Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു പൈങ്കിളിക്കഥ.
കഥ പ്രണയം പ്രണയകഥ മത്സരം

ഒരു പൈങ്കിളിക്കഥ.

By Nima SFebruary 14, 20246 Comments3 Mins Read78 Views
Bookmark Now
Please login to bookmark Close

No account yet? Register

മഴമേഘങ്ങൾ ആകാശത്തിൽ ഇരുണ്ടുകൂടി ! യുദ്ധപ്പടപ്പുറപ്പാട്…

കായൽക്കരയിലുള്ള പാർക്കിൽ, അവനും അവളും അല്ലാതെ വളരെ കുറച്ചാളുകളെ ഉണ്ടായിരുന്നുള്ളു. ആരും, ആരെയും ശ്രദ്ധിച്ചിരുന്നില്ല.

അവൻ അവളോട് ചേർന്നിരുന്നു. അവളത് ശ്രദ്ധിക്കാത്തതുപോലെ കായലിൽ ദൃഷ്ടി ഉറപ്പിച്ചു. അവൻ, അവളോട് ഒന്നുകൂടെ ചേർന്നിരുന്നപ്പോൾ അവൾക്ക് നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച ഭാരം അനുഭവപ്പെട്ടു. തന്റെ കൈയിൽ അവനൊന്ന് തൊട്ടെങ്കിലെന്നു, അവൾ വല്ലാതെ ആഗ്രഹിച്ചു. മഴത്തുള്ളികൾ, കായലിൽ ഓളങ്ങൾ തീർത്ത് പൊട്ടിച്ചിതറി. കായൽ നൃത്തം ചെയ്തു. ദൂരെ കപ്പലിന്റെ സൈറൺ മഴശബ്ദത്തിനും മേലെ മുഴങ്ങി.

അവൾ, അവനെ ഒളികണ്ണിട്ടു നോക്കി. മഴത്തുള്ളികൾ വീണ് അവന്റെ മുഖം ഒന്നുകൂടെ സുന്ദരമായി.

എപ്പോഴോ കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ, അവന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നപ്പോൾ, അവൾക്ക് അവളെത്തന്നെ മറന്നു പോവുന്നതായി തോന്നിത്തുടങ്ങിയിരുന്നു. അവിടെ വച്ച് തന്നെ അവനെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നിയ ആ നിമിഷത്തിൽ അവളുടെ മുഖം ലജ്ജ കൊണ്ട് ചുവന്നു. അവൻ, അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ച്, അവളുടെ വിരലുകളിൽ വിരൽ ചേർത്തു. ഒരു തരിപ്പ്, വിരലുകളിലൂടെ, നെഞ്ചിലൂടെ, അവളുടെ തൊണ്ടയിലടിഞ്ഞു. അവൾ, അറിയാതെ കൈ പിൻവലിച്ച്, വീണ്ടും കായലിൽ ദൃഷ്ടിയൂന്നി. അവരുടെ നിശബ്ദതയിൽ, മഴ മാത്രം ഉറക്കെ സംസാരിച്ചു തുടങ്ങി.

ബാക്കിയുണ്ടായിരുന്ന പലരും, പാർക്കിലെ പല മരച്ചുവടുകളിലായി അഭയം പ്രാപിച്ചു തുടങ്ങിയിരുന്നു. കയ്യിൽ കുടയുണ്ടായിരുന്നവർ കുട നിവർത്തി. അല്ലാത്തവർ പാതി നനഞ്ഞ് വിറച്ചു വിറച്ചു മരത്തിനു കീഴെ നിന്നു.

അവൾ ബാഗിൽ നിന്നും വയലറ്റ് നിറത്തിലുള്ള കുടയെടുത്തു നിവർത്തി. അവൻ നടന്നു തുടങ്ങിയിരുന്നു. അവനെയും കുടയിൽ ചേർക്കണോ എന്നവൾ ഒന്ന് സംശയിച്ചു. അവൻ, തിരിഞ്ഞ് അവളെയൊന്നു നോക്കി, വരൂ എന്ന് കണ്ണു കാണിച്ചു. അവൾ ഓടി, അവനൊപ്പമെത്തി.

