Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കേൾക്കാനൊരാൾ
ഓർമ്മകൾ കഥ ജീവിതം പ്രചോദനം ബന്ധങ്ങൾ വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

കേൾക്കാനൊരാൾ

By Rathi RameshFebruary 7, 20246 Comments7 Mins Read89 Views
Bookmark Now
Please login to bookmark Close

No account yet? Register

  _ ചെറുകഥ_

ഒറ്റപ്പെടുന്ന വാർദ്ധക്യവും ഒറ്റപ്പെടുത്തുന്ന വാർദ്ധക്യവും തമ്മിൽ ഒരുപാട് അന്തരമുണ്ട്. ആദ്യത്തേത് സാഹചര്യം അല്ലെങ്കിൽ വിധി ഒറ്റപ്പെടുത്തുന്നവർ; രണ്ടാമത്തേത് പ്രിയപ്പെട്ടവരാൽ ഒറ്റപ്പെട്ടു പോകുന്നവർ.

****

ആധുനികതയുടെ ആഢംബരമൊന്നുമില്ലാത്ത, എന്നാൽ പഴമയെ അനുസ്മരിപ്പിക്കുന്ന നീളൻ ഇറയമുള്ള ഒരു സാധാരണ വാർക്കവീട്.  ഇറയത്തെ വടക്കു ഭാഗത്തായി ഒരു പഴയ ആട്ടുകട്ടിലുണ്ട്. അതിന്മേൽ വിദൂരതയിലേക്ക് മിഴിപായിച്ച് അവിടുത്തെ അമ്മ ആരോടെന്നില്ലാതെ പിറുപിറുക്കുന്നുണ്ട്.

“വിഷുവിന് ഇനി രണ്ടീസം മാത്രല്ലേ ബാക്കീള്ളൂ. നല്ലോരു വിഷുവായിട്ട് ഈ പെണ്ണിനൊരു ചിന്തേമില്ല. എന്തെല്ലാം പണി കിടക്കുന്നു, വീടും മുറ്റവും വൃത്തിയാക്കണം.  പടിഞ്ഞാറ്റിയിലും തെക്കിനിയിലും ഇറയത്തും പിന്നെ നാലു ഭാഗത്തെ കളത്തിലും ചാണകം മെഴുകണം.  ചാണകത്തിന്റെ കൂടെ അടുപ്പിൽ വെച്ച് കത്തിച്ചെടുത്ത നല്ല ചകിരിക്കരിയും കൂട്ടിക്കുഴക്കണം, എന്നാലേ നിലം കണ്ണാടി പോലെ തിളങ്ങു. എടീ പെണ്ണേ, നീ വല്ലതും കേൾക്കുന്നുണ്ടോ ഞാനീ പറയുന്നതൊക്കെ. “

സിമന്റിട്ട തറയിലെവിടെ ചാണകം മെഴുകാനാണ് എന്നോർത്തു കൊണ്ട് സുമതി പറഞ്ഞു, “അമ്മച്ചി, ഞാൻ ഇവിടെ തന്നെയുണ്ടല്ലോ! എല്ലാം കേൾക്കുന്നുണ്ട്.”

“ങ്ഹാ! എന്നിട്ടാണോ ഒന്നും മിണ്ടാതെ അവിടെ കുത്തിയിരിക്കുന്നത്.”

“ഞാൻ എല്ലാം ചെയ്തോളാം. അമ്മച്ചി സമാധാനമായിരിക്ക്.”

“അങ്ങനെ പറഞ്ഞാലെങ്ങനെയാ സുമതി, എന്റെ മോനും ഭാര്യേം കുട്ട്യോളും ഏത് നിമിഷവും ഇങ്ങെത്തില്ലേ! കുട്ടികളൊക്കെ  വന്നു കഴിഞ്ഞാൽപ്പിന്നെ എന്തേലും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ? എത്ര നാളുകൂടിയാ എൻ്റെ കൊച്ചുമക്കൾ വരുന്നത്. അവർക്കിവിടെ അകവും പുറവും തൊടിയിലുമൊക്കെ ഓടിച്ചാടി കളിക്കേണ്ടതല്ലേ!”

