Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയം… പ്രണയം മാത്രം
കഥ പ്രണയകഥ മത്സരം

പ്രണയം… പ്രണയം മാത്രം

By Ramzeena NasarFebruary 15, 2024Updated:November 12, 20246 Comments7 Mins Read161 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രിയ :”നന്ദൻ “… 

നന്ദൻ :”മ്മ് “.. 

പ്രിയ : “ഇനിയും ജീവൻ തുടിക്കുന്ന ഈ ജഡത്തിനു കാവൽ നിൽക്കാതെ പുതിയൊരു ജീവിതം തിരഞ്ഞെടുത്തു ജീവിക്കാൻ ശ്രമിക്കടാ”. 

നന്ദൻ : പ്രിയാ നിന്റെ നെഞ്ചിൽ തലചേർത്തു വെക്കുമ്പോൾ എന്റെ ചെവിയിൽ കേൾക്കുന്ന ഹൃദയമിടിപ്പിന്റെ താളമില്ലേ അതുമാത്രം മതിയെനിക്ക് എന്റെ ജീവിതം സന്തോഷപൂർവ്വം മുന്നോട്ടു പോകാൻ. ആ താളം നിലച്ചാൽ ഞാനും ഇല്ലാതാകും “. 

പ്രിയ :”നന്ദൻ എത്ര വർഷമായെടോ പ്രതീക്ഷകളില്ലാത്ത ഈ ജീവനെ താങ്ങിയുള്ള നിന്റെ നടപ്പ് “. 

നന്ദൻ :”പ്രിയാ, നീ നിർത്തുന്നുണ്ടോ”. വേദനയും ശാസനയും നിറഞ്ഞ അവന്റെ വാക്കുകൾ പ്രിയയിലും നൊമ്പരമുയർത്തി. 

നന്ദന്റെ തോളിൽ തലചായ്ച്ചു കിടന്ന പ്രിയ വളരെ ആയാസപ്പെട്ടു അവന്റെ മുഖത്തേക്കു നോക്കി. കണ്ണുനീരിന്റെ സാഗരംതന്നെ അവിടെ രൂപപ്പെട്ടിട്ടുണ്ട്. 

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അവ ഏറ്റുവാങ്ങി അവളുടെ സിരയും റേഡിയേഷന്റെ ഫലമായി കൊഴിഞ്ഞു തീർന്നു ബാക്കിയായ മുടികളും നനഞ്ഞുകുതിർന്നു. 

ഏതോ നിമിഷത്തിൽ അവനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് പറഞ്ഞതാണെങ്കിലും. 

അവനെ നൊമ്പരത്തിലാഴ്ത്തിയ തന്റെ വാക്കുകളോർത്തു അവളും വേദനിച്ചു. അങ്ങനെ പറയേണ്ടി വന്ന നിമിഷങ്ങളെ അവൾ സ്വയം ശപിച്ചു. 

അല്ലെങ്കിലും അവനോടു അങ്ങനെയൊക്കെ സംസാരിച്ചു നന്ദികേടു കാണിക്കരുതെന്നു അവളുടെ അമ്മ എത്ര ഉപദേശിച്ചതാ. പക്ഷെ അവന്റെ ഭാവിയെകുറിച്ചോർക്കുമ്പോൾ അറിയാതെ പറഞ്ഞു പോവുകയും ചെയ്യും. വർഷം ഒന്നും രണ്ടുമല്ല അഞ്ചു വർഷങ്ങളായി അവളെയും കാത്തുള്ള അവന്റെ ജീവിതം. ഡോക്ടർമാർ പോലും വിധിയെഴുതിയ അവളുടെ ആയുസ്സിനു വേണ്ടി സദാ കാവലിരിക്കുന്ന നന്ദനെ കുറിച്ചോർത്തു ഒരുനിമിഷം അഭിമാനവും ഒപ്പം നിരാശയും മനസ്സിൽ തളംകെട്ടി നിന്നു. 

