Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നോവിൻ്റെ നനവുള്ള പുഞ്ചിരി
ഓർമ്മകൾ

നോവിൻ്റെ നനവുള്ള പുഞ്ചിരി

By shybi shajuFebruary 6, 2024Updated:February 10, 202415 Comments4 Mins Read365 Views
Bookmark Now
Please login to bookmark Close

No account yet? Register

സദാസമയോം ചിലമ്പിച്ചോണ്ട് നടക്കുന്ന അമ്മാമ്മയേക്കാളും എനിക്കിഷ്ടം ഗൗരവമുള്ള ഒരു പുഞ്ചിരി മാത്രം തരുന്ന അപ്പാപ്പനെയായിരുന്നു.  വാ കൂട്ടാതെ  സംസാരിക്കുന്ന  അമ്മാമ്മയും ഒരു ദിവസം പത്ത് പതിനഞ്ച് വാക്കുകളിൽ കൂടുതലുപയോഗിക്കാത്ത അപ്പാപ്പനും രണ്ട് ധ്രുവങ്ങളിലുള്ളവരെപ്പോലെ തോന്നിപ്പിച്ചു. ആസ്തമരോഗിയായ അമ്മാമ്മയ്ക്ക്  അന്തരീക്ഷത്തിലെ ഊഷ്മാവിൻ്റെ അളവ് കൂടുന്നതും കുറയുന്നതും  ചെറിയൊരു കാറ്റ് വരുന്നതും എല്ലാം പ്രശ്നങ്ങളായിരുന്നു. പക്ഷേ അപ്പാപ്പനെ വാർദ്ധക്യം ഒരുപാട് ബുദ്ധിമുട്ടിക്കുന്നതായിട്ട് തോന്നിയിട്ടില്ല. അതോ ബുദ്ധിമുട്ടുകൾ ഉള്ളിലമർത്തി, തലയെടുപ്പുള്ള പുഞ്ചിരിയോടെ വാർദ്ധക്യത്തെ നേരിട്ടതായിരുന്നോ?

ആയുസ്സ് പൂർത്തീകരണത്തിനായി എന്തെങ്കിലും കാരണം വേണമെന്നത് കൊണ്ടാകാം ,ഒരു ദിവസം ഒന്ന് മയങ്ങിവീണ അപ്പാപ്പന്  ഓർമ്മശക്തി മുഴുവനും നഷ്ടപ്പെട്ടു. പിന്നീടുള്ള രണ്ട് വർഷങ്ങൾ അപ്പാപ്പൻ ഞങ്ങളുടെ വീട്ടിലെ കുസൃതിക്കാരനായ ചെറിയ കുട്ടിയായി. കണ്ണൊന്ന് തെറ്റിയാൽ വീട്ടിൽ നിന്ന് ഇറങ്ങിയോടും. ഓടുന്നത് നേരെ വഴിയിലൂടെയല്ല, പറമ്പുകളിലൂടെ, റബ്ബർതോട്ടങ്ങളിലൂടെ, തോട്ട് വരമ്പിലൂടെ. ഏത് ദിശയിലേക്കായിരിക്കും പോയത് എന്ന് നമ്മളാലോചിച്ച് നിൽക്കുമ്പോഴേക്കും ആള് മൈലുകൾ താണ്ടിയിട്ടുണ്ടാകും.  ഓടിയോടി ചിലപ്പോൾ ഏതെങ്കിലും കുറ്റിക്കാട്ടിൽ അവശനായി കിടക്കും. അതറിയാതെ ഞങ്ങളും നാട്ടുകാരും പല ദിക്കുകളിലായി അപ്പാപ്പനെ അന്വേഷിച്ച് നടക്കുന്നുണ്ടാകും. കണ്ട് കിട്ടുന്നത് വരെ ഉള്ളിൽ ആന്തലാണ്. കുളത്തിലോ, നിറഞ്ഞൊഴുകുന്ന വലിയ തോട്ടിലോ കാല് തെന്നി വീണെങ്കിലോ, അല്ലങ്കിൽ പാഞ്ഞ് വരുന്ന ഏതെങ്കിലും വണ്ടിക്ക് മുൻപിൽ വട്ടം ചാടിയാലോ, ഇതൊക്കെയോർത്ത് ചങ്ക് പട പടായിടിച്ചാണ് അപ്പാപ്പനെ തിരഞ്ഞ് നടക്കുന്നത്. അവസാനം അന്വോഷണ സംഘങ്ങളിൽ ഏതെങ്കിലും ഒരു കൂട്ടർ എവിടെയെങ്കിലും വച്ച് കണ്ട് പിടിച്ച് കൂട്ടികൊണ്ട് വരും. ടെലിഫോൺ സാർവ്വത്രികമാകാതിരുന്ന ആ കാലത്ത്  നാട്ടുകാരുടെ സഹകരണംകൊണ്ട്കൂടിയായിരുന്നു പലപ്പോഴും അപ്പാപ്പനെ കണ്ടെത്താൻ സാധിച്ചത്.