അവൻ, അവർക്കു രണ്ടുപേർക്കും വേണ്ടി ഒരു മരച്ചുവട് കണ്ടു പിടിച്ചിരുന്നു. അവൾ മരത്തെ നോക്കി, അത് നട്ടു പിടിപ്പിച്ച പൂർവികരെ സ്തുതിച്ചു. മരത്തിന്റെ ഒരു വശത്തു, രണ്ടുപേർ-ഒരു സ്ത്രീയും പുരുഷനും- മഴ നനഞ്ഞു നിന്നിരുന്നു. അവർ ആ മഴയത്തും എന്തോ പറഞ്ഞു കലഹിച്ചു കൊണ്ടിരുന്നു. അവനും അവളും മറു വശത്ത് കായലിന് പുറം തിരിഞ്ഞു നിന്നു. തണുപ്പു കൊണ്ട് അവളുടെ ചുണ്ടുകൾ വിറച്ചു തുടങ്ങി.

അവൾ അവനെ നോക്കി. അവൻ, അവളെ തൊട്ടുപോകാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട്, കുടയിൽ നിന്നും മാറി മാറി നിന്നു. അവന്റെ വലിയ കണ്ണുകളിൽ വിഷാദം നിറഞ്ഞിരുന്നു. മഴ തോർന്നില്ലെങ്കിൽ അവളെ എങ്ങനെ ഹോസ്റ്റലിൽ തിരിച്ചെത്തിക്കും എന്നുള്ളതാണ് അവന്റെ വിഷമം എന്നവൾ ഊഹിച്ചു. അവൾക്ക് ചിരി വന്നു. അല്ലെങ്കിലും അനവസരത്തിൽ ചിരിക്കുന്നത് അവളുടെ സ്വഭാവമാണല്ലോ!

ചൂഴ്ന്നിറങ്ങുന്ന തണുപ്പ്! മരത്തിൽ നിന്നിറ്റുന്ന വെള്ളത്തുള്ളികൾ അവനെ നനയിച്ചുകൊണ്ടേയിരുന്നു. അവ മണ്ണിൽ ചിത്രം വരച്ചു. കുട വലിച്ചെറിഞ്ഞു അവന്റെ കൈയും പിടിച്ചു മഴയത്തൂടെ ഓടാനാണ് അവൾക്കു തോന്നിയത്. അവൾ, കൈ നീട്ടി കുട അവന്റെ തലയ്ക്കു മുകളിൽ പിടിച്ച്, കുറച്ചു കൂടെ അവനോടു ചേർന്ന് നിന്നു. അവൻ വീണ്ടും പുഞ്ചിരിച്ചു. ഇതുവരെ മനസ്സിലാക്കാത്ത ആ സത്യം അവൾ കണ്ടു പിടിച്ചിരിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും മനോഹരമായ സംഗതി, അവന്റെ ചിരിയാണ്!

അവർക്കു തമ്മിൽ സംസാരിക്കാനൊന്നുമില്ലായിരുന്നു. വർഷങ്ങളുടെ സൗഹൃദമുണ്ടെങ്കിലും, അന്നാദ്യമായി അവനെ കണ്ടതാണെന്നും, അന്നാദ്യമായി പരിചയപ്പെട്ടതാണെന്നും അവൾക്കു തോന്നി. ജോലി കിട്ടി ഈ നഗരത്തിൽ എത്തിയതിൽ പിന്നെ പലതവണ അവൾ, അവനെ ഒറ്റയ്ക്കും കൂട്ടുകാരുടെ കൂടെയും ഈ പാർക്കിൽ വെച്ച് കണ്ടിട്ടുണ്ട്. അപ്പോഴൊന്നും തോന്നാതിരുന്ന മനോഹാരിത പാർക്കിനും കായലിനും അവൾക്കു തോന്നി. കൂടെ അവന്റെ ചിരിക്കും.

