Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയിക്കുകയായിരുന്നു നാം..
കവിത പ്രണയകഥ മത്സരം

പ്രണയിക്കുകയായിരുന്നു നാം..

By Shafia ShamsudeenFebruary 15, 20243 Comments4 Mins Read89 Views
Bookmark Now
Please login to bookmark Close

No account yet? Register

I

നിന്നെ കണ്ടിട്ടും കാണാത്ത പോലെ നടിച്ചത് എന്റെ മിഴികളായിരുന്നല്ലയോ..

തിരിഞ്ഞൊന്ന് നോക്കാൻ കൂട്ടാക്കാതിരുന്നതും അവർ തന്നെയല്ലയോ..

നിന്നെ കാണുമ്പോൾ തനിയെ വീർത്തു വന്നിരുന്ന എന്റെ കവിളുകൾക്ക് കുറ്റക്കാരി ഞാനാകുവതെങ്ങനെ?

നിൻ കാലടിയൊച്ച കേട്ടൊരെൻ പാദങ്ങൾ ദ്രുതഗതിയിൽ ചലിച്ചതെന്റെ കുറ്റമാകുന്നതെങ്ങിനെ?

നിന്റെ ഓരോ വിളിയിലും എന്നിൽ വിടർന്ന പ്രണയപുഷ്പങ്ങളെ വെറുപ്പിന്റെ ചുവന്ന കല്ലുകളാക്കി മാറ്റി നിനക്ക് നേരെ നീട്ടിയത് ആരുടെയൊക്കെയോ സ്വന്തമായ ഞാനല്ലാതെ മറ്റാരുമല്ലായിരുന്നല്ലോ.

അതെ, അത് ഞാൻ മാത്രമല്ലാതെ മറ്റാരുമല്ലായിരുന്നു!

II

ദിവസങ്ങളും മാസങ്ങളും കടന്നു പോയതിനൊപ്പം നീയും കടന്നു പോയിരുന്നു എന്നിൽ നിന്നും.

മറന്നു പോയത് ആദ്യം നീ എന്നെയായിരുന്നല്ലോ.

ഓർക്കാൻ അല്പം പ്രണയമല്ലാതെ നീ എന്നിൽ ഒന്നും അവശേഷിപ്പിച്ചുമില്ല.

പ്രണയമെനിക്കന്ന് ഭൂതത്താന്റെ ചുവന്ന കണ്ണുകളെക്കാൾ ഭയാനകമായിരുന്നതിനാലാണ്

ഞാനതിനെ കുപ്പിയിലടച്ച് കടലിലെറിഞ്ഞത്.

ആ കുപ്പിയിൽ നിന്നും അതിനെ തുറന്ന് വിട്ടതാരാണ്?

നീ പറഞ്ഞത് പോലെ അത് ഞാനെന്ന രാജകുമാരി തന്നെ ആയിരുന്നോ?

അതോ അതൊരു സ്വപ്നമായിരുന്നോ? യാഥാർത്ഥ്യമാവാൻ കൊതിച്ച ഒരു സ്വപ്നം?

III

ഒരേ ചില്ലയിലിരിക്കാതെ ഒരിക്കൽ പോലും ഒരുമിച്ചൊന്നു ചിറകാട്ടി പറക്കാതെ, നീയങ്ങോട്ടും ഞാനിങ്ങോട്ടും പറന്നകന്നു, നമ്മൾ വടക്കും തെക്കും ഓരോ കൂട് വെച്ചു.

നിന്നെയോർക്കാതെ ഞാനും എന്നെയോർക്കാതെ നീയും അന്നോരോ കൂടുകൾക്കും കാവലിരുന്നു.

പരസ്പരം അകന്നു പോയ ആ കാലങ്ങളിൽ നീ എന്നിലും ഞാൻ നിന്നിലും ഉണ്ടാവുന്നതെങ്ങിനെ?