ഒരു ദിവസം നട്ടുച്ചയ്ക്ക് ഇറങ്ങിയോടിയ അപ്പാപ്പൻ വെയിലടിച്ച് അവശനായി വൈകുന്നേരം വരെ  വീടിനടുത്തുള്ള ഒരു കല്ല്മടയിൽ കിടന്നു. അതറിയാതെ ഞങ്ങൾ  അപ്പാപ്പനെ തിരഞ്ഞ് നാട് മുഴുവൻ നടന്നു . പിന്നീട് ഞങ്ങൾ  കണ്ണിമ ചിമ്മാതെ കാവലിരിക്കാൻ തുടങ്ങി. കാവലിരിക്കുന്നയാൾക്ക് ഒന്ന് മൂത്രമൊഴിക്കാൻ പോകണമെങ്കിൽ പോലും അപ്പാപ്പനെ മുറിക്കുള്ളിലാക്കി വാതിൽ പുറമേന്ന് പൂട്ടേണ്ട  സ്ഥിതിയായി. മുറിക്കുള്ളിലാക്കി വാതിലടച്ചാൽ ഉടനേ കുരങ്ങ് മരത്തിൽ കയറുംപോലെ അപ്പാപ്പൻ ജനലഴികളിൽ പിടിച്ച് കയറും. എന്നിട്ട്  അവിടെ തൂങ്ങി കിടന്ന് ഉറക്കെ അലറിക്കരയും, എന്നെ കൊല്ലുവാണോ, ഓടി വായോ, എടാ.. ഓടി വാടാ, എന്നെ അഴിച്ച് വിടടാ… വാതിൽ തുറക്കുന്നത് വരെ ഇങ്ങനെ അലറി കൂവിക്കൊണ്ടിരിക്കും.

ഓർമ്മയുടെയും മറവിയുടെയും നടുവിലുള്ള നേർത്ത ഉണർവ്വിൽ ഒരു ദിവസം അപ്പാപ്പൻ ചെറിയൊരു ദൈന്യതയോടെ ചോദിച്ചു, ” ഞാൻ നിങ്ങൾക്ക് ഒരു അൽസേഷ്യൻനായ ആണില്ലേ , കൂട്ടിലടച്ചിടാൻ?”

കരിങ്കൽ ചീളിൻ്റെ കൂർത്ത മുന കൊണ്ട്  ചങ്കിനിട്ട് ഒരു കോറൽ തന്നത് പോലെ വേദനിച്ചു ആ ചോദ്യം കേട്ടപ്പോൾ. എന്നിട്ടും പ്രയാസപ്പെട്ട് ചിരിച്ച് കൊണ്ട് അപ്പാപ്പൻ്റെ താടിയിൽ പിടിച്ച് തിരിച്ച് ഞാൻ ചോദിച്ചു, “ആഹാ.. അൽസേഷ്യനെന്താ നിസാരക്കാരനാ? നല്ല ഗമയുള്ള പട്ടിയല്ലേ? പിന്നെ വല്ല കുഴിയിലും വീണ് കാലും നടുവും ഒടിയുന്നതിലും ഭേദല്ലേ ഇത്തിരി നേരം കൂട്ടിൽ കിടക്കുന്നത്?”