അതെ നന്ദനും പ്രിയയും ഇത്രയും ആത്മാർത്ഥ നിറഞ്ഞ പ്രണയ ജോഡികൾ ഇക്കാലത്തു എവിടെയും കാണാൻ സാധ്യമല്ല. അവരുടെ പ്രണയം ഒരുപാട്‌ കണ്ടു ആസ്വദിക്കാൻ കഴിഞ്ഞതു കൊണ്ടുതന്നെ ആ സ്നേഹത്തിന്റെ വ്യാപ്തി എത്രയുണ്ടെന്ന് അറിയാൻ സാധിച്ചതും. അവരുടെ പ്രണയം കണ്ടു ദൈവം പോലും അസൂയപ്പെട്ടുവോ ?

ഇല്ലെങ്കിൽ പരസ്പരം ഒന്നിച്ചു ജീവിക്കാൻ കാത്തിരുന്ന അവർക്കിടയിലേക്ക് ക്യാൻസർ എന്ന വില്ലനെ പറഞ്ഞു വിട്ടത് എന്തിനായിരുന്നു. 

പിജി പരീക്ഷയുടെ അവസാന ദിവസം നോക്കെത്താ ദൂരത്തേക്കു ജോലികിട്ടി പോകുന്ന നന്ദനെ കണ്ടു യാത്രപറഞ്ഞു കരയുന്ന പ്രിയയാണ് ഇന്നും ഓർമ്മകളിൽ. എന്തു ചുറുചുറുക്കായിരുന്നു അന്നവൾ. 

അമ്മയും മകളും മാത്രമുള്ള ആ വീട്ടിലേക്ക് മകനായി വരുന്ന നന്ദനെ അമ്മയും ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. പ്രിയയോടൊപ്പം ആ വീട്ടിൽ ചെന്നിരുന്ന നന്ദനെ സ്വന്തം മകനെപ്പോലെ തന്നെ സ്നേഹിച്ചു. അവർ ഒരുമിച്ചുള്ള ജീവിതമായിരുന്നു അമ്മയുടെയും സ്വപ്നം. എന്നാൽ സ്വന്തമായി വരുമാനമായിട്ടു മതി വിവാഹമെന്നു പ്രിയയും നന്ദനും തീരുമാനമെടുത്തിരുന്നു. 

അവരുടെ സ്വപ്നങ്ങൾ പൂവണിയാനുള്ള ആദ്യ യാത്രയായിരുന്നത്. 

നന്ദൻ ദില്ലിയിലേക്കു വിമാനംകയറി അവിടെ കേന്ദ്രഗവർമെന്റ് സ്ഥാപനത്തിൽ ഉദ്യോഗം ലഭിച്ചു, പ്രിയ നാട്ടിലുള്ള സ്വകാര്യ സ്കൂളിൽ ടീച്ചറായി ജോലിക്കു കയറി. സന്തോഷവും ആശ്വാസവുമുള്ള ദിനങ്ങൾ. ജോലി കിട്ടിയപ്പോൾതന്നെ വീട്ടുകാർ കല്യാണത്തിനു തിടുക്കംകൂട്ടി തുടങ്ങിയിരുന്നു. ലീവ് കിട്ടി നന്ദൻ വരുന്ന സമയത്തു വിവാഹം നടത്തണമെന്നു പ്രിയയുടെ അമ്മക്കും നിർബന്ധമായിരുന്നു. പ്രായമേറി വരുന്നതു കൊണ്ടുതന്നെ മകളെ നല്ലൊരാളുടെ കൈകളിൽ ഏൽപ്പിച്ചു സമാധാനത്തോടെ കണ്ണടക്കാമെന്നു ആ വൃദ്ധമനം ആഗ്രഹിച്ചിരിക്കാം. വീട്ടുകാരെ നിർബന്ധം കൂടിക്കൂടി വന്നപ്പോൾ പ്രിയയും നന്ദനും വിവാഹത്തിനു തയ്യാറായി മുന്നോട്ടു വന്നു. 

ജോലികിട്ടി ആദ്യശമ്പളം ലഭിച്ച അന്നുതന്നെ നന്ദൻ പ്രിയക്കുള്ള താലി ആരുമറിയാതെ വാങ്ങി സൂക്ഷിച്ചു വെച്ചിരുന്നു. തടസ്സങ്ങളൊന്നുമില്ലാതെ ഈ വിവാഹം നടത്തിതരണേ എന്ന പ്രിയയുടെ അമ്മയുടെ പ്രാർത്ഥന കേൾക്കാൻ ദൈവങ്ങൾക്കു കാതുകളില്ലായിരുന്നു. 