അവനോടു ചേർന്ന് നിന്നപ്പോൾ, അവളുടെ ഹൃദയമിടിപ്പിന് വേഗതയേറി. അവൻ, ഒന്നവളെ ചേർത്ത് പിടിച്ചെങ്കിലെന്ന് അവൾ കൊതിച്ചു. മരച്ചുവടും കുടയും അവർക്ക് ആശ്രയമായില്ല. മഴ പെയ്തു കൊണ്ടേയിരുന്നു. അവൻ പാതിയും നനഞ്ഞു കൊണ്ടേയിരുന്നു.

അവൻ ഇടതു കൈ നീട്ടി, കുട കയ്യിലെടുത്തു. വലതു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു. അവളുടെ മനസ്സിൽ ഒരിടി വെട്ടി. മഴ ആർത്തലച്ചു. ഹൃദയമിടിപ്പ് കൂടി, കൂടി, ഹൃദയം പൊട്ടി താൻ മരിച്ചു പോകും എന്നുവരെ അവൾ പേടിച്ചു.

അവൾക്ക് തല ഉയർത്തി അവനെയൊന്നു നോക്കണമെന്നുണ്ടായിരുന്നു. താൻ കണ്ടെത്തിയ ആ സത്യം ഒന്നുകൂടെ ഉറപ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, മനസ്സിലെ മഴ തോർന്നുപോകുമെന്നവൾ പേടിച്ചു. അവൾ അവന്റെ നെഞ്ചോടു മെല്ലെ തല ചേർത്തു. ഇപ്പോൾ അവന്റെ ഹൃദയമിടിപ്പും കേൾക്കാം. അവളുടേതിനെക്കാൾ ശക്തമായി, ഇരട്ടി വേഗതയിൽ, അവന്റെ ഹൃദയമിടിക്കുന്നുണ്ടെന്നവൾ മനസ്സിലാക്കി. രണ്ടു പേരും ഹൃദയം പൊട്ടി മരിച്ചു കിടക്കുന്നതവൾ സങ്കൽപ്പിച്ചു. അവൾക്കു വീണ്ടും ചിരി വന്നു. അവൾ തലയുയർത്തി അവനെ നോക്കി. അവൻ, ആർദ്രമായി, അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു…

അവൾ ലജ്ജകൊണ്ട് ചുവന്നു തുടുത്ത് വീണ്ടും അവന്റെ നെഞ്ചിൽ തലചേർത്തു. 


മഴ പെയ്തുകൊണ്ടേയിരുന്നു!❤

നിമ.

Post Views: 27
3
Nima S

വായിക്കാനും വായിക്കപ്പെടാനും ഇഷ്ടമുള്ള ഒരുവൾ . വെർച്വൽ ലോകത്തിന് ജീവൻ കൊടുക്കുന്നവൾ. An animator by profession. അയ്‌നാണ് 😁 കണ്ണൂരുകാരി. ഭർത്താവിനും ഒരേ ഒരു മകൾക്കും ഒപ്പം ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിൽ ജീവിക്കുന്നു .

6 Comments

  1. Sunandha Mahesh on February 17, 2024 11:27 PM

    നല്ല കഥ ❤️

    Reply
    • Nima S on February 19, 2024 12:12 PM

      സ്നേഹം ചേച്ചീ🥰🥰

      Reply
  2. Nafs nafs on February 15, 2024 3:59 PM

    രണ്ടു പേരും ഹൃദയം പൊട്ടി മരിക്കുന്നത് സങ്കല്പിച്ചു. എനിക്കു കരച്ചിൽ വന്നു.👌👌👌💞💞😄

    Reply
    • Nima S on February 19, 2024 12:13 PM

      Thank you dear🥰🥰

      Reply
  3. Divya Sreekumar on February 15, 2024 2:57 PM

    ആഹാ! സുന്ദരം😍🥰👌👌❤️

    Reply
    • Nima S on February 19, 2024 12:13 PM

      Thank you dear😍🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.