Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പാവപ്പെട്ടവന്റെ പ്രണയം.
പ്രണയം പ്രണയകഥ മത്സരം

പാവപ്പെട്ടവന്റെ പ്രണയം.

By Anju RanjimaFebruary 16, 2024Updated:February 16, 20248 Comments6 Mins Read110 Views
Bookmark Now
Please login to bookmark Close

No account yet? Register

“എനിക്കിതിന്റെ വല്ല ആവശ്യവുമുണ്ടയിരുന്നോ?”

കുടയും പിടിച്ചോണ്ട് ഇറയത്തേക്ക് കേറി വരുന്ന അനീഷിന്റെ ശബ്ദവും കേട്ടോണ്ടാണ് അവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മുഖമുയർത്തി നോക്കിയത്.

ഇട്ടിരുന്ന കാക്കി ഷർട്ടിന്റെ പുറംഭാഗം മുഴുവൻ മഴയത്തു നനഞ്ഞു കുതിർന്നിരുന്നു.

“ഏഹ്.. കുട ഉണ്ടായിട്ടും നിങ്ങളെങ്ങനാ നനഞ്ഞേ മനുഷ്യാ?”

“അതോ, പെരുമഴ അല്ലേ. നമ്മു‌ടെ വീടിനു മുന്നില് വെള്ളം കെട്ടി കിടക്കുവാരുന്നു. ഞാനത് ഒന്ന് വെട്ടി വിട്ടതാ. ഇല്ലെങ്കിൽ മുറ്റം മുഴുവൻ വെള്ളം കേറി തൊഴുമ്പ് ആവില്ലേ?”

അകത്ത് നിന്ന് തോർത്ത് എടുത്തോണ്ട് കൊടുക്കുമ്പോൾ കസേരയിൽ ഇരുന്നിട്ട് കാൽ പൊക്കി ഉള്ളം കാൽ പരിശോധിച്ചു കൊണ്ട് അവൻ പറഞ്ഞു.

“ഒന്ന് തുടച്ചേരെ”

“നിങ്ങളെന്തോന്നാ ഈ നോക്കുന്നേ?”

അവൾ തല തലയും പുറവും തുടച്ചു കൊണ്ട് ചോദിച്ചു.

“അല്ലാ. എന്തോ ഒന്ന് കാലിൽ കൊണ്ട് കേറി. കുപ്പിച്ചില്ലാണോ കല്ലാണോ എന്നറിയില്ല.”

കുറച്ച് നേരത്തെ പരിശോധനയ്ക്കൊടുവിൽ കാലിൽ നിന്ന് പഞ്ചാര തരിയോളം പോന്ന ഒരു കല്ല് കണ്ട് പിടിച്ച് മിറ്റത്തേക്ക് എറിഞ്ഞിട്ട് അവൻ പറഞ്ഞു.

“ചെറിയൊരു സാധനം. അത് മതി ജന്മം തീരാൻ.”

വെളുത്ത പ്രതലത്തിൽ തെളിഞ്ഞു വന്ന ചോര തുടച്ചു കൊണ്ട് അനീഷ് അവളുടെ മുഖത്തേക്ക് നോക്കി.

“നീ ചോറു വിളമ്പീലേ?”

അവൾ അകത്തേക്ക് നടന്നു. വിറകടുപ്പിന്റെ മുകളിൽ നിന്ന് അടിക്ക് കരി പിടിച്ച ചോറുകലം പാതാംപുറത്തേക്ക് കേറ്റി വച്ച് കൊണ്ട് അവൾ ഉറക്കെ പറഞ്ഞു.

“രണ്ട് ദിവസമായി ഗ്യാസ് തീർന്നെന്ന് ഞാൻ പറയാൻ തുടങ്ങീട്ട്. എല്ലാം അടുപ്പിൽ വച്ച് വിറകിട്ട് എരിച്ച് എരിച്ച് വയ്യെനിക്ക്. ഇട്ടിരിക്കുന്ന നൈറ്റി വരെ കരിയാ. നാളെ രാവിലെ കാപ്പി ഞാൻ ഉണ്ടാക്കി തരില്ല പറഞ്ഞേക്കാം.”