പെട്ടെന്നുണ്ടായ അസഹനീയമായ തലവേദനയായിരുന്നു ലക്ഷണം. താൽക്കാലിക വേദന സംഹാരികൾ കഴിച്ചെങ്കിലും വലിയ മാറ്റമുണ്ടായില്ല എന്നുമാത്രമല്ല വേദനയുടെ തീവ്രത നാൾക്കുനാൾ കൂടിക്കൂടി വന്നു. 

വൃദ്ധയായ അമ്മയും പ്രിയയും മാത്രമുള്ള ആ കുടുംബത്തിനു താങ്ങാൻ പറ്റാത്ത വാർത്തയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ. സ്കാനിംഗ് റിസൾട്ടിൽ പ്രിയയുടെ തലച്ചോറിലെ എല്ലാം കൂടുന്ന ജംഗ്ഷനിൽ വലിയ ട്യുമൗർ കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും വേണെമെങ്കിൽ സർജറി ചെയ്തു നോക്കാമെന്നും ഡോക്ടർ വിധിയെഴുതി. പക്ഷെ സർജറിക്കു ശേഷം പ്രിയയുടെ പഴയ അവസ്ഥ തിരിച്ചു കിട്ടില്ല എന്നും പരീക്ഷണത്തിനു തയ്യാറാണെങ്കിൽ സർജറിക്കുള്ള പണവുമായി വന്നാൽ ഓപ്പറേഷനുള്ള ദിവസം തീരുമാനിക്കാമെന്നുമുള്ള ഡോക്ടറുടെ പറച്ചിൽകൂടി കേട്ട ആ ‘അമ്മ നിസ്സഹായായി തളർന്നു പോയിരുന്നു. 

പത്തുസെൻറ് പുരയിടവും ചെറിയ വീടുമല്ലാതെ മറ്റൊരു സമ്പാദ്യവുമില്ലാത്ത അമ്മയും മകളും സർജറിക്കുള്ള ആ വലിയതുക എങ്ങനെ കണ്ടെത്തുമെന്ന ചോദ്യചിഹ്നത്തിനു മുമ്പിൽ പതറിയിരുന്നു. പ്രിയയുടെ വിവരമറിഞ്ഞു നന്ദൻ ലീവെടുത്തു നാട്ടിലേക്കു വിമാനം കയറി. നാട്ടിലെത്തിയ നന്ദനു പ്രിയയെ കാണാൻ ഉള്ള ധൈര്യമുണ്ടായിരുന്നില്ല. ആകെ തകർന്ന ആ അമ്മയെയും മകളെയും എന്തു പറഞ്ഞാശ്വസിപ്പിക്കും. നന്ദനും പ്രിയയുടെ രോഗ വിവരമറിഞ്ഞ അന്നുമുതൽ ഉറക്കം നഷ്ടപ്പെട്ടിരുന്നു. 

തന്റെ പ്രിയതമയെ കഴുത്തിൽ ഒരു താലിച്ചരടണിയിച്ചു സ്വന്തമാക്കുന്ന ദിവസം സ്വപ്നം കണ്ടുറങ്ങിയ നന്ദനെ കാത്തിരുന്നതു വിധിയുടെ മറ്റൊരു മുഖമായിരുന്നു. 

ആശുപത്രിയിൽ എത്തി പ്രിയയെ ചികിൽസിക്കുന്ന ഡോക്ടറുമായി സംസാരിച്ചു സർജറിക്കുള്ള ദിവസം നിശ്ചയിച്ചു. ഇനി പണം കണ്ടെത്തണം നന്ദൻ ഒരു വർഷം ജോലിയെടുത്ത ശമ്പളം മുഴുവൻ എടുത്താലും ഓപ്പറേഷനുള്ള തുകയുടെ കാൽഭാഗം പോലും വരില്ല. ഒടുവിൽ പ്രിയയുടെ വീടും പുരയിടവും വിൽപ്പനക്കു വെച്ചു. 

ഓപ്പറേഷൻ നടക്കുന്ന ദിവസമാണു നന്ദൻ പ്രിയയെ നേരിൽ കണ്ടതും സംസാരിച്ചതും അതിനു മുമ്പു അവളെ നേരിടാനോ സംസാരിക്കാനോ നന്ദനു കഴിയുമായിരുന്നില്ല. 