“എല്ലാ വിഷുവിനും അമ്മച്ചി ഇതു തന്നെയല്ലേ പറയാറുള്ളത്. എന്നിട്ട്  നാളിത്രയായിട്ടും ഒരൊറ്റ വിഷുവിനോ ഓണത്തിനോ ഇപ്പറഞ്ഞ മോനെയും കുടുംബത്തെയും ഞാനിവിടെ കണ്ടിട്ടില്ല.  വല്ലപ്പോഴും ആ മകനെന്ന് പറയുന്ന ആൾ ഒന്നു വന്ന് എത്തിനോക്കുന്നതല്ലാതെ, വർഷം നാലഞ്ച് കഴിഞ്ഞില്ലേ.”

പറഞ്ഞത് ഇത്തിരി കൂടിപ്പോയോ?   കുറെ നേരത്തേക്ക് അമ്മച്ചി ഒന്നും സംസാരിച്ചില്ല. അമ്മച്ചിയെന്ന് എപ്പഴോ വിളിച്ചു തുടങ്ങിയതാണ്. പിന്നീട് മറുത്തൊന്ന് നാക്കിന് വഴങ്ങിയതുമില്ല.

പറഞ്ഞത് ഇഷ്ടപ്പെടാത്തതോ അതോ സങ്കടം കൊണ്ടോ അല്പനേരം എന്തോ ആലോചനയിലാണ്ടിരുന്നു, എന്നിട്ട് സാരിത്തലപ്പ് കൊണ്ട് കണ്ണും മുഖവുമൊക്കെ അമർത്തി തുടച്ച് ഒരു ദീർഘ നിശ്വാസത്തോടെ അവിടെ നിന്നും എഴുന്നേറ്റു. തൂണിൽ ചാരിയിരുന്ന് പരിഭവം പറഞ്ഞു കൊണ്ടിരുന്ന അവളുടെ തലക്കിട്ട് ഒരു കിഴുക്ക് കൊടുത്തു. സ്നേഹവും വാത്സല്യവുമൊക്കെ ഉണ്ടായിരുന്നു അതിൽ.

“ഓ! ഒരു വല്ലിമ്മ വന്നിരിക്കുന്നു  എന്നെ പഠിപ്പിക്കാൻ, നിൻ്റെയീ കുശുമ്പ് കാണാനല്ലേ ഞാൻ ഇടക്കിടെയിങ്ങനെ  ഭ്രാന്ത് പറയുന്നേ.”

അമ്മച്ചി അങ്ങനെയാണ്, ചിലപ്പോൾ സ്ഥലകാല ബോധമില്ലാതെ എന്തൊക്കെയോ സംസാരിക്കും. തൊട്ടടുത്ത നിമിഷം തികച്ചും സാധാരണ നിലയിലെത്തും.

ആകെയുള്ള ഒരു മോനെ കാണാനുള്ള കാത്തിരിപ്പിലാണ്. ഓണവും വിഷുവും വരുമ്പോൾ ആ കാത്തിരിപ്പിന്റെ സങ്കടവും വേവലാതിയും ഇരട്ടിക്കും, സ്വയം മറന്ന് എന്തൊക്കെയോ സംസാരിക്കും.

“അല്ലെടീ, ഞാനെപ്പോഴും മറക്കും, അവൻ എന്നോട് ദേഷ്യപ്പെട്ട് ഇറങ്ങി പോയതാണല്ലോ എന്ന്. ങ്ഹാ! ദേഷ്യമൊക്കെ ആണെങ്കിലും നിന്നെപ്പോലെ ഒരുത്തിയെ എനിക്ക് കൂട്ടിനായി ഏർപ്പാടാക്കി തന്നില്ലേ അവൻ. പിന്നെ ഇടക്കിടെ എന്നെ കാണാൻ ഒരു ആൻഡ്രോ ഫോണും വാങ്ങി തന്നല്ലോ! ആ… ആൻഡ്രോ തന്നെയല്ലേടി ഈ കുന്ത്രാണ്ടത്തിന്റെ പേര്.” മേശപ്പുറത്തിരിക്കുന്ന മൊബൈലിൽ ചൂണ്ടിക്കാട്ടി അമ്മച്ചി….