നമുക്കായി ഒരോർമ്മ പോലും ബാക്കിയില്ലാതെ ഞാൻ നിന്നെയും നീ എന്നെയും ഓർക്കുന്നതെങ്ങിനെ?

IV

നിനക്കർഹിക്കപ്പെട്ട എന്റെ പ്രണയവും

എനിക്കർഹിക്കപ്പെട്ട നിന്റെ പ്രണയവും കെട്ടുപിണയാതെ നേർത്ത ചുവപ്പും നീലയും നൂലിഴകളായി പരസ്പരം കാണാതെ രണ്ടു ദിശകളിൽ സഞ്ചരിച്ചതാണല്ലോ?

അതാരോ അർഹിക്കപ്പെടാത്തവർ കൈക്കലാക്കിയപ്പോൾ അവരതിന്റെ മൂല്യം കാണാതെ പോയോ?

അവരതിനെ അവരുടെ ഹൃദയത്തിനു പുറത്തേക്കിട്ട് ജാലകങ്ങൾ ചാരിയോ?

ജനലകത്തു നിന്നു പഴുതിട്ട് നോക്കി അവർ നിന്നെയും എന്നെയും പരിഹസിച്ചുവോ?

അതവരുടേതായിട്ടും അതവർക്ക് വേണ്ടായിരുന്നുവോ?

V

ഓർമ്മകളിൽ നീയില്ലാതെ എത്രയോ സംവത്സരങ്ങൾ..

അല്ലെങ്കിൽ തന്നെ എന്നോ ഒരിക്കൽ ഒരല്പം പ്രണയകാഹളം മുഴക്കി അകന്നു പോയ നിന്നെ ഞാൻ എന്തിനോർക്കണം?

ഓർമ്മിക്കുവാൻ ഒരു പനിനീർപൂവിതൾ പോലുമില്ലാതെ ഞാൻ നിന്നെ എങ്ങിനെയോർക്കണം?

ഓർക്കണമായിരുന്നോ?

നീ ഓർത്തിരുന്നോ?

VI

മറന്നു കഴിഞ്ഞ എന്നിലേക്ക് മുഴങ്ങിയ നിന്റെ ചിരി അന്ന് എന്റെ ഭൂതകാലത്തെ തട്ടിയുണർത്തി.

നീയും ഞാനും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നു എന്നതോർമ്മിപ്പിക്കുന്നതായിരുന്നു എനിക്ക് നിന്റെയാ ചിരി.

നിന്നെ കുറിച്ച് വാതോരാതെ പറയാനും രാവുറങ്ങാതെ ഓർക്കാനും എനിക്കാ ഒരു ചിരി മതിയായിരുന്നു.

എന്നിലെ പ്രണയമുകുളങ്ങളിൽ അന്നല്പം മധുരം കിനിഞ്ഞുവോ?

നിന്റെ സ്വരമെന്നെ പഴയൊരാ പാവാടക്കാരിയിൽ അല്പനേരം തളച്ചിട്ടുവോ?

VII

നിനക്ക് സുഖമാണെന്നറിഞ്ഞ ഞാൻ സന്തോഷിച്ചു കാണണം.

നീ സന്തുഷ്ടനാണെന്നറിഞ്ഞ ഞാൻ സംതൃപ്തയായിക്കാണണം.

നീ സൗഭാഗ്യവാനായി എന്നറിഞ്ഞ ഞാൻ മനസ്സിൽ ഓർത്തു കാണണം, “നീ നല്ലവനാണല്ലോ, നിനക്ക് നല്ലതേ വരൂ”

നിനക്കു വേണ്ടി അതെന്റെ എന്നത്തേയും ഒരു നിശബ്ദ പ്രാർത്ഥന ആയിരുന്നല്ലോ!

നിനക്കായി ഞാൻ മറ്റൊന്നും നൽകേണ്ടതില്ലായിരുന്നു.

കാരണം നീ എന്റെ ആരുമല്ലായിരുന്നല്ലോ!