ഒരുപാട്‌ നാളുകൾക്കു ശേഷമുളള കൂടിക്കാഴ്‌ച എത്ര സന്തോഷം തോന്നേണ്ട നിമിഷങ്ങളായിരുന്നു വിധിയുടെ ക്രൂരതയിൽ ഇല്ലാതായത്. നന്ദനും പ്രിയയും ഒരു വാക്കുപോലും സംസാരിക്കാനാകാതെ ആ നിമിഷങ്ങൾ പെട്ടെന്നു കടന്നു പോകാൻ ആഗ്രഹിച്ചിരിക്കാം. ഇത്രയും തകർന്നു ആ പ്രണയ ജോഡികളെ ഇതുവരെ കണ്ടിട്ടില്ല. 

ഓപ്പറേഷൻ തീയറ്ററിലേക്കു കയറും മുമ്പു പ്രിയ അമ്മയെ നോക്കിക്കോണെ നന്ദാ ആരുമില്ല അമ്മക്കെന്നു പറഞ്ഞു അതുവരെ അടക്കിപിടിച്ച സങ്കടങ്ങളെല്ലാം നന്ദന്റെ നെഞ്ചിൽ കിടന്നു അണപൊട്ടിയൊഴുകി. നന്ദനും അവളെ ആശ്വസിപ്പിക്കാനാകാതെ തകർന്നു പോയിരുന്നു. എല്ലാം കണ്ടുംകേട്ടും സഹിക്കാനാകാതെ ‘അമ്മയും മരവിച്ച മട്ടിലായിരുന്നു. 

കിടപ്പാടം വരെ നഷ്ടപ്പെടുത്തി ചെയ്യുന്ന ഓപ്പറേഷൻ വിജയിച്ചു എന്റെ കുഞ്ഞിനെ തിരികെ തരണേ ദൈവങ്ങളെയെന്നു വിളിച്ചു പ്രാർത്ഥിക്കുന്ന ആ അമ്മയുടെ അവസ്ഥ കണ്ടു ചുറ്റുമുള്ളവർ കൂടി കരഞ്ഞു പോയി. 

അങ്ങനെ പ്രിയയുടെ ഓപ്പറേഷൻ കഴിഞ്ഞു ബോധം വീണാലെ എന്തെങ്കിലും പറയാനാകൂ എന്നു പറഞ്ഞു ഡോക്ടറും പോയി. ദിവസങ്ങളും മാസങ്ങളും കടന്നു പോയി പക്ഷെ പ്രിയയുടെ ബോധം തിരികെ വന്നില്ല. കോമയിലായി വെന്റിലേറ്ററിൽ കിടക്കുന്ന പ്രിയക്കു വേണ്ടി നന്ദൻ രാപ്പകലില്ലാതെ ഊണും ഉറക്കവുമില്ലാതെ കാത്തിരുന്നു. അവളുടെ ബോധം തിരിച്ചു തരണേയെന്നു പ്രാത്ഥിച്ചിടാത്ത ദൈവങ്ങളോ കാണാത്ത ഡോക്ടർമാരോ ബാക്കിയില്ലായിരുന്നു. അതിനിടയിൽ ലീവു കഴിഞ്ഞിട്ടും ജോലിക്കു തിരിച്ചു കയറാത്തതിനാൽ നന്ദന്റെ ജോലിയും നഷ്ടപ്പെട്ടു. അതിന്റെ പേരിൽ വീട്ടുകാരും നാട്ടുകാരും നന്ദനെതിരെ ആക്ഷേപമുയർത്തി. 

“നിന്റെ ഭാര്യയൊന്നുമല്ലല്ലോ എവിടെയോ ഉള്ള ഒരുത്തിക്കു വേണ്ടി കഷ്ടപ്പെട്ടു കിട്ടിയ ഗവർമെന്റ് ജോലിവരെ കളയാൻ. എല്ലാവരും പ്രേമിച്ചിട്ടുണ്ട് പക്ഷെ ജോലിയും കൂലിയും നഷ്ടപ്പെടുത്തി അഷ്ട്ടിക്കു വകയില്ലാത്ത ഒരുത്തിക്കു വേണ്ടി അവന്റെ ഒരു വേഷംക്കെട്ട്”. 