“ആ, ആ ആൻഡ്രോയിഡ് എന്നാണ് ഈ കുന്ത്രാണ്ടത്തിന്റെ മുഴുവൻ പേര് അമ്മച്ചി, ആൻഡ്രോ  അല്ല,”

“മ്മ്! അപ്പോഴവന് അമ്മയോട് സ്നേഹമൊക്കെയുണ്ട്, ഇപ്പോൾ അങ്ങനെ വലിയ കാണലൊന്നും ഇല്ലെങ്കിലും. എപ്പോൾ വിളിച്ചാലും
അവനിപ്പോൾ തിരക്ക് തന്നെയാണ്.”

ഇത്രയുമായപ്പോൾ സുമതി  അമ്മച്ചിയുടെ  അരികിലെത്തി  തോളിലൂടെ കൈയ്യിട്ട് അടുത്തിരുന്നു. അവൾക്ക് അത്രയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു ആ വീട്ടിൽ. അമ്മയില്ലാത്ത തനിക്ക് ഒരു വേലക്കാരിയുടെയോ ഹോംനേഴ്സിന്റെയോ ലേബലില്ലാത്ത, ഒരു മകളെന്നപോലെ അല്ലെങ്കിൽ അതിനുമപ്പുറം സ്വാതന്ത്ര്യമുള്ള ഒരിടം.  ഹോം നേഴ്സ് കോഴ്സ് കഴിഞ്ഞതിന് ശേഷം ഏജൻസി മുഖാന്തിരം പല വീടുകളിലും നിത്യശയ്യയിലായ രോഗികളെ പരിചരിച്ചതിന് ശേഷമായിരുന്നു ഈ അമ്മയുടെ അരികിൽ എത്തിയത്.

പത്രത്തിൽ പരസ്യം കണ്ട് അതിൽ കൊടുത്ത നമ്പറിൽ വിളിച്ചതായിരുന്നു. അന്ന് അവളെ ആകർഷിച്ചത്  ഉയർന്ന ശമ്പളതുക മാത്രമായിരുന്നു.  താഴെയുള്ള സഹോദരങ്ങൾ തൻ്റെ ചുമതലയിലായതിനാൽ ബുദ്ധിമുട്ട് ഒരല്പം കൂടിയാലും കുഴപ്പമില്ല, ശമ്പളമാണ് മുഖ്യം എന്നതായിരുന്നു ആകെയുള്ള ചിന്ത. പിന്നീട് നേരിട്ട് വന്നപ്പോഴാണ് വാർദ്ധക്യം തനിച്ചാക്കിയ ഒരമ്മയുടെ വീടാണെന്നും  വീട്ടുജോലികളിൽ കൂടി സഹായിക്കേണ്ടി വരുമെന്നും മനസ്സിലായത്.

ആദ്യകാഴ്ചയിൽ കർക്കശക്കാരിയായ സ്ത്രീയാണെന്ന് തോന്നിയിരുന്നു എങ്കിലും ആ കണ്ണുകളിൽ ആർക്കോ വേണ്ടി കാത്തു സൂക്ഷിച്ചിട്ടുള്ള ഒരു കടലോളം സ്നേഹവും വാത്സല്യവും ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നി.  അതുകൊണ്ടായിരുന്നു മറുത്തൊന്നും പറയാതെ അവരുടെ മകനോട് സമ്മതം മൂളിയത്.  വാർദ്ധക്യ സഹജമായ അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉണ്ടെന്നത് ഒഴിച്ചാൽ ശാരീരികമായി മറ്റു കുഴപ്പമൊന്നും ഇല്ലായിരുന്നു.