VIII

എന്റെ ഹൃദയം അന്നൊരിക്കലും നിന്നെയോർത്ത് തുടിച്ചതേയില്ല.

നിന്നെ പിന്നെ ഞാനോർത്തതേയില്ല.

എനിക്ക് നിന്നെ അത്രമേൽ ഇഷ്ടമായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞതേയില്ല.

നീ എന്നെ തേടിയതൊന്നും ഞാൻ കേട്ടറിഞ്ഞില്ല.

എന്റെ ഏകാന്തതകളിൽ നിന്റെ നിഴൽ പോലും കാണാൻ ഞാൻ മുതിർന്നില്ല.

എന്റെ വിരഹദുഃഖത്തിനൗഷധം നീയാണെന്ന് എന്നോടൊരു വൈദ്യനും പറയാതിരുന്നതെന്തേ?

എന്റെ വേദനകളിൽ നീയില്ലായ്മയാണെന്റെ നൊമ്പരം എന്ന് എന്തേ ഞാനറിയാതെ പോയി?

IX

അന്നൊരു ദിവസം, ജീവിക്കാനും ജീവിപ്പിക്കാനുമായി തിരക്കിട്ടോടുകയായിരുന്നു ഞാൻ.

അന്നാണ് നീയെന്നെ കൈകൊട്ടി വിളിച്ചത്.

ഒരു നിമിഷം ഞാൻ തിരിഞ്ഞു നോക്കി പകച്ചു നിന്നു.

അത് നീ തന്നെയാണെന്ന് ഉറപ്പ് വരുത്താൻ ഞാൻ ആ നിൽപ്പിൽ ശബ്ദിക്കാതെ നിന്നു.

അതെ, അത് നീ തന്നെയായിരുന്നു.

എന്റെ ഉള്ളിലിരുന്നൊരു കിളിയപ്പോൾ ചിറകിട്ടടിച്ചു.

“അറിയുമോ?” നീയെന്നോടാരാഞ്ഞു.

“അറിയാതെ പിന്നെ? മറക്കാനാവുമോ? ഞാൻ മറന്നാലും എന്റെ ഹൃദയം നിന്നെ മറക്കുമോ? ഒരിക്കലുമില്ല”

നീ പിന്നെ ആനന്ദനിർവൃതിയിൽ ആറാടുകയായിരുന്നു എന്ന് ഞാനറിഞ്ഞു.

നീയെന്നെ വിളിച്ചു, “വരൂ.. നമുക്ക് പോകാം. നമ്മുടെയിടം ഇന്നും ശൂന്യമാണ്”

“നമുക്കിനിയും ഒരു ഇടമോ?” എന്ന് അന്നു ഞാൻ വിഷാദച്ചുവയോടെ പുച്ഛിച്ചു. എന്നിട്ട് വീണ്ടും ഞാനെന്റെ തിരക്കിലേക്കോടിയോടിയകന്നു.

X

ഇടക്കൊന്നു നിന്നെ ചെവിയോർത്തു കൊണ്ട് ഞാൻ വീണ്ടും ഓടി.

ചെവിയോർത്ത ആ നിമിഷങ്ങളിൽ ഞാൻ ഒരുപാട് ചിരിച്ചു, എന്നിട്ടും ചുമ്മാ നിന്നോട് കയർത്തു, നിന്നെയെനിക്ക് ഇഷ്ടമല്ലായെന്ന് നടിച്ചു.

അപ്പോഴൊക്കെ മുല്ലവള്ളി ഒരു മുൾപടർപ്പിലേക്കെന്ന പോൽ നീ എന്നിലേക്ക് പടർന്നു കയറുകയായിരുന്നു.

ഒടുവിൽ ഞാൻ ഓട്ടം നിർത്തി അണച്ചു. എന്നിലെ വിയർപ്പ് നീയെന്ന മുല്ലവള്ളിക്ക് വളമായി. അത് തഴച്ചു,

വേഗേന തളിർത്തു, എന്നിൽ തണലേകി പുതച്ചു.