നന്ദന്റെ അച്ഛന്റെ വാക്കുകളിൽ നീരസവും പരിഹാസവും നിറഞ്ഞിരുന്നു. ഒന്നിനും ചെവികൊടുക്കാതെ പ്രിയയുടെ ജീവൻ തിരിച്ചെടുക്കുകയെന്ന ഒറ്റച്ചിന്ത മാത്രാമെ നന്ദനിൽ ഉണ്ടായിരുന്നുള്ളു. 

ആറുമാസമായിട്ടും കോമയിൽനിന്നും ഉണരാത്ത പ്രിയയെ കുറിച്ചു ഡോക്ടർമാർക്കുള്ള പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങിയിരുന്നു. ഓക്സിജൻ സിലിണ്ടറിന്റെ സാഹത്തോടെ ശ്വസിക്കുന്ന പ്രിയയെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ടു പോകുന്നതാണു നല്ലതെന്നും ഭീമമായ ആശുപത്രി ബില്ല്‌ താങ്ങാൻ കഴിയില്ല എന്നും ആത്മാർത്ഥയുള്ള ഡോക്ടർ നന്ദനെ ഉപദേശിച്ചെങ്കിലും അതിനൊന്നും ചെവികൊടുക്കാൻ നന്ദൻ തയ്യാറല്ലായിരുന്നു. 

“പ്രിയയുടെ ബോധം തിരിച്ചു കിട്ടുന്ന ദിനംവരുമെന്നും അതിനായി ഞാൻ പ്രാർത്ഥിക്കുന്നതും ജീവിക്കുന്നതും എന്റെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല ഡോക്ടർ”. 

ആത്മവിശ്വാസം നിറഞ്ഞ നന്ദന്റെ വാക്കുക്കൾ കേട്ടു ഡോക്ടർക്കും അവനോടുള്ള ബഹുമാനം ഇരട്ടിച്ചു. നന്ദനോട് അല്ലെങ്കിലും ആ ഡോക്ടർക്കു പ്രത്യേക വാത്സല്യം തോന്നിയിരുന്നു. സ്വന്തം ഭാര്യയെവരെ ഒരസുഖം വന്നാൽ ഉപേക്ഷിച്ചു പോകുന്ന ഇക്കാലത്തു നന്ദനെപ്പോലുളളവർ ഒരഅത്ഭുതമാണ്. പ്രിയയുടെയും നന്ദന്റെയും പ്രണയത്തിന്റെ തീവ്രദ എത്രമാത്രമെന്നും ഡോക്ടർ മനസ്സിലാക്കിയിരുന്നു. 

പ്രണയം വെറും മാംസനിബദ്ധമായ ഇക്കാലത്തു ഡോക്ടർമാർ പോലും വിധിയെഴുതിയ കാമുകിയുടെ ജീവനു വേണ്ടിയുള്ള നന്ദന്റെ കാത്തിരിപ്പു പവിത്രമായ പ്രണയങ്ങൾ ഇന്നുമുണ്ടെന്ന തിരിച്ചറിവു നൽകിയതു. 

ആറുമാസം കഴിഞ്ഞു ഒരാഴിച്ച കഴിഞ്ഞിട്ടും പ്രിയയിൽ ഒരു മാറ്റവുമുണ്ടായില്ല. വെന്റിലേറ്ററിൽ സന്ദർശന സമയത്തു കാണാൻ കയറുന്ന പ്രിയയുടെ അനക്കമില്ലാത്ത കിടപ്പുകണ്ടാൽ ആരും തകർന്നു പോകും. അങ്ങനെയിരിക്കെ പതിവു സന്ദർശന സമയത്തു പ്രിയയുടെ കിടപ്പു കണ്ടു സഹിക്കാതെ പ്രത്യേക അനുവാദം വാങ്ങി പ്രിയയുടെ അടുത്തു അഞ്ചു മിനിറ്റു ചിലവഴിക്കാൻ നന്ദനു അനുമതി ലഭിച്ചു. 