മുടന്തി അകത്തേക്ക് കയറിയ അനീഷ് പോക്കറ്റിൽ തപ്പി പതിയെ പറഞ്ഞു.

“വാങ്ങാമെടി ഭാര്യേ. ഇന്നത്തെ ഓട്ടം കൂടി നോക്കട്ട്.”

ഒരു സ്റ്റീൽ പ്ലേറ്റിൽ ചോറും രസവും പാവയ്ക്ക മെഴുക്കും കൂടി കൊണ്ട് വന്ന അവൾ കണ്ടത് ടിവിയിൽ ന്യൂസ് കണ്ടോണ്ട് ഇരിക്കുന്ന അനീഷിനെയാണ്.

അവന്റെ മുന്നിൽ ഉള്ള ടീപ്പോയിൽ പാത്രം വച്ചിട്ട് അവൾ ഒരു സൈഡിലേക്ക് മാറി നിന്നു.

ടിവിയിൽ നോക്കിക്കൊണ്ട് ചോറു വാരി തിന്നു കൊണ്ടിരുന്ന അവനെ നോക്കി അവൾ നിന്നു.

വർഷം പതിനാറായി വിവാഹം കഴിഞ്ഞിട്ട്. ഇത് വരെ ഒരു കുഞ്ഞിനെ ചുമക്കാനുള്ള ഭാഗ്യം ഈശ്വരൻ തന്നിട്ടില്ല. കിട്ടിയ സ്ത്രീധനവും കയ്യിൽ ഉണ്ടായിരുന്നതും ഒക്കെയും സ്വരുക്കൂട്ടി ഒരു കൊച്ചു വീട് ഉണ്ടാക്കി. സ്വന്തമെന്ന് പറയാൻ ആ കൂരയും ഒരു ഓട്ടോയും മാത്രം.

അനീഷ് ഓട്ടോ ഓടിച്ച് കിട്ടുന്നത് മാത്രമാണ് ആ വീടിന്റെ വരുമാനം. ഉള്ളത് വച്ച് ഓണം പോലെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അനീഷ്.

“കുടിവെള്ളം നിന്റെ അപ്പൻ കൊണ്ട് തരുവോ?”

അവന്റെ ഒച്ച കേട്ടാണ് അവൾ ഞെട്ടിയത്.

അടുക്കളയിലേക്ക് നടക്കവേ അവൾ പിറുപിറുത്തു.

“എന്റെ അപ്പന് അതല്ലേ പണി. നിങ്ങടെ അച്ഛനോട് ചോദിക്ക്.”

“ന്തോന്നാ..”

“ഒന്നുമില്ലേ. മറന്ന് പോയെന്ന് പറഞ്ഞതാ.”

അവൾ മിണ്ടാതെ അകത്തേക്ക് പോയി. കേട്ടിരുന്നെങ്കിൽ നല്ലത് കിട്ടിയേനെ എന്ന് അവൾക്ക് നന്നായി അറിയാം.

അവന് ഏറ്റവും ഇഷ്ടമുള്ള ആളാണ് അച്ഛൻ. സ്വന്തമായി ഒരു തൊഴിൽ ചെയ്യും മുന്നേ അച്ഛൻ മരിച്ചു പോയത് കൊണ്ട് ഒരു ചായ പോലും പുള്ളിക്ക് മേടിച്ചു കൊടുക്കാൻ കഴിയാത്ത കുറ്റബോധമുണ്ട് അവന്.