നിറയെ പൂത്തു. അത് എന്നിലെ ഇരുട്ടിനെ വെളുപ്പിച്ചു.

എന്നിലാകെ പടർത്തിയ വെള്ളപ്പൂസുഗന്ധം ഓർമ്മകളിൽ എന്നെ പുതുമണവാട്ടിയാക്കിയോ..!

നീയെന്നെ പ്രണയിനിയാക്കിയോ!

XI

ഒരേ പുഴയിൽ കുളിച്ചു തുവർത്തി കരയിലെ പോക്കുവെയിലിൻ ചൂടേറ്റ് കൊക്കുരുമ്മി പ്രണയം കൈമാറുന്ന ഇണയരയന്നങ്ങളെ നീ കണ്ടിട്ടുണ്ടോ?

ഇരതേടിയിറങ്ങുമ്പോൾ കൂട്ടിൽ കുഞ്ഞുങ്ങൾക്ക് കാവലിരുത്തിയ തന്റെ പ്രിയപ്പെട്ടവൾക്ക് കവിളുകൾ ചേർത്ത് ചുമലിൽ തഴുകി കൊക്കുകളുരുമ്മി പ്രണയം ചൊരിയുന്ന ഇണക്കുരുവിയെ നീ കണ്ടിട്ടുണ്ടോ?

എന്നിലേക്ക് വന്നു ചേർന്ന കളങ്കമേതുമില്ലാത്ത നിന്റെ ആത്മപ്രണയത്തെ പാപിയല്ലാത്ത പ്രകൃതിയോടല്ലാതെ ഞാൻ എന്തിനോടുപമിക്കാൻ?

XII

ഇന്നു നീയെന്റെ വറ്റിവരണ്ട തൊണ്ടയിലേക്ക് ഇറ്റിറ്റു വീഴുന്ന തെളിനീരാണ്.

നീയും ഞാനും പുണരുമ്പോൾ നമ്മളറിയാതെ നമുക്കരികിലൂടെ സ്വർഗ്ഗത്തിലെ ആ തെളിനീരുറവ മന്ദംമന്ദം ഒഴുകുന്നുന്നുണ്ട്.

ഒരു ആമ്പൽ തോണിയിൽ നീയും ഞാനും ഈ കര കടന്ന് അങ്ങേ കരയിൽ എത്തുന്നുണ്ട്.

നമ്മളല്ലാതെ മറ്റൊരു മനുഷ്യനും അനുമതിയില്ലാത്ത കരയിൽ.

നമ്മുടേത് മാത്രമായ പ്രണയക്കരയിൽ..

അവിടെ നീ എന്റേതും ഞാൻ നിന്റേതും മാത്രമാവുന്നുണ്ട്, നീയെന്നെ അമർത്തി പുണരുന്നുണ്ട്. നമുക്കായവിടെ ആമ്പലുകൾ പിന്നെയും പിന്നെയും വിടരുന്നുണ്ട്.

XIII

ഈ ജന്മത്തിൽ തന്നെ നീയും ഞാനുമുള്ളപ്പോൾ അടുത്ത ജന്മത്തിലേക്ക് ഞാൻ നിന്നെ കാത്തുവെക്കുവതെന്തിനു എന്നെന്നോട് പറഞ്ഞത് നീയാണ്.

അന്നു ഞാൻ നിനക്കെതിരായ് പറഞ്ഞതെന്തിനായിരുന്നു?

സായംസന്ധ്യയിൽ തന്നെ തേടി വന്ന പകലോനെ പകലിന് വേണ്ടായിരുന്നു. അവൻ തന്നെ ഇരുട്ടിലേക്കല്ലേ വഴി നടത്തുന്നത് എന്ന് പകൽ ഭയക്കാതിരിക്കുമോ?