പ്രിയക്കടുത്തെത്തി അവളുടെ കൈകളിൽ മുറുകെപ്പിടിച്ചു നന്ദൻ ഉറക്കെ കരഞ്ഞു. അവന്റെ കണ്ണുനീർ അവളുടെ നെറ്റിയിൽ വീണതും ആറുമാസമായി അനക്കമില്ലാതെ കിടന്നിരുന്ന പ്രിയയുടെ കൺപീലികൾ ചെറുതായി അനങ്ങിയതും ഒന്നിച്ചായിരുന്നു. അവളിൽ ചെറിയ വ്യത്യാസം ഉള്ളതായും പ്രതീക്ഷക്കു വകയുണ്ടെന്നുമുള്ള ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ രാജ്യം പിടിച്ചടക്കിയ രാജാവിന്റെ സന്തോഷമായിരുന്നു നന്ദനിൽ. 

പിന്നീടുള്ള ദിവസങ്ങളിൽ പ്രിയയുടെ നിലമെച്ചപ്പെട്ടു വന്നിരുന്നു വെന്റിലേറ്ററിൽ നിന്നും പ്രിയയെ മുറിയിലേക്കു മാറ്റിയെങ്കിലും മനസ്സു തകർക്കുന്ന മറ്റൊരു ദുഃഖവാർത്ത അവരെ കാത്തിരിപ്പുണ്ടായിരുന്നു. 

പ്രിയയുടെ കൈകാലുകളുടെ പ്രവർത്തനശേഷി നഷ്ടമായിരിക്കുന്നു. സ്വന്തവുമായി ഇരിക്കാനോ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥിയിലെത്തിയിരുന്നവൾ. വിധിയുടെ ക്രൂരത ഇനിയും അവസാനിച്ചിട്ടില്ലെന്നോർത്തു നന്ദനും അമ്മയും വീണ്ടും തകർന്നു. 

ആശുപത്രി ബില്ലടക്കാനുള്ള പണവും തീർന്നു തുടങ്ങി കൂട്ടുകാരുടെ സഹായത്തോടെ ഇത്രയും നാൾ പിടിച്ചു നിന്നതു. 

ഇനി കടംവാങ്ങാൻ അറിയുന്നവരൊന്നും ബാക്കിയില്ല. പ്രിയയുടെ ഇനിയുള്ള ചികിത്സക്കു പണം കണ്ടെത്തണം അവളെ പഴയ പ്രിയയാക്കണം നന്ദന്റെ ഇച്ഛാശക്തി അത്രമേൽ ഉണ്ടായിരുന്നു. 

പണകണ്ടെത്താൻ മറ്റൊരു വഴിയും ഇല്ലാതായപ്പോൾ നന്ദൻ വീട്ടിലെ അവന്റെ ഭാഗം വേണമെന്നും പ്രിയയെ രക്ഷിക്കാൻ മറ്റൊരു വഴിയില്ലെന്നും അച്ഛനോടു കേണപേക്ഷിച്ചു. ഡോക്ടർമാർക്കു പോലും ഉറപ്പില്ലാത്ത ഒരാൾക്കു വേണ്ടി നിന്റെ ജീവിതം നശിപ്പിക്കുന്നതെന്നു അച്ഛൻ അമർഷത്തോടെ പറഞ്ഞു. 

“പണവും സ്വത്തുമൊക്കെ ഇനിയുമുണ്ടാക്കാലോ അച്ഛാ, 

ഇപ്പോൾ പ്രാധാന്യം അവളുടെ ആരോഗ്യമല്ലെ അച്ഛൻ എന്നെ സഹായിക്കണം “. 

നന്ദൻ അച്ഛന്റെ കാലുപിടിച്ചപേക്ഷിച്ചു. 

മനസ്സില്ലാ മനസ്സോടെ പണം കൊടുത്ത അച്ഛൻ മേലിൽ ആ വീട്ടിൽ അവനു സ്ഥാനമില്ലെന്നും വീട്ടിലേക്കു കയറിപ്പോകരുതെന്നും ആജ്ഞാപിച്ചു ഇറക്കിവിട്ടു. 

തന്റെ നിസ്സഹായവസ്ഥയിൽ അച്ഛന്റെ വാക്കുകൾ കേട്ടുനിൽക്കാനേ നന്ദനു കഴിഞ്ഞുള്ളു. കണ്ണിൽനിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ ആരുകാണാതെ തുടച്ചു ജനിച്ചുവളർന്ന വീടിനോടു യാത്രപറഞ്ഞിറങ്ങി നന്ദൻ. 