അമ്മ ഉണ്ടെങ്കിലും അമ്മയുടെ സ്വഭാവം കൊണ്ട് രണ്ടു പേരും എപ്പോ കണ്ടാലും വഴക്ക് ആണ്. സ്നേഹത്തോടെ സംസാരിക്കുന്നത് കണ്ടിട്ടില്ല.എങ്കിലും രണ്ട് പേർക്കും അന്യോന്യം വല്യ സ്നേഹമാണ് താനും.

വെള്ളം കൊണ്ട് കൊടുത്തിട്ട് ഇറയത്തേക്ക് ഇറങ്ങി നിന്നപ്പോഴാണ് അപ്പുറത്തെ വീട്ടിലെ ശ്രീദേവിയും ഭർത്താവ് രവിയും പിള്ളേരും പോകുന്നത് കണ്ടത്.

“അനീഷ് വന്നോടി? നിരപ്പത്ത് ഓട്ടോ കിടക്കുന്നത് കണ്ടു.”
ശ്രീദേവി ചോദിച്ചു.

“വന്നു ചേച്ചി. ഊണ് കഴിച്ചോണ്ട് ഇരിക്കുന്നു.”

“ഊണോ?” രവി കളിയാക്കി ചിരിച്ചു.
“ഇതിപ്പോ അത്താഴത്തിന് സമയമായില്ലേ?”

അവൾക്ക് ദേഷ്യം വന്നു.

അങ്ങേർക്ക് എന്ത് വേണേലും പറയാലോ? ബാങ്കിലെ ജോലിക്കാരൻ ആണ്.
എന്നും പത്ത് മണിക്ക് പോയി അഞ്ച് മണിക്ക് വന്ന് കാലും നീട്ടി ടിവിയും കണ്ട് ലാവിഷായി ഇരിക്കുന്ന ആൾക്ക് ഓട്ടോക്കാരന്റെ കഷ്ടപ്പാട് അറിയാമോ?

രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് പോയി ഓട്ടം ഓടീട്ട് പത്ത് മണി ആകുമ്പോഴേക്ക് വിയർത്ത് കുളിച്ച് വന്ന് പ്രഭാതഭക്ഷണം കഴിച്ചിട്ട് അപ്പോൾ തന്നെ വീണ്ടും പണിക്ക് ഇറങ്ങീട്ട് പിന്നെ സൗകര്യം കിട്ടിയാൽ മാത്രം ഉച്ചയ്ക്ക് വരികയും അല്ലെങ്കിൽ ഇത് പോലെ നേരം തെറ്റിയ നേരത്ത് ഉച്ചയൂണ് കഴിക്കുകയും ചെയ്യുന്ന കൂലിപ്പണിക്കാരന്റെ അവസ്ഥ ഇങ്ങേരോട് വിവരിച്ചാൽ മനസ്സിലാകുമോ?

എന്തിന്? ചിലസമയത്ത് തനിക്ക് പോലും ആ മനുഷ്യനെ മനസ്സിലാക്കാൻ പറ്റാഞ്ഞിട്ട് വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ലേ?

എങ്കിലും ഭാവമാറ്റം ഇല്ലാതെ അവൾ ചോദിച്ചു.

“എവിടെ പോയതാ എല്ലാരും കൂടി?”

“ഇന്ന് ഞായറാഴ്ചയല്യോ? ഒരു ഔട്ടിംഗ്. താഴേക്കാവില് ഉത്സവം അല്ലാരുന്നോ.
അവിടെ തൊഴാൻ പോയി. പിന്നെ എന്റെ വീട്ടിലും ഒന്ന് കയറിയേച്ച് ടൗൺ ഒക്കെ ഒന്ന് കറങ്ങി. ഹോട്ടലിൽ നിന്ന് ഫുഡും കഴിച്ചിട്ട് ഇങ്ങു പോരുന്നു. ഇനി സന്ധ്യക്ക് ദീപരാധനയ്ക്ക് പോകണം. കെട്ടു കാഴ്ച ഘോഷയാത്ര കാണാൻ പോണം. തെച്ചിക്കോട്ട് രാമചന്ദ്രനാടി തിടമ്പ് എഴുന്നെള്ളിക്കുന്നെ. വേറെയും ആനകളും ഫ്ലോട്ടും ഒക്കെ ഉണ്ടെന്ന്.”