കൂരാകൂരിരുട്ടിനെയും തന്റെ പ്രഭയിൽ പകലാക്കുന്നവനാണ് പകലോൻ എന്നത് ഒരു തിരിച്ചറിവിന്റെ വെളിച്ചമായിരുന്നു.

സന്ധ്യയുടെ ചെഞ്ചുവപ്പിനെ നീ വെളുത്തചായം പൂശി പുലരിയിലെത്തിച്ചതെത്ര ക്ഷിപ്രമായിരുന്നു!

ഈ ജന്മത്തിലും ഇനി വരും ജന്മങ്ങളിലും എനിക്ക് ഇനി നീയില്ലാതെ ശ്വാസമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞതും ഒരു പകൽ വെട്ടത്തിലായിരുന്നല്ലോ!

XIV

നീയറിയുന്നുണ്ടോ?

നിന്റെ പ്രണയം എനിക്ക് വെറുമൊരു പ്രണയമല്ല.

അതൊരു പൂങ്കാറ്റാണ്, സുഗന്ധവാഹിയായ പൂങ്കാറ്റ്.

ഒരു ചാറ്റൽ മഴയാണ്,

കത്തി നീറുന്ന ഉൾനോവിനെ ചന്നംപിന്നം ചാറിത്തണുപ്പിക്കുന്ന ചാറ്റൽമഴ.

ഹൃദയത്തിന്റെ രക്തം കിനിയുന്ന ആഴമേറിയ മുറിവുകളിലേക്ക് ഞാൻ പഞ്ഞി മുക്കി പുരട്ടുന്ന തണുത്തുറഞ്ഞ ഒരു ദിവ്യൗഷധമാണ്.

കയ്പ്പേറിയ കഷായം കുടിച്ചതിനുശേഷം കടിച്ചിറക്കുന്ന കൽക്കണ്ടക്കഷ്ണമാണ്.

എന്റെ ജീവൻ നിലനിർത്തുന്ന ഹൃദയ- ശ്വാസ താളമാണ്.

എന്നെ ഉറങ്ങാൻ പ്രേരിപ്പിക്കുന്ന സ്വപ്നവും എന്നെ വിളിച്ചുണർത്തുന്ന സംഗീതവുമാണ്.

ദുനിയാവിലെ സകല പൂന്തോട്ടങ്ങളിലും എനിക്കായി മാത്രം ദിനവും വിരിയുന്ന ചുവന്ന പനിനീർ പൂക്കളാണ്.

ഇനി നീയെനിക്ക് ആരാണെന്നറിയുമോ?

നീയെനിക്ക് ഞാൻ തന്നെയാണ്.

ഞാൻ ഈ ഭൂമിയിൽ ഇന്നും ജീവിച്ചിരിക്കുന്നു എന്നതിന്റെ ശുദ്ധതെളിവ്.

നീയെന്നോ ഞാനെന്നോ ഇല്ലാതെ ചിലതൊക്കെ “നമ്മളായി” നിലനിൽക്കുമെന്ന സത്യം ഞാനറിഞ്ഞത് നീയെന്നൊരാളിലൂടെ മാത്രമാണ്.

നീയെനിക്ക് ഇനിയുമിനിയുമിനിയും എന്തൊക്കെയോ ആണ്. ഞാനറിയാത്ത, നീയറിയാത്ത ഈ ലോകം പോലുമറിയാത്ത എന്തൊക്കെയോ!

©shafia

Pic: Google

Post Views: 27
4
Shafia Shamsudeen

ഒരു തൃശൂക്കാരി… ♥️

3 Comments

  1. Divya Sreekumar on February 26, 2024 8:32 AM

    പ്രണയമഴയിൽ നനഞ്ഞ്💜🩷

    Reply
  2. Sunandha Mahesh on February 19, 2024 7:29 PM

    Nice 👍👍

    Reply
    • Shafia Shamsudeen on February 20, 2024 1:17 AM

      ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.