അന്ന് അമ്മയുടെ ചുമതല ഹോം നേഴ്സിന്റെ ചുമലിൽ ഏൽപ്പിച്ച് യാത്ര പറഞ്ഞിറങ്ങിയതിനു ശേഷം ഇങ്ങോട്ടുള്ള അയാളുടെ വരവ് വളരെ വിരളമായിരുന്നു,  അതും തനിച്ച്.  ഓരോ വരവിലും ഈ പഴഞ്ചൻ വീട് വിറ്റ് അയാളുടെ കൂടെ നഗരത്തിൽ ചേക്കേറുന്നതിനെ കുറിച്ച് അമ്മച്ചിയെ ഓർമ്മപ്പെടുത്തിയിരുന്നു.  എന്നാൽ മകന് നൽകാൻ സ്ഥിരമായി ഒരൊറ്റ മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ;

“നിന്റെ അച്ഛന്റെ അധ്വാനത്തിൽ പണിതുയർത്തിയ, നീ ഓടിച്ചാടി കളിച്ചു വളർന്ന, അദ്ദേഹം മരിച്ചു കിടക്കുന്ന പറമ്പിലുള്ള ഈ വീട്ടിൽ നിന്നും ഞാൻ എങ്ങോട്ടും വരുന്നില്ല, എനിക്ക് ഇവിടെ കിടന്ന് മരിക്കണം.” അത്രയും പറഞ്ഞ് ആ അധ്യായം അടച്ചു വെക്കാറാണ് പതിവ്.  ഏറ്റവും ഒടുവിലത്തെ വരവിൽ “നിങ്ങൾക്ക് വാശിയാണെങ്കിൽ എനിക്കും എൻ്റേതായ വാശിയുണ്ട്, ഇഷ്ടം പോലെ ജീവിക്ക്, ഇനി ഞാൻ ഈ വീട്ടിലേക്കില്ല”  എന്നും പറഞ്ഞ് ദേഷ്യപ്പെട്ട് തിരികെ പോയതാണ്.

“അവൻ അന്ന് ദേഷ്യപ്പെട്ട് ഇറങ്ങി പോയപ്പോൾ നീയും എന്തോ എന്നോട് പറഞ്ഞിരുന്നല്ലോ, എന്തായിരുന്നു അത്?”

“അത് പിന്നെ അമ്മച്ചിയുടെ മോൻ പറയുന്നതിലും കാര്യമില്ലേ? അമ്മയോടുള്ള സ്നേഹം കൊണ്ടല്ലേ  കൂടെ പോകാൻ പറയുന്നത്.  ഇന്നത്തെ മക്കൾ പ്രാക്ടിക്കൽ ആയി ചിന്തിക്കുന്നവരാണമ്മച്ചി.  മുംബൈ പോലുള്ള നഗരത്തിൽ സ്വന്തമായി ഒരു കൊച്ചു ഫ്ലാറ്റെങ്കിലും സ്വന്തമാക്കാൻ ലക്ഷങ്ങൾ വേണം. അപ്പോൾ പിന്നെ ഈ വീട് വിൽക്കാൻ പറയുന്നതിൽ എന്താണ് തെറ്റ്!”

  “ങ്ഹാ! അത് തന്നെ, പ്രാക്ടിക്കൽ ആയി ചിന്തിക്കുന്നവരാകണം.  മക്കൾ മാത്രമല്ല, അച്ഛനും അമ്മയും; അതുകൊണ്ടാണല്ലോ ഞാൻ ഇവിടെ തന്നെ നിൽക്കണമെന്ന് വാശി പിടിക്കുന്നത്.  ഈ ഒരു പിടി മണ്ണ് അന്യമായാൽ പിന്നെ എന്നെയൊന്ന് തിരിഞ്ഞു പോലും നോക്കാത്ത അവന്റെ ഭാര്യയുടെ അരികിലല്ലേ ഞാൻ ചെല്ലേണ്ടത്?”

അല്ലെങ്കിലും അവർ മോന്റടുത്തേക്ക് പോകല്ലേ എന്നാണ് തന്റെ പ്രാർത്ഥന. വൈകി വന്ന വസന്തം പോലെ ഒരു അനുഗ്രഹമായി തന്നിലെത്തിയ അമ്മയുടെ സ്നേഹവും വാത്സല്യവും ആസ്വദിക്കുകയാണ്, അമ്മയെന്ന സത്യം അനുഭവിക്കുകയാണ്.