സ്കൂൾ സമയം കഴിഞ്ഞാൽ അപ്പാപ്പനെ നോക്കുന്നത് എൻ്റെ ഊഴമാണ്.  ഒരു ദിവസം ഭക്ഷണം കൊടുത്ത് കൈയ്യും മുഖവും കഴുകിച്ച ശേഷം അപ്പാപ്പനെ മുറിയിലാക്കി വാതിലടച്ച് പുറമേന്ന് ഓടാമ്പലും വലിച്ചിട്ട്, പാത്രങ്ങൾ കഴുകി വച്ച് തിരിച്ച് വരുമ്പോൾ മുറിയിൽ നിന്ന് യാതൊരനക്കവുമില്ല. സാധാരണ ഗതിയിൽ വാതിലടച്ചാൽ തുറക്കുന്നത് വരെ  അകത്ത് നിന്ന് വലിയ ബഹളം കേൾക്കുന്നതാണ്. ഇന്നിതെന്ത് പറ്റി? ഇനിയെങ്ങാനും ജനലഴിയിൽ നിന്ന് താഴേക്ക് വീണ് തലയിടിച്ച് ബോധം പോയിട്ടുണ്ടാകുമോ? പതിനഞ്ച് വയസ്സിനുള്ള എൻ്റെ ബോധത്തിൽ പല ചിന്തകളും ആന്തലോടെ ഓടി വന്നു. ഒന്നു കൂടി ചെവിയോർത്തു. ഒരനക്കവുമില്ല. വാതിൽ തുറക്കാൻ എനിക്ക് ഭയമായി. വാതിൽ തുറന്നാൽ തല പൊട്ടി ചോരയൊഴുകി കണ്ണ് തുറിച്ച് ചലനമറ്റ് കിടക്കുന്ന അപ്പാപ്പനെ ഞാൻ കാണേണ്ടി വരുമോ എന്ന ചിന്ത എന്നെ വല്ലാതെ ഭയപ്പെടുത്തി. ഞങ്ങളുടെ കുന്നിൻ മുകളിലുള്ള വീടിൻ്റെ പരിസരത്തെങ്ങും വിളിച്ചാൽ വിളികേൾക്കാനുള്ള ദൂരത്ത് പോലും ആരുമില്ല. കില് കിലാന്ന് വിറയ്ക്കുന്ന കൈകൾ കൊണ്ട് ശബ്ദമുണ്ടാക്കാതെ ഓടാമ്പൽ നീക്കുമ്പോൾ എൻ്റെ ശ്വാസോച്ഛാസം നിയന്ത്രിക്കാൻ ഞാൻ പാട് പെടുന്നുണ്ടായിരുന്നു.

തുറന്ന വാതിലിനപ്പുറമുള്ള കാഴ്ചകൾ വ്യക്തമാകുന്നതിന് മുമ്പേ മൂക്കിലേക്ക് രൂക്ഷമായ ദുർഗന്ധമടിച്ച് കയറി. മൂക്ക് പൊത്തി പിടിച്ച്  നോക്കുമ്പോൾ കണ്ടു , മുണ്ട് മുഴുവനായി വയറിലേക്ക് തെറുത്ത് കയറ്റി വച്ച് കയ്യാലപ്പുറത്തിരിക്കുംമ്പോലെ കട്ടിലിൻ്റെ വിളുമ്പിൽ കുത്തിയിരുന്ന് താഴേക്ക് അപ്പിയിട്ട് കൊണ്ടിരിക്കുന്ന അപ്പാപ്പനെ . ഒരു നിമിഷം കൊണ്ട് എനിക്ക് ചിരിയും കരച്ചിലും മാറി മാറി വന്നു.  ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ പകച്ച് നിന്ന് പോയി. പക്ഷേ, അറിയാതെ നിക്കറിൽ അപ്പിയിട്ട കുട്ടി അമ്മയെ നോക്കുന്ന ദൈന്യതയോടെ അപ്പാപ്പൻ എന്നെ നോക്കിയപ്പോൾ പതിനഞ്ച് വയസ്സുകാരിയായ എൻ്റെയുള്ളിൽ മാതൃത്വമുണർന്നു. സ്വന്തം കുട്ടിയെ പരിപാലിക്കുവാൻ ഏതൊരു ജീവിക്കും ആരും പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമില്ലല്ലോ.

പിന്നീടുള്ള നാളുകൾ   വീട്ടിലെ ഏറ്റവും ഇളയ ആളായ എനിക്കടക്കം ഞങ്ങൾക്കെല്ലാവർക്കും   പിച്ചവച്ച് നടക്കുന്ന സ്വന്തം മകനേപ്പോലെയായിരുന്നു അപ്പാപ്പൻ.

അവസാനം  ഒരു മാസത്തോളം  ഓട്ടവുമില്ല , ചാട്ടവുമില്ല, മിണ്ടാട്ടവുമില്ല. കിടന്ന കിടപ്പിൽ തന്നെ. വിളിച്ചാൽ മൂളും.  വെള്ളം പോലാക്കി  വായിലൊഴിച്ച് കൊടുക്കുന്ന ഭക്ഷണം മാത്രമിറക്കും. ഇടയ്ക്ക് കണ്ണുകൾ തുറന്ന് ചുറ്റും നില്ക്കുന്നവരെയല്ലാതെ  വേറെയാരെയോ തിരയും. പലവട്ടം എല്ലാവരും മാറി മാറി ചോദിച്ചു, ഞങ്ങൾ മക്കളും കൊച്ചുമക്കളും എല്ലാം അടുത്തുണ്ടല്ലോ, പിന്നെയാരെയാ അപ്പൻ നോക്കുന്നതെന്ന് ”  അന്നേരം ഒരുത്തരവും നൽകാതെ അപ്പാപ്പൻ കണ്ണുകളടയ്ക്കും.  പിന്നെയും ഇത് തന്നെയാവർത്തിക്കും.