ആശുപത്രിയിൽ പ്രിയയുടെ ചികിത്സ ആരംഭിച്ചു അനക്കമില്ലാത്ത കൈകാലുകൾക്ക് ഫിസിയോതെറാപ്പിയായിരുന്നു ഡോക്ടർ നിഷ്ക്കർഷിച്ച ചികിത്സ. 

സ്വന്തമായി ഭക്ഷണം പോലും കഴിക്കാൻ വയ്യാത്ത പ്രിയയുടെ എല്ലാ കാര്യങ്ങൾക്കും നന്ദൻ കൂടെനിന്നു. ഡൈപ്പർ മാറ്റുന്നതും കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും അവളുടെ എല്ലാം പരിചരണങ്ങളും നന്ദൻ ഏറ്റെടുത്തു അതു തന്റെ കടമയാണെന്നു അവൻ വിശ്വസിച്ചിരുന്നു. 

ആരുമില്ലാത്ത അവൾക്കും വൃദ്ധയായ അമ്മക്കും താൻമാത്രമുള്ളു എന്ന തിരിച്ചറിവിൽ അവരെ ഉപേക്ഷിച്ചു വീട്ടുകാർ പറയുന്നപോലെ മറ്റൊരു വിവാഹ ജീവിതം തിരഞ്ഞെടുക്കാൻ നന്ദൻ തയ്യാറല്ലായിരുന്നു. 

പുതിയ ചികിത്സയിൽ പ്രിയയുടെ ആരോഗ്യത്തിനു ചെറിയ പുരോഗമനങ്ങൾ കണ്ടു തുടങ്ങി കൈകാലുകൾക്ക് ചെറിയ അനക്കങ്ങൾ വന്നു തുടങ്ങി. ഇനിയുള്ള ചികിത്സ വീട്ടിൽ പോയി തുടർന്നാൽ മതിയെന്നും ആശുപത്രിയിൽ കിടന്നു ബില്ലുകൂടുകയുള്ളു എന്ന ഡോക്ടറുടെ ഉപദേശ പ്രകാരം പ്രിയയെ ഡിസ്ചാർജ് ചെയ്‌തു. പ്രിയയെ കൊണ്ടു പോകാൻ മറ്റൊരു ഇടവുമില്ലാത്തതു കൊണ്ടു വാടകവീട്ടിലേക്കു താമസം മാറി. 

ഏതാണ്ടു ഒരുവർഷത്തെ ആശുപത്രി വാസത്തിനു താൽക്കാലിക വിടചൊല്ലി നന്ദനും പ്രിയയും അമ്മയും പുതിയ വീട്ടിൽ താമസം ആരംഭിച്ചു. 

പ്രിയയുടെ ചികിത്സയും പരിചരണവും ഒരു മടുപ്പുമില്ലാതെ നന്ദൻ തുടർന്നു. 

നന്ദന്റെ സ്നേഹത്തോടെയുള്ള പരിചരണം കൂടിയായപ്പോൾ പ്രിയയുടെ ആരോഗ്യത്തിൽ പെട്ടന്നുള്ള പുരോഗതി വന്നു തുടങ്ങി. 

തന്റെ കഷ്ടപ്പാടിനും പ്രാർത്ഥനക്കും ഫലമുണ്ടായപ്പോൾ നന്ദൻ തന്റെ വേദനകൾ മറന്നു. 

പ്രിയ എഴുനേറ്റു നടക്കുന്ന ദിവസത്തിനായി നന്ദൻ കാത്തിരുന്നു. ഒരു ഇൻഫെക്ഷനും വരാതെ പ്രത്യേകശ്രദ്ധ വേണമെന്ന ഡോക്ടറുടെ വാക്കിനു നൂറുശതമാനം നീതിപുലർത്തി. ഇനിയൊരു ഇൻഫെക്ഷൻ പ്രിയക്കു താങ്ങാനാകില്ലയെന്നു ഡോക്ടർ പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു. 

ചകിത്സയും മരുന്നും മുറപോലെ നടന്നു പ്രിയക്ക്. 

നടക്കാൻകൂടി കഴിഞ്ഞാൽ തന്റെ പഴയ പ്രിയയെ തനിക്കു തിരിച്ചു കിട്ടുമെന്ന സന്തോഷത്തിൽ ജീവത്തിൽ താൻ കണ്ട സ്വപ്നങ്ങൾ പൂവണിയുമെന്ന ശുഭ പ്രതീക്ഷയിൽ നന്ദനും പ്രിയയും ജീവിത യാത്ര തുടർന്നുകൊണ്ടിരുന്നു. 