ശ്രീദേവിയുടെ മുഖത്ത് സന്തോഷം.

“നിറയെ കടകള് തുറന്നിട്ടുണ്ട്. കുപ്പി വളകളും ചിന്ദൂരോം മാലേം ഒക്കെയുണ്ട്. ദാ കണ്ടോ?”

അവൾ കയ്യിലിരുന്ന മിനിക്കവർ പൊക്കി കാട്ടി.

“വേണ്ടാന്ന് പറഞ്ഞിട്ടും രവിയേട്ടൻ സമ്മതിക്കണ്ടേ. പിള്ളേർക്ക് കളിപ്പാട്ടോം ഉണ്ട്.”

രവിക്കും പിള്ളേർക്കും പിന്നാലെ ശ്രീദേവി നടന്ന് നീങ്ങി.

കയ്യും മുഖവും കഴുകി പുറത്തേക്ക് വന്നപ്പപ്പോൾ അനീഷ് കണ്ടത് മുഖവും വീർപ്പിച്ച് ഇരിക്കുന്ന അവളെയാണ്.

“എന്ത് പറ്റി പ്രിയതമയുടെ മുഖത്ത് ഒരു വാട്ടം?”

അവൾക്ക് സങ്കടം വന്നു.

“ഇന്ന് ഉത്സവം ആയിട്ട് രാവിലെ അമ്പലത്തിൽ പോയില്ല. വൈകിട്ട് കൊണ്ടോവാന്ന് പറഞ്ഞു. എന്നിട്ട് നിങ്ങൾ വന്നിട്ട് ഇനീം പോവാണോ?”

“ഞാൻ വൈകിട്ട് വരില്ലേടി. രാജേഷണ്ണന്റെ മോളും കുടുംബവും ഉത്സവം കൂടാൻ വന്നിട്ടുണ്ട്.അവരെ തിരിച്ചു കൊണ്ട് വിടണം. പത്തഞ്ഞൂറു രൂപ കിട്ടില്ലേ? കറന്റ് ബില്ല് അടച്ചില്ലല്ലോ ഇത് വരെ. ഗ്യാസും എടുക്കണ്ടേ?”

അനീഷ് അവളുടെ മുഖത്തേക്ക് നോക്കി.

“ബാക്കി ഉള്ളോർക്ക് ഒക്കെ മതീലോ ഉത്സവം. എന്നെ നിങ്ങള് പുറത്ത് കൊണ്ട് പോയിട്ട് എത്ര നാളായി? വീട്ടിലോട്ട് ഒന്ന് പോയിട്ട് എത്ര നാൾ ആയി? എല്ലാ ആഴ്ചയും കൃത്യമായി സ്വന്തം വീട്ടിൽ പോയി ഹാജർ വയ്ക്കുന്നുണ്ടല്ലോ? എന്റെ വീടിന് മാത്രം എന്താ അയിത്തം?”

“ഞാൻ നിന്നാൽ ശരി ആവില്ല. നീ ഒരുങ്ങി നിൽക്ക്. ഞാൻ വിളിക്കാൻ വരാം. ദീപരാധനയും കെട്ടുകാഴ്ചയും കണ്ടിട്ട് വരാം. നല്ല ചൂട് കപ്പലണ്ടി മേടിച്ചു തരാം.”

“നിങ്ങടെ കപ്പലണ്ടി. ഒന്ന് പോയെ. ഇങ്ങനെ ഓടി ഓടി സാമ്പാദിച്ചിട്ട് എന്തിനാ? സൂക്ഷിച്ച് വച്ച് കൊടുക്കാൻ മക്കളൊന്നുമില്ലല്ലോ നമുക്ക്?”