ഒരു മാസമായി മുതിർന്നവർ എല്ലാവരും തന്നെ വീട്ടിലുണ്ട്. ആരോ പറഞ്ഞു, മുടങ്ങി കിടക്കുന്ന വഴിപാട് ഉണ്ടെങ്കിൽ മരിക്കാൻ തടസ്സമാണ്. മക്കളാരെങ്കിലും തലയിൽ കൈവച്ച് പ്രാർത്ഥിച്ച് അത് ഏറ്റെടുക്കണം. വലിയമ്മയോ അമ്മായിയോ ആരോ അങ്ങനെ ചെയ്തു.

ഒരു ദിവസം രാത്രി ഉറങ്ങി തുടങ്ങിയ എന്നെ ആരോ വിളിച്ചെഴുന്നേല്പ്പിച്ച് അപ്പാപ്പൻ്റെ മുറിയിലേക്ക് കൊണ്ട് പോയി. മുറിയിൽ  അപ്പോൾ ഉയർന്ന പ്രാർത്ഥനകളുടെയും  അടക്കിപിടിച്ച തേങ്ങലുകളുടെയും ശബ്ദത്തിന് അടുത്ത നിമിഷം എന്തോ സംഭവിക്കാൻ പോകുന്ന പേടിപ്പെടുത്തുന്ന നിശബ്ദതയുടെ താളമായിരുന്നു. ആരോ ഒരു സ്റ്റീൽഗ്ലാസ് എൻ്റെ നേരെ നീട്ടി. അതിലെ വെള്ളത്തിൽ വിരല് മുക്കി അപ്പാപ്പൻ്റെ ചുണ്ടിൽ ഇറ്റിച്ച് കൊടുക്കുവാൻ പറഞ്ഞു. എൻ്റെ വിരൽ തുമ്പിലെ തുള്ളി അപ്പാപ്പൻ്റെ ചുണ്ടുകൾക്കിടയിലേക്കടർന്ന് വീണപ്പോൾ ഞാനാ മുഖത്തേക്ക് നന്നായി നോക്കി. കൃഷ്ണമണികൾ പുറകോട്ട് ഉരുണ്ട് മറിഞ്ഞ കണ്ണുകളിൽ വെള്ളമാത്രം തള്ളി വന്നപ്പോൾ ഞാൻ ഭയപ്പാടോടെ പുറകോട്ട് മാറി. അന്നേരം അതെൻ്റെ അപ്പാപ്പനാണെന്ന് എനിക്ക് തോന്നിയില്ല. അല്ല, അത്രയും നാൾ ഒരു കുസൃതി കുട്ടിയെപ്പോലെ എന്നോടൊപ്പം കളിച്ച , വീടിന് ചുറ്റുമിട്ട് എന്നെ ഓടിച്ച എൻ്റെ അപ്പാപ്പനല്ല. ഇത്  പുഞ്ചിരി മാഞ്ഞ് പോയ ഏതോ ഒരു വൃദ്ധൻ. ഞാൻ  തെല്ലൊരു ഭയത്തോടും അതിലുമേറെ നിർവികാരതയോടെയും ആ മരണം നോക്കി നിന്നു.

എനിക്കെൻ്റെ അപ്പാപ്പൻ ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട്  എന്നെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ദേഷ്യപ്പെടുത്തുകയും ചെയ്യിപ്പിച്ചു കൊണ്ട് എഴുപതിലും എൺപതിലും തൊണ്ണൂറിലുമുള്ള  കുസൃതിക്കാരെ കണ്ട് മുട്ടുകയും അതിൽ പല നനവുള്ള പുഞ്ചിരികളും മാഞ്ഞ് പോകുന്നത് നിസ്സംഗതയോടെ നിക്കിനില്ക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.
തീർന്നിട്ടില്ല, എനിക്ക് ഹൃദയത്തിലിനിയുമൊരുപാട് ഇടം ബാക്കിയുണ്ട്, എൻ്റെ പുഞ്ചിരി മായുവോളം.