എല്ലാ ശുഭാപ്തി വിശ്വാസങ്ങൾക്കും ശുഭപര്യവാസനം ഉണ്ടാകുമെന്നു ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അതു ചിലർക്കു മാത്രമുള്ളതാണോ ?ആയിരിക്കാം ഇല്ലെങ്കിൽ ജീവിതത്തിലെ ഒരുപാടു ദുരിതങ്ങൾ ശുഭപ്രതീക്ഷയോടെ അതിജീവിച്ച പ്രിയയെ തേടി വീണ്ടും തിരിച്ചു വന്ന രോഗവും തകർന്നുപോയ നന്ദനും രക്ഷപ്പെടാൻ ഒരു ശതമാനംപോലും ചാൻസില്ല എന്നു പറഞ്ഞ ഡോക്ടറും ശുഭപ്രതീക്ഷ ഇല്ലാത്തവരായിരുന്നോ ??

പ്രണയത്തിനു മുമ്പിൽ രോഗം അടിയറവു വെക്കുമെങ്കിൽ പ്രിയയോടുള്ള നന്ദന്റെ പ്രണയത്തിനു മുമ്പിൽ ആയിരുന്നേനെ. 

പ്രിയ : “നന്ദൻ എനിക്കു ജീവിച്ചു മതിയായില്ലെടോ നിന്നോടൊപ്പം നിന്റെ കുഞ്ഞുങ്ങളെയും പ്രസവിച്ചു വളർത്തി ഒരുപാടുകാലം ഇനിയും “… 

നന്ദൻ :”അതിനെന്താ നീ ഇനിയും ഒരുപാടു കാലം ജീവിക്കും. എന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തി നമ്മൾ സ്വപ്നം കണ്ട അതേ ജീവിതം “. 

പ്രിയ : അതിനെനിക്കു കഴിയുമോ നന്ദാ എന്റെ ആയുസ്സിന്റെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയില്ലേ”. 

നന്ദൻ: “സാധിക്കും ഒരു രോഗത്തിനും നമ്മെ വേർപ്പിരിക്കാനാകില്ല. നമ്മുടെ പ്രണയത്തിനു മുമ്പിൽ മരണപോലും തോറ്റുപോകും “. 

നന്ദന്റെ വാക്കുകൾ പ്രിയയിൽ അതുവരെയില്ലാത്ത ഊർജ്ജം കൈവരുത്തി. 

വീൽചെയറിലിരുന്നു നന്ദന്റെ തോളിൽ തലചായ്ച്ചു കിടക്കുമ്പോൾ വിദൂരതയിൽ എവിടെയോ പ്രതീക്ഷയുടെ കിരണങ്ങൾ അവൾ കണ്ടു. അവരുടെ പ്രണയത്തെ തോൽപ്പിക്കാൻ ഒരു ശക്തിക്കുമാവില്ല എന്ന ദൃഢവിശ്വാസത്തിൽ നന്ദനും പ്രിയയും ജീവിതയാത്ര തുടർന്നു, അവർ നെയ്തു കൂട്ടിയ സ്വപ്നങ്ങളുടെ ലോകത്തേക്ക്. 

റംസീന നാസർ

Post Views: 30
4
Ramzeena Nasar

6 Comments

  1. ShajithaSahir on May 2, 2024 11:47 PM

    Nalla kada, nalla ezhuthum, iniyum orupadu ezhuduu

    Reply
  2. ബു ജാസിം on May 1, 2024 2:48 PM

    നല്ല എഴുത്ത് 😍

    ഇനിയും എഴുതൂ…

    Reply
  3. Sunandha Mahesh on February 17, 2024 11:25 PM

    കൊള്ളാം 👍

    Reply
  4. sabira latheefi on February 15, 2024 5:27 PM

    ❤️❤️

    Reply
    • Sajna.Vp on February 15, 2024 8:30 PM

      ഹൃദയ സ്പർശിയായ കഥ 👍

      Reply
  5. Nafs nafs on February 15, 2024 5:01 PM

    കൊള്ളാം നല്ല കഥ👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.