അനീഷ് സ്തബ്‌ധനായി അവളെ നോക്കി നിന്നു. ഒരിക്കൽ പോലും അവളെ അങ്ങനെ പറഞ്ഞു വിഷമിപ്പിച്ചിട്ടില്ല അവൻ. അവൾ അങ്ങനെ പറഞ്ഞത് എന്തോ അവനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ചെകിട്ടത്ത് ഒരു അടി കിട്ടിയത് പോലെ.

അവൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. അവൻ പോയി കഴിഞ്ഞപ്പോഴാണ് അവൾക്കും താൻ പറഞ്ഞത് കൂടിപ്പോയോ എന്ന് തോന്നിയത്. അവനെ കുറ്റപ്പെടുത്തിയത് പോലെ തോന്നിക്കാണുമോ?

അവൾക്ക് ആശങ്കയായി. സന്ധ്യയായിട്ടും അവനെ കാണാഞ്ഞപ്പോൾ അവൾക്ക് വേവലാതിയായി.
അമ്പലത്തിൽ പോകാനായി കസവ് കരയുള്ള മഞ്ഞ സാരിയും ഉടുത്ത് അണിഞ്ഞൊരുങ്ങി അവൾ ഇരിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി.

ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല. അവൻ തന്നോട് പിണങ്ങി ഇരിക്കുകയാണെന്ന് അവൾക്ക് ഉറപ്പായി.

രവിയും പിള്ളേരും പിറകെ ശ്രീദേവിയും തമ്മിൽ ചിരിച്ചും പറഞ്ഞും പോകുന്നത് കണ്ട് അവൾക്ക് കരച്ചിൽ വന്നു.

നല്ല ഒരു ഞായറാഴ്ച ആയിട്ട് പോലും അവനോടൊപ്പം അൽപനേരം ചിലവഴിക്കാൻ ഉള്ള ഭാഗ്യം തനിക്കില്ലല്ലോ എന്നോർത്ത് അവൾക്ക് സങ്കടം വന്നു.

കണ്മഷി എഴുതിയ കണ്ണുകൾ കലങ്ങി ചുവന്നു.

വീട്ടിൽ പച്ചക്കറി ഇല്ല. ഗ്യാസ് തീർന്നിട്ട് ദിവസങ്ങളായി. കറന്റ് ബില്ല് അടച്ചിട്ടില്ല.
അവൻ ഒരുത്തൻ കൊണ്ട് വരുന്ന കാശിൽ വേണം ആ വീട്ടിലെ കാര്യങ്ങൾ ഒക്കെ നടക്കാൻ. കൂലിപ്പണിക്കാരൻ ആയത് കൊണ്ട് അവധിദിവസങ്ങൾ ഇല്ല.
എന്തേലും ഒരു ഒഴിവ് കിട്ടിയാൽ തന്നെ വീട്ടിലെ കൃഷിപ്പണിയും മറ്റ് പുറംപണിയും ഒക്കെയായി അവൻ തിരക്കിൽ ആകും.

മറ്റുള്ളവരെ പോലെ അവനും ഒഴിവ് ദിവസം വേണമെന്നും വിശ്രമിക്കണമെന്നും അവളെയും കൊണ്ട് പുറത്ത് പോകണമെന്നും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. പറ്റാഞ്ഞിട്ടാണ്. ഇത് അവൾക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അവൾ അറിയാതെ അതൊക്കെ മറന്ന് പോകും. തനിക്ക് കിട്ടാത്തത് മാത്രം ഓർത്തിരിക്കും. കിട്ടിയത് ഒക്കെയും മറന്ന് പോകും. ഇന്നും ആ സന്ദർഭമാണ്. അവൾ ദേഷ്യത്തോടെ സാരി വലിച്ചഴിച്ച് അകത്തേക്ക് പോയി.