അറുപതുകളുടെ തളർച്ചയൊന്നും ഇല്ലാതെ എത്ര ചുറുചുറുക്കോടെയാണ് മുറ്റത്തും തൊടിയിലും ചെടികളോടും മരങ്ങളോടും കാറ്റിനോടും കിളികളോടും കിന്നാരം ചൊല്ലി ഈ അമ്മച്ചി സമയം ചെലവഴിക്കാറുള്ളത്.  ഫ്ലാറ്റിലെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിട്ടാൽ അവർക്ക് പെട്ടെന്ന് പ്രായം ബാധിക്കും. അല്ലെങ്കിലും ഈ പാവത്തിന് അവിടെ എന്ത് സ്വാതന്ത്ര്യം കിട്ടാനാണ്!

അവളുടെ കൈകൾ ചേർത്തുപിടിച്ച്   തന്റെ ഗതകാലസ്മരണകളിലേക്ക് അവർ പിന്നെയും ഊളിയിട്ടിറങ്ങി.

“പണ്ടൊക്കെ ഞങ്ങൾക്ക് ഒരു വർഷത്തിൽ രണ്ടേ രണ്ടു ആഘോഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉള്ളവൻ ഇല്ലാത്തവനെ ഊട്ടിയും പരസ്പരം സന്തോഷം പങ്കിട്ടും ആഹ്ലാദമാക്കിയ രണ്ടു ദിനങ്ങൾ – വിഷുവും ഓണവും.
ഇന്നിപ്പോൾ എന്തും ഏതും ആഘോഷമല്ലേ!

വിഷു അടുക്കാറാകുമ്പോൾ ഒരു മുടക്കവും വരുത്താതെ വിഷുക്കണി വെക്കാനുള്ള മൺകലങ്ങൾ തലയിൽ പേറി നാണിയമ്മ ഓരോ വീട്ടിലുമെത്തും. അവർക്ക് ഓരോ വീടിന്റെയും ഇഷ്ടങ്ങൾ അറിയാമായിരുന്നു, അതനുസരിച്ചുള്ള കണിക്കലം പ്രത്യേകം പ്രത്യേകം കരുതി വെച്ചിട്ടുണ്ടാകും.

ഒരു വീട്ടിൽ ചക്കയിട്ടാൽ ചുറ്റുവട്ടത്തുള്ള എല്ലാ വീട്ടിലേക്കുമുള്ള കണിച്ചക്ക റെഡിയാകും. കുലകുലകളായി അരിഞ്ഞു വെക്കുന്ന കണിമാങ്ങ, അയൽപക്കങ്ങളിൽ കൂടി വീതിക്കപ്പെടുന്ന കണിക്കൊന്ന, വിളവെടുപ്പ് കഴിഞ്ഞ വെള്ളരി
ക്കണ്ടത്തിൽ കുന്നു പോലെ കൂട്ടിയിട്ടുള്ള കണിവെള്ളരിക്കകൾ അങ്ങനെ എല്ലാ കാര്യത്തിലും മറ്റുള്ളവന്റെ ആവശ്യങ്ങൾ കൂടി പരസ്പരം കണ്ടറിഞ്ഞു സാധിച്ചിരുന്നു. സ്വാർത്ഥത എന്തെന്നറിയാത്ത ഗ്രാമത്തിന്റെ നന്മയായിരുന്നു അത്.

ഇന്ന് കാണുന്നത് പോലെ ആർഭാടത്തിനു വേണ്ടി പൊട്ടിച്ചു കളയാൻ ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും വർണ്ണപ്പടക്കങ്ങൾ ഉണ്ടായിരുന്നില്ല. ഒഴിഞ്ഞ പൗഡർ ടിന്നിൽ സ്വരുക്കൂട്ടി വെക്കാറുള്ള അഞ്ചിന്റെയും പത്തിന്റെയും നാണയത്തുട്ടുകളാവാം, മക്കളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുന്ന വർണ്ണപൂത്തിരി ആകുന്നത്. ഇല്ലാത്തവന്റെയും ഉള്ളവന്റെയും മക്കൾ ഒത്തുകൂടി പൂത്തിരിയും ഓലപ്പടക്കവും കത്തിക്കുമ്പോൾ അവിടെ അലയടിക്കുന്ന പൊട്ടിച്ചിരികൾ ഗ്രാമാന്തരീക്ഷത്തെ ഒന്നൂകൂടി ആഘോഷഭരിതമാക്കും.

