വഴക്കിടുന്ന, തമ്മിൽ നേർക്കു നേർ കണ്ടാൽ അച്ഛമ്മയുടെ നേരെ മിസൈലാക്രമണം നടത്തുന്ന അപ്പേട്ടന്, അച്ഛമ്മയോട് ഇത്രയും സ്നേഹം ഉണ്ടായിരുന്നോ ന്ന് കുട്ടൻ അത്ഭുതപ്പെട്ടു. താക്കോലിന്റെയും പത്തായത്തിന്റെയും കാര്യം അവർ രണ്ടു പേരും അപ്പോഴേയ്ക്കും മറന്നു പോയിരുന്നു.

പിറ്റേന്ന്, വല്യച്ഛൻ ആശുപത്രീന്നു വന്നപ്പോൾ തന്നെ, അപ്പേട്ടൻ ഓടിച്ചെന്ന് അച്ഛമ്മയെ കാണണം ന്ന് വാശി പിടിച്ചു. അവനെ കൊണ്ടു പോവാതെ വല്യച്ഛന് വേറെ വഴി ഇല്ലായിരുന്നു. ആ കൂടെ കുട്ടനെയും കൊണ്ടു പോയി.

ആശുപത്രിയിൽ എത്തി, അച്ഛമ്മയെ കണ്ടപ്പോഴാണ് അപ്പേട്ടന് സമാധാനം ആയത്. അവൻ ഓടിപ്പോയി അച്ഛമ്മയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

” എടാ അപ്പൂ.. ഈ താക്കോലിന് വേണ്ടീറ്റല്ലേ, നിനിക്കെന്നോട് ഇത്രേം സ്നേഹം. ഇന്നാ എടുത്തോ.. പോയി പത്തായം തൊറന്ന് നോക്ക്. നിന്നെ ദേശ്യം പിടിപ്പിക്കാനല്ലേടാ അച്ഛമ്മ ഇത്രേം ദൂസം കളിപ്പിച്ചിന്” ന്നും പറഞ്ഞ് ഒരു കള്ളച്ചിരിയോടെ അച്ഛമ്മ താക്കോൽക്കൂട്ടം അപ്പേട്ടന്റെ കയ്യിൽ വെച്ചു കൊടുത്തു.

അവൻ കണ്ണു നിറച്ചുകൊണ്ട്, അതെടുത്ത് ഒരു മൂലയ്ക്കിട്ടു.

“തല്ല് പിടിക്കാൻ അച്ഛമ്മ ഇല്ലാണ്ട് എനക്കച്ഛമ്മേന്റെ താക്കോലും വേണ്ട പത്തായവും വേണ്ട.. അച്ഛമ്മ വീട്ടിൽ തിരിച്ചെത്തീറ്റ് ഞാൻ ഇത് കട്ടെടുത്തോളാ..”

എല്ലാരും പൊട്ടിച്ചിരിച്ചു. അച്ഛമ്മ അവനെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരുമ്മ കൊടുത്തു.

#വാർദ്ധക്യം

Post Views: 17
2
Nima S

വായിക്കാനും വായിക്കപ്പെടാനും ഇഷ്ടമുള്ള ഒരുവൾ . വെർച്വൽ ലോകത്തിന് ജീവൻ കൊടുക്കുന്നവൾ. An animator by profession. അയ്‌നാണ് 😁 കണ്ണൂരുകാരി. ഭർത്താവിനും ഒരേ ഒരു മകൾക്കും ഒപ്പം ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിൽ ജീവിക്കുന്നു .

4 Comments

  1. Nafs nafs on February 10, 2024 4:39 PM

    വാർദ്ധക്യവും ബാല്യവും തമ്മിലുള്ള വടംവലി നല്ല ഹൃദയസ്പർശിയായി എഴുതി നിമാ👏👏👏👏👌👌👌👌

    Reply
    • Nima S on February 11, 2024 10:48 AM

      ഒത്തിരി സ്നേഹം ഹഫ്സോ🥰🥰

      Reply
  2. Sabira latheefi on February 7, 2024 7:43 AM

    വാർദ്ധക്യവും ശൈശവവും ഒരേപോലെ ആണെന്ന് പറയാറുണ്ട്. രണ്ടും നല്ല രസത്തിൽ എഴുതി., കുറുമ്പുള്ള കുട്ടികൾക്കാണ് സ്നേഹവും കൂടുതൽ. നല്ല എഴുത്ത് 👍🏻👍🏻

    Reply
    • Nima Faizal on February 8, 2024 4:53 PM

      സ്നേഹം ഡിയർ🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.