രാത്രി അനീഷ് എത്തുമ്പോൾ വീട്ടിനു പുറത്ത് വെട്ടമില്ല. അപ്പോഴേ അവന് അപകടം മണത്തു. വരാന്തയിലും അകത്തും ലൈറ്റ് ഇട്ടിട്ട് അവൻ മുറിക്കുള്ളിലേക്ക് നോക്കി.

കട്ടിലിൽ പുറം തിരിഞ്ഞ് കിടക്കുന്നുണ്ട് അവൾ. അവൻ ചെന്ന് അവളുടെ അടുത്ത് കിടന്നു. കൈ എടുത്ത് ഇടുപ്പിലൂടെ ചുറ്റി. അവൾ ആ കൈ പിടിച്ച് ഒരേറ്. അവൻ ചിരി അമർത്തിപ്പിടിച്ച് അവളെ വീണ്ടും വട്ടം പിടിച്ചു.

അവൾ അനങ്ങിയില്ല. അവൻ മെല്ലെ അവളെ തിരിച്ച് തന്റെ നേരെ ആക്കി.
കണ്ണുകളിൽ നനവ് കണ്ട് അവന്റെ ഹൃദയം നൊന്തു.

“ടീ.. മോളെ…വണ്ടി ഓഫായി പോയി. ഞായർ ആയോണ്ട് വർക്ഷോപ്പ് ഒന്നും ഇല്ലാരുന്നു. പിന്നെ മണിയൻ ചേട്ടനെ വീട്ടിൽ പോയി വിളിച്ചോണ്ട് വന്നിട്ടാ വണ്ടി ശരിയാക്കിയെ.”

അവൾ ഒന്നും മിണ്ടിയില്ല.

“എനിക്ക് നിന്നോട് ഒപ്പം ഇരിക്കാനും എവിടേലും പോകാനും ഒക്കെ ഇഷ്ടമില്ലാഞ്ഞിട്ടാണോ? സമയം കിട്ടാത്തത് കൊണ്ടല്ലേ. ടൂർ പോകാനും സിനിമ കാണാനും ബീച്ച് കറങ്ങാനും ഇഷ്ടമില്ലാഞ്ഞിട്ടാണോ? അതിനൊക്കെ കാശ് ചിലവാക്കിയാൽ പിന്നെ പിറ്റേന്നത്തെ കാര്യത്തിന് നമ്മൾ ആരോടെങ്കിലും കൈ നീട്ടേണ്ടി വരും. അതിനുള്ള അവസ്ഥ ഉണ്ടാകാതെ ഇരിക്കാനാ ഞാനീ പാടൊക്കെ പെടുന്നത്. നിന്റെ ഇഷ്ടങ്ങൾ അറിയാഞ്ഞിട്ടോ ആഗ്രഹങ്ങൾ നടത്തി തരാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. അതിനുള്ള പാങ്ങ് ഇല്ലാഞ്ഞിട്ടാ. നീ ഒന്ന് മനസ്സിലാക്ക്.”

അവൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
“എനിക്ക് വല്യ വല്യ ആഗ്രഹങ്ങളൊന്നും ഇല്ലേട്ടാ. നിങ്ങളുടെ കൂടെ കുറച്ച് നേരം ഇരുന്നാൽ മതി. എവിടെങ്കിലും ഒന്ന് കൊണ്ട് പോയാ മതി. ഊട്ടിയും കൊടൈക്കനാലും ഒന്നുമല്ല. വെറുതെ. കുറേനേരം നടന്നാൽ മാത്രം മതി. എന്റെ ആഗ്രഹങ്ങളൊക്കെ ചെറുതാ അനീഷേട്ടാ. ഏട്ടന് അത് മനസ്സിലാവാഞ്ഞിട്ടാ.”

“സോറി മോളെ. ഞാൻ വിഷമിപ്പിച്ചെങ്കിൽ നീ എന്നോട് ക്ഷമിക്ക്. നാളെ നമുക്ക് പുറത്ത് പോകാം. നിനക്ക് വേണ്ടതൊക്കെ വാങ്ങി തരാം.”