#വാർദ്ധക്യം

Post Views: 37
7
shybi shaju

പൂക്കളോടും പൂമ്പാറ്റകളോടും മനുഷ്യരോടും കൂട്ടുകൂടുകയും മഴയേയും മഞ്ഞിനേയും പാലക്കാടൻ കാറ്റിനേയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുവൾ

15 Comments

  1. Joyce Varghese on December 7, 2024 6:41 PM

    എഴുത്ത് മനസ്സിൽ തട്ടി. സ്നേഹത്തോടെ അപ്പാപ്പാനെ പരിചരിച്ച കുടുംബത്തെ ഓർത്തു അഭിമാനിക്കുന്നു. പലർക്കും
    ഈ എഴുത്ത് പ്രചോദനമാകട്ടെ.
    അഭിനന്ദനങ്ങൾ., എഴുത്തിന്.

    Reply
    • Shybi on December 10, 2024 12:37 PM

      Joyce ❤️❤️

      Reply
  2. Jauhara Puthukkudy on December 7, 2024 12:15 PM

    ഇത് പോലെ ഉള്ള ആളുകളെ ദിവസവും കാണുന്നത് കൊണ്ട് അതിന്റെ പ്രയാസങ്ങൾ നന്നായി മനസിലാക്കാൻ കഴിഞ്ഞു. Well done 💜

    Reply
    • Shybi on December 10, 2024 12:38 PM

      Jauhara❤️❤️

      Reply
  3. Sunandha Mahesh on February 24, 2024 4:34 PM

    വല്ലാത്തൊരു അസുഖമാണ് ഈ മറവി..
    ഒരു കുട്ടികാരെനെപോലെ അപ്പാപ്പനെ പരിചരിച്ചതിൽ നിങ്ങളെയോർത്തു അഭിമാനം തോന്നുന്നു.. 👍

    Reply
    • Shybi Shaju on February 25, 2024 10:53 AM

      🥰🥰

      Reply
  4. Seenanavaz on February 12, 2024 11:44 AM

    ഹൃദയ സ്പർശി❤️

    Reply
    • Shybi Shaju on February 12, 2024 4:05 PM

      Thank you 🥰🥰

      Reply
    • NISHA SIDHIQUE on December 7, 2024 12:54 PM

      ❤️❤️❤️

      Reply
  5. Shybi Shaju on February 8, 2024 5:58 PM

    🥰🥰🥰

    Reply
  6. Silvy Michael on February 7, 2024 11:10 AM

    ഹൃദയസ്പർശിയായി എഴുതി. അപ്പാപ്പന്റെ വാർദ്ധക്യമല്ല, ആ വാർദ്ധക്യത്തെ പരിചരിച്ച നിങ്ങളുടെയൊക്കെ നന്മയാണ് മനസ്സിൽ കൂടുതൽ തട്ടിയത്. 👌👌

    Reply
    • Shybi Shaju on February 7, 2024 1:54 PM

      അപ്പാപ്പന് മറവിരോഗം വന്നതിൻ്റെ ബോദ്ധ്യമൊന്നും ഒരു പതിനഞ്ച്കാ കാരിക്ക് അന്ന് കാര്യമായുണ്ടായില്ല. പകരം ചിരിക്കാനും കളിക്കാനും വഴക്ക് കൂടാനും കൂടെ കിട്ടിയ ഒരു കൂട്ടുകാരൻ്റെ സുരക്ഷിതത്വം തൻ്റെ ഉത്തരവാദിത്വമാണെന്നുള്ള ബോധമായിരുന്നു

      Reply
  7. Sabira latheefi on February 7, 2024 7:33 AM

    🥲🥲അൽഷിമെയ്സ് ബാധിച്ച വാർദ്ധക്യം നന്നായി വരച്ചു കാണിച്ചു. അപ്പാപ്പൻ ഒരു നോവായി. നല്ല രചന 👍🏻👍🏻

    Reply
    • Shybi Shaju on February 7, 2024 8:00 AM

      🥰🥰 വായനയ്ക്കും അഭിപ്രായത്തിനും സ്നേഹത്തോടെ നന്ദി

      Reply
      • Manna Mereeza on February 8, 2024 10:54 AM

        കരയിപ്പിച്ചല്ലോ!! വായിക്കുമ്പോൾ അതൊക്കെ മന: കണ്ണാൽ കാണാൻ കഴിയുന്നു. അത്രയ്ക്കും നല്ലതുപോലെ എഴുതി😘

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.