നിനക്കറിയോ, എന്റെ അപ്പൂന് ഓലപ്പടക്കം പൊട്ടുമ്പോൾ പോലും ഭയങ്കര പേടിയായിരുന്നു. രണ്ടു ചെവികളിലും വിരലുകൾ തിരുകിക്കയറ്റി കണ്ണുംപൂട്ടി ഒറ്റ നില്പായിരിക്കും. അല്ലെങ്കിൽ എന്റെ മടിയിൽ തലയും പൂഴ്ത്തി കിടക്കും.  അവന്റെയാ പേടി മാറ്റാൻ ഏറെ പാടുപെട്ടിരുന്നു.

അതിരാവിലെ അമ്മയുടെ കൈകളാൽ കണ്ണുകൾ പൊത്തി പടിഞ്ഞാറ്റയിൽ കത്തിച്ചു വെച്ച നിലവിളക്കിന് മുന്നിൽ നിർത്തി വിഷുക്കണി കാണുന്നതായിരുന്നു അവൻ ഏറ്റവും കൂടുതൽ ആസ്വദിച്ചിരുന്ന നിമിഷം. രണ്ട് ഉണ്ണിക്കണ്ണന്മാർ പരസ്പരം കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്നത് പോലെ തോന്നാറുണ്ട് എനിക്ക്. കണി കണ്ടതിനു ശേഷം അവന്റെ ഉള്ളംകൈയ്യിൽ വെച്ചു കൊടുത്തിരുന്ന ആ ഒറ്റ നാണയം എത്ര കരുതലോടെയാണെന്നോ വർഷം മുഴുവൻ സൂക്ഷിച്ച് വെച്ചിരുന്നത്.

വിഷുവിനായാലും ഓണത്തിനായാലും എന്റപ്പുവിന് പ്രഥമൻ വേണമായിരുന്നു. ഭക്ഷണം ഒരിത്തിരി മാത്രം കഴിച്ച് പായസം ഇടയ്ക്കിടെ നുണഞ്ഞു കുടിക്കാൻ അവനിഷ്ടമാണ്.

ബോറടിച്ചോ പെണ്ണേ നിനക്ക്? അല്ല, കഴിഞ്ഞ കുറെ വർഷങ്ങളായി എല്ലാ ഓണത്തിനും വിഷുവിനും ഈ കഥകൾ തന്നെയല്ലേ നീ കേൾക്കാറുള്ളത്. മറുത്തൊന്നും പറയാതെ ക്ഷമയോടെ നീ കേട്ടിരിക്കുകയും ചെയ്യും.”

തന്റെ കൈത്തലത്തിൽ രണ്ടുതുള്ളി കണ്ണീർ ഇറ്റുവീണപ്പോൾ ആ അമ്മ അവളുടെ കണ്ണുകളിലേക്ക് നോക്കി.
“നിനക്കെന്താ പറ്റിയത് പെണ്ണേ? നീ എന്തിനാ കരയുന്നത്? “

“ഒന്നുമില്ലമ്മച്ചി, ഞാൻ ഓർക്കുകയായിരുന്നു, കടലോളം സ്നേഹം ചൊരിയാൻ അമ്മയുള്ളവർ ആ സ്നേഹത്തണൽ നിഷ്കരുണം തള്ളിക്കളഞ്ഞ് പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നു.  മറ്റു ചിലരാകട്ടെ അമ്മയുടെ സ്നേഹത്തിനായി ആർത്തി പൂണ്ട് അലഞ്ഞു നടക്കുന്നു – എന്നെപ്പോലെ.”