“നാളെയോ?”

അവൾ അവനെ നോക്കി. “വിശ്വസിച്ച്”

അവൻ ചമ്മിയ ചിരി ചിരിച്ചു. അവൾക്കും ചിരി വന്നു.
“നീ വാ. നിനക്ക് ഞാൻ പൊറോട്ടയും ബീഫും മേടിച്ചിട്ടുണ്ട്. നിന്റെ ഇഷ്ടഭക്ഷണം. ഒരുമിച്ച് കഴിക്കാം. വിശന്നിട്ട് വയ്യ.”

അവൾ ചാടി എഴുന്നേറ്റു. അവൻ അവളുടെ കയ്യിൽ പിടിച്ച് നിർത്തി.

“എന്താ?”
“തരാൻ ഉള്ളത് തന്നിട്ട് പോ.” അവൻ കവിൾ കാണിച്ചു കൊണ്ട് പറഞ്ഞു.

അവൾ ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ഉമ്മ വച്ചു.അവൻ അവളെ ചുറ്റി പിടിച്ച് കിടക്കയിലേക്ക് മറിഞ്ഞു. മുറിയിലെ ലൈറ്റ് അണയും മുന്നേ അവൾ സംശയത്തോടെ ചോദിച്ചു.

” അതേ… ഈ ഓട്ടോക്കാരൊക്കെ ഇങ്ങനെയാ?”

Post Views: 36
4
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

8 Comments

  1. Suma Jayamohan on June 23, 2025 9:05 PM

    നല്ല പ്രണയം നല്ല കഥ
    സ്നേഹം ഇങ്ങനെയാവണം ല്ലേ
    ❤️👌🌹

    Reply
  2. Shreeja R on March 13, 2024 2:10 PM

    ❤️❤️

    Reply
  3. Joyce on March 13, 2024 5:42 AM

    പരസ്പരം സ്നേഹമുണ്ടെങ്കിൽ പ്രണയം അവർക്കിടയിലുണ്ടാകും , ദാരിദ്ര്യം ഒരു വിഷയമാകില്ലയെന്ന് നല്ല ഫീലുള്ള കഥയിലൂടെ കഥാകാരി തെളിയിക്കുന്നു.
    തന്മയത്വത്തോടെ അവതരിപ്പിച്ച അവർക്കിടയിലെ സംഭാഷണങ്ങൾ കഥക്ക് വളരെ റിയാലിറ്റി നൽകി. 👌👏
    ❤

    Reply
  4. Sunandha Mahesh on March 12, 2024 6:54 PM

    ഇതൊക്കെയല്ലേ പ്രണയം.. ❤️

    ക്യാപ്ഷൻ കിടുക്കി 👍

    Reply
  5. Manasi on March 12, 2024 3:53 PM

    💖💖

    Reply
  6. Seena Navaz on February 19, 2024 9:47 AM

    👌❤️

    Reply
  7. sabira latheefi on February 16, 2024 3:46 PM

    പ്രയാസമാണേലുംപ്രിയപ്പെട്ടവൻ ക്കൂടെയുണ്ടാവുക എന്നതിനേക്കാൾ എന്ത് ഭാഗ്യം. ദാരിദ്ര്യവും പ്രയാസവും ഒക്കെ മനസിലാക്കാൻ പറ്റുന്ന ഒരു പെണ്ണ് ഏതൊരുവന്റെയും മനം നിറക്കും. പിന്നെ ചട്ടിയും കലവും ആയാൽ ഒന്ന് തട്ടിയും മുട്ടിയും ഇരിക്കും ❤️❤️

    Reply
    • Anju Ranjima on February 16, 2024 4:19 PM

      അതാണ്…
      ഇത്തിരി ഒക്കെ തട്ടേം മുട്ടേം ചെയ്തില്ലെങ്കിൽ എന്ത് സ്നേഹം…
      അത് വെറും പ്രഹസനം

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.