“അതെന്താ, നിന്നെ ഞാനൊരു മോളെപ്പോലെ സ്നേഹിക്കുന്നില്ലെന്ന് തോന്നുന്നുണ്ടോ? അപ്പോൾ നീയെന്നെ അമ്മച്ചി എന്ന് വിളിക്കുന്നത് ചുമ്മാതാണല്ലേ?”

 “അയ്യോ! അങ്ങനെയല്ലെന്റമ്മച്ചി, ഞാൻ ശരിക്കും ഈ വീട്ടിൽ ഒരു മോളായി പിറന്നില്ലല്ലോന്ന് പറയുകയായിരുന്നു.”

 “ഓ! അത് വെറുതെ, അങ്ങനെ ആയിരുന്നെങ്കിൽ നീയും പോയേനെ,  ഒരു ആൻഡ്രോയിഡും വാങ്ങി തന്നിട്ട്, നിന്റെ കുടുംബവുമൊത്ത് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി. അത് പ്രകൃതിയുടെ നിയമമാണ് മോളെ, ആരും ഒരിടത്ത് തന്നെ ഉറച്ചുനിൽക്കുമ്പോൾ അവരുടെ ജീവിതം തന്നെ മുരടിച്ചു പോകും. ഒഴുക്കില്ലാതെ ഒരു സ്ഥലത്ത് തന്നെ കെട്ടിക്കിടക്കുന്ന വെള്ളം മലീമസമാകുന്നില്ലേ, അതുപോലെ.  ഞാൻ എന്റെ മോനെ ഒരിക്കലും കുറ്റപ്പെടുത്തില്ല. അവന്റെ ജീവിതം, അവന്റെ കുടുംബം അത് മെച്ചപ്പെടുത്താൻ  അവനിഷ്ടമുള്ളിടത്തേക്ക് പറിച്ചു നടാൻ, അവന്റെ ഇഷ്ടമനുസരിച്ച് ജീവിക്കാൻ അവന് അധികാരമുണ്ട്.  കാരണം അവൻ സ്വതന്ത്രനാണ്. ഒരമ്മ എന്ന നിലയിൽ ഞാനതിന് വിലങ്ങുതടി ആയാൽ പിന്നെ ഞാൻ വെറുമൊരു സ്വാർത്ഥയാകില്ലേ?

അവൻ ആദ്യമായി ഞങ്ങളെ വിട്ടുപിരിഞ്ഞത് അവന്റെ ഉപരിപഠനത്തിന് വേണ്ടിയാണ്. അന്ന് കുറെ പണിപ്പെട്ടിരുന്നു അവന്റെ അച്ഛൻ – സ്വയം കരയാതിരിക്കാനും എന്റെ കരച്ചിലിനെ നിയന്ത്രിക്കാനും.  അന്ന് ഞങ്ങൾ രണ്ടു പേരും ഒന്ന് തീരുമാനിച്ചിരുന്നു, അച്ഛനും അമ്മയും ഒറ്റയ്ക്കായി പോകുമെന്ന കാരണം പറഞ്ഞ് അവന്റെ ആകാശം പരിമിതപ്പെടുത്തില്ലെന്ന്. അവനെയും ഒരു വ്യക്തിയായി കാണാൻ ശ്രമിക്കണമെന്ന്, അവരുടെ ഇഷ്ടങ്ങൾക്കായിരിക്കണം പ്രാധാന്യമെന്ന്. ഇതിപ്പോൾ എന്റെ ഇഷ്ടത്തിന് വിപരീതമായി അവൻ നിർബ്ബന്ധിച്ചതു കൊണ്ടല്ലേ ഞാൻ എതിർത്തത്.”

 ഒന്നു നിർത്തി അവർ തുടർന്നു,  “പക്ഷെ, പരസ്പരം താങ്ങായി എന്നും കൂടെയുണ്ടാവുമെന്ന് പറഞ്ഞ ആൾ  പാതിവഴിയിൽ എന്നെ തനിച്ചാക്കി മറ്റൊരു ലോകത്തേക്ക് യാത്രയായി. എപ്പോഴും ഒന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ, മക്കളുടെ  സ്നേഹവും സഹതാപവും പിടിച്ചുപറ്റാൻ അച്ഛനമ്മമാർ ത്യഗിച്ച സഹനത്തിൻ്റെ കണക്ക് നിരത്തരുതെന്ന്.  ആർക്കു വേണ്ടിയെങ്കിലും എന്തെങ്കിലും ചെയ്യുന്നത്  തിരികെ വല്ലതും ലഭിക്കുമെന്ന പ്രതീക്ഷയിലാകരുത്, അത്  മക്കളായാൽ പോലും. അങ്ങനെ വലിയ വലിയ കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചു തന്ന ആൾ ഇപ്പോൾ മറ്റൊരു ലോകത്തിരുന്ന് ചിരിക്കുന്നുണ്ടാകണം, നീയെന്നോട് കാട്ടുന്ന കുശുമ്പും കുറുമ്പും കണ്ടിട്ട്.

തൽക്കാലം എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും നീയുണ്ടല്ലോ! ചിലപ്പോഴൊക്കെ  ദേഷ്യം വരുമ്പോൾ നിന്നെ എന്തെങ്കിലും പറഞ്ഞാലും എന്നോട് നീ പരിഭവിക്കാറില്ല. എന്നെ കേൾക്കാൻ ഒരാൾ ഉള്ളിടത്തോളം കാലം ഞാൻ സങ്കടപ്പെടില്ല പെണ്ണേ. അതിന് നീയുണ്ടല്ലോ!”

അല്ലെങ്കിലും അവരെന്നും ചോദ്യവും ഉത്തരവും സ്വയം കണ്ടെത്തിയാണ്  ശീലിച്ചത്.  കേൾക്കാൻ ഒരാളില്ലാത്തതാണ് പലരുടെയും  വാർദ്ധക്യം ഏകാന്തതയുടെ തടവറയിൽ തളച്ചിടപ്പെടുന്നത്. ഇവർക്ക് കേൾക്കാൻ തുറന്നു വെച്ച കാതുകളായി താനുണ്ടാകണം, അമ്മച്ചിയുള്ള കാലം വരേക്കും. പണത്തെക്കാൾ ഈ അമ്മയുടെ സ്നേഹത്തിനാണ് പത്തരമാറ്റെന്ന് തോന്നി അവൾക്ക്.

“ഈ പഴംപുരാണമൊക്കെ ഇന്നത്തേക്ക് മതി. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും നിന്നെ വിഷുക്കണി കാണിക്കുന്നത് ഈ അമ്മച്ചി തന്നെയായിരിക്കും.”

സ്വന്തം ഉദരത്തിൽ പിറന്നതല്ലെങ്കിലും  എന്നേ ആ അമ്മ അവൾക്ക് സ്വന്തം ഹൃദയത്തിൽ ചേർത്തു വെച്ചിരിക്കുന്നു.

✍️ ©️രതി രമേഷ്

#വാർദ്ധക്യം

Post Views: 25
3
Rathi Ramesh

6 Comments

  1. Manna Mereeza on February 8, 2024 10:04 AM

    ഹൊ… പറയാൻ വാക്കുകളില്ല !! സൂപ്പർ സൂപ്പർ👏

    Reply
    • Rathi Ramesh on February 8, 2024 3:19 PM

      വായനക്കും അഭിപ്രായത്തിനും ഒത്തിരി സന്തോഷം, സ്നേഹം💖

      Reply
  2. sabira latheefi on February 8, 2024 7:16 AM

    നല്ല കഥ. സൂപ്പറായിട്ട് എഴുതി.. ❤️❤️❤️

    Reply
    • Rathi Ramesh on February 8, 2024 3:20 PM

      ഒത്തിരി സന്തോഷം, സ്നേഹം💖

      Reply
    • Divya Sreekumar on March 7, 2024 5:24 PM

      കാലികമായ കഥ 👌👌👍

      Reply
      • Rathi Ramesh on March 7, 2024 11:30 PM

        സ്നേഹം 💖